കൂത്തുപറമ്പ്: മൂര്യാട് അയോധ്യ നഗറിലെ കാരായി ജാനുവിന് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. വർഷങ്ങളായി ഇവർ മനസിൽ കൊണ്ടു നടന്ന ആഗ്രഹമായിരുന്നു കയറി കിടക്കാൻ അടച്ചുറപ്പുള്ളൊരു വീടെന്നത്. സുമനസുകളുടെ കൂട്ടായ്മയിൽ നിർമിച്ച വീട്ടിൽ എഴുപത്തിയൊന്നുകാരിയായ ജാനു കഴിഞ്ഞ ദിവസം മുതൽ താമസം തുടങ്ങി. നീണ്ടു നിവർന്നൊന്നു നിൽക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള ടാർപോളിംഗ് കൂരയ്ക്ക് കീഴിലായിരുന്നു കുറേ വർഷങ്ങളായി ജാനുവിന്റെ ജീവിതം.നാലു ഭാഗവും മരക്കൊമ്പിൽ കുത്തി നിർത്തിയ പ്ലാസ്റ്റിക് കൂരയ്ക്കു കീഴെയായിരുന്നു ഭക്ഷണം തയാറാക്കലും ഉറക്കവുമെല്ലാം. ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം സന്തോഷത്തോടെ ജീവിച്ചു വരുന്നതിനിടെ ഭർത്താവ് മരണപ്പെടുകയും ബന്ധുക്കൾ മറ്റു വീടുകളിലേക്ക് താമസം മാറുകയും ചെയ്തതോടെയാണ് ജാനു തനിച്ചായത്. കാലപ്പഴക്കത്താൽ ഇവരുടെ വീടും നാമാവശേഷമായി. അതോടെ വീട് നിലനിന്ന സ്ഥലത്ത് തന്നെ പ്ലാസ്റ്റിക് ഷീറ്റ് പാകിയ ഷെഡ് നിർമിക്കുകയായിരുന്നു. സ്വന്തമായി വീടു നിർമിക്കാനുള്ള ശ്രമം നടത്തി നോക്കിയെങ്കിലും സാങ്കേതിക കുരുക്കിൽ…
Read MoreCategory: Kannur
കണ്ണൂർ സെന്‍ട്രല്‍ ജയിലിലെ കൊലപാതകം; 15 വര്‍ഷത്തിനു ശേഷം വിചാരണ പൂര്‍ത്തിയായി
തലശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുകാരനായ സിപിഎം പ്രവര്ത്തകന് അമ്പലക്കുളങ്ങര സ്വദേശി കെ.പി. രവീന്ദ്രനെ (47) കല്ലെറിഞ്ഞും അടിച്ചും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് മുമ്പാകെ പൂര്‍ത്തിയായി. പതിനഞ്ച് വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസിന്റെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. വിചാരണയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ പ്രതികളേയും കോടതി മൂന്ന് ദിവസങ്ങളിലായി ചോദ്യം ചെയ്തു. കുറ്റം നിഷേധിച്ച പ്രതികള്‍ തങ്ങള്‍ നിരപരാധികളാണെന്ന് കോടതിയോട് പറഞ്ഞു. സംഘര്‍ഷത്തിനിടയിലെ കല്ലേറിലാണ് രവീന്ദ്രന് പരിക്കേല്‍ക്കുന്നതും തുടര്‍ന്ന് മരണമടയുന്നതും. സംഭവത്തില്‍ തങ്ങള്‍ക്കും പരിക്കേറ്റിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്തില്ല. ഇക്കാര്യം ബന്ധപ്പെട്ടവര്‍ മറച്ചു വെച്ചു. രാഷ്ട്രീയപ്രേരിതമായി തങ്ങളെ കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നുവെന്നും പ്രതികള്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ ഒന്നാം സാക്ഷിയായ ജയില്‍ വാര്ഡന് പ്രവീണിനെ നാളെ പ്രതിഭാഗം വിസ്തരിക്കും. ഇതിനു പുറമെ തിരുവന്തപുരം…
Read Moreഇരിട്ടിയിലെ വ്യാപാരിയെ ഷോക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; രേഖാചിത്രവും ഫലം കണ്ടില്ല; പോലീസ് ഇരുട്ടിൽ തപ്പുന്നു
ഇരിട്ടി: വൈദ്യുത ലൈനില്‍ നിന്നും വീടിന്റെ വരാന്തയിലെ ഗ്രില്‍സിലേക്ക് വൈദ്യുതി കടത്തി വിട്ട് ഇരിട്ടിയിലെ വ്യാപാരിയായ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനേയും കുടുംബത്തേയും അപായപെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രേഖ ചിത്രവും ഫലം കണ്ടില്ല. പോലീസ് അന്വേഷണം തുടങ്ങിയിടത്ത് തന്നെ. പയഞ്ചേരിയിലെ പി.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടിന്റെ ഗ്രില്സിലേക്കാണ് കഴിഞ്ഞ ഫെബ്രുവരി 7ന് പുലര്‍ച്ചെ വൈദ്യുതി കടത്തി വിട്ട് കുടുംബത്തെ അപായപ്പെടുത്താനുള്ള ശ്രമം ഉണ്ടായത്. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട പോലീസും വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യേഗസ്ഥരും രണ്ട് ദിവസങ്ങളിലായി മൂന്ന് നാല് തവണ പ്രദേശത്ത് എത്തി തെളിവെടുത്തിരുന്നു. ഡോഗ് സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. വൈദ്യുതി ലൈനില്‍ ഘടിപ്പിക്കാന്‍ കണക്ടര് വാങ്ങിയെന്ന് സംശയിക്കുന്ന ആളിന്റെ രേഖാചിത്രം തയാറാക്കിയെങ്കിലും ഫലം കണ്ടില്ല. അബുള്ളക്കുട്ടിയുടെ വീട്ടിലെ കണക്ഷനില്‍ നിന്നും വൈദ്യുതി എടുക്കാതെ വീടിന് സമീപത്ത്കൂടി പോകുന്ന മെയിൻ ലൈനില്‍ നിന്നും വൈദ്യുതി…
Read Moreചെറിയ വാക്കുകളിലെ വലിയ ചിന്തകൾ ബാക്കി; അഷറഫ് ആഡൂരിന് വിട
കണ്ണൂര്‍: ജീവിതത്തെയും കാഴ്ചകളെയും ചെറിയ വാക്കുകളിലൂടെ വലിയ ചിന്തകളിലേക്കു നയിച്ച എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്നു അഷറഫ് ആഡൂർ. സുഹൃത്തുക്കൾക്കിടയിൽ അച്ചുവെന്ന വിളിപ്പേരുമായി ഏതുസമയത്തും നിറഞ്ഞ ചിരിയുമായി കടന്നുവന്നിരുന്ന എഴുത്തുകാരൻ കഴിഞ്ഞ കുറേ വർഷങ്ങളായി ആഡൂരിലെ കഥാവീട് എന്ന വീട്ടിൽ കിടപ്പിലായിരന്നു. ഇപ്പോൾ കഥാവീട്ടിൽ കഥ ബാക്കിയാക്കി കഥാകാരൻ യാത്രയായിരിക്കുന്നു. തന്റെ അനുഭവങ്ങൾ കോറിയിട്ടതാണ് തന്റെ എഴുത്തെന്ന് കഥാകാരൻ പലപ്പോഴും പറഞ്ഞിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള കഥാ ക്യാന്പുകളിലും സാഹിത്യപരിപാടിയിലും നിറഞ്ഞ പുഞ്ചിരിയുമായി കടന്നുവന്ന് തെളിഞ്ഞ ചിന്തകള്‍ നല്കുന്ന കഥാകൃത്ത് സാഹിത്യപ്രേമികളുടെ ഇഷ്ടപാത്രമായിരുന്നു. സൗഹൃദത്തിന്റെ സീമകളില്ലാത്ത ലോകമായിരുന്നു അഷ്റഫിന്റേത്. ആദ്യമായി പരിചയപ്പെടുന്നവർക്കുപോലും വർഷങ്ങളായുള്ള സൗഹൃദത്തിന്റെ ലോകമായിരുന്നു എഴുത്തുകാരൻ സമ്മാനിച്ചത്. എഴുത്തുകാരന്റെ ജാഡയോ നാട്യങ്ങളോ ഇല്ലാതെ ഞായറാഴ്ചകളിൽ കണ്ണൂർ ജവഹർ ലൈബ്രറിക്കു സമീപത്തെ കടത്തിണ്ണയിൽ സുഹൃത്തുക്കളോടൊപ്പം ചെലവഴിച്ച് എല്ലാവരോടും ഒരുപോലെ പെരുമാറിയ സാഹിത്യകാരൻകൂടിയായിരുന്നു അഷ്റഫ്. 2015 ഫെബ്രുവരിയിലാണ് പക്ഷാഘാതം ബാധിച്ച് ശരീരം തളര്‍ന്ന് അഷ്റഫ്…
Read Moreമംഗളൂരുവിൽ നിന്നും നിർദേശിക്കും, തലശേരിയിൽ എത്തിക്കും; തലശേരിയിൽ പിടിയിലായത് ലഹരി മാഫിയയിലെ മുഖ്യ കണ്ണി
സ്വന്തം ലേഖകൻ തലശേരി: തലശേരിയിൽ ബ്രൗൺഷുഗറുമായി പിടിയിലായ മുംബൈ മീരാ റോഡിലെ ഫായിസ് അഹമ്മദ് അബ്ദുൾ ഖാദർ (69) ലഹരി മാഫിയയിലെ മുഖ്യ കണ്ണി. കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് ബ്രൗൺഷുഗർ എത്തിക്കുന്നത് ഹൃദ്രോഗി കൂടിയായ അബ്ദുൾ ഖാദർ. ലഹരി എത്തിക്കേണ്ട സ്ഥലത്തെ കുറിച്ച് നിർദ്ദേശം ലഭിക്കുന്നത് മംഗളൂരുവിലെ അഞ്ജാത കേന്ദ്രത്തിൽ നിന്ന് . ബ്രൗൺഷുഗർ ലഭിക്കുന്നത് മുംബൈ പനവേലിൽ നിന്നും. ഇയാൾ തലശേരിയിൽ ഇതുവരെ ബ്രൗൺ ഷുഗർ എത്തിച്ചത് മൂന്ന് തവണ. കേരളത്തിലെ മറ്റ് പല നഗരങ്ങളിലും ഇയാൾ ബ്രൗൺ ഷുഗർ എത്തിച്ചിട്ടുള്ളളതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പോലീസ്. ബൈപ്പാസ് സർജറിക്ക് വിധേയനായിട്ടുള്ള പ്രതിയെ പോലീസ് അതീവ ജാഗ്രരതയോടെയാണ് ചോദ്യം ചെയ്യുന്നത്. എംബിബിഎസുകാരൻ കൂടിയായ തലശേരി എഎസ്പി അരവിന്ദ് സുകുമാർ ഇന്നലെ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടയിൽ ഡോക്ടറുടെ റോളിലും എത്തി. പ്രതിയുടെ നെഞ്ചിൽ നീളത്തിൽ തുന്നി കെട്ടുകൾ കണ്ടതോടെയാണ്…
Read Moreകൊടും ചൂടിൽ ആശ്വാസവുമായി സൗജന്യ സംഭാര വിതരണവുമായി ഹാരിസ് ജമാലിയും കുടുംബാംഗങ്ങളും
കൂത്തുപറമ്പ്: കൊടും ചൂടേറ്റ് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമേകി സൗജന്യ സംഭാര വിതരണവുമായി ഹാരിസ് ജമാലിയും കുടുംബാംഗങ്ങളും. കൈതേരി കപ്പണയിലെ വീടിനു സമീപം വച്ചാണ് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കുമൊക്കെ വെയിലിനെ വകവെക്കാതെ ഹാരിസ് ജമാലിയും കുടുംബാംഗങ്ങളും സംഭാരം നൽകുന്നത്. രണ്ടു ദിവസമായി ഇദ്ദേഹവും സഹോദരിയുടെ ചെറുമക്കളായ റഹിയാൻ, ഹനാൻ, ആസിം എന്നിവരും ചേർന്ന് സംഭാര വിതരണം തുടങ്ങിയിട്ട്. ഭാര്യയും സഹോദരിമാരുമൊക്കെ ചേർന്നാണു വിതരണം ചെയ്യാനുള്ള സംഭാരം തയ്യാറാക്കി നല്‍കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ നീളുന്നതാണ് സംഭാര വിതരണം. ദാഹജലം നൽകുന്നത് പുണ്യ പ്രവൃത്തിയായി തോന്നിയതിനാലാണ് ഇങ്ങിനെ ചെയ്യുന്നതെന്നും ഹാരിസ് ജമാലി പറയുന്നു. ഉരുവച്ചാൽ ടൗൺ പള്ളിയിലെ ഖത്തീബായ ഇദ്ദേഹം കേരള എമർജൻസി ടീമിന്റെ കണ്ണൂർ ജില്ലാ പ്രസിഡന്റ് കൂടിയാണ്. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി സംഭാര വിതരണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
Read Moreരാജ്മോഹൻ ഉണ്ണിത്താന്റെ പ്രചാരണത്തിന്റെ ഭാഗമായി യുഡിഎഫ് ചുവരെഴുതിയ മതിൽ തകർത്ത നിലയിൽ
പിലിക്കോട്: യുഡിഎഫ് കാസർഗോഡ് പാർലിമെന്റ് മണ്ഡലം സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചാരണ ഭാഗമായി ചുവരെഴുത്ത് നടത്തിയ മതിൽ പൊളിച്ചു. പി.വി.ടി. പ്രദീപന്റെ ഉടമസ്ഥതയിലുള്ള പിലിക്കോട് മല്ലക്കര പാതയോരത്തുള്ള മതിൽ ഇന്ന് പുലർച്ചെയാണ് തകർത്തത്. മതിലിൽ ചുവരെഴുത്ത് നടത്തിയ നാൽപത് മീറ്ററോളം ഭാഗമാണ് പൊളിച്ചത്. യുഡിഎഫ് മല്ലക്കര 110-ാ മത് ബൂത്ത് കമ്മിറ്റി നേതൃത്വത്തിൽ ഇന്നലെയാണ് ചുവരെഴുത്ത് നടത്തിയത്. സംഭവം സംബന്ധിച്ച് ബൂത്ത് കമ്മിറ്റി ചന്തേര പോലീസിൽ പരാതി നൽകി.
Read Moreതളിപ്പറമ്പിലെ പോലീസ് ഇങ്ങനെയാണ്; “സിസിടിവി ഉണ്ടെങ്കിൽ കള്ളനെ പിടിക്കാം’; പോലീസിന്റെ നടപടിയിൽ ജനരോക്ഷം വ്യാപകം
തളിപ്പറമ്പ്: മൊബൈല്‍ഫോണും സിസിടിവിയുമില്ലെങ്കില് കുറ്റവാളികളെ പിടികൂടാനാവില്ലെന്ന പോലീസ് നിലപാടിനെതിരെ തളിപ്പറമ്പില്‍ ജനരോഷം ശക്തമാകുന്നു. ഏഴാംതവണയും നഗരത്തില്‍ പാര്‍ക്ക്ചെയ്ത കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടന്നതോടെ ജനങ്ങള്‍ പോലീസിനെതിരെ തിരിയുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. എന്ത് സംഭവം നടന്നാലും പരാതിക്കാരോട് പോലീസ് അന്വേഷിക്കുന്നത് അടുത്തെങ്ങാനും സിസിടിവിയുണ്ടോ എന്നാണ്. പിന്നീട് സൈബര്‍സെല്‍ മുഖേന ഒരന്വേഷണം ഇത് രണ്ടുമില്ലെങ്കില്‍ തളിപ്പറമ്പ് പോലീസിന് കുറ്റവാളികളെ പിടികൂടാനാവില്ലേ എന്നാണ് ജനം മൂക്കത്ത് വിരല്‍വെച്ച് ചോദിക്കുന്നത്. പ്രമാദമായ നിരവധി സംഭവങ്ങള്‍ നടന്നിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത പോലീസ് നഗരത്തിലെ കുത്തഴിഞ്ഞ ഗതാഗത സംവിധാനം പോലും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ നടന്ന സിഎച്ച് സെന്റർ തീവെപ്പിലും പോലീസ് സ്റ്റേഷന്റെ മൂക്കിന് താഴെ നടന്ന ഒബ്സ്ക്യൂറ സ്റ്റുഡിയോ തീവെപ്പിലും ഇതുവരെ പോലീസിന് കുറ്റവാളികളെ കണ്ടെത്താനായിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ മാറ്റിയതോടെയാണ് ഇന്നത്തെ തീര്‍ത്തും അലംഭാവം കാണിക്കുന്ന സ്ഥിതി…
Read Moreതളിപ്പറന്പിൽ കാറിന്റെ ഗ്ലാസ് തകർത്ത് കവർച്ച വ്യാപകം; മൂന്ന് മാസത്തിനിടെ നടന്നത് ഏഴോളം മോഷണം
തളിപ്പറമ്പ്: നഗരത്തില്‍ ഏഴാംതവണയും കാറിന്റെ ഗ്ലാസ് തകര്‍ത്ത് കവര്‍ച്ചാശ്രമം; ഇരുട്ടില്‍ തപ്പി പോലീസ്. തളിപ്പറമ്പ് മന്ന ആലക്കോട് റോഡിലാണ് ഇന്നലെ രാത്രി 9.45 ന് വീണ്ടും കാര്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം അരങ്ങേറിയത്. മന്നയില്‍ ഒരു സുഹൃത്തിനെ കാണാനെത്തിയ കുപ്പം മുക്കുന്നിലെ പാറമ്മല്‍ ഷാഫിയുടെ കെഎല്‍ 11 ബിഎച്ച് 876 നമ്പര്‍ എറ്റിയോസ് കാറിന്റെ പിന്‍സീറ്റിന് സൈഡിലെ രണ്ട് ഗ്ലാസുകളാണ് തകര്ക്കപ്പെട്ടതെങ്കിലും ഒന്നും മോഷ്ടിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടയില്‍ തളിപ്പറമ്പ് നഗരത്തില്‍ നടക്കുന്ന ഏഴാമത്തെ സംഭവമാണിത്. മുമ്പ് നടന്ന കവര്‍ച്ചകളില്‍ മൂന്ന് കാറുകളില്‍ നിന്നായി 5.25 ലക്ഷം രൂപയാണ് മോഷ്ടിക്കപ്പെട്ടത്. ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ടുപേരാണ് കാറിന്റെ ഗ്ലാസുകള്‍ തകര്‍ത്തതെന്ന് ഇതിന് പിന്നില്‍ നിര്‍ത്തിയിട്ട കാറിലുണ്ടായിരുന്ന സ്ത്രീ പോലീസിനോട് പറഞ്ഞു. ഇവര്‍ ബഹളം വെച്ചതോടെയാണ് മോഷ്ടാക്കള്‍ പെട്ടെന്ന് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി കവര്‍ച്ചാശ്രമം നടന്ന മന്നക്ക് സമീപം സയ്യിദ് നഗറിലാണ്…
Read Moreആർഎസ്എസ് നേതാവിന്റെ വീട്ടിൽ ബോംബ്പൊട്ടി രണ്ടുകുട്ടികൾക്കു പരിക്കേറ്റ സംഭവം; കാര്യവാഹക് ഷിബു മുതിരമലയെ റിമാന്റ് ചെയ്ത് കോടതി
നടുവിൽ(കണ്ണൂർ): നടുവിൽ കിഴക്കേകവലയിൽ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ ബോംബ് പൊട്ടി രണ്ടു കുട്ടികൾക്കു പരിക്കേറ്റ സംഭവത്തിൽ കീഴടങ്ങിയ ആർഎസ്എസ് നേതാവ് റിമാൻഡിൽ. ആർഎസ്എസ് തളിപ്പറമ്പ് കാര്യവാഹക് ഷിബു മുതിരമലയെ അടുത്ത മാസം 12 വരെ റിമാൻഡ് ചെയ്തു. തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് പ്രതി കീഴടങ്ങിയത്. വീടിനോടു ചേർന്നുള്ള ഷെഡിലാണു 23 ന് സ്ഫോടനം ഉണ്ടായത്. കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ ചവിട്ടി സ്റ്റീൽ ബോംബുകൾ പൊട്ടുകയായിരുന്നു. ഗജൻരാജ് (12), ഗോകുൽ (ഏഴ്) എന്നീ കുട്ടികൾക്കാണു പരിക്കറ്റത്. കാലിനു ഗുരുതരമായിക്കേറ്റ ഇവർ ചികിത്സയിലാണ്. തുടർന്നു പോലീസ് വീട്ടിൽ നടത്തിയ റെയ്ഡിൽ ഏഴു വടി വടിവാൾ, ഇരുമ്പുദണ്ഡ്, വെടിമരുന്ന് എന്നിവ കണ്ടെത്തിയിരുന്നു.
Read More