മാഹി: മാഹി തീരദേശത്ത് ഇന്നലെ വൈകുന്നേരം മത്സ്യതൊഴിലാളികളും തീരദേശ പോലീസുമുണ്ടായ സംഘർഷത്തിൽ മത്സ്യതൊഴിലാളിയെ മർദ്ദിച്ച കോസ്റ്റൽ എസ്ഐ പി.ജയരാജനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇന്നലെ രാത്രി വൈകിയാണ് പുതുച്ചേരി ഡിജിപി സുനിൽ ഗൗതമിന്റെ ഉത്തരവ് മാഹി പോലീസ് സൂപ്രണ്ട് എസ്. രാധാകൃഷ്ണയ്ക്ക് ലഭിച്ചത്. കൊയിലാണ്ടിയിൽ നിന്ന് മാഹി കടലിൽ മത്സ്യബന്ധനത്തിനായി എത്തിയവരുടെ ബസുകൾ പാർക്ക് ചെയ്തത് നീക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് കാരണമായത്. വാക്കേറ്റത്തിനിടെ മത്സ്യതൊഴിലാളിയായ പൂഴിത്തല അഴിയിട്ട വളപ്പിൽ നകുലനെയാണ് എസ്ഐ മർദ്ദിച്ചത്. ഇയാളെ മാഹി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി മാഹി മണ്ഡലം കമ്മിറ്റി മാഹി മേഖലയിൽ ഇന്നു രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ ഹർത്താൽ ആചരിക്കുകയാണ്. കടകന്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Read MoreCategory: Kannur
മാഹിയിൽ ഹർത്താലായാലും നാണുവേട്ടൻ കട തുറക്കും; കാരണം കേട്ടാൽ നിങ്ങൾ ഒന്ന് ചിരിക്കും
മാഹി: മാഹിയിൽ ഹർത്താൽ വന്നാലും നാണുവേട്ടൻ കട തുറക്കും. പള്ളൂർ പന്തക്കലിലെ പാതയോരത്താണ് നാണുവേട്ടന്റെ കട. ഉപഭോക്താക്കളെല്ലാം മാഹിക്കാരാണെങ്കിലും നാണുവേട്ടന്റെ കട മാഹിയിലില്ല എന്നതാണ് ഹർത്താലുകൾ കടയെ ബാധിക്കാതിരിക്കാൻ കാരണം. മാഹിയോടു ചേർന്നു നിൽക്കുന്പോഴും മാഹിയിൽ അല്ലാത്തതിനാൽ ഹർത്താലിനാഹ്വാനം ചെയ്തവർക്കും കട അടപ്പിക്കാനാവില്ല. ഭൂമിശാസത്രപരമായി മാഹിയിലെ പള്ളൂർ പന്തക്കലിലാണ് കടയെങ്കിലും ഭൂപടപരമായി തലശേരി താലൂക്കിലാണ് ഈ സ്ഥലം ഉൾപ്പെട്ടിരിക്കുന്നത്. അരനൂറ്റാണ്ടായി ഹർത്താൽ ദിവസങ്ങളിൽ മാഹിക്കാരുടെ ആശ്രയം നാണുവേട്ടന്റെ കടയാണ്.
Read Moreഫേസ്ബുക്ക് പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ കാമുകനെ കാണാൻ വീടുവിട്ടിറങ്ങിയ വിദ്യാർഥിനിയെ രക്ഷപ്പെടുത്തി വീട്ടമ്മ; സംഭവത്തെക്കുറിച്ച് റംസിന പറയുന്നത്
പഴയങ്ങാടി(കണ്ണൂർ): ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആൺ സുഹൃത്തിനെ തേടി വീടു വിട്ടിറങ്ങിയ കോഴിക്കോടുകാരിയായ വിദ്യാർഥിനിയെ കണ്ണപുരം സ്വദേശിനി തന്ത്രപൂർവം രക്ഷപ്പെടുത്തി. വിദ്യാർഥിനി കഴിഞ്ഞ ദിവസമാണു വീട് വിട്ടിറങ്ങിയത്. ബസ് മാർഗം കണ്ണൂരിലെത്തിയ വിദ്യാർഥിനി റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി അന്വേഷിച്ചു. ബസ് സ്റ്റാൻഡിനടുത്തുവച്ചു കണ്ണപുരം സ്വദേശിനി ബി. റംസിനയെ പരിചയപ്പെട്ടാണ് വഴി ചോദിച്ചത്. എന്നാൽ, വിദ്യാർഥിനിയുടെ സംഭാഷണത്തിൽ സംശയം തോന്നിയ റംസീന കൂടുതൽ കാര്യങ്ങൾ ചോദിച്ചു. എന്നാൽ, ഒന്നിനും കൃത്യമായ മറുപടി പറയാതെ വിദ്യാർഥിനി ഒഴിഞ്ഞു മാറി. എന്നാൽ, നിർബന്ധിച്ചതോടെ കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. തനിക്കു ബംഗളൂരുവിലേക്കാണു പോകേണ്ടത്. ഫേസ്ബുക്ക് വഴി ഒരാളെ പരിചയപ്പെട്ടിരുന്നു. അയാളെ കാണാനാണു വീടു വിട്ട് ഇറങ്ങിയത്. പോരുന്ന കാര്യം ഫേസ്ബുക്ക് വഴി കാമുകനെ അറിയിച്ചു. എന്നാൽ, അപ്പോൾ അയാൾ എന്നെ വേണ്ടെന്നു പറഞ്ഞതായും വിദ്യാർഥിനി അറിയിച്ചു. തിരികെ വീട്ടിലേക്കു പോകാൻ റംസീന ഉപദേശിച്ചപ്പോൾ…
Read Moreദേശസ്നേഹത്തിന്റെ പേരിൽ ആയുധപരിശീലനം നൽകി മനുഷ്യത്വം ഊറ്റികളയുന്ന ചില സംഘടനകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
കണ്ണൂർ: ദേശസ്നേഹത്തിന്റെ പേരിൽ ആയുധപരിശീലനം നൽകി മനുഷ്യത്വം ഊറ്റികളയുന്ന ചില സംഘടനകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർമിയിലേക്കും ഇതര യൂണിഫോം സേനകളിലേക്കും പ്രവേശനത്തിന് പരിശീലനം നല്കുന്ന ഗ്രാന്മ എൻഡ്യൂറൻസ് അക്കാഡമി തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിന് സമീപം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. അന്പലങ്ങൾ കേന്ദ്രീകരിച്ച് ആയുധപരിശീലനങ്ങൾ നാട്ടിൽ നടക്കുന്നുണ്ട്. ഇതിനെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പി.കെ. ശ്രീമതി എംപി, പി. ജയരാജൻ എംഎൽഎ, കെ.വി. സുമേഷ്, ബിജു കണ്ടക്കൈ തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreരക്ഷയ്ക്കും ജാഗ്രതയ്ക്കും പിന്നാലെ പടയൊരുക്കം..! മേശ് ചെന്നിത്തലയുടെ പടയൊരുക്കം കണ്ണൂരിൽ 2 മുതൽ പര്യടനം നടത്തും
കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജില്ലയിൽ മൂന്നുദിവസം പര്യടനം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എ.ഡി. മുസ്തഫ പത്രസമ്മേളനത്തിൽ അറിയിച്ചു. രണ്ടിന് വൈകുന്നേരം അഞ്ചിന് പയ്യന്നൂർ ഗാന്ധി മൈതാനത്താണ് ജില്ലയിലെ ആദ്യ സ്വീകരണം. ജാഥയുടെ ഒന്നാംദിവസം വൈകുന്നേരം ആറിന് തളിപ്പറന്പ് ടൗൺ സ്ക്വയറിൽ സമാപിക്കും. ജാഥയുടെ രണ്ടാംദിവസം മൂന്നിന് രാവിലെ ഒൻപതിന് കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് സ്വീകരണം നൽകും. തുടർന്ന് മൂന്നിന് ചക്കരക്കൽ ടാക്സി സ്റ്റാൻഡ്, നാലിന് തലശേരി പുതിയബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകുന്നേരം അഞ്ചിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിക്കും. നാലിന് രാവിലെ 11ന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ ആരംഭിക്കുന്ന ജാഥ മൂന്നിന് ഇരിട്ടി ടൗൺ, നാലിന് മട്ടന്നൂർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സ്വീകരണത്തിനുശേഷം പാനൂർ ടൗണിൽ സമാപിക്കും. തുടർന്ന് വയനാട് ജില്ലയിലേക്ക് പ്രവേശിക്കും. പ്രചാരണ…
Read Moreഭാഗ്യം സർക്കാരിന് മാത്രം..! കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധം ശക്തം
കണ്ണൂർ: കേരള ലോട്ടറിയുടെ സമ്മാനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചതിൽ പ്രതിഷേ ധം ശക്തമാകുന്നു. അടിച്ചിറക്കുന്ന ലോട്ടറി ടിക്കറ്റിൽ നല്കുന്ന സമ്മാനത്തുക, മൊത്തം ടിക്കറ്റ് തുകയുടെ അറുപത് ശതമാനമെങ്കിലും വേണമെന്നാണ് ഏജന്റുമാരുടെ ആവശ്യം. ടിക്കറ്റുകളുടെ എണ്ണത്തിൽ ഇടതു സർക്കാർ ഗണ്യമായ വർധന വരുത്തിയപ്പോൾ നിലവിലുണ്ടായിരുന്ന സമ്മാനത്തുക വെട്ടിക്കുറയ്ക്കുകയായിരുന്നുവെന്നാണ് പരാതി. യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് പ്രതിവാരം നറുക്കെടുക്കുന്ന ഒരു ടിക്കറ്റിൽ ആറു സീരീസുകളിലായി 70 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നതെങ്കിൽ ഇപ്പോൾ 12 സീരീസുകളിലായി 1.08 കോടി ടിക്കറ്റുകൾ അടിച്ചിറക്കുന്നുണ്ട്. ഒരു സീരീസിൽ മാത്രം ഒമ്പത് ലക്ഷം ടിക്കറ്റുകൾ. സീരീസുകളുടെ എണ്ണം ഇനിയും വർധിപ്പിക്കാനുള്ള നീക്കവുണ്ട്. ലോട്ടറി ടിക്കറ്റുകളുടെ വില ഏകീകരിച്ചത് ഗുണമാണെങ്കിലും സമ്മാനത്തുക വെട്ടിക്കുറച്ചതിൽ ഏജന്റുമാർ കടുത്ത പ്രതിഷേധത്തിലാണ്. നേരത്തെ 20 രൂപയ്ക്ക് വിറ്റിരുന്ന ടിക്കറ്റിന് ഒന്നാം സമ്മാനം 50 ലക്ഷം നല്കിയപ്പോൾ 5000 രൂപ, 500 രൂപ, 100 രൂപ,…
Read Moreകമ്പിളിപുതുപ്പ്…! പയ്യന്നൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുന്നി ല്ലെന്ന് നാട്ടുകാർ; ഫോൺ എടുത്താൽ കിട്ടുന്നത് മറ്റു ഫോണിലെ സംസാരമെന്ന് പോലീസും
പയ്യന്നൂര്‍: സാധാരണ ഗതിയില്‍ ഫോണ്‍ കൊണ്ടുള്ള ഉപയോഗം വളരെ വിലപ്പെട്ടതാണ്. എന്നാല്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഫോണ്‍ പോലീസിനേയും നാട്ടുകാരേയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ 04985 203032 നമ്പര്‍ ലാൻഡ് ഫോണാണു വില്ലനായി മാറിയിരിക്കുന്നത്. അത്യാവശ്യത്തിനു പോലീസ് സ്റ്റേഷനിലേക്കു വിളിച്ചാല്‍ കിട്ടുന്നില്ലെന്ന പൊതുജനങ്ങളുടെ പരാതിക്കു മാസങ്ങളുടെ പഴക്കമുണ്ട്. പരാതി സത്യവുമാണ്. പോലീസ് സ്റ്റേഷനിലെ ബെല്ലടിക്കുന്നതു കേട്ടു തിരക്കിനിടയില്‍ ഫോണെടുത്താല്‍ കേള്‍ക്കുന്നതു മറ്റു പല കോളുകളുടേയും സംസാരമാണെന്നാണ് പോലീസുകാർ പറയുന്നത്. ഫോണ്‍ കട്ടാക്കിയാല്‍ ഉടന്‍ ഇത്തരത്തിലുള്ള അടുത്ത വിളി. ബെല്ലടിക്കുന്നതു കേള്‍ക്കുമ്പോള്‍ ഫോണെടുക്കാതിരിക്കാനുമാകില്ലെന്നു പോലീസുകാർ പറയുന്നു. ഇതിനിടെ ഒരു ദിവസം ഇത്തരം 420 കോളുകളാണു പോലീസ് സ്റ്റേഷനിലേക്കു വന്നത്. എല്ലാം മറ്റു കോളുകളായിരുന്നു. ആരൊക്കെയോ തമ്മിലുള്ള സംസാരം മാത്രമാണു കേൾക്കുന്നതും. ഇതിനിടയില്‍ അത്യാവശ്യക്കാരന് സ്റ്റേഷനിലേക്കു വിളിച്ചാല്‍ കിട്ടുകയുമില്ല. പോലീസ് സ്റ്റേഷനില്‍ നിന്നുപോലും അത്യാവശ്യത്തിന് വിളിക്കാനും പറ്റുന്നില്ല.…
Read Moreപ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിലെത്തിയ യുവാവ് നിരന്തരം പീഡിപ്പിച്ചു; സഹിക്കവയ്യാതെ പെൺകുട്ടി സംഭവം സ്കൂളിലെ അധ്യാപികയോട് പറഞ്ഞു
പഴയങ്ങാടി: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പറശിനിക്കടവ് സ്വദേശിയായ വിജിലി (27) നെ പഴയങ്ങാടി എസ് ഐ പി.ബി. സജീവും സംഘവും അറസ്റ്റ് ചെയ്തു. വിദ്യാർഥിയുടെ വീട്ടിൽ പല പ്രാവശ്യങ്ങളിലായി എത്തിയ യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്കൂളിലെത്തിയ വിദ്യാർഥിനി അധ്യാപികമാരോട് പറഞ്ഞതാണ് സംഭവം പുറത്താകാൻ കാരണം. സ്കൂൾ അധികൃതർ ജില്ലാ വനിതാ സെല്ലിനെ അറിയിക്കുകയും തുടർന്ന് കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്തു. തുടർന്ന് വനിത സെല്ല് കേസെടുക്കുകയും ചെയ്യുകയായിരുന്നു. തളിപ്പറമ്പ് സിഐ പി.കെ. സുധാകരനാണ് അന്വേഷണ ചുമതല. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
Read Moreതട്ടിപ്പിൽ ഇവൾ സീനിയർ..! മുക്കുപണ്ടം പണയ തട്ടിപ്പിൽ ജൂണിയർ ബാങ്ക് മാനേജർ അറസ്റ്റിൽ; രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു
തളിപ്പറമ്പ്: ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് മെയിൻ ബ്രാഞ്ചില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിമാന്‍ഡിലായ ജൂണിയര്‍ മാനേജര്‍ ചെറുകുന്ന് തറയിലെ തൂണോളി വീട്ടില്‍ ടി.വി. രമയെ (42) കസ്റ്റഡിയില്‍ വാങ്ങുന്നതിന് തളിപ്പറമ്പ് സിഐ പി.കെ. സുധാകരന് ഇന്ന് കോടതിയില്‍ ഹർജി നല്‍കും. ഇന്നലെ കസ്റ്റഡിയിലെടുത്ത രമയുടെ മകന് ടി.വി. വിനീഷിനെ (22) രാത്രി വൈകി വിട്ടയച്ചിട്ടുണ്ട്. വിനീഷിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇന്നലെ ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തുവെങ്കിലും ഇവര്‍ പോലീസുമായി സഹകരിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതുടര്‍ന്ന് രമയുടെ വീട് നിരീക്ഷണത്തിലായിയിരുന്നു. പോലിസ് എത്തുമ്പോള്‍ വീട്ടുവരാന്തയിലുണ്ടായിരുന്ന രമയും മകന് വിനീഷും ഓടിരക്ഷപ്പെടാന്‍…
Read Moreഇനി അഞ്ചു പേർ കൂടി..! കണ്ണൂരിൽ നിന്ന് ഐഎസിൽ ചേർന്ന അഞ്ചുപേർ സിറിയയിൽ കൊല്ലപ്പെട്ടു; അഞ്ചുപേർ പോലീസ് പിടിയിൽ ; 15 പേരാണ് ഐഎസിൽ ചേർന്നതായി പോലീസിനുള്ള വിവരം
കണ്ണൂർ: കണ്ണൂർ ജില്ലയിൽ നിന്നും ഐഎസിൽ ചേർന്ന അഞ്ചുപേർ കൊല്ലപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. കണ്ണൂർ ചാലാട് ഷഹനാദ് (25), വളപട്ടണം മൂപ്പൻപാറയിലെ റിഷാൽ (30), പാപ്പിനിശേരിയിലെ പഴഞ്ചറപള്ളിയിലെ ഷമീർ (45), ഇയാളുടെ മൂത്തമകൻ സൽമാൻ (20), കമാൽപീടികയിലെ മുഹമ്മദ് ഷാജി (25) എന്നിവരാണ് കൊല്ലപ്പെട്ടത്. കണ്ണൂർ ജില്ലയിൽനിന്നും 15 പേരാണ് ഐഎസിൽ ചേർന്നതായി പോലീസിന് വിവരം ലഭിച്ചത്. ഇതിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം അഞ്ചുപേർ അറസ്റ്റിലായിരുന്നു. അഞ്ചുപേർ ഇപ്പോഴും സിറിയയിൽ ഐഎസിനുവേണ്ടി പോരാടുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഐഎസുമായി ബന്ധപ്പെട്ട പ്രവർത്തകർ പിടിയിലായതിനെ തുടർന്ന് അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അഞ്ചുപേരാണ് അറസ്റ്റിലായത്. തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ (57),…
Read More