എം.​വി. ജ​യ​രാ​ജ​ന്‍റെ പേ​രി​ൽ  വ്യാ​ജ വാ​ർ​ത്ത; പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ; വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ നി​ന്ന് ല​ഭി​ച്ച  വാ​ർ​ത്ത​യെ​ന്ന്  സൈ​നു​ദ്ദീ​ൻ

ക​ണ്ണൂ​ർ: സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​നെ​തി​രെ വ്യാ​ജ പ്ര​സ്താ​വ​ന​യു​ണ്ടാ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി സൈ​നു​ദ്ദീ​നെ​യാ​ണ്(46) ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. “പി.​വി. അ​ൻ​വ​ർ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത് പി​ണ​റാ​യി​യെ, പി​ന്നി​ൽ ഒ​രു കൂ​ട്ടം ജി​ഹാ​ദി​ക​ൾ എം.​വി. ജ​യ​രാ​ജ​ൻ’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​യി​രു​ന്നു വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​ത്. 24 ന്യൂ​സി​ൽ വ​ന്ന വാ​ർ​ത്ത​യെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഫേ​സ് ബു​ക്ക്, വാ​ട്സാ​പ്പ് തു​ട​ങ്ങി​യ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്. “മു​നീ​ർ ഹാ​ദി’ എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ നി​ന്നാ​യി​രു​ന്നു വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്. എം.​വി.​ജ​യ​രാ​ജ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പാ​ല​ക്കാ​ട് വ​ച്ച് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ നി​ന്ന് ല​ഭി​ച്ച ഒ​രു വാ​ർ​ത്ത ഫോ​ർ​വേ​ഡ്…

Read More

ബോ​ണ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​നം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രേ ന​ട​പ​ടി​യു​മാ​യി യു​ഡി​എ​ഫി​ന്‍റെ ബാ​ങ്ക് 

ത​ളി​പ്പ​റ​മ്പ്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ത​ളി​പ്പ​റ​മ്പ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. ബാ​ങ്കി​ലെ പ്യൂ​ണാ​യി ജോ​ലി ചെ​യ്യു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​രാ​ഹു​ൽ, ബാ​ങ്കി​ലെ ഡ്രൈ​വ​റും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ എ​സ്.​ ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണു ന​ട​പ​ടി. ബാ​ങ്കി​ന്‍റെ ഓ​ണം ബോ​ണ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​ശ്‌​ന​ങ്ങ​ളു​ടെ തു​ട​ക്കം. 7,000 രൂ​പ ബോ​ണ​സ് അ​നു​വ​ദി​ച്ച​തി​ല്‍ 2,000 രൂ​പ​യ്ക്ക് ബാ​ങ്കി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കോ-​ഓ​പ്പ​റേ​റ്റീ​വ് സ്റ്റോ​റി​ല്‍നി​ന്നു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു നി​ര്‍​ദേ​ശം. ഇ​തി​നെ​തി​രേ രാ​ഹു​ലും ഇ​ർ​ഷാ​ദും രം​ഗ​ത്ത് വ​ന്നു. തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ 13 ന് ​വൈ​കു​ന്നേ​രം 5.30 ന് ​ബാ​ങ്ക് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വി​നു പ​രാ​തി ന​ല്‍​കാ​ന്‍ കാ​ബി​നി​ൽ ക​യ​റി​യ ഇ​രു​വ​രും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് പി.​വി.​ ഗ​ണേ​ഷ്‌​കു​മാ​റി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തി​ന്‍റെ പേ​രി​ല്‍ ബാ​ങ്ക് ഇ​രു​വ​ര്‍​ക്കും കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ഇ​രു​വ​രും…

Read More

മു​ഴ​പ്പി​ല​ങ്ങാ​ട് സൂ​ര​ജ് വ​ധം; പ്ര​തി​ക​ൾ വാ​ളു​കൊ​ണ്ടു വെ​ട്ടു​ന്ന​ത് ക​ണ്ടെ​ന്ന് ഒ​ന്നാം സാ​ക്ഷി; അ​ഞ്ചു​പേ​രെ തി​രി​ച്ച​റി​ഞ്ഞു

ത​ല​ശേ​രി: മു​ഴ​പ്പി​ല​ങ്ങാ​ട്ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന എ​ള​മ്പി​ലാ​യി സൂ​ര​ജി​നെ (32) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വി​ചാ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ആ​രം​ഭി​ച്ചു. ഒ​ന്നാം സാ​ക്ഷി മ​മ്പ​ള്ളി സ​ത്യ​നെ കോ​ട​തി​യി​ൽ വി​സ്ത​രി​ച്ചു. കൊ​ല​യാ​ളി​സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​രെ ഒ​ന്നാം സാ​ക്ഷി കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞു. മൂ​ന്നാം പ്ര​തി മ​ഴു​കൊ​ണ്ട് ത​ല​യ്ക്കും നാ​ലാം പ്ര​തി​യും അ​ഞ്ചാം പ്ര​തി​യും വാ​ളു​കൊ​ണ്ട് ക​ഴു​ത്തി​നും വെ​ട്ടു​ന്ന​ത് ക​ണ്ട​താ​യും സാ​ക്ഷി കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. 44 സാ​ക്ഷി​ക​ളാ​ണ് ഈ ​കേ​സി​ൽ ഉ​ള്ള​ത്. 12 പ്ര​തി​ക​ളു​ള്ള കേ​സി​ൽ ര​ണ്ടു​പേ​ർ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.പാ​നൂ​ർ പ​ത്താ​യ​ക്കു​ന്ന് കാ​രാ​യി​ന്‍റ​വി​ട ടി.​കെ. ര​ജീ​ഷ് (50), ത​ല​ശേ​രി കൊ​ള​ശേ​രി കാ​വും​ഭാ​ഗം കോ​മ​ത്ത് പാ​റാ​ലി​ലെ എ​ൻ.​വി. യോ​ഗേ​ഷ് (40), എ​ര​ഞ്ഞോ​ളി അ​ര​ങ്ങേ​റ്റു​പ​റ​മ്പി​ലെ ക​ണ്ട്യ​ൻ വീ​ട്ടി​ൽ ജി​ത്തു എ​ന്ന ഷം​ജി​ത്ത് (48), കൂ​ത്തു​പ​റ​മ്പ് ന​ര​വൂ​രി​ലെ പു​ത്ത​ൻ​പ​റ​മ്പ​ത്ത് മ​മ്മാ​ലി വീ​ട്ടി​ൽ പി.​എം. മ​നോ​രാ​ജ് എ​ന്ന നാ​രാ​യ​ണ​ൻ​കു​ട്ടി (51), മു​ഴ​പ്പി​ല​ങ്ങാ​ട് വാ​ണി​യ​ന്‍റെ വ​ള​പ്പി​ൽ നെ​യ്യോ​ത്ത് സ​ജീ​വ​ൻ (57), മു​ഴ​പ്പി​ല​ങ്ങാ​ട്…

Read More

പാ​നൂ​ർ ന​ഗ​ര​ത്തി​ൽ ​വീ​ണ്ടും വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷം; ത​ട​യാ​ൻ ചെ​ന്ന​വ​ർ​ക്കും മ​ർ​ദ​നം; വി​ദ്യാ​ർ​ഥി​ക​ളു​ടെ ഏ​റ്റ​മു​ട്ട​ലി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച് പോ​ലീ​സ്

ത​ല​ശേ​രി: പാ​നൂ​രി​ൽ വീ​ണ്ടും പ്ല​സ്ടു-​പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം. ന​ഗ​ര​മ​ധ്യ​ത്തി​ൽ ഏ​റ്റു​മു​ട്ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ടാ​ക്സി ഡ്രൈ​വ​ർ​മാ​രും വ്യാ​പാ​രി​ക​ളും ചേ​ർ​ന്ന് പി​ടി​ച്ചു മാ​റ്റി. ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് പാ​നൂ​രി​ൽ പ്ല​സ് ടു-​പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്. ആ​ദ്യ​ത്തെ സം​ഭ​വ​ങ്ങ​ളി​ൽ ഒ​രു വി​ദ്യാ​ർ​ഥി​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. കെ​കെ​വി​എം എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ന്ന​ലെ ഏ​റ്റു​മു​ട്ടി​യ​ത്. ടൗ​ൺ ജം​ഗ്ഷ​നി​ൽ ഹെ​ൽ​മ​റ്റ് അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​യിരുന്നു ത​മ്മി​ല​ടി​ച്ച​ത്. സ​മീ​പ​ത്തെ ടാ​ക്സി ഡ്രൈ​വ​ർ​മാ​രും വ്യാ​പാ​രി​ക​ളും ഓ​ടി​യെ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ പി​ടി​ച്ചു മാ​റ്റി​യെ​ങ്കി​ലും ചി​ല കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ളെ പി​ടി​ച്ചു മാ​റ്റാ​നെ​ത്തി​യ ടാ​ക്സി ഡ്രൈ​വ​ർ​ക്ക് ഹെ​ൽ​മ​റ്റ് കൊ​ണ്ടു​ള്ള അ​ടി​യു​മേ​റ്റു. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് തൊ​ട്ട​ടു​ത്ത പി​ആ​ർ​എം എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു-പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യി​രു​ന്ന​ത്. സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ ഇ​പ്പോ​ൾ തെ​രു​വി​ലേ​ക്കും എ​ത്തി​യി​രി​ക്കു​ക​യാ​ണ്. സംഭവത്തെത്തുടർന്ന് സ്കൂ​ളി​ലെ​ത്തി​യ പോ​ലീ​സ് മേൽനടപടികൾ സ്വീകരിച്ചു.

Read More

അ​ഴീ​ക്കോ​ട​ൻ അ​നു​സ്മ​ര​ണ​ത്തി​ലും പ​ങ്കെ​ടു​ക്കാ​തെ ഇ.​പി. ജ​യ​രാ​ജ​ൻ: എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ അ​തൃ​പ്തി​യെ​ന്ന് സൂ​ച​ന

ക​ണ്ണൂ​ർ: സി​പി​എം നേ​താ​വാ​യി​രു​ന്ന അ​ഴീ​ക്കോ​ട​ന്‍ രാ​ഘ​വ​ന്‍റെ 53-ാം ര​ക്ത​സാ​ക്ഷി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​യ്യാ​മ്പ​ല​ത്ത് ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ഇ.​പി. ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ത്തി​ല്ല. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ​ത്ര​ക്കു​റി​പ്പി​ലാ​യി​രു​ന്നു ഇ.​പി. ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, അ​ന്ത​രി​ച്ച സി​പി​എം​നേ​താ​വ് എം.​എം. ലോ​റ​ൻ​സി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ലും തു​ട​ർ​ന്ന് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ക്കാ​നാ​യി ഇ.​പി. പോ​യ​ത് കൊ​ണ്ടാ​ണ് അ​ഴീ​ക്കോ​ട​ൻ അ​നു​സ്മ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്നാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​യ​ൻ ഗോ​വി​ന്ദ​ൻ അ​നു​സ്മ​ര​ണ​ത്തി​ലും ഇ.​പി. ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. അ​ന്ന് ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തുനി​ന്ന് ഇ.​പി. ജ​യ​രാ​ജ​നെ മാ​റ്റി​യ​തി​നുശേ​ഷം സി​പി​എം സം​ഘ​ടി​പ്പി​ച്ച ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ലൊ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

Read More

ന​ഗ​രം​തോ​റും ചു​റ്റി ന​ട​ന്ന് മ​യ​ക്ക് മ​രു​ന്ന് വി​ൽ​പ​ന: ത​ല​ശേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വ​തി പി​ടി​യി​ൽ; ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന പ്ര​ധാ​ന ക​ണ്ണി​യെ​ന്ന് പോ​ലീ​സ്

ത​ല​ശേ​രി: ത​ല​ശേ​രി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വ​തി അ​റ​സ്റ്റി​ൽ. ത​ല​ശേ​രി സ്വ​ദേ​ശി റു​ബൈ​ദ​യാ​ണ്(37) അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ കൈ​യി​ൽ നി​ന്ന് 10.5 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ത​ല​ശേ​രി​യി​ൽ വ്യാ​പ​ക​മാ​യി ല​ഹ​രി വി​ൽ​പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ​യാ​ണ് പോ​ലീ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ അ​ടു​ക്ക​ള​യി​ലെ ഫ്രി​ഡ്ജി​ന​ട​ിയി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.​ യു​വ​തി​യു​ടെ കൈ​യി​ൽ നി​ന്നു ല​ഹ​രി വി​ൽ​പ​ന​യ്ക്കു​പ​യോ​ഗി​ക്കു​ന്ന ആ​റ് മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ണ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​ദേ​ശ​ത്ത് ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന പ്ര​ധാ​ന ക​ണ്ണി​യാ​ണ് അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​ക്ക് ആ​രാ​ണ് എം​ഡി​എം​എ എ​ത്തി​ച്ച് ന​ൽ​കു​ന്ന​തെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Read More

ത​ളി​പ്പ​റ​മ്പി​ൽ ടാ​ങ്ക​ർ​ലോ​റി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു; ലോ​റി കാ​ലി ആ​യ​തി​നാ​ൽ ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ പാ​ത​യി​ൽ ചി​റ​വ​ക്ക് വ​ള​വി​ൽ ടാ​ങ്ക​ർ ലോ​റി നി​യ​ന്ത്ര​ണംവി​ട്ട് റോ​ഡിൽ നിന്നു താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു. ഡ്രൈ​വ​ർ​ക്കു പ​രി​ക്കേ​റ്റു.​ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി പ​വ​ൻ ഉ​പാ​ധ്യാ​യ്ക്കാ​ണ് (45) പ​രി​ക്കേ​റ്റ​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. എംഎ​ച്ച് 43 ബി​പി 6916 എ​ന്ന ഓ​യി​ൽ ടാ​ങ്ക​ർ ലോ​റി​യാ​ണു അപകടത്തിൽ പ്പെട്ടത്. പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കു സാ​ര​മു​ള്ള​ത​ല്ല. അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ ത​ളി​പ്പ​റ​മ്പ് പോ​ലീ​സാ​ണ് ഉ​പാ​ധ്യാ​യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ടാ​ങ്ക​ർ ലോ​റി കാ​ലി​യാ​യ​തി​നാ​ലാ​ണു വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ത​ളി​പ്പറ​മ്പി​ൽനി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാസേ​ന സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Read More

സ്കൂ​ൾ ബ​സി​ൽ പെ​ൺ​കു​ട്ടി​ക്കു​നേ​രേ അ​തി​ക്ര​മം; വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ; പോ​ക്സോ കേ​സ് ചു​മ​ത്തി പോ​ലീ​സ്

ച​ക്ക​ര​ക്ക​ൽ(കണ്ണൂർ): സ്കൂ​ൾ ബ​സി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു വി​ദ്യാ​ല​യ​ത്തി​ലെ ബ​സ് ഡ്രൈ​വ​റെയാ​ണ് പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി ച​ക്ക​ര​ക്ക​ൽ സി​ഐ ആ​സാ​ദ് ഇ​ന്നു രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് സ്കൂ​ൾ ബ​സി​ലെ യാ​ത്ര​യ്ക്കി​ടെ ഡ്രൈ​വ​ർ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് പ​രാ​തി. പെ​ൺ​കു​ട്ടി ഇ​ക്കാ​ര്യം അ​ധ്യാ​പ​ക​രോ​ട് പ​റ​യു​ക​യും സ്കൂ​ൾ അ​ധി​കൃ​ത​ർ എ​ട​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ബർത്തഡേ പാർട്ടിക്കിടെ ലൈ​റ്റ​ർ ചോ​ദി​ച്ചി​ട്ട് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് യു​വാ​ക്ക​ൾ​ക്ക് ക്രൂ​ര​മ​ർ​ദ​നം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ലൈ​റ്റ​ർ ചോ​ദി​ച്ചി​ട്ട് ന​ൽ​കാ​ത്ത വി​രോ​ധ​ത്തി​ൽ യു​വാ​ക്ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. അ​ത്താ​ഴ​ക്കു​ന്ന് സ്വ​ദേ​ശി കെ. ​മു​ഹ​മ്മ​ദ് സ​ഫ്‌​വാ​ൻ(22), കൊ​റ്റാ​ളി സ്വ​ദേ​ശി കെ. ​സ​ഫ്‌​വാ​ൻ(24) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി ടി.​പി.​പി. മു​ന​വീ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ​രാ​തി​ക്ക​ര​ന്‍റെ സ​ഹോ​ദ​ര​നാ​യ ടി.​പി.​പി. ത​ൻ​സീ​ൽ(22) സു​ഹൃ​ത്ത് ഷ​ഹ​ബാ​സ്(20) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​യ്യാ​മ്പ​ല​ത്ത് ന​ട​ന്ന ബ​ർ​ത്ത്ഡേ പാ​ർ​ട്ടി​യി​ൽ വ​ച്ച് ആ​റ് പേ​ർ ചേ​ർ​ന്ന് ത​ൻ​സീ​ലി​നോ​ടും സു​ഹൃ​ത്തി​നോ​ടും ലൈ​റ്റ​ർ ചോ​ദി​ക്കു​ക​യും ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ നീ​യൊ​ക്കെ എ​ന്തി​നാ​ടാ വ​ന്ന​തെ​ന്ന് പ​റ​ഞ്ഞ് വാ​ക്ക് ത​ർ​ക്കം ന​ട​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ്ര​തി​ക​ൾ ചേ​ർ​ന്ന് മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ത​ൻ​സീ​ലി​ന്‍റെ തു​ട​യ്ക്കും സു​ഹൃ​ത്ത് ഷാ​ഹ​ബാ​സി​ന്‍റെ വ​യ​റി​നും കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.  

Read More

ചി​കി​ത്സ​യ്ക്കി​ട​യി​ൽ നാ​ലു വ​യ​സു​കാ​രി​യു​ടെ മ​ര​ണം: പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി; കാ​ലി​ൽ പൊ​ള്ള​ലു​മാ​യി എ​ത്തി​യ കു​ട്ടി​ക്കാ​ണ് ദാ​രു​ണ​സം​ഭ​വം ഉ​ണ്ടാ​യ​ത്

ത​ല​ശേ​രി: പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ലു വ​യ​സു​കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ൽ കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പാ​നൂ​ർ കൊ​ള​വ​ല്ലൂ​ർ തൂ​വ​ക്കു​ന്ന് മ​ന്ന​ത്ത് ത​യു​ള്ള​തി​ൽ അ​ബ്ദു​ള്ള-സു​മ​യ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സ​യ്ഫ ആ​യി​ഷ​യാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. തി​ള​ച്ച ചാ​യ കാ​ലി​ൽ മ​റി​ഞ്ഞ​തി​നെത്തു​ട​ർ​ന്ന് ത​ല​ശേ​രി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ചി​കി​ത്സ​യ്ക്കു ശേ​ഷം ആ​ശു​പ​ത്രി വി​ടാ​ൻ ഒ​രു​ങ്ങ​വെ മ​രു​ന്നു ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ കു​ട്ടി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചി​കി​ത്സ​യി​ലെ അ​പാ​ക​ത​യാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെത്തു​ട​ർ​ന്നാ​ണ് കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ചി​കി​ത്സാരേ​ഖ​ക​ൾ ശേ​ഖ​രി​ച്ചു.ത​ങ്ങ​ൾപീ​ടി​ക സ​ഹ്റ പ​ബ്ലി​ക് സ്കൂ​ൾ എ​ൽകെ ജി വി​ദ്യാ​ർ​ഥി​നി​യാ​ണ് സ​യ്ഫ.​സ​ഹോ​ദ​ര​ങ്ങ​ൾ: സ​ൻ​ഹ ഫാ​ത്തി​മ.​ അ​ഫ്ര ഫാ​ത്തി​മ, മു​ഹ​മ്മ​ദ് അ​ദ്നാ​ൻ.

Read More