മട്ടന്നൂർ: സ്വകാര്യ ബസിൽ ബോംബ് കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നു മട്ടന്നൂരിൽ സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു പരിശോധന നടത്തി. ഇന്നു രാവിലെ പത്തരയോടെയായിരുന്നു സംഭവം. തലശേരിയിൽ നിന്നും ഇരിട്ടിയിലേക്ക് സർവീസ് നടത്തുന്ന ബസിൽ ബോംബ് കടത്തുന്നതായുള്ള വിവരത്തെ തുടർന്നാണ് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന നന്ദനം ബസ് മട്ടന്നൂർ ബസ് സ്റ്റാൻഡിൽ വച്ചു പോലീസ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരെ ഇറക്കാതെ സ്റ്റേഷൻ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റിയ ബസും യാത്രക്കാരുടെ ബാഗും പോലീസ് പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൂത്തുപറമ്പ് ബസ്സ്റ്റാൻഡിൽ വച്ചു ബസിൽ നിന്നും വീണ സ്ഫോടക വസ്തു ലഭിച്ചിരുന്നു. പോലീസ് എത്തുമ്പോഴേക്കും ബസ് പുറപ്പെട്ടതിനാൽ ബസ് പരിശോധിക്കാൻ കൂത്തുപറമ്പ് പോലീസ് മട്ടന്നൂർ പോലീസിനോട് പറയുകയായിരുന്നു. ഇതേ തുടർന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. ബസ് കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുന്നത് എന്താണെന്ന് അറിയാതെ യാത്രക്കാർ പരിഭ്രാന്തിയിലായി.
Read MoreCategory: Kannur
മാഹിയിൽ സിപിഎമ്മുകാരനെ കൊന്ന കേസ്; മൂന്ന് ബിജെപി-ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
മാഹി: സിപിഎം മാഹി ലോക്കൽ കമ്മിറ്റി അംഗം പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാബുവിനെ (45) കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് ബിജെപി-ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. അന്വേഷണ ഉദ്യോഗസ്ഥയായ എസ്എസ്പി അപൂർവഗുപ്തയുടെ നേതൃത്വത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശനിയാഴ്ച 12 ഓളം ബിജെപി-ആർഎസ്എസ് പ്രവർത്തകരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ഏഴിനായിരുന്നു ബാബു വെട്ടേറ്റു മരിച്ചത്.
Read Moreമാതൃദിനത്തിൽ അമ്മയെ കൊന്ന് മകൻ; കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന മാതാവിനെ മദ്യലഹരിയിലായിരുന്ന സതീശ് കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു
മട്ടന്നൂർ: മാതൃദിനത്തിൽ വയോധികയായ മാതാവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ മകനെ ഇന്നു മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ചാവശേരി വയലാറമ്പ് വെമ്പടിച്ചാലിലെ പരേതനായ എം.കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ കെ.പാർവതി അമ്മ (83) യെ കൊലപ്പെടുത്തിയ ഏകമകൻ കെ. സതീശനെ ഇന്നലെ തന്നെ മട്ടന്നൂർ സിഐ എ.വി.ജോൺ അറസ്റ്റ് ചെയ്തിരിന്നു. മാതാവിനെ നോക്കി മടുത്തത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്നു സതീശൻ മൊഴി നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സംഭവ സമയത്ത് സതീശൻ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മദ്യലഹരിയിലെത്തിയ സതീശൻ കിടപ്പുമുറിയിൽ ബെഡിൽ കിടക്കുകയായിരുന്ന പാർവതി അമ്മയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയതിനു ശേഷം സമീപത്തെ ബന്ധുവീട്ടിൽ പോയി അമ്മയെ ഞാൻ കൊന്നതായി സതീശൻ പറയുകയായിരുന്നു. അയൽവാസികൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് പാർവതി അമ്മയെ മരിച്ച…
Read Moreശുഹൈബ് വധം: കുറ്റപത്രംഇന്നു സമർപ്പിക്കും; 8000 ത്തോളം പേജുള്ള അനുബന്ധ രേഖകളും കോടതിയിൽ കുറ്റപത്രത്തിനൊപ്പം നൽകും
മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം ഇന്ന് അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും. റിമാൻഡിൽ കഴിയുന്ന ആകാശ് തില്ലങ്കേരിയെ ഒന്നാം പ്രതിയാക്കിയുള്ള 386 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ സിഐ എ.വി.ജോൺ മട്ടന്നൂർ കോടതിയിൽ സമർപ്പിക്കുന്നത്. 8000 ത്തോളം പേജുള്ള അനുബന്ധ രേഖകളും കോടതിയിൽ കുറ്റപത്രത്തിനൊപ്പം നൽകും. കൊലപാതകം നടന്ന് 92 -ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കഴിഞ്ഞ ഫെബ്രവരി 12 ന് രാത്രി 10.45 ന് എടയന്നൂർ തെരൂരിലെ തട്ടുകടയിൽ വച്ചാണ് ശുഹൈബ് വെട്ടേറ്റു മരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 11 സിപിഎം പ്രവർത്തകരെ മട്ടന്നൂർ സിഐ എ.വി. ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ സ്പെഷൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പാലയോട് സ്വദേശികളായ ബൈജു, സഞ്ജയ് എന്നിവർക്ക് 50 ദിവസത്തിനുശേഷം ജാമ്യം ലഭിച്ചിരുന്നു. മറ്റു പ്രതികളിൽ…
Read Moreമുൻ ഡിവൈഎസ്പിയുടെ വെളിപ്പെടുത്തൽ ഫസൽ വധക്കേസ് പുനരന്വേഷിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: തലശേരി മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസ് പുനരന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അന്വേഷണം അവസാനിപ്പിക്കാൻ കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടെന്ന മുൻ ഡിവൈഎസ്പി കെ.രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ നിസാരമല്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫസൽ വധക്കേസിൽ അന്വേഷണം നടന്നിരുന്നെങ്കിൽ സിപിഎമ്മുകാർ പ്രതികളാവുമായിരുന്നു. അതിനാലാണ് അന്വേഷണം അവസാനിപ്പിക്കാൻ കോടിയേരി ആവശ്യപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരാപ്പുഴ കേസിലെ സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നത് സിപിഎം നേതാക്കൾ പ്രതികളാകുമെന്ന ഭയമുള്ളതിനാലാണെന്നും ചെന്നിത്തല പറഞ്ഞു.
Read More“കടക്ക് പുറത്ത്’….; മുഖ്യമന്ത്രിയുടെ പരിപാടിയിൽനിന്നു മാധ്യമങ്ങളെ പുറത്താക്കി
കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽനിന്നു മാധ്യമങ്ങളെ പുറത്താക്കി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടന്ന പരിപാടിയിൽനിന്നാണ് മാധ്യമ പ്രവർത്തകരെ പുറത്താക്കിയത്. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽനിന്നും മാധ്യമങ്ങളോട് പുറത്തുപോകാൻ ആദ്യം മന്ത്രി ഇ. ചന്ദ്രശേഖരനാണ് ആവശ്യപ്പെട്ടത്. മന്ത്രിയുടെ ആവശ്യപ്പെട്ടതിനുശേഷവും പുറത്തിറങ്ങാൻ കൂട്ടാക്കാതിരുന്ന മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി തന്നെ പുറത്തുപോകാൻ ആവശ്യപ്പെട്ടു. ഇതോടെ കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷൻ വി.വി. രമേശൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ എന്നിവരും മാധ്യമ പ്രവർത്തകരുടെ അടുത്തെത്തി പുറത്തു പോകാൻ ആവശ്യപ്പെട്ടു.
Read Moreഈ കുഴി എന്റേതല്ലാ…; കരാറുകാർ തമ്മിൽ അതിർത്തി തർക്കം: നവീകരിച്ച എൻസിസി റോഡിൽ ഓവുചാലിന് സ്ലാബില്ല
തലശേരി: കോടികൾ മുടക്കി റോഡ് നവീകരിച്ച നഗരസഭ അപകടക്കെണി ഒരുക്കി കാൽനട യാത്രക്കാരെ വരവേൽക്കുന്നു. കരാറുകാർ തമ്മിലുള്ള അതിർത്തി തർക്കത്തെ തുടർന്ന് സ്ലാബിടാത്ത ഓവുചാലിൽ വീണ് കാൽനടയാത്രക്കാരന് സാരമായി പരിക്കേറ്റു. ഒ.വി റോഡിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന എൻ.സി.സി റോഡിലാണ് അർബൻ ബാങ്കിന് മുന്നിലായി ഒരു ഭാഗത്ത് മാത്രം സ്ലാബിടാത്തതിനെ തുടർന്ന് കാൽനടയാത്രക്കാരൻ അപകടത്തിൽപെട്ടത്. കോടികൾ മുടക്കിയാണ് എൻ.സി.സി റോഡ് ഇന്റർലോക്ക് ചെയ്തും കൈവരികൾ തീർത്തും നടപ്പാത ഒരുക്കിയും നവീകരിച്ചിട്ടുള്ളത്. ഓവുചാലുകൾക്ക് ചെറിയൊരു ഭാഗമൊഴിച്ച് സ്ലാബിടുകയും ചെയ്തിട്ടുണ്ട്. എൻ.സി.സി റോഡിന്റെ ഓവുചാലിന്റെ സ്ലാബിടൽ പ്രവൃത്തി രണ്ടുഭാഗത്ത് രണ്ട് കരാറുകാരാണ് എടുത്തിരുന്നത്. ഇവർ തമ്മിലുള്ള അതിർത്തി തർക്കമാണ് ചെറിയൊരു ഭാഗം മാത്രം സ്ലാബിടാത്തതിനു കാരണമെന്നാണ് പരിസരവാസികൾ പറയുന്നത്. കൈവരികൾ തീർത്ത ഭംഗിയുള്ള നടപ്പാതയിലൂടെ നടന്നു വരുമ്പോഴാണ് അപ്രതീക്ഷിതമായി സ്ലാബില്ലാത്ത ഭാഗത്തേക്കെത്തുക. ഇതിനകം നിരവധി പേർക്ക് ഇവിടെ…
Read Moreവിജയത്തിൽ ആഹ്ലാദിക്കാൻ അശ്വിനില്ല; ഹൃദയംതകർന്ന് കുടുംബവും സഹപാഠികളും
ഇരിട്ടി: പ്ലസ്ടു പരീക്ഷാഫലം അറിഞ്ഞപ്പോൾ കോളിക്കടവ് പട്ടാരത്തിലെ മാമൂട്ടിൽ ഷാജിയും ഭാര്യ ഷീജയും മകന്റെ ഓർമയിൽ പൊട്ടിക്കരയുകയാണ്. കഴിഞ്ഞ എപ്രിൽ 28നാണ് കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയായിരുന്ന മൂത്ത മകൻ അശ്വിൻ (17) വിടിനടുത്തെ പട്ടാരംപുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. കരൾപിളർക്കുന്ന വേദനയിൽ കഴിയുന്പോഴാണ് അശ്വിന്റെ പ്ലസ്ടു പരീക്ഷയുടെ റിസൾട്ട് ഇന്നലെയെത്തിയത്. സയൻസ് ഗ്രൂപ്പിൽ നാല് എ പ്ലസും രണ്ടു എയുമാണ് അശ്വിൻ നേടിയത്. മകന്റെ മികച്ച വിജയമറിഞ്ഞ് പൊട്ടിക്കരയുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും ആശ്വസിപ്പിക്കാൻ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും വാക്കുകളില്ല. തങ്ങളുടെ വിജയത്തിൽ ആഹ്ളാദിക്കാനാവാതെ നൊന്പരപ്പെടുകയാണ് പ്രിയ കൂട്ടുകാരന്റെ ദുരന്തത്തിൽ വിറങ്ങലിച്ചുപോയ സഹപാഠികൾ. പഠനത്തിൽ മാത്രമല്ല ശാസ്ത്രാഭിരുചിയിലും മികവു തെളിയിച്ച വിദ്യാർഥിയായിരുന്നു അശ്വിൻ. ശാസ്ത്രമേളകളിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു.
Read Moreമാഹിയിലെ ഇരട്ടക്കൊലപാതകം; ‘ബാബുവധം; ഉന്നതതല ഗൂഢാലോചന, ഷമേജ് വധം; പ്രാദേശിക ഗൂഢാലോചന
തലശേരി/മാഹി: പള്ളൂരിലെ സിപിഎം ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബുവിന്റെ കൊലയ്ക്ക് പിന്നിൽ പ്രഫഷനൽ കൊലയാളി സംഘമെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന സൂചന. ഇതിനു പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന നിഗമനവും അന്വേഷണ സംഘത്തിനുണ്ട്. അതേസമയം പെരിങ്ങാടി ഈച്ചിയിലെ ആർഎസ്എസ് പ്രവർത്തകൻ കെ.പി. ഷമേജിന്റെ കൊലപാതകത്തിന് പിന്നിൽ പ്രാദേശിക സിപിഎം പ്രവർത്തകരാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് പള്ളൂർ കൊയ്യോടൻ ക്ഷേത്രത്തിനു സമീപത്തെ റോഡിൽ ബാബു വെട്ടേറ്റു മരിച്ചത്. ബാബു കൊല്ലപ്പെട്ട് അരമണിക്കൂറിനകം ന്യൂമാഹിയിൽ ഷമേജും ആക്രമിക്കപ്പെടുകയും പിന്നീട് മരിക്കുകയും ചെയ്തു. ബാബു കൊല്ലപ്പെട്ട സംഭവത്തിന്റെ തിരിച്ചടിയാണ് ഷമേജിന്റെ കൊലപാതകമെന്നാണ് എഫ്ഐആറിലുള്ളത്. ഉന്നതതല ഗൂഢാലോചന നടത്തി ഷമേജിനെ കൊലപ്പെടുത്താനുള്ള സമയം ലഭിക്കാനിടയില്ലെന്നതാണ് ഈ കൊലയിൽ പ്രാദേശിക സിപിഎം പ്രവർത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പ്രേരിപ്പിക്കുന്നത്. ഇക്കാരണത്താൽ പരിസര പ്രദേശങ്ങളിലെ പ്രവർത്തകരെ പ്രധാനമായും കേന്ദ്രീകരിച്ചാണ് തലശേരി സിഐ കെ.ഇ.…
Read Moreഗായകൻ ജോയി പീറ്റർ ട്രെയിൻ തട്ടി മരിച്ചനിലയിൽ; വ്യാഴാഴ്ച രാത്രി 8.30 ഓടെ മാക്കൂട്ടത്താണ് സംഭവം.
തലശേരി: പ്രമുഖ ഗായകനും മെലഡി മെയ്ക്കേഴ്സ് ഓർക്കസ്ട്ര സ്ഥാപക അംഗവും ചാലിൽ സ്വദേശിയുമായ ഈങ്ങയിൽ പീടികയിലെ ജോയി പീറ്റർ (55) ട്രെയിൻ തട്ടിമരിച്ചു. ഇന്നലെ രാത്രി 8.30 ഓടെ മാക്കൂട്ടത്താണ് സംഭവം. മൃതദേഹം മാഹി ഗവ. ആശുപത്രി മോർച്ചറിയിൽ. വിദേശത്തും സ്വദേശത്തുമായി നൂറുകണക്കിനു വേദികളിൽ ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: റാണി (ഗായിക). മക്കൾ: ജിതിൻ, റിതിൻ.
Read More