വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന സ്ത്രീ​യെ ബൈ​ക്കി​ൽ പി​ടി​ച്ചു ക​യ​റ്റാ​ൻ  ശ്ര​മി​ച്ചയാൾ അ​റ​സ്റ്റി​ൽ

മ​ട്ട​ന്നൂ​ർ: വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന സ്ത്രീ​യെ ബൈ​ക്കി​ൽ പി​ടി​ച്ചു ക​യ​റ്റാ​ൻ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഒ​രാ​ളെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ര​യ​മ്പാ​റ​യി​ലെ റി​യാ​സി​നെ (27) യാ​ണ് മ​ട്ട​ന്നൂ​ർ എ​സ്ഐ ശി​വ​ൻ ചോ​ടോ​ത്തും സം​ഘ​വും ചേ​ർ​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ ചാ​വ​ശേ​രി കൂ​ര​ൻ മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. പെ​രു​ന്ത്ര​ച്ചാ​ൽ സ്വ​ദേ​ശി​നി​യാ​യ 46 കാ​രി​യെ​യാ​ണ് റി​യാ​സ് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കൂ​ര​ൻ മു​ക്കി​ൽ ബ​സ് ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ അ​ടു​ത്ത് ബൈ​ക്കു​മാ​യി എ​ത്തി​യ റി​യാ​സ് സ്ത്രീ​യോ​ട് ബൈ​ക്കി​ൽ ക​യ​റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ക​യ​റാ​തി​രു​ന്ന​പ്പോ​ൾ പി​ടി​ച്ചു ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ.

ഇ​തി​നി​ടെ വീ​ണു സ്ത്രീ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. സ്ത്രീ ​ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​തി​നാ​ൽ ബ​ന്ധു​ക്ക​ളെ​ത്തി റി​യാ​സി​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ ത​മ്മി​ൽ അ​ടി​പി​ടി​യും ന​ട​ന്നി രു​ന്നു. ഏ​റെ സ​മ​യം പ്ര​ദേ​ശ​ത്തു സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. മ​ട്ട​ന്നൂ​ർ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ റി​യാ​സി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts