കണ്ണൂര്‍: പിലാത്തറയില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സിപിഎം പഞ്ചായത്ത് അംഗം എം.വി. സലീന, കെ.പി. സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സലീനയെ അയോഗ്യയാക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ നേരത്തെ വ്യക്തമാക്കിയിരുന്നു.പരിയാരം പോലീസാണ് മൂവർക്കുമെതിരെ കേസെടുത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്. മൂവരും കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ വോട്ടാണെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍, ഇവർ മൂവരുടെയും ഭാഗം കൂടി കേട്ട ശേഷമാണ് കേസെടുത്തിരിക്കുന്നത്.
Read MoreCategory: Kannur
കടവത്തൂരിൽ പോലീസിനെ ബോംബെറിഞ്ഞ കേസിൽ ലീഗ് പ്രവർത്തകർ അറസ്റ്റിൽ
പാനൂർ : കടവത്തൂർ ഇരഞ്ഞീൻകീഴിൽ വെസ്റ്റ് എയ്ഡഡ് യുപി സ്കൂൾ പരിസരത്ത് തെരഞ്ഞെടുപ്പു ദിവസം പോലീസിനെ ബോംബെറിഞ്ഞ കേസിൽ മൂന്ന് യൂത്ത് ലീഗ് പ്രവർത്തകരെ കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കടവത്തൂർ ഇരഞ്ഞീൻകീഴ് പ്രദേശത്തെ യൂത്ത് ലീഗിന്റെ പ്രവർത്തകരായ കണ്ണോളിൽ കെ.മുഹമ്മദ് (34), പീറ്റയുള്ളതിൽ അജ്മൽ സാദിഖ് (24), കണ്ണോളിൽ കെ റാഷിദ് (27) എന്നിവരെയാണ് കൊളവല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ജോബിൻ മാത്യുവിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം ആറോടെ കടവത്തൂർ ഇരഞ്ഞിൻ കീഴിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ബോംബേറിൽ കൊളവല്ലൂർ സബ്ബ് ഇൻസ്പെക്ടർ എംകെ അനിൽകുമാറിനും മലബാർ സ്പെഷൽ പോലീസിലെ ടി.ചന്ദ്രദാസിനും സാരമായ പരിക്കേറ്റിരുന്നു. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം റിമാൻഡിലായ മുഹമ്മദ് നബീൽ (24) ഉൾപ്പെടെ നാലു പ്രതികൾ ഈ കേസിൽ അറസ്റ്റിലായത്.
Read Moreകള്ളവോട്ട്: സുധാകരനും സിപിഎമ്മും ഒത്തുതീർപ്പിലേക്ക് നീങ്ങുന്നുവെന്ന് ബിജെപി
കണ്ണൂർ: പരേതരുടെയും പ്രായമേറിയവരുടെയും നാട്ടിലില്ലാത്തവരുടെയും വോട്ടുകൾ ഒന്നൊഴിയാതെ സ്വന്തമാക്കുന്നതിൽ മാർക്സിസ്റ്റുകാരും കോൺഗ്രസുകാരും മോശക്കാരല്ലെന്ന് ബിജെപി. കളളവോട്ടിൽ കോൺഗ്രസും ലീഗും പ്രതിരോധത്തിലായതോടെ സുധാകരനും സിപിഎം നേതാക്കളും ഒത്തുതീപ്പിലേക്ക് നീങ്ങുകയാണെന്നും ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ പ്രസ്താവനയിൽ ആരോപിച്ചു. കള്ളവോട്ട് ചെയ്തവർക്കെതിരെയും പ്രേരണ നൽകിയവർക്കെതിരെയും അടിയന്തിരമായി നടപടി സ്വീകരിക്കണം. ഒരു വിഭാഗം ഉദ്യോഗസ്ഥന്മാർ കള്ളവോട്ടിന് കൂട്ടുനിൽക്കുകയായിരുന്നു. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം. സർവ്വീസിൽ നിന്ന് അവരെ മാറ്റി നിർത്തണം. കള്ളവോട്ടും മറ്റ് അനിഷ്ട സംഭവങ്ങളും ഉണ്ടാകാൻ സാധ്യതയുളളടത്ത് മതിയായ സേനയെ വിന്യസിച്ചില്ല. അല്ലാത്തിടത്താണ് സേനയെ വിന്യസിച്ചതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Read Moreകള്ളവോട്ട് ചെയ്ത സിപിഎം പഞ്ചായത്തംഗത്തിന്റെ അംഗത്വം റദ്ദാക്കാൻ ശുപാർശ; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കെതിരേ സിപിഎം നിയമനടപടിക്ക്
കണ്ണൂർ: കള്ളവോട്ട് ചെയ്ത സിപിഎം പഞ്ചായത്തംഗത്തിന്റെ അംഗത്വം റദ്ദാക്കാൻ ശിപാർശ ചെയ്ത മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കെതിരേ നിയമനടപടിക്ക് സിപിഎം. കാസർഗോഡ് മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ പിലാത്തറ എയുപി സ്കൂളിലെ പത്തൊൻപതാം നന്പർ ബൂത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. സിപിഎം പഞ്ചായത്തംഗമായ എൻ.പി. സലീന, മുൻ പഞ്ചായത്തംഗം കെ.പി. സുമയ്യ, പത്തൊൻപതാം നന്പർ ബൂത്തിലെ 774 ാം നന്പർ വോട്ടറായ പദ്മിനി എന്നിവരാണ് കള്ളവോട്ട് ചെയ്തതെന്നും ഈ മൂന്ന് സ്ത്രീകൾക്കെതിരേ ക്രിമിനൽ കേസെടുക്കാനും പഞ്ചായത്തംഗത്തിന്റെ അംഗത്വം റദ്ദാക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ശിപാർശ ചെയ്തിരുന്നു. ഇതിനെതിരേയാണ് സിപിഎം നിയമ നടപടിക്ക് ഒരുങ്ങുന്നത്. പഞ്ചായത്തംഗത്തിന്റെ അംഗത്വം റദ്ദാക്കാനുള്ള അധികാരം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഇല്ലെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ രാഷ്ട്രദീപികയോട് പറഞ്ഞു.…
Read Moreലീഗുകാർ കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി സിപിഎം; കള്ളവോട്ടിൽ പിഎച്ച്ഡി എടുത്തവരാണ് ലീഗുകാരും കെ. സുധാകരനും: എം.വി. ജയരാജൻ
കണ്ണൂർ: കണ്ണൂർ, കാസർഗോഡ് ലോക്സഭാമണ്ഡലത്തിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ വ്യാപക കള്ളവോട്ട് നടന്നെന്ന ആരോപണവുമായി സിപിഎമ്മും രംഗത്ത്. ലീഗുകാർ കള്ളവോട്ട് ചെയ്തെന്ന ദൃശ്യങ്ങളടക്കമുള്ള തെളിവുകളുമായാണ് സിപിഎം രംഗത്ത് വന്നിരിക്കുന്നത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ പാന്പുരുത്തി മാപ്പിള എഎൽപി സ്കൂളിൽ നാട്ടിൽ വരാത്ത 28 പ്രവാസികൾ വോട്ട് ചെയ്തതായി തെളിവുകൾ ലഭിച്ചതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ രാഷ്ട്രദീപികയോട് പറഞ്ഞു. കള്ളവോട്ടിൽ പിഎച്ച്ഡി എടുത്തവരാണ് ലീഗുകാരും കെ. സുധാകരനുമെന്നും എം.വി. ജയരാജൻ പറഞ്ഞു. കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട കല്യാശേരി നിയമസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗുകാർ കൂട്ടത്തോടെ കള്ളവോട്ടു ചെയ്യുന്നു ദൃശ്യങ്ങളുമായി സിപിഎം രംഗത്ത് വന്നു. ലീഗിന് നിർണായക സ്വാധീനമുള്ള മാടായി പഞ്ചായത്തിൽ പുതിയങ്ങാടി ജമാ അത്ത് ഹയർസെക്കൻഡറി സ്കൂളിലെ രണ്ടു ബൂത്തുകളിൽ കള്ളവോട്ടു നടന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.ഒരാൾത്തന്നെ രണ്ടും മൂന്നും വോട്ടു ചെയ്യുന്നതിനായി ക്യൂവിൽ നില്ക്കുന്ന ദൃശ്യമാണ്…
Read Moreകൂത്തുപറന്പ് മൂന്നാംപീടികയിലെ ഹണിട്രാപ്പ്; കൂടുതൽപേർ കുടുങ്ങി
കൂത്തുപറമ്പ്: പരിചയത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തിന്റെ കെണിയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്ന് സൂചന. തലശേരി സ്വദേശിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം പുന്നോൽ എ.പി.ഹൗസിൽ ഷഹനാസ് (34), പാലയാട് രജീഷ് നിവാസിൽ എം.കെ.റനീഷ് (28) എന്നിവരെ എസ്ഐ പി.റഫീഖ് അറസ്റ്റു ചെയ്തിരുന്നു. നേരത്തെ തലശേരി സ്വദേശിയായ യുവാവിനെ ഷഹനാസ് പരിചയപ്പെട്ടതിനെ തുടർന്ന് ഈ മാസം 22 ന് മൂന്നാംപീടികയിലെ വാടക ക്വാർട്ടേഴ്സിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു. ഇവിടെ വെച്ച് റനീഷ് യുവാവിനെ മുറിയിലിട്ട് പൂട്ടുകയും മർദ്ദിച്ച് ഒന്നര ലക്ഷം രൂപ ആവശ്യപ്പെടുകയും ഷഹനാസിനെ കൂടെ നിർത്തി യുവാവിന്റെ ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 4800 രൂപയും സ്വർണ മോതിരവും അപഹരിക്കുകയായിരുന്നുവെന്നാണ് കേസ്. ഇവർ അറസ്റ്റിലായതോടെ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മട്ടന്നൂർ, തലശേരി ഭാഗങ്ങളിലും സമാനമായ രീതിയിൽ…
Read Moreഇരിട്ടിയിൽ റവന്യുഭൂമി കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി തുടങ്ങി
ഇരിട്ടി: ഇരിട്ടി ടൗണില്‍ റവന്യുഭൂമി കൈയ്യേറി നിര്‍മിച്ച കെട്ടിടഭാഗങ്ങള്‍ റവന്യു അധികൃതര്‍ പൊളിച്ചുനീക്കി തുടങ്ങി. അഡീഷണൽ തഹസിൽദാർ എം. മേരിയുടെ നേതൃത്വത്തില്‍ റവന്യു സംഘവും പോലീസ് – ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കരാറുകാരുടെ ജെസിബി ഉപയോഗിച്ചാണ് പൊളിച്ച് നീക്കുന്നത്. ഇരിട്ടി ടൗണില്‍ ഒരു വിഭാഗം കെട്ടിട ഉടമകള്‍ കൈയ്യേറ്റ ഭാഗങ്ങള്‍ പൊളിച്ച് നീക്കാത്തതിനാല്‍ തലശേരി – വളവുപാറ റോഡ് വികസനം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. പലതവണ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും കോടതിയില്‍ പോയി കെട്ടിടം പൊളിക്കുന്നതിനെതിരെ 22 കെട്ടിട ഉടമകള്‍ സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ ഹൈക്കോടതി നീക്കിയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ തവണ അഞ്ച് കെട്ടിട ഭാഗങ്ങള്‍ റവന്യു അധികൃതര്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയിരുന്നു. പതിനഞ്ചോളം കെട്ടിട ഉടമകള്‍ മാത്രമാണ് ഇനിയും പൊളിച്ച് നീക്കാത്തത്. ഇതുകാരണം കരാറുകാര്‍ ഓവുചാല്‍ നിര്‍മാണം നിർത്തിവച്ചിരിക്കുകയാണ്. ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ മാത്രമെ ബാക്കി…
Read Moreപയ്യാന്പലം ബീച്ചിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതികളെ പൊക്കിയത് ആറുമണിക്കൂറിനുള്ളിൽ ഓപ്പറേഷൻ ബീച്ച് ഡ്രാഗണിൽ
കണ്ണൂർ: കണ്ണൂർ പയ്യാന്പലം ബീച്ചിൽ യുവതിക്കുനേരേ ആക്രമണം നടത്തിയ പ്രതികളെ പൊക്കിയത് കണ്ണൂർ ടൗൺ പോലീസ് നടത്തിയ ഓപ്പറേഷൻ ബീച്ച് ഡ്രാഗണിൽ. പെൺകുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യംചെയ്ത പള്ളിക്കുന്ന് സ്വദേശിനിയായ 21 കാരിയെയാണ് തള്ളിയിട്ടു പരിക്കേൽപ്പിച്ചത്. കൈയെല്ല് പൊട്ടിയ യുവതി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചിറക്കൽ മുക്കണ്ണൻ ഹൗസിൽ എം. നവാസ് (36), പാപ്പിനിശേരി എംഎം ഹോസ്പിറ്റലിനു സമീപത്തെ കെ. ഹൗസിൽ മുഹമ്മദലി (36) എന്നിവരെ റിമാൻഡ് ചെയ്തു. ആറുമണിക്കൂറിനുള്ളിൽ പ്രതികൾ വലയിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സുഹൃത്തുക്കളോടൊപ്പം പയ്യാമ്പലം ബീച്ചിലെത്തിയപള്ളിക്കുന്ന് സ്വദേശിനിയെ രണ്ടംഗസംഘം ആക്രമിച്ചത്. പള്ളിക്കുന്ന് സ്വദേശിനിയുടെ സമീപത്തുണ്ടായിരുന്ന വിദ്യാർഥിനികളെ ബുള്ളറ്റിൽ വന്ന രണ്ട്പേർ കമന്റടിക്കാൻ തുടങ്ങിയിരുന്നു. പെൺകുട്ടികൾ ഒഴിഞ്ഞ് മാറി പോകാൻ തുടങ്ങിയപ്പോൾ പള്ളിക്കുന്ന് സ്വദേശിനി ബുള്ളറ്റിൽ വന്നവരോട് പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് ബുള്ളറ്റിൽ വന്നവർ അവരെ വിട്ട്…
Read Moreഅഭിനയം പാളി, വീഴ്ചയിൽ തലപൊട്ടി ഏഴ് സ്റ്റിച്ച്; കള്ളവോട്ടിനെത്തിയ സിപിഎം പ്രവർത്തകയെ യുഡിഎഫ് പ്രവർത്തകർ കൈയോടെ പിടികൂടി; തലകറക്കം അഭിനയിച്ച വീണ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണിയും
കണ്ണൂർ: കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവർത്തകയെ യുഡിഎഫ് ബൂത്ത് ഏജന്റുമാർ കൈയോടെ പിടികൂടിയപ്പോൾ തലകറങ്ങി വീണ് തലപൊട്ടി.വോട്ടെടുപ്പ് ദിവസം കുറ്റ്യാട്ടൂരിലാണ് സംഭവം. കുറ്റ്യാട്ടൂർ തണ്ടപ്പുറം എഎൽപി സ്കൂളിലെ 170-ാം നന്പർ ബൂത്തിലെ വോട്ടറാണ് 174-ാം നന്പർ ബൂത്തിലെ വേശാല ലോവർ പ്രൈമറി സ്കൂളിൽ കള്ളവോട്ട് ചെയ്യാനെത്തിയത്. ഇത് യുഡിഎഫ് ബൂത്ത് ഏജന്റുമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോൾ യുവതി വരാന്തയിൽ തലകറക്കം അഭിനയിച്ച് കുഴഞ്ഞുവീഴുകയും അബദ്ധവശാൽ സ്കൂളിന് മുറ്റത്തേക്ക് വീഴുകയുമായിരുന്നു. ഇതേ തുടർന്ന് തല പൊട്ടുകയും യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.തലയിൽ ഏഴ് തുന്നലുണ്ട്.
Read Moreഇരിക്കൂർ സിദ്ദീഖ് നഗറിലെ കുഞ്ഞാമിന കൊല്ലപ്പെട്ടിട്ട് മൂന്നു വർഷം; പ്രതികൾ കാണാമറയത്ത്
എം.വി. അബ്ദുൾ റൗഫ് ശ്രീകണ്ഠപുരം: ഇരിക്കൂർ സിദ്ദീഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീന്റെ ഭാര്യ സബീനാ മൻസിലിൽ കുഞ്ഞാമിന കൊല്ലപ്പെട്ട് മൂന്ന് വർഷത്തോളമായിട്ടും പ്രതികൾ ഇപ്പോഴും കാണാമറയത്ത്. നാട്ടുകാരുടെയും ആക്ഷൻ കമ്മിറ്റിയുടെയും ശക്തമായ പ്രക്ഷോഭത്തെത്തുടർന്ന് ആദ്യ നാളുകളിൽ മികച്ച രീതിയിൽ അന്വേഷണം നടന്നിരുന്നെങ്കിലും ഇപ്പോൾ അന്വേഷണം നിലച്ചമട്ടാണ്. ഇരിക്കൂർ എസ്ഐ കെ.വി.മഹേഷിന്റെ നേതൃത്വത്തിലാണ് ആദ്യം കേസന്വേഷണം നടത്തിയിരുന്നതെങ്കിലും നാട്ടുകാർ കർമസമിതി രൂപീകരിച്ച് പ്രക്ഷോഭം തുടങ്ങിയതോടെ അന്വേഷണം മട്ടന്നൂർ സിഐ ഷജു ജോസഫ് ഏറ്റെടുത്തു. തുടർന്ന് ജില്ലാ പോലീസ് ചീഫിന്റെ സ്ക്വാഡിനെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. പ്രതികൾക്കായി കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് രണ്ട് മാസം മുമ്പ് കുഞ്ഞാമിനയുടെ മകൻ മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. ഇതോടെ സിബിഐ അന്വേഷണ…
Read More