മു​ട്ടു​കു​ത്തി​ച്ച് താ​ഴെ​യി​രു​ത്തി​ച്ച് കാ​ൽ​വെ​ള്ള​യി​ൽ തു​ട​ർ​ച്ച​യാ​യി ചൂ​ര​ലി​ന​ടി​ച്ചു; കോ​ന്നി​യി​ലെ വ്യാ​ജ​പീ​ഡ​ന​പ​രാ​തി​യി​ൽ സ​ർ​ജ​റി​ക​ഴി​ഞ്ഞ യു​വാ​വ് നേ​രി​ട്ട​ത് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം 

കോ​ന്നി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ വ്യാ​ജ പീ​ഡ​നാ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ കൂ​ട​ല്‍ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്നു പ​രാ​തി. ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് ബൈ​പാ​സ് സ​ര്‍​ജ​റി​ക്കു വി​ധേ​യ​നാ​യ യു​വാ​വി​നാ​ണ് പോ​ലീ​സി​ന്‍റെ ക്രൂ​ര​ത നേ​രി​ടേ​ണ്ടി വ​ന്ന​ത്.
യൂ​ണി​ഫോ​മി​ല​ല്ലാ​ത്ത പോ​ലീ​സു​കാ​ര്‍ എ​ത്തി യു​വാ​വി​ന്‍റെ സ​ഹോ​ദ​ര​നെ​യാ​ണ് ആ​ദ്യം ആ​ളു​മാ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പി​ന്നീ​ട് ഇ​യാ​ളെ വി​ട്ട​യ​ച്ച ശേ​ഷ​മാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ എ​ത്തി​ച്ച്, ത​റ​യി​ല്‍ മു​ട്ടു​കു​ത്തി ഇ​രു​ത്തി​യ ശേ​ഷം കാ​ല്‍​വെ​ള്ള​യി​ല്‍ ചൂ​ര​ല്‍​കൊ​ണ്ട് തു​ട​ര്‍​ച്ച​യാ​യി അ​ടി​ച്ച​താ​യി യു​വാ​വ് വെ​ളി​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ മൂ​ന്നി​നു രാ​ത്രി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ പി​റ്റേ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് വി​ട്ട​യ​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും ഉ​ള്‍​പ്പെ​ടെ പ​രാ​തി ന​ല്‍​കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് യു​വാ​വി​ന്‍റെ കു​ടും​ബം.

ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ സ​ഹ​പാ​ഠി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് കൂ​ട​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സ്‌​കൂ​ളി​ലും സ​ഹ​പാ​ഠി​യു​ടെ വീ​ട്ടി​ലും ശു​ചി​മു​റി​യി​ലും​വ​ച്ച് 11 പേ​ര്‍​ചേ​ര്‍​ന്ന പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു പെ​ണ്‍​കു​ട്ടി ഉ​ള്‍​പ്പെ​ടെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​റു​പേ​രെ ര​ക്ഷി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ്രാ​ഥ​മി​ക വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. ഇ​തോ​ടെ​യാ​ണ് ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തും ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​പാ​ഠി​ക​ളെ പോ​ലീ​സ് വി​ട്ട​യ​ച്ച​തും. കു​ട്ടി​ക​ള്‍ ത​മ്മി​ലു​ള്ള വ്യ​ക്തി​പ​ര​മാ​യ എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​മാ​ണോ ഇ​ത്ത​രം ഒ​രു വ്യാ​ജ പ​രാ​തി​ക്കു പി​ന്നി​ലെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ആ​ദ്യം ചൈ​ല്‍​ഡ് ലൈ​നി​ലാ​ണ് പെ​ണ്‍​കു​ട്ടി വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ഇ​ട​പെ​ട്ട് കേ​സ് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ പെ​ണ്‍​കു​ട്ടി ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ്.

Related posts

Leave a Comment