റെ​യി​ൽ​വേ​യി​ൽ ച​ക്ര​നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്; ആ​ക്രി സാ​ധ​ന​ങ്ങ​ൾ ലേ​ലം ചെ​യ്യ​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം

പ​ര​വൂ​ർ: റെ​യി​ൽ​വേ​യു​ടെ വി​വി​ധ സോ​ണു​ക​ൾ ച​ക്ര നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ക​ന​ത്ത ലോ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ ഫാ​ക്ട​റി​ക​ളി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​ന് പ​ക​രം പു​റ​ത്ത് വി​ൽ​ക്കു​ന്ന​തിൽ റെ​യി​ൽ​വേ ബോ​ർ​ഡ് അ​തൃ​പ്തി അ​റി​യി​ച്ചു.റെ​യി​ൽ​വേ സോ​ണു​ക​ളു​ടെ ഈ ​ന​ട​പ​ടി 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ട്രെ​യി​ൻ ച​ക്ര​ങ്ങ​ളു​ടെ ഉ​ൽ​പ്പാ​ദ​ന ല​ക്ഷ്യ​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും ബോ​ർ​ഡ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ആ​ക്രി സാ​ധ​ന​ങ്ങ​ൾ പു​റ​ത്ത് വി​ൽ​ക്കു​ന്ന​ത് അ​ടി​യ​ന്തര​മാ​യി നി​ർ​ത്തി​വ​ച്ച് അ​വ ച​ക്ര നി​ർ​മാ​ണ ഫാ​ക്ട​റി​ക​ളി​ലേ​ക്ക് നേ​രി​ട്ട് എ​ത്തി​ക്ക​ണ​മെ​ന്ന് ബോ​ർ​ഡ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. റെ​യി​ൽ​വേ​യു​ടെ കീ​ഴി​ലു​ള്ള ക​ന​ത്ത ലോ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ആ​ക്‌​സി​ലു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ൽ​പ്പ​ന പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കാ​നും, ഇ​വ ക​ർ​ണാ​ട​ക​യി​ലെ യെ​ല​ഹ​ങ്ക​യി​ലു​ള്ള റെ​യി​ൽ വീ​ൽ ഫാ​ക്ട​റി ബി​ഹാ​റി​ലെ ബേ​ല​യി​ലു​ള്ള റെ​യി​ൽ വീ​ൽ പ്ലാ​ന്‍റ് എ​ന്നീ ര​ണ്ട് ഉ​ത്​പ്പാ​ദ​ന യൂ​ണി​റ്റു​ക​ളി​ലേ​ക്ക് മാ​ത്ര​മാ​യി അ​യയ്കാ​നും ബോ​ർ​ഡ് 2007, 2008 വ​ർ​ഷ​ങ്ങ​ളി​ലെ സ​ർ​ക്കു​ല​റു​ക​ളി​ലൂ​ടെ നേ​ര​ത്തെ ത​ന്നെ നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​ണ്.

മു​ൻ ഉ​ത്ത​ര​വു​ക​ൾ നി​ല​നി​ൽ​ക്കെ ത​ന്നെ ചി​ല സോ​ണ​ൽ റെ​യി​ൽ​വേ​ക​ൾ ഇ​പ്പോ​ഴും വീ​ൽ​സെ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ന​ത്ത ലോ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ-​ലേ​ലം വ​ഴി വി​റ്റ​ഴി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച അ​യ​ച്ച ക​ത്തി​ൽ റെ​യി​ൽ​വേ ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി. എ​ല്ലാ സോ​ണ​ൽ റെ​യി​ൽ​വേ​ക​ളു​ടെ​യും പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് മെ​റ്റീ​രി​യ​ൽ​സ് മാ​നേ​ജ​ർ​മാ​ർ​ക്കാ​ണ് ബോ​ർ​ഡ് ക​ത്ത​യ​ച്ച​ത്. കൂ​ടാ​തെ, ഡീ​സ​ൽ-​ഇ​ല​ക്‌ട്രിക് ലോ​ക്കോ​മോ​ട്ടീ​വു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ത​ള്ളു​ന്ന സ​മ​യ​ത്ത് അ​തി​ലെ വീ​ൽ​സെ​റ്റു​ക​ൾ വേ​ർ​തി​രി​ച്ചെ​ടു​ത്ത് സൂ​ക്ഷി​ക്കു​ന്ന​തി​ൽ ചി​ല റെ​യി​ൽ​വേ​ക​ൾ വീ​ഴ്ച​വ​രു​ത്തു​ന്ന​താ​യും ബോ​ർ​ഡ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

യെ​ല​ഹ​ങ്ക​യി​ലെ​യും ബേ​ല​യി​ലെ​യും ഫാ​ക്ട​റി​ക​ളി​ൽ ച​ക്ര നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ധാ​ന അ​സം​സ്‌​കൃ​ത വ​സ്തു ഇ​ത്ത​രം ലോ​ഹ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ്. ഇ​വ​യു​ടെ ല​ഭ്യ​ത​യി​ലു​ണ്ടാ​കു​ന്ന നേ​രി​യ കു​റ​വ് പോ​ലും ഈ ​സു​പ്ര​ധാ​ന നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടു​ത്തും. റെ​യി​ൽ​വേ​യ്ക്ക് ഉ​ള്ളി​ൽ ത​ന്നെ ഉ​ത്പ്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന സ്ക്രാ​പ്പു​ക​ൾ വാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മ​തി​യെ​ന്ന​തി​നാ​ൽ, പു​റ​ത്തു​നി​ന്നു​ള്ള ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്ന് ഇ​തി​നാ​യി യാ​തൊ​രു സാ​മ​ഗ്രി​ക​ളും വാ​ങ്ങാ​റി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ആ​കെ 1,52,800 മെ​ട്രി​ക് ട​ൺ ലോ​ഹ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ഫാ​ക്ട​റി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട​ത്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്ക്രാ​പ്പ് ന​ൽ​കേ​ണ്ട​ത് ഈ​സ്റ്റേ​ൺ റെ​യി​ൽ​വേ (19,000 മെ​ട്രി​ക് ട​ൺ), സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ (16,100 മെ​ട്രി​ക് ട​ൺ), നോ​ർ​ത്തേ​ൺ റെ​യി​ൽ​വേ (15,100 മെ​ട്രി​ക് ട​ൺ) എ​ന്നീ സോ​ണു​ക​ളാ​ണ്. ഉ​ത്പ്പാദ​നം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ കൃ​ത്യ​മാ​യ അ​ള​വി​ൽ സാ​മ​ഗ്രി​ക​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഇ​രു ഫാ​ക്ട​റി​ക​ളും നേ​ര​ത്തെ ബോ​ർ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment