കൂത്തുപറമ്പ്: സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന കടകളും സ്ഥാപനങ്ങളും ലക്ഷ്യമിട്ട് പണം തട്ടിപ്പു നടത്തുന്ന സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഉടമ കടയിലില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെ കടയിൽ എത്തുകയും ഉടമ പണം തരാൻ പറഞ്ഞിട്ടുണ്ടെന്ന് ജീവനക്കാരെ വിശ്വസിപ്പിച്ചു പണം കൈക്കലാക്കി മുങ്ങുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ ഒരാളുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. പിണറായിയിലെ ഒട്ടേറെ കടകളിലും കൂത്തുപറമ്പിനടുത്ത പാച്ചപ്പൊയ്ക, പാനുണ്ടറോഡിലെ കടയിലുമാണ് ഏറ്റവും ഒടുവിൽ തട്ടിപ്പ് നടന്നത്. സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന കടകളാണ് ഇയാൾ മുഖ്യമായും തട്ടിപ്പ് നടത്താനായി തെരഞ്ഞെടുത്തതെന്നും കണ്ടെത്തി. പാച്ചപ്പൊയ്ക-പാനുണ്ട റോഡിലെ വാഹന ഇൻഷ്വറൻസ് ഓഫീസിൽ നിന്നും മൂവായിരം രൂപയാണ് തട്ടിപ്പുകാരൻ കൈക്കലാക്കിയത്. സമാനമായ രീതിയിൽ ഇയാൾ പിണറായിയിലെ ലോട്ടറി സ്റ്റാളിൽ നിന്നും 1,500 രൂപയും മറ്റൊരു പലചരക്കുകടയിൽ നിന്നും 1,400 രൂപയും കൈക്കലാക്കി. തട്ടിപ്പിനു വിധേയമായപിണറായിയിലെ…
Read MoreCategory: Kannur
ഡോഗ് സ്ക്വാഡിനു കരുത്തേകാന്‍ ഗൗരിയും ചാർളിയും ക്യാമിയും എത്തി; ട്രെയിനിംഗ് പൂർത്തിയാക്കിയത് ഹരിയാനയിലെ ഐടിബിപി യിൽ നിന്നും
കാസർഗോഡ്: ഹരിയാനയിലെ ഐടിബിപി യിൽ നിന്നും ട്രെയിനിംഗ് പൂർത്തിയാക്കി ഗൗരിയും തെക്കൻപൂർ ബിഎസ്എഫിൽ നിന്നും ട്രെയിനിംഗ് കഴിഞ്ഞ ചാർളിയും ക്യാമിയും ഇന്നലെ ജില്ലയിലെത്തി. ഇതോടെ ജില്ലയിലെ പോലീസ് ഡോഗ് സ്ക്വാഡിൽ ഡോഗുകളുടെ എണ്ണം അഞ്ചായി. ബോംബുകളും മറ്റു സ്ഫോടക വസ്തുക്കളും കണ്ടുപിടിക്കുന്നതിൽ കഴിവുതെളിയിച്ച ഡോഗുകളാണ് ഗൗരിയും ചാർളിയും ക്യാമിയും. ഗൗരി 11 മാസം പ്രായമുള്ള ലാബ്രഡോർ ഡോഗ് ആണ്. എറണാകുളത്തു നിന്ന് വാങ്ങിയ ഡോഗ് ഇൻഡോടിബറ്റൻ ബോർഡർ പോലീസ് ക്യാന്പിൽ നിന്ന് ട്രെയിനിംഗ് പൂർത്തിയാക്കി. ചാർളിയും ക്യാമിയും ബിഎസ്എഫ്അക്കാഡമിയായ തെക്കൻപൂരിൽ നിന്നുമാണ് ലഭിച്ചത്. ഇവയെ കൂടാതെ സ്നിഫർ ഡോഗ് ആയ ബഡ്ഡിയും ട്രാക്കർ ഡോഗായ റൂണിയും നേരത്തെ ഇവിടെയുണ്ട്. കോണ്‍സ്റ്റബിൾമാരായ സജിൽകുമാറും പി. റെജിമോൻ, കെ.ഷിബു, എം.പ്രദീഷ്, ടിനോ തോമസ്, പി.അനീഷ് എന്നിവരും ഡോഗുകളെ പരിശീലിക്കാൻ പങ്കെടുത്തിരുന്നു.
Read Moreഅരുത് ഇനിയുമീ ക്രൂരത..! മകളും മകളുടെ ഭര്‍ത്താവും വീട് സ്വന്തമാക്കാനായി നിരന്തരം പീഡിപ്പിക്കുന്നു; മകള്‍ ഇറക്കിവിട്ട ദമ്പതികള്‍ പള്ളിയില്‍ അഭയം തേടി
തളിപ്പറമ്പ് : സ്വന്തം വീട്ടില്‍ നിന്നും മകള്‍ ഇറക്കിവിട്ട വൃദ്ധ ദമ്പതികള്‍ക്ക് പളളി വരാന്തയില്‍ അഭയം. വീട്ടില്‍ മനഃസമാധാനത്തോടെ കഴിയുന്നതിന് നീതിപീഠത്തിന്റെയും നിയമപാലകരുടെയും ഭരണകൂടത്തിന്റെയും കനിവിനായി കാത്തിരിക്കുകയാണിവർ. തളിപ്പറമ്പ് തൃച്ചംബരം സെന്റ് പോള്‍സ് ദേവാലയത്തിനു സമീപത്തെ ഹെന്റി ജോസും ഭാര്യ മോളിയുമാണ് പെരുവഴിയിലായത്. ആലുവ സ്വദേശിയായ ഹെന്റി ജോസ് ഭാര്യയോടൊപ്പം തളിപ്പറമ്പിലെത്തിയിട്ട് 43 വര്‍ഷമായി. സര്‍വീസ് സ്റ്റേഷന് തൊഴിലാളിയാണ് ഹെന്റി. ഹെന്റിയും മോളിയും മകള്‍ ഗ്രേസിയും ഭര്‍ത്താവ് ഡേവിഡ് റാഫേലും മൂന്നു മക്കളും തൃച്ചംബരം സെന്റ് പോള്‍സ് ദേവാലയത്തിനു സമീപത്തെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷമായി മകളും മകളുടെ ഭര്‍ത്താവും വീട് സ്വന്തമാക്കാനായി നിരന്തരം പീഡിപ്പിക്കുകയാണെന്നാണ് ദന്പതികൾ പറയുന്നത്. ഇത്രയും കാലമായി മകളില്‍ നിന്നും നീതിക്കായി പോലീസ് സ്റ്റേഷനും കോടതിയും കയറി ഇറങ്ങിയെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ ദിലസം…
Read Moreഫസൽ കേസിലെ തെളിവുകളെ ന്യാകരിച്ച ഡിവൈഎസ്പി പി.പി. സദാനന്ദനെതിരേ നിയമനടപടിക്കൊരുങ്ങി ബിജെപി; കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ അഭിപ്രായം പറഞ്ഞത് ശരിയായില്ല
കണ്ണൂർ: തലശേരിയിലെ എൻഡിഎഫ് പ്രവർത്തകൻ ഫസലിനെ വധിച്ച കേസിൽ പോലീസ് ശേഖരിച്ച തെളിവുകളെ ന്യായീകരിച്ച കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദനെതിരേ ബിജെപി സംസ്ഥാന നേതൃത്വം നിയമനടപടികളിലേക്ക്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ അഭിപ്രായം പറഞ്ഞത് ശരിയായ നടപടിയല്ലെന്നും ഇതിനെതിരേ ജുഡീഷറി അടക്കമുള്ള നിയമസവിധാനങ്ങളെ സമീപിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ഡിവൈഎസ്പി ജഡ്ജി ചമയേണ്ടന്നും പോലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തന്ന പ്രസ്താവനകളാണ് സദാനന്ദന്റെ ഭാഗത്ത് നിന്നുള്ളതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.ഡിവൈഎസ്പി സദാനന്ദൻ രാഷ്ട്രീയക്കാരനെപോലെയാണ് സംസാരിച്ചതെന്നും ഫസൽവധക്കേസിനെ പോലെ എന്തുകൊണ്ട് സദാനന്ദൻ ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ ഗവേഷണം നടത്തിയില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് ആരോപിച്ചു. കേസിൽ പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കാനാണ് ഡിവൈഎസ്പിയുടെ ശ്രമം. ഫസൽവധക്കേസിലെ പ്രതികളെ സംശയമില്ലാതെയാണ് സിബിഐ കണ്ടെത്തിയതെന്നും സത്യപ്രകാശ് പറഞ്ഞു. ഇന്നലെ കണ്ണൂരിൽ നടന്ന കേരള പോലീസ്…
Read Moreരാഷ്ട്രീയ മാന്യതയ്ക്ക് നിരക്കാത്തത്..! തൊഴി ലുറപ്പ് തൊഴിലാളികൾക്ക് വേതനം ലഭിക്കാത്തത് കേന്ദ്രം ഫണ്ട് അനുവദിക്കാ ത്തുകൊണ്ടെന്ന പി.കെ ശ്രീമതിയുടെ പ്രസ്താ വന തെറ്റിധരിപ്പിക്കുന്നതാണെന്ന് ബിജെപി
കണ്ണൂർ: ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം ജോലി ചെയുന്ന തൊഴിലാളികൾക്കുള്ള ഫണ്ട് കേന്ദ്രം അനുവദിക്കാത്തത് കൊണ്ട് തൊഴിലാളികൾ പട്ടിണിയിലാണെന്നും അടിയന്തിരമായി ഫണ്ട് അനുവദിക്കണം എന്നുമുള്ള പി കെ ശ്രീമതിയുടെ പ്രസ്താവന അടിസ്ഥാന രഹിതവും തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പ. സത്യപ്രകാശ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പിലും ഫണ്ട് വിനയോഗത്തിലും വലിയ രീതിയിലുള്ള ക്രമക്കേടും തട്ടിപ്പു നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ചെയ്യാത്ത പണിയുടെ പേരിൽ തുക വിനിയോഗിച്ചും തൊഴിലാളികളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയും രജിസ്റ്ററിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയും വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ട്. എത്ര പേർ എത്ര തൊഴിൽ ചെയ്തെന്നും ഏതൊക്കെ മേഖലകളിലും വിഭാഗങ്ങളിലുമാണ് പ്രവൃത്തി നടന്നെന്ന സർട്ടിഫിക്കറ്റ് ഇതുവരെ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ചിട്ടു പോലുമില്ല. അനുവദിച്ച ഫണ്ട് വകമാറ്റിചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വാസ്തവും ഇതായിരിക്കെ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രസ്താവനകൾ ഒരു ലോക്സഭാ ജനപ്രതിനിധി നടത്തുന്നത് …
Read Moreഒന്നുറക്കെ പറഞ്ഞിരുന്നെങ്കിൽ..! പനി പടർ ന്നു പിടിക്കുമ്പോൾ ആശുപത്രി പൂട്ടിക്കിട ക്കുന്നു; രണ്ടു വർഷം മുമ്പ് പണിത ഹോമി യോ ആശുപത്രി കെട്ടിടമാണ് വൈദ്യു തിയില്ലാത്ത പേരിൽ അടഞ്ഞ് കിടക്കുന്നത്
തളിപ്പറമ്പ്: ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷം ആകാറായിട്ടും തളിപ്പറമ്പ് നഗരസഭയിലെ ഹോമിയോ ആശുപത്രി കെട്ടിടം പൂട്ടിക്കിടക്കുന്നു. 2015 ഓഗസ്റ്റ് 17 നാണ് നഗരസഭാ ഹോമിയോ ആശുപത്രിക്ക് വേണ്ടി കുറ്റിക്കോല്‍ പഴയ ടോള്‍ബൂത്തിന് സമീപം ഹോമിയോ ആശുപത്രിക്ക് 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് കെട്ടിടം പണിതത്. ഇപ്പോള്‍ നഗരസഭാ ബസ്സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി രോഗികള്‍ക്ക് അസൗകര്യമായതിനാല്‍ ഇവിടേക്ക് മാറ്റാനായിരുന്നു തിരക്കിട്ട് കെട്ടിടം പണിതത്. കഴിഞ്ഞ ഭരണസമിതിയുടെ അവസാനകാലത്ത് തിരക്കിട്ട് ഉദ്ഘാടനം നടത്തിയെങ്കിലും വൈദ്യുതി കണക്ഷന് ലഭിക്കാത്തതിനാല്‍ ഹോമിയോ ആശുപത്രി ഇപ്പോഴും മൂന്നാംനിലയിലെ തട്ടുംപുറത്ത് തുടരുകയാണ്. നൂറുകണക്കിന് രോഗികളാണ് നിത്യവും ഹോമിയോ ആശുപത്രിയിലെത്തുന്നത്. വൃദ്ധരും കുട്ടികളുമായവര്ക്ക് മൂന്നാംനിലയിലേക്ക് കയറുന്നത് ബുദ്ധിമുട്ടായതിനാലാണ് അടിയന്തര പ്രാധാന്യത്തോടെ പുതിയ കെട്ടിടം നിര്‍മ്മിച്ചതെങ്കിലും രോഗികള്‍ ഇപ്പോഴും പടികയറിക്കൊണ്ടിരിക്കയാണ്. വൈദ്യുതി കണക്ഷന് ലഭ്യമാക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് നഗരസഭ ആരോഗ്യ…
Read Moreഫാഷൻഫ്രൂട്ട് പന്തലിച്ചത് സ്വപ്നങ്ങളിൽ മാത്രം..! കരിന്പാറപ്പുറത്തെ പാഷൻഫ്രൂട്ട് കൃഷി വിളഞ്ഞ് നാടിന്റെ നാനാഭാഗത്തേക്ക് വിതരണം ചെയ്യണമെന്ന പദ്ധതി പന്തലിൽ ഒതുങ്ങി; ചിലവായത് 20 ലക്ഷവും
തളിപ്പറമ്പ്: അഞ്ചേക്കറില്‍ നൂറ് ചുവട് പാഷന്‍ഫ്രൂട്ട് തൈകള്‍, ഈ തൈകളില്‍ നിന്നും ലഭിക്കുന്ന ക്വിന്റല്‍ കണക്കിന് പാഷന്‍ഫ്രൂട്ട് പഴങ്ങളില്‍ നിന്നും ഉത്പാദിപ്പിച്ചെടുക്കുന്ന വൈവിധ്യമാര്‍ന്ന മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള് കണ്ണൂര്‍ ജില്ലാ കൃഷിഫാമില്‍ നിന്നും നാടിന്റെ നാനാഭാഗത്തേക്കും ഒഴുകുന്നു… സംഭവം കേള്‍ക്കാന്‍ വളരെ സുഖമുള്ളതാണ്. എന്നാല്‍ കഥയിത് വേറെയാണ്. കഴിഞ്ഞ വര്‍ഷം കരിമ്പം ജില്ലാ കൃഷിഫാമില്‍ ആരംഭിച്ച പഴ സംസ്ക്കരണ കേന്ദ്രത്തിന് വേണ്ടിയാണ് കാരത്തുംപാറയിലെ അഞ്ചേക്കര്‍ സ്ഥലത്ത് നൂറ് ചുവട് പാഷന്‍ഫ്രൂട്ട് തൈകള്‍ നട്ടുവളര്‍ത്താന്‍ ഫാമിന്റെ നടത്തിപ്പ് ചുമതലക്കാരായ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്. ഇരുപത് ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചത്. ശാസ്ത്രീയമായ രീതിയില്‍ കൃഷി നടത്തുന്നതിന് പാഷന്‍ഫ്രൂട്ട് തൈകള്‍ക്ക് പടര്‍ന്നുകയറാന്‍ തക്ക വിധത്തില്‍ വര്‍ഷങ്ങളോളം നിലനില്ക്കത്തക്ക വിധത്തില്‍ ഓരോ ഏക്കര്‍ വിസ്തൃതിയില്‍ അഞ്ചിടത്തായി കൂറ്റന്‍ ഇരുമ്പ് പന്തലുകളാണ് പണിതത്. കരിമ്പാറകള്‍ക്ക് മുകളിലാണ് കോണ്‍ക്രീറ്റ് തൂണുകളില്‍ പന്തല്‍ നിര്‍മിച്ചത്. പാറകളില്‍…
Read Moreപതിവുകൾ പലതും തെറ്റുന്നു..! രാഷ്ട്രീയമില്ലെന്ന അവകാശപ്പെടുന്ന പോലീസ് അസോസിയേഷൻ സമ്മേളനനഗരി ചുവന്നു; പോലീസ് സേനയിൽ മുറുമുറുപ്പ്
കണ്ണൂർ: സംസ്ഥാനത്തെ പോലീസുകാരുടെ ഏക സംഘടനയായ കേരള പോലീസ് അസോസിയേഷനു രാഷ്ട്രീയമില്ലെന്നാണ് വയ്പ്. എന്നാൽ ഭരണമാറ്റം വരുന്പോഴെല്ലാം പോലീസ് അസോസിയേഷൻ ഭരണക്കാരുടെ പക്ഷം ചേരും. അതാണ് കേരളത്തിലെ ഇതുവരെയുള്ള പതിവ്. എന്തൊക്കെയായാലും രാഷ്ട്രീയം പരസ്യമായി പ്രകടിപ്പിക്കാൻ പോലീസ് അസോസിയേഷൻ മുതിരാറില്ല. എന്നാൽ ഇക്കുറി കണ്ണൂർ ജില്ലാകമ്മിറ്റി പതിവ് തെറ്റിച്ചു. കേരള പോലീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളന നഗരിയെ ചുവപ്പണിയിച്ചാണ് സംഘാടകർ തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കിയത്. നീലയാണ് അസോസിയേഷന്റെ ഔദ്യോഗിക നിറം. എന്നാൽ സമ്മേളന നഗരി മുഴുവൻ ചുവപ്പണിയിപ്പിച്ചാണ് അലങ്കരിച്ചത്. സ്വാഗതകമാനവും തോരണങ്ങളുമെല്ലാം ചുവപ്പുതന്നെ. പോലീസ് അസോസിയേഷന്റെ എബ്ലം മാത്രം നീലനിറത്തിലുണ്ട്. അലങ്കാരത്തിനായി കുറച്ചു നീല കൊടികളും സ്ഥാപിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ സിപിഎമ്മിന്റെയോ പോഷക സംഘടനകളുടെയോ സമ്മേളനമാണെന്നേ തോന്നുകയുള്ളൂ. സമ്മേളനനഗരി ചുവപ്പണിയിച്ചതിൽ ഒരുവിഭാഗം പോലീസുകാരിൽ കടുത്ത അമർഷം ഉയർന്നിരക്കുകയാണ്. സേനയിൽ അമിതമായി രാഷ്ട്രീയം കുത്തനിറക്കാനുള്ള ശ്രമമാണ് ചുവപ്പണിയിച്ചതിനു പിന്നിലെന്ന്…
Read Moreപോലീസുകാർ ദാസ്യപ്പണി എടുക്കേണ്ടവരല്ല..! പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ സംവിധാനം പോലീസുകാരെ ദാസ്യപ്പണി എടുക്കാനുള്ള സംഘമായി ദുരുപയോഗപ്പെടുത്തുകയാണ് തുറന്നടിച്ച് ടോമിൻ തച്ചങ്കരി
കണ്ണൂർ: വിമർശനവുമായി എഡിജിപി ടോമിന് തച്ചങ്കരി. ജഡ്ജിമാരും ജനപ്രതിനിധികളും സ്വന്തം മണ്ഡലത്തിൽ പോകാൻ പോലും പോലീസുകാരെ പേഴ്സണൽ സ്റ്റാഫായി വിളിക്കുകയാണ്. പോലീസുകാരെ പേഴ്സണൽ സെക്യൂരിറ്റിക്കായി കൊണ്ടുപോകുന്നത് പലരും സ്റ്റാറ്റസ് ആയാണ് കാണുന്നത്. ഇത്തരത്തിലുള്ള ദുരുപയോഗം സർക്കാരിനു വലിയ വെല്ലുവിളിയാണെന്നും കണ്ണൂരിൽ പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് തച്ചങ്കരി പറഞ്ഞു. പോലീസുകാരെ ദാസ്യപ്പണി എടുക്കാനുള്ള സംഘമായി ദുരുപയോഗപ്പെടുത്തുകയാണ്. പേഴ്സണൽ സെക്യൂരിറ്റി സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നതിലൂടെ സർക്കാരിന് ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. പേഴ്സണൽ സെക്യൂരിറ്റിക്ക് പോകുന്ന ഓഫീസർമാർ ആരെയെങ്കിലും പ്രതിരോധിച്ചു രക്ഷപ്പെടുത്തിയ ചരിത്രം കേട്ടിട്ടില്ലെന്നും എഡിജിപി പറഞ്ഞു. സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ തുറന്നുപറയാന്‍ പോലീസ് ഉദ്യോഗസ്ഥർ തയാറാകണം. സ്വന്തം മണ്ഡലത്തിൽ പോലും സുരക്ഷാ ഭീഷണി ഉള്ളവരാണോ ജനപ്രതിനിധികളെന്നും തച്ചങ്കരി ചോദിച്ചു.
Read Moreഈ പണി ഞങ്ങളോട് വേണ്ടായിരുന്നു…! തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടും അലവൻസ് ഉദ്യോഗസ്ഥർക്ക് നല്കിയി ല്ല; പോലീസുകാർക്ക് മാത്രം നൽകിയതിൽ വ്യാപക പ്രതിഷേധം
സജീവൻ പൊയ്ത്തുംകടവ് കണ്ണൂർ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് വർഷം ഒന്ന് പിന്നിട്ടിട്ടും ഡപ്യൂട്ടി കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് അലവൻസ് ഇനിയും നൽകിയില്ല . എന്നാൽ പോലീസുകാർക്ക് നല്‍കുകയും ചെയ്തു. കണ്ണൂർ ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലായി 110 ഉദ്യോഗസ്ഥരെയാണ് വിവിധ സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ, ജൂണിയർ സൂപ്രണ്ട് തുടങ്ങി ജില്ലാ ഓഫീസർമാരാണ് തെരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ചത്. ഇവരെ കൂടാതെ നാല് താലൂക്കുകളിലായി 24 ഇആർഒമാരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും ഓണറേറിയം അനുവദിക്കാത്തത് ഉദ്യോഗസ്ഥർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ട്. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ നിയോഗിച്ചിരുന്ന പോലീസുകാരുടെ തെരഞ്ഞെടുപ്പ് അലവൻസ് 2016 ജൂൺ മാസത്തിൽ തന്നെ നൽകുകയും ചെയ്തിരുന്നു.സാധാരണയായി തെരഞ്ഞെടുപ്പു കഴിഞ്ഞാൽ രണ്ടു മാസത്തിനകം ഓണറേറിയം നൽകാറുണ്ട്. സാധാരണ ശന്പളത്തിനു പുറമെ ഇരട്ടി തുക…
Read More