ആലക്കോട്: ആലക്കോട് പഞ്ചായത്തിൽ ജലനിധി പദ്ധതിക്ക് സ്ഥലം വിട്ടുനിൽകിയതിന്റെ പണം നൽകാത്തതിൽ പ്രതിഷേധിച്ച് മൊബൈൽ ടവറിന്റെ മുകളിൽ കയറി മധ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി. ഒറ്റത്തൈ സ്വദേശി ബിജു തെങ്ങുംപള്ളി (58) യാണ് ആലക്കോട് ടൗണിലെ സ്വകാര്യ കന്പനിയുടെ മൊബൈൽ ടവറിൽ കയറി ഭീഷണിമുഴക്കിയത്. രാവിലെ 10 ഓടെ കൈയിൽ പെട്രോളുമായി 200 അടിയോളം ഉയരത്തിലുള്ള ടവറിൽ കയറി ഇരിക്കുകയായിരുന്നു. ജലനിധിയുടെ ടാങ്ക് സ്ഥാപിക്കുന്നതിനായി വർഷങ്ങൾക്കു മുന്‍പ് ഇയാൾ സ്ഥലം വിട്ടുനൽകിയിരുന്നു. 10,000 രൂപയ്ക്കാണ് സ്ഥലം വിട്ടുനിൽകിയത്. എന്നാൽ, ഇതേവരെ പണം ലഭിച്ചിട്ടില്ല. സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് ഏറെ അനുനയിപ്പിച്ചാണ് 11 മണിയോടെ ഇയാളെ താഴെയിറക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് ഓഫീസിലെത്തിച്ച ഇയാളുമായി പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ചർച്ചനടത്തി.
Read MoreCategory: Kannur
പ്രശ്നം ഗുരുതരമാകുന്നു..! ദമ്പതികളെ ഊരുവിലക്കിയ സംഭവത്തിൽ മക്കളെ സഹായിച്ചെന്നാരോപിച്ച് മാതാപിതാക്കൾക്കും സമുദായത്തിന്റെ ഭ്രഷ്ട്
മാനന്തവാടി: ഉൗരുവിലക്കും ഭ്രഷ്ടും ഏർപ്പെടുത്തി മാനന്തവാടി എരുമത്തെരുവിലെ അരുണ്‍-സുകന്യ ദന്പതികളുടെ ജീവിതം ദുരിതത്തിലാക്കിയ സംഭവം കൂടുതൽ സങ്കീർണമാവുന്നു. ദന്പതികളെ സഹായിച്ചുവെന്നാരോപിച്ച് ഇരുവരുടെയും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും കഴിഞ്ഞ ദിവസം സമുദായം ഭ്രഷ്ട് പ്രഖ്യാപിച്ചു. ഇതേ തുടർന്ന് സുകന്യയുടെ പിതാവിന്റെ വീട്ടിൽ നിന്നും 95 വയസിലേറെ പ്രായമുള്ള അമ്മയെ സഹോദരങ്ങൾ ഇറക്കിക്കൊണ്ടുപോയി. എന്നാൽ കഴിഞ്ഞ ദിവസം പ്രായമായ അമ്മയെ കാണാനെത്തിയ സുകന്യയുടെ മാതാവ് സുജാതയെ വീട്ടിൽ നിന്നിറക്കിവിട്ടു. സമുദായ ഭ്രഷ്ടായതിനാൽ അമ്മയെ സന്ദർശിക്കാൻ പാടില്ലെന്നും അമ്മ മരിച്ചാൽ സമുദായ ശ്മശാനത്തിൽ സംസ്കരിക്കാനില്ലെന്നും ഭീഷണിപ്പെടുത്തിയാണ് വീട്ടുകാർ സുജാതയെ മടക്കിയയച്ചത്. പരസ്യമായ ഉൗരുവിലക്കും ഭ്രഷ്ടും തങ്ങൾക്കെതിരെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സ്വന്തം അമ്മയെ കാണാൻ പോലും അനുവദിക്കാത്ത വിധം സാമൂഹിക ഭ്രഷ്ടിന് ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച് സുജാത-ഗോവിന്ദരാജ് ദന്പതികൾ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സാമൂഹിക നീതിവകുപ്പ്…
Read Moreഎല്ലാം ശരിയാക്കാൻ മറന്നു..! വാഗ്ദാനവും പ്രചാരണങ്ങളും വെറും വാക്കായി; മുഖ്യമന്ത്രിയുടെ നാട്ടിൽ കുട്ടികൾക്ക് പാഠപുസ്തകമില്ല; പഴയ പുസ്തകത്തിനായി അധ്യാപകർ നെട്ടോട്ടത്തിൽ
തലശേരി: വാഗ്ദാനവും പ്രചാരണങ്ങളും വെറും വാക്കായി. ഒപ്പമുണ്ടെന്ന് പരസ്യത്തില്‍ ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാർഥികളുടെ കൂടെയില്ല. മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകത്തില്‍ ഇനിയും പാഠപുസ്തകം എത്തിയില്ല. തലശേരി ഗവണ്മെന്റ് ബ്രണ്ണന്‍ ഹയര്‍ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ അഞ്ച് സ്കൂളുകളിലാണ് സ്കൂള്‍ തുറന്ന് രണ്ടാഴ്ച പിന്നിട്ടും പുസ്തകങ്ങളെത്താത്തത്. അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ ഇംഗ്ലീഷ് , ഹിന്ദി, മലയാളം പുസ്തകങ്ങളാണ് ലഭിക്കാത്തത്. പത്താം തരം ഇംഗ്ലീഷ് മീഡിയത്തിലെ ഒരു പുസ്തകവും എത്തിയിട്ടില്ല. പൊതു വിദ്യഭ്യാസം ശക്തിപ്പെടുത്തുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴാണ് 150 വര്‍ഷത്തെ പാരമ്പര്യമുള്ള തലശേരി ബ്രണ്ണന്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ പോലും പുസ്തകമെത്താത്തത്. മേയിൽ നല്കിയ ഇന്റന്റില്‍ വന്ന പിശകാണ് പുസ്തകം എത്താന്‍ വൈകിയതിനു പിന്നിലെന്നാണ് ബുക്ക് ഡിപ്പോ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇന്റന്റിലെ പിശക് മേയിൽ തന്നെ തിരുത്തിയിട്ടുണ്ടന്നും പുസ്തകം എത്തിക്കാത്തതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ഒരു വിഭാഗം…
Read Moreപഴശിയുടെ തന്ത്രങ്ങൾ ഇനി ചുമരിലും..! കേരളവർമ പഴശിരാജയുടെ പോരാട്ട ചരിത്രങ്ങൾ ഇനി പഴശി സ്മൃതി മണ്ഡപത്തിന്റെ ചുമരിൽ; ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളാണ് ആലേഖനം ചെയ്യുക
മട്ടന്നൂർ: കേരളവർമ പഴശിരാജയുടെ പോരാട്ട ചരിത്രങ്ങൾ ഇനി പഴശി സ്മൃതി മണ്ഡപത്തിലും. മണ്ഡപത്തിലെ ചുമരിൽ വരയ്ക്കുന്ന ചിത്രങ്ങൾ പൂർത്തീകരിച്ച് ജൂലൈ ആദ്യവാരത്തിൽ ജനങ്ങൾക്ക് തുറന്നു കൊടുക്കും. കേരളസിംഹം പഴശിരാജയുടെ ചരിത്രം മട്ടന്നൂർ നഗരസഭയാണ് ചുമർചിത്രമാക്കുന്നത്. ജന്മനാട്ടിലെ ചരിത്ര സ്മാരകത്തിൽ പഴശിയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളാണ് ആലേഖനം ചെയ്യുക. കെ. ആർ. ബാബുവിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് സ്മൃതിമണ്ഡപത്തിന്റെ ചുമരുകളിൽ വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ നാൾ വഴികൾ ആലേഖനം ചെയുന്നത്. പഴശിയിലെ കോട്ടക്കുളത്തിൽ പടുത്തുയർത്തിയ കൂത്തന്പലത്തിന്റെ മാതൃകയിലുള്ള സ്മൃതിമണ്ഡപത്തിന്റെ ചുമരുകളിലാണ് ഈസ്റ്റ് ഇന്ത്യാക്കന്പനിക്കെതിരെ കേരളസിംഹം നടത്തിയ ഐതിഹാസിക പോരാട്ടമുൾപ്പെടെയുള്ള ചരിത്രം വിവരിക്കുക. ഈട്ടിത്തടിയിൽ തീർത്ത പഴശിയുടെ പൂർണകായ പ്രതിമ സ്ഥാപിച്ചശേഷം ചരിത്ര മ്യൂസിയമെന്നോണം സ്മൃതിമണ്ഡപത്തെ മാറ്റിയെടുക്കാനുള്ള തീരുമാനത്തിലാണ് നഗരസഭ. പഴശിയിൽ നടന്ന ചുമർചിത്രരചന കെ. കെ. മാരാർ ഉദ്ഘാടനം ചെയ്തു. ചുമർചിത്രങ്ങൾ നശിപ്പിക്കപ്പെടുന്ന കാലഘട്ടത്തിൽ ചുമർചിത്രം പുനഃസൃഷ്ടിപ്പിക്കപ്പെടുന്നുവെന്നത് വലിയ നേട്ടമാണെന്ന് കെ.…
Read Moreപ്രണയം തലയ്ക്ക് പിടിച്ചപ്പോൾ ; തലസ്ഥാ നത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കൊണ്ടോട്ടിയിൽ കണ്ടെത്തി; ഫേസ് ബുക്കിൽ പരിചയപ്പെട്ട യുവാവിനെ തേടിയെത്തിയതാണ് യുവതിയെന്ന് പോലീസ്
മഞ്ചേരി: തിരുവനന്തപുരത്തു നിന്നും ഇക്കഴിഞ്ഞ ദിവസം കാണാതായ പതിനെട്ടുകാരിയെ ഇന്നലെ മഞ്ചേരി പൊലീസ് കൊണ്ടോട്ടിയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിയായ യുവാവിന്റെ വീട്ടിൽ നിന്നാണ് ഇരുവരെയും മഞ്ചേരി എസ്ഐ എസ്.ബി.കൈലാസ് നാഥും സംഘവും കണ്ടെത്തിയത്. ഫെയ്സ്ബുക്കു വഴി പരിചയപ്പെട്ട പെണ്‍കുട്ടിയും യുവാവും പ്രണയബദ്ധരാവുകയും യുവാവിനെ തേടി പെണ്‍കുട്ടി കൊണ്ടോട്ടിയിലെത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം തുന്പ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.പെണ്‍കുട്ടിയുടെ രക്ഷിതാക്കൾക്ക് വിവരം നൽകിയിട്ടുണ്ട്. ഇവരെത്തിയ ശേഷം കമിതാക്കളെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Read Moreമുഖ്യമന്ത്രിയെ അധിക്ഷേപിച്ച് വാട്സ് ആപ്പിൽ സന്ദേശം; പോലീസുകാരനെതിരേ അന്വേഷണം തുടങ്ങി; മുഴക്കുന്ന് പോലീസ് സ്റ്റേഷനിലെ ഗ്രൂപ്പിലാണ് സന്ദേശം എത്തിയത്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാർക്കുംനേരേ അധിക്ഷേപഹരമായ സന്ദേശങ്ങൾ വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഇരിട്ടി മുഴക്കുന്ന് പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ വാട്സ്ആപ്പ് കൂട്ടായ്മയിലാണ് സന്ദേശങ്ങൾ പ്രചരിച്ചത്. സൈബർസെൽ നടത്തിയ അന്വേഷണത്തിൽ മുഴക്കുന്ന് സ്റ്റേഷനിലെ പോലീസുകാരനാണ് സന്ദേശം പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനെകുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പോലീസുകാരനല്ല സന്ദേശം പോസ്റ്റ് ചെയ്തതെന്ന വിശദീകരണമാണ് ലഭിച്ചത്. സന്ദേശം ഇട്ടയുടനെ ഇത് താൻ ഫോർവേഡ് ചെയ്ത സന്ദേശമല്ലെന്നും കുട്ടികൾ എടുത്തുകളിച്ചപ്പോൾ ഗ്രൂപ്പിൽവന്നതാണെന്നും കാണിച്ച് ഇയാൾ ഗ്രൂപ്പിൽ സന്ദേശം ഇട്ടിരുന്നു. എന്നാൽ സ്പെഷൽ ബ്രാഞ്ച് ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Read Moreസംസ്ഥാന സെക്രട്ടറി ചെയർമാനായ സ്ഥാപനത്തിൽ 15ന് സിഐടിയു പണിമുടക്ക്; ദീർഘകാല ആവശ്യങ്ങൾ നേടാനും ഹാൻവീവിനെ സംരക്ഷിക്കാനുമെന്ന് യൂണിയൻ
കണ്ണൂർ: സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ചെയർമാനായ ഹാൻവീവിൽ നാളെ സിഐടിയുവിന്റെ നേതൃത്വത്തിൽ സൂചനാ പണിമുടക്ക്. ജീവനക്കാരുടെ ദീർഘകാല ആവശ്യങ്ങൾ നേടിയെടുക്കാനും ഹാൻവീവിനെ സംരക്ഷിക്കുന്നതിനുമാണ് കെഎസ്എച്ച്ഡിസി എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ പണിമുടക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ജയിംസ് മാത്യു എംഎൽഎയാണ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റ്. രാവിലെ 11ന് പയ്യാന്പലത്തെ ഹെഡ് ഓഫീസ് പരിസരത്ത് ജീവനക്കാർ കൂട്ടധർണയും നടത്തും. ജീവനക്കാരും സ്ഥാപനവും നേരിടുന്ന നിരവധി പ്രശ്നങ്ങൾ സംബന്ധിച്ച് നൽകിയ നിവേദനത്തിൽ മാനേജ്മെന്റ് യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സൂചനാ പണിമുടക്ക് നടത്തുന്നതെന്ന് യൂണിയൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. കൈത്തറി മേഖലയിൽ പുത്തൻ ഉണർവേകി സൗജന്യ യൂണിഫോം പദ്ധതി സർക്കാർ വിജയകരമായി നടപ്പിലാക്കിയിട്ടും ഹാൻവീവിലെ ജീവനക്കാർ കടുത്ത പ്രയാസത്തിലാണ്. 2011ലെ എൽഡിഎഫ് സർക്കാർ ഹാൻവീവ് ജീവനക്കാർക്ക് നടപ്പിലാക്കിയ ശന്പള പരിഷ്കരണം 2004ലെ മാനദണ്ഡം അനുസരിച്ചായിരുന്നു. അതിനുശേഷം ഒരു ആനുകൂല്യവും…
Read Moreലേലു അല്ലു ലേലു അല്ലു..! ട്വിറ്റർ വിവാദത്തിൽ കുമ്മനം രാജശേഖരൻ മൊഴി നല്കി; വീഡിയോ പാർട്ടിപ്രവർത്തകർ അയച്ചു തന്നത്; ആ മൊഴിയിങ്ങനെ…
സി.ആര്. സന്തോഷ് ഇരിട്ടി: കണ്ണൂരിലോ, കേരളത്തിലോ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാന്‍ വേണ്ടിയല്ല സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നതെന്ന പേരില്‍ ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മൊഴി നല്കി. പയ്യന്നൂര്‍ രാമന്തളിയിലെ ആര്‍എസ്എസ് കാര്യവാഹക് ചൂരക്കാട്ട് ബിജുവിന്റെ കൊലപാതക ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നതെന്ന പേരില്‍ കുമ്മനം രാജശേഖരൻ ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍ സിഐ ടി.കെ. രത്നകുമാറിനാണ് കുമ്മനം രാജശേഖരൻ മൊഴി നല്‍കിയത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ആഹ്ലാദ പ്രകടന വീഡിയോയുടെ ആധികാരികത പോലീസും പരിശോധിക്കണം. വീഡിയോ തനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നിന്ന് അയച്ച് തന്നതാണ്. സിപിഎം എന്ന് താന്‍ പറഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റുകാർ എന്നാണ് താന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതെന്നും…
Read Moreപരിസ്ഥിതി സ്നേഹം വരാന്തയിൽ തന്നെ..!? പരിസ്ഥിതി ദിനത്തിൽ ഒരു കോടി വൃക്ഷതൈ നടുമെന്ന് മുഖ്യമന്ത്രി പറഞ്ഞ തിൽ കാരശേരിയിലെ ഈ തൈകളും പെടുമോ?
മുക്കം: ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്താകമാനം ഒരു കോടി വൃക്ഷത്തൈകൾ നടുമെന്ന് മുഖ്യമന്ത്രിയും 70 ലക്ഷം വൃക് ത്തൈകൾ നടുമെന്ന് വനം മന്ത്രിയും നടത്തിയ പ്രസ്താവനകൾ വെള്ളത്തിലാക്കി വിതരണത്തിനെത്തിച്ച തൈകൾ നശിക്കുന്നു. സർക്കാർ പ്രഖ്യാപനത്തോടെ ജനങ്ങൾ ഒന്നടങ്കം പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നടുന്നതിനായി മത്സരിച്ചു. മിക്കയിടങ്ങളിലും വൃക്ഷത്തൈകളുടെ വിതരണം ഗ്രാമപഞ്ചായത്തുകൾ മുഖേനയായിരുന്നു. എന്നാൽ കാരശേരി പഞ്ചായത്ത് ആസ്ഥാനത്തെത്തിയ വൃക്ഷത്തൈകളുടെ അവസ്ഥ കഷ്ടം തന്നെയായിരുന്നു. വെയിലും മഴയുമേറ്റ് തൈകൾ നശിച്ചു കൊണ്ടിരിക്കുന്നു. ചുരുക്കത്തിൽ തൈ നടീൽ ചാനലുകളിലും പത്രങ്ങളിലും മാത്രമായി ഒതുങ്ങി. പനി പടരുന്പോൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്താതിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിമർശിച്ചിരുന്നു.ഇതിനുപിന്നാലെയാണിപ്പോൾ നടുന്നതിനായി എത്തിച്ച തൈകളും നശിച്ചിരിക്കുന്നത്. ഒരു തൈ പോലും നഷ്ടപ്പെടുത്തരുത് എന്ന സർക്കാറിന്റെ നിർദേശമുണ്ടായിരിക്കെയാണ് നൂറുകണക്കിന് തൈകൾ നശിക്കുന്നത്.
Read Moreഇനി വാറ്റേണ്ടിവരില്ല..! പരിയാരം അമ്മാനപ്പാറയിൽ വ്യാജവാറ്റുകേന്ദ്രത്തില് റെയ്ഡ്; ഉടമസ്ഥനില്ലാത്ത നിലയില്‍ കാട്ടില്‍ സൂക്ഷിച്ച 70 ലിറ്റർ വാഷ് പിടികൂടി
തളിപ്പറമ്പ്: വ്യാജവാറ്റുകേന്ദ്രത്തില് നടത്തിയ റെയ്ഡില്‍ തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കാട്ടില്‍ സൂക്ഷിച്ച 70 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. 40 ലിറ്ററിന്റെയും 30 ലിറ്ററിന്റെയും കന്നാസുകളില്‍ സൂക്ഷിച്ചതായിരുന്നു ഇവ. പരിയാരം അമ്മാനപ്പാറയില്‍ ഇന്നലെ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. സ്ഥിരമായി വന്‍തോതില്‍ വ്യാജവാറ്റ് നടന്നുവരുന്ന ഇവിടെ എക്സൈസ് സംഘം റെയ്ഡ് നടത്താറുണ്ടായിരുന്നുവെങ്കിലും വാറ്റ് സംഘം സമര്‍ത്ഥമായി രക്ഷപ്പെടാറായിരുന്നു പതിവ്. പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ പി.ആര്. സജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.സി.പ്രഭുനാഥ്, പി.പി.മനോഹരന്, ഡ്രൈവര്‍ കെ.വി.പുരുഷോത്തമന് എന്നിവരും പങ്കെടുത്തു.
Read More