വ​യ​ല്‍​ക്കി​ളി നേ​താ​വി​ന്‍റെ വീട് ആക്രമിക്കുകയും  ഭാ​ര്യ​യ്ക്ക് മ​ർ​ദ​നം ഏൽക്കുകയും ചെയ്ത സംഭവം: ഒ​ൻ​പ​തു​പേ​ർ​ക്കെ​തി​രേ കേ​സ്; സു​രേ​ഷ് കീ​ഴാ​റ്റൂ​രി​നെ​തി​രേ​യും കേ​സ്

ത​ളി​പ്പ​റ​മ്പ്: വ​യ​ല്‍​ക്കി​ളി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​രി​ന്‍റെ വീ​ട് അ​ക്ര​മി​ച്ച് ഭാ​ര്യ​യെ പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലും​പെ​ട്ട ഒ​ന്‍​പ​തു​പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. സു​രേ​ഷി​ന്‍റെ ഭാ​ര്യ ല​ത​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​ന് അ​ര്‍​ജു​ന്‍, അ​ക്ഷ​യ്, സ​ജി​ന്‍ വി​മ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യും മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ നേ​താ​വ് വി.​ഗീ​ത​യു​ടെ പ​രാ​തി​യി​ല്‍ സു​രേ​ഷ് കീ​ഴാ​റ്റൂ​ര്‍, മ​ക​ന്‍ സ​ഫ്ദ​ര്‍, സ​ഹോ​ദ​ര​ന്‍ ര​തീ​ഷ്, മ​നോ​ഹ​ര​ന്‍, ദി​ലീ​പ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യു​മാ​ണ് കേ​സ്. ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന​തി​ന്റെ വെ​ബ്കാ​സ്റ്റി​ങ്ങ് വീ​ഡി​യോ സു​രേ​ഷ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഒ​രു​സം​ഘം സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ സു​രേ​ഷി​ന്റെ വീ​ട് വ​ള​ഞ്ഞ് അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

Read More

ബ​ക്ക​ള​ത്ത് ലീ​ഗ് ഓ​ഫീ​സി​ന് ബോം​ബേ​റ്; പ​യ്യ​ന്നൂ​ർ തെ​രു​വി​ലെ ഗാ​ന്ധി​മ​ന്ദി​രം ആ​ക്ര​മി​ച്ചു ; മന്ദിരത്തിനു മു​ന്നി​ലെ ച​വി​ട്ടു​പ​ടി​ക​ളി​ൽ ബി​യ​ർ കു​പ്പി​ക​ൾ ത​ല്ലി​യു​ട​ച്ച നിലയിൽ

ത​ളി​പ്പ​റ​മ്പ്: ബ​ക്ക​ള​ത്ത് മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സി​ന് ബോം​ബേ​റ്. അ​ഞ്ചാം​പീ​ടി​ക റോ​ഡി​ല്‍ പു​ന്ന​ക്കു​ള​ങ്ങ​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് നേ​രെ ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു ബോം​ബേ​റ് ന​ട​ന്ന​ത്. ലീ​ഗ് ഓ​ഫീ​സി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും ബോം​ബാ​ക്ര​മ​ണ​ത്തി​ല്‍ ഓ​ഫീ​സി​ന്‍റെ താ​ഴെ നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​മ്പേ​രി​യി​ലെ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​അ​ഷ​റ​ഫി​ന്‍റെ നൂ​റാ ചി​ക്ക​ന്‍ സ്റ്റാ​ളി​ന്‍റെ മേ​ല്‍​പു​ര ത​ക​ര്‍​ന്നു വീ​ണു. ക​ട​യു​ടെ ഷ​ട്ട​റി​നും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ അ​ഷ​റ​ഫ് ക​ട​തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ര​മം ന​ട​ന്ന​ത് ക​ണ്ട​ത്. സ്ഥ​ല​ത്ത് വെ​ടി​മ​രു​ന്നി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​ ബോം​ബാ​ക്ര​മ​ണം എ​ന്ന് വ്യ​ക്ത​മാ​യ​തി​നെ​തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. സി​പി​എം ശ​ക്തി​കേ​ന്ദ്ര​മാ​യ ബ​ക്ക​ള​ത്ത് ഒ​ന്ന​ര​മാ​സം മു​മ്പാ​ണ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ സ്മാ​ര​ക ലീ​ഗ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. അക്രമത്തിനു പി​ന്നി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് ലീ​ഗ് നേ​താ​വ് സ​മ​ദ് ക​ട​മ്പേ​രി ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ചി​ക്ക​ന്‍​സ്റ്റാ​ളു​ട​മ അ​ഷ​റ​ഫി​ന്‍റെ സ​ഹോ​ദ​ര​നും ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ആ​ബി​ദ് ക​ട​മ്പേ​രി…

Read More

മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ ആ​ട്ടി​പ്പാ​യി​ച്ച​തി​ന്‍റെ പി​ന്നി​ൽ നി​രാ​ശ; ഫ​ലം വ​രു​ന്ന​തോ​ടെ സി​പി​എ​മ്മി​ന് ദേ​ശീ​യ അം​ഗീ​കാ​രം ന​ഷ്ട​പ്പെ​ടുമെന്ന് ശ്രീ​ധ​ര​ൻ പി​ള്ള

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മാ​ധ്യ​മ​ങ്ങ​ളെ ആ​ട്ടി​പ്പാ​യി​ച്ച​തി​ന്‍റെ പി​ന്നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ന്‍റ്സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നു​ണ്ടാ​യ നി​രാ​ശ​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള. ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ മാ​രാ​ർ​ജി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​തോ​ടെ സി​പി​എ​മ്മി​ന് ദേ​ശീ​യ അം​ഗീ​കാ​രം ന​ഷ്ട​പ്പെ​ടും. പാ​ർ​ട്ടി​യു​ടെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യ്ക്കു കാ​ര​ണം ധാ​ർ​ഷ്ട്യ​വും അ​ഹ​ങ്കാ​ര​വും നി​റ​ഞ്ഞ നേ​താ​ക്ക​ളാ​ണ്. എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലു​ള്ള ഒ​രി​ട​ത്തും ര​ണ്ടാം​ക​ക്ഷി​യെ അം​ഗീ​ക​രി​ച്ച ച​രി​ത്ര​മി​ല്ല. എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന ക​മ്യൂ​ണി​സ്റ്റ് ത​ത്വ​ശാ​സ്ത്രം കാ​ലി​ക​രാ​ഷ്ട്രീ​യ​ത്തി​ൽ ച​ർ​ച്ച​ചെ​യ്യ​പ്പെ​ടേ​ണ്ട​താ​ണ്. ബി​ജെ​പി കേ​ര​ള​ത്തി​ലെ പ​ല സീ​റ്റു​ക​ളി​ലും വി​ജ​യി​ച്ചു​വ​രും. വോ​ട്ട് ക​ഴി​ഞ്ഞ​ത​വ​ണ​ത്തേ​തി​ന്‍റെ ഇ​ര​ട്ടി​യാ​കും. ഒ​രും തെ​റ്റും ചെ​യ്യാ​ത്ത വി​ശ്വാ​സി​ക​ളെ വേ​ട്ട​യാ​ടി​യ സം​ഭ​വം തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​യി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സി​ന്‍റെ കാ​പ​ട്യം രാ​ജ്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സ​ത്യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി.​കെ.…

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ള്ള​ക്ക​ട​ത്ത് വ്യാ​പ​കം; ക​ർ​ശ​ന​പ​രി​ശോ​ധ​ന​യു​മാ​യി ക​സ്റ്റം​സും സി​ഐ​എ​സ്എ​ഫും; മ​ട്ട​ന്നൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് ലോ​ബി​യും

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ള്ള​ക്ക​ട​ത്ത് വ്യാ​പ​ക​മാ​കു​ന്നു. സ്വ​ർ​ണ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണ് വി​മാ​നം വ​ഴി ക​ട​ത്തു​ന്ന​ത്. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു നാ​ലു മാ​സം തി​ക​യു​മ്പോ​ഴേ​ക്കും നി​ര​വ​ധി പേ​രി​ൽ നി​ന്ന് സ്വ​ർ​ണ​വും മ​യ​ക്കു​മ​രു​ന്നും പി​ടി​കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​സ്റ്റം​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭാ​ഗം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ദോ​ഹ​യി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ക​സ്റ്റം​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. ആ​ദ്യ​മാ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചു പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി പി. ​ഷ​ബി​ൻ ഷാ (26)​ൽ നി​ന്നാ​ണ് ആ​ദ്യ​മാ​യി ഒ​രു കി​ലോ തൂ​ക്കം വ​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ദോ​ഹ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഷ​ബി​ൻ ഷാ​യു​ടെ ഷൂ​സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച​താ​യി​രു​ന്നു ഹാ​ഷി​ഷ് ഓ​യി​ൽ. വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് പ​തി​നൊ​ന്നാ​മ​ത്തെ ദി​വ​സ​മാ​ണ് സ്വ​ർ​ണം ക​ട​ത്തു​മ്പോ​ൾ പി​ണ​റാ​യി സ്വ​ദേ​ശി ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. പി​ന്നീ​ട്…

Read More

മ​ണ​ക്കാ​യി​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ  വീ​ടു​ക​ൾ​ക്കു നേ​രേ അ​ക്ര​മം; സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​റി​ഞ്ഞു

മ​ട്ട​ന്നൂ​ർ: മ​ണ​ക്കാ​യി​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ​ക്കു നേ​രെ അ​ക്ര​മം. ഇ​ന്ന​ലെ രാ​ത്രി 11.30 ഓ​ടെ​യാ​ണ് അ​ഞ്ചു വീ​ടു​ക​ൾ​ക്ക് സ്ഫോ​ട​ക വ​സ്തു​ക്ക​ളും ക​ല്ലു​ക​ളും എ​റി​ഞ്ഞ​ത്. കെ.​റ​ഷീ​ദ്, ഇ​സ്മ​യി​ൽ, റ​ഷീ​ദ, റൗ​ഫ്, ഐ​സൂ​ട്ടി എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് നേ​രെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും എ​ത്തി​യ പ​ത്തോ​ളം പേ​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. മ​ണ​ക്കാ​യി​യി​ലെ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ലെ കൊ​ടി തോ​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും റോ​ഡ​രു​കി​ൽ സ്ഥാ​പി​ച്ച കൊ​ടി​മ​ര​ങ്ങ​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തു. ഒ​രു മി​നി ലോ​റി​യു​ടെ മു​ൻ​വ​ശ​ത്തെ ട​യ​റി​ന്‍റെ കാ​റ്റ് അ​ഴി​ച്ചു​വി​ടു​ക​യും റോ​ഡ​രി​കി​ലെ ഇ​രി​പ്പി​ട​ങ്ങ​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തു. വീ​ടി​ന്‍റെ ചു​മ​രു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ക്കു​കു​യം ഓ​ടു​ക​ൾ ത​ക​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​നു​പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. വി.​ആ​ർ.​ഭാ​സ്ക​ര​ൻ, ഇ.​പി.​ഷം​സു​ദീ​ൻ, എം.​ദാ​മോ​ദ​ര​ൻ, എ.​കെ.​രാ​ജേ​ഷ്, സു​രേ​ഷ് മാ​വി​ല, സു​ബൈ​ദ തു​ട​ങ്ങി​യ​വ​ർ അ​ക്ര​മം ന​ട​ന്ന വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പൊ​ട്ടാ​ത്ത ര​ണ്ട് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന്…

Read More

ക​ണ്ണൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എം ശ്ര​മം; ക​ള്ള​വോ​ട്ട് ചെ​യ്ത ബൂ​ത്തു​ക​ളു​ടെ ലി​സ്റ്റു​മാ​യി കെ.​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ വ്യാ​പ​ക​മാ​യ ക​ള്ള​വോ​ട്ടും അ​ക്ര​മ​വും ന​ട​ത്തി​യ​താ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ന്തം ബൂ​ത്ത് ഉ​ൾ​പ്പെ​ടെ 97 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള്ള​വോ​ട്ട് ചെ​യ്തു. മ​ട്ട​ന്നൂ​ർ ക​യ​നി​യി​ൽ ആ​യു​ധ​ധാ​രി​ക​ളാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കൊ​ടു​വാ​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും വീ​ടു​ക​ൾ​ക്ക് നേ​രെ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​റി​യു​ക​യും ചെ​യ്തു. അ​ക്ര​മി​ക​ൾ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്പോ​ൾ പോ​ലീ​സു​കാ​ർ കാ​ഴ്ച​ക്കാ​രാ​യും ക​ള്ള​വോ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ചെ​യ്യു​ന്പോ​ൾ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ക്കു​കു​ത്തി​ക​ളാ​യും നി​ൽ​ക്കു​ക​യാ​ണ്. കു​റ്റ്യാ​ട്ടൂ​ർ, മു​ഴ​ക്കു​ന്ന്, ന​രി​ക്കോ​ട്, പ​യ്യ​ന്നൂ​ർ, വ​ട​ക്കാ​ഞ്ചേ​രി, ചെ​റു​കു​ന്ന്, മ​ട്ട​ന്നൂ​ർ ക​യ​നി, ധ​ർ​മ​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക​മാ​യ അ​ക്ര​മ​ങ്ങ​ളാ​ണ് ന​ട​ന്ന​തെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. മ​ട്ട​ന്നൂ​ർ, ത​ളി​പ്പ​റ​ന്പ്, ധ​ർ​മ​ടം, ഇ​രി​ക്കൂ​ർ, പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​ത്. ബൂ​ത്തു​ക​ൾ തി​രി​ച്ചു​ള്ള ക​ണ​ക്കും സു​ധാ​ക​ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പു​റ​ത്തു​വി​ട്ടു.

Read More

സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​വ​ള​ഞ്ഞ് അ​ക്ര​മം;  വ​യ​ല്‍​ക്കി​ളി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​രി​ന്‍റെ ഭാ​ര്യ​ക്ക് പ​രി​ക്ക്

ത​ളി​പ്പ​റ​മ്പ്: സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു വ​ള​ഞ്ഞ് അ​ക്ര​മം ന​ട​ത്തി​യെ​ന്ന് പ​രാ​തി. വ​യ​ല്‍​ക്കി​ളി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​രി​ന്‍റെ ഭാ​ര്യ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ പി.​ല​ത​യെ (43) ത​ളി​പ്പ​റ​മ്പ് ലൂ​ര്‍​ദ്ദ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ കെ.​ബി​ജു​മോ​ന്‍, അ​ര്‍​ജു​ന്‍ ഗം​ഗാ​ധ​ര​ന്‍, വി​മ​ല്‍ മാ​ധ​വ്, അ​ര്‍​ജു​ന്‍ ര​ഘു​നാ​ഥ്, അ​ക്ഷ​യ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​സു​ധീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ 150 പേ​രി​ലേ​റെ​വ​രു​ന്ന സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് സു​രേ​ഷ് കീ​ഴാ​റ്റൂ​ര്‍ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. കീ​ഴാ​റ്റൂ​ര്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യി വെ​ബ് ടെ​ലി​കാ​സ്റ്റി​ന്‍റെ വീ​ഡി​യോ സ​ഹി​തം സു​രേ​ഷ് കീ​ഴാ​റ്റൂ​ര്‍ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ കീ​ഴാ​റ്റൂ​ര്‍ വാ​യ​ന​ശാ​ല​ക്ക് സ​മീ​പ​ത്തെ വീ​ട് വ​ള​ഞ്ഞ​ത്. സം​ഘ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ വീ​ടി​ന്‍റെ ജ​ന​ല്‍​ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നി​രു​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വ​സ്ത്ര​ങ്ങ​ള്‍ മാ​റി മാ​റി വ​ന്ന് ഒ​രു സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ക​ള്ള​വോ​ട്ട്…

Read More

കണ്ണൂർ എ​ടാ​ട്ട് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ന് തീ​യി​ട്ടു; ഈ ഓഫീസിനു നേരേയുണ്ടാകുന്ന ഏഴാമത്തെ ആക്രമണമെന്ന് കോൺഗ്രസ്

പ​യ്യ​ന്നൂ​ര്‍: നി​ര​വ​ധി ത​വ​ണ അ​ക്ര​മ​ങ്ങ​ള്‍​ക്കി​ര​യാ​യ എ​ടാ​ട്ട് ചെ​റാ​ട്ടെ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സാ​യ പ്രി​യ​ദ​ര്‍​ശി​നി മ​ന്ദി​രം ത​ക​ര്‍​ത്ത് തീ​യി​ട്ടു. അ​ഞ്ച​ര വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഏ​ഴാം ത​വ​ണ​യാ​ണ് ഈ ​ഓ​ഫീ​സ് അ​ക്ര​മ​ത്തി​നി​ര​യാ​കു​ന്ന​ത്.ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന്‍റ​റി​ന് സ​മീ​പ​ത്തെ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സാ​യ പ്രി​യ​ദ​ര്‍​ശി​നി മ​ന്ദി​രം തീ​വ​ച്ച് ന​ശി​പ്പി​ച്ച​ത്. ചു​റ്റു​മു​ള്ള ജ​ന​ലു​ക​ള്‍ അ​ടി​ച്ച് ത​ക​ര്‍​ത്ത് മു​റി​ക​ള്‍​ക്കു​ള്ളി​ലേ​ക്കും മു​ന്‍ വാ​തി​ലി​നും പെ​ട്രോ​ളൊ​ഴി​ച്ചാ​ണ് ഓ​ഫീ​സ് കെ​ട്ടി​ടം തീ​വച്ച് ന​ശി​പ്പി​ച്ച​ത്. ഇ​ന്ന് രാ​വി​ലേ​യും തീ​യ​ണ​യാ​തെ പു​ക​യു​യ​രു​ന്ന നി​ല​യി​ലാ​യി​രു​ന്നു.​ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്നി​ന് ശേ​ഷ​മാ​ണ് തീ​വയ്പ് ന​ട​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നും അ​യ​ല്‍​വാ​സി​യു​മാ​യ രാ​മ​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു.ഇ​ന്ന​ലെ എ​ടാ​ട്ട് യു​പി സ്‌​കൂ​ളി​ലെ ര​ണ്ടാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് തീ​വയ്പി​ന് കാ​ര​ണ​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്. 2013 ഒ​ക്‌​ടോ​ബ​ര്‍ 30നാ​ണ് പ്രി​യ​ദ​ര്‍​ശി​നി മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​തി​നു ശേ​ഷം പ​ല​വ​ട്ടം ഈ ​ഓ​ഫീ​സ് അ​ടി​ച്ച് ത​ക​ര്‍​ക്കു​ക​യും തീ​വ​യ്ക്കു​ക​യു​മു​ണ്ടാ​യി. ഇ​ത്ത​ര​ത്തി​ല്‍…

Read More

ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ല്‍ കുടിവെള്ളം കിട്ടാതെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ദാ​ഹി​ച്ചു വ​ല​ഞ്ഞു

പ​യ്യ​ന്നൂ​ര്‍: പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഹ​രി​ത​പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പി​ലാ​ക്കി​യ​പ്പോ​ള്‍ പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ദാ​ഹി​ച്ചു വ​ല​ഞ്ഞു. പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ കു​ടി​വെ​ള്ള സൗ​ക​ര്യ​മൊ​രു​ക്കാ​ത്ത​താ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ വ​ല​ച്ച​ത്. രാ​വി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​​ള്‍ കൈ​പ്പ​റ്റാ​നാ​യി പ​യ്യ​ന്നൂ​ര്‍ ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ലെ​ത്തി​യ പ​ല​രും വീ​ടു​ക​ളി​ല്‍​നി​ന്നും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ല്‍ നി​റ​ച്ച വെ​ള്ള​വു​മാ​യാ​ണെ​ത്തി​യ​ത്. ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ലും പെ​രു​മാ​റ്റ​ച്ച​ട്ട​മു​ള്ള​തി​നാ​ല്‍ വെ​ള്ള​ക്കു​പ്പി​ക​ള്‍ അ​വി​ടെ​ത്ത​ന്നെ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. എ​ങ്കി​ലും ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ല്‍ കു​ടി​വെ​ള്ള​ത്തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്ന​തി​നാ​ല്‍ മ​റ്റു ബു​ദ്ധി​മു​ട്ടു​ക​ളൊ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ണ്ടാ​യി​ല്ല. എ​ന്നാ​ല്‍ ഉ​ച്ച​യോ​ടെ വി​വി​ധ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​വ​ര്‍​ക്കാ​ണു മ​ണി​ക്കൂ​റു​ക​ളോ​ളം കു​ടി​വെ​ള്ളം പോ​ലും കി​ട്ടാ​തെ വ​ന്ന​ത്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍​ക്കും പ്ലാ​സ്റ്റി​ക് ഗ്ലാ​സു​ക​ള്‍​ക്കും നി​രോ​ധ​ന​മു​ള്ള​തി​നാ​ല്‍ മ​റ്റു സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും പ​റ്റാ​ത്ത അ​വ​സ്ഥ​യു​മാ​യി. രാ​മ​ന്ത​ളി ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട മു​പ്പ​തോ​ളം പേ​ര്‍ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തു​വ​രെ ദാ​ഹി​ച്ചു വ​ല​യേ​ണ്ടി​വ​ന്നു. മ​റ്റു പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മാ​യി​രു​ന്നി​ല്ല.

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ബൂ​ത്തി​ലും വോ​ട്ടിം​ഗ് യ​ന്ത്രം പ​ണി​മു​ട​ക്കി; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ജാ​ഗ്ര​താ കു​റ​വെ​ന്ന് മു​ഖ്യ​മ​ന്ത്രി

കൂ​ത്തു​പ​റ​മ്പ്: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഭാ​ഗ​ത്തു​ണ്ടാ​യ ജാ​ഗ്ര​താ കു​റ​വാ​ണ് തി​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക​മാ​യി വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യ സ്ഥി​തി​യി​ലെ​ത്തി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.​പി​ണ​റാ​യി ആ​ർ സി ​അ​മ​ല ബേ​സി​ക് യു​പി സ്കൂ​ളി​ൽ വോ​ട്ടു ചെ​യ്ത ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തെ​ക്കു​റി​ച്ച് നേ​ര​ത്തെ ത​ന്നെ പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു. ഈ ​ഘ​ട്ട​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന് ഒ​രു ത​ക​രാ​റു​മി​ല്ലെ​ന്ന് ഇ​ല​ക്ഷ​ൻ ക​മ്മി​ഷ​ൻ ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യി വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യെ​ന്ന വ​സ്തു​ത നി​ല​നി​ല്ക്കു​ന്നു. വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടെ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ഈ ​വി​ഷ​യം എ​ടു​ത്തി​ല്ലെ​ന്ന് ത​ന്നെ​യാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി വോ​ട്ടു ചെ​യ്ത ആ​ർ.​സി.​അ​മ​ല ബേ​സി​ക് യു.​പി.​സ്കൂ​ളി​ലെ ബൂ​ത്തി​ലും രാ​വി​ലെ ത​ന്നെ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി​രു​ന്നു.​ഇ​ത് കാ​ര​ണം മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും ഏ​റെ നേ​രം കാ​ത്തു നി​ൽ​ക്കേ​ണ്ടി വ​ന്നു.

Read More