ആർഎസ്എസ് നേതാവിന്‍റെ  വീട്ടിൽ  ബോംബ്പൊ​ട്ടി ര​ണ്ടു​കു​ട്ടി​ക​ൾ​ക്കു പ​രി​ക്കേ​റ്റ സം​ഭ​വം; കാ​ര്യ​വാ​ഹ​ക് ഷി​ബു മുതിരമലയെ റിമാന്‍റ് ചെയ്ത് കോടതി

ന​ടു​വി​ൽ(കണ്ണൂർ): ന​ടു​വി​ൽ കി​ഴ​ക്കേ​ക​വ​ല​യി​ൽ ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ൽ ബോം​ബ് പൊ​ട്ടി ര​ണ്ടു കു​ട്ടി​ക​ൾ​ക്കു പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ കീ​ഴ​ട​ങ്ങി​യ ആ​ർ​എ​സ്എ​സ് നേ​താ​വ് റി​മാ​ൻ​ഡി​ൽ. ആ​ർ​എ​സ്എ​സ് ത​ളി​പ്പ​റ​മ്പ് കാ​ര്യ​വാ​ഹ​ക് ഷി​ബു മു​തി​ര​മ​ല​യെ അ​ടു​ത്ത മാ​സം 12 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

ത​ളി​പ്പ​റ​മ്പ് ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് പ്ര​തി കീ​ഴ​ട​ങ്ങി​യ​ത്. വീ​ടി​നോ​ട‌ു ചേ​ർ​ന്നു​ള്ള ഷെ​ഡി​ലാ​ണു 23 ന് ​സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ച​വി​ട്ടി സ്റ്റീ​ൽ ബോം​ബു​ക​ൾ പൊ​ട്ടു​ക​യാ​യി​രു​ന്നു. ഗ​ജ​ൻ​രാ​ജ് (12), ഗോ​കു​ൽ (ഏ​ഴ്) എ​ന്നീ കു​ട്ടി​ക​ൾ​ക്കാ​ണു പ​രി​ക്ക​റ്റ​ത്.

കാ​ലി​നു ഗു​രു​ത​ര​മാ​യി​ക്കേ​റ്റ ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്. തു​ട​ർ​ന്നു പോ​ലീ​സ് വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ഏ​ഴു വ​ടി വ​ടി​വാ​ൾ, ഇ​രു​മ്പു​ദ​ണ്ഡ്, വെ​ടി​മ​രു​ന്ന് എ​ന്നി​വ ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts