പ്ര​ണ​യ പാ​ര​മ്യ​ത്തി​ൽ കാ​മു​കി​യെ കാ​ണാ​ൻ ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റ്റം; 22 കാ​ക​ര​ൻ പ​ട്ടാ​ള​ത്തി​ന്‍റെ പി​ടി​യി​ൽ; ഇന്ത്യൻ സൈന്യം പാക് പൗരനോട് ചെയ്ത പ്രവൃത്തി വൈറൽ…

ന്യൂ​ഡ​ൽ​ഹി: പ്ര​ണ​യ​ത്തി​ന് ഭാ​ഷ​യോ, സം​സ്കാ​ര​മോ, മ​ത​മോ… ഒ​ന്നും ത​ട​സ​മ​ല്ല. കാ​ര​ണം പ്ര​ണ​യം അ​ത്ര​മേ​ൽ ശ​ക്ത​മാ​ണ്!‌‌ ഇ​പ്പോ​ൾ അ​തി​ർ​ത്തി​ക​ട​ന്നു​ള്ള, കൗ​തു​ക​ക​ര​മാ​യ പ്ര‍​ണ​യ​ക​ഥ​യാ​ണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​ക്ക​പ്പു​റ​മി​പ്പു​റം​നി​ന്ന് പ്ര​ണ​യി​ക്കു​ക​യും കാ​മു​കി​യെ കാ​ണാ​ൻ അ​തി​ർ​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലെ​ത്തു​ക​യും ഒ​ടു​വി​ൽ സൈ​ന്യ​ത്തി​ന്‍റെ പി​ടി​യി​ലാ​കു​ക​യും ചെ​യ്ത സീ​ഷാ​ൻ മി​ർ എ​ന്ന 22 കാ​ര​നാ​യ പൗ​ര​ന്‍റെ പ്രണയകഥയാണിത്.. ഒ​രു മാ​സം നീ​ണ്ട നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം, കാ​മു​ക​നെ മ​ട​ക്കി അ​യ​ച്ചി​രി​ക്കു​ക​യാ​ണ് കോ​ട​തി.

പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ലെ പ​ങ്കേ​ഡി ഗ്രാ​മ​ത്തി​ലെ താ​മ​സ​ക്കാ​ര​നാ​ണ് സീ​ഷാ​ൻ. വ​ട​ക്ക​ൻ കാ​ഷ്മീ​രി​ലെ ഉ​റി സെ​ക്ട​റി​നു സ​മീ​പ​മു​ള്ള തി​ല​വാ​രി ഗ്രാ​മ​വാ​സി​യാ​യ ഇ​റം ബാ​നോ എ​ന്ന യു​വ​തി​യു​മാ​യി സീ​ഷാ​ൻ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​ത്. സീ​ഷാ​ന്‍റെ കു​ടും​ബം പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ഉ​റി​യി​ൽ​നി​ന്ന് പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ലേ​ക്കു കു​ടി​യേ​റി​യ​വ​രാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മേ​യ് 31-ന് ​ആ​ണ് സീ​ഷാ​ൻ അ​തി​ർ​ത്തി​ക​ട​ന്ന് സി​ലി​ക്കോ​ട്ട് മേ​ഖ​ല​യി​ലെ​ത്തി​യ​ത്. പ​ക്ഷേ, കാ​മു​കി​യെ കാ​ണു​ന്ന​തി​നു മു​ന്പ് സീ​ഷാ​ൻ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​യി​ലാ​യി. തു​ട​ർ​ന്ന്, ഇ​റം ബാ​നോ​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​വ​രും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ക​യും ചെ​യ്തു.

ഇ​റ​ത്തി​നു സം​ഭ​വ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട പോ​ലീ​സ് വി​ട്ട​യ​ച്ചു. എ​ന്നാ​ൽ, അ​തി​ക്ര​മി​ച്ചു​ക​യ​റ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റം ചു​മ​ത്തി സ‌ീ​ഷാ​നെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സീ​ഷാ​ൻ അ​തി​ർ​ത്തി ക​ട​ന്ന​ത് രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക​ല്ലെ​ന്നും പ്ര​ണ​യി​നി​യെ കാ​ണാ​ൻ മാ​ത്ര​മാ​ണെ​ന്നും ബോ​ധ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​ന്തി​മ റി​പ്പോ​ർ​ട്ട് ഉ​റി കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യും സീ​ഷാ​നെ​തി​രെ​യു​ള്ള കേ​സ് അ​വ​സാ​നി​പ്പി​ച്ച് കു​റ്റ​വി​മു​ക്ത​നാ​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഉ​റി​യി​ലെ ക​മാ​ൻ ക്രോ​സിം​ഗി​ൽ സീ​ഷാ​നെ പാ​ക് സൈ​ന്യ​ത്തി​നു കൈ​മാ​റി. അ​തി​നു​മു​ൻ​പ് ത​ന്‍റെ പ്ര​ണ​യി​നി​യാ​യ ഇ​റം ബാ​നോ​യെ​യും കു​ടും​ബ​ത്തെ​യും കാ​ണാ​ൻ സീ​ഷാ​ന് അ​ധി​കൃ​ത​ർ മൂ​ന്നു മി​നി​റ്റ് നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു. തി​ക​ച്ചും വി​കാ​രാ​ധീ​ന​മാ​യ നി​മി​ഷ​ങ്ങ​ൾ​ക്കാ​ണ് അ​തി​ർ​ത്തി സാ​ക്ഷ്യം വ​ഹി​ച്ച​ത്. കൂ​ടി​ക്കാ​ഴ്ച​യി​ൽ സീ​ഷാ​ൻ തി​ക​ച്ചും ശാ​ന്ത​നാ​യി​രു​ന്നു​വെ​ന്നും ത​ങ്ങ​ളോ​ട് ക​ര​യ​രു​തെ​ന്ന് പ​റ​ഞ്ഞ​താ​യും ഇ​റ​ത്തി​ന്‍റെ അ​മ്മ അ​ഫ്രോ​സ ബീ​ഗം വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ൻ ആ​ർ​മി സീ​ഷാ​നെ അ​തി​ഥി​യെ​പ്പോ​ലെ​യാ​ണ് പ​രി​ഗ​ണി​ച്ച​തെ​ന്ന് ബീ​ഗം പ​റ​ഞ്ഞു. ഇ​രു​വ​രു​ടെ​യും വി​വാ​ഹം ഉ​ട​ൻ ന​ട​ത്തു​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ അ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്ന​താ​യും ബീ​ഗം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​ത്തു ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സീ​ഷാ​ന് എ​ല്ലാ പ​രി​ഗ​ണ​ന​യും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഇ​ന്ത്യ​ൻ ആ​ർ​മി ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി

Related posts

Leave a Comment