കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രി മെഡിക്കൽ കോളേജ് നിലവാരത്തിലേക്ക്. 60 കോടിയുടെ വികസന പദ്ധതിയിലൂടെ താലൂക്കാശുപത്രിയെ രാജ്യാന്തര നിലവാരത്തിൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികൾക്ക തുടക്കമായി. കിഫ് ബി സാമ്പത്തിക സഹായത്തോടെയാണ് 60 കോടിയുടെ വികസന പദ്ധതിക്കുള്ള മാസ്റ്റർ പ്ലാൻ തയാറായിട്ടുള്ളത്. പദ്ധതി നടത്തിപ്പിനു മുന്നോടിയായി ഐഷാ പോറ്റി എംഎൽഎയുടെ നേതൃത്വത്തിൽ വികസന സമിതിയുടെയും മുനിസിപ്പൽ അധികൃതരുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സംയുക്ത യോഗം ഇന്നലെ ആശുപത്രിയിൽ ചേർന്നു. ആശുപത്രിയിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി എഴുനിലയുള്ള പുതിയ കെട്ടിടം നിർമിക്കും. പേ വാർഡു്, വനിതാ പുരുഷ മെഡിക്കൽ വാർഡുകൾ, വനിതാ പുരുഷ സർജിക്കൽ വാർഡുകൾ, ആധുനിക ഓപ്പറേഷൻ തിയറ്റർ, സൈക്കാട്രിക് പീഡിയാട്രിക് വാർഡുകൾ, റേഡിയോളജി ആന്റ് ഇമേജിംഗ് സെന്റർ, മെഡിക്കൽ റി കാർഡു റൂം, മോർച്ചറി, ഹൗസ് കീപ്പിംഗ് എഞ്ചിനീയറിംഗ് വിഭാഗം ’അഡ്മിനിസ്ട്രേഷൻ വിഭാഗം, ഹോസ്റ്റൽ, റിസപ്ഷൻ,…
Read MoreCategory: Kollam
പോലിസുകാരനെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ
ചവറ: തേവലക്കര പുത്തൻസങ്കേതത്തിൽ പോലീസുകാരനെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി. കോയിവിള പുത്തൻസങ്കേതം ചുനയ്ക്കാട്ട് വയലിൽ കുക്കു എന്ന് വിളിക്കുന്ന വിഷ്ണു ലാലാ (27)ണ് തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. ആനപ്പാപ്പാനായ ഇയാൾ ശക്തികുളങ്ങരയിൽ ആനപാപ്പാൻമാർ താമസിക്കുന്ന സ്ഥലത്ത് ഒളിവിൽ താമസിക്കുകയായിരുന്നു. ചവറ സിഐയ്ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് എസ്ഐ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി ഹാജരാക്കി റിമാന്റ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. പുത്തൻസങ്കേതം ശബരിയിൽ അനന്തു (20) വിനെ നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ എട്ടിന് രാത്രി 11 നാണ് പുത്തൻസങ്കേതം കൊയ്പ്പിനാൽ വീട്ടിൽ ഹസൻ കുഞ്ഞിനെ വീടിന്റെ വാതിൽ തകർത്ത് അക്രമി സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. പോലീസുക്കാരനെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം തെളിവെടുപ്പിൽ കണ്ടെടുത്തു.
Read Moreവിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് രംഗത്ത്;സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ
പുനലൂർ: വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് രംഗത്തെത്തി. വെഞ്ചേമ്പ് അയണിക്കോട് മംഗലത്ത് പുത്തൻവീട്ടിൽ അനിലാലിന്റെ മകൻ ജി. ജിഷ്ണു ലാൽ (14) ആണ് കെഐപി കനാലിൽ മരിച്ച നിലയിൽ രണ്ടു മാസത്തിന് മുൻപ് കണ്ടെത്തിയത്. വീടിനോട് ചേർന്ന് കനാൽ ഉണ്ടെങ്കിലും 14 വയസുവരെ കുട്ടി കനാലിൽ കളിക്കാൻ ഇറങ്ങിയിട്ടില്ലെന്നും, കാണാതാവുന്ന ദിവസം വൈകുന്നേരം 6.30 വരെയും വീടിന്റെ മുറ്റത്ത് കുളിക്കുന്നതിന് വേണ്ടി തോർത്തും ഉടുത്ത് നിൽക്കുന്നത് അയൽവാസികൾ കണ്ടിരുന്നുവത്രെ. ജിഷ്ണു ലാൽ വീട്ടിൽ മാത്രമേ ഇത്രയും നാളും കുളിച്ചിട്ടുള്ള എന്ന് മാതാപിതാക്കൾ പറയുന്നു. കുട്ടിയെ കാണാതായതിന് ശേഷം വിശദമായ പരിശോധനയിൽ വീടിനുള്ളിൽ രക്തം കണ്ടത് ദുരൂഹത വർധിപ്പിക്കുന്നു. ഒപ്പം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിന്റെ പല ഭാഗങ്ങളിലുമുള്ള ക്ഷതങ്ങളും മറ്റും മരണത്തിന്റെ അസ്വഭാവികത വർധിപ്പിക്കുന്നു. പോസ്റ്റുമോർട്ടത്തിലും മുങ്ങിമരണം എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ പഠിത്തത്തിലും സ്പോർട്സിലും മിടുക്കനായ…
Read Moreരാജ്യത്തിന്റെ അഭിമാനം പോലും വാടകയ്ക്ക് കൊടുക്കുന്ന അവസ്ഥയെന്ന് പന്ന്യൻ രവീന്ദ്രൻ
ചവറ: രാജ്യത്തിന്റെ അഭിമാനമായ പൈതൃക സമ്പത്തുകൾ പോലും ആർക്കും വാടകയ്ക്ക് കൊടുക്കുന്ന സ്ഥിതിയാണെന്ന് ഇന്നുള്ളതെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പൊന്മന സംസ്കൃതി ഗ്രന്ഥശാലയുടെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വായന മരിക്കുന്നു എന്ന വിലാപത്തിനിടയിലും നാടിന്റെ സാംസ്കാരിക മൂല്യങ്ങൾ നിലനിർത്താൻ ഗ്രന്ഥശാലകൾ വലിയ പരിശ്രമങ്ങളാണ് നടത്തുന്നതെന്നും പന്ന്യൻ പറഞ്ഞു. ആർ.രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി മുഖ്യ പ്രഭാഷണം നടത്തി. കെഎംഎംഎൽ ജനറൽ മാനേജർ അജയകൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ബി.ശിവൻ, ബിന്ദു സണ്ണി, കോലത്ത് വേണുഗോപാൽ, കോഞ്ചേരിൽ ഷംസുദീൻ, ഗ്രന്ഥശാല പ്രസിഡന്റ് അനിമോൻ, സെക്രട്ടറി ആർ.മുരളി, സുഗതൻ മംഗലത്ത്, ഷാജി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പൊന്മന നിവാസികൾ, മികച്ച വിജയം നേടിയ വിദ്യാർഥികൾ എന്നിവരെ അനുമോദിച്ചു. 51 അമ്മമാരെയും ചടങ്ങിൽ…
Read Moreഅടിസ്ഥാന സൗകര്യങ്ങളില്ലാതെ പത്തനാപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റർ; താലുക്കാശുപത്രി എവിടെ വേണമെന്ന തർക്കത്തിൽ എഎൽഎയും സിപിഎമ്മും രണ്ടു തട്ടിൽ
പത്തനാപുരം: അടിസ്ഥാന സൗകര്യങ്ങളില്ലാതെ പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റർ. കഴിഞ്ഞ ആഴ്ച്ചയാണ് ഇത് താലൂക്കാശുപത്രിയായി ഉയര്‍ത്തിയത്. പത്തനാപുരത്ത് താലൂക്കാശുപത്രി വേണമെന്ന പതിറ്റാണ്ടുകളുടെ ആവശ്യം അംഗീകരിച്ച അധികൃതര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല.പുനലൂരും പത്തനാപുരം താലൂക്കിന്റെ ഭാഗമായിരുന്നപ്പോള്‍ താലൂക്കാശുപത്രി പുനലൂരായിരുന്നു. പത്തനാപുരം ആസ്ഥാനമായി താലൂക്ക് രൂപീകരിച്ചപ്പോള്‍ ഇവിടെ താലൂക്കാശുപത്രി വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയായിരുന്നു. താലൂക്കാശുപത്രി അനുവദിക്കുമെന്ന സാഹചര്യം വന്നതോടെ എവിടെ വേണമെന്ന കാര്യത്തില്‍ എംഎല്‍എയും സിപിഎമ്മും രണ്ട് തട്ടിലായതും വിവാദമായി. പിടവൂരില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നില്ക്കുന്ന സ്ഥലം താലൂക്കാശുപത്രിയ്ക്കായി ഉപയോഗപ്പെടുത്തണമെന്ന് എംഎല്‍എയും, നിലവില്‍ സിഎച്ച്സി നില്ക്കുന്ന സ്ഥലം തന്നെ വേണമെന്ന് സിപിഎമ്മും ശഠിച്ചു. മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന ആവശ്യവുമായി ചില രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയതോടെ വിവാദങ്ങളും മുറുകി. ഇതിനിടെ നിലവിലുള്ള സിഎച്ച്സി തന്നെ താലൂക്കാശുപത്രിയായി ഉയര്‍ത്തുകയായിരുന്നു. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന ഇവിടെ കെട്ടിടങ്ങള്‍ പലതും…
Read Moreകുടിക്കാന്‍ കുറച്ച് വെള്ളം തരുമോ? ആടിനെ വാങ്ങാനെന്ന വ്യാജേന വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; അടൂരില്‍ യുവാവ് അറസ്റ്റില്‍
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു. അടൂർ കണ്ണങ്കോട് പുതുക്കുഴി മേലേതിൽ നിസറുദ്ദീനെ (38)തിരെയാണ് കൊടുമൺ പോലീസ് അറസ്റ്റു ചെയ്തത്ചൊവ്വാഴ്ച വൈകുന്നേരം ആറോടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്നപ്പോൾ ആടിനെ വാങ്ങാനെന്ന വ്യാജേന പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ കുടിക്കാൻ വെള്ളം ചോദിക്കുകയും ഇതെടുക്കാൻ അടുക്കളയിലേക്കു പോയ പെൺകുട്ടിയെ പിന്തുടർന്നെത്തി പീഢിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ പിക്കപ്പിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അടൂർ ഡിവൈഎസ്പി ആർ. ജോസിന്റെ മേൽനോട്ടത്തിൽ കൊടുമൺ എസ്ഐ ആർ. രാജീവ്, അഡീഷണൽ എസ്ഐ വൈ. തോമസ്, എഎസ്ഐ ബിനു, എസ്സിപിഒ സുബാഷ്, സിപിഒ ധന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിനൊടുവിൽ ഇയാളെ കണ്ണങ്കോടു നിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ നിസറുദ്ദീനെ റിമാൻഡു ചെയ്തു.
Read Moreകരുനാഗപ്പള്ളിയിലെ യുവജനങ്ങളുടെ ഏറ്റവും വലിയ ആവശ്യമായ സ്പോര്‍ട്സ് ഗ്രൗണ്ടിന് മുന്‍ഗണന നല്‍കും: ആർ. രാമചന്ദ്രൻ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ യുവജനങ്ങളുടെ ഏറ്റവും വലിയ ആവശ്യമായ സ്പോര്‍ട്സ് ഗ്രൗണ്ടിന് മുന്തിയ പരിഗണന നല്‍കുമെന്ന് ആര്.രാമചന്ദ്രന് എംഎല്‍എ. കായിക വിനോദങ്ങള്ക്കാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും വസ്തു വാങ്ങുന്നതിനും എംഎല്‍എ ഫണ്ട് വിനിയോഗിക്കുന്നതിന് നിയമ തടസങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതിനാല്‍ ത്രിതല പഞ്ചായത്തുകളെയും മുനിസിപ്പിലാറ്റിയേയും കോര്‍ത്തിണക്കി സംയുക്ത പ്രോജക്ടാക്കി കരുനാഗപ്പള്ളിയില്‍ സ്പോര്‍ട്സ് ഗ്രൗണ്ട്് യാഥാര്‍ഥ്യമാക്കുവാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തമായി കളിസ്ഥലമുള്ള പഞ്ചായത്തുകളുടെ സഹായത്താല്‍ ഇവിടങ്ങളില്‍ ഷഡില്കോര്ട്ട് പോലെയുള്ള കായികവിനോദ സ്റ്റേഡിയങ്ങള്‍ സ്ഥാപിക്കുവാന്‍ ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളി സോക്കര്‍ എപ്സി ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഫുഡ്ബാള്‍ ടൂര്‍ണമെന്റിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കെ.എസ്.പുരം സുധീര്‍ അധ്യക്ഷത വഹിച്ചു. മില്ത്താജ് ചിറ്റുമൂല, സിദ്ദിഖ്, ജബാര്‍ ഭാരത്കഫേ, മുഹമ്മദ്കുഞ്ഞ്, ഇജാസ്, ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read Moreകുട്ടൻപിള്ളയുടെ ശിവരാത്രിയിലൂടെ അച്ഛന്റേയും മകന്റേയും സിനിമാ അരങ്ങേറ്റം
കൊല്ലം: ഒരേസിനിമയിലൂടെ അച്ഛന്റേയും മകന്റേയും സിനിമാ അരങ്ങേറ്റം നാട്ടുകാർക്കും അഭിമാനമായി. ആദിച്ചനല്ലൂർ പ്ലാക്കാട് പ്രശാന്തിയിൽ പിങ്കു, മകൻ അർജുൻ(എട്ട്്) എന്നിവരാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായ കുട്ടൻപിള്ളയുടെ ശിവരാത്രിയിൽ തകർപ്പൻ അഭിനയം കാഴ്ചവച്ചത്. തീയേറ്ററുകളിൽ ചിത്രം വിജയംനേടി പ്രദർശനം നടക്കുന്പോൾ പ്ലാക്കാട് ഗ്രാമത്തിനും അഭിമാനമേറെയാണ്. സുരാജിന്റെ അളിയനായി വേഷമിട്ട പിങ്കു ചിത്രത്തിലുടനീളം തന്റെ സാന്നിധ്യം അറിയിക്കുന്നു. യുഎഇയിൽ അബുദാബിയിലെ ഒരു കന്പനിയിൽ കൺസൾട്ടന്റായി ജോലി നോക്കുന്ന പിങ്കു സ്കൂൾ പഠനകാലം മുതൽ അഭിനയകലയോട് താൽപര്യമുള്ള കലാകാരനായിരുന്നു. ജോലി തേടി ഗൾഫിലെത്തിയപ്പോഴും കലയോടുള്ള താൽപര്യത്തിന് ഒട്ടും കുറവ് വന്നില്ല. അബുദാബിയിലെ സാംസ്കാരിക സദസുകളിലും കൂട്ടായ്മകളിലും അഭിനയിക്കാനുള്ള അവസരം പിങ്കുവിനെത്തേടി എത്തുകയായിരുന്നു. അവിടത്തെ പ്രകടനം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റാൻ ഈ കലാകാരന് കഴിഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ ജീൻമാർക്കോസ് തന്റെ പുതിയ ചിത്രത്തിന് പുതുമുഖങ്ങളെ തേടി ദുബായിയിൽ എത്തിയതും ഓഡിഷനിൽ പങ്കെടുത്തതും തെരഞ്ഞെടുക്കപ്പെട്ടതും…
Read Moreവികസനത്തിന് വേഗം പകരാന്‍ സാങ്കേതിക വിദഗ്ധരുടെ എണ്ണം കൂട്ടും: ഇ. ചന്ദ്രശഖരന്‍
കരുനാഗപ്പള്ളി: ലക്ഷ്യബോധത്തോടെയുള്ള വികസന പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഓച്ചിറ ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മിച്ച പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ പദ്ധതികള്‍ തീര്ക്കാനാകുമ്പോള് കൃത്യമായ ധനവിനിയോഗം ഉറപ്പാക്കാനാകും. ഇതിന് സാങ്കേതിക വിദഗ്ധരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയിലുണ്ട്. വ്യക്തമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രൂപരേഖ തയ്യാറാക്കിയാണ് ഓരോ പദ്ധതിയും നടപ്പിലാക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ ജനാഭിലാഷം നിറവേറ്റിയുള്ള വികസനമാണ് നാട്ടിലുണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി. ആര്. രാമചന്ദ്രന് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, അംഗങ്ങളായ അനില്‍ എസ്. കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ആര്.കെ. ദീപ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സീന നവാസ്, ബി. സുധര്‍മ, എ.…
Read Moreഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ബന്ധുവായ മധ്യവയസ്കനും ഒപ്പം താമസിച്ചുവന്ന സ്ത്രീ ആസിഡ് ഉള്ളിൽ ചെന്നു മരിച്ച നിലയിൽ
പാരിപ്പള്ളി: മധ്യവയസ്കനും കൂടെ താമസിച്ചുവന്ന ബന്ധുവായ സ്ത്രീയും ആസിഡ് ഉള്ളിൽചെന്ന് മരിച്ചു. പാരിപ്പള്ളി ചെന്തിപ്പിൽ കോളനിയിൽ അശോകൻ (50), ഇയാളോടൊപ്പം താമസിച്ചുവന്ന രമണി (43) എന്നിവരാണ് മരിച്ചത്. റബർവെട്ട് തൊഴിലാളിയായ അശോകൻ അവിവാഹിതനാണ്. ഇയാളുടെ ബന്ധുവാണ് രമണി. ഇവർക്ക്ഭർത്താവും മക്കളുമുണ്ട്. അവരെ ഉപേക്ഷിച്ചശേഷം കഴിഞ്ഞ നാലുമാസമായി അശോകനോടൊപ്പം താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആസിഡ് മദ്യത്തിൽ കലർത്തി കഴിച്ചതായാണ് പോലീസിന് ലഭിച്ചവിവരം. റബർവെട്ടുന്ന പുരയിടത്തിൽ വച്ചാണ് ഇരുവരും ആസിഡ് മദ്യത്തിൽ കലർത്തി കഴിച്ചത്. തുടർന്ന് അശോകൻ രാത്രിയിൽ ആസിഡ് കഴിച്ചവിവരം അയൽവീട്ടുകാരെ അറിയിക്കുകയായിരുന്നു. അവർ ഓടിയെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രമണി മരിച്ചിരുന്നു. അശോകൻ ആശുപത്രിയിൽ വച്ചായിരുന്നു മരിച്ചത്. മൃതദേഹം തിരുവന്തപുരം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ. പാരിപ്പള്ളി പോലീസ് കേസെടുത്തു.
Read More