വെള്ളറട: വെള്ളറട പോലീസ് സ്റ്റേഷൻ പരിധിയില്‍ നിര്‍ധനരായ വീട്ടമ്മമാരേ കബളിപ്പിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമാകുന്നതായി പരാതി. വ്യാജവിലാസവുമായി എത്തിയ രണ്ടു യുവാക്കള്‍ വെള്ളറട മേഖലയില്‍ 50,000 ല്‍ പരം രൂപ ഒരു ദിവസം കൊണ്ട് പിരിച്ചെടുത്ത് കടന്നതായി നാട്ടുകാർ പറയുന്നു. മക്കള്‍ക്ക് സ്കൂൾ ഫീസ് അടക്കാന്‍ വച്ചിരുന്ന രൂപ ഉൾപ്പെടെയാണ് സംഘം തട്ടിയെടുത്തത്. മാര്‍ക്കറ്റില്‍ വിലകുറഞ്ഞ മിക്സിക്ക് 6,000 രൂപ വീതം പിരിക്കുകയായിരുന്നു. ഈ തുക നല്‍കുന്നവര്‍ക്ക് 50,000 രൂപയുടെ ലോണ്‍ നല്‍കും. കൂടാതെ 32 ഇഞ്ച് ടിവി, എല്‍ഇഡി ബൾബുകള്‍, സ്റ്റീല്‍ അലമാരയും നറുക്കെടുപ്പിലൂടെ ലഭിക്കുമെന്നാണ് വാഗ്ദാനം. ആധാർ കാർഡിന്റെ പകർപ്പ്, റേഷന്‍കാര്‍ഡിന്റെ പകർപ്പ്, ഒരുഫോട്ടോ എന്നിവയും യുവാക്കൾ വാങ്ങി. വെള്ളറട മൂട്ടക്കോട് കോളനിയില്‍ എത്തിയ സംഘം വിന്സീഭവനില് വിലാസിനി(48), ഫാത്തുമ്മ(50) തുടങ്ങിയവരില്‍നിന്നും 6000 രൂപ വീതം വാങ്ങി പ്രവര്‍ത്തന രഹിതമായ മിക്സികള്‍ നല്കി സ്ഥലം…
Read MoreCategory: Kollam
ഏത് ഉന്നതങ്ങളിൽ എത്തിച്ചേർന്നാലും രക്ഷിതാക്കളെ വേദനിപ്പിക്കുകയോ വിസ്മരിക്കയോ ചെയ്യരുത്; എൻ.വിജയൻ പിള്ള എംഎൽഎ
ചവറ: രക്ഷിതാക്കളെയും കുട്ടികളെയും ആദരിച്ച് ചവറ ഹയർ സെക്കൻഡറി സ്കൂൾ മാതൃകയായി. ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ 90 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങിയ വിദ്യാർഥികളെ അനുമോദിക്കുകയും ഇവരുടെ മാതാപിതാക്കളെ ആദരിച്ചുമാണ് സ്കൂൾ അധികൃതർ മാത്യകയായത്. ചടങ്ങ് എൻ.വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ അറിഞ്ഞ് ജീവിക്കുന്ന വ്യക്തികളായി മാറാൻ വിദ്യാർഥികൾക്കാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ പറഞ്ഞു. ഏത് ഉന്നതങ്ങളിൽ എത്തിച്ചേർന്നാലും രക്ഷിതാക്കളെ ഒരിക്കലും വേദനിപ്പിക്കുകയോ വിസ്മരിക്കയൊ ചെയ്യരുത്. ആത്മാർഥമായി പഠിപ്പിക്കുന്ന അധ്യാപകരും രക്ഷിതാക്കളും സർക്കാരും ഉണ്ടെങ്കിലെ വിദ്യാഭ്യാസ രംഗത്ത് വൻ നേട്ടം ഉണ്ടാക്കാൻ സാധിക്കുകയുള്ളു. ഇന്ന് സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ തുക ചെലവിടുന്നത് വിദ്യാഭ്യാസ മേഖലയ്ക്കാണ്. ലോകോത്തര മത്സരമാണ് ഇന്ന് വിദ്യാഭ്യാസ രംഗത്തുള്ളത്. ഇന്ന് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകൾ ഹൈടെക്ക് പദവിയിലേയ്ക്ക് ഉയർന്നു കഴിഞ്ഞു. രാഷ്ട്രീയം വികസനത്തിനായി വിനിയോഗിക്കണമെന്നും എംഎൽഎ പറഞ്ഞു. അനുമോദന…
Read Moreഅധികാരമാറ്റ കസേരയെ ചൊല്ലി തേവലക്കരയിൽ ചേരിതിരിഞ്ഞ് പരസ്യപ്പോരിനിറങ്ങി എ, ഐ ഗ്രൂപ്പ് നേതാക്കൾ
ചവറ: യുഡിഎഫ് ഭരിക്കുന്ന തേവലക്കര ഗ്രാമപഞ്ചായത്തിൽ അധികാരമാറ്റത്തെ ചൊല്ലി എ, ഐ ഗ്രൂപ്പുകൾ പരസ്യപ്പോരിനിറങ്ങിയതോടെ കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളിലായി തേവലക്കരയിൽ കോൺഗ്രസിനുള്ളിലെ അമർഷം മറ നീക്കി പുറത്ത് വന്നത് നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പത്രസമ്മേളനത്തോടെയാണ്. ചവറ മണ്ഡലത്തിൽ നേതൃപദവികളെല്ലാം യുഡിഎഫ് കയ്യാളുന്ന ഏക പഞ്ചായത്താണ് തേവലക്കര. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഭരണം തുടങ്ങിയത്. രണ്ടര വർഷം കഴിഞ്ഞതോടെ നിലവിലെ പ്രസിഡന്റിനെ മാറ്റി സ്വതന്ത്രന് പ്രസിഡന്റ് സ്ഥാനം നൽകാൻ കരാർ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഐ ഗ്രൂപ്പുകാരനായ മണ്ഡലം പ്രസിഡന്റ് പി ഫിലിപ് പത്ര സമ്മേളനം നടത്തി പ്രഖ്യാപിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അത്തരത്തിലൊരു കരാർ ഉണ്ടാക്കിയിട്ടില്ലന്ന അവകാശവാദവുമായി എ ഗ്രൂപ്പ് നേതാക്കൾ രംഗത്ത് വന്നത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറില്ലായെന്ന് നിലവിലെ പ്രസിഡന്റ് ജോസ് ആന്റണി കൂടി പ്രഖ്യാപിച്ചതോടെയാണ് ഗ്രൂപ്പ് പോര് ശക്തമായത്. പഞ്ചായത്ത്…
Read Moreസമുദായത്തിന് അർഹതപ്പെട്ട പലതും അറിവ് ഇല്ലാതെ പോയതുകൊണ്ട് നേടാനായില്ല: വെള്ളാപ്പള്ളി
കൊട്ടാരക്കര: സമുദായത്തിന് അർഹതപ്പെട്ട പലതും നേടാനായില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. കൊട്ടാരക്കര എസ്എൻഡിപി താലുക്ക് യൂണിയനിൽ നടപ്പിലാക്കുന്ന കർമപദ്ധതിയായ അറിവ് പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഈഴവ സമുദായത്തിന് അർഹതപ്പെട്ട പലതും നേടി എടുക്കാനുള്ള അറിവ് ഇല്ലാതെ പോയി. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ സാമ്പത്തികമായും സാമൂഹ്യ പരമായും പിന്നോക്കം നിൽക്കുന്നവർക്ക് പല വിധ ആനുകൂല്യങ്ങളും സഹായങ്ങളും നൽകുന്നുണ്ട്. അതിനെക്കുറിച്ച് ബോധവൽക്കരിക്കുവാനുമാണ് അറിവ് പദ്ധതി കൊണ്ട് ഉദ്യേശിക്കുന്നതെന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊട്ടാരക്കര എസ്എൻഡിപി, യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അധ്യക്ഷത വഹിച്ചു. യുണിയൻ സെക്രട്ടറി വി വിശ്വംഭരൻ മുഖ്യ പ്രഭാഷണം നടത്തി. ബോർഡ് മെമ്പർമാരായ രവീന്ദ്രൻ, പി അരുൾ, സജീവ് ബാബു എന്നിവർ പ്രസംഗിച്ചു.
Read Moreനിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഗുണ്ടാ നേതാവ് സ്റ്റീഫൻ എന്ന ശബരി പോലീസ് പിടിയിൽ
പോത്തൻകോട്: നിരവധി ക്രിമിനൽ കേസുകളിലെ മുഖ്യ പ്രതിയായ ഗുണ്ടാ നേതാവ് പിടിയിൽ. ശാന്തിപുരം കല്ലിക്കോട് വീട്ടിൽ സ്റ്റീഫൻ എന്നു വിളിക്കുന്ന ശബരി (28)ആണ് അറസ്റ്റി ലായത്. കഴിഞ്ഞ മാസം 23 ന് ശാന്തിപുരം പുന്നയിൽക്കുന്ന് വീട്ടിൽ വിനീതിനെ വീടുകയറി വാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് പ്രതി ഒളിവിലായിരുന്നു. പോത്തൻകോട് പോലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നിരവധി വീടുകൾ ആക്രമിച്ച് ബോംബ് എറിഞ്ഞ കേസുകളിലും വാൾ കാണിച്ച് ഭീക്ഷണിപ്പെടുത്തി പണപ്പിരിവ് നടത്തിയ കേസുകളിലും മുഖ്യ പ്രതിയാണ് പോലീസ് പിടിയിലായ സ്റ്റീഫൻ എന്ന ശബരി. പ്രതിയ്ക്കെതിരെ ഗുണ്ടാ നിയമം ചുമത്തുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പോത്തൻകോട് സിഐ എസ്. ഷാജിയുടെ നേതൃത്വത്തിൽ എസ്ഐമാരായ അശ്വനി, ശ്രീജിത്ത്, രവീന്ദ്രൻ, മറ്റു പോലീസ് ഉദ്യോഗസ്ഥരായ അരുൺ, രാജേഷ്, അൽബിൻ, അനിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി…
Read Moreസംസ്ഥാനത്തെ ആദ്യ ഔദ്യോഗിക ദ്വിഭാഷാ വെബ്സൈറ്റ് കൊല്ലത്ത് നിന്ന്; കാഴ്ച പരിമിതര്‍ക്ക് സ്ക്രീന്‍ റീഡര്‍ സംവിധാനം വഴി ഉപയോഗിക്കാനാകും
കൊല്ലം: സംസ്ഥാനത്ത് നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റുകളില്‍ ആദ്യ ദ്വിഭാഷാ വെബ്സൈറ്റായ https://kollam.gov.in/ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച നവകേരളം-2018 ന്റെ വേദിയില്‍ ഉദ്ഘാടനം ചെയ്യും. ജില്ലയുടെ ചരിത്രം, സംസ്കാരം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ വിവരങ്ങള്‍ ഔദ്യോഗികതലത്തിലെ വ്യക്തിവിവരങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, അറിയിപ്പുകള്, വിവിധ വകുപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍, വാര്ത്താസംബന്ധിയായവ, ജനസംഖ്യ, ഭൂമിശാസ്ത്രം എന്നിവയുടെ വിശദാംശം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക ലിങ്ക്, ദുരന്തനിവാരണ വിഭാഗവുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പരുകള്‍ എന്നിവയും വെബ്സൈറ്റിന്റെ പ്രത്യേകതയാണ്. സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ക്ക് ആവശ്യമുള്ള നിയമപരമായ സുരക്ഷയും സൈബര്‍ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. കാലിക നവീകരണം സാധ്യമാകും വിധമാണ് രൂപകല്പന. കാഴ്ച പരിമിതര്‍ക്ക് സ്ക്രീന്‍ റീഡര്‍ സംവിധാനം വഴി ഉപയോഗിക്കാനാകും വിധമുള്ള സജ്ജീകരണമാണ് വെബ്സൈറ്റിന്റെ മുഖ്യസവിശേഷത. ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ വി.…
Read Moreവനത്തേയും വന്യജീവികളേയും അടുത്തറിയാൻ കുളത്തൂപ്പുഴയില്‍ ഫോറസ്റ്റ് മ്യൂസിയം സ്ഥാപിക്കും: മന്ത്രി കെ. രാജു
കുളത്തൂപ്പുഴ: പത്ത് കോടി രൂപ ചെലവില്‍ കുളത്തൂപ്പുഴയില്‍ ഫോറസ്റ്റ് മ്യൂസിയം നിര്‍മിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കുളത്തൂപ്പുഴയിലെ വനശ്രീ കേന്ദ്രത്തില്‍ നിന്നുള്ള മണല്‍ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗി ക്കുകയായിരുന്നു മന്ത്രി. വനത്തേയും വന്യജീവികളേയും അടുത്തറിയുന്നതിനാണ് മ്യൂസിയം സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലയിലേയും നെടുമങ്ങാട് താലൂക്കിലേയും ഭവന നിര്‍മാണത്തിനുള്ള ആറ്റുമണലാണ് വനശ്രീയില്‍ നിന്നും വിതരണം ചെയ്യുക. ബിപിഎല്‍. കുടുംബങ്ങള്‍ക്ക് ലോഡിന് 12,425 രൂപയ്ക്കും എപിഎല്‍ വിഭാഗത്തിന് 22,225 രൂപയ്ക്കുമാണ് മണല്‍ ലഭിക്കുക. ഓണ്‍ലൈന്‍ വഴിയാണ് മണലിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്. കുളത്തൂപ്പുഴ വനസംരക്ഷണ സമിതി അംഗങ്ങള്‍ക്കുള്ള സൗജന്യ പാചക കണക്ഷന് വിതരണത്തിന്റെ ഉദ്ഘാടനം, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം എന്നിവയും മന്ത്രി നിര്‍വ്വഹിച്ചു. തൊഴിലുപകരണങ്ങളുടെ വിതരണം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു…
Read Moreഗാന്ധിഭവൻ അഗതികൾക്ക് ലുലു ഗ്രൂപ്പിന്റെ അഞ്ചര കോടി രൂപയുടെ സഹായം; ലിഫ്റ്റ് അടക്കമുള്ള സൗകര്യമുള്ള ആശുപത്രി മാതൃകയിലുള്ളതായിരിക്കും പുതിയ കെട്ടിടം
കൊല്ലം: റംസാൻ വ്രതാനുഷ്ഠാനത്തിന്റെ ആരംഭ ദിനത്തിൽ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ കാരുണ്യവർഷം. ഇവിടത്തെ അന്തേവാസികളായ അമ്മമാർക്ക് താമസിക്കാൻ അഞ്ച് കോടി രൂപ ചെലവിട്ട് അത്യാധുനിക സൗകര്യമുള്ള ബഹുനില കെട്ടിടം നിർമിച്ച് നൽകും. ലിഫ്റ്റ് അടക്കമുള്ള സൗകര്യമുള്ള ആശുപത്രി മാതൃകയിലുള്ളതായിരിക്കും പുതിയ കെട്ടിടം. ലുലു ഗ്രൂപ്പ് തന്നെ നേരിട്ടായിരിക്കും കെട്ടിട നിർമാണം നടത്തുക. കിടപ്പ് രോഗികളടക്കമുള്ള അമ്മമാർക്ക് സൗകര്യപ്പെടുന്ന കെട്ടിട നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, കുടുംബാംഗവും ചലച്ചിത്ര നടനുമായ ടി.പി.മാധവൻ എന്നിവർ അറിയിച്ചു. ഇതുകൂടാതെ റംസാൻ സമ്മാനമായി 50 ലക്ഷം രൂപയും ലുലു ഗ്രൂപ്പ് ഗാന്ധിഭവന് സമ്മാനിച്ചു. ലുലു ഗ്രൂപ്പ് ഇതിനകം മൂന്നുകോടി രൂപയുടെ സഹായമാണ് ഗാന്ധിഭവന് നൽകിയിട്ടുള്ളത്. രണ്ടുവർഷം മുന്‍പ് ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ ഇവിടത്തെ അമ്മമാരോടൊപ്പം എം.എ.യൂസഫലി ഏറെ നേരം…
Read Moreസന്ധ്യാപ്രാർഥന വീടുകളിൽ തിരികെ കൊണ്ടുവരണം; യുവാക്കളെ മോശമായ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നത് ഈശ്വരവിശ്വാസമില്ലായ്മയെന്ന് പി.സി.ജോർജ്
കൊല്ലം : യുവാക്കളെ മോശമായ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതിന് പിന്നിൽ ഈശ്വരവിശ്വാസമില്ലായ്മയാണെന്ന് പി.സി.ജോർജ് എംഎൽഎ. മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന മടവൂർ വാസുദേവൻനായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പിസിജോർജ്. പണ്ട് നമ്മുടെ വീടുകളിൽ അമ്മമാർ കുട്ടികളോടൊപ്പം നടത്തുന്ന സന്ധ്യാപ്രാർഥന ഇന്ന് പല വീടുകളിലും ഇല്ലാത്തതാണ് ഇതിന് കാരണമെന്നും എല്ലാ മതവിഭാഗങ്ങളിലും പെട്ട അമ്മമാർ നിർബന്ധമായും തങ്ങളുടെ മക്കളുമായി ചേർന്ന് വീടുകളിൽ സന്ധ്യാപ്രാർഥനകൾ നടത്തുന്നതിന് തയാറാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച സമൂഹത്തെ വാർത്തെടുക്കുവാൻ ബാല്യം മുതലുള്ള പരിശീലനം ഭവനങ്ങൾക്കുള്ളിൽ നിന്നാണ് ആരംഭിക്കേണ്ടത്. ലക്ഷ്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന് ഏറെ സംഭാവനകൾ നൽകുവാൻ അമ്മമാർക്ക് കഴിയും. അങ്ങനെ വളരുന്ന കുട്ടികൾ ഒരു തരത്തിലുമുള്ള തെറ്റുകളിലും വഴുതിവീഴില്ലെന്നും പിസി ജോർജ് പറഞ്ഞു. കഥകളി കലാകാരന്മാരെ വാർധക്യത്തിൽ സംരക്ഷിക്കേണ്ടുന്ന ഉത്തരവാദിത്വം സർക്കാരുകൾക്കുണ്ട്. പ്രായാധിക്യം കൊണ്ടും രോഗങ്ങൾകൊണ്ടും കളിയരങ്ങിൽ നിന്നും വിടവാങ്ങുന്ന കലാകാരന്മാർക്ക്…
Read Moreറേഷൻ സാധനം നൽകിയില്ല; ബന്ധുവിനെ കുത്തിക്കൊന്ന യുവാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
കൊല്ലം: റേഷന്‍കടയില്‍ ഉണ്ടായ വാക്കേറ്റത്തില്‍ ബന്ധുവിനെ കുത്തിക്കൊന്ന കേസില്‍ യുവാവിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കിളികൊല്ലൂര്‍ ചൂട്ടറവിള മുക്കിന് സമീപം കെ പി നഗര്‍ കരീപ്ര വീട്ടില്‍ രാജീവി(43)നെയാണ് കൊല്ലം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി പി ഷെര്‍ളി ദത്ത് ശിക്ഷിച്ചത്. പിതൃസഹോദരിയുടെ പുത്രനായ മുകേഷിനെയാണ് കുത്തികൊലപ്പെടുത്തിയത്. 2013 ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. രാജീവ് റേഷന്‍കടയിലെ ജീവനക്കാരനായിരുന്നു. മുകേഷിന്റെ ഭാര്യ റേഷന്‍കടയില്‍ ക്രിസ്തുമസ് സ്പെഷല്‍ പഞ്ചസാര ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ വിവരമറിയിച്ചപ്പോള്‍ ഇതിനെ കുറിച്ച് ചോദിച്ച അമ്മുമ്മയെയും അമ്മയെയും പ്രതി അസഭ്യം പറഞ്ഞു. ഇത് തുടര്‍ന്നപ്പോള്‍ ഇവര്‍ ഭര്‍ത്താവായ മുകേഷിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ പാല്‍ക്കുളങ്ങര ക്ഷേത്രത്തിന് സമീപം വച്ചുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ മുകേഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അടുത്ത ദിവസം ആശുപത്രിയിലാണ് മുകേഷ് മരിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ മരണമൊഴിയുടെയും സാഹചര്യ…
Read More