പ്ലാ​സ്റ്റി​ക് കൂ​ര​യി​ൽ ജാ​നു​വി​ന് ദു​രി​ത​കാ​ലം; എഴുപതാം വയസിലും ​ക​യ​റി​ക്കി​ട​ക്കാ​ൻ അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ടെന്ന സ്വപ്നം ബാക്കി

കൂ​ത്തു​പ​റ​മ്പ്: കു​റേ​ക്കാ​ല​മാ​യി ജാ​നു മ​ന​സി​ൽ കൊ​ണ്ടു ന​ട​ന്ന ഒ​രാ​ഗ്ര​ഹ​മു​ണ്ട്-​ക​യ​റി​ക്കി​ട​ക്കാ​ൻ അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ട്. എ​ന്നാ​ൽ അ​തി​പ്പോ​ഴും സ്വ​പ്ന​മാ​യി നി​ല്ക്കു​ക​യാ​ണ്. സ്നേ​ഹ ത​ണ​ലി​ൽ ക​ഴി​യേ​ണ്ട വാ​ർ​ധ​ക്യം ദു​രി​ത​ക്ക​യ​ത്തി​ൽ എ​ണ്ണി​തീ​ർ​ക്കു​ക​യാ​ണ് ഈ ​വ​യോ​ഘി​ക. മൂ​ര്യാ​ട് അ​യോ​ധ്യാ​ന​ഗ​ർ ചു​ള്ളി ഭാ​ഗ​ത്തെ കാ​രാ​യി ജാ​നു എ​ന്ന എ​ഴു​പ​തു​കാ​രി​യാ​ണു വാ​ർ​ധ​ക്യ​ത്തി​ൽ ദു​രി​ത ജീ​വി​തം ന​യി​ക്കു​ന്ന​ത്. നീ​ണ്ടു നി​വ​ർ​ന്നൊ​ന്നു കി​ട​ക്കാ​ൻ പോ​ലു​മാ​കാ​തെ ടാ​ർ​പോ​ളിം​ഗ് കൂ​ര​യ്ക്കു​ള്ളി​ലാ​ണു ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ജാ​നു​വി​ന്‍റെ ജീ​വി​തം. ഇ​വ​രു​ടെ അ​വ​സ്ഥ ആ​രു​ടേ​യും ക​ര​ള​ലി​യി​ക്കു​ന്ന​താ​ണ്. നാ​ലു ഭാ​ഗം മ​ര​ക്ക​മ്പി​ൽ കു​ത്തി നി​ർ​ത്തി​യ പ്ലാ​സ്റ്റി​ക് ഷീ​റ്റി​നു​ള്ളി​ലാ​ണ് അ​ന്തി​യു​റ​ക്കം.​ഭ​ക്ഷ​ണം ഉ​ണ്ടാ​ക്ക​ലും ഉ​റ​ക്ക​വും അ​തി​നു​ള്ളി​ൽ ത​ന്നെ. ഇ​തി​ന്‍റെ ഉ​ള്ളി​ൽ പാ​ത്ര​ങ്ങ​ളും വി​റ​കു​ക​ളു​മെ​ല്ലാം കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. രാ​ത്രി​യാ​യാ​ൽ വെ​ളി​ച്ച​ത്തി​നു മെ​ഴു​കു​തി​രി​യും. ശ​ക്തി​യാ​യി ഒ​രു കാ​റ്റ​ടി​ച്ചാ​ൽ പ​റ​ന്നു​പോ​കു​ന്ന​താ​ണ് ഈ ​കൂ​ര. ഏ​കാ​ന്ത​ത​ക​ളി​ൽ അ​യ​വി​റ​ക്കാ​ൻ നി​റ​മാ​ർ​ന്ന ഒ​രു ജീ​വി​ത​മു​ണ്ടാ​യി​രു​ന്നു ജാ​നു​വി​ന്. ഭ​ർ​ത്താ​വി​നും ബ​ന്ധു​ക്ക​ൾ​ക്കു​മൊ​പ്പം ക​ഴി​ഞ്ഞു വ​ന്ന ന​ല്ലൊ​രു വീ​ടും ചു​റ്റു​പാ​ടും. പി​ന്നീ​ട് ഭ​ർ​ത്താ​വ്…

Read More

വ​യ​ൽ​ക്കി​ളി​ക​ൾ​ക്കെ​തി​രേ കേ​സ്; കേ​സ് നേ​രി​ടാ​ൻ വ​യ​ൽ​ക്കി​ളി​ക​ളു​ടെ പി​ച്ച​തെ​ണ്ട​ൽ സ​മ​രം​

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത ബൈ​പ്പാ​സി​ന് കീ​ഴാ​റ്റൂ​രി​ലെ വ​യ​ല്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രെ സ​മ​രം ചെ​യ്ത​തി​നെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം വ​യ​ല്‍​ക്കി​ളി​ക​ള്‍​ക്കെ​തി​രെ പോ​ലീ​സ് എ​ടു​ത്ത കേ​സ് നേ​രി​ടാ​ന്‍ പി​ച്ച​തെ​ണ്ട​ല്‍ സ​മ​രം ന​ട​ത്താ​ന്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന വ​യ​ല്‍​ക്കി​ളി​ക​ളു​ടേ​യും ഐ​ക്യ​ദാ​ര്‍​ഡ്യ സ​മി​തി​യു​ടേ​യും യോ​ഗം തീ​രു​മാ​നി​ച്ചു. 49 വ​യ​ല്‍​ക്കി​ളി​സ​മ​ര​ക്കാ​രു​ടേ​യും ഏ​ഴ് ഐ​ക്യ​ദാ​ര്‍​ഡ്യ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും പേ​രി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. റ​വ​ന്യൂ​ജീ​വ​ന​ക്കാ​രെ ത​ട​യ​ല്‍, പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 143, 147, 186 റെ​ഡ്‌​വി​ത്ത്, 149 വ​കു​പ്പു​ക​ള​നു​സ​രി​ച്ചാ​ണ് കേ​സ്. മാ​ര്‍​ച്ച് 14 ന് ​ന​ട​ന്ന സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പ്ര​വ​ര്‍​ത്ത​ക​ള്‍ മ​ണ്ണെ​ണ്ണ നി​റ​ച്ച കു​പ്പി​ക​ളു​യ​ര്‍​ത്തി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി​യും മു​ഴ​ക്കി​യി​രു​ന്നു. കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച കേ​സി​ല്‍ ജൂ​ലൈ മൂ​ന്നി​ന് ഹാ​ജ​രാ​വാ​ന്‍ സ​മ​ര​ക്കാ​ര്‍​ക്ക് സ​മ​ന്‍​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​സ് ന​ട​ത്തി​പ്പി​ന് വേ​ണ്ടി പ​ണം സ്വ​രൂ​പി​ക്കാ​ന്‍ ത​ളി​പ്പ​റ​മ്പ് ടൗ​ണി​ല്‍ പി​ച്ച​തെ​ണ്ട​ല്‍ സ​മ​രം ന​ട​ത്തി ജ​ന​കീ​യ ശ്ര​ദ്ധ​ക്ഷ​ണി​ക്കാ​നാ​ണ് തീ​രു​മാ​നം. ജ​ന​കീ​യ​സ​മ​ര​ത്തെ ഇ​ത്ത​ര​ത്തി​ല്‍ നേ​രി​ടു​ന്ന​തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​തെ​ന്ന്…

Read More

എ​സ്ഐ​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച; ഭാ​ര്യ​യു​ടെ അ​ഞ്ച​ര പ​വ​ന്‍റെ താ​ലിമാല ഉൾപ്പെടെ രണ്ടു ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ  നഷ്ടപ്പെട്ടു

ത​ല​ശേ​രി: കൊ​ള​വ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ എ​സ്ഐ​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച. കൊ​ള​വ​ല്ലൂ​ർ എ​സ്ഐ വി​നോ​ദ്കു​മാ​റി​ന്‍റെ പെ​രു​ന്താ​റ്റി​ലെ സം​ഗീ​തി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​ന്നു രാ​വി​ലെ ആ​റി​നും 6.30നും ​ഇ​ട​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു. തു​റ​ന്നി​ട്ട വീ​ട്ടി​ലെ അ​ല​മാ​ര​യി​ല്‍ നി​ന്നും എ​സ്‌​ഐ വി​നോ​ദ്കു​മാ​റി​ന്‍റെ ഭാ​ര്യ സു​ഭാ​ഷി​ണി​യു​ടെ അ​ഞ്ച​ര പ​വ​ന്‍റെ താ​ലി​മാ​ല​യും വ​ള​ക​ളും മോ​തി​ര​വും ഉ​ള്‍​പ്പെ​ടെ ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. വി​നോ​ദ്കു​മാ​ര്‍ കൊ​ള​വ​ല്ലൂ​രി​ല്‍ ഡ്യൂ​ട്ടി​ലാ​ണു​ണ്ടാ​യി​രു​ന്ന​ത്. രാ​വി​ലെ വീ​ടി​ന്‍റെ വാ​തി​ല്‍ തു​റ​ന്ന ശേ​ഷം സു​ഭാ​ഷി​ണി അ​ടു​ക്ക​ള​യി​ൽ ചാ​യ ഇ​ടാ​ന്‍ പോ​യ സ​മ​യ​ത്താ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ജ​ന​ങ്ങ​ള്‍ തി​ങ്ങി പാ​ര്‍​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് രാ​വി​ലെ വീ​ട്ടി​ൽ ആ​ളു​ള്ള​പ്പോ​ള്‍ ക​വ​ര്‍​ച്ച ന​ട​ന്നി​ട്ടു​ള്ള​ത്.സം​ഭ​വ​ത്തി​ല്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ടൗ​ണ്‍ സി​ഐ എം.​പി.​ആ​സാ​ദ്, എ​സ്‌​ഐ എം.​അ​നി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Read More

നന്നാവാനൊരു പെട്ടി; ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷനുമുന്നിലാണ് പ​രാ​തി പ​റ​യാ​നും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​വാ​നുമായി പരാതിപ്പെട്ടി വച്ചിട്ടുള്ളത്

ക​ണ്ണൂ​ർ: പ​രാ​തി പ​റ​യാ​നും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​വാ​നും ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ന്‍റെ പ​രാ​തി​പെ​ട്ടി ത​യാ​ർ. ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​ൻ എ​സ്എ​ച്ച​ഒ ടി.​കെ. ര​ത്ന​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ്റ്റേ​ഷ​നു വെ​ളി​യി​ൽ ബോ​ക്സ് സ്ഥാ​പി​ച്ച​ത്. സ്‌​റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​രു​മാ​റ്റം മ​റ്റ് പ​രാ​തി​ക​ൾ നി​ർ​ദേ​ശ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് എ​ഴു​തി ഇ​തി​ൽ നി​ക്ഷേ​പി​ക്കാം. ഒ​രോ ദി​വ​സ​വും ബോ​ക്സ് തു​റ​ന്ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പൊ​തു​ജ​ന​ങ്ങ​ളും പോ​ലി​സ് ത​മ്മി​ലു​ള്ള ബ​ന്ധ​മെ​ച്ച​പ്പെ​ടു​ത്തു​വാ​നും ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നും ഈ ​പ​ദ്ധ​തി വ​ഴി സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ.

Read More

പ​ഴ​യ​ങ്ങാ​ടി​യി​ലെ ജ്വ​ല്ല​റി ക​വ​ർ​ച്ച; പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി ക​സ്റ്റ​ഡി​യി​ൽ; പോലീസിനു തുമ്പായത് പ​ഴ​യ​ങ്ങാ​ടി​യി​ല്‍​നി​ന്നും പോ​യ ഒ​രു ഫോ​ണ്‍ കോൾ

ത​ളി​പ്പ​റ​മ്പ്: പ​ഴ​യ​ങ്ങാ​ടി ടൗ​ണി​ലെ അ​ല്‍ ഫ​ത്തീ​ബി ജ്വ​ല്ല​റി​യി​ല്‍​നി​ന്നും പ​ട്ടാ​പ്പ​ക​ല്‍ 3.7 കി​ലോ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ര​ണ്ട‌ു​ല​ക്ഷം രൂ​പ​യും ക​വ​ര്‍​ച്ച​ചെ​യ്ത കേ​സി​ല്‍ പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ അ​ജ്ഞാ​ത​കേ​ന്ദ്ര​ത്തി​ല്‍ ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പു​തി​യ​ങ്ങാ​ടി, പ​ഴ​യ​ങ്ങാ​ടി, മാ​ട്ടൂ​ല്‍ ഭാ​ഗ​ങ്ങ​ളി​ലെ ആ​യി​ര​ത്തി​ല​ധി​കം ഫോ​ണ്‍​കോ​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ചി​ല സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​ത്. മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​ക്ക് പ​ഴ​യ​ങ്ങാ​ടി​യി​ല്‍​നി​ന്നും പോ​യ ഒ​രു ഫോ​ണ്‍​വി​ളി​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു നി​ര്‍​ണാ​യ​ക സൂ​ച​ന​ക​ൾ ല​ഭി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. ഇ​തു​വ​രെ​യാ​യി അ​ന്വേ​ഷ​ണ​സം​ഘം 20 ലേ​റെ പേ​രെ ചോ​ദ്യം​ചെ​യ്തു.പ​ഴ​യ​ങ്ങാ​ടി​യി​ലെ ഒ​രു ക​ട​ക്കാ​ര​നെ​യും പു​തി​യ​ങ്ങാ​ടി​യി​ലെ ഒ​രു യു​വാ​വി​നെ​യും അ​ന്വേ​ഷ​ണ​സം​ഘം ര​ണ്ടു ദി​വ​സം മാ​റി​മാ​റി ചോ​ദ്യം​ചെ​യ്ത​തി​ല്‍​നി​ന്നാ​ണ് നി​ർ​ണാ​യ​ക സൂ​ച​ന​ക​ൾ ല​ഭി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷാ​ഡ്രൈ​വ​റു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​യാ​റാ​ക്കി​യ രേ​ഖാ​ചി​ത്ര​വും നി​ര്‍​ണാ​യ​ക​മാ​യി. നേ​ര​ത്തെ പ​ല​ത​വ​ണ ക​വ​ര്‍​ച്ചാ​സം​ഘം ജ്വ​ല്ല​റി​യു​ടെ പ​രി​സ​രം നി​രീ​ക്ഷി​ച്ചാ​ണു ക​വ​ര്‍​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​യി​രു​ന്നു പോ​ലീ​സ് നി​ഗ​മ​നം. ക​വ​ര്‍​ച്ചാ​സം​ഘ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ ഒ​ന്നി​ല​ധി​കം ത​വ​ണ ജ്വ​ല്ല​റി​യി​ല്‍…

Read More

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ്, നി​ർ​മാ​ണ ക​ന്പ​നി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി

മ​ട്ട​ന്നൂ​ർ: വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി​യ ക​രാ​റു​കാ​ര​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് മാ​ർ​ച്ച് ന​ട​ത്തി. ഇ​ന്നു രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ ക​മ്പ​നി​യാ​യ എ​ൽ ആ​ൻ​ഡ് ടി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു നി​ർ​മാ​ണ പ്ര​വൃ​ത്തി​യു​ടെ സ​ബ് എ​ടു​ത്ത ക​രാ​റു​കാ​ര​ൻ ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി​യ​താ​യി പ​റ​യു​ന്നു. ജോ​ലി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു പ​ണം ന​ൽ​കി​യ ആ​ൾ മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. പ​ണം വാ​ങ്ങി​യ ക​രാ​റുകാരനെപുറത്താക്കണമെ ന്നാ​വ​ശ്യ​പ്പെ​ട്ടു ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ ക​ഴി​ഞ്ഞ ദി​വ​സം എ​ൽ​ആ​ൻ​ഡ് ടി ​ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടായില്ല. ഇ​തേ തു​ട​ർ​ന്നാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. മാ​ർ​ച്ച് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ.​സ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഴി​മ​തി​ക്കാ​രെ പു​റ​ത്താ​ക്കി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നു സ​നോ​ജ് പ​റ​ഞ്ഞു. കെ.​ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത…

Read More

ബി​ജെ​പി പ്ര​വ​ര്‍​ത്ത​കൻ നിഖിൽ വ​ധം: അ​ഞ്ചു​ സിപിഎം പ്രവർത്തകർ കു​റ്റ​ക്കാ​ർ; ശി​ക്ഷ 25 നു വി​ധി​ക്കും

ത​ല​ശേ​രി: ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നും ലോ​റി ക്ലീ​ന​റു​മാ​യി​രു​ന്ന വ​ട​ക്കു​മ്പാ​ട് പാ​റ​ക്കെ​ട്ടി​ലെ മാ​ല​യാ​ട്ട് നി​ഖി​ലി(23) നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​ഞ്ചു​പേ​രെ ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി. ഇ​വ​ർ​ക്കു​ള്ള ശി​ക്ഷ 25 നു വി​ധി​ക്കും. സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ എ​ര​ഞ്ഞോ​ളി വ​ട​ക്കു​മ്പാ​ട് തെ​ക്കേ ക​ണ്ണോ​ളി വീ​ട്ടി​ല്‍ ശ്രീ​ജി​ത്ത് ( 39), വ​ട​ക്കു​മ്പാ​ട് ഗും​ട്ടി ചാ​ലി​ല്‍ വീ​ട്ടി​ല്‍ വി​നോ​യ് (31), എ​ര​ഞ്ഞോ​ളി റ​സീ​ന മ​ന്‍​സി​ലി​ല്‍ കെ.​പി മ​നാ​ഫ് (40), എ​ര​ഞ്ഞോ​ളി ജ​യ​രാ​ജ് ഭ​വ​നി​ല്‍ സു​നി​ല്‍​കു​മാ​ര്‍ (50), നി​ട്ടൂ​ര്‍ ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ മ​ര്‍​സൂ​ഖ് (33) എ​ന്നി​വ​രാ​ണ് കു​റ്റ​ക്കാ​ർ. നാ​ലാം​പ്ര​തി നി​ട്ടൂ​ര്‍ ഉ​മ്മാ​ലി​ല്‍ യു. ​ഫി​റോ​സ് (36), ഏ​ഴാം പ്ര​തി എ​ര​ഞ്ഞോ​ളി ന​ടു​വോ​തി​യി​ല്‍ വ​ല്‍​സ​ന്‍ എ​ന്ന വ​ല്‍​സ​ന്‍ വ​യ​നാ​ന്‍ (55) എ​ന്നി​വ​രെ കു​റ്റ​ക്കാ​ര​ല്ലെ​ന്നു ക​ണ്ട് വെ​റു​തെവി​ട്ടു. കേ​സി​ല്‍ വി​സ്ത​രി​ച്ച 44 സാ​ക്ഷി​ക​ളി​ല്‍ ദൃ​ക്സാ​ക്ഷി​ക​ളു​ള്‍​പ്പെ​ടെ 13 പേ​ർ കൂ​റു​മാ​റി​യി​രു​ന്നു. വി​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ടാം​സാ​ക്ഷി നി​ട്ടൂ​ര്‍ കൈ​തേ​രി​പ​റ​മ്പ​ത്ത്…

Read More

വി​ദ്യാ​ർ​ഥി​ക​ളു​ടെ ചാ​ർ​ജ് വ​ർ​ദ്ധ​ന​; മാ​ഹി ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ൾ പോ​ലീ​സ് സു​ര​ക്ഷ​യി​ൽ ഓ​ടി​തു​ട​ങ്ങി

മാ​ഹി: മാ​ഹി -പ​ന്ത​ക്ക​ൽ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ മാ​ഹി ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ര​ക്ക് വ​ർ​ദ്ധി​പ്പി​ച്ച തീ​രു​മാ​ന​ത്തോ​ടെ ഇ​ന്ന് രാ​വി​ലെ മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങി. ക​ഴി​ഞ്ഞ 13 ന് ​ബ​സു​ക​ൾ എ​ൻ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ചാ​ർ​ജ് വ​ർ​ദ്ധ​ന​യെ തു​ട​ർ​ന്ന് ത​ട​ഞ്ഞ​തു മു​ത​ൽ എ​ട്ടു ദി​വ​സ​മാ​യി ഓ​ട്ടം നി​ർ​ത്തി വ​ച്ചി​രു​ന്നു. ഒ​രു രൂ​പ​യി​ൽ നി​ന്ന് ര​ണ്ടു രൂ​പ​യാ​ക്കി സ​ഹ​ക​ര​ണ ബ​സു​ക​ൾ മാ​ത്രം ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച​തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ബ​സ് ത​ട​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​തേ റൂ​ട്ടി​ൽ ഓ​ടു​ന്ന പു​തു​ച്ചേ​രി സ​ർ​ക്കാ​റി​ന്‍റെ പി​ആ​ർ​ടി​സി ബ​സു​ക​ൾ ഒ​രു രൂ​പ ത​ന്നെ​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. പി​ആ​ർ​ടി​സി ബ​സു​ക​ളും ഉ​ട​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​ക്കൂ​ലി വ​ർ​ദ്ധി​പ്പി​ക്കു​വാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. ഇ​ന്ന​ലെ റീ​ജി​യ​ണ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​സ്.​മാ​ണി​ക്ക ദീ​പ​ൻ വി​ളി​ച്ച ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ വ​ട​ക്ക​ൻ ജ​നാ​ർ​ദ്ദ​ന​ൻ, സു​നി​ൽ കു​മാ​ർ ,കെ.​മോ​ഹ​ന​ൻ, ബ​ഷീ​ർ ഹാ​ജി, രാ​ജീ​വ​ൻ, ഭാ​സ്‌​ക​ര​ൻ…

Read More

സ്വ​കാ​ര്യ ബ​സി​ൽ  പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥിക്ക് നേരെ ശാരീരികാക്രമണം; ​  55 കാ​ര​ൻ അ​ബൂ​ട്ടി​യെ  നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

മ​ട്ട​ന്നൂ​ർ: സ്വ​കാ​ര്യ ബ​സി​ൽ വ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ശ​ല്യം ചെ​യ്ത 55 കാ​ര​നെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. കൂ​ത്തു​പ​റ​മ്പ് പു​റ​ക്ക​ള​ത്തെ പി.​പി. അ​ബൂ​ട്ടി​യെ (55) യാ​ണ് മ​ട്ട​ന്നൂ​ർ എ​സ്ഐ ശി​വ​ൻ ചോ​ടോ​ത്തും സം​ഘ​വും അ​റ​സ്റ്റ്ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ൾ വി​ട്ട് വി​ദ്യാ​ർ​ഥി വീ​ട്ടി​ലേ​ക്ക് ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​ബൂ​ട്ടി ശ​ല്യം ചെ​യ്ത​ത്. വി​ദ്യാ​ർ​ഥി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്നു യാ​ത്ര​ക്കാ​ർ അ​ബൂ​ട്ടി​യെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോ​സ്കോ നി​യ​മ​പ്ര​കാ​ര​മാ​ണ് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്. ഇ​യാ​ളെ ഇ​ന്നു മ​ട്ട​ന്നൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

സ​ർ​ക്കാർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള റെ​യ്ഡ്കോ ക​റി​പൗ​ഡ​റു​ക​ൾക്ക്​ എതി​രേ വ്യാ​ജ​പ്ര​ചാ​ര​ണം: ക​ക്കാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള റെ​യ്ഡ്കോ ക​റി​പൗ​ഡ​റു​ക​ളി​ൽ മാ​ര​ക​വി​ഷം ക​ല​ർ​ന്നി​ട്ടു​ണ്ടെ​ന്ന വ്യാ​ജ​വാ​ർ​ത്ത സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ക​ക്കാ​ട് ബി.​പി. ഹൗ​സി​ലെ മു​ഹ​മ്മ​ദ് കു​ഞ്ഞി​യെ (60) യാ​ണ് ടൗ​ൺ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ്ചെ​യ്ത​ത്. റെ​യ്ഡ്കോ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ളാ​യ മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, സാ​ന്പാ​ർ​പൊ​ടി തു​ട​ങ്ങി​യ ക​റി പൗ​ഡ​റു​ക​ളി​ൽ മാ​ര​ക​വി​ഷം ക​ല​ർ​ന്നി​ട്ടു​ണ്ടെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും കാ​ണി​ച്ച് ക​ക്കാ​ട് പ്ര​തി​ക​ര​ണ​വേ​ദി​യു​ടെ പേ​രി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. പോ​ലീ​സ് ആ​ക്ട് പ്ര​കാ​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭീ​തി​യു​ണ്ടാ​കു​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​സ​ത്യ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്നു രാ​വി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More