സി​പി​എ​മ്മു​കാ​ർ​ക്കും അ​നു​ഭാ​വി​ക​ൾ​ക്കും സർക്കാർ സഹായങ്ങളും മറ്റുള്ളർക്ക് ചവിട്ടും നൽകുന്ന സർക്കാരണ് കേരളം ഭരിക്കുന്നതെന്ന് സ​തീ​ശ​ൻ പാ​ച്ചേ​നി

ക​ണ്ണൂ​ർ: പെ​ൻ​ഷ​ൻ​കാ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക, കു​ടി​ശി​ക​യാ​യ ര​ണ്ടു​ഗ​ഡു ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്‌​ടേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എ​മ്മു​കാ​ർ​ക്കും അ​നു​ഭാ​വി​ക​ൾ​ക്കും മാ​ത്രം സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കു​ക​യും മ​റ്റു​ള്ള​വ​ർ​ക്ക് ച​വി​ട്ടു​കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഖ​ജ​നാ​വി​ൽ പ​ണ​മി​ല്ലെ​ന്ന് മ​ന്ത്രി​മാ​ർ പാ​ടി​ന​ട​ക്കു​ക​യും അ​തേ​സ​മ​യം സ​ർ​ക്കാ​രി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ല​ക്ഷ​ക്ക​ണ​ക്കി​ന് പ​ണം ചെ​ല​വ​ഴി​ച്ച് ധൂ​ർ​ത്ത​ടി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സു​ധാ​ക​ര​ൻ, പി. ​അ​ബൂ​ബ​ക്ക​ർ, കെ.​വി. ഭാ​സ്ക​ര​ൻ, അ​പ്പു ക​ണ്ണാ​വി​ൽ, ര​വീ​ന്ദ്ര​ൻ കൊ​യ്യോ​ട​ൻ, പി.​സി. വ​ർ​ഗീ​സ്, സി.​പി. ച​ന്ദ്രാം​ഗ​ദ​ൻ, ത​ങ്ക​മ്മ വേ​ലാ​യു​ധ​ൻ, കെ.​എ​ൻ. പു​ഷ്പ​ല​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts