കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍..! ജീ​വ​നൊ​ടു​ക്കാ​ന്‍ മ​ണി​മ​ല​യാ​റ്റി​ല്‍ ചാ​ടി​യ യു​വ​തി​ക്കു ര​ക്ഷ​ക​നാ​യി പ​തി​ന്നാലു​കാ​ര​ന്‍; സംഭവം ഇങ്ങനെ…

തി​രു​വ​ല്ല: മ​ണി​മ​ല​യാ​റ്റി​ല്‍ ചാ​ടി​യ യു​വ​തി​യെ 14 വ​യ​സു​കാ​ര​ന്‍ അ​തി സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി.

കു​റ്റൂ​ര്‍ തെ​ങ്ങേ​ലി പാ​പ്പ​നാ​വേ​ലി​ല്‍ വീ​ട്ടി​ല്‍ ബാ​ബു – ആ​ന്‍​സി ദ​മ്പ​തി​ക​ളു​ടെ മ​ക​നും ഇ​രു​വ​ള്ളി​പ്ര സെ​ന്റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​മാ​യ ആ​ല്‍​ബി​ന്‍ ചാ​ക്കോ​യാ​ണ് കു​ന്ന​ന്താ​നം പു​ളി​ന്താ​നം ചാ​മ​ക്കാ​ലാ​യി​ല്‍ ത​ങ്ക​മ​ണി (39)യ്ക്കു ​ര​ക്ഷ​ക​നാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

തി​രു​മൂ​ല​പു​ര​ത്തെ ക​ട​വി​നു സ​മീ​പ​ത്ത് നി​ന്നും ത​ങ്ക​മ​ണി ആ​റ്റി​ലേ​ക്ക് ചാ​ടു​ന്ന​ത് ന​ദി​യു​ടെ ഇ​ക്ക​രെ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ക​ളി​ക്കു​ക​യാ​യി​രു​ന്ന ആ​ല്‍​ബി​ന്‍ കാ​ണു​ക​യാ​യി​രു​ന്നു.

ത​ങ്ക​മ​ണി വെ​ള്ള​ത്തി​ല്‍ മു​ങ്ങി​പ്പൊ​ങ്ങു​ന്ന​ത് ക​ണ്ട് ആ​ല്‍​ബി​ന്‍ ന​ദി​ക്ക് കു​റു​കെ നീ​ന്തി അ​ക്ക​ര​യെ​ത്തി ത​ങ്ക​മ​ണി​യെ ര​ക്ഷ​പെ​ടു​ത്തി ക​ര​യ്ക്ക് എ​ത്തി​ച്ചു.

തു​ട​ര്‍​ന്ന് കു​റ്റൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​ജി. സ​ഞ്ജു​വും ആ​ല്‍​ബി​ന്റെ പി​താ​വ് ബാ​ബു​വും ചേ​ര്‍​ന്ന് യു​വ​തി​യെ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണം ഇ​വ​ര്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

Related posts

Leave a Comment