കൂത്തുപറമ്പ്: വിദ്യാർഥിനിയായ പതിനഞ്ചു വയസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച 18കാരൻ അറസ്റ്റിൽ. പറമ്പായി ചേരിക്കമ്പനി സ്വദേശിയായ യുവാവിനെയാണ് കൂത്തുപറമ്പ് സിഐ ജോഷി ജോസഫിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം. മമ്പറത്ത് ബസ് കാത്തു നില്‍ക്കുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ ഇയാൾ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. പോക്സോ വകുപ്പു പ്രകാരമാണ് കേസെടുത്തത്. പെൺകുട്ടിയിൽ നിന്നും ഇന്നലെ കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മൊഴിയെടുത്തിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read MoreCategory: Kannur
സിപിഎം നേതാവ് ബാബു വധം; മൂന്ന് ആർഎസ്എസ് പ്രവർത്തകർകൂടി അറസ്റ്റിൽ; അറസ്റ്റിലായവരുടെ എണ്ണം ഏഴായി
മാഹി: പള്ളൂരിലെ സിപിഎം ലോക്കൽ കമ്മറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. ആർഎസ്എസ് പ്രവർത്തകരായ പള്ളൂരിലെ ഒ.പി. രജീഷ്, കരീക്കുന്നുമ്മൽ സുനിൽ, പാനൂരിലെ അരുൺ ഭാസ്കർ എന്നിവരെയാണ് ഇന്നലെ രാത്രി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ ഇന്ന് വൈകുന്നേരം മാഹി കോടതിയിൽ ഹാജരാക്കും. മംഗളൂരുവിൽ വച്ചാണ് ഇവർ പിടിയിലായത്. കഴിഞ്ഞ മാസം 12ന് കൊലയാളി സംഘത്തിലെ പാനൂർ ചെണ്ടയാടെ ജെറിൻ സുരേഷ്, ശ്യംജിത്ത്, ഈസ്റ്റ് പള്ളൂർ സ്വദേശി പി.കെ.നിജേഷ്, പന്തക്കൽ വയലിൽ പീടികയിലെ പി.കെ. ശരത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ബാബുവിനെ കൊലപ്പെടുത്തിയ സംഘത്തിൽ 12 പേരുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. കഴിഞ്ഞ മാസം ഏഴിന് രാത്രിയായിരുന്നു ബാബു കൊല്ലപ്പെട്ടത്. രണ്ട് സ്ക്വാഡുകൾ ആയി തിരിഞ്ഞാണ് അന്വേഷണം…
Read Moreപരിയാരത്തെ നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം; മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട യാതൊരുകാര്യവുമില്ല; അന്വേഷണം നടത്തണമെന്ന് മാതാപിതാക്കൾ
പരിയാരം: പരിയാരം മെഡിക്കല്‍ കോളജില്‍ നഴ്സിംഗ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മരിച്ച ശ്രീലയയുടെ അച്ഛൻ പുറായില്‍ ജയരാജന് ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും പരാതികള്‍ നല്കി. മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട യാതൊരുകാര്യവുമില്ലെന്നും ശ്രീലയ എഴുതിവെച്ചുവെന്ന് പറയുന്ന കത്തിലെ കൈയക്ഷരം അവളുടേതല്ലെന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നു. മികച്ച നിലയില്‍ പ്ലസ്ടു പാസായ ശ്രീലയ സ്വന്തം താത്പര്യപ്രകാരമാണ് നഴ്സിംഗ് തെരഞ്ഞെടുത്തത്. എല്ലാ വിവരങ്ങളും തങ്ങളുമായി പങ്കുവയ്ക്കുന്ന സ്വഭാവമാണ് മകൾക്കുള്ളത്. മകള്‍ എഴുതിവെച്ചുവെന്ന് പറഞ്ഞ് തങ്ങളെ പോലീസ് കാണിച്ച കത്തിലെ കൈയക്ഷരങ്ങള്‍ പരിശോധനക്ക് വിധേയമാക്കണമെന്നും മകളുടെ ആത്മഹത്യയുടെ കാരണങ്ങള്‍ കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പരിയാരം പോലീസ് അറിയിച്ചു.
Read Moreവെട്ടിപ്പ് തടയാൻ ഇ-പോസ്; വെട്ടിലായതു ജനങ്ങൾ; മെഷീൻ പലപ്പോഴും പണിമുടക്കുന്നതിനാൽ റേഷൻ വാങ്ങാനാവാതെ കാർഡുടമകൾ
കണ്ണൂർ: റേഷന്‍ കടകളിലെ വെട്ടിപ്പും പൂഴ്ത്തിവയ്പും തടയുന്നതിനായി സ്ഥാപിച്ച ഇ-പോസ് മെഷീനുകൾ മൂലം വെട്ടിലായതു ജനങ്ങൾ. മെഷീൻ തകരാറുകൾ തന്നെയാണു പ്രശ്നം. മെഷീനുകൾ പലപ്പോഴും പണിമുടക്കുന്നതിനാൽ റേഷൻ വിതരണം മുടങ്ങുന്നതും പതിവായിരിക്കുകയാണ്. ഉപയോക്താക്കൾ റേഷൻ കടകളിലെത്തുന്പോഴാണു മെഷീൻ തകരാറിലാണെന്ന വിവരം അറിയുന്നത്. മണിക്കൂറുകളോളം കാത്തിരുന്നാലും ശരിയാകാതെ വരുന്നതോടെ ഉപയോക്താക്കൾക്ക് അടുത്തദിവസം വീണ്ടും റേഷൻ കടകളിലേക്കു വരേണ്ടതായി വരും. കടയുടമകളും കാർഡ് ഉടമകളും തമ്മിലുള്ള വാക്കുതർക്കത്തിനും ഇതു കാരണമാകുന്നു. വൈദ്യുതി മുടങ്ങിയാലും ഇ-പോസ് മെഷീനിന്റെ കാര്യങ്ങൾ കുഴങ്ങും. റേഷൻ കടകളിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള ബാറ്ററിയിൽ ഏതാനും മണിക്കൂറുകൾ മാത്രമേ മെഷീൻ പ്രവർത്തിക്കുകയുള്ളൂ. ഇ- പോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ) മുഖേന ഉപയോക്താക്കളുടെ ആധാർ വിവരങ്ങൾ മെഷീനുമായി ബന്ധിപ്പിച്ചാണു റേഷൻ വിതരണം ചെയ്യുന്നത്. റേഷൻ കടയിലെത്തുന്ന ഉപയോക്താവ് മെഷീനിൽ വിരലടയാളം നൽകുമ്പോൾ ആധാർ ഡേറ്റാബേസിൽനിന്ന് അർഹമായ വിഹിതം സംബന്ധിച്ച…
Read Moreകണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ജയിംസ് മാത്യു എംഎൽഎയുടെ ഭാര്യയ്ക്കുനേരേ അസഭ്യവർഷം; പാർക്കിംഗ് ഫീ പിരിക്കുന്ന യുവാവിനെതിരേ കേസ്
കണ്ണൂർ: തളിപ്പറന്പ് എംഎൽഎ ജയിംസ് മാത്യുവിന്റെ കാർ പാർക്ക് ചെയ്യാൻ അനുവദിക്കാതിരിക്കുകയും ഭാര്യയും സിപിഎം നേതാവുമായ സുകന്യയെ അസഭ്യം പറയുകയും ചെയ്തതായി പരാതി. ഇന്നലെ രാത്രി 7.30നാണ് സംഭവം. തിരുവനന്തപുരത്തെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ തളിപ്പറന്പിൽനിന്നും കാർ മാർഗം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു എംഎൽഎയും ഭാര്യയും രണ്ടുകുട്ടികളും. റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തുള്ള പാർക്കിംഗ് സ്ഥലത്തേക്ക് കാർ മാറ്റിയിടാൻ ശ്രമിക്കവെ പാർക്കിംഗിലെ വാഹനങ്ങൾ നിയന്ത്രിക്കുന്ന സലിം ക്ഷുഭിതനാകുകയും ഇവിടെ പാർക്കിംഗിന് സ്ഥലമില്ലെന്നും കാർ എടുത്തു മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാൽ എംഎൽഎ തിരുവനന്തപുരത്തു പോകാനായി ട്രെയിനിൽ കയറാൻ വന്നതാണെന്നും കുറച്ചു സമയത്തിനുള്ളിൽ കാർ മാറ്റുമെന്ന് സുകന്യ അറിയിച്ചെങ്കിലും സലീം ബഹളംവയ്ക്കുകയും ചീത്ത പറയുകയാണ് ഉണ്ടായതെന്ന് ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സുകന്യയുടെ പരാതി പ്രകാരം ടൗൺ പോലീസ് കേസെടുത്തു.
Read Moreകീഴാറ്റൂര്‍ സമരനേതാവ് ജാനകിയുടെ പശുക്കൾക്ക് നേരേ ബോംബെറിഞ്ഞതായി വ്യാജ പ്രചാരണം; പോലീസ് കേസെടുത്തു
തളിപ്പറമ്പ്: കീഴാറ്റൂര്‍ സമരനേതാവ് നമ്പ്രാടത്ത് ജാനകിയമ്മയുടെ പശുക്കള്‍ക്ക് നേരെ ബോംബെറിഞ്ഞതായി വ്യാജ പ്രചാരണം. സംഭവത്തിൽ തളിപ്പറന്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് ഇത്തരത്തില്‍ രണ്ട് പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. സുരേഷ് കീഴാറ്റൂരാണ് ആദ്യം പോസ്റ്റിട്ടതെന്നും ആളുകള്‍ പ്രതികരിച്ചുകൊണ്ടിരിക്കെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പിന്നീട് ജോയ്മോന് എന്ന പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇതേ പോസ്റ്റ് കണ്ട് പലരും സ്റ്റേഷനില്‍ ബന്ധപ്പെട്ടതോടെ തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ കെ.ജെ.വിനോയി വസ്തുതകള്‍ അറിയുന്നതിന് സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ളവരുമായി ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് രാത്രി പോലീസ് കീഴാറ്റൂരിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് വ്യാജപ്രചാരണമാണെന്ന് വ്യക്തമായത്. അന്വേഷണത്തില്‍ ജോയ്മോന് എന്ന പേരിലുള്ള പ്രൊഫൈലും വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. ു
Read Moreവേലക്കാരിയെ കാണാനില്ലെന്ന് വീട്ടുടമയുടെ പരാതി; സംഭവം പോലീസ് അന്വേഷിച്ചപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡനകഥ; ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച വീട്ടുടമ അറസ്റ്റില്‍
കരിക്കോട്ടക്കരി: വീട്ടില്‍ ജോലിക്കു നിന്ന 16കാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു. കെ.ഫിലിപ്പിനെയാണ് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ അറസ്റ്റ് ചെയ്തത്. വീട്ടില്‍ കുട്ടിയെ നോക്കാന്‍ നിർത്തിയ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുടമയുടെ തന്നെ പരാതിയാണ് പീഡനം പുറത്തറിയാൻ ഇടയാക്കിയത്. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഫിലിപ്പ് കരിക്കോട്ടക്കരി പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയതായി കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫിലിപ്പ് തന്നെ നിരന്തരം പീഡിപ്പിക്കുന്നതായും ഇതില്‍ ഭയന്ന് താന്‍ വീട്ടിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഫിലിപ്പിനെ അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷാ ഡ്രൈവറാണ് ഫിലിപ്പ്. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read Moreഹോം ഗാർഡുകൾക്ക് വയര്‍ലെസ് സെറ്റില്ല; ഇരിട്ടി പാലത്തിലെ ഗതാഗത നിയന്ത്രണം വല്ലാത്ത പൊല്ലാപ്പ് തന്നെ
ഇരിട്ടി: ഇരിട്ടി പാലത്തിലെ ഗതാഗത കുരുക്കഴിക്കാന്‍ നിയമ പാലകര്‍ക്ക് സാധിക്കുന്നില്ലന്നിരിക്കെ ഹോം ഗാര്‍ഡുകള്‍ക്ക് ലഭിച്ചിരുന്ന വയര്‍ലെസ് സെറ്റും ഇപ്പോള്‍ ലഭിക്കുന്നില്ല. മുന്‍കാലങ്ങളില്‍ പാലത്തില്‍ ഡ്യൂട്ടിയിലുള്ള ഹോംഗാര്‍ഡുകള്‍ വയര്‍ലെസ് സെറ്റുകള്‍ ഉപയോഗിച്ച് ഗതാഗത തടസം പരിഹരിക്കാന്‍ ഉപകരിച്ചിരുന്നു. പാലത്തിന്റെ ഇരുകരകളിലും നിന്ന് പരസ്പരം ഉദ്യോഗസ്ഥര്‍ വയര്ലെസില് കൂടി സംസാരിച്ചായിരുന്നു ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനം ഒരേ സമയം ഇരുകരകളില്‍ നിന്നും പാലത്തില്‍ കയറുന്നത് തടയാന്‍ പരസ്പരമുള്ള വയര്‍ലെസ് സന്ദേശം വളരെ ആശ്വാസമായിരുന്നു. എന്നാല്‍ സ്കൂള്‍ തുറക്കാനായതോടെ നിലവിലുള്ള വയര്‍ലെസും ഹോംഗാര്‍ഡുകളില്‍ നിന്ന് അപ്രത്യക്ഷമായി. ഇതോടെ ഹോം ഗാര്‍ഡിന്റെ സേവനം പലപ്പോഴും ഫലപ്രദമാകുന്നില്ല. ഓരോ ദിവസവും പാലത്തിലെ ഗതാഗത കരുക്ക് മൂലം ഇരിട്ടി ടൗണ്‍ സ്തംഭിക്കുന്നത് മണിക്കൂറുകളാണ്. ബലക്ഷയം സ്തംഭിച്ച പാലത്തിലൂടെ കടന്ന് പോകുന്നത് ടണ്‍ കണക്കിന് ഭാരം കയറ്റിയ വാഹനങ്ങളും. ബലക്ഷയം സംഭിച്ച ഇരിട്ടി പാലത്തിലൂടെ പത്ത് ടണ്ണിലധികം…
Read Moreഈ കടമ്പ കടക്കാൻ ഫയർഫേഴ്സിനും വേണം സഹായം; റോഡിലെ അശാസ്ത്രീയ ടാറിംഗ് ഫയർഫോഴ്സിനു ദുരിതമാകുന്നു
കൂത്തുപറമ്പ്: എന്തെങ്കിലും ഒരു അത്യാഹിതമോ അപകടമോ ഉണ്ടായാൽ നമ്മൾ ആദ്യം വിളിക്കുക ഫയർ ഫോഴ്സിനെയാവും. കോൾ അറ്റൻറ് ചെയ്തു കഴിഞ്ഞാൽ പിന്നെയുള്ള ഓരോ നിമിഷവും ഇവർക്ക് നിർണായകമാണ്. കാരണം, കേവലമൊരു നിമിഷത്തെ താമസം മതിയാകും ചെറിയൊരു സംഭവം വലിയൊരു ദുരന്തത്തിന് വഴിമാറാൻ. എന്നാൽ ഇതിനിടെ വലിയൊരു കടമ്പ കടന്നാണ് കൂത്തുപറമ്പിലെ ഫയർഫോഴ്സിന് സംഭവസ്ഥലത്ത് എത്താനാവുക. വാഹനം ഗാരേജിൽ നിന്നും എടുത്ത് റോഡിലേക്ക് ഇറക്കണമെങ്കിലുള്ള പാട് ചെറുതൊന്നുമല്ല. കൂത്തുപറമ്പ്- വലിയ വെളിച്ചം റോഡ് ടാറിംഗ് ചെയ്തതാണ് അടിയറപാറയിലെ ഫയർഫോഴ്സിന് വിനയായത്. റോഡ് അല്പം ഉയർത്തി ടാറിംഗ് ചെയ്താലും റോഡരികിലെ ഗാരേജിൽ നിന്നും ഫയർഫോഴ്സ് വാഹനത്തിന് റോഡിലേക്ക് സുഗമമായി കടക്കാൻ പറ്റുന്ന രീതിയിൽ ടാറിംഗ് ചെയ്തു കൊടുക്കണമെന്ന കാര്യമാണ് ഇവിടെ നടക്കാതെ പോയത്. അതു കൊണ്ട് തന്നെ ഏറെ സാഹസപ്പെട്ടാണ് വെള്ളം നിറച്ച ഭാരവാഹനത്തിന് റോഡിലേക്ക് ഇറക്കാനാവുന്നത്. ഈ കാര്യം…
Read Moreഎട്ടിക്കുളം പള്ളിയിൽ നിസ്കാരത്തെചൊല്ലി എപി വിഭാവും ഇകെ വിഭാഗവും തമ്മിൽ സംഘർഷം; മൂന്ന് പോലീസുകാർക്ക് പരിക്ക്; 347 പേര്‍ക്കെതിരേ കേസ്
പയ്യന്നൂര്‍: നിസ്കാര പ്രശ്നത്തെ ചൊല്ലി എട്ടിക്കുളം തഖ്വാ പള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ 347 പേര്‍ക്കെതിരെ കേസ്. എപി-ഇകെ വിഭാഗം സുന്നികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് എസ്ഐമാര്‍ക്കും ഒരു പോലീസുകാരനുമുള്പ്പെടെ പരിക്കേറ്റിരുന്നു. പോലീസ് വാഹനം തകര്‍ക്കുകയും പോലീസ് ജീപ്പുള്‍പ്പെടെ രണ്ടു ജീപ്പുകളും രണ്ട് കാറും തകര്‍ത്തിരുന്നു. മൂന്ന് സംഭവങ്ങളിലായാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. എപി വിഭാഗം സുന്നികളുടെ പള്ളിയില്‍ പുതുതായി ജുമു അ തുടങ്ങാനുള്ള നീക്കം ഇകെ വിഭാഗം തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. വാക്കേറ്റം മൂര്‍ഛിച്ചപ്പോള്‍ പരിഞ്ഞ് പോകാനാവശ്യപ്പെട്ട പോലീസിനു നേരെ കല്ലേറുണ്ടായതോടെ പോലീസ് ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗവും നടത്തിയാണ് അക്രമികളെ തുരത്തിയത്. ഇതിനിടയിലുണ്ടായ അക്രമത്തില്‍ പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈന്‍, പഴയങ്ങാടി എസ്ഐ പി.എ.ബിനുമോഹന്, പഴയങ്ങാടി സിപിഒ അനില്‍കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ക്ക് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലാണ് ചികിത്സ നല്‍കിയത്.ചികിത്സ തേടിയില്ലെങ്കിലും നിരവധി പോലീസുകാര്‍ക്കും കല്ലേറില്‍…
Read More