കണ്ണൂർ: ചിട്ടി നടത്തി കാലാവധി പൂർത്തിയായിട്ടും പണം തിരിച്ചു നൽകിയില്ലെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരേ പോലീസ് കേസെടുത്തു. ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കല്ലിക്കോടൻ രാഗേഷിനെതിരേയാണ് കേസ്. കണ്ണൂർ ടൗണിലെ ജെഎസ് പോളിലുള്ള നിത്യാനന്ദ പൂജാ സ്റ്റോർ ഉടമ ലക്ഷമണന്റെ പരാതിപ്രകാരമാണ് ടൗൺ പോലീസ് കേസെടുത്തിരിക്കുന്നത്. ചിട്ടിയുടെ പേരിൽ നഗരത്തിലെ വിവിധ വ്യാപാര കേന്ദ്രങ്ങളിൽനിന്ന് കോടിക്കണക്കിന് രൂപ ഇയാൾ പിരിച്ചെടുത്തതായും പരാതിയിൽ പറയുന്നു. വിശ്വാസവഞ്ചന, ചതി എന്നിവയ്ക്കാണ് കേസെടുത്തത്. പ്രതിദിനം ഒരു നിശ്ചിത തുക നിക്ഷേപിച്ചാൽ രണ്ടു വർഷം കഴിഞ്ഞാൽ 2,75,000 രൂപ തരുമെന്നായിരുന്നായിരുന്നു വാഗ്ദാനമെന്നും എന്നാൽ കാലവധി കഴിഞ്ഞിട്ടും പണം തിരികെലഭിച്ചില്ലെന്നും ചോദിച്ചപ്പോൾ ഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു. നിലവിൽ സമാനരീതിയിലുള്ള ആറു പരാതികൾ കല്ലിക്കോടൻ രാഗേഷിനെതിരേ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിൽ ഒരു പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. രാഗേഷിന്റെ സഹായി സുനിലിനെതിരേയും കേസെടുത്തിട്ടുണ്ട്.
Read MoreCategory: Kannur
ജനവാസകേന്ദ്രത്തില്‍ കാട്ടാനക്കൂട്ടം; ബൈക്ക് യാത്രികനെ ആക്രമിച്ചു; കാലുകൾക്ക് ഗുരുതര പരിക്കേറ്റ് വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇരിട്ടി(കണ്ണൂർ): മുഴക്കുന്നില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി. ബൈക്ക് യാത്രക്കാരനെ കാട്ടാനക്കൂട്ടം അക്രമിച്ചു. വട്ടപൊയിലിലെ ഒതയോത്ത് വിനോദ് കുമാറി(48)നെയാണ് അക്രമിച്ചത്. കാലുകള്‍ തകര്‍ന്ന ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചിന് എയര്‍പോര്‍ട്ടില്‍ പോയി മടങ്ങവെയാണ് വീടിന് സമീപം റോഡില്‍ വെച്ച് ആനക്കൂട്ടം ബൈക്ക് തകര്‍ത്ത് യാത്രക്കാരനെ അക്രമിച്ചത്. പുലര്‍ച്ചെ ആന ഓടിച്ചതിനെ തുടര്‍ന്ന് വട്ടപൊയിലിലെ ശങ്കരന് നമ്പൂതിരിയുടെ കാല് ഒടിഞ്ഞു. വട്ടപൊയില്, കൂളിക്കുന്ന് മേഖലകളില്‍ കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശവും വരുത്തിയിരുന്നു. മേഖലയിലെ വീടുകളുടെ മതിലും കാട്ടാനകള്‍ തകര്‍ത്തു. മൂന്നാനകൾ കൂളിക്കുന്നില്‍ നില്‍ക്കുകയാണ്. ജനവാസ കേന്ദ്രത്തില്‍ നിന്ന് ഇവയെ തുരത്താന്‍ വനപാലകരും പോലീസും ചേര്‍ന്ന് ശ്രമം തുടങ്ങി. കഴിഞ്ഞ ഡിസംബറിലും ആനക്കൂട്ടം ഇവിടെ എത്തിയിരുന്നു. മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ , കല്ലേരിമല മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചിരുന്നു.
Read Moreആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റെ കൊലപാതകം: മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ: മാഹിയിൽ ആർഎസ്എസ് പ്രവർത്തകനായ ഷമേജിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ഷെബിൻ രവീന്ദ്രൻ, വിജിൻ ചന്ദ്രൻ, എം.എം ഷാജി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി വടകരയിലെ ലോഡ്ജിൽനിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളവരാണ് പിടിയിലായതെന്നു പോലീസ് അറിയിച്ചു. പള്ളൂരിൽ സിപിഎം പ്രവർത്തകനായ കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ബിജെപി ബൂത്ത് പ്രസിഡന്റായ ഷമേജിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ നാലു ബിജെപി പ്രവർത്തകരെ പുതുച്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read More“ഊരാക്കുടുക്കിൽ’ ഇരിട്ടി പാലം; ഭാരനിയന്ത്രണ നിർദേശം പാലിക്കാതെ വാഹനങ്ങൾ; കൂറ്റന്‍ കണ്ടെയ്നര്‍ ലോറി പാലത്തില്‍ കുടങ്ങി ഗതാഗതം തടസപ്പെട്ടു
ഇരിട്ടി: ഭാരനിയന്ത്രണ നിര്‍ദേശം ലംഘിച്ച് ഇരിട്ടി പാലത്തില്‍ കയറുന്ന ലോറികള്‍ തുടര്‍ച്ചയായ ഗതാഗതകുരുക്കുണ്ടാക്കുന്നു. ഇന്നലെ രാത്രി കണ്ടെയ്നര്‍ ലോറി ഇരിട്ടി പാലത്തില്‍ കുടുങ്ങി. ഇതേ തുടര്‍ന്ന് ഒരു മണിക്കൂറോളം തലശേരി-കുടക് അന്തർസംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. ഇതേത്തുടർന്ന് ഇരിട്ടി- ജബ്ബാര്‍കടവ് – കോളിക്കടവ് വഴി വാഹനങ്ങ തിരിച്ചുവിട്ടു. ഇന്നലെ രാത്രി ഒന്‍പതേ മൂക്കാലോടെയാണ് ടൗൺ ഭാഗത്തുനിന്ന് കൂറ്റന്‍ കണ്ടെയ്നര്‍ ലോറി പാലത്തില്‍ കയറിയത്. പാലത്തിന്റെ ഇരുമ്പുഗര്ഡറുകളിൽ കണ്ടെയ്നറിന്റെ മുകള്ഭാഗം ഉടക്കിയതോടെ ലോറി കുടുങ്ങി. തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാനിലയം അധികൃതരും ചേര്‍ന്ന് ലോറിയുടെ ടയറിന്റെ കാറ്റുകള്‍ അഴിച്ചുവിട്ട് ഉയരം ക്രമീകരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. തുടര്‍ന്ന് പാലത്തിന്റെ മേൽക്കൂടിന്റെ ഭാഗം മുറിച്ചുനീക്കി. ലോറി പിന്നോട്ടുമാറ്റിയപ്പോള് വീണ്ടും മേല്‍ക്കൂടിന്റെ ഇരുമ്പു ഗര്‍ഡറുകളിൽ ഉരഞ്ഞ് വലിയ ശബ്ദമുണ്ടാവുകയും പാലം കുലുങ്ങുകയും ചെയ്തത് കുറച്ചുനേരം ഭീതിപരത്തി. തകര്‍ച്ച നേരിടുന്ന ഇരിട്ടി പാലത്തിലൂട 12…
Read Moreകണ്ണൂരിൽ ഡ്രൈവിംഗ് സ്കൂളിന് നേരെ അക്രമം; വാഹനങ്ങൾ തകർത്തു; അക്രമികൾക്കെതിരേ നടപടിയെടുക്കണമെന്ന് അസോസിയേഷൻ
കണ്ണൂർ: ഡ്രൈവിംഗ് സ്കൂളിനുനേരേ അക്രമം. കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ തകർത്തു. കണ്ണൂർ തായത്തെരു റോഡിൽ പ്രവർത്തിക്കുന്ന യുക്തി ഡ്രൈവിംഗ് സ്കൂളിനുനേരേയാണ് അക്രമമുണ്ടായത്. ഇന്നു രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് വാഹനങ്ങൾ തകർത്തനിലയിൽ കണ്ടെത്തിയത്. കുറ്റ്യാട്ടൂരിലെ നിതിന്റെ ഉടമസ്ഥതയിലുള്ളതാണ് ഡ്രൈവിംഗ് സ്കൂൾ. ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകൾ തകർക്കുകയും ഓഫീസിന്റെ പിൻഭാഗത്തെ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറുകളും ഓട്ടോറിക്ഷയും മറിച്ചിട്ട നിലയിലുമാണ്. കാറിന്റെ ടയറുകൾ കുത്തിക്കീറുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. അക്രമികൾക്കെതിരേ നടപടിയെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് പാലോട് രവിയും ജനറൽ സെക്രട്ടറി പ്രസാദ് പൂങ്കുന്നവും ആവശ്യപ്പെട്ടു.
Read Moreകുപ്പത്ത് ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്; അവശരായിട്ടും സാധനങ്ങൾ സംരക്ഷിച്ച് ഡ്രൈവറും സഹായിയും റോഡിൽതന്നെ
തളിപ്പറമ്പ്: ദേശീയപാതയില്‍ നിയന്ത്രണംവിട്ട് ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്നും തുകല്‍ ഉത്പന്നങ്ങളുമായി കൊച്ചിയിലേക്ക് പോകുന്ന നാഷണൽ പെര്‍മിറ്റ് ലോറിയാണ് കുപ്പം മരത്തക്കാട്ട് അപകടത്തില്‍പ്പെട്ടത്. റോഡരികിലെ വളവില്‍ നിയന്ത്രണംവിട്ട ലോറി മറിയുകയായിരുന്നു. ലോറിക്കടിയില്‍ പെട്ടുപോയ ഡ്രൈവര്‍ ഷഹറുദ്ദീന്‍ (33), സഹായി മോസം(19) എന്നിവരെ ഹൈവേ പോലീസ് രക്ഷപ്പെടുത്തി പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. എന്നാല്‍, ലോറിയില്‍ സാധനങ്ങളുള്ളതിനാല് ഇരുവരും ആശുപത്രിയില്‍ കിടക്കാതെ അപകടസ്ഥലത്തുതന്നെ എത്തുകയായിരുന്നു. ഇവര്‍ ലോറിക്ക് സമീപം റോഡില്‍ തന്നെ അവശനിലയില്‍ കിടക്കുന്ന കാഴ്ച ദയനീയമാണ്. ഉടമകള്‍ എത്തിയശേഷം മാത്രമേ ലോറി ഉയര്‍ത്തുവാനോ സാധനങ്ങള്‍ മാറ്റുവാനോ സാധിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.
Read Moreടാഗോർ ഗവൺമെൻ് സ്കൂളിൽ പ്രവേശനത്തിന് നറുക്കെടുപ്പ്: പ്രതിഷേധം വ്യാപകം
തളിപ്പറമ്പ്: നറുക്കെടുപ്പിലൂടെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനം നടത്താനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പുകള്‍ രൂക്ഷമാകുന്നു. ഇത്തരം പ്രാകൃതമായ രീതിയില്‍ ദേശീയ വിദ്യാഭ്യാസ നിയമം ലംഘിച്ച് പ്രവേശനം നല്‍കുന്നത് എന്ത് വിലകൊടുത്തും തടയുമെന്ന് യൂത്ത്കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ ദാമോദരന്‍ പ്രസ്താവനയില്‍ അറിയിച്ചു. എംഎസ്എഫും യൂത്ത്ലീഗും പ്രവേശനരീതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. കുട്ടികളുടെ പ്രവേശനത്തിനായി രക്ഷിതാക്കളുടെ തള്ളിക്കയറ്റത്തിലൂടെ ശ്രദ്ധേയമായ തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് വിദ്യാര്‍ഥികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്കൂളില്‍ 1974 മുതല്‍ തുടര്‍ന്ന് വരുന്ന പ്രവേശന പരീക്ഷ റദ്ദാക്കിയ ഡിപിഐയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് അപേക്ഷ ലഭിക്കുന്നവരില്‍ നിന്ന് 21 ന് നറുക്കെടുപ്പിലൂടെ ഇവിടെ അഞ്ചും എട്ടും ക്ലാസുകളിലേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രവേശനം തേടിയെത്തുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഇവിടെ…
Read Moreഈച്ച കണ്ണിൽ കുത്താൻ വന്നാൽ ആരും കണ്ണു തുറന്നിരിക്കില്ല; ഈച്ചയെ തട്ടിമാറ്റുമെന്ന് കോടിയേരി
മാഹി: സിപിഎം നടത്തുന്നതു ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഈച്ച കണ്ണിൽ കുത്താൻ വന്നാൽ ആരും കണ്ണു തുറന്നിരിക്കില്ല. ഈച്ചയെ തട്ടിമാറ്റും. ഇതു കുത്താൻ വരുന്ന ഈച്ചകൂടി മനസിലാക്കണം. ഒരു രാഷ്ട്രീയ പാർട്ടിയെയും സിപിഎം ആങ്ങോട്ട് ആക്രമിക്കില്ല. അതുപോലെ ഇങ്ങോട്ടും ആക്രമിക്കരുതെന്നും കോടിയേരി മുന്നറിയിപ്പ് നൽകി.
Read Moreബാബു വധം; കൊലയാളികൾ എത്തിയ വാഹനം തിരിച്ചറിഞ്ഞു; കൊലയാളി സംഘത്തിൽ 12പേർ
മാഹി: പള്ളൂരിലെ സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ കൊലയാളികൾ എത്തിയ വാഹനം അന്വേഷണസംഘം തിരിച്ചറിഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരാണ് അറസ്റ്റിലായത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായ പ്രതികൾ നല്കിയ മൊഴി അനുസരിച്ച് കൊലയാളി സംഘത്തിൽ 12 പേരുള്ളതായാണ് സൂചന. പാനൂർ ഭാഗത്ത് നിന്നുള്ള പ്രതികൾ സംസ്ഥാനം വിട്ടതായും ബംഗളൂരു, മഹാരാഷ്ട്ര എന്നിവടങ്ങളിലേക്ക് കടന്നു കളഞ്ഞതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
Read Moreഎടക്കാട്ടെ ഉനൈസിന്റെ ദുരൂഹ മരണം; പ്രത്യേക സംഘം അന്വേഷണം തുടങ്ങി
തലശേരി: എടക്കാട്ടെ ഓട്ടോഡ്രൈവർ എ. ഉനൈസ് മരിച്ചത് കസ്റ്റഡി മർദനത്തെ തുടർന്നാണെന്ന ആരോപണത്തെക്കുറിച്ച് തൃശൂർ ഐജി റേഞ്ച് അജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേത്തെ തുടർന്നാണ് ആരോപണം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഐജി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എടക്കാട്ടെ വീട്ടിലെത്തി തെളിവെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഘം വീട്ടിലെത്തിയത്. തുടർന്ന് വീട്ടുകാരെ തലശേരി റസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ഡിവൈഎസ്പി മോഹന ചന്ദ്രൻ, ഐജി ഓഫീസിലെ എസ്ഐമാരായ ജോയി, ജോസ് എന്നിവരാണു വീട്ടുകാരുടെ മൊഴിയെടുത്തത്. ഉനൈസിന്റെ മാതാവ് എ. സക്കീന, സഹോദരങ്ങളായ നവാസ്, നിയാസ്, ബന്ധു സാദിഖ് എന്നിവരാണ് ഇന്നലെ വൈകുന്നേരം റസ്റ്റ് ഹൗസിലെത്തി മൊഴിനൽകിയത്. പാലക്കാട് ആദിവാസ് യുവാവ് മധുവിനെ കെട്ടിയിട്ട് മർദിച്ചു കൊലപ്പെടുത്തിയ കേസ് അന്വഷിച്ച സംഘമാണ് ഉനൈസിന്റെ ദുരൂഹമരണവും അന്വേഷിക്കുന്നത്. തലശേരി…
Read More