ഹീറോപെൻ അതല്ലേ എല്ലാം..! ഉ​പ​യോ​ഗി​ച്ച ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന ബോ​ൾ​പോ​യി​ന്‍റ് പേ​ന സം​സ്കാ​ര​ത്തി​നു വിട; പ​ക​രം മ​ഷി​പ്പേ​ന സം​സ്കാ​രം തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി മാ​ത്തി​ൽ സ്കൂ​ൾ

പ​യ്യ​ന്നൂ​ർ: ഉ​പ​യോ​ഗി​ച്ച ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന ബോ​ൾ​പോ​യി​ന്‍റ് പേ​ന സം​സ്കാ​ര​ത്തി​നു പ​ക​രം മ​ഷി​പ്പേ​ന സം​സ്കാ​രം തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി മാ​ത്തി​ൽ മാ​ത്തി​ൽ എം.​വി.​എം കു​ഞ്ഞി​വി​ഷ്ണു ന​മ്പീ​ശ​ൻ സ്മാ​ര​ക ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും. ന​വ​കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യ ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​പ​യോ​ഗ ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന ബോ​ൾ​പോ​യി​ന്‍റ് പേ​ന മാ​ലി​ന്യ​ത്തി​ൽ നി​ന്നും വി​ദ്യാ​ല​യ​ത്തെ​യും സ​മൂ​ഹ​ത്തെ​യും മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ കു​ട്ടി​ക​ളും ഇ​നി മ​ഷി​പ്പേ​ന ഉ​പ​യോ​ഗി​ക്കാ​നും തീ​രു​മാ​നി​ച്ചു.   ഡി​വൈ​എ​ഫ്ഐ ആ​ല​പ്പ​ട​മ്പ ഈ​സ്റ്റ് മേ​ഖ​ലാ ക​മ്മ​റ്റി​യാ​ണ്  ഹ​രി​താ​ക്ഷ​രം  പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്ക്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മ​ഷി​പ്പേ​ന സ​മ്മാ​നി​ച്ച​ത്. ടി.​വി രാ​ജേ​ഷ് എം.​എ​ൽ​എ മ​ഷി​പേ​ന വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ​വി.​വി.​ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി  വി.​കെ സ​നോ​ജ്, എം.​അ​രു​ൺ,  പി.​പി.​സി​ദി​ൻ,  ഇ. ​വി. ജ​യാ​ന​ന്ദ്, പി. ​ശ​ശി​ധ​ര​ൻ, മു​ഖ്യാ​ധ്യാ​പി​ക  ഐ.​സി. ജ​യ​ശ്രി, പ്രി​ൻ​സി​പ്പ​ൽ എം.​വി ശ്രീ​നി​വാ​സ​ൻ,…

Read More

പ്രീണത്തിന്‍റെ രാ​ഷ്ട്രീ​യ സ​ന്ദേ​ശം..! ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് അ​സോസിയേഷൻ സ​മ്മേ​ള​നത്തിൽ ഡി​ജി​പി​യെ ത​ഴ​ഞ്ഞ് എ​ഡി​ജി​പി​യെ ഉ​ദ്ഘാ​ട​ക​നാ​ക്കി; പോ​ലീ​സ് സേ​ന​യി​ൽ പു​തി​യ വി​വാ​ദത്തിന് തിരികൊളുത്തി

ക​ണ്ണൂ​ർ: അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കാ​ൻ പോ​കു​ന്ന കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​നം സേ​നാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​പ്പോ​ഴെ ച​ർ​ച്ച​യാ​കു​ന്നു.  പോ​ലീ​സ് സേ​ന​യി​ൽ പു​തി​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തു​ന്ന രീ​തി​യി​ലാ​ണ് സ​മ്മേ​ള​ന സം​ഘാ​ട​നം.  കേ​ര​ളാ പോ​ലീ​സ് ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ​യു​ള്ള ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളു​ടെ കീ​ഴ് വ​ഴ​ക്ക​ങ്ങ​ൾ മാ​റ്റി മ​റി​ച്ചു​ള്ള രീ​തി​യാ​ണ് ഇ​ക്കു​റി ക​ണ്ണൂ​രി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ൾ സാ​ധാ​ര​ണ ഗ​തി​യി​ൽ റേ​ഞ്ച് ഐ​ജി​യോ എ​സ്പി​യോ ആ​ണ്  ഉ​ദ്ഘാ​ട​നം ചെ​യ്യാ​റ്. എ​ന്നാ​ൽ ക​ണ്ണൂ​രി​ൽ 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ക​നാ​യി എ​ത്തു​ന്ന​ത് പോ​ലീ​സ് ഹെ​ഡ് ക്വാ​ർ​ട്ട​ർ എ​ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി​യാ​ണ്. പ​തി​വു​ക​ൾ തെ​റ്റി​ച്ച് എ​ഡി​ജി​പി​യെ ഉ​ദ്ഘാ​ട​ക​നാ​ക്കി​യ​തി​നു പി​ന്നി​ൽ  ചി​ല പ്രീ​ണ​ന താ​ത്പ​ര്യ​മാ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.  ഭ​ര​ണാ​നു​കൂ​ല വി​ഭാ​ഗ​ത്തി​നു മൃ​ഗീ​യ ഭൂ​രി​പ​ക്ഷ​മു​ള്ള ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ  ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ വി​ധേ​യ​ത്വം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ക്കാ​ൻ സം​ഘ​ട​ന​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ആ​രോ​പ​മു​ണ്ട്. സ​ർ​ക്കാ​രി​നെ​തി​രേ നി​യ​മ പോ​രാ​ട്ടം ന​ട​ത്തി…

Read More

ഉ​മ്മ​ൻ​ചാ​ണ്ടി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​കേ​സ്; കോടതിയിൽ ഇന്ന് 89 പേർ ഹാജരായി; കേസിൽ അന്നത്തെ സിപിഎം എൽഎൽഎ മാരും പ്രതികളായിരുന്നു; ഡി​സം​ബ​ർ 20ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

ക​ണ്ണൂ​ർ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ് ഡി​സം​ബ​ർ 20ന് ​വീ​ണ്ടും കോ​ട​തി പ​രി​ഗ​ണി​ക്കും. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള 103 കു​റ്റാ​രോ​പി​ത​ർ​ക്കും ക​ണ്ണൂ​ർ അ​ഡീ​ഷ​ണ​ൽ സ​ബ് ജ​ഡ്ജ് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.     ഇ​തി​ൽ 89 പേ​ർ ഇ​ന്നു രാ​വി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. നേ​താ​ക്ക​ളാ​യ പി.​കെ.​ശ​ബ​രീ​ഷ്, അ​ഡ്വ.​നി​സാ​ർ അ​ഹ​മ്മ​ദ്, രാ​ജേ​ഷ് പ്രേം, ​സി.​വി​ജ​യ​ൻ, ബാ​ല​കൃ​ഷ്ണ​ൻ‌ മാ​സ്റ്റ​ർ, ഇ​ർ​ഷാ​ദ് തു​ട​ങ്ങി​യ​വ​രാ​ണ് സ​ബ് ജ​ഡ്ജ്  ബി​ന്ദു സു​ധാ​ക​ര​ൻ മു​ന്പാ​കെ ഇ​ന്ന് ഹാ​ജ​രാ​യ​ത്. ഇ​വ​രോ​ട് ഡി​സം​ബ​ർ 20 ന്  ​ഹാ​ജ​രാ​കാ​ൻ  കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് ഹാ​ജ​രാ​കാ​തി​രു​ന്ന സി.​കൃ​ഷ്ണ​ൻ എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ കെ.​കെ.​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് കോ​ട​തി അ​വ​ധി അ​നു​വ​ദി​ച്ചു. ഇ​വ​രും ഡി​സം​ബ​ർ 20ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം. 2013 ഒ​ക്ടോ​ബ​ർ 27ന് ​ക​ണ്ണൂ​ർ പോ​ലീ​സ് മൈ​താ​നി​യി​ൽ സം​സ്ഥാ​ന പോ​ലീ​സ് അ​ത്‌​ല​റ്റി​ക്സ് മീ​റ്റി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ…

Read More

അയാം മാളിയേക്കൽ മറിയുമ്മ..! പു​രാ​ത​ന മു​സ്ലിം കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും ആ​ദ്യ​മാ​യി ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സം നേ​ടി​യ മ​റി​യു​മ്മ​യെ കാ​ണാ​ൻ ഉ​മ്മ​ൻ​ചാ​ണ്ടിയെത്തി​; അന്നത്തെ രാഷ്ട്രിയ ഓർമ്മകൾ പങ്കുവച്ച് മറിയുമ്മയും

 ത​ല​ശേ​രി: മ​ല​ബാ​റി​ലെ പു​രാ​ത​ന മു​സ്ലിം കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും ആ​ദ്യ​മാ​യി ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സം നേ​ടി​യ മാ​ളി​യേ​ക്ക​ൽ മ​റി​യു​മ്മ​യെ കാ​ണാ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യെ​ത്തി. ടി.​സി മു​ക്കി​ലെ വ​സ​തി​യി​ലാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി മ​റി​യു​മ്മ​യെ കാ​ണാ​നാ​യി എ​ത്തി​യ​ത്. മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ൻ സാ​ഹി​ബ്, കെ.​പി. കേ​ശ​വ​മേ​നോ​ൻ, ന​ഫീ​സ​ത്ത് ബീ​വി തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ ഒ​രു​കാ​ല​ത്ത് ചെ​ന്നെ​ത്തി​യി​ട്ടു​ള്ള മാ​ളി​യേ​ക്ക​ൽ ത​റ​വാ​ട്ട് അം​ഗ​മാ​യ മ​റി​യു​മ്മ​യെ കാ​ണാ​നും സു​ഖ​വി​വ​ര​ങ്ങ​ൾ ആ​രാ​യാ​നു​മാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി ഇ​ന്ന​ലെ എ​ത്തി​യ​ത്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ക​ണ്ടോ​ത്ത് ഗോ​പി, കെ. ​ശി​വ​ദാ​സ​ൻ, എം.​പി. മു​ര​ളി, പ്ര​ദീ​പ് വ​ട്ടി​പ്രം തു​ട​ങ്ങി​യ നേ​താ​ക്ക​ളും ഉ​മ്മ​ൻ​ചാ​ണ്ടി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.     നേ​താ​ക്ക​ൾ​ക്കൊ​പ്പ​മു​ള്ള പ​ഴ​യ​കാ​ല ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച് മു​ൻ​കാ​ല രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ ച​രി​ത്ര​ങ്ങ​ൾ ഓ​ർ​മ​യി​ൽ നി​ന്നും പൊ​ടി​ത​ട്ടി​യെ​ടു​ത്ത് മ​റി​യു​മ്മ ഏ​റെ ആ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് നേ​താ​ക്ക​ളോ​ട് സം​വ​ദി​ച്ച​ത്.

Read More

പഴമ നിലനിർത്താൻ 19 ലക്ഷം..! ക​ണ്ടോ​ന്താ​ര്‍ ജ​യി​ല്‍ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി; സംരക്ഷിത സ്മാരക മായി സംരക്ഷിക്കാൻ സർക്കാർ വക ധനസഹായം

പ​രി​യാ​രം: ച​രി​ത്ര സ്മാ​ര​ക​മാ​യ ക​ണ്ടോ​ന്താ​ര്‍  ജ​യി​ല്‍ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചു.  പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ സം​ര​ക്ഷി​ത സ്മാ​ര​ക​മാ​യി പ്ര​ഖ്യാ​പി​ച്ച ജ​യി​ല്‍ 19.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ഴ​മ നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ട് പു​തു​ക്കി​പ​ണി​യു​ന്ന​ത്.  ഒ​രാ​ഴ്ച്ച മു​മ്പാ​ണ് പു​ന​ര്‍​നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ച​ത്. മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ശ്ര​മം. ജ​യി​ല്‍ മു​റി​യു​ടെ ക​രി​ങ്ക​ല്ല് കൊ​ണ്ട് നി​ര്‍​മി​ച്ച കൂ​റ്റ​ന്‍ ക​ട്ടി​ള​യും ത​റ​യും നി​ല​നി​ര്‍​ത്തി ചു​മ​രു​ക​ള്‍ മു​ഴു​വ​നാ​യും പൊ​ളി​ച്ചു ക​ഴി​ഞ്ഞു. 21 ന് ​ആ​ര്‍​ക്കി​യോ​ള​ജി വ​കു​പ്പി​ന്‍റെ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​യി​രി​ക്കും നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ക. പൊ​ളി​ച്ചു മാ​റ്റി​യ ക​ല്ല് ഉ​പ​യോ​ഗി​ച്ചു ത​ന്നെ​യാ​ണ്  പു​ന​ര്‍​നി​ര്‍​മാ​ണ​വും. 150 വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഓ​ടു​ക​ള്‍ ന​ശി​ക്കാ​തെ ബാ​ക്കി​യു​ള്ള​വ പു​തി​യ കെ​ട്ടി​ട​ത്തി​ന് പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കും.​ഴ​യ ബ്രി​ട്ടീ​ഷ് വാ​സ്തു​വി​ദ്യാ രീ​തി​ക​ള്‍ ത​ന്നെ പി​ന്തു​ട​രാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു. പ​ഴ​യ​കാ​ല ജ​യി​ലി​ന്‍റെ ഭീ​ക​ര​ത അ​നു​ഭ​വി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ ത​ന്നെ കെ​ട്ടി​ടം സ​ജ്ജീ​ക​രി​ക്കും.…

Read More

‘കൈ’ മലത്തികാണിച്ച്..! കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ കു​ടും​ബം ജ​പ്തി ഭീ​ഷ​ണി​യി​ൽ; ആ​സ്തി പ​ണ​യം വ​ച്ച​ത് പാ​ർ​ട്ടി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്കി​ൽ

പ​ഴ​യ​ങ്ങാ​ടി: മു​പ്പ​തു വ​ർ​ഷ​ത്തോ​ളം മാ​ടാ​യി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യി​രു​ന്ന പ​രേ​ത​നാ​യ കെ.​വി. മോ​ഹ​ന​ന്‍റെ കു​ടും​ബം ജ​പ്തി ഭീ​ഷ​ണി​യി​ൽ. എ​ര​മം കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മീ​ത്ത​ലെ പു​ര​യി​ൽ ഇ​ബ്രാ​ഹി​മി​ന്‍റെ കൈ​യി​ൽ നി​ന്ന് ജീ​വി​ത സ​ന്പാ​ധ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ തു​ക​യും ചേ​ർ​ന്ന് കെ.​വി. മോ​ഹ​ന​ൻ വാ​ങ്ങി​ച്ച ഒ​രേ​ക്ക​ർ സ്ഥ​ലം പ​ഴ​യ​ങ്ങാ​ടി അ​ർ​ബ​ൻ ബാ​ങ്കി​ൽ പ​ണ​യം വ​ച്ച് ഒ​രു​ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ മോ​ഹ​ന​ൻ രോ​ഗ​ശ​യ്യ​യി​ലാ​യ​തോ​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങു​ക​യും പി​ന്നീ​ട​ദ്ദേ​ഹം മ​ര​ണ​പെ​ടു​ക​യു​മാ​യി​രു​ന്നു. 2009 വ​രെ പ്ര​സ്തു​ത സ്ഥ​ല​ത്തി​ന് നി​കു​തി അ​ട​ച്ചി​രു​ന്നു. മോ​ഹ​ന​ന്‍റെ മ​ര​ണ​ശേ​ഷം 2017 മാ​ർ​ച്ച് 17ന് ​നി​കു​തി​യ​ട​ക്കാ​ൻ കു​ടും​ബം വി​ല്ലേ​ജ് ഓ​ഫി​സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് യാ​ഥാ​ർ​ഥ്യ​മ​റി​യു​ന്ന​ത്. കൈ​വ​ശ രേ​ഖ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മെ നി​കു​തി അ​ട​യ്ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നാ​യി​രു​ന്നു വി​ല്ലേ​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​മാ​യ ബാ​ങ്ക് ചെ​യ​ർ​മാ​നെ സ​മി​പി​ച്ച​പ്പോ​ൾ രേ​ഖ​യു​മാ​യി ബ​ന്ധ​പെ​ട്ട വി​വ​ര​ങ്ങ​ൾ ന​ൽ​കാ​തെ  തി​രി​ച്ച​യ​ച്ച​താ​യി മോ​ഹ​ന​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു. ബാ​ങ്കു​മാ​യി ബ​ന്ധ​പെ​ട്ട​പ്പോ​ൾ പ​ണ​യം വ​ച്ച…

Read More

മുന്നറിയിപ്പ് നല്‍കിയിട്ടും നിയമം അനുസരിച്ചില്ല! പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം നല്‍കിയ രക്ഷിതാവിനെതിരേ കേസ്; മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണിത്

പൂ​ക്കോ​ട്ടും​പാ​ടം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്ക് ഇ​രു​ച​ക്ര വാ​ഹ​ന​മോ​ടി​ക്കാ​ൻ ന​ൽ​കി​യ ര​ക്ഷി​താ​വി​നെ​തി​രേ എ​ട​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ട​ക്ക​ര സ്വ​ദേ​ശി​യാ​യ ബാ​പ്പു​ട്ടി​ക്കെ​തി​രേ​യാ​ണ് കേ​സ്. നി​ര​വ​ധി ത​വ​ണ ക്ലാ​സു​ക​ളി​ലൂ​ടെ​യും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും നി​യ​മം അ​നു​സ​രി​ക്കാ​ത്ത​തി​നാ​ലാ​ണ് കേ​സെ​ടു​ത്ത​ത്. 15 വ​യ​സു മാ​ത്രം ആ​യ ത​ന്‍റെ മ​ക​ന് വാ​ഹ​നം ഓ​ടി​ക്കാ​ൻ ന​ല്കി​യ​തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും പ​തി​വാ​യ​തോ​ടെ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​കൂ​ടി​യ​ത്. ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കു​മെ​ന്നു പോ​ലീ​സ് താ​ക്കീ​തു ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പ​ല​രും നി​യ​മം പാ​ലി​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യ​ത്. എ​ട​ക്ക​ര എ​സ്ഐ സു​നി​ൽ പു​ളി​ക്ക​ലാ​ണ് ര​ക്ഷി​താ​വി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. മ​ല​പ്പു​റം ജി​ല്ല​യി​ൽ ത​ന്നെ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി ആ​ദ്യ​മാ​യാ​ണ്. വാ​ഹ​നം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന ശി​ക്ഷ​യാ​ണ്…

Read More

എല്ലാത്തിന്‍റേയും കാരണക്കാരൻ വരട്ടെ..! സർക്കാരിന്‍റെ പുത്തൻ മദ്യനയത്തിനെതിരേ കേരളത്തിൽ മദ്യനിരോധനം നടത്തിയ ഏകെ ആന്‍റണി മുന്നോട്ട് വരണമെന്ന് കേരള മദ്യനിരോധന സമതി

ക​ണ്ണൂ​ർ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​നു​ള്ള മ​ദ്യ​നി​രോ​ധ​ന ജ​നാ​ധി​കാ​രം 232, 447 വ​കു​പ്പു​ക​ൾ റ​ദ്ദാ​ക്കി​യ ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യ​ത്തി​നെ​തി​രേ ഉ​യ​ർ​ന്നു​വ​രു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ എ.​കെ. ആ​ന്‍റ​ണി മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. 1996 ൽ ​ചാ​രാ​യം നി​രോ​ധി​ച്ചു​കൊ​ണ്ട് കേ​ര​ള​ത്തെ മ​ദ്യ​നി​രോ​ധ​ന​ത്തി​ലേ​ക്ക് ന​യി​ച്ച് മാ​തൃ​ക കാ​ട്ടി​യ ആ​ന്‍റ​ണി​ക്ക് ധാ​ർ​മി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.പ്ര​സി​ഡ​ന്‍റ് ടി.​പി.​ആ​ർ. നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ദി​നു മൊ​ട്ട​മ്മ​ൽ, രാ​ജ​ൻ തീ​യ​റേ​ത്ത്, ച​ന്ദ്ര​ൻ മ​ന്ന, കെ. ​മു​കു​ന്ദ​ൻ, കെ.​പി. അ​ബ്ദു​ൾ അ​സീ​സ്, കെ. ​ഗോ​പാ​ല​ൻ, പി. ​ബാ​ല​കൃ​ഷ്ണ​ൻ, മ​നോ​ജ് കൊ​റ്റാ​ളി, പി. ​പ​ങ്ക​ജ​വ​ല്ലി, എം. ​അ​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.മ​ദ്യ​നി​രോ​ധ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​ർ 22ന് ​രാ​വി​ലെ 10ന് ​ക​ണ്ണൂ​ർ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

Read More

107 വർഷത്തെ ചരിത്രം എന്താണന്നറിയേണ്ടേ..! പു​തി​യ ത​ല​മു​റ​ക്ക് പോ​യ​കാ​ല ച​രി​ത്രം പ​ഠി​ക്കാ​ൻ ത​ളി​പ്പ​റ​ന്പ് താ​ലൂ​ക്ക് ഓ​ഫീ​സ് കെ​ട്ടി​ടം സ്വാ​ത​ന്ത്ര്യ സ​മ​ര സ്മൃ​തി സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്ക​ണം

ത​ളി​പ്പ​റ​ന്പ്: ത​ളി​പ്പ​റ​ന്പ് താ​ലൂ​ക്ക് ഓ​ഫീ​സ് കെ​ട്ടി​ടം സ്വാ​ത​ന്ത്ര്യ സ​മ​ര സ്മൃ​തി സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ന്നു. 1910 ൽ ​നി​ർ​മി​ച്ച താ​ലൂ​ക്ക് ഓ​ഫീ​സ് കെ​ട്ടി​ടം 107 വ​യ​സു പി​ന്നി​ട്ടി​ട്ടും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ളൊ​ന്നു​മി​ല്ലാ​തെ ത​ന്നെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബ്രി​ട്ടീ​ഷ് ഭ​ര​ണ​ക്കാ​ല​ത്ത് ത​ളി​പ്പ​റ​ന്പി​ലെ താ​ലൂ​ക്ക് ക​ച്ചേ​രി​യെ​ന്ന നി​ല​യി​ൽ കോ​ട​തി​യും പോ​ലീ​സ് സ്റ്റേ​ഷ​നും ജ​യി​ലും ഇ​വി​ടെ ത​ന്നെ​യാ​യി​രു​ന്നു. പ​തി​ന​ഞ്ചോ​ളം ജ​യി​ൽ മു​റി​ക​ളാ​ണ് അ​ന്ന് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​വ ഇ​പ്പോ​ൾ താ​ലൂ​ക്ക് ഓ​ഫീ​സി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഓ​ഫീ​സു​ക​ൾ​ക്കാ​യി വി​ട്ടു​കൊ​ടു​ത്തി​രി​ക്ക​യാ​ണ്. തു​രു​ന്പ് പോ​ലും പി​ടി​ക്കാ​ത്ത 107 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഇ​രു​ന്പ​ഴി​ക​ൾ ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്ക് അ​ത്ഭു​തം ത​ന്നെ​യാ​ണ്. ക​രി​ങ്ക​ല്ലു​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച ക​ട്ടി​ള​ക​ളും ഇ​ഷ്ടി​ക പ​തി​ച്ച ത​റ​യും നൂ​റ്റാ​ണ്ട് പി​ന്നി​ട്ട​തി​ന്‍റെ പോ​റ​ലു​ക​ളൊ​ന്നും പു​റ​ത്തു​കാ​ണി​ക്കു​ന്നി​ല്ല. ത​ളി​പ്പ​റ​ന്പി​ൽ പു​തി​യ റ​വ​ന്യു ഡി​വി​ഷ​ൻ ഓ​ഫീ​സ് കൂ​ടി അ​നു​വ​ദി​ച്ച​തോ​ടെ നി​ല​വി​ലു​ള്ള താ​ലൂ​ക്ക് ഓ​ഫീ​സ് വ​ള​പ്പി​ൽ പു​തി​യ റ​വ​ന്യൂ ട​വ​ർ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വീ​ണ്ടും…

Read More

ദേശീയപതാക കാണിക്കുമ്പോള്‍ കസേരയില്‍ ലൈംഗികബന്ധത്തില്‍ ഏർപ്പെടുന്നവരുടെ ചിത്രം; ബ്രണ്ണൻ കോളജിലെ വിവാദ മാഗ സിന്‍റെ എഡിറ്ററടക്കം 13 പേർക്കെതിരെ കേസ്

 കണ്ണൂർ: തലശേരി ബ്രണ്ണന്‍ കോളജിലെ മാഗസിൻ വിവാദവുമായി ബന്ധപ്പെട്ട് എഡിറ്ററടക്കം 13 പേർക്കെതിരെ കേസ്. എബിവിപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ധർമ്മടം പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കോളജിന്‍റെ125‌-ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ പുറത്തിറക്കിയ മാഗസിൻ ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിക്കുന്നതാണെന്നായിരുന്നു ആരോപണം. സിനിമ തിയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രമായിരുന്നു വിവാദങ്ങൾക്ക് വഴിവച്ചത്. ഇത് വിവാദമായതോടെ മാഗസിന്‍ വിതരണം നിര്‍ത്തിവച്ചിരുന്നു. അതേസമയം, മാഗസിന്‍ ഉളളടക്കത്തെ തെറ്റായി കാണേണ്ടതില്ലെന്നായിരുന്നു എഡിറ്റോറിയല്‍ ബോര്‍ഡിന്‍റെ നിലപാട്. മാഗസിനെതിരെ പ്രതിഷേധവുമായി എബിവിപിക്ക് പുറമേ, കെഎസ്‌യുവും രംഗത്തെത്തിയിരുന്നു.

Read More