തളിപ്പറമ്പ്: റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം അധികൃതര്‍ അവഗണിച്ചതോടെ നാട്ടുകാര്‍ പിരിവെടുത്ത് റോഡ് ടാറിംഗ് നടത്തി പഞ്ചായത്തിനെയും ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു. ബൂസ്വിരി ഗാര്‍ഡനില്‍ തളിപ്പറമ്പ് -ശ്രീകണ്ഠാപുരം സംസ്ഥാനപാത പാതയില്‍ വെളളാരംപാറയില് നിന്നൂം മുയ്യത്തേക്കുളള 3.250 മീറ്റര്‍ വീതിയില്‍ 430 മീറ്റര്‍ നീഴത്തിലുളള റോഡാണ് നാട്ടുകാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. ബൂസ്വിരി ഗാര്ഡന് നിവാസികളോടൊപ്പം മുയ്യത്തുളളവര്ക്കും റോഡ് ഏറെ പ്രയോജനം ചെയ്യും. മഴക്കാലത്ത് ഇതു വഴിയുളള ഗതാഗതം ദുഷ്കരമായിരുന്നു. ഇവിടെയുളള 38 വീട്ടുകാരും സ്ഥലമുടമകളും ഉള്‍പ്പെടെ അമ്പതോളം പേര് ചേര്‍ന്നാണ് റോഡ് ടാറിംഗിന് ചെലവായ തുക കണ്ടെത്തിയത്. ടാറിംഗ് പ്രവര്‍ത്തികള്‍ക്ക് ഏഴരലക്ഷം രൂപയിലധികം ചെലവായതായും റോഡിന്റെ സംരക്ഷണ ചുമതല പൂര്‍ണമായും നിര്‍മാണ കമ്മറ്റിക്കായിരിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.ഇന്നലെ വൈകുന്നേരം ആറിന് വാര്‍ഡ് മെമ്പര്‍ പി. രാജീവന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വെളളാരംപാറ മഹല്ല് ഖത്തീബ്…
Read MoreCategory: Kannur
ആ മുടി പിറകിലോട്ട് മാറ്റുമോ? ഡിഗ്രി വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമം: പരവനടുക്കം ഗവ.എച്ച്എസ്എസിലെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അറസ്റ്റില്‍
കാസര്‍ഗോഡ്: ഡിഗ്രി വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പരവനടുക്കം ഗവ.എച്ച്എസ്എസിലെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്് കുണ്ടംകുഴി സ്വദേശി രത്നാകരനെ(42) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. ബിബിഎം വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഒന്നാം വര്‍ഷ ഡിഗ്രിയുടെ സപ്ലിമെന്റ് പരീക്ഷ എഴുതാനാണ് പരവനടുക്കം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എത്തിയത്. പരീക്ഷയ്ക്ക് ഹാജരായപ്പോള്‍ ഹാള്‍ ടിക്കറ്റ് എടുക്കാന്‍ മറന്നിരുന്നു. ഹാള്‍ ടിക്കറ്റ് ഇന്നലെ രാവിലെ കൊണ്ടുവന്ന് കാണിക്കണമെന്ന ഉപാധിയോടെയാണ് പ്രിന്‍സിപ്പല്‍ പരീക്ഷയ്ക്കിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടി ഹാള്‍ ടിക്കറ്റുമായി ഇന്നലെ സ്കൂളിലെത്തിയത്. പെണ്‍കുട്ടി ഇരുന്ന കസേരയ്ക്കടുത്ത് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വന്നിരിക്കുകയും മുന്‍വശത്ത് പിന്നിട്ട മുടി പിറകിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയും അനാവശ്യ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്. ഇതോടെ പെണ്‍കുട്ടി മുറിയില്‍ നിന്നും പുറത്തിറങ്ങുകയും നാട്ടുകാരോട് വിവരം പറയുകയുമായിരുന്നു. നാട്ടുകാര്‍ സ്ഥലത്തെത്തി പ്രിൻസിപ്പൽ ഇന്‍ചാര്‍ജിനെ കൈകാര്യം ചെയ്തു. പരിക്കേറ്റ രത്നാകരനെ…
Read Moreവിനോദയാത്രക്ക് പോകാന്‍ പണത്തിനായി തുടങ്ങിയ പച്ചക്കറി കൃഷി നാലാംവർഷവും മികച്ച രീതിയിൽ തുടരുന്നു
തളിപ്പറമ്പ്: വിനോദയാത്രക്ക് പോകാന്‍ പണം സ്വരൂപിക്കാന്‍ ക്ലബ് പ്രവര്‍ത്തകര്‍ നടത്തുന്ന പച്ചക്കറികൃഷി നാലാം വര്‍ഷവും തുടരുന്നു. നരിക്കോട് യുവചേതന ജനകീയ കൂട്ടായ്മയോടെ നടത്തി വരുന്ന ജൈവ പച്ചക്കറി കൃഷിയില്‍ ഇത്തവണയും മികച്ച വിളവ് ലഭിച്ചു. രണ്ടേക്കര്‍ സ്ഥലത്താണ് കൃഷി നടത്തിയത്. വര്‍ഷം തോറും വിനോദയാത്രക്ക് പോകുക എന്ന ലക്ഷ്യത്തോടെയാണ് തരിശായി കിടന്ന സ്ഥലം ഉപയോഗിച്ച് ഒരു സംഘം യുവാക്കള്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. ഇവ വില്പന നടത്തി കിട്ടുന്ന തുക ഉപയോഗിച്ചാണ് വിനോദയാത്ര. ഇക്കുറി പ്രതികൂല കാലാവസ്ഥയോട് പൊരുതി വിളയിച്ചെടുത്തത് 1500 കിലോഗ്രാം വെള്ളരിയും ഒരു ക്വിന്റല്‍ കക്കിരിയുമാണ്. വെണ്ട, ചീര, കുമ്പളം തുടങ്ങിയവയും കൃഷി ചെയ്തിരുന്നു. അംഗങ്ങള്‍ എടുത്ത് ബാക്കിയുള്ളവ നാട്ടുകാര്‍ക്കിടയില്‍ തന്നെ വില്പനടത്തി. മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ ലാഭവിഹിതം ഉപയോഗിച്ച് കൂട്ടായ്മയിലെ അംഗങ്ങളുമായി വിനോദയാത്ര പോകാനുള്ള തയാറെടുപ്പിലാണ് ക്ലബ് പ്രവര്‍ത്തകര്‍. ഈ വര്‍ഷത്തെ വിളവെടുപ്പ്…
Read Moreറിജിൽ മാക്കുറ്റിയുടെ സസ്പെൻഷൻ പിൻവലിച്ചു; യൂത്ത് കോൺഗ്രസ് ലോക്സഭാമണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജോഷി കണ്ടത്തിലിനെ മാറ്റും
കണ്ണൂർ: യൂത്ത് കോൺഗ്രസ് ലോക്സഭാമണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തിലിനെ മാറ്റി റിജിൽ മാക്കുറ്റിയെ നിയമിക്കും. കശാപ്പ് നിയന്ത്രണത്തിൽ പ്രതിഷേധിച്ച് കണ്ണൂർ സിറ്റിയിൽ പരസ്യമായി കന്നുകുട്ടിയെ അറുത്തസംഭവത്തിൽ സസ്പെൻഷനിലായിരുന്ന യൂത്ത് കോൺഗ്രസ് ലോക്സഭാമണ്ഡലം മുൻ പ്രസിഡന്റ് റിജിൽ മാക്കുറ്റിയുടെ സസ്പെൻഷൻ പിൻവലിച്ചതോടെയാണ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത്നിന്ന് ജോഷി കണ്ടത്തിലിന് ചുമതലയൊഴിയേണ്ടിവരിക. ഇതേവിഷയത്തിൽ സസ്പെൻഷനിലായിരുന്ന ലോക്സഭാ മണ്ഡലം സെക്രട്ടറി ജസ്റ്റിസൻ ചാണ്ടിക്കൊല്ലി, അഴീക്കോട് നിയോജകമണ്ഡലം പ്രസിഡന്റ് ഷറഫുദ്ദീൻ കാട്ടാന്പള്ളി എന്നിവരുടെയും സസ്പെൻഷൻ പിൻവലിച്ചിട്ടുണ്ട്. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ദേശീയ സെക്രട്ടറി ആർ. രവീന്ദ്രദാസാണ് സസ്പെൻഷൻ പിൻവലിച്ചതായി സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. സസ്പെൻഷൻ ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് തിരിച്ചെടുത്തത്. തിരിച്ചെടുക്കപ്പെട്ടവർക്ക് മുന്‍പ് വഹിച്ചിരുന്ന സ്ഥാനങ്ങളിൽ തുടരാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. റിജിൽ മാക്കുറ്റിയെ സസ്പെൻഡ് ചെയ്തതോടെ യൂത്ത് കോൺഗ്രസ് ലോക്സഭാമണ്ഡലം പ്രസിഡന്റ് സ്ഥാനം ജോഷി കണ്ടത്തിലിന്…
Read Moreആർഎസ്എസ് പ്രവർത്തകൻ ഷമേജ് വധം;കൊല നടത്തിയത് “സർജിക്കൽ സംഘം”
തലശേരി: ആര്‍എസ്എസ് പ്രവര്ത്തകന് ന്യൂ മാഹി പെരിങ്ങാടിയിലെ യു.സി. ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കായി അര്‍ദ്ധ രാത്രിയില്‍ പോലീസിന്റെ മിന്നല്‍ റെയ്ഡ്. എഎസ്പി ചൈത്ര തെരേസ ജോണ്‍, ന്യൂ മാഹി പ്രിന്‍സിപ്പല്‍ എസ്ഐ പി.കെ.സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ സായുധ സേനയാണ് ന്യൂ മാഹി, മാഹി പ്രദേശങ്ങളില്‍ റെയ്ഡ് നടത്തിയത്. രാത്രി പതിനൊന്നിന് ആരംഭിച്ച റെയ്ഡ് പുലര്‍ച്ചെ മൂന്നുവരെ നീണ്ടു നിന്നു.റെയ്ഡില്‍ രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുള്ളതായി അറിയുന്നു. എന്നാല്‍ റെയ്ഡ് നടത്തിയത് സ്ഥിരീകരിച്ച എഎസ്പി ആരേയും കസ്റ്റഡിയിലെടുത്തിട്ടുല്ലെന്ന് വ്യക്തമാക്കി. ബംഗളൂരുവിൽ നിന്ന് അന്വേഷണ സംഘം ഞായറാഴ്ച പിടികൂടിയ സിപിഎം പ്രവര്‍ത്തകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കായി ഇന്നലെ പോലീസ് മിന്നല്‍ റെയ്ഡ് നടത്തിയത്. നിലവില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരെ അന്വേഷണം സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടയില്‍ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ട സമയത്ത് പള്ളൂരില്‍ നിന്നും ബൈക്കില്‍…
Read Moreനാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: ഒത്തുതീർത്തവരും കുടുങ്ങും; പ്രധാന പ്രതിയെ പോലിസ് അറസ്റ്റു ചെയ്തു
പയ്യന്നൂര്‍: കുടുംബാംഗങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസുകാരി നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്ന സൂചന നല്കി പോലീസ് നിയമോപദേശം തേടുന്നു. പണംകൊടുത്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചവരേയും പോക്സോ വകുപ്പിലുള്പ്പെടുത്തി കേസില്‍ പ്രതിചേര്ക്കുന്നതിനേപറ്റി പഠിക്കാനാണ് നിയമോപദേശം തേടുന്നതെന്ന് കേസന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ എം.പി.ആസാദ് പറഞ്ഞു. അഭിഭാഷകനും മറ്റു രണ്ടുപേരും ചേര്‍ന്നാണ് പോലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്ന തങ്ങളെ വക്കീലാപ്പീസില്‍ കൂട്ടിക്കൊണ്ടുപോയി ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്ന് പരാതിക്കാരിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു.അഭിഭാഷകനെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ഇദ്ദേഹത്തെ കൂടാതെ ഒത്തുതീര്‍പ്പിനായി വിളിച്ചുകൊണ്ടുപോയ രണ്ടുപേരേയും ഒത്തുതീര്‍പ്പിന് സമ്മതിച്ച ബാലികയുടെ മുത്തശിയേയും പ്രതിചേര്‍ക്കേണ്ടി വരുമെന്നാണ് പോലീസ് നല്കുന്ന സൂചന. ഇതേപറ്റി കൂടുതലായി മനസിലാക്കാനാണ് പോലീസ് നിയമോപദേശം തേടുന്നത്. മുത്തശിയെ കൂട്ടിക്കൊണ്ടു പോയവരിലൊരാള്‍ പ്രധാന പ്രതിയായ പി.ടി.ബേബിരാജിന്റെ ബന്ധുവാണെന്ന സൂചനയും പോലീസ് നല്‍കുന്നുണ്ട്. ഇന്നലെ അറസ്റ്റിലായ ബേബിരാജിനെ കോടതി റിമാൻഡ്…
Read Moreവയൽക്കിളികൾ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സുരേഷ് കീഴാറ്റൂർ; ലോംഗ്മാര്‍ച്ച് മാറ്റിയതും പി.ജയരാജനുമായുള്ള ചര്‍ച്ചയും തമ്മില്‍ ബന്ധമില്ല
തളിപ്പറമ്പ്: വയല്‍കിളികള്‍ സമരത്തില്‍ നിന്ന് പിറകോട്ടുപോയിട്ടില്ലെന്ന് സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരു രാഷ്ട്രീയകക്ഷിയും തങ്ങൾക്ക് അന്യമല്ലെന്നും വയല്‍ സംരക്ഷിക്കാന്‍ പിന്തുണ നല്കുന്ന ആരുമായും കൈകോര്‍ക്കുമെന്നും സുരേഷ് പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനുമായി ചര്‍ച്ച നടത്തിയതില്‍ രഹസ്യമോ അസ്വാഭാവികതയോ ഇല്ല. ജയരാജന് കാണാന്‍ താത്പര്യം പ്രകടിപ്പിച്ചതനുസരിച്ചാണ് കണ്ടത്. കേന്ദ്ര സംഘത്തിന്റെ പരിസ്ഥിതി റിപ്പോര്‍ട്ടും ത്രീഡി നോട്ടിഫിക്കേഷനും ഈ മാസം തന്നെ പുറത്തുവരും. അതിനുശേഷം എന്ത് ചെയ്യണമെന്ന് ആലോചിക്കും. മഴക്കാലം കഴിയാതെ നടത്താനാവാത്തതിൽ ലോംഗ്മാര്‍ച്ച് മാറ്റിവച്ചതില്‍ ഒരു തരത്തിലുള്ള പിന്നോട്ട്പോക്കും ഇല്ല. സമരസമിതിക്ക് ഒരു വാതിലും അടച്ചുവയ്ക്കാനാവില്ല ഒ.രാജഗോപാലുമായും കെ.സുധാകരനുമായും കെ.എന്‍.രാമചന്ദ്രനുമായുമൊക്കെ ചര്‍ച്ച നടത്തിയിട്ടുണ്ട്. അതൊക്കെ സമരസമിതിയുടെ തീരുമാനപ്രകാരമാണ്. ലോംഗ്മാര്‍ച്ച് മാറ്റിവച്ചതും പി.ജയരാജനുമായി ചര്‍ച്ച നടത്തിയതും തമ്മില്‍ യാതൊരു ബന്ധവുമില്ല. നിരവധി തവണ പലരുമായും ബന്ധപ്പെട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് സിപിഎം ജില്ലാ സെക്രട്ടറിയെ കണ്ടത്. മാര്‍ച്ച് മാറ്റിവയ്ക്കണമെന്ന്…
Read Moreപയ്യന്നൂരിൽ നാടോടി ബാലികക്ക് നേരെ പീഡനശ്രമം; പ്രതി കണ്ണൂരിൽ പിടിയിൽ; പ്രതിയെ കുടുക്കിയത് അമ്മയുമായുള്ള ഫോണ്‍വിളി
പയ്യന്നൂര്‍: കുടുംബാംഗങ്ങള്‍ക്കൊപ്പം ഉറങ്ങികിടക്കുകയായിരുന്ന ഏഴു വയസുകാരി നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം മുങ്ങിയ പ്രതിയെ പോലീസ് പിടികൂടി.പയ്യന്നൂര്‍ സുരഭി നഗര്‍ സ്വദേശിയും പോലീസ് സ്റ്റേഷനു പിന്നിലെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനുമായ പി.ടി.ബേബി രാജിനെയാണ് (32) കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് പിടികൂടിയത്. എസ്പിയുടെ ക്രൈംസ്ക്വാഡംഗങ്ങളുടെ സഹായത്തോടെ കേസന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് ശേഷം ബംഗളൂരുവിലേക്ക് കടന്ന ഇയാള്‍ വാഹനങ്ങള്‍ മാറിമാറിയുള്ള യാത്രയിലായിരുന്നു. ഈ യാത്രക്കിടയിലാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് സംഘം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഇന്നു പുലർച്ചെ ഇയാളെ പിടികൂടിയത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്നും സൂചനയുണ്ട്.കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ഇന്നലെ പയ്യന്നൂരിലെത്തിയ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടുമെന്ന് പറഞ്ഞിരുന്നു. ഈ വാക്കുകള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ടാണ് പോലീസ് വിദഗ്ദമായി പ്രതിയെ പിടികൂടിയത്.…
Read Moreവാടക പ്രശ്നമാരോപിച്ച് പയ്യന്നൂരിൽ ഹോട്ടലുടമയെ മര്‍ദ്ദിച്ച് പൂട്ടിയിട്ട സംഭവത്തില്‍ 2 പേര്‍ക്കെതിരെ കേസ്
പയ്യന്നൂര്‍: ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ ഹോട്ടലുടമയെ കെട്ടിടയുടമ മര്‍ദ്ദിച്ചവശനാക്കി പൂട്ടിയിട്ട സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. തായിനേരി പള്ളിഹാജി റോഡിലെ സലിം ക്വാര്‍ട്ടേഴ്സ് ഉടമ ഇബ്രാഹിം, സലാം എന്നിവര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. വാടക പ്രശ്നമാരോപിച്ച് സലിം ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പയ്യന്നൂര്‍ കേളോത്ത് സിറ്റി ഡൈന്‍ ഹോട്ടല്‍ നടത്തുന്ന തമിഴ്നാട് സ്വദേശിയായ പി.സുബ്രഹ്മണ്യനാണ് (44) കെട്ടിടയുടമയുടേയും കൂടെയുണ്ടായിരുന്നയാളിന്റെയും ക്രൂരമായ മര്‍ദ്ദനത്തിനിരയായത്. ഇന്നലെ രാവിലെ നടന്ന സംഭവം ഉച്ചയോടെയാണ് പരിസരവാസികളുടെ ശ്രദ്ധയില്‍ പെട്ടത്.മുറിയില്‍ മര്‍ദ്ദിച്ചവശനാക്കി പൂട്ടിയിട്ട നടപടിയെ ചോദ്യം ചെയ്തപ്പോള്‍ കെട്ടിടയുടമ തട്ടിക്കയറുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു.ഇതേ തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസ് പൂട്ട് തകര്‍ത്താണ് സുബ്രഹ്മണ്യനെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. സുബ്രഹ്മണ്യന്റെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞും കണ്ണിന് മുകളില്‍ മര്‍ദ്ദനമേറ്റ് നീര് വെച്ച നിലയിലുമായിരുന്നു. അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സഹോദരിയുടെ അടുത്ത് പോയ സുബ്രഹ്മണ്യന് തിരിച്ചെത്തുമ്പോഴേക്കും തായിനേരിയിലെ 20 വര്‍ഷമായി…
Read Moreആര്‍എസ്എസ് പ്രവര്ത്തകന് ഷമേജിന്റെ കൊലപാതകം; മുഖ്യപ്രതി ബംഗളൂരുവിൽ പിടിയിൽ; കൊലനടത്തിയത് ആറംഗ സംഘം
തലശേരി: ന്യൂ മാഹിയിലെ ആര്‍എസ്എസ് പ്രവര്ത്തകന് ന്യൂ മാഹി പെരിങ്ങാടിയിലെ യു.സി. ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. സിപിഎം പ്രവര്‍ത്തകനായ പ്രതിയെ ബംഗളൂരുവിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഇന്ന് രാവിലെ തലശേരിയിലെത്തിച്ച പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകം സംബന്ധിച്ച വിലപ്പെട്ട വിവരങ്ങള്‍ പിടിയിലായ പ്രതിയില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചതായിട്ടാണ് അറിയുന്നത്. ആറംഗസംഘമാണ് കൊല നടത്തിയതെന്നാണ് സൂചന. കൊലയാളി സംഘം സഞ്ചരിച്ച ബൈക്കുകളെകുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിനു ശേഷം വിനോദ സഞ്ചാരത്തിനായി പോയ മുഖ്യപ്രതിയെ കര്‍ണാടക പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണസംഘം വലയിലാക്കിയത്. ഞായറാഴ്ച ബംഗളൂരിലെത്തിയ തലശേരി പോലീസ് ഇന്നലെയാണ് പ്രതിയെ പിടികൂടിയത്. കൊല നടത്തിയ ആറംഗസംഘം സംഭവം നടത്തിയ ഉടന്‍ സംസ്ഥാനം വിട്ടതായിട്ട് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ബംഗളൂരിലുണ്ടെന്ന വിവരം ലഭിച്ചത്.…
Read More