കൂത്തുപറമ്പ്: ആർ എസ് എസ് ശാഖാ ശിക്ഷകിന്റെ വീട്ടിൽ റീത്തു വെച്ചതായി കണ്ടെത്തി. ആർഎസ്എസ് തൊക്കിലങ്ങാടി ശാഖാ ശിക്ഷക് കെ.പി. ബിജോയിയുടെ നരവൂർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തെ വീട്ടിന്റെ കോലായിലാണ് റീത്ത് വെച്ചതായി കണ്ടെത്തിയത്. ഇന്നു രാവിലെ 6.30 ഓടെയാണ് ഇത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ബിജോയിയുടെ പരാതി പ്രകാരം കൂത്തുപറമ്പ് പോലീസ് അന്വേഷണം തുടങ്ങി.
Read MoreCategory: Kannur
കീഴാറ്റൂര്‍ നെല്‍വയല്‍ സമരത്തെ മാവോവാദിയായി ചിത്രീകരിക്കാനുള്ള ശ്രമത്തിൽ വ്യാപക പ്രതിഷേധം
തളിപ്പറമ്പ്: കീഴാറ്റൂര്‍ നെല്‍വയല്‍ സംരക്ഷണ ഐക്യദാര്‍ഢ്യസമിതി കണ്‍വീനര്‍ നോബിള്‍ പൈകടയെ മാവോവാദിയായി ചിത്രീകരിച്ച് വേട്ടയാടാനുള്ള രാഷ്ട്രീയ ഗൂഢാലോചനയില്‍ പരിസ്ഥിതി-സാംസ്ക്കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പ്രതിഷേധിച്ചു. ഒരു പ്രദേശത്ത് നടക്കുന്ന സമരത്തിന് പിന്തുണയുമായി മറ്റ് പ്രദേശത്തുള്ളവര്‍ കടന്നുവന്നുകൂടാ എന്ന നിലപാട് ചരിത്രനിഷേധവും ജനാധിപത്യ വിരുദ്ധവുമാണ്. സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നടക്കുന്ന പരപ്പ ക്വാറിവിരുദ്ധ സമരത്തിലെ സജീവ സാന്നിധ്യമാണ് നോബിള്‍ പൈകട. ഇദ്ദേഹത്തെ മാവോവാദിയായി ചിത്രീകരിക്കുന്നത് കീഴാറ്റൂര്‍ സമരം തകര്‍ക്കാന്‍ വേണ്ടിമാത്രമല്ല, പരപ്പ സമരത്തില്‍ നിന്ന് സിപിഎമ്മുകാരെ അകറ്റാനുള്ള ഗൂഢനീക്കമായി ഇത് തിരിച്ചറിയണമെന്ന് പ്രസ്താവനയില്‍ പറയുന്നു. ഡോ.ഡി.സുരേന്ദ്രനാഥ് (പൗരാവകാശപ്രവര്‍ത്തകന്‍), ടി.പി.പത്മനാഭന്(ഡയറക്ടര്‍, സീക്ക്), വി.സി.ബാലകൃഷ്ണന് (ജൈവ വൈവിധ്യ ഗവേഷകന് ), കെ.സി.ഉമേഷ്ബാബു (സാംസ്കാരിക പ്രവര്ത്തകന്), കെ.രാമചന്ദ്രന് (ജനകീയാരോഗ്യ സംരക്ഷണ സമിതി), ഹരി ചക്കരക്കല്‍ (ജില്ലാ പരിസ്ഥിതി സമിതി സെക്രട്ടറി), വിനോദ് പയ്യട (സമാജ് വാദി ജനപരിഷത്ത്), കെ.കസ്തൂരി ദേവന് (ആംആദ്മി…
Read Moreറിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണന്റെ ദുരൂഹമരണം:പ്രതികളെ കുടുക്കിയത് പോലീസിന്റെ നീക്കം അതീവ രഹസ്യമായതിനാൽ
തളിപ്പറമ്പ്: റിട്ട.ഡെപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണന് കൊലപാതക കേസില്‍ തൃശൂര്‍ ക്രൈം ഡിറ്റാച്ച്മെന്റ് പോലീസിന്റെ എല്ലാ നീക്കങ്ങളും അതീവ രഹസ്യമായതിനാലാണ് പ്രതികള്‍ വലയിലായതെന്ന് പോലീസ്. ഞായറാഴ്ച രാവിലെ തന്നെ പയ്യന്നൂരിലെത്തിയ ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍വിയും സഹപ്രവര്‍ത്തകരും ശൈലജയുടെ തായിനേരിയിലെ വീടിന് സമീപം എത്തി നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ലോക്കല്‍ പോലീസിനെ അറിയാക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു നീക്കങ്ങള്‍. ഇന്നലെ രാവിലെ മാത്രമാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലുമായി ബന്ധപ്പെട്ട് പോലീസ് സഹായം ആവശ്യപ്പെട്ടത്. പ്രതികള്‍ വീട്ടില്‍ തന്നെയുണ്ടെന്ന് ഉറപ്പുവരുത്തിയ പോലീസ് എട്ടേമുക്കാലോടെയാണ് വീട്ടിനകത്തുകയറി ഇരുവരേയും കസ്റ്റഡിയിലെടുത്തത്. പോലീസ് വീട്ടിനകത്ത് കടന്നപ്പോള്‍ മാത്രമാണ് ശൈലജയും കൃഷ്ണകുമാറും വിവരമറിയുന്നത്. വ്യാജരേഖ ചമച്ച് ബാലകൃഷ്ണന്റെയും കുടുംബത്തിന്റെയും സ്വത്തും നിക്ഷേപവവും തട്ടിയെടുത്ത കേസില്‍ ഓഗസ്റ്റ് 18 ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാലും പയ്യന്നൂര്‍ സിഐ എം.പി. ആസാദും ഇവരെ അറസ്റ്റ് ചെയ്യുകയുണ്ടായി. ഇരുവര്‍ക്കും സെപ്റ്റംബര്‍ 29 നാണ്…
Read Moreനേതാവിന്റെ പരാതി പൊളിയുന്നു..! നാട്ടുകാരുടെ പ്രിയപ്പെട്ട ഹോംഗാർഡ് മാധവനെ അസഭ്യം പറഞ്ഞതു ഭരണകക്ഷിയിലെ യുവജനനേതാവ്
തലശേരി: കണ്ണൂരിലെ ജനപ്രിയനായ ഹോംഗാർഡ് മാധവനെ ഡ്യൂട്ടിക്കിടയിൽ അസഭ്യം പറഞ്ഞവർ ആരാണെന്ന ചോദ്യത്തിന് ഉത്തരംതേടി പോലീസ്. മാധവനെ പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധു അസഭ്യം പറഞ്ഞുവെന്ന പ്രചാരണം നവമാധ്യമങ്ങളിലുൾപ്പെടെ കത്തിക്കയറിയതോടെയാണു പോലീസ് അന്വേഷണം ഊർജിതമാക്കിയത്. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളാരും മാധവനെ അസഭ്യം പറഞ്ഞിട്ടില്ലെന്നു വ്യക്തമായി. എന്നാൽ മൂന്നുമാസം മുന്‍പ് ഭരണകക്ഷിയിലെ കണ്ണൂർ ജില്ലയിലെ പ്രമുഖനായ യുവജനനേതാവ് മാധവനെ മേലെചൊവ്വയിലെ നടുറോഡിൽ വച്ച് അസഭ്യം പറഞ്ഞതായുള്ള റിപ്പോർട്ടാണു പുറത്തുവന്നത്. എന്നാൽ ഇതുസംബന്ധിച്ച് മാധവൻ പോലീസിൽ പരാതിയൊന്നും നല്‍കിയിട്ടില്ല. അതേസമയം മേലെചൊവ്വയിലൂടെ വാഹനത്തിൽ വരികയായിരുന്ന തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് മാധവൻ അസഭ്യം പറഞ്ഞതായി ചൂണ്ടിക്കാട്ടി ഈ നേതാവ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മാധവന്റെ ആത്മാർഥതയും പൊതുസമ്മതിയും കണക്കിലെടുത്താണ് യുവജന നേതാവിന്റെ പരാതിയിൽ മാധവനെതിരേ നടപടിയെടുക്കാതിരുന്നതെന്ന് ഡിവൈഎസ്പി പി.പി. സദാനന്ദൻ പറഞ്ഞു.…
Read Moreഗുരുവായൂർ ക്ഷേത്രപ്രവേശനം; അഭിപ്രായ സമന്വയമുണ്ടാക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ
കണ്ണൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്ന വിഷയത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാർ ഈ വിഷയത്തിൽ അഭിപ്രായ സമന്വയമുണ്ടാക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇത്തരം വിഷയങ്ങളിൽ നിശബ്ദമായ സാമൂഹിക വിപ്ലവമാണ് എൽഡിഎഫ് നടത്തുന്നതെന്നും വ്യക്തമാക്കി. ക്ഷേത്രപ്രവേശന വിഷയത്തിൽ സർക്കാരാണ് മുൻകൈയെടുക്കേണ്ടതെന്നായിരുന്നു തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി അഭിപ്രായപ്പെട്ടത്. തന്ത്രിയുടെ അഭിപ്രായത്തെ അനുകൂലിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, സിപിഐ എംപി സി.എൻ.ജയദേവൻ എന്നിവർ രംഗത്തെത്തിയിരുന്നു. തന്ത്രിയുടെ നിലപാടിനെ കടകംപള്ളി സ്വാഗതം ചെയ്തപ്പോൾ അഹിന്ദുക്കളായ എല്ലാ വിശ്വാസികളെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു ജയദേവൻ എംപി ആവശ്യപ്പെട്ടത്. അനാവശ്യ വിവാദങ്ങൾ ഭയന്നാണ് ഭരണസമിതികൾ ഈ വിഷയത്തിൽ തീരുമാനമെടുക്കാത്തതെന്നു പറഞ്ഞ എംപി, തീരുമാനങ്ങളെടുക്കണമെങ്കിൽ ഭരണസമിതിയ്ക്ക് എല്ലാവരുടെയും പിന്തുണ വേണമെന്നും ഗായകൻ കെ.ജെ.യേശുദാസിന് ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിലപാടറിയിച്ച് സിപിഎം സംസ്ഥാന…
Read Moreസ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി! റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറുടെ മരണം കൊലപാതകം: അഭിഭാഷകയും ഭർത്താവും അറസ്റ്റിൽ
പയ്യന്നൂർ: സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ തളിപ്പറന്പ് തൃച്ഛംബരത്തെ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ പയ്യന്നൂരിലെ പ്രമുഖ അഭിഭാഷക കെ.വി.ഷൈലജയെയും ഭർത്താവ് കൃഷ്ണകുമാറിനെയും അറസ്റ്റുചെയ്തു. തൃശൂർ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ഫ്രാൻസീസ് ഷെൽവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നുരാവിലെ 8.45 ഓടെ അഭിഭാഷകയുടെ പയ്യന്നൂർ തായിനേരിയിലെ വീടായ ഹരികൃഷ്ണയിൽ എത്തിയാണ് ഇരുവരെയും അറസ്റ്റുചെയ്തത്. ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് പയ്യന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കൊടുങ്ങല്ലൂർ പോലീസിന് കൈമാറുകയായിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ബന്ധുക്കളെന്ന വ്യാജേന നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് കൊണ്ടുവരുന്നതിനിടെയാണ് കൊടുങ്ങല്ലൂരിൽ വച്ച് ബാലകൃഷ്ണൻ മരണമടഞ്ഞത്. എന്നാൽ, ബാലകൃഷ്ണന്റെ ബന്ധുക്കളെ വിവരം അറിയിക്കാതെ മൃതദേഹം ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് തിരുവനന്തപുരം, തൃശൂർ, പാലക്കാട് ജില്ലകളിലായി നടത്തിയ ആഴ്ചകൾ നീണ്ട അന്വേഷണത്തിനും തെളിവെടുപ്പുകൾക്കും ശേഷമാണ് കൊലപാതക കേസിൽ…
Read Moreസത്യനാരായണനുണ്ടോ എങ്കിൽ..! നഗരത്തില്‍ തളിപ്പറമ്പുകാരുടെ മാധവേട്ടനുണ്ടെങ്കിൽ പിന്നെ ബ്ലോക്കുകൾ ഉണ്ടാകില്ലെന്ന് നാട്ടുകാർ
തളിപ്പറമ്പ്: നിയമം ലംഘിച്ചു പോകുന്ന വാഹനയാത്രികരുടെ കണ്ണുകള്‍ തളിപ്പറമ്പ് നഗരത്തിലെത്തുമ്പോള്‍ തെരയുന്നത് ഒരാളെ മാത്രമാണ്. തങ്ങള്‍ പോകുന്ന വഴിയില്‍ കെ.ടി.വി.സത്യനാരായണന് എന്ന ഹോംഗാര്‍ഡ് ഉണ്ടോയെന്ന്. ഉണ്ടെങ്കിൽ പിന്നെ ആശ്വാസത്തോടെ വണ്ടിയോടിക്കാം. കാരണം ട്രഫിക് ബ്ലാേക്കുകൾ പിന്നെ ഉണ്ടാകില്ലെന്ന് നിശ്ചയം. തളിപ്പറമ്പ് നഗരത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിലധികമായി ട്രാഫിക് ഡ്യൂട്ടി നോക്കുന്ന പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയായ സത്യനാരായണന് വാഹനം നിയന്ത്രിക്കുന്നതിലും ഗതാഗതകുരുക്ക് പരിഹരിക്കുന്നതിലും തളിപ്പറമ്പുകാരുടെ “മാധവേട്ട’നാണ്. കോര്‍സ് ഓഫ് മിലിട്ടറി പോലീസില്‍ നിന്നും 2006 ല്‍ വിരമിച്ച ഇദ്ദേഹം പട്ടാളത്തില്‍ ട്രാഫിക് ജോലി നോക്കിയതിന്റെ അനുഭവ സമ്പത്തുമായാണ് ഹോംഗാര്‍ഡില്‍ തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നത്. ശാസ്ത്രീയമായ ട്രാഫിക് ബോധവത്കരണമില്ലാത്തതാണ് അലക്ഷ്യമായ പാര്‍ക്കിംഗിനും വാഹന ഓട്ടത്തിനും വഴിവയ്ക്കുന്നതെന്ന് സത്യനാരായണന് പറയുന്നു. പലപ്പോഴും കര്‍ശനമായ നിലപാട് സ്വീകരിക്കുന്നതിനാല്‍ കൈയേറ്റത്തിനു കൂടി വിധേയനാകേണ്ടി വന്നിട്ടുണ്ടെങ്കിലും ഡ്യൂട്ടിയുടെ കാര്യത്തില്‍ അണുവിട വ്യതിചലിക്കാന്‍ ഇല്ലെന്ന് ഇദ്ദേഹം ഉറപ്പിച്ചു…
Read Moreഅവരെന്നെ ഉറക്കും സാർ ..! സിപിഎമ്മിൽ നിന്നു രാജിവച്ച കെ.വി. അശോകനു പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്
കണ്ണൂർ: സിപിഎമ്മിൽ നിന്നു രാജിവച്ചതിനു ഭീഷണി നേരിടുന്ന തില്ലങ്കേരിയിലെ കെ.വി. അശോകനും കുടുംബത്തിനും പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. അശോകൻ സമർപ്പിച്ച ഹർജിയിലാണു വിധി. അശോകനെ കൂടാതെ ഭാര്യ ഹൈമ, മക്കളായ ചിന്മയ, സന്മയ എന്നിവർക്കും സംരക്ഷണം നൽകാൻ ഇരിട്ടി സിഐക്കും മുഴക്കുന്ന് എസ്ഐയ്ക്കും കോടതി നിർദേശം നൽകി. സിപിഎം വിട്ടതിനെ തുടർന്നു തില്ലങ്കേരിയിലെ പ്രാദേശിക നേതൃത്വം തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് അശോകനും കുടുംബവും 2016 ഒക്ടോബർ ഏഴിനു കളക്ടറേറ്റിനു മുന്നിൽ ഉപവാസം നടത്തിയിരുന്നു. സിപിഎം തില്ലങ്കേരി സൗത്തിലെ കുണ്ടേരിഞ്ഞാൽ ബ്രാഞ്ച് കമ്മിറ്റി അംഗവും നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) മട്ടന്നൂർ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന താൻ പാർട്ടിയിലെ ചില അസ്വാരസ്യത്തെ തുടർന്നാണു പുറത്തുവന്നതെന്ന് അശോകൻ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അശോകൻ ഹൈക്കോടതിയെ സമീപിച്ചത്.
Read Moreഎല്ലാം കണ്ട്കൊണ്ട് സിസിടിവിയും..! മധ്യമപ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടര്‍ കത്തിച്ചു; തീപടർന്ന് വീടിന്റെ ജനൽ കത്തി നശിച്ചു
പയ്യന്നൂര്‍:പയ്യന്നൂരില്‍ മാധ്യമപ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടര്‍ കത്തിച്ചു.സ്കൂട്ടറില്‍ നിന്നും വീട്ടിലേക്കും തീ പടര്‍ന്നു. പയ്യന്നൂരിൽ നിന്നും പ്രസിദീകരിക്കുന്ന മലബാര്‍ പത്രത്തിന്റെ എഡിറ്റര്‍ കൊക്കാനിശേരി മാരാര്‍ജി മന്ദിരത്തിന് സമീപത്തെ ബി. സന്തോഷ്കുമാറിന്റെ വീട്ടിലാണ് അതിക്രമം നടന്നത്. ഇന്നലെ രാത്രി 10.45 ഓടെ വീട്ടുകാര്‍ ഉറങ്ങാന്‍കിടന്ന ശേഷം 11.15 ഓടെയാണ് സംഭവം.വീടിന്റെ രണ്ടുഗേറ്റുകളും പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സന്തോഷ്കുമാറിന്റെ സഹോദരന് മനോജ്കുമാറിന്റെ മൂന്നു മാസം മാത്രം പഴക്കമുള്ള കെഎല്‍ 59 ക്യു 2184 ആക്ടീവ സ്കൂട്ടറിനാണ് തീവെച്ചത്.തായിനേരി അര്‍ബന്‍ ബാങ്ക് മാനേജരാണ് മനോജ്കുമാര്‍. സന്തോഷ്കുമാറും മനോജ്കുമാറും ഇവരുടെ സഹോദരന് മണത്തണ ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപകനായ മഹേഷും ഈ വീട്ടിലാണ് താമസം. സ്കൂട്ടറില്‍നിന്നും ആളിപ്പടര്‍ന്ന തീയില്‍ സമീപത്തെ ജനലിന് തീപിടിച്ച് ഗ്ലാസുകള്‍ പെട്ടിത്തെറിച്ചു.ഇതോടെ മുറിക്കകത്തേക്ക് തീയും പുകയും ചൂടുമെത്തിയപ്പോഴാണ് ഉറങ്ങിക്കിടന്നിരുന്ന സന്തോഷ്കുമാറും കുടുംബവും പുറത്ത് കത്തുന്നതറിഞ്ഞത്. ഫയര്‍ഫോഴ്സും പോലീസുമെത്തി തീയണയ്ക്കുമ്പോഴേക്കും…
Read Moreപെട്രോൾ പമ്പ് ജീവനകാർക്ക് വേതനം വർദ്ധിപ്പിക്കുന്നു; മാസ വേതനം 12,121 രൂപ നൽകുവാനാണ് കേന്ദ്ര സർക്കാറിന്റെ തീരുമാനം
മാഹി: അഖിലേന്ത്യാതലത്തിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് മിനിമം വേതനം വർദ്ധിപ്പിച്ചു കൊടുക്കുവാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതിനുള്ള നിർദ്ദേശം എണ്ണക്കമ്പനികൾക്ക് ലഭിച്ചു കഴിഞ്ഞു. ഒരു തൊഴിലാളിക്ക് മിനിമം മാസ വേതനം 12,121 രൂപ നൽകുവാനാണ് കേന്ദ്ര സർക്കാറിന്റെ തീരുമാനം.എട്ട് മണിക്കൂർ ജോലിക്ക് 400 രൂപയെങ്കിലും വേതനം കണക്കാക്കിയാണ് മാസശമ്പളം നിശ്ചയിച്ചുട്ടള്ളത്. ഇപ്പോൾ ഒരു തൊഴിലാളിയുടെ മിനിമം വേതനം 9000 ത്തിനും 9500നും ഇടയിലാണ്. പമ്പുടമകൾക്കും ശമ്പള വർദ്ധന സംബന്ധിച്ച അറിയിപ്പുകൾ കിട്ടി കഴിഞ്ഞു.എന്നാൽ പമ്പുടമകൾ ആശയക്കുഴപ്പത്തിലാ യി രി ക്കുകയാണ്. തൊഴിലാളി സംഘടനകൾ വർഷം തോറും ശമ്പവർദ്ധന വിന് നോട്ടീസ് നൽകുന്നതും, ഇതിനെ തുടർന്ന് ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് ശേഷം 800 മുതൽ 1000 രൂപ വരെ വർദ്ധനവ് വരുത്താറുണ്ട്. നവംമ്പർ മാസത്തിൽ പുതിയ വേതനം നൽകുവാൻ തുടങ്ങിയാൽ ജനുവരി മാസത്തിൽ തൊഴിലാളി സംഘടനകളുടെ നോട്ടീസും…
Read More