എ​ൽ​ഡി​എ​ഫി​ന്‍റെ തെ​റ്റാ​യ പ്ര​ച​ര​ണ​ത്തി​നു​ള്ള മ​റു​പ​ടിയെന്ന് ടി.​ജെ. വി​നോ​ദ്; വി​ജ​യ​ത്തി​ന് തു​ല്യ​മാ​യ പ​രാ​ജ​യമെന്ന് മ​നു റോ​യ്

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ ഘ​ട്ട​ത്തി​ൽ ന​ഗ​ര​സ​ഭ​യ്ക്കും യു​ഡി​എ​ഫി​നു എ​തി​രെ എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യ തെ​റ്റി​ധാ​ര​ണാ​ജ​ന​ക​മാ​യ പ്ര​ച​ര​ണ​ത്തി​നു​ള്ള തി​രി​ച്ച​ടി​യാ​ണു മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​ജെ. വി​നോ​ദ്. നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഷ്ടീ​യം​ച​ർ​ച്ച ത​ചെ​യ്യാ​ൻ സി​പി​എം ത​യാ​റാ​യി​ല്ല. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ ഭാ​ഗ​ത്തെ അ​ലം​ഭാ​വ​വും എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ജി​സി​ഡി​എ​യു​ടെ അ​നാ​സ്ഥ​യു​മൊ​ക്കെ കൊ​ച്ചി കോ​ർ​പ​റേ​ഷ​ന്‍റെ കു​റ്റ​മാ​യി പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു സി​പി​എ​മ്മും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും. അ​തി​നു​ള്ള മ​റു​പ​ടി​യാ​ണ് ജ​ന​വി​ധി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന പ്ര​ച​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യ​ത്. സി​പി​എം ഭ​രി​ക്കു​ന്ന ജി​സി​ഡി​എ​യു​ടെ കീ​ഴി​ലു​ള്ള ക​ലൂ​ർ ക​തൃ​ക്ക​ട​വ് റോ​ഡ് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത് പോ​ലും ന​ഗ​ര​സ​ഭ​യു​ടെ അ​നാ​സ്ഥ​യാ​ണെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​പ്പി​ച്ചു. 50000 പേ​ർ​ക്ക് കു​ടി​വെ​ള്ളം കൊ​ടു​ക്കു​ന്ന​തി​ന് കു​ഴി​ച്ച തേ​വ​ര പ​ണ്ഡി​റ്റ് ക​റു​പ്പ​ൻ റോ​ഡ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി ത​രി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി വ​രു​ത്തി​യ വീ​ഴ്ച്ച​യ്ക്കും ന​ഗ​ര​സ​ഭ​യെ കു​റ്റ​പ്പെ​ടു​ത്തി. വ്യ​ക്തി​പ​ര​മാ​യ പ്ര​തി​സ​ന്ധി​യി​ലാ​യ​പ്പോ​ഴും ജ​നാ​ധി​പ​ത്യ ചേ​രി​ക്ക് അ​നു​കൂ​ല​മാ​യി സ​മ്മ​തി​ദാ​ന അ​വ​കാ​ശം…

Read More

പണത്തെ ചൊല്ലിയുള്ള തർക്കം; കൊ​ച്ചി ന​ഗ​ര​ത്തി​ൽ  വ​യോ​ധി​കനെ  കു​ത്തിക്കൊന്നു;അയൽവാസിയായ സുഹൃത്തിനെ തേടി പോലീസ്

കൊ​ച്ചി: എ​റ​ണാ​കു​ളം ചേ​ന്പു​ങ്കാ​ട് കോ​ള​നി​ക്കു സ​മീ​പം വ​യോ​ധി​ക​ൻ കു​ത്തേ​റ്റു​മ​രി​ച്ച​നി​ല​യി​ൽ. ചേ​ന്പു​ങ്കാ​ട് കോ​ള​നി​ക്കു പി​ന്നി​ലെ പു​റ​ന്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന ദി​ലീ​പ് (65) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി സ്റ്റാ​ൻ​ലി​ക്കാ​യി (65) പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ഇ​ന്ന​ലെ രാ​ത്രി 12ഓ​ടെ​യാ​ണ് സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട ദി​ലീ​പും സ്റ്റാ​ൻ​ലി​നും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​ന്ന​ലെ രാ​ത്രി ഇ​രു​വ​രും ഒ​ന്നി​ച്ച് മ​ദ്യ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സ്റ്റാ​ൻ​ലി​ൻ ദി​ലീ​പി​ൽ നി​ന്നും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ന​ൽ​കാ​ൻ വി​സ​മ്മി​തി​ച്ച​തോ​ടെ വാ​ക്കു​ത​ർ​ക്ക​മാ​യി. ഇ​ത് പി​ന്നീ​ട് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. മൂ​ർ​ച്ച​യേ​റി​യ മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള കു​ത്തേ​റ്റാ​ണ് ദി​ലീ​പ് കൊ​ല്ല​പ്പെ​ട്ടി​ട്ടു​ള്ള​ത്. ആ​യു​ധം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വി​വാ​ഹി​ത​നാ​യ ദി​ലീ​പ് ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്. ആ​റ് മാ​സം മു​ന്പ്…

Read More

 വൈപ്പിനിലെ വൈള്ളപ്പൊക്ക  ദുരിതബാധിതരെ സന്ദർശിച്ച് ദുഃ​ഖ​ങ്ങ​ളും ദു​രി​ത​ങ്ങ​ളും കേ​ട്ട​റി​ഞ്ഞ് റൂറൽ എസ്പി

വൈ​പ്പി​ൻ: വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്നു ദു​രി​ത ബാ​ധി​ത​രാ​യി ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ ആ​ലു​വ റൂ​റ​ൽ എ​സ്പി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ​ന്ദ​ർ​ശി​ച്ചു. ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ദുഃ​ഖ​ങ്ങ​ളും ദു​രി​ത​ങ്ങ​ളും കേ​ട്ട​റി​ഞ്ഞ് അ​വ​രെ ആ​ശ്വ​സി​പ്പി​ച്ചും അ​വ​ർ​ക്കൊ​പ്പം ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ചു​മാ​ണ് എ​സ്പി​യും സം​ഘ​വും മ​ട​ങ്ങി​യ​ത്. ക്യാ​ന്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യം നാ​യ​ര​ന്പ​ലം ദേ​വി വി​ലാ​സം സ്കൂ​ളാ​ണ് എ​സ്പി സ​ന്ദ​ർ​ശി​ച്ച​ത്. തു​ട​ർ​ന്ന് ഞാ​റ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മേ​രി​മാ​താ കോ​ള​ജി​ലെ ക്യാ​ന്പി​ലു​മെ​ത്തി. ഉ​ച്ച​യോ​ടെ ഇ​വി​ടെ​യെ​ത്തി​യ എ​സ്പി​ക്കും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ദു​രി​ത​ബാ​ധി​ത​ർ ഭ​ക്ഷ​ണം വി​ള​ന്പി​യ​പ്പോ​ൾ എ​ല്ലാ​വ​രും പ​ങ്കു​കൊ​ള്ളു​ക​യാ​യി​രു​ന്നു. കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യ എ​സ്പി​ക്കു മു​ന്നി​ൽ ദു​രി​ത​ബാ​ധി​ത​ർ ത​ങ്ങ​ൾ​ക്ക് നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യോ​ടെ​യാ​ണ് സം​സാ​രി​ച്ച​ത്. സ്വ​ന്ത​മാ​യി കി​ട​പ്പാ​ട​മി​ല്ലാ​ത്ത​വ​ർ ഇ​ക്കാ​ര്യ​വും എ​സ്പി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും വി​ശ​ദാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്ന് എ​സ്പി ഇ​വ​രെ ആ​ശ്വ​സി​പ്പി​ച്ചു. എ​സ്പി​ക്കൊ​പ്പം റൂ​റ​ൽ ഡി​വൈ​എ​സ്പി ജി. ​വേ​ണു, ഞാ​റ​ക്ക​ൽ സി​ഐ എം.​കെ.…

Read More

വണ്ടി കട്ടപ്പുറത്ത് കയറി;   മാലിന്യം നിറഞ്ഞ് കോതമംഗലം നഗരംചീഞ്ഞു നാറുന്നു; മൂക്കുപൊത്തി ജനം

കോ​ത​മം​ഗ​ലം: മാ​ലി​ന്യ​നീ​ക്ക പ്ര​തി​സ​ന്ധി മൂ​ലം ന​ഗ​രം ചീ​ഞ്ഞു​നാ​റു​ന്നു. മാ​ലി​ന്യ​നീ​ക്ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും അ​ടി​ക്ക​ടി ത​ക​രാ​റി​ലാ​കു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ഇ​തേത്തുട​ർ​ന്ന് ആ​ഴ്ച​ക​ളാ​യി ന​ഗ​ര​ത്തി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​നീ​ക്കം മ​ന്ദ​ഗ​തി​യി​ലാ​ണ്. റോ​ഡി​ലും ജം​ഗ്ഷ​നു​ക​ളി​ലു​മെ​ല്ലാം മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ക​യാ​ണ്. മാ​ലി​ന്യ​കൂ​ന്പാ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ വ​ള​രു​ന്ന​ത്. ഭ​ക്ഷ്യ, മാം​സാ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് നാ​യ്ക്ക​ളെ മാ​ലി​ന്യ​കൂ​ന്പാ​ര​ങ്ങ​ളി​ലെ ആ​ക​ർ​ഷി​ക്കു​ന്ന​ത്.​ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും അ​ഴു​കി​യ മാ​ലി​ന്യം കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.​ദു​ർ​ഗ​ന്ധം മൂ​ലം യാ​ത്ര​ക്കാ​ർ​ക്കു മൂ​ക്കു പൊ​ത്തേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. വ്യാ​പാ​രി​ക​ളും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം ഡ​ന്പിം​ഗ് യാ​ർ​ഡി​ലെ​ത്തി​ക്കു​ന്ന​തി​നു​പോ​ലും നി​ല​വി​ൽ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

Read More

ഇരുപത്തിയൊന്ന് വയസിൽ 15 ബൈക്ക് മോഷണം;  ഞാറയ്ക്കൽ പോലീസ് പിടിയിലായ ഹരീഷിന്‍റെ മോഷണ പരമ്പര കേട്ട് ഞെട്ടി പോലീസ്

ചെ​റാ​യി: ഞാ​റ​ക്ക​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ടെ പി​ടി​കൂ​ടി​യി ബൈ​ക്ക് മോ​ഷ്ടാ​വ് എ​ട​വ​ന​ക്കാ​ട് മു​രി​പ്പാ​ടം പ​ണ്ടാ​ര​പ്പ​റ​ന്പി​ൽ ഹ​രീ​ഷ് -21 നെ ​ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. വൈ​പ്പി​ൻ പ​റ​വൂ​ർ മേ​ഖ​ല​യി​ൽ നി​ന്നാ​യി 15ഓ​ളം ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച​താ​യി ഇ​യാ​ൾ പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​താ​യാ​ണ് സൂ​ച​ന. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. എ​ങ്കി​ലും മു​ഴു​വ​ൻ കേ​സു​ക​ളും തെ​ളി​യു​മോ​യെ​ന്ന പ്ര​തീ​ക്ഷ പോ​ലീ​സി​നി​ല്ല. മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ൾ പ​ല​തും പൊ​ളി​ച്ചു വി​ല്പ​ന ന​ട​ത്തി​യ​താ​യാ​ണ് അ​റി​വ്. എ​ട​വ​ന​ക്കാ​ട് അ​ണി​യ​ൽ പ​ടി​ഞ്ഞാ​റു വ​ശ​ത്തു​നി​ന്നും മോ​ഷ്ടി​ച്ചെ​ടു​ത്ത ബൈ​ക്കു​മാ​യി ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​യ​ര​ന്പ​ലം ഭാ​ഗ​ത്തു​കൂ​ടെ പ്ര​തി ത​ള്ളി​ക്കൊ​ണ്ട് പോ​കു​ന്ന​ത് പ​ട്രോ​ളിം​ഗ് സം​ഘം ക​ണ്ട​തി​നെ തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. ചെ​റാ​യി അ​ല്ല പ്പ​റ​ന്പി​ൽ സു​കു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​യി​രു​ന്നു ബൈ​ക്ക്. ഇ​താ​ക​ട്ടെ സു​കു​വി​ന്‍റെ എ​ട​വ​ന​ക്കാ​ട് അ​ണി​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ മ​ക​നാ​യ രാ​ഹു​ൽ…

Read More

ഡി​ഐ​ജി ഓ​ഫീ​സ് മാ​ർ​ച്ച്: പോ​ലീ​സി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി;എ​ല്‍​ദോ​യ​ട​ക്കം സി​പി​ഐ നേ​താ​ക്ക​ൾ​ക്ക് ജാ​മ്യം

കൊ​ച്ചി: ഡി​ഐ​ജി ഓ​ഫീ​സ് മാ​ർ​ച്ചി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ എ​ല്‍​ദോ എ​ബ്ര​ഹാം അ​ട​ക്ക​മു​ള​ള സി​പി​ഐ നേ​താ​ക്ക​ൾ​ക്ക് ജാ​മ്യം. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ന​ൽ​കി​യാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​മെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ വാ​ദം. എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു എ​ന്നി​വ​ര​ട​ക്കം 10 പേ​ർ​ക്കാ​ണ് കേ​സി​ൽ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് എം​എ​ൽ​എ അ​ട​ക്ക​മു​ള്ള​വ​ർ ക്രൈം ​ഡി​റ്റാ​ച്ച്മെ​ന്‍റ് ഓ​ഫീ​സി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. സി​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി​യി​ൽ ന​ട​ത്തി​യ ഡി​ഐ​ജി ഓ​ഫീ​സ് മാ​ർ​ച്ചി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു ഉ​ൾ​പ്പെ​ടെ പ​ത്തു…

Read More

ഡി​ഐ​ജി ഓ​ഫീ​സ് മാ​ർ​ച്ചിലെ സംഘർഷം; എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എ ഉൾപ്പെടെ 10  സി​പി​ഐ നേ​താ​ക്ക​ൾ കീ​ഴ​ട​ങ്ങി

കൊ​ച്ചി: ഡി​ഐ​ജി ഓ​ഫീ​സ് മാ​ർ​ച്ചി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മ്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട സി​പി​ഐ നേ​താ​ക്ക​ൾ കീ​ഴ​ട​ങ്ങി. എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു എ​ന്നി​വ​ര​ട​ക്കം 10 പേ​രാ​ണ് ഇ​ന്നു രാ​വി​ലെ ക്രൈം ​ഡി​റ്റാ​ച്ച്മെ​ന്‍റ് ഓ​ഫീ​സി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. ഇ​വ​രെ ഉ​ച്ച​യോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. സി​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി​യി​ൽ ന​ട​ത്തി​യ ഡി​ഐ​ജി ഓ​ഫീ​സ് മാ​ർ​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു ഉ​ൾ​പ്പെ​ടെ പ​ത്തു പ്ര​തി​ക​ളും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​നും സിം​ഗി​ൾ​ബെ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി​യാ​ൽ അ​ന്നു​ത​ന്നെ മ​ജി​സ്ട്രേ​ട്ട് മു​ന്പാ​കെ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ 23 ന് ​ന​ട​ന്ന മാ​ർ​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്നു പ്ര​തി​ക​ൾ​ക്കെ​തി​രെ ഇ​ന്ത്യാ ശി​ക്ഷാ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളും പൊ​തു​മു​ത​ൽ…

Read More

പി​രി​ച്ചു​വി​ട്ടു​കൂ​ടെ..! ന​ഗ​ര​ത്തെ മു​ക്കി​ വെ​ള്ള​ക്കെ​ട്ട്; കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ന​ഗ​ര​ത്തെ മു​ക്കി​യ വെ​ള്ള​ക്കെ​ട്ട് വി​ഷ​യ​ത്തി​ൽ കൊ​ച്ചി കോ​ർ​പ​റേ​ഷ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി. ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​ണെ​ങ്കി​ൽ കോ​ർ​പ്പ​റേ​ഷ​ൻ എ​ന്തി​നാ​ണെ​ന്നും കോ​ർ​പ്പ​റേ​ഷ​നെ പി​രി​ച്ചു​വി​ടാ​ത്ത​തെ​ന്താ​ണെ​ന്നും കോ​ട​തി വാ​ക്കാ​ൽ ചോ​ദി​ച്ചു. ചെ​ളി​നീ​ക്കാ​ൻ കോ​ടി​ക​ൾ കോ​ർ​പ്പ​റേ​ഷ​ൻ ചെ​ല​വാ​ക്കു​ന്നു​ണ്ട്. കൊ​ച്ചി​യെ സിം​ഗ​പ്പൂ​ർ ആ​ക്ക​ണ​മെ​ന്ന​ല്ല. ജ​ന​ങ്ങ​ൾ​ക്ക് സ്വ​സ്ഥ​മാ​യി ജീ​വി​ക്കാ​ൻ സാ​ധി​ക്ക​ണം. ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ബു​ധ​നാ​ഴ്ച വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു കൂ​ട്ടം ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഹൈ​ക്കോ​ട​തി കോ​ർ​പ്പ​റേ​ഷ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. പേ​ര​ണ്ടൂ​ർ ക​നാ​ൽ വി​ഷ​യ​ത്തി​ലും റോ​ഡ് ത​ക​ർ​ന്ന സം​ഭ​വ​ത്തി​ലും ഹൈ​ക്കോ​ട​തി നേ​ര​ത്തെ കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. പേ​ര​ണ്ടൂ​ർ ക​നാ​ലി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യെ പൂ​ർ​ണ വി​ശ്വാ​സ​മി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പേ​ര​ണ്ടൂ​ർ ക​നാ​ൽ ശു​ചി​യാ​ക്കു​ന്ന​തി​നാ​യി ഒ​മ്പ​ത് നി​ർ​ദേ​ശ​ങ്ങ​ളും സിം​ഗി​ൾ​ബെ​ഞ്ച് ന​ൽ​കി. ക​നാ​ൽ ശു​ചീ​ക​ര​ണ​ത്തി​ൽ ന​ഗ ര​സ​ഭ​യെ പൂ​ർ​ണ​മാ​യും വി​ശ്വ​സി​ക്കാ​നാ​വാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​രും ക​ള​ക്ട​റും ഇ​തി​ലി​ട​പെ​ട​ണ​മെ​ന്നും ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

Read More

 ഭീഷണിപ്പെടുത്തൽ, ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ മ​ഞ്ജു വാ​ര്യ​ർ ഫെ​ഫ്ക​യ്ക്ക് ക​ത്ത് ന​ൽ​കി

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ന്‍റെ ഭീ​ഷ​ണി സൂ​ചി​പ്പി​ച്ച് ന​ടി മ​ഞ്ജു വാ​ര്യ​ർ സി​നി​മ സം​വി​ധാ​യ​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫെ​ഫ്ക​യ്ക്ക് ക​ത്ത് ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടാ​തെ പ​രാ​തി പ​രി​ശോ​ധി​ക്കു​മെ​ന്ന് ഫെ​ഫ്ക വ്യ​ക്ത​മാ​ക്കി. ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ അ​മ്മ സം​ഘ​ട​ന​യ്ക്കും മ​ഞ്ജു വാ​ര്യ​ര്‍ ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ മ​ഞ്ജു തിങ്കളാഴ്ച ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ​യെ നേ​രി​ല്‍​ക്ക​ണ്ടാ​ണ് മ​ഞ്ജു വാ​ര്യ​ര്‍ പ​രാ​തി ന​ല്‍​കി​യ​ത്. ത​ന്നെ​യും ത​ന്‍റെ കൂ​ടെ നി​ൽ​ക്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും സി​നി​മ​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നും അ​പാ​യ​പ്പെ​ടു​ത്താ​നും ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​രാ​തി. പിന്നാലെ മ​ഞ്ജു വാ​ര്യ​ക്കെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ശ്രീ​കു​മാ​ർ മേ​നോ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് പോ​സ്റ്റി​ൽ അദ്ദേഹം ഉ​യ​ർ​ത്തി​യ​ത്. മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​രാ​തി​യെ കു​റി​ച്ച​റി​ഞ്ഞ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കും. എ​നി​ക്കും മ​ഞ്ജു​വി​നും അ​റി​യു​ന്ന “എ​ല്ലാ സ​ത്യ​ങ്ങ​ളും’ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും…

Read More

ക​ന​ത്ത മ​ഴ​യി​ൽ കൊ​ച്ചി​യി​ൽ വെ​ള്ള​ക്കെ​ട്ട്: വ്യാ​പാ​രി​ക​ൾ​ക്കു ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

കൊ​ച്ചി: ക​ന​ത്ത മ​ഴ​യി​ൽ കൊ​ച്ചി​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ​ത് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​വി​ധ സാ​ധ​ന​ങ്ങ​ൾ മ​ഴ​യി​ൽ കു​തി​ർ​ന്ന് ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​യ​തും ഫ​ർ​ണീ​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടെ ന​ശി​ച്ച​തും ന​ഷ്ട​ത്തി​ന്‍റെ തോ​ത് വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. മു​ന്പൊ​രി​ക്ക​ലും ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ൽ ന​ഗ​ര​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും വെ​ള്ളം ക​യ​റി​യ​ത് വ്യാ​പാ​രി​ക​ളു​ടെ ച​ങ്കി​ടി​പ്പ് വ​ർ​ധി​പ്പി​ച്ചു. ന​ഷ്ട​ത്തി​ന്‍റെ തോ​ത് ക​ണ​ക്കാ​ക്കി വ​രി​ക​യാ​ണെ​ന്നും ഇ​ന്ന് വൈ​കി​ട്ടോ​ടെ വ്യ​ക്ത​മാ​യ ചി​ത്രം ല​ഭി​ക്കു​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ട്ര​ഷ​റ​ർ സി.​എ​സ്. അ​ജ്മ​ൽ പ​റ​ഞ്ഞു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണു പ്രാ​ഥ​മി​ക ക​ണ​ക്കു​കൂ​ട്ട​ൽ. അ​വ​സാ​ന​ഘ​ട്ട ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​കു​ന്പോ​ൾ ന​ഷ്ട​ത്തി​ന്‍റെ തോ​ത് ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ല​ച​ര​ക്ക്, ഹോ​ട്ട​ൽ, ബേ​ക്ക​റി തു​ട​ങ്ങി ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭൂ​രി​ഭാ​ഗം ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ​പോ​ലും വെ​ള്ളം ക​യ​റാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​ത്. ത​റ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്തു​ക്ക​ൾ ന​ഷ്ട​മാ​യെ​ന്നു…

Read More