ആലപ്പുഴ: വർഗവഞ്ചകൻ പരാമർശത്തിൽ എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ എംഎൽഎ. വർഗമെന്തെന്നോ വർഗവഞ്ചന എന്തെന്നോ ഗോവിന്ദന് അറിയില്ല. തെറ്റ് പറ്റിയ സിപിഐഎം തിരുത്തണമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
പാർട്ടി നശിക്കട്ടെയെന്ന് നിലപാടെടുക്കുന്ന ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയായിരിക്കാൻ യോഗ്യതയില്ല. നേതൃസ്ഥാനത്ത് ഇരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദൻ രാജിവെക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
