പു​തി​യ​ങ്ങാ​ടിയി​ൽ ഫൈ​ബ​ർ വ​ള്ള​ത്തി​ന് തീ​പി​ടി​ച്ചു: 40 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം

പ​ഴ​യ​ങ്ങാ​ടി(കണ്ണൂർ): കണ്ണൂർ പു​തി​യ​ങ്ങാ​ടി​യി​ൽ ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ട ദു​ൽ​ഹ​ജ്ജ് എ​ന്ന ഫൈ​ബ​ർ വ​ള്ള​ത്തി​നു തീ​പി​ടി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. 40 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ​ല​യും എ​ൻ​ജി​നും വ​ള്ള​വും മ​റ്റു മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണു ക​ത്തിന​ശി​ച്ച​ത്. തീ​പി​ടി​ത്ത​ത്തത്തു​ട​ർ​ന്ന് വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത് അപകടത്തിന്‍റെ വ്യാ​പ്തി വ​ർ​ധി​പ്പി​ച്ചു. പൂ​ർ​ണ​മാ​യും ക​ത്തി​യ വ​ള്ളം ക​ട​ലി​ൽ മു​ങ്ങി​പ്പോ​യി. ക​ത്തി​യ വ​ള്ള​ത്തി​നു സ​മീ​പ​ത്താ​യി നി​ർ​ത്തി​യി​ട്ട മ​റ്റു വ​ള്ള​ങ്ങ​ളി​ലേ​ക്കു തീ ​പ​ട​രാ​തി​രു​ന്ന​ത് ആ​ശ്വാ​സ​മാ​യി. പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ ശി​ഹാ​ബ്, സ​മീ​ർ, മി​ൻ​ഹാ​ജ്, റി​യാ​സ് എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള​താ​ണ് ക​ത്തി​യ വ​ള്ളം. അപകടത്തെത്തുടർന്ന് ഇ​ന്നു രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ പു​തി​യ​ങ്ങാ​ടി​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു.

Read More

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം‌; ആ​രോ​പ​ണ വി​ധേ​യ​നാ​യ ക​ണ്ണൂ​ർ വി​ജി​ല​ൻ​സ് സി​ഐ ബി​നു മോ​ഹ​നു സ്ഥ​ല​മാ​റ്റം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ​ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​മു​യ​ർ​ന്ന ക​ണ്ണൂ​ർ വി​ജി​ല​ൻ​സ് സി​ഐ​യെ സ്ഥ​ലം മാ​റ്റി. ബി​നു മോ​ഹ​ന​നെ​യാ​ണ് ന്യൂ ​മാ​ഹി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യത്. പി.​പി. ദി​വ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ബി​നാ​മി ഇ​ട​പാ​ടി​ൽ ബി​നു മോ​ഹ​ന​നും പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം യൂ​ത്ത് കോ​ൺ​ഗ്ര​സും കോ​ൺ​ഗ്ര​സും ഉ​ന്ന​യി​ച്ചി​രു​ന്നു.ബി​നു മോ​ഹ​ൻ വി​ജി​ല​ൻ​സി​ലി​രു​ന്നാ​ൽ കൈ​ക്കൂ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ പെ​ട്രോ​ൾ പ​ന്പു​ട​മ പ്ര​ശാ​ന്തി​നെ​തി​രേ​യു​ള്ള അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ബി​നു മോ​ഹ​ന​നെ സ്ഥ​ലം മാ​റ്റി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഇ​ന്ന​ലെ പു​റ​ത്തി​റ​ങ്ങി​യ​ത്. ന്യൂ ​മാ​ഹി സി​ഐ​യാ​യി​രു​ന്ന സി.​ ഷാ​ജു​വാ​ണ് പു​തി​യ വി​ജി​ല​ൻ​സ് സി​ഐ.

Read More

സ്ത്രീ​ക​ളോ​ടു അ​പ​മ​ര്യാ​ദ കാ​ട്ടി​യ​തി​ന് പു​റ​ത്താ​ക്ക​പ്പെ​ട്ട​യാ​ള്‍ സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം; വി​വാ​ദം പു​ക​യു​ന്നു

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​സ്ഥാ​ന​ത്തു​ള്ള മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യെ പി​ന്തു​ണ​യ്ക്കും​വി​ധ​മു​ള്ള സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍റെ പ്ര​സം​ഗം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ വീ​ണ്ടും വി​വാ​ദ​ങ്ങ​ള്‍ ത​ല​പൊ​ക്കു​ന്നു. സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കു​റ്റ​ത്തി​ന് ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​യ ആ​ളെ പെ​രി​ങ്ങോം ഏ​രി​യ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് നി​യോ​ഗി​ച്ച​തും വി​വാ​ദ​മാ​കു​ന്നു. പെ​രി​ങ്ങോം ഏ​രി​യ ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്ന എം.​വി. സു​നി​ല്‍​കു​മാ​റി​നെ മു​മ്പ് ക​മ്മി​റ്റി​യി​ല്‍​നി​ന്നും നീ​ക്കം ചെ​യ്തി​രു​ന്നു. സ്ത്രീ​ക​ളോ​ടു​ള്ള പെ​രു​മാ​റ്റ ദൂ​ഷ്യ​ത്തി​ന്‍റെ പേ​രി​ലു​യ​ര്‍​ന്ന വ​നി​താ സ​ഖാ​വി​ന്‍റെ പ​രാ​തി​യാ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യ​ത്. ആ​രോ​പ​ണ വി​ധേ​യ​നെ ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​പ്പി​ച്ച​തും ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. അ​തി​നി​ട​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പെ​രി​ങ്ങോം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ല്‍ ഇ​യാ​ളു​ള്‍​പ്പെ​ട്ട പാ​ന​ല്‍ നേ​തൃ​ത്വം അ​വ​ത​രി​പ്പി​ച്ച് ഏ​രി​യ ക​മ്മി​റ്റി​യി​ലേ​ക്ക് എ​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​യ​ത്. ബാ​ല​സം​ഘം​മു​ത​ല്‍ സ​ജീ​വ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള​വ​രെ ത​ഴ​ഞ്ഞ് പാ​ര്‍​ട്ടി​ക്ക് പേ​രു​ദോ​ഷ​മു​ണ്ടാ​ക്കി​യ​യാ​ളെ അ​വ​രോ​ധി​ച്ച നേ​തൃ​ത്വ​ത്തി​ന്‍റെ…

Read More

ബി​ജെ​പി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​ഴ​യ​ങ്ങാ​ടി ലേ​ബ​ർ വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ 1.32 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട്

ക​ണ്ണൂ​ർ: ബി​ജെ​പി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​ഴ​യ​ങ്ങാ​ടി ലേ​ബ​ർ വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ഓ​ഡി​റ്റ് പ​രി​ശോ​ധ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. 2023-24 വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് പ​രി​ശോ​ധ​ന​യി​ലാ​ണ് ന്യൂ​ന​ത​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ഘ​ത്തി​ൽ 1.32 കോ​ടി രൂ​പ​യു​ടെ ഫ​ണ്ട് ശോ​ഷ​ണം ന​ട​ന്ന​താ​യാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഘ​ത്തി​ന് നി​ല​വി​ലെ ആ​സ്തി​യേ​ക്കാ​ൾ കൂ​ടു​ത​ൽ ബാ​ധ്യ​ത​യാ​ണെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സം​ഘ​ത്തി​ന്‍റെ ചെ​ല​വ​ിനുള്ള വ​രു​മാ​നം പോ​ലു​മി​ല്ലെ​ന്നും ദൈ​നം​ദി​ന ചെ​ല​വു​ക​ൾ​ക്ക് അം​ഗ​ങ്ങ​ളു​ടെ നി​ക്ഷേ​പ​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്ന് സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​റു​ടെ ഉ​ത്ത​ര​വു​ണ്ടെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളോ സെ​ക്ര​ട്ട​റി​യോ ജീ​വ​ന​ക്കാ​രോ പ​രി​ശോ​ധി​ച്ച് വ്യ​ക്ത​മാ​യി ശി​പാ​ർ​ശ ചെ​യ്യാ​തെ​യാ​ണ് അ​പേ​ക്ഷ​ക​ളി​ൽ വാ​യ്പ അ​നു​വ​ദി​ച്ച​തെ​ന്ന​താ​ണ് മ​റ്റൊ​രു ക്ര​മ​ക്കേ​ട്. ഭൂ​രി​ഭാ​ഗം സ്വ​ത്ത് പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​ലും അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ആ​രും ഒ​പ്പു​വ​ച്ചി​ട്ടി​ല്ല. സ്ഥ​ല​ത്തി​ന്‍റെ മ​തി​പ്പു​വി​ല​യു​ടെ 35 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യു​ള്ള തു​ക മാ​ത്ര​മേ ന​ൽ​കാ​വൂ എ​ന്ന് നി​യ​മ​മു​ണ്ടെ​ങ്കി​ലും ചി​ല​ർ​ക്ക് 60 ശ​ത​മാ​ന​ത്തി​ല​ധി​കം വ​രെ ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

വി​ദേ​ശ​ത്ത് ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത് ഒ​ന്ന​ര​ല​ക്ഷം ത​ട്ടി​യെ​ടു​ത്തു: കേ​സെ​ടു​ത്ത് പോ​ലീ​സ്

പ​യ്യ​ന്നൂ​ര്‍: വി​ദേ​ശ​ത്ത് ജോ​ലി​ വാ​ഗ്ദാ​നം ചെ​യ്ത് ഒ​ന്ന​രല​ക്ഷം രൂ​പ​യു​ടെ വ​ഞ്ച​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​ഞ്ഞി​മം​ഗ​ലം താ​മ​ര​ക്കു​ള​ങ്ങ​ര​യി​ലെ കെ. ​സു​നി​ല്‍​കു​മാ​റി​ന്‍റെ പ​രാ​തി​യി​ല്‍ തൃ​ശൂ​ര്‍ കൊ​ക്കാ​ല​യി​ലെ കാ​സി​ല ഓ​വ​ര്‍​സീ​സ് എ​ഡ്യു​ക്കേ​ഷ​ന്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നെ​തി​രേ​യും പാ​ര്‍​ട്ണ​ര്‍​മാ​രാ​യ രാ​ഹു​ല്‍, ക​ണ്ണ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ ര​ണ്ട്, അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​ന്ന​ര​ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യശേ​ഷം ന​ല്‍​കി​യ പ​ണ​മോ ജോ​ലി​യോ ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ “സെ​ഞ്ചു​റി’;​ തി​രൂ​ർ സ​ബ് ആ​ർ​ടി ഓ​ഫീ​സി​ലെ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ക​ണ്ണൂ​ർ: ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ “സെ​ഞ്ചു​റി’ മ​റി​ക​ട​ന്ന മൂ​ന്നു മോ​ട്ടോ​ർ​വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ഒ​രു​ദി​വ​സം പ​ര​മാ​വ​ധി 40 പേ​ർ​ക്ക് ടെ​സ്റ്റ് ന​ട​ത്താ​മെ​ന്നി​രി​ക്കെ​യാ​ണ് നൂ​റി​ൽ​കൂ​ടു​ത​ൽ ടെ​സ്റ്റ് തി​രൂ​ർ സ​ബ് ആ​ർ​ടി ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ​ത്.തി​രൂ​ർ സ​ബ് ആ​ർ​ടി ഓ​ഫീ​സി​ലെ എം​വി​ഐ​മാ​രാ​യ കെ.​ടി. ഷം​ജി​ത്ത്, കെ. ​ധ​നീ​ഷ്, എ​എം​വി​ഐ ബേ​ബി ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ​ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ‌ഗ​താ​ഗ​ത​ക​മ്മീ​ഷ​ണ​റു​ടെ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്.എം​വി​ഐ​യാ​യ ഷം​ജി​ത്ത് 2024 ജ​നു​വ​രി 27ന് 60 ​ലൈ​റ്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ടെ​സ്റ്റും 41 ഹെ​വി ടെ​സ്റ്റും 17 ഹെ​വി ആ​ൻ​ഡ് 1 എ​ൽ​എം​വി റീ​വാ​ലി​ഡേ​ഷ​ൻ ഉ​ൾ​പ്പെ​ടെ ആ​കെ 119 ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഒ​രു​ദി​വ​സം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഈ ​ദി​വ​സം ത​ന്നെ മ​റ്റൊ​രു ബാ​ച്ചി​ൽ എം​വി​ഐ​യാ​യ ധ​നീ​ഷ് 60 എ​ൽ​എം​വി ടെ​സ്റ്റും 41 ഹെ​വി ടെ​സ്റ്റും 15 എ​ൽ​എം​വി റീ​വാ​ലി​ഡേ​ഷ​ൻ ഉ​ൾ​പ്പെ​ടെ 116 ഡ്രൈ​വിം​ഗ്…

Read More

പു​ലി​ഭീ​തി​യി​ൽ നാ​ട്ടു​കാ​ർ; വെ​ള്ളോ​റ, ക​ട​വ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി വ​നം വ​കു​പ്പ്

മാ​ത​മം​ഗ​ലം: പു​ലി ഭീ​തി നി​ല​നി​ൽ​ക്കു​ന്ന വെ​ള്ളോ​റ ക​ട​വ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി വ​നം വ​കു​പ്പ്.​ത​ളി​പ്പ​റ​മ്പ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ് ടീം, ​ക​ണ്ണൂ​ർ ആ​ർ​ആ​ർ​ടി ടീം, ​എം പാ​ന​ൽ റെ​സ്ക്യു ടീം, ​നോ​ർ​ത്തേ​ൺ സ​ർ​ക്കി​ൾ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ടീ​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തി​ന് പു​റ​മെ ഡ്രോ​ൺ കാ​മ​റ ഉ​പ​യോ​ഗി​ച്ചും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.  കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്നേ ക​ക്ക​റ ക​രി​മ​ണ​ലി​ൽ ഒ​രു വ​ള​ർ​ത്തു നാ​യ​യേ​യും, ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ളോ​റ ക​ട​വ​നാ​ട് അ​റ​ക്കാ​ൽ​പ്പാ​റ ര​വീ​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ ആ​ടി​നേ​യും പു​ലി  ക​ടി​ച്ച് കൊ​ന്നി​രു​ന്നു. ഇ​ത് പ്ര​ദേ​ശ​ത്താ​ക​മാ​നം ഭീ​തി​യി​ൽ ആ​ഴ്ത്തി​യി​ട്ടു​ണ്ട്. ഈ ​മേ​ഖ​ല​യി​ലെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭീ​തി മൂ​ലം ടാ​പ്പിം​ഗ് ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്. പു​ലി​യെ കു​റി​ച്ചു​ള്ള വ്യാ​ജ ഫോ​ട്ടോ​ക​ളും, അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്ന​തും ജ​ന​ങ്ങ​ളെ ഏ​റെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ ഇ​തി​ൽ നി​ന്ന് പി​ൻ​മാ​റ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.…

Read More

ഫു​ട്ബോ​ൾ കോ​ച്ചിം​ഗി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്; പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​ൽ പ​രാ​തി പ്ര​ള​യം

പ​ഴ​യ​ങ്ങാ​ടി: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫു​ട്ബോ​ൾ കോ​ച്ചിം​ഗ് ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് പ​ണം വാ​ങ്ങി ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പ​രാ​തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടു കൂ​ടി​യാ​ണ് അ​ന്പ​തി​ല​ധി​കം ര​ക്ഷി​താ​ക്ക​ൾ പ​രാ​തി​യു​മാ​യി പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. ബ​ന്ധു​ര ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ എ​ന്ന പേ​രി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച കോ​ച്ചിം​ഗ് ക്യാ​മ്പ് ഒ​രു വ​ർ​ഷ​ത്തി​ൽ 96 ദി​വ​സ​ത്തെ പ​രി​ശീ​ല​ന​മാ​ണു വാ​ഗ്ദാ​നം ചെ​യ്തെ​ങ്കി​ലും ഒ​രു​വ​ർ​ഷ​മാ​യി​ട്ടും 45 ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണു പ​രി​ശീ​ല​നം ന​ൽ​കി​യ​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 126 കു​ട്ടി​ക​ളി​ൽ നി​ന്നാ​യി 3,600 രൂ​പ വീ​തം ഫീ​സാ​യും 1,800 രൂ​പ സ്പോ​ർ​ട്സ് കി​റ്റി​നു​മാ​യി വാ​ങ്ങി​യെ​ന്നാ​ണു ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്ന​ത്. 1,800 രൂ​പ വാ​ങ്ങി​യ സ്പോ​ർ​ട്സ് കി​റ്റി​ൽ 500 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ പോ​ലും ഇ​ല്ലെ​ന്നും ഇ​വ​ർ പ​രാ​തി​പ്പെ​ടു​ന്നു. കോ​ച്ചിം​ഗ് ക്യാ​മ്പ് ന​ട​ത്തു​ന്ന ത​ളി​പ്പ​റ​മ്പ് ന​ടു​വി​ൽ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി. ഇ​വ​രു​ടെ മൊ​ഴി​യി​ൽ നി​ന്ന് ഫു​ട്ബോ​ൾ കോ​ച്ചിം​ഗ് ക്യാ​മ്പ്…

Read More

ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ യു​വ​തി തൂ​ങ്ങി​മ​രി​ച്ച കേ​സ്; ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​ക്കേ​സ് റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി

ത​ല​ശേ​​രി: ഭ​ർ​തൃ​വീ​ട്ടി​ലെ പീ​ഡ​ന​ത്തെത്തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ കേ​സ് റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ൽ മൂ​ന്ന് ദി​വ​സ​ത്തി​ന​കം വി​ചാ​ര​ണ​യ്ക്കു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ൻ ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടു​ള്ള വി​ധി ന്യാ​യ​ത്തി​ൽ ഉ​ത്ത​ര​വി​ട്ടു. ക​ണ്ണൂ​ർ മാ​ളി​ക​പ​റ​മ്പ് ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ധ​നു​ഷ (22) തൂ​ങ്ങി മ​രി​ച്ച കേ​സി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി. 2018 ഓ​ഗ​സ്റ്റ് ആ​റി​നാ​ണ് ധ​നു​ഷ​യെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യും ധ​നു​ഷ​യു​ടെ ഭ​ർ​തൃ സ​ഹോ​ദ​രി​യു​മാ​യ മു​ഴ​പ്പി​ല​ങ്ങാ​ട് മ​ഠം ബീ​ച്ച് റോ​ഡി​ൽ ശ്രേ​യ​സി​ൽ ഷാ​നി കേ​സ് റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്. ധ​നു​ഷ​യു​ടെ മാ​താ​വ് സു​ധ കേ​സി​ൽ ക​ക്ഷി ചേ​ർ​ന്നി​രു​ന്നു. ഒ​രോ മ​നു​ഷ്യ​രു​ടെയും മ​നോ​നി​ല വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​മെ​ന്നും സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് വി​ല​യി​രു​ത്തേ​ണ്ട​തെ​ന്നും മു​ന്ന് ദി​വ​സ​ത്തി​ന​കം വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. ത​ല​ശേ​രി…

Read More

റി​യ​ൽ എ​സ്റ്റേ​റ്റ് ഉ​ട​മ​യു​ടെ കൊ​ല​പാ​ത​കം; തെ​ളി​വെ​ടു​പ്പി​നി​ട​യി​ൽ പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു; സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ൻ ര​ണ്ടാം ഭാ​ര്യ ചെ​യ്ത ആ​സൂ​ത്ര​ണം

ഇ​രി​ട്ടി: ഹൈ​ദരാ​ബാ​ദ് സ്വ​ദേ​ശിയായ റി​യ​ൽ​എ​സ്റ്റേ​റ്റ് ഉ​ട​മ ര​മേ​ഷ്കു​മാ​റി​നെ കൊ​ന്ന​ശേ​ഷം കു​ട​കി​ലെ സു​ണ്ടി​കു​പ്പ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി അ​ങ്കൂ​ർ റാ​ണ തെ​ളി​വെ​ടു​പ്പി​നി​ട​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പ്പെട്ടു. തെ​ല​ങ്കാ​ന​യി​ലെ ഉ​പ്പ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ താ​മ​സ​സ്ഥ​ല​ത്തു നി​ന്നാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത്. കു​ട​ക് പോ​ലീ​സി​ന് ഏ​റെ പ്ര​ശം​സ ല​ഭി​ച്ച കേ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ പ്ര​തി​യാ​ണ് രാ​ത്രി​യി​ൽ കാ​വ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സി​നെ​യും ക​ബി​ളി​പ്പി​ച്ച് ജ​ന​ൽ വ​ഴി ചാ​ടി ര​ക്ഷ​പെ​ട്ട​ത്.കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഉ​പ്പ​ലി​ന് സ​മീ​പം, ഉ​ഡു​പ്പി ഗാ​ർ​ഡ​ൻ ഹോ​ട്ട​ലി​ന്‍റെ മൂ​ന്നാം നി​ല​യി​ലാണ് പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും താ​മ​സി​ച്ചി​രു​ന്ന​ത്. ര​ക്ഷ​പ്പെടു​മ്പോ​ൾ പ്ര​തി പോ​ലീ​സി​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ആ​ശ​യ​വി​നി​മ​യ ഉ​പ​ക​ര​ണ​വും കൈ​ക്ക​ലാ​ക്കി ക​ട​ന്നു​ക​ള​ഞ്ഞ​താ​​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ചെ​വ്വാ​ഴ്ച​യാ​ണ് പ്ര​തി​ക​ളെ​യും കൊ​ണ്ട് 13 അം​ഗ പോ​ലീ​സ് സം​ഘം ബാം​ളു​രു​വി​ൽ നി​ന്നു തെ​ലങ്കാ​ന​യി​ലേ​ക്കു പോ​കു​ന്ന​ത്.…

Read More