മ​ട്ട​ന്നൂ​രി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ പ​രി​യാ​ര​ത്ത് ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ പെ​രു​വ​യ​ൽ​ക്ക​രി – പു​ലി​യ​ങ്ങോ​ട് റോ​ഡ​രി​കി​ലെ പ​റ​മ്പി​ൽ വ​ച്ചു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​മ്പ​താം ത​രം വി​ദ്യാ​ർ​ഥി പെ​രു​വ​യ​ൽ​ക്ക​രി​യി​ലെ വി​ജ​യ​ൻ – പു​ഷ്‌​പ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കെ.​വി​ജി​ലി​നാ​ണ് (14) പ​രി​ക്കേ​റ്റ​ത്. സ്ഫോ​ട​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​യു​ടെ മു​ഖ​ത്തും കൈ​യ്ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച വി​ജി​ലി​ന്‍റെ ഇ​രു ക​ണ്ണു​ക​ൾ​ക്കും ത​ക​രാ​ർ സം​ഭ​വി​ച്ച​തി​നാ​ൽ കോ​യ​മ്പ​ത്തൂ​ർ അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ്ഫോ​ട​ന​ത്തി​ൽ ഇ​രു വി​ര​ലു​ക​ളും ചി​ത​റി​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം റോ​ഡ​രി​കി​ലെ ഗ്രൗ​ണ്ടി​ൽ വ​ച്ചു ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നം. ച​പ്പു​ച​വ​റു​ക​ൾ​ക്കി​ട​യി​ൽ നി​ന്ന് ല​ഭി​ച്ച സ്റ്റീ​ലി​ന്‍റെ സാ​ധ​നം തു​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നു പ​റ​യു​ന്നു. മു​ഖ​ത്തും കൈ​യ്ക്കും പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ നാ​ട്ടു​കാ​ര​നാ​യ ഒ​രാ​ളാ​ണ് സ്കൂ​ട്ട​റി​ൽ ക​യ​റ്റി മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​വി​ടെ നി​ന്നു…

Read More

സം​സ്‌​കാ​ര​ത്തെ സ​മ്പ​ന്ന​മാ​ക്കു​ന്ന​ത് ന​മ്മ​ള്‍ ഒ​ന്നാ​ണെ​ന്ന ബോ​ധമെന്ന് പ്ര​ഫ. മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ്

ഇ​രി​ട്ടി: മ​ത​ങ്ങ​ള്‍​ക്കും വി​ശ്വാ​സ​ത്തി​നു​മ​പ്പു​റം ന​മ്മ​ള്‍ ഒ​ന്നാ​ണെ​ന്ന ബോ​ധ​മാ​ണ് ന​മ്മു​ടെ സം​സ്‌​കാ​ര​ത്തെ സ​മ്പ​ന്ന​മാ​ക്കു​ന്ന​തെ​ന്ന് ഫോ​ക്‌​ലോ​ര്‍ അ​ക്കാ​ദ​മി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. കീ​ഴൂ​ര്‍ മ​ഹാ​ദേ​വ​ക്ഷേ​ത്രം ഇ​രു​പ​ത്തി അ​ഞ്ചാം വാ​ര്‍​ഷി​ക മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ​ത്തി​ലും മാ​യം ക​ല​ര്‍​ന്ന ഈ ​കാ​ല​ത്ത് അ​സ്വ​സ്ഥ​മാ​യ മ​ന​സു​ക​ളി​ല്‍ ശാ​ന്തി​യു​ടെ അ​ല​ക​ള്‍ സൃ​ഷ്ടി​ക്കു​വാ​ന്‍ ക്ഷേ​ത്ര​ങ്ങ​ള്‍​ക്കു ക​ഴി​യു​ന്നു. പ​ള്ളി​ക​ളോ അ​മ്പ​ല​ങ്ങ​ളോ അ​ല്ല ഇ​ന്ന് ന​മു​ക്കു ചു​റ്റും കാ​ണു​ന്ന നി​ര​വ​ധി​യാ​യ പ്ര​ശ്ങ്ങ​ള്‍​ക്കു കാ​ര​ണം. മ​ന​സി​ന്‍റെ ഉ​ള്ളി​ല്‍ ഉ​ട​ലെ​ടു​ക്കു​ന്ന അ​ധി​കാ​ര​ഭാ​വ​മാ​ണ് ഇ​വി​ടെ പ​ല​തി​നും ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്ഷേ​ത്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ. ​ഭു​വ​ന​ദാ​സ​ന്‍ വാ​ഴു​ന്ന​വ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തു​ക്കി​പ്പ​ണി​ത ന​ട​പ്പ​ന്ത​ലി​ന്‍റെ സ​മ​ര്‍​പ്പ​ണം ത​ന്ത്രി വി​ല​ങ്ങ​ര നാ​രാ​യ​ണ​ന്‍ ഭ​ട്ട​തി​രി​പ്പാ​ട് നി​ര്‍​വ​ഹി​ച്ചു. സേ​വാ​പ്ര​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ല് നി​ര്‍​ധ​ന​കു​ടും​ബ​ങ്ങ​ള്‍​ക്ക് ത​യ്യ​ല്‍ മെ​ഷീ​നു​ക​ള്‍ ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു. ക്ഷേ​ത്ര പു​ന​ര്‍ നി​ര്‍​മാ​ണ…

Read More

ഇ​ട​ത് പ്ര​ചാ​ര​ണം; ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ഷേ​പ ഹാ​സ്യ​ഷോ

ത​ല​ശേ​രി: ഇ​ട​തു മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് മാ​റ്റേ​കാ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ​ണ​ന്‍റെ മ​ക​നും സി​നി​മ താ​ര​വു​മാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ഷേ​പ​ഹാ​സ്യ​ഷോ ഒ​രു​ങ്ങി. നൃ​ത്ത​വും സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ​പ്ര​ശ്‌​ന​ങ്ങ​ളും ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ടു​ള്ള ക​ലാ​സൃ​ഷ്ടി​യു​മാ​യാ​ണ് ബി​നീ​ഷും സം​ഘ​വും എ​ത്തു​ന്ന​ത്. ത​ല​ശേ​രി, വ​ട​ക​ര, പേ​രാ​മ്പ്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ലാ​കാ​ര​ന്മാ​രെ അ​ണി​നി​ര​ത്തി കൊ​ണ്ടു​ള്ള ആ​ക്ഷേ​പ​ഹാ​സ്യ​ഷോ​യു​ടെ റി​ഹേ​ഴ്‌​സ​ല്‍ ഇ​തി​ന​കം പൂ​ര്‍​ത്തി​യാ​യി ക​ഴി​ഞ്ഞു. നി​പ്പ വൈ​റ​സി​നെ​യും പ്ര​ള​യ​ത്തെ​യും അ​തി​ജീ​വി​ച്ച് ആ​യി​രം നാ​ള്‍ പി​ന്നി​ട്ട എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളി​ലൂ​ടെ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്ടി​ലെ ന​ന്മ​നി​റ​ഞ്ഞ സ​ർ​ക്കാ​റാ​യി പി​ണ​റാ​യി​സ​ര്‍​ക്കാ​റി​നെ പു​ക​ഴ്ത്തി കൊ​ണ്ടു​ള്ള പ​രി​പാ​ടി​യി​ൽ കേ​ന്ദ്ര​ഭ​ര​ണ​ത്തെ​യും മോ​ദി​യു​ടെ ന​യ​ങ്ങ​ളെ​യും ദൃ​ശ്യാ​വി​ഷ്‌​കാ​ര​ത്തി​ലൂ​ടെ വി​ചാ​ര​ണ​ചെ​യ്യു​ന്നു​ണ്ട്. ന​രേ​ന്ദ്ര​മോ​ദി​യേ​യും അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​ന​ത്തി​നേ​യും ട്രോ​ളി​ക്കൊ​ണ്ട് പു​രോ​ഗ​മി​ക്കു​ന്ന ഷോ​യി​ൽ ഓ​രോ അ​ക്കൗ​ണ്ടി​ലേ​ക്കും ബി​ജെ​പി വാ​ഗ്ദാ​നം ചെ​യ്ത പ​തി​ന​ഞ്ച് ല​ക്ഷം എ​വി​ടെ​യെ​ന്ന വ​ലി​യ ചോ​ദ്യം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. പ​തി​വ്‌ തെ​രു​വ്‌ നാ​ട​ക സ​ങ്ക​ല്‍​പ​ത്തി​ല്‍ നി​ന്ന് വ​ഴി​മാ​റി പു​തി​യ​കാ​ല​ത്തി​ന്‍റെ…

Read More

കാ​മു​ക​നെ തേ​ടി ബ​ഹ്റി​നി​ൽ നി​ന്നും ത​ല​ശേ​രി​യി​ൽ;  വീട്ടുകാരുടെ പരാതിയിൽ ഇരുവരേ‍യും പോലീസ് പിടികൂടി

പാ​നൂ​ർ: കാ​മു​ക​നെ തേ​ടി പെൺകുട്ടി ബ​ഹ്റി​നി​ൽ നി​ന്നും ത​ല​ശേ​രി​യി​ലെ​ത്തി.​പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ക​മി​താ​ക്ക​ൾ പി​ടി​യി​ൽ. മ​നേ​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വും പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യു​മാ​ണ് പാ​നൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പാ​നൂ​ർ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്ന ഇ​വ​രെ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം കാ​മു​ക​നെ വി​ട്ട​യ്ക്കു​ക​യും കാ​മു​കി​യ മ​ഹി​ളാ​മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. എ​ന്നാ​ൽ ത​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ര​ജി​സ്റ്റ​ർ വി​വാ​ഹം ചെ​യ്ത​താ​യി യു​വാ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. കാ​മു​കി ബ​ഹ്റി​നി​ൽ ബി​കോം വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Read More

പ്ര​ണ​യി​ച്ച് വി​വാ​ഹി​ത​രാ​യ​വ​ർ കാ​റി​ൽ പോ​കു​മ്പോ​ൾ കാ​റി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി

മ​ട്ട​ന്നൂ​ർ: പ്ര​ണ​യി​ച്ച് വി​വാ​ഹി​ത​രാ​യ​വ​ർ കാ​റി​ൽ പോ​കു​മ്പോ​ൾ കാ​റി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30 ന് ​ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള ക​വാ​ട​മാ​യ ക​ല്ലേ​രി​ക്ക​ര​യി​ലാ​യി​രു​ന്നു സം​ഭ​വം.ജോ​ലി ക​ഴി​ഞ്ഞി​റ​ങ്ങി​യ യുവതി​യെ വീ​ട്ടി​ലേ​ക്ക് ഭ​ർ​ത്താ​വ് കാ​റി​ൽ ക​യ​റ്റി വ​രു​മ്പോ​ൾ ഒ​ന്നാം ക​വാ​ട​ത്തി​ന​ടു​ത്ത് വ​ച്ച് വാ​ഗ​ണ​ർ കാ​ർ പി​ന്തു​ട​രു​ക​യും കാ​റി​ൽ ഇ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വ​ത്രെ. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ കൈ​വ​രി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേ ഷിച്ചു വരിക യാണെന്ന് പോലീ സ് പറഞ്ഞു. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. കു​റ​ച്ചു കാ​ല​മാ​യി ഇ​രു​വ​രും അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. വി​വാ​ഹ ആ​ലോ​ച​ന​യു​മാ​യി യുവാവ് യുവതിയുടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും വി​വാ​ഹം ചെ​യ്തു കൊ​ടു​ക്കി​ല്ലെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ക​യാ​യി​രു​ന്നു.

Read More

ചൂ​ടി​ൽ ഉ​രു​കി കു​രു​ന്നു​ക​ൾ; മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 26 അ​ങ്ക​ണ​വാ​ടി​ക​ളി​ൽ 25 ലും ​വൈ​ദ്യു​തി​യി​ല്ല

ജി​ജേ​ഷ് ചാ​വ​ശേ​രി മ​ട്ട​ന്നൂ​ർ: ശ​ക്ത​മാ​യ ചൂ​ടി​ൽ നാ​ട് വെ​ന്തു​രു​കു​മ്പോ​ഴും വൈ​ദ്യു​തി​യും ഫാ​നു​മി​ല്ലാ​തെ ഇ​ല്ലാ​തെ അ​ങ്ക​ണ​വാ​ടി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കു​ട്ടി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 26 അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ഇ​രു​പ​ത്തി​യ​ഞ്ചും വൈ​ദ്യു​തി​യി​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.അ​നു​ദി​നം താ​പ​നി​ല ഉ​യ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​വ​ധി​ക്കാ​ല​ത്തെ സ്പെ​ഷ​ൽ ക്ലാ​സു​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്കു​ള്ള ക്യാ​മ്പു​ക​ൾ​ക്ക് പോ​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ മൂ​ന്ന് വ​യ​സി​നും അ​ഞ്ച് വ​യ​സി​നും ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ൾ പ​ഠ​ന​ത്തി​ന്എ​ത്തി​ച്ചേ​രു​ന്ന അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് ഇ​ക്കാ​ല​യ​ള​വി​ൽ യാ​തൊ​രു ഇ​ള​വും ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് 3.30 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ക​ടു​ത്ത ചൂ​ട് സ​ഹി​ച്ചാ​ണ് കു​ട്ടി​ക​ൾ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ക​ഴി​യു​ന്ന​ത്. കെ​ട്ടി​ടം നി​ർ​മി​ക്കു​മ്പോ​ൾ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വൈ​ദ്യു​തി​യോ ഫാ​നോ സ്ഥാ​പി​ക്കാ​ത്ത​താ​ണ് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​ത്ത​ത്. മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 26 അ​ങ്ക​ണ വാ​ടി​ക​ളി​ൽ ഒ​ന്നൊ​ഴി​കെ മ​റ്റെ​ല്ലാ അ​ങ്ക​ണ​വാ​ടി​ക​ളും സ്വ​ന്തം കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ശി​വ​പു​രം…

Read More

ഇ​രി​ക്കൂ​ർ പുഴയിലേത് വയനാട്ടിലെ മാലിന്യം; പോലീസ് കേസെടുത്തു, ആളെ കണ്ടുപിടിക്കും

ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ർ പു​ഴ​യി​ൽ അ​റ​വ് മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​തു സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ രാ​ഷ്‌​ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് പു​ഴ വെ​ള്ളം മ​ലി​ന​മാ​ക്കി​യ​തി​നാ​ണ് കേ​സെ​ടു​ത്ത​ത്.മാ​ലി​ന്യം ത​ള്ളി​യ പു​ഴ​യു​ടെ ടൗ​ൺ ടാ​ക്സി സ്റ്റാ​ൻ​ഡ്, പാ​ലം സൈ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ ഇ​രി​ക്കൂ​ർ എ​സ്ഐ അ​നൂ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​റ​വ് അ​വ​ശി​ഷ്ട​ത്തി​ന്‍റെ ചെ​വി​യി​ൽ കു​ത്തി​യി​രു​ന്ന ടാ​ഗ് ക​ണ്ടെ​ത്തി. ക​ന്നു​കാ​ലി​ക​ളെ ഇ​ൻ​ഷ്വ​ർ ചെ​യ്യു​ന്ന​തി​നും പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​മ്പോ​ഴു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ടാ​ഗ് കു​ത്തു​ന്ന​ത്. ടാ​ഗി​ലെ തി​രി​ച്ച​റി​യ​ൽ ന​മ്പ​ർ ക​ണ്ണൂ​ർ ര​ജി​സ്ട്രേ​ഷ​ന​ല്ലെ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ഇ​തോ​ടെ അ​റ​വ് മൃ​ഗ​ത്തെ വ​യ​നാ​ട്ടി​ൽ നി​ന്നെ​ത്തി​ച്ച​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ടാ​ഗ് വ​ഴി ഉ​ട​മ​യി​ലേ​ക്കെ​ത്താ​നാ​ണ് പോ​ലീ​സ് ശ്ര​മം. അ​തേ​സ​മ​യം പു​ഴ​യി​ൽ മാ​ലി​ന്യം ത​ള്ളി​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും പ​രി​ശോ​ധ​ന ന​ട​ത്തി മാ​ലി​ന്യ​ങ്ങ​ൾ കു​ഴി​ച്ചു​മൂ​ടി. പു​ഴ​യി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി. വേ​ന​ൽ ക​ന​ത്ത​തോ​ടെ നൂ​റ്…

Read More

സി​പി​എം ചെ​യ്യു​ന്ന​ത് ഭീ​ക​ര​വാ​ദി​ക​ൾ പോ​ലും മ​ടി​ക്കു​ന്ന അ​രും​കൊ​ലയെന്ന് സ​തീ​ശ​ൻ പാ​ച്ചേ​നി

ചേ​ടി​ച്ചേ​രി: ഭീ​ക​ര​വാ​ദി​ക​ളും തീ​വ്ര​വാ​ദി​ക​ളും ചെ​യ്യാ​ന്‍ മ​ടി​ക്കു​ന്ന രീ​തി​യി​ലു​ള​ള അ​രും കൊ​ല​ക​ളാ​ണ് സി​പി​എം ചെ​യ്യു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി. യു​ഡി​എ​ഫ് 150-ാം ബൂ​ത്ത് കു​ടും​ബ സം​ഗ​മം ആ​ലും​മു​ക്കി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ കു​ട്ടി​ക​ളു​ടെ കൈ​യി​ല്‍ വ​ടി​വാ​ളും ബോം​ബും കൊ​ടു​ത്ത് കൊ​ല​യാ​ളി​ക​ളാ​ക്കി മാ​റ്റു​ക​യാ​ണ് ഇ​വ​ര്‍ ചെ​യ്യു​ന്ന​ത്. ശ​ര​ത്ത് ലാ​ലി​ന്റെ​യും കൃ​പേ​ഷി​ന്‍റെ​യും കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണം എ​ങ്ങും എ​ത്തി​യി​ട്ടി​ല്ല. കൊ​ല​യാ​ളി​ക​ളെ പി​ണ​റാ​യി സ​ഹാ​യി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ന​മ്മു​ടെ ആ​യു​ധം വോ​ട്ടാ​ണ്. ന​മ്മു​ടെ വീ​ടു​ക​ളി​ലെ പ്രാ​യ​മാ​യ​വ​രെ മ​യ​ക്കി​യെ​ടു​ത്ത് ഓ​പ്പ​ണ്‍ വോ​ട്ട് ചെ​യ്യു​ന്ന​ത​ട്ടി​പ്പാ​ണ് സി​പി​എം ചെ​യ്യാ​റ്. ഇ​ത്ത​വ​ണ​യും അ​ങ്ങ​നെ ത​ട്ടി​പ്പു​മാ​യി രം​ഗ​ത്ത് വ​രും. ഇ​പ്പോ​ള്‍ വി.​വി.​പാ​റ്റ് സം​വി​ധാ​ന​മു​ണ്ട.് നി​ങ്ങ​ള്‍ ആ​ര്‍​ക്കാ​ണ് വോ​ട്ട് ചെ​യ്ത​ത് എ​ന്ന് തി​രി​ച്ച​റി​യാ​ന്‍ പ​റ്റും എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് വ​രി​ക. ഇ​ത് ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യ​ണം. അ​തി​നെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും സ​തീ​ശ​ന്‍ പാ​ച്ചേ​നി പ​റ​ഞ്ഞു. കെ.​വി.​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, സോ​ണി സെ​ബാ​സ്റ്റ്യ​ന്‍, ബേ​ബി…

Read More

വി​ക​സ​ന​ത്തി​നു വി​ഘാ​തം മം​ഗ​ലാ​പു​രം ലോ​ബി​ക​ളു​മാ​യു​ള്ള സി​പി​എ​മ്മി​ന്‍റെ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടെന്ന് ​ ഉ​ണ്ണി​ത്താ​ൻ

കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോ​ഡ് പാ​ർ​ല​മെ​ന്‍റ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​നു വി​ഘാ​തം മം​ഗ​ലാ​പു​രം ലോ​ബി​ക​ളു​മാ​യു​ള്ള സി​പി​എ​മ്മി​ന്‍റെ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ. ഇ​ന്നു രാ​വി​ലെ കാ​ഞ്ഞ​ങ്ങാ​ട്ട് പ്ര​സ് ഫോ​റ​ത്തി​ൽ മീ​റ്റ് ദി ​പ്ര​സ് പ​രി​പാ​ടി​ക​ൾ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലെ ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല. 35 വ​ർ​ഷം ഇ​ട​തു​പ​ക്ഷ എം​പി ഉ​ണ്ടാ​യി​രു​ന്നി​ട്ടും അ​വ​സ്ഥ ഇ​താ​ണ്. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന യു ​ഡി എ​ഫ് സ​ർ​ക്കാ​റും യു ​പി എ ​സ​ർ​ക്കാ​റും കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​ക​ൾ മാ​ത്ര​മേ ജി​ല്ല​യി​ല​ട​ക്കം കേ​ര​ള​ത്തി​ലു​ള്ളൂ. ഇ​വ​ർ എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞി​യു​ടെ റോ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്ക​യാ​ണ്. കാ​ഞ്ഞ​ങ്ങാ​ട് – കാ​ണി​യൂ​ർ പാ​ത യു​പി​എ സ​ർ​ക്കാ​റി​ൽ ലാ​ലു​പ്ര​സാ​ദ് യാ​ദ​വ് റെ​യി​ൽ​വേ മ​ന്ത്രി​യും ഇ.​അ​ഹ​മ്മ​ദ് സ​ഹ​മ​ന്ത്രി​യും ആ​യ​പ്പോ​ൾ കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​യാ​ണ്.​റെ​യി​ൽ​വേ​യ്ക്ക് അ​നു​യോ​ജ്യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തും യു ​ഡി എ​ഫ് സം​സ്ഥാ​നം ഭ​രി​ക്കു​മ്പോ​ഴാ​ണ്. കേ​ര​ള​ത്തി​ൽ…

Read More

മാ​ട​ക്കാ​ൽ തൂ​ക്ക് പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ടം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദു​രി​ത​മാ​വു​ന്നു

വ​ലി​യ​പ​റ​മ്പ്: മാ​ട​ക്കാ​ൽ തൂ​ക്ക് പാ​ല​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. ക​വ്വാ​യി​ക്കാ​യ​ലി​ൽ മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ര​ന്ത​രം ന​ശി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. ത​ക​ർ​ന്നു​വീ​ണ തൂ​ക്ക് പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ഞ്ചു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കാ​യ​ലി​ൽ കി​ട​ക്കു​ക​യാ​ണ്. നീ​ക്കാ​ൻ ക​രാ​ർ കൊ​ടു​ത്ത​വ​രാ​ക​ട്ടെ ഇ​രു ഭാ​ഗ​ത്തും തൂ​ണു​ക​ൾ പൊ​ളി​ച്ചു ഇ​രു​മ്പ് ക​ട​ത്തി​യ​ത​ല്ലാ​തെ കോ​ൺ​ക്രീ​റ്റ് നി​ർ​മി​തി​ക​ൾ കാ​യ​ലി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങി​യ മാ​ട​ക്കാ​ൽ,തൃ​ക്ക​രി​പ്പൂ​ർ ക​ട​പ്പു​റം, വ​ട​ക്കേ​വ​ള​പ്പ്, ക​ന്നു​വീ​ട് ക​ട​പ്പു​റം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളു​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വ​ല​ക​ളാ​ണ് കോ​ൺ​ക്രീ​റ്റ് അ​വ​ശി​ഷ്ട​ത്തി​ൽ കു​രു​ങ്ങി കീ​റി ന​ശി​ച്ച​ത്. വ​ല​ക​ൾ ന​ശി​ക്കു​ന്ന​തി​നൊ​പ്പം മ​ത്സ്യ​വും കി​ട്ടാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​വ​ർ. 2014 ലാ​ണ് ക​വ്വാ​യി കാ​യ​ലി​ലെ മാ​ട​ക്കാ​ൽ -തൃ​ക്ക​രി​പ്പൂ​ർ വ​ട​ക്കേ​വ​ള​പ്പ് ക​ട​വി​ന് കു​റു​കെ നി​ർ​മി​ച്ച തൂ​ക്ക് പാ​ലം ത​ക​ർ​ന്നു​വീ​ണ​ത്.

Read More