കൊച്ചി: മോഷണം, ലഹരി വസ്തുക്കളുടെ കടത്തൽ തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലീസിനു കീഴിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇന്നലെ പിടിയിലായത് ആറുപേർ. വിദ്യാർഥികളടക്കം ലഹരി വാഹകരാകുന്പോൾ കൊച്ചിയിലേക്ക് മയക്കുമരുന്നു കടത്ത് വർധിക്കുന്നതായി സൂചന. മാരക ലഹരിമരുന്നായ എൽഎസ്ഡി സ്റ്റാന്പുകളുമായി വിദ്യാർഥിയെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു. തൃശൂർ കുരിയച്ചിറ പുലിക്കാട്ടിൽ കിരണ്‍ബാബു (21) ആണ് പിടിയിലായത്. സെൻട്രൽ പോലീസും ഡാൻസാഫും ചേർന്നാണു പ്രതിയെ പിടികൂടിയത്. കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണർ ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണർ വി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സെൻട്രൽ എസ്.ഐ. കിരണ്‍ സി. നായർ, ഡാൻസാഫ് എസ്ഐ ജോസഫ് സാജൻ എന്നിവർ ചേർന്നാണ് എറണാകുളം സൗത്ത് ഭാഗത്തുനിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. വളരെ രഹസ്യമായി സൂക്ഷിക്കാൻ കഴിയുന്നതും ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധം സ്റ്റാന്പ് രൂപത്തിലുള്ള മയക്കുമരുന്നാണ് എൽഎസ്ഡി. ഉന്നത…
Read MoreCategory: Kochi
പുന്നേക്കാട് ജംഗ്ഷനിൽ കൈയേറ്റം ഒഴിപ്പിക്കൽ; സർവേ നടപടികൾ പൂർത്തിയാക്കി; തുടർ നടപടി ഉടൻ
കോതമംഗലം: പുന്നേക്കാട് ജംഗ്ഷനിൽ പുറന്പോക്ക് കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സർവേ നടപടികൾ പൂർത്തീകരിച്ചു. കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പാണ് നടപടികൾ സ്വീകരിക്കുന്നത്. തുടർ നടപടികൾ ഉടൻ ഉണ്ടായേക്കും. മുന്‍പ് നൽകിയ നോട്ടീസ് സ്റ്റേ ചെയ്യാൻ കെട്ടിട ഉടമകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തുടർന്നാണ് താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ പുറന്പോക്ക് അളന്ന് തിരിച്ചത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ആശുപത്രിപടി മുതൽ പബ്ലിക് ലൈബ്രറിവരെയാണ് പുറന്പോക്ക് അളന്നത്. 15ഓളം കെട്ടിടങ്ങളാണ് ഈ ഭാഗത്തുള്ളത്. ഒന്നരമീറ്റർ മുതൽ ഒൻപത് മീറ്റർവരെ പുറന്പോക്ക് കൈയേറ്റമാണ് കണ്ടെത്തിയിരിക്കുന്നത്. ചില കെട്ടിടങ്ങൾ പൂർണമായി പൊളിക്കേണ്ടിവരും. പുറന്പോക്ക് ഒഴിപ്പിക്കാനുള്ള ഇപ്പോഴത്തെ നീക്കത്തിൽ വ്യാപാരികൾക്ക് അമർഷമുണ്ട്. സർവേ നടക്കുന്നതിനിടെ വ്യാപാരികൾ അത് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ സിപിഎം പ്രവർത്തകർ സർവേയ്ക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 2008ൽ കീരന്പാറ പഞ്ചായത്ത് കമ്മിറ്റിയാണ് പുറന്പോക്ക ഒഴിപ്പിക്കണമെന്ന്…
Read Moreവജ്രവ്യാപാര സ്ഥാപനത്തിൽനിന്ന് ആഭരണങ്ങൾ തട്ടിയ കേസ്; പ്രത്യേക സംഘം ഈ ആഴ്ചതന്നെ മുംബൈയിലേക്ക്; കസ്റ്റഡി അപേക്ഷ ഉടൻ
കൊച്ചി: നഗരത്തിലെ വജ്രവ്യാപാര സ്ഥാപനത്തിൽനിന്നു രണ്ടരക്കോടി രൂപയുടെ വജ്രാഭരണങ്ങൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഈ ആഴ്ചതന്നെ മുംബൈയിലേക്കു തിരിച്ചേക്കും. കേസ് അന്വേഷണം മുംബൈയിലേക്കുകൂടി വ്യാപിപിക്കുന്നതിന്റെ ഭാഗമായാണു പ്രത്യേക സംഘം അവിടേക്കു പോകുന്നത്. വജ്രാഭരണങ്ങൾ മുംബൈയിലാണു വിൽപ്പന നടത്തിയതെന്ന കേസിലെ പ്രതിയായ ബംഗളൂരു ആർത്തസിട്രിൻ വില്ലയിൽ പ്രശാന്ത് നായരുടെ (28) മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം അവിടേക്കു വ്യാപിപ്പിക്കുന്നത്. അതിനിടെ, റിമാൻഡിൽ കഴിഞ്ഞുവരുന്ന പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ഉടൻ അധികൃതർ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കസ്റ്റഡിയിൽ ലഭിക്കുന്ന മുറയ്ക്ക് ഇത്തരത്തിൽ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടേയെന്നത് ഉൾപ്പെടെ കൂടുതൽ കാര്യങ്ങൾ പ്രതിയിൽനിന്ന് ചോദിച്ചറിയും. വജ്രവ്യാപാര സ്ഥാപനത്തിൽനിന്ന് 99 ആഭരണങ്ങളാണ് ഇയാൾ തട്ടിയെടുത്തത്. ഇവയിൽ 48 എണ്ണമാണ് മുംബൈയിൽ വിൽപ്പന നടത്തിയത്. ഇവ മുംബൈയിൽ നിന്നു കണ്ടെടുക്കേണ്ടതുണ്ട്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂച്ചർ ലൈഫ് സ്റ്റൈൽ ഫാഷൻസ് ലിമിറ്റഡ്…
Read Moreഡിഐജി ഓഫീസ് മാർച്ചിലെ സംഘർഷം; ലോക്കൽ കമ്മിറ്റി അംഗത്തിന്റെ അറസ്റ്റ്; പരസ്യ പ്രതിഷേധവുമായി സിപിഐ
കൊച്ചി: സിപിഐയുടെ നേതൃത്വത്തിൽ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടു പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തെ അറസ്റ്റ് ചെയ്തതിൽ പരസ്യ പ്രതിഷേധവുമായി സിപിഐ ജില്ലാ കമ്മറ്റി രംഗത്ത്. ഇത് സംബന്ധിച്ച തങ്ങളുടെ പ്രതിഷേധം ജില്ലാ കമ്മറ്റി സംസ്ഥാന കമ്മിറ്റിയെയും സർക്കാരിനെയും അറിയിച്ചെന്നാണു വിവരം. സംഘർഷവും അതിലേക്കു നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പോലീസുകാർക്കെതിരേ നടപടി വേണമെന്ന കാര്യം ശക്തമായി ഉയർത്തുന്നതിനിടെ ലോക്കൽ കമ്മറ്റി അംഗത്തെ അറസ്റ്റ് ചെയ്തത് ശരിയായ നടപടിയല്ലെന്നാണു ജില്ലാ ഘടകത്തിന്റെ കണക്കുകൂട്ടൽ. കേസുമായി ബന്ധപ്പെട്ട് പെരുന്പാവൂർ മാറന്പിള്ളി പൂവത്തിങ്കൽ അൻസാർ അലിയെയാണ് (33) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഓട്ടോതൊഴിലാളിയായ അൻസാർ അലി സിപിഐ വാഴക്കുളം ലോക്കൽ കമ്മിറ്റിയംഗവും എഐവൈഎഫ് പെരുന്പാവൂർ മണ്ഡലം ജോയിന്റ് സെക്രട്ടറിയുമാണ്. മാർച്ചിനു നേരേ നടന്ന ലാത്തിച്ചാർജിനിടെ എൽദോ ഏബ്രഹാം എംഎൽഎ ഉൾപ്പെടെയുള്ള സിപിഐ നേതാക്കൾക്കു പരിക്കേറ്റ സംഭവത്തിൽ എറണാകുളം…
Read Moreകൂത്താട്ടുകുളത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കാത്തിരിക്കേണ്ടത് കാടിനുള്ളിൽ !
കൂത്താട്ടുകുളം: ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കാടുകയറിയത് യാത്രക്കാർക്കു ദുരിതമാകുന്നു. വിദ്യാർഥികളടക്കം നിരവധി യാത്രക്കാരെത്തുന്ന മേരിഗിരി പബ്ലിക് സ്കൂളിനു മുന്നിലുള്ള കാത്തിരിപ്പു കേന്ദ്രമാണ് കാടുകയറി കിടക്കുന്നത്. എംസി റോഡിലെ കാത്തിരിപ്പു കേന്ദ്രങ്ങളുടെ പരിപാലനത്തിൽ കെഎസ്ടിപി നിസംഗത തുടരുന്നതാണ് പ്രശ്നത്തിനു കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്റെ ഇരുവശവും കാട് കയറിയിട്ടും വെട്ടിത്തെളിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരേയും ജനരോക്ഷം ശക്തമാണ്. തകരാറിലായ സിഗ്നൽ ബോർഡുകളും ലൈറ്റുകളും അറ്റകുറ്റപ്പണി നടത്തുന്നതിനു കെഎസ്ടിപി നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപം ശക്തമാണ്. പ്രശ്നവുമായി ബന്ധപ്പെട്ടു നഗരസഭ, പഞ്ചായത്ത് ഭരണ സമിതികൾ സത്വര തീരുമാനമെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Read Moreജില്ലയുടെ കിഴക്കൻ മേഖല കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു; ഓണം എത്തിയതോടെ മാഫിയ സംഘം വിലസുന്നു
മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയിൽ പിടിമുറുക്കുന്ന കഞ്ചാവ് കച്ചവടക്കാരെ തളയ്ക്കാനാവാതെ അധികൃതർ വലയുന്നു. കഞ്ചാവ് സൂക്ഷിച്ചിട്ടുള്ള സ്ഥലം കണ്ടെത്താൻ അധികാരികൾക്ക് വേഗത്തിൽ കഴിയാത്തതും പ്രദേശവാസികൾ വിവരം മറച്ചു വയ്ക്കുന്നതും മാഫിയയ്ക്കു വളമാകുകയാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെ ഇടവഴികളിലൂടെയാണ് സംസ്ഥാനത്ത് കഞ്ചാവ് എത്തിച്ചേരുന്നത്. തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിർത്തി പ്രദേശത്തുള്ളവരുടെ സഹായത്തോടെ എത്തുന്ന കഞ്ചാവ് താരതമ്യേന പരിശോധന കുറഞ്ഞ ഇടുക്കിയിലൂടെ ജില്ലയുടെ കിഴക്കൻ മേഖലയിൽ എത്തുന്നതായാണ് വിവരം. ഇതര സംസ്ഥാനക്കാരെയും യുവാക്കളെയും വിദ്യാർഥികളെയും കണ്ണികളാക്കിയാണ് സംഘങ്ങൾ പ്രദേശത്ത് വേരുപിടിച്ചിരിക്കുന്നത്. നഗരങ്ങളിൽ പരിശോധന ശക്തമാകുന്ന സാഹചര്യങ്ങളിൽ വനപ്രദേശങ്ങളുൾപ്പെട്ട സമീപ പഞ്ചായത്തുകളിലെ ഗ്രാമങ്ങളിലേക്കു മാറ്റി പലപ്പോഴും കഞ്ചാവ് സംഘങ്ങൾ രക്ഷപ്പെടുന്നതും പതിവാണ്. ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ചും കഞ്ചാവിന്റെ ചില്ലറ വിൽപ്പന നടക്കുന്നതായും പരാതിയുണ്ട്. കഞ്ചാവ് ചെറിയ പൊതികളാക്കിയാണ് നാട്ടിൻ പുറങ്ങളിലെ വീടുകളിൽ വിൽപ്പന നടക്കുന്നത്. പ്രദേശത്തെ…
Read Moreപ്രളയത്തിൽ തകർന്ന മലബാറിലെ വ്യാപാരികൾക്ക് ഒരു കോടി രൂപയുമായി വ്യാപാരി വ്യവസായി എറണാകുളം ജില്ലാ കമ്മിറ്റി
നെടുമ്പാശേരി: പ്രളയത്തെത്തുടർന്നു വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ട മലബാർ മേഖലയിലെ വ്യാപാരികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി ഒരു കോടി രൂപ സഹായം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു. പ്രളയ ബാധിതരെ സഹായിക്കാനായി രൂപീകരിച്ച “മലബാർ മേഖലയിലെ വ്യാപാരികൾക്കൊരു കൈത്താങ്ങ്’പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം നെടുമ്പാശേരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 17 മുതൽ 24 വരെ ജില്ലയിലെ 250 യൂണിറ്റുകളിൽ നിന്നായി 45,000 അംഗങ്ങളുടെ ഒരു ദിവസത്തെ വരുമാനം സംഭാവനയായി സ്വീകരിച്ചാണ് ഫണ്ട് സമാഹരിക്കുന്നത്. ദുരന്തനിവാരണ അഥോറിറ്റിക്കു കീഴിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം നല്കാൻ വ്യവസ്ഥ ഇല്ലാത്തതിനാൽ കഴിഞ്ഞ പ്രളയത്തിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവർക്ക് സർക്കാർ ധനസഹായം ലഭിച്ചിരുന്നില്ല. ഇതേതുടർന്ന് ജില്ലാ കമ്മിറ്റി 75 ലക്ഷം രൂപ വ്യാപാരികൾക്കായി സമാഹരിച്ചപ്പോൾ പ്രധാന സഹായം ചെയ്തവരാണ് മലബാറിലെ വ്യാപാരികൾ. അതോടൊപ്പം സർക്കാർ സ്ഥാപനങ്ങളും,…
Read Moreഉരുൾപൊട്ടൽ സാധ്യത; വിദഗ്ധ സംഘം ബുധനാഴ്ച മുതൽ പഠനം നടത്തും
പത്തനംതിട്ട: ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ വിദഗ്ധ സംഘം ബുധനാഴ്ച മുതൽ പഠനം നടത്തും. ശക്തമായ മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമിയിൽ വിള്ളൽ എന്നിവ കണ്ടെത്തിയ സ്ഥലങ്ങൾ വേഗത്തിൽ പരിശോധിച്ച് ജനവാസയോഗ്യം ആണോ അല്ലയോ എന്ന് വ്യക്തമായ ശാസ്ത്രീയ ശിപാർശ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികൾക്ക് നല്‍കുന്നതിന് മണ്ണ് സംരക്ഷണ വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, ഭൂജല വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി കേരളത്തിൽ 50 സംഘങ്ങളെയാണ് വിവിധ ജില്ലകളിലെ പരിശോധനകൾക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർക്കുള്ള പരിശീലനം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ആസ്ഥാനത്ത് നടന്നു. പ്രമുഖ ഭൗമശാസ്ത്രജ്ഞൻ ജി. ശങ്കർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ സി. മുരളീധരൻ, കേന്ദ്ര ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയിലെ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. പഠനസംഘം സ്ഥല പരിശോധനയ്ക്ക്…
Read Moreവജ്രവ്യാപാര സ്ഥാപനത്തില്‍നിന്ന് രണ്ടരക്കോടിയുടെ ആഭരണങ്ങള്‍ തട്ടിയ കേസ്; അന്വേഷണം മുംബൈയിലേക്ക്
കൊച്ചി: നഗരത്തിലെ വജ്രവ്യാപാര സ്ഥാപനത്തില്‍ നിന്ന് രണ്ടരക്കോടി രൂപയുടെ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ അന്വേഷണം മുംബൈയിലേക്ക്. കേസിലെ പ്രതി ബംഗളൂരു ആര്‍ത്തസിട്രിന്‍ വില്ലയില്‍ പ്രശാന്ത് നായരെ (28) ഇന്നലെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ ് ചെയ്തിരുന്നു. ഇയാള്‍ തട്ടിയെടുത്ത വജ്രാഭരണങ്ങള്‍ മുംബൈയിലാണ് വിറ്റതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇവിടേക്കും വ്യാപിപ്പിക്കുന്നത്. വജ്രവ്യാപാര സ്ഥാപനത്തില്‍നിന്ന് 99 ആഭരണങ്ങളാണ് ഇയാള്‍ തട്ടിയെടുത്തത്. ഇവയില്‍ 48 എണ്ണമാണ് മുംബൈയില്‍ വിറ്റത്. ഇവ മുംബൈയില്‍ നിന്ന് കണ്ടെടുക്കേണ്ടതുണ്ടെന്ന് എറണാകുളം സെന്‍ട്രല്‍ സിഐ എസ്. വിജയശങ്കര്‍ പറഞ്ഞു. കൂടാതെ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഉടന്‍ തന്നെ കസ്റ്റഡിയില്‍ വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡ് (എഫ് എല്‍ എഫ് )വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പേരിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. എഫ്എല്എഫ് ശൃംഖലയിലെ…
Read Moreട്രോളിബാഗിന്റെ ഹാന്റിലിലൂടെ വിദേശകറൻസി കടത്താൻ ശ്രമിച്ചയാൾ നെടുമ്പാശേരിയിൽ പിടിയിൽ
നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബായിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 24,37,000 രൂപയുടെ വിദേശ കറൻസി സുരക്ഷാ വിഭാഗം പിടികൂടി. എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ കാസർഗോഡ് സ്വദേശിയാണ് പിടിയിലായത്. അമേരിക്കൻ ഡോളർ, സൗദി റിയാൽ, യുഎഇ ദിർഹം എന്നിവയാണ് ഇയാളിൽ നിന്നും പിടികൂടിയിരിക്കുന്നത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ട്രോളിബാഗിന്റെ ഹാന്റിലിനകത്താണ് വിദേശ കറൻസികൾ ഒളിപ്പിച്ചിരുന്നത്. വിദേശത്ത് ജോലിയോ ബിസിനസോ ഇല്ലാത്ത ഇയാൾ സ്ഥിരമായി വിദേശയാത്ര നടത്തുന്നതായി പാസ്പോർട്ട് രേഖകളിൽ നിന്നും വ്യക്തമായതിനെ തുടർന്നുള്ള സംശയത്തിന്റെ പേരിൽ നടത്തിയ വിശദമായ പരിശോധനയിലാണ് വിദേശ കറൻസി കണ്ടെത്തിയത്. മുൻപ് ഇയാൾ ദുബായിൽ ഹോട്ടൽ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. പിന്നീട് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇതിന് ശേഷം ഇവിടെ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങൾ വാങ്ങി ഗൾഫിലേക്ക് കൊണ്ടു പോകുകയും തിരികെ വരുമ്പോൾ പെർഫ്യൂമുകൾ കൊണ്ടുവന്ന് ഇവിടെ കച്ചവടം ചെയ്യുകയുമായിരുന്നെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.…
Read More