നിയാസ് മുസ്തഫ മുസ്ലിം ലീഗിന് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് വയനാട് ലോക്സഭാ മണ്ഡലം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നു എന്ന വാർത്ത വളരെ ആവേശത്തോടെ സ്വാഗതം ചെയ്ത ലീഗ് നേതൃത്വവും പ്രവർത്തകരും ഇപ്പോൾ അല്പം നിരാശയിലാണ്. രാഹുൽ ഗാന്ധി മത്സരരംഗത്തേക്ക് വരുമോയെന്ന് തീരുമാനമായിട്ടില്ല. സ്ഥാനാർഥി ആയി ആദ്യം പ്രഖ്യാപിച്ച ടി. സിദ്ദീഖ് രാഹുലിനുവേണ്ടി ഒഴിയുകയും ചെയ്തു. ഇതോടെ സ്ഥാനാർഥി ഇല്ലാതെ എങ്ങനെ പ്രചാരണം മുന്നോട്ടുകൊണ്ടുപോകുമെന്ന ആശയക്കുഴപ്പത്തിൽ യുഡിഎഫ് അണികൾ എത്തിയിട്ട് ദിവസങ്ങളായി. എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ ഇതിനകം പ്രചാരണത്തിൽ ഏറെ മുന്നോട്ടുപോയ സാഹചര്യത്തിൽ തീരുമാനം വൈകരുതെന്ന പൊതു ആവശ്യമാണ് കോൺഗ്രസ് ഹൈക്കമാൻഡിനു മുന്നിൽ യുഡിഎഫ് അണികൾ വയ്ക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ നാലാണ്. ഇന്നോ നാളെയോ എങ്കിലും സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമതീരുമാനം വന്നില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന ആശങ്കയിലാണ്…
Read MoreCategory: Kannur
മത്സരിച്ച ഒൻപതു തെരഞ്ഞെടുപ്പുകളിൽ ഏറ്റവും ആത്മവിശ്വാസം നൽകുന്ന തെരഞ്ഞെടുപ്പിതെന്ന് കെ.സുധാകരൻ
കണ്ണൂർ: താൻ ഇതുവരെ മത്സരിച്ച ഒൻപതു തെരഞ്ഞെടുപ്പുകളിൽ ഏറ്റവും ആത്മവിശ്വാസം നൽകുന്ന തെരഞ്ഞെടുപ്പാണ് ഇതെന്ന് യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്. മണ്ഡലത്തിലെ പൊതുപ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് തളാപ്പ് സുന്ദരേശ്വര പരിസരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം നിലനിർത്തുന്നതിനും അക്രമരാഷ്ട്രീയത്തിനുമെതിരേ ജനം വിധിയെഴുതും. ശബരിമല വിഷയത്തിൽ ബിജെപിയും സിപിഎമ്മും നടത്തിയ ഇരട്ടത്താപ്പിനെതിരേ കേരളത്തിലെ വോട്ടർമാർ യുഡിഎഫിന് അനുകൂലമായി വിധിയെഴുതും. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ശബരിമല വിഷയത്തിന് അനുകൂലമായ വിധിയെഴുത്തുണ്ടാകും. യുവജനങ്ങൾ രാജ്യത്ത് മതേതരത്വം നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജാഗരൂകരാണ്. അതും തനിക്ക് അനുകൂലമായി മാറുമെന്നും സുധാകരൻ പറഞ്ഞു. ക്ഷേത്രദർശനത്തിനുശേഷം ഭക്തരേയും സമീപവാസികളെയും കണ്ടാണ് പ്രചാരണപരിപാടികൾക്കു തുടക്കമായത്. തുടർന്ന് തളാപ്പ് ക്ഷേത്രത്തിനു മുന്നിൽ നടന്ന പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. വി.കെ. അബ്ദുൾഖാദർ മൗലവി അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ പി.ടി. ജോസ്, സതീശൻ പാച്ചേനി,…
Read Moreലോട്ടറി നമ്പര്‍ തിരുത്തി സമ്മാനം നേടാന്‍ ശ്രമിച്ച ഒഡീഷ സ്വദേശിയെ പിടികൂടി പോലീസിലേൽപ്പിച്ചു; പരാതി വേണ്ടന്ന് പറഞ്ഞ് പോലിസ് യുവാവിനെ വെറുതേ വിട്ടു; പ്രതിഷേധം വ്യാപകം
തളിപ്പറമ്പ്: ലോട്ടറി നമ്പര്‍ തിരുത്തി 5000 രൂപ സമ്മാനം നേടാന്‍ ശ്രമിച്ച ഒഡീഷ സ്വദേശിയെ പിടികൂടി പോലീസിലേല്‍പ്പിച്ചപ്പോള്‍ പരാതി നല്‍കേണ്ടെന്ന് പോലീസിന്റെ വക ഉപദേശം. പ്രതിയെ പോലീസ് വിട്ടയച്ചതില്‍ പ്രതിഷേധം. ഇന്നലെ വൈകുന്നേരമാണ് തളിപ്പറമ്പ് ബസ്സ്റ്റാൻഡിലെ കെ.വല്‍സരാജിന്റെ ഉടമസ്ഥതയിലുള്ള തമ്പുരാന് ലോട്ടറി സ്റ്റാളില്‍ ഇന്നലെ നറുക്കെടുത്ത കാരുണ്യാ പ്ലസ് ലോട്ടറി ടിക്കറ്റുമായി ഒഡീഷ സ്വദേശിയായ സുദാമ ശര്‍മ്മ(21)എത്തിയത്. നാലാം സമ്മാനമായ 5000 രൂപ അടിച്ച അവസാനത്തെ നാലക്കമായ 5006 വരുന്ന ടിക്കറ്റാണ് ഇയാള്‍ നല്‍കിയത്. ഒറ്റനോട്ടത്തില്‍ തന്നെ 5076 നമ്പര്‍ ടിക്കറ്റ് തിരുത്തിയതാണെന്ന് ലോട്ടറി സ്റ്റാളുകാര്ക്ക് ബോധ്യപ്പെട്ടതോടെ ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പോലീസ് സുദാമ ശര്‍മ്മയുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കുകയും പ്രാഥമികമായി ചോദ്യം ചെയ്യുകയും ചെയ്തശേഷം കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. പോലീസ് ആവശ്യപ്പെട്ടപ്രകാരമാണ് പരാതി പിന്‍വലിച്ചതെന്ന് ലോട്ടറി സ്റ്റാൾ ഉടമ പറഞ്ഞു. അടുത്തിടെയായി നിരവധി പാവപ്പെട്ട ലോട്ടറി കച്ചവടക്കാരെ…
Read Moreവിവാഹവാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ച കേസിലെ പ്രതി എട്ടുവർഷത്തിന് ശേഷം പിടിയിൽ
ശ്രീകണ്ഠപുരം: വിവാഹ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ച കേസിൽ പിടികിട്ടാപ്പുള്ളി 13 വർഷത്തിന് ശേഷം അറസ്റ്റിൽ. കാസർഗോഡ് മൊഗ്രാൽപുത്തൂരിലെ അബ്ദുൾ റഹ്മാനെ (45) യാണ് ശ്രീകണ്ഠപുരം എസ്ഐ സാജിദും സംഘവും ഇന്നു പുലർച്ചെ അറസ്റ്റ് ചെയ്തത്. 2006 ലായിരുന്നു കേസിനാസ്പദമായ സംഭവം. ചെങ്ങളായി സ്വദേശിയായ യുവതിയെ വിവാഹം ചെയ്യാമെന്ന ധാരണയിൽ യുവതിയുടെ പിതാവിൽ നിന്ന് സ്ത്രീധനമായി പണം കൈപ്പറ്റിയതായാണ് പരാതി. തുടർന്ന് ഇയാൾ നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. യുവതിയുടെ പിതാവിന്റെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 2012 ൽ കണ്ണൂർ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മംഗളുരുവിലെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഇന്ന് പുലർച്ചെ മൊഗ്രാൽപുത്തൂരിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ കുഞ്ഞിനാരായണൻ, സിവിൽ പോലീസ് ഓഫീസർ നൗഷാദ്…
Read Moreരാമന്തളി ചിറ്റടിയില്‍ എല്‍ഡിഎഫിന്റെ ബോര്‍ഡുകളും ചുമരെഴുത്തും നശിപ്പിച്ചു; എരമം-കുറ്റൂർ പഞ്ചായത്തിൽ ഉണ്ണിത്താന്റെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച നിലയിൽ
പയ്യന്നൂര്‍: സംഘര്‍ഷബാധിത പ്രദേശമായ രാമന്തളി ചിറ്റടിയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും ചുമരെഴുത്തുകളും കൊടിമരവും നശിപ്പിച്ചു. ചിറ്റടി സെന്‍ട്രലില്‍ രാത്രിയിലാണ് സംഭവം. ഇന്നു രാവിലെയാണ് പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കപെട്ട വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. കാസര്‍ഗോഡ് ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.സതീഷ് ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചിറ്റടിയില്‍ സ്ഥാപിച്ച നാല് ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്.സിപിഎമ്മിന്റെ കൊടിമരം നശിപ്പിക്കുകയും പോസ്റ്ററുകള്‍ കീറിനശിപ്പിച്ചിട്ടുമുണ്ട്. ചുമരെഴുത്ത് കരിഓയിലൊഴിച്ച് വികൃതമാക്കിയിട്ടുണ്ട്. ചിറ്റടിയിലെ പി.പി.അമ്പുവിന്റെ അനുവാദം വാങ്ങി നിയമ വിധേയമായി നടത്തിയ ചുമരെഴുത്താണ് കരി ഓയിലൊഴിച്ച് വികൃതമാക്കിയതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണവും ആരംഭിച്ചു. എല്‍ഡിഎഫിന്റെ പ്രചാരണ സമാഗ്രികകള് നശിപ്പിച്ചതിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് സിപിഎം ആരോപിച്ചു.മാസങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് സ്ഫോടന പരമ്പരകള്‍ നടന്നിരുന്നു.ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനകളില്‍ ബോംബുകളും ബോംബു നിര്‍മാണ സാമഗ്രികകളും കണ്ടെടുത്തിരുന്നു.…
Read Moreഉത്സവം കണ്ട് മടങ്ങിയവർ സഞ്ചരിച്ച കോൾ ടാക്സി മറിഞ്ഞ് രണ്ടുപേർ മരിച്ചു; മൂന്നു പേർക്ക് പരിക്ക്
കൊട്ടിയൂർ(കണ്ണൂർ): മാനന്തവാടി വള്ളിയൂർകാവ് ഉത്സവം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കോൾ ടാക്സി മറിഞ്ഞ് രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഡ്രൈവർ ബാവലി പെരുവക സ്വദേശി രമേശ് ബാബു (38) , യാത്രക്കാരി ആറളംഫാം പതിനൊന്നാം ബ്ലോക്കിലെ ശാന്ത എന്നിവരാണ് മരണമടഞ്ഞത്. ആറളംഫാം പതിനൊന്നാം ബ്ലോക്കിലെ രാജു (45), സീത (31), അപർണ (14) എന്നിവർക്കാണ് പരിക്ക്. ഇന്നു രാവിലെ ഏഴിന് കൊട്ടിയൂർ – ബോയ്സ് ടൗൺ ചുരം റോഡിലെ ആശ്രമം ജംഗ്ഷന് സമീപമായിരുന്നു അപകടം. കോൾടാക്സിയിൽ ഡ്രൈവർ ഉൾപ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. ഒരാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഉത്സവം കഴിഞ്ഞ് ആറളം ഫാമിലേക്ക് വരുന്നതിനിടെ ആശ്രമം ജംഗ്ഷന് സമീപത്തെ ഫോറസ്റ്റ് ക്വാർട്ടേഴ്സിന്റെ മുമ്പിലെ വളവിൽ നിയന്ത്രണം വിട്ട കോൾടാക്സി താഴ്ചയിലേക്ക് മറിയുകയായിരുന്നു. താഴത്തെ റോഡിലേക്കു പതിച്ച…
Read Moreപി.കെ. ശ്രീമതിയുടെ പ്രചാരണത്തിന് യെച്ചൂരിയും പിബി അംഗങ്ങളുമെത്തുന്നു
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്രീമതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ്ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ള, പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് സുഭാഷിണി അലി, സംസ്ഥാന മന്ത്രിമാർ, ഐഎൻഎൽ അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ എന്നിവർ കണ്ണൂരിലെത്തും. ഐഎൻഎൽ അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ ഇന്നു രാത്രി 7.30ന് കണ്ണൂർസിറ്റിയിൽ പ്രസംഗിക്കും. അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി ഏപ്രിൽ 20ന് രാവിലെ 10ന് മട്ടന്നൂരും വൈകുന്നേരം നാലിന് കണ്ണൂരും പ്രസംഗിക്കും. ഏപ്രിൽ രണ്ടിന് ഇരിക്കൂർ, തളിപ്പറന്പ്, അഴീക്കോട് മണ്ഡലങ്ങളിൽ എസ്. രാമചന്ദ്രൻപിള്ള പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് തേർത്തല്ലിയിലും വൈകുന്നേരം 4.30ന് തളിപ്പറന്പ് ടൗൺ സ്ക്വയറിലും 5.30ന് വൻകുളത്ത് വയലിലും…
Read Moreമാഹിയിൽ സിപിഐയുടെ വോട്ട് കോൺഗ്രസ് സ്ഥാനാർഥിക്ക്; വോട്ട് നൽകില്ലെന്ന് സിപിഎം
മാഹി: മാഹിയിൽ സിപിഎം വോട്ട് കോൺഗ്രസ് മുന്നണിയിലെ സ്ഥാനാർഥിക്ക് നൽകില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ബിജെപിയെ പുറത്താക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സിപിഐയുടെ വോട്ട് കോൺഗ്രസ് സ്ഥാനാർഥിക്ക് നൽകും. സിപിഐക്ക് സ്വാധീനം കുറവുള്ള മണ്ഡലങ്ങളിലെല്ലാം ബിജെപി വിരുദ്ധ നിലപാടിലാണ് വോട്ട് രേഖപ്പെത്തുകയെന്ന് സിപിഐ കേന്ദ്രങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി എടുക്കുന്ന തീരുമാനത്തിലാണ് മാഹിയിലെ സിപിഎം വോട്ടർമാർ സമ്മതിദാനം നിർവഹിക്കുക. മാഹി ഉൾപ്പെടെ പുതുച്ചേരിയിലെ ഏക ലോകസഭാ മണ്ഡലത്തിൽ ഏപ്രിൽ 18 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 19 പേരാണ് മത്സര രംഗത്തുള്ളത്. യുപിഎ സഖ്യത്തിലെ കോൺഗ്രസ് സ്ഥാനാർഥി വി.വൈദ്യലിംഗവും, ബിജെപി, എൻആർ കോൺഗ്രസിലെ ഡോ.കെ.നാരായണ സ്വാമിയുമായാണ് പ്രധാന മത്സരം. കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതിമയ്യം പാർട്ടിയുടെ സ്ഥാനാർഥി എം.എ. സുബ്രമണ്യവും മത്സര രംഗത്തുണ്ട്.
Read Moreനഗര മധ്യത്തിൽ പൈപ്പ് ബോംബ് സ്ഫോടനം നടന്നിട്ട് ഒരുമാസം ; തുമ്പില്ലാതെ പോലീസ്
തലശേരി: പട്ടാപ്പകൽ നഗരമധ്യത്തിൽ പൈപ്പ് ബോംബ് പൊട്ടി മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഒരു മാസം പിന്നിടുമ്പോഴും തുമ്പില്ലാതെ പോലീസ്.കഴിഞ്ഞ മാസം 28ന് രാവിലെ പതിനൊന്നിനാണ് നഗരത്തെ നടുക്കിയ ഉഗ്ര സ്ഫോടനം നടന്നത്. ഷോപ്പിംഗ്മാളും തീയേറ്റർ കോംപ്ലക്സുകളും ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ജനത്തിരക്കേറിയ മുകുന്ദ മല്ലർ റോഡിനും ജൂബിലി റോഡിനും ഇടയിൽ ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനം നടന്നത്. പൈപ്പ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ വ്യക്തമായത്. സ്ഫോടനത്തിൽ കൊല്ലം സ്വദേശി സക്കീർ (36), പേരാമ്പ്ര കരി കുളത്തിൽ പ്രവീൺ (33), വേളം പുളിയർ കണ്ടി റഫീഖ് (34) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; ട്രെയിനുകളിൽ സ്ഫോടക വസ്തുക്കളും മദ്യക്കടത്തിനും സാധ്യത; പരിശോധന കർശനമാക്കി പോലീസ്
കണ്ണൂർ: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഫോടകവസ്തുക്കളും മദ്യവും കടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ട്രെയിനുകളിൽ പരിശോധന കർശനമാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ എക്സ്പ്രസ് ,പാസഞ്ചർ ട്രെയിനുകളിൽ പരിശോധന തുടങ്ങി. ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളെ കൂടാതെ അമൃത,മാവേലി, മലബാർ, ഏറനാട്, എഗ്മോർ, മംഗളുരു, പരശുറാം എന്നീ എക്സ്പ്രസ് ട്രെയിനുകളിലും കോയമ്പത്തൂർ – മംഗളൂരു ഫാസ്റ്റ് പാസഞ്ചർ തുടങ്ങി ഷൊർണ്ണൂർ – മംഗളൂരു റൂട്ടിലോടുന്ന മുഴുവൻ പാസഞ്ചറുകളിലും പരിശോധന ആരംഭിച്ചു. രാത്രിയും പകലും പ്രത്യേക സ്ക്വാഡുകളാണ് മഫ്ടിയിലും സംഘമായും പരിശോധന നടത്തുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട്, തൃശൂർ, കണ്ണൂർ, മംഗളൂരു തുടങ്ങിയ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മുഴുവൻ സമയ പരിശോധനയും ആരംഭിച്ചതായി റെയിൽവേ സംരക്ഷണസേനയിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തിരക്കുള്ള ട്രെയിനുകളിൽ ഇങ്ങനെ കടത്തുന്ന ലഗേജുകൾ കോച്ചിൽ സൂക്ഷിച്ചതിന് ശേഷം കടത്തുകാർ മാറി നിൽക്കുകയാണ്…
Read More