തൃപ്പൂണിത്തുറ: ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര സെപ്റ്റംബർ രണ്ടിന് നടക്കും. സെപ്റ്റംബർ ഒന്നിന് വൈകിട്ട് ഹിൽ പാലസിൽ കൊച്ചി രാജകുടുംബാംഗം എസ്. അനുജൻ തമ്പുരാനിൽ നിന്നും അത്തപതാക ചെയർപേഴ്സൺ ചന്ദ്രികാ ദേവി ഏറ്റുവാങ്ങും. തുടർന്നു ഘോഷയാത്രയോടെ അത്തംനഗറിൽ എത്തിക്കും. പിന്നീട് ഏഴ് മുതൽ 11 വരെ തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ കഥകളി അരങ്ങേറും. 26ന് തിങ്കളാഴ്ച മുതൽ തന്നെ കലാപരിപാടികൾക്ക് ആരംഭം കുറിക്കും.സംഘം കലാ ഗ്രൂപ്പിന്റെ 101 പേർ പങ്കെടുക്കുന്ന അത്തച്ചമയ ഗാനോത്സവം. 27 ന് വൈകിട്ട് 6.30ന് കൗൺസിലർമാരും ജീവനക്കാരും ചേർന്ന് അവതരിപ്പിക്കുന്ന തിരുവാതിര- കരോക്കെ ഗാനമേള, 28ന് 5.30 മുതൽ മീനാക്ഷി നായരുടെ കുച്ചുപ്പുടി, 29, 30 തീയതികളിൽ കഥാപ്രസംഗം, 31 ന് ഗാനമേള എന്നിവ നടക്കും. സെപ്റ്റംബർ രണ്ടിനാണ് രാവിലെ ഒമ്പതിന് അത്തം നഗറായ ഗവ.ബോയ്സ് ഹൈസ്കൂൾ മൈതാനിയിൽ മന്ത്രി എ.കെ. ബാലൻ…
Read MoreCategory: Kochi
ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ ചെരിപ്പ് പോളിഷ് ചെയ്തു സൈയ്തുകുഞ്ഞ്
മൂവാറ്റുപുഴ: പ്രളയ ദുരിതാശ്വാസത്തിനായി ചെരിപ്പ് പോളിഷു ചെയ്ത് തുക കണ്ടെത്തുകയാണ് സൈയ്തുകുഞ്ഞ്. ബധിരനും മൂകനുമായ മൂവാറ്റുപുഴ കാവുംങ്കര മീത്തിൽ സൈയ്തു കുഞ്ഞെന്ന അറുപതുകാരനാണ് ചെരുപ്പ് പോളിഷ് ചെയ്ത് ലഭിക്കുന്നവരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ ഒരുങ്ങുന്നത്. എഫ്എസിടിയിൽനിന്ന് വിരമിച്ചയാളാണ് സൈയ്തു കുഞ്ഞ്. രണ്ടു പതിറ്റാണ്ടു മുന്‍പ് കൊല്ലം, എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളും ബസുകളും ശുചീകരിച്ച് സംസ്ഥാനതലത്തിൽതന്നെ ശ്രദ്ധ നേടിയവരാണ് സൈയ്തു കുഞ്ഞും കുടുംബവും. പരിസ്ഥിതി പ്രവർത്തനങ്ങളിലും പൊതുഇടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിലും സജീവമായ ഇടപെടൽ നടത്താൻ വൈകല്യങ്ങളൊന്നും ഇദ്ദേഹത്തിന് തടസമല്ല. മൂവാറ്റുപുഴ കച്ചേരിത്താഴത്തെ ആധുനിക ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മൂന്നുദിവസമാണ് സൈയ്തു കുഞ്ഞ് ചെരിപ്പു പോളിഷ് ചെയ്ത് ദുരിതാശ്വാസ നിധിയിലേക്ക് തുക ശേഖരിക്കുന്നത്. മൂവാറ്റുപുഴ എസ്ഐ കെ.എം. സൂഫി ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ കൗണ്‍സിലർ സി.എം. ഷുക്കൂർ അധ്യക്ഷത വഹിച്ചു. കൗണ്‍സിലർ പി.വൈ. നൂറുദീൻ, കെ.പി. റസാഖ്,…
Read Moreമാനസികസമ്മർദം; പോലീസുകാരുടെ ആത്മഹത്യാനിരക്ക് വർധിക്കുന്നു; അഞ്ചു വർഷത്തിനിടെ ആത്മഹത്യചെയ്തത് 65 പോലീസുകാർ
ജോണ്സണ് വേങ്ങത്തടം കൊച്ചി: മേലധികാരികളുടെ പീഡനവും മാനസികസമ്മർദവും മൂലം സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന പോലീസുകാരുടെ എണ്ണം വർധിക്കുന്നു. അഞ്ചു വർഷത്തെ കണക്കനുസരിച്ച് ആത്മഹത്യ ചെയ്തതു 64 പോലീസുകാർ. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ചു 2014ൽ ഒൻപത്, 2015ൽ അഞ്ച്, 2016ൽ 13, 2017ൽ 14, 2018ൽ 13 ഉദ്യോഗസ്ഥർ വീതമാണ് ജീവനൊടുക്കിയത്. 2019ൽ ഇതുവരെ പത്തു പോലീസുകാർ ആത്മഹത്യ ചെയ്തു. പാലക്കാട് ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനംമൂലം കല്ലേക്കാട് എആർ ക്യാന്പിലെ പോലീസുകാരൻ കുമാർ മരിച്ചതിന്റെ മുറിവുണങ്ങുന്നതിനു മുന്‍പാണ് ഇന്നലെ ആലുവ തടിയിട്ടപറന്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ തൂങ്ങി മരിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് എറണാകുളം നോർത്ത് സ്റ്റേഷനിലെ പ്രബേഷണറി എസ്ഐ ഗോപകുമാർ ആത്മഹത്യ ചെയ്തത്. മേലുദ്യോഗസ്ഥരുടെ സമ്മർദം മൂലമാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നു ഗോപകുമർ കത്തെഴുതി വച്ചിരുന്നു. സന്പത്ത് വധക്കേസ് അന്വേഷിച്ച ഡിവൈഎസ്പി ഹരീദത്ത്,…
Read Moreകഞ്ചാവ് കടത്ത്! ദിവസങ്ങൾക്കകം പിടികൂടിയത് 16 കിലോയിലധികം കഞ്ചാവ്; പിടിയിലായത് അഞ്ച് ഒറീസ സ്വദേശികളും
കൊച്ചി: ജില്ലയിലേക്ക് ഒഡീഷയിൽനിന്നു വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നതായി സൂചന. വിവിധയിടങ്ങളിൽ ജോലി ചെയ്തുവരുന്ന ഇതര സംസ്ഥാനക്കാർക്കിടയിൽ വിതരണം ചെയ്യുന്നതിനായി ഇതരസംസ്ഥാനക്കാരുടെ നേതൃത്വത്തിലാണു കഞ്ചാവ് കടത്ത്. ഏതാനും ദിവസമായി പോലീസ് നടത്തിയ പരിശോധനകളിൽ രണ്ട് സംഭവങ്ങളിലായി ഒഡീഷയിൽനിന്ന് എത്തിച്ച 16.2 കിലോഗ്രാം കഞ്ചാവും ഇവയെത്തിച്ച അഞ്ച് ഒഡീഷ സ്വദേശികളെയുമാണു പിടികൂടിയത്. ഒഡീഷയിലെ ഉൾവനങ്ങളിൽ താമസിക്കുന്ന ആദിവാസികളുടെ പക്കൽനിന്നു വാങ്ങുന്ന കഞ്ചാവ് കൂടുതലായും ട്രെയിൻ മാർഗമാണു കൊച്ചിയിലെത്തിക്കുന്നത്. പിന്നീട് വിവിധ പ്രദേശങ്ങളിലേക്ക് എത്തിച്ചുനൽകും. ഒഡിഷയിൽനിന്ന് കുറഞ്ഞ തുകയിൽ വാങ്ങുന്ന കഞ്ചാവ് ഇവിടെയെത്തിച്ച് വൻ വിലയ്ക്കാണു വിൽപ്പന നടത്തിവന്നിരുന്നത്. കിലോഗ്രാമിന് ഒരു ലക്ഷം രൂപ വരെയാണ് ഇവരുടെ വിറ്റുവരവെന്നാണു പോലീസിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും വിൽപ്പനക്കെത്തിച്ച 13.2 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ കൃഷ്ണചന്ദ്ര രജക്, സുബ്ഹാം സാഹൂ എന്നിവരെ ക്കാക്കര അസി.…
Read Moreആവശ്യം അനുവദിക്കാനാവില്ല; പുറപ്പെടാ ശാന്തിമാര്‍ക്ക് പോളിംഗ് സ്റ്റേഷന് അനുവദിക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: ശബരിമലയിലെയും മാളികപ്പുറത്തെയും പുറപ്പെടാ ശാന്തിമാര്‍ക്ക് വോട്ടു ചെയ്യാന്‍ ക്ഷേത്രപരിസരത്ത് പോളിംഗ് സ്റ്റേഷന് അനുവദിക്കുകയോ പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം ഒരുക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ക്ഷത്രിയ ക്ഷേമ സഭ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ക്ഷേത്രങ്ങളിലെ പുറപ്പെടാ ശാന്തിമാര്‍ ഈ ഗണത്തില്‍ വരില്ലെന്നതിനാല്‍ ആവശ്യം അനുവദിക്കാനാവില്ലെന്ന് ഹര്‍ജി പരിഗണിച്ച ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
Read Moreവീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ പകുതിവിലയ്ക്ക് നല്കി കിഴക്കമ്പലത്തെ ട്വന്റി-ട്വന്റി സംഘടന
കിഴക്കമ്പലം: ഒരു വീട്ടിലേക്ക് ആവശ്യമായ ഗൃഹോപകരണങ്ങള്‍ മാര്‍ക്കറ്റ് വിലയുടെ പകുതി വിലക്ക് നല്കുന്ന പദ്ധതി കിഴക്കന്പലം പഞ്ചായത്തിൽ ആരംഭിച്ചു. ഇത്തരത്തില്‍ ടിവി മുതല്‍ എല്ലാവിധ ഗൃഹോപകരണങ്ങളും സാധാരണക്കാരനും സ്വന്തമാക്കാവുന്ന തരത്തിലാണ് പദ്ധതി. കിഴക്കമ്പലത്തെ ജനകീയ സംഘടന ട്വന്റി- ട്വന്റിയാണ് പഞ്ചായത്തിലെ കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതി തയാറാക്കുന്നത്. ആദ്യഘട്ടത്തില്‍ സ്കൂട്ടര്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ഡി ടിവി, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്. തുടര്‍ന്ന് ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം ഗൃഹോപകരണങ്ങളും വിതരണം നടത്തുമെന്ന് ട്വന്റി- ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് പറഞ്ഞു. ചെയര്മാന് ബോബി എം.ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ്, വൈസ് പ്രസിഡന്റ് ജിന്‍സി അജി തുടങ്ങിയവർ പങ്കെടുത്തു.
Read Moreമൂവാറ്റുപുഴ നഗരത്തിൽ വൈദ്യുതി മുടക്കം പതിവാകുന്നു; വ്യാപാരികളും ജനങ്ങൾ ദുരിതത്തിൽ
മൂവാറ്റുപുഴ: നഗരത്തിൽ വൈദ്യുതി മുടക്കം പതിവാകുന്നത് ഉപയോക്താക്കൾക്ക് ദുരിതമാകുന്നു. വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെയും ധനകാര്യ സ്ഥാപങ്ങളുടെയും പ്രവർത്തനം താറുമാറാക്കുന്ന വിധത്തിലാണ് വൈദ്യുതി തടസപ്പെടുന്നത്. ഓരോ മണിക്കൂറിലും നിരവധി തവണയാണ് വൈദ്യുതി മുടങ്ങുന്നത്. നേരത്തെ നഗരത്തിൽ അടിക്കടി വൈദ്യുതി തടസമുണ്ടാകുന്നതു വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേത്തുടർന്നു വൈദ്യുതി തടസം പരിഹരിക്കാൻ 1.46 കോടി ചെലവഴിച്ച് നഗരത്തിൽ ഏരിയൽ ബഞ്ചഡ് കേബിൾ (എബിസി) സംവിധാനം ഒരുക്കിയിരുന്നു. ഇതിനായി നഗരത്തിലുടനീളം പ്രത്യേക കേബിളും വലിച്ചു. എബിസി സംവിധാനം നിലവിൽ വരുന്നതോടെ നഗരത്തിലെ വൈദ്യുതി മുടക്കത്തിന് പരിഹാരമാകുമെന്ന് അന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. കൊടുംവേനലിൽ ദിവസങ്ങളോളം വൈദ്യുതി വിച്ഛേദിച്ചശേഷമായിരുന്നു നിർമാണ പ്രവൃത്തികൾ നടത്തിയത്. വൈദ്യുതി തടസത്തിനു ശാശ്വത പരിഹാരമാകുമെന്നതിനാൽ ജനങ്ങളും സഹകരിക്കുകയായിരുന്നു. പദ്ധതി നിലവിൽവന്ന ഏതാനും ദിവസത്തേക്ക് വൈദ്യുതി തടസം ഒഴിവായിരുന്നെങ്കിലും പിന്നീട് അടിക്കടി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്ന സ്ഥിതിയായിരുന്നു. വൈദ്യുതി മുടക്കം പതിവാകുന്നത് നഗരത്തിലെ…
Read Moreപെരിയാറിന്റെ തീരം ഇടിയുന്നു; 15 കുടുംബങ്ങൾ ഭീതിയിൽ; തീരത്ത് സുരക്ഷിത ഭിത്തി നിർമിച്ച് നൽകണമെന്ന ആവശ്യം ശക്തമാകുന്നു
ചേരാനല്ലൂർ: കൂവപ്പടി പഞ്ചായത്തിലെ ഒന്നാം വാർഡ് ഉൾപ്പെടുന്ന ചേരാനല്ലൂർ-മാണിക്യത്ത് കടവിന്റെ സമീപത്തുള്ള പെരിയാറിന്റെ തീരം ഇടിഞ്ഞു നശിക്കുന്നു. ഇത് മൂലം ഈ ഭാഗത്ത് താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങൾ ഭീതിയിലാണ്. എല്ലാ വർഷവും കാലവർഷം ശക്തിപ്രാപിക്കുകയും പെരിയാറിൽ ജലനിരപ്പ് ഉയരുകയും ശക്തമായ ഒഴുക്ക് രൂപപ്പെടുകയും ചെയ്യുന്പോൾ പെരിയാറിന്റെ തീരം ഉൾപ്പെടുന്ന പ്രദേശം ഇടിഞ്ഞ് നശിച്ചുകൊണ്ടിരിക്കുന്നത് പതിവായിരിക്കുന്നു. ഇതുമൂലം പെരിയാറിൽ ജലനിരപ്പ് ഉയരുകയും നീരൊഴുക്ക് ശക്തി പ്രാപിക്കുകയും ചെയ്യുന്പോൾ തീരത്ത് താമസിക്കുന്നവർ ഭീതിയിലാണ്. ഈ പ്രദേശത്ത് തീരം ഇടിയാതിരിക്കാൻ കുറച്ച് ഭാഗത്ത് സംരക്ഷണഭിത്തി നിർമിച്ചിരുന്നെങ്കിലും നീരൊഴുക്കിന്റെ ശക്തിമൂലം ഇവയെല്ലാം തന്നെ ഇടിഞ്ഞു നശിച്ചുകിടക്കുകയാണ്. അതിനാൽ ചേരാനല്ലൂർ -മാണിക്യത്ത് കടവും തീരദേശവും സുരക്ഷഭിത്തി നിർമിച്ച് തീരദേശവാസികളുടെ ഭീതി അകറ്റാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു.
Read Moreബാങ്കുകളുടെ സെർവർ തകരാറിൽ; ജിഎസ്ടി റിട്ടേണ്‍ ഫയൽ ചെയ്യാനാകുന്നില്ലെന്നു വ്യാപാരികൾ
കൊച്ചി: ബാങ്കുകളുടെ ഇന്റർനെറ്റ് സെർവർ തകരാറിൽ. ജിഎസ്ടി റിട്ടേണ്‍ ഫയൽ ചെയ്യാൻ കഴിയുന്നില്ലെന്നു വ്യാപാരികൾ. ഇന്നലെയായിരുന്നു ജിഎസ്ടിആർ ത്രീ ബി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള അവസാന ദിനം.ഒരാഴ്ചയായി തുടരുന്ന ഇന്റർനെറ്റ് സെർവർ തകരാറുകൾ പരിഹരിക്കപ്പെടാതിരിക്കുന്നതിനാൽ അവസാന ദിവസമായ ഇന്നലെ ജിഎസ്ടിആർ ത്രീ ബി റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിഞ്ഞില്ലെന്നാണു വ്യാപാരികൾ പറയുന്നത്. അവസാന തീയതിക്കുശേഷം ഓരോ ദിവസവും 50 രൂപയും ആകെ നികുതിയുടെ ഒന്നര ശതമാനവുമാണ് ജിഎസ്ടി ഡിപ്പാർട്ട്മെന്റ് പിഴ ചുമത്തുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകൾ വഴിയാണ് 70 ശതമാനത്തോളം വ്യാപാരികൾ റിട്ടേണ്‍ സമർപ്പിക്കുന്നത്. തങ്ങളുടേതല്ലാത്ത കുറ്റത്തിന്റെ പേരിൽ പിഴ ചുമത്തുകയോ പലിശ ഈടാക്കുകയോ ചെയ്യുന്ന നടപടികൾ ഒഴിവാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. ജിഎസ്ടി നിലവിൽ വന്ന വർഷം തന്നെ റിട്ടേണുകൾ ഫയൽ ചെയ്യേണ്ട അവസാന ദിവസം കഴിഞ്ഞിട്ടും ജിഎസ്ടി നെറ്റ്വർക്ക് തകരാറുമൂലവും ബാങ്കിംഗ് സെർവർ…
Read Moreശനിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടുക്കി ജില്ലയിൽ ബുധനാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും കോട്ടയം, എറണാകുളം ജില്ലകളിൽ ബുധനാഴ്ചയും തൃശൂരിൽ ശനിയാഴ്ചയുമാണ് കനത്ത മഴയ്ക്കുളള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 11 സെന്റീമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ ബുധനാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം ജില്ലകളിൽ ബുധനാഴ്ചയും തൃശൂരിൽ ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഏറ്റവും കൂടുതൽ മഴ പെയ്തത് വയനാട് ജില്ലയിലെ കുപ്പാടിയിലാണ്.
Read More