“ഇ​വി​ടെ പ​ണ​വും ബ​ഹു​മാ​ന​വു​മു​ണ്ട്”; ഇ​ന്ത്യ​യി​ലെ​യും ഓ​സ്‌​ട്രേ​ലി​യ​യി​ലെ​യും തൊ​ഴി​ൽ മേ​ഖ​ല​ക​ളെ താ​ര​ത​മ്യം ചെ​യ്ത് യു​വാ​വ്, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച!

ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും തൊ​ഴി​ൽ സം​സ്കാ​ര​ങ്ങ​ളെ​യും, ശാ​രീ​രി​ക അ​ധ്വാ​നം ആ​വ​ശ്യ​മു​ള്ള ജോ​ലി​ക​ളോ​ടു​ള്ള ആ​ളു​ക​ളു​ടെ മ​നോ​ഭാ​വ​ത്തെ​യും താ​ര​ത​മ്യം ചെ​യ്തു​കൊ​ണ്ടു​ള്ള ഒ​രു ഇ​ന്ത്യ​ൻ യു​വാ​വി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യ്ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഓ​സ്‌​ട്രേ​ലി​യ​യി​ൽ താ​മ​സി​ക്കു​ന്ന ആ​ദി​ത്യ ഖ​നേ​ജ എ​ന്ന യു​വാ​വാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ത​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ ന​ട​ത്തി​യ​ത്.

ഓ​സ്‌​ട്രേ​ലി​യ​യി​ൽ പ്ലം​ബ​ർ​മാ​ർ, ഇ​ല​ക്ട്രീ​ഷ്യ​ന്മാ​ർ, കാ​ർ​പെ​ന്‍റ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് മി​ക​ച്ച ശ​മ്പ​ള​വും സ​മൂ​ഹ​ത്തി​ൽ വ​ലി​യ ബ​ഹു​മാ​ന​വും ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും, എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ സ്ഥി​തി ഇ​തി​ന് തി​ക​ച്ചും വി​പ​രീ​ത​മാ​ണെ​ന്നു​മാ​ണ് ആ​ദി​ത്യ പ​റ​യു​ന്ന​ത്. “പ്ലം​ബിം​ഗ്, കാ​ർ​പെ​ന്‍റ​റി, ഇ​ല​ക്ട്രീ​ഷ്യ​ൻ തു​ട​ങ്ങി​യ ജോ​ലി​ക​ളെ​ക്കു​റി​ച്ചു​ള്ള എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണി​ത്. ഇ​തേ ബ​ഹു​മാ​നം ഇ​ന്ത്യ​യി​ലും ഈ ​ജോ​ലി​ക​ൾ​ക്ക് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു,” – ആ​ദി​ത്യ ത​ന്‍റെ വീ​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പാ​യി എ​ഴു​തി.

ന​മ്മു​ടെ നാ​ട്ടി​ൽ ന​ന്നാ​യി പ​ഠി​ച്ചി​ല്ലെ​ങ്കി​ൽ ‘നീ ​വ​ലു​താ​കു​മ്പോ​ൾ പ്ലം​ബ​റോ ത​ച്ച​നോ ആ​കേ​ണ്ടി വ​രും’ എ​ന്ന് കു​ട്ടി​ക​ളെ ഭ​യ​പ്പെ​ടു​ത്താ​റു​ള്ള കാ​ര്യം ആ​ദി​ത്യ വീ​ഡി​യോ​യി​ൽ ഓ​ർ​മി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ ഓ​സ്‌​ട്രേ​ലി​യ​യി​ൽ കു​ട്ടി​ക​ളു​ടെ വ​ലി​യ സ്വ​പ്ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ത്ത​രം ജോ​ലി​ക​ൾ ചെ​യ്യു​ക എ​ന്ന​ത്. കാ​ര​ണം ഇ​വി​ടെ ഈ ​മേ​ഖ​ല​ക​ളി​ൽ വ​ലി​യ വ​രു​മാ​ന​മു​ണ്ട്. ഒ​രു ക​ൺ​സ്ട്ര​ക്ഷ​ൻ മാ​നേ​ജ​ർ​ക്ക് പ്ര​തി​വ​ർ​ഷം ര​ണ്ട് ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 1.6 കോ​ടി​യി​ല​ധി​കം ഇ​ന്ത്യ​ൻ രൂ​പ) വ​രെ ശ​മ്പ​ളം ല​ഭി​ക്കാ​റു​ണ്ടെ​ന്ന് ആ​ദി​ത്യ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്‍റെ വീ​ട്ടി​ലെ ഒ​രു പ​ണി​ക്കാ​യി വ​ന്ന കാ​ർ​പെ​ന്‍റ​ർ വെ​റും 15 മി​നി​റ്റ​ത്തെ ജോ​ലി​ക്ക് വാ​ങ്ങി​യ​ത് 150 ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 12,500 രൂ​പ). ഇ​ത് പ​റ​യു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​ര​ൻ ഞാ​നാ​യി​രി​ക്കും. എ​ന്‍റെ കു​ട്ടി ഒ​രു എ​ഞ്ചി​നീ​യ​റോ ഡോ​ക്ട​റോ ആ​കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. മോ​നേ, നീ ​ആ​ദ്യം പോ​യി കാ​ർ​പെ​ന്‍റ​റി പ​ഠി​ക്ക്, എ​ങ്കി​ൽ എ​നി​ക്ക് 15 മി​നി​റ്റി​ന് 150 ഡോ​ള​ർ കൊ​ടു​ക്കു​ന്ന​ത് എ​ങ്കി​ലും ലാ​ഭി​ക്കാം! അ​തി​നൊ​ക്കെ​യ​പ്പു​റം, ഇ​വി​ടെ ഇ​ത്ത​രം ജോ​ലി​ക​ൾ​ക്ക് വ​ലി​യ ബ​ഹു​മാ​ന​മാ​ണ് സ​മൂ​ഹം ന​ൽ​കു​ന്ന​ത്.

അ​റു​പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ട ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ വ​ലി​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ആ​ദി​ത്യ​യു​ടെ നി​ല​പാ​ടി​നെ അ​നു​കൂ​ലി​ച്ച് ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ, വി​ക​സ്വ​ര രാ​ജ്യ​മാ​യ ഇ​ന്ത്യ​യെ​യും വി​ക​സി​ത രാ​ജ്യ​മാ​യ ഓ​സ്‌​ട്രേ​ലി​യ​യെ​യും ത​മ്മി​ൽ താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് യു​ക്തി​ര​ഹി​ത​മാ​ണെ​ന്ന് മ​റ്റൊ​രു വി​ഭാ​ഗം വാ​ദി​ക്കു​ന്നു.

Related posts

Leave a Comment