പുനലൂർ: കുടുംബ വഴക്കിനെ തുടര്‍ന്ന് പിണങ്ങി താമസിച്ചിരുന്ന ഭർത്താവ് ഭാര്യയുടെ വീടിനു തീയിട്ടു. ഭാര്യയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ധനുരാജിനെ പോലീസ് അറസ്റ്റുചെയ്തു. വീടും ഓട്ടോറിക്ഷയും സ്കൂട്ടറും വീട്ടുപകരണങ്ങളടക്കം കത്തി നശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കക്കോട് പണിക്കര്‍ ജംഗ്ഷനില്‍ ജഐസ് കൊച്ചുവീടിനാണ് തീയിട്ടത്. ഈ സമയം വീടിനുള്ളില്‍ ഉണ്ടായിരുന്ന ഭാര്യ ശില്പ, അഞ്ചുവയസുള്ള ഇവരുടെ മകള്‍ ആവണി എന്നിവര്‍ അത്ഭുതകരമായി രക്ഷപെട്ടു. വീടിനു തീയിട്ട യുവതിയുടെ ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടിയാണ് പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാളും ശില്‍പ്പയും തമ്മില്‍ ഏറെനാളായി വെവേറെ താമസിക്കുകയായിരുന്നു. കോടതിയിൽ കേസും നടന്ന് വരികയായിരുന്നു.
Read MoreCategory: Kollam
ടെലിവിഷൻ സീരിയലുകൾ ജീവിതബന്ധങ്ങൾ ശിഥിലമാക്കുന്നു: അടൂർ ഗോപാലകൃഷ്ണൻ
കൊല്ലം: ടെലിവിഷൻ കാഴ്ചകളിലെ സീരിയലുകൾ ജിവിതബന്ധങ്ങൾ ശിഥിലമാക്കാൻ മാത്രമാണ് ഉപകരിക്കുന്നതെന്ന് ചലച്ചിത്രസംവിധായകൻ അടൂർഗോപാലകൃഷ്ണൻ പറഞ്ഞു. മൈനാഗപ്പളളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നുവന്ന മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായി രുന്നു അദ്ദേഹം. വിദേശ കൃതികൾക്ക് നൽകുന്ന പ്രാധാന്യം കഥകളി സാഹിത്യത്തിന് ലഭിക്കുന്നില്ല . അതിനാണ് കഥകളി ഫെസ്റ്റിവൽ മുൻതൂക്കം നൽകുന്നത്. ക്ലാസിക്കൽ കലകളുടെ ചോർച്ച ദുർബല കലകൾ വളരുന്നതിനാണ് ഇടയാക്കുന്നത്. സാഹിത്യത്തിന് പാഠ്യപദ്ധതിയിൽ കൂടുതൽ ഉൗന്നൽ നൽകുന്ന രീതിയിൽ സജ്ജീകരിക്കേണ്ടതുണ്ടെന്നും അടൂർ പറഞ്ഞു. ആർ.രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ ഗോപൻ, ക്ഷേത്രഭരണസമിതി പ്രസിഡന്റ് കെ. വിശ്വനാഥപിള്ള, സെക്രട്ടറി രവിമൈനാഗപ്പള്ളി, പ്രൊഫ. എസ്. അജയൻ, ആർ. കരുണാകരൻപിള്ള, സുരേഷ്ചാമവിള, ആർ.ബിജുകുമാർ, ആർ. പ്രകാശ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ണൂർക്കാവ് കഥകളി പഠനകേന്ദ്രത്തിലെ വിദ്യാർഥികളുടെ അരങ്ങേറ്റവും നടന്നു.
Read Moreനടവഴിയെച്ചൊല്ലിയുള്ള തർക്കം; വീട്ടിൽ അതിക്രമിച്ചുകയറി വീട്ടിമ്മയുടെ തല കമ്പിവടിയ്ക്ക് അടിച്ചു പൊട്ടിച്ചു; ഗുരുതര പരിക്കുകളോടെ യുവതി ആശുപത്രിയിൽ
ചവറ : വീട്ടിൽ അതിക്രമിച്ചെത്തിയ അയൽവാസിയുടെ അടിയേറ്റ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പന്മന നടുവത്ത്ച്ചേരി ചെറുവിള പടീറ്റതിൽ പ്രവാസി ഷിഹാബുദീന്റെ ഭാര്യ റഹ്മത്തി (40) നാണ് തലയ്ക്കും മുഖത്തും പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. വഴി തർക്കവുമായി ബന്ധപ്പെട്ട് അയൽവാസിയായ സലീം ആണ് കമ്പിപ്പാര ഉപയോഗിച്ച് റഹ്മത്തിന്റെ വീട്ടിലെത്തി ഇവരുടെ തല അടിച്ച് പൊട്ടിച്ചത്. നിലവിളികേട്ട് ഓടി കൂടിയ നാട്ടുകാരാണ് സലീമിനെ പിടികൂടി ചവറ പോലീസിൽ ഏൽപ്പിച്ചത്. രക്തത്തിൽ കുളിച്ചു കിടന്ന വീട്ടമ്മയെ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിച്ചു. റഹ്മത്തിന്റെ സമീപത്തുണ്ടായിരുന്ന മകളുടെ ഒന്നര വയസുകാരനെയും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും നാട്ടുകാർ പറയുന്നു.
Read Moreപുരസ്കാര നിറവിൽ കുട്ടികർഷകൻ അദ്വൈത്; രണ്ടു സെന്റ് സ്ഥലത്തെ മികച്ച വിളവാണ് വിദ്യാർഥിയെ ബാലകർഷകനുള്ള അവാർഡ് നേടിക്കൊടുത്തത്
സന്തോഷ് പ്രിയൻ കൊല്ലം: പുരസ്കാര നിറവിൽ തിളങ്ങുകയാണ് അദ്വൈത് മേനോൻ എന്ന കുട്ടികർഷകൻ. കർഷകക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരമുള്ള 2017-18 ലെ ജില്ലയിലെ മികച്ച ബാലകർഷകനുള്ള രണ്ടാം സ്ഥാനം തേടിവന്നത് ഈ അഞ്ചാം ക്ലാസുകാരനെയാണ്. കൊല്ലം ശക്തികുളങ്ങര വള്ളിക്കീഴ് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അദ്വൈത് രാമൻകുളങ്ങര മതേതര നഗറിൽനിന്ന് നൽകിയ ചെറിയ വിത്തുകൾ ഉപയോഗിച്ച് വീട്ടുവളപ്പിലെ രണ്ടു സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത്. രാമൻകുളങ്ങര മതേതരനഗർ 156 എ ഇന്ദുമന്ദിരത്തിൽ കുറേ നാളുകളായി പച്ചക്കറി പുറത്തുനിന്നു വാങ്ങാറില്ല. അദ്വൈത് വിളയിച്ചെടുക്കുന്ന വെണ്ടയ്ക്ക, വഴുതന, പാവൽ, ചീര, തക്കാളി , പയർ, പച്ചമുളക്, പടവലം, ചേന, ചേന്പ്, കാച്ചിൽ തുടങ്ങിയവ വീട്ടാവശ്യത്തിന് പുറമെ വിൽക്കാറുമുണ്ട്. മുത്തച്ഛൻ കുട്ടികൃഷ്ണമേനോനും മുത്തശി സരസ്വതിമേനോനുമാണ് കൊച്ചുമകനെ കൃഷിയിൽ സഹായിക്കുന്നത്. അദ്വൈതിന്റെ കൃഷിയിലെ താല്പര്യം മനസിലാക്കി മുത്തശിയും മുത്തച്ഛനും പ്രോത്്സാഹിപ്പിക്കുകയായിരുന്നു. സ്കൂളിലെ…
Read Moreവൈക്കം എംഎൽഎ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
ചവറ : വൈക്കം എംഎൽഎ ആശ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ തിരുവനന്തപുരം പൂന്തറ സ്വദേശി യാസിൻ ( 19 ) ,വള്ളക്കടവ് സ്വദേശി റാഷിദ് ( 20 ) എന്നിവർക്കാണ് പരിക്ക്. ഇന്ന് രാവിലെ 8.20 ന് ദേശീയ പാതയിൽ ടൈറ്റാനിയത്തിനു വടക്ക് ഭാഗത്തായിരുന്നു അപകടം . തിരുവനന്തപുരത്തേയ്ക്ക് പോവുകയായിന്ന കാറും എതിരെ വന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്കിന്റെ മുൻവശത്തെ വീൽ ഒടിഞ്ഞുമാറി. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരെ ചവറ പോലീസിന്റെ ആംബുലൻസിൽ നീണ്ടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
Read Moreപുതിയ തീരുമാനത്തിൽ പുതുമയൊന്നുമില്ല; മാണിയുടെ യുഡിഎഫ് പിന്തുണ എൽഡിഎഫിന് ഭീഷണിയല്ലെന്ന് കോടിയേരി
കൊല്ലം: കെ.എം.മാണി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എൽഡിഎഫിന് ഒരു തരത്തിലും ഭീഷണിയാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊല്ലത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരിൽ ആർഎസ്എസ് വിരുദ്ധരായ എല്ലാവരുടെയും വോട്ട് എൽഡിഎഫിന് തന്നെ ലഭിക്കും. മാണി മുൻപും യുഡിഎഫിന് ഒപ്പം തന്നെയാണ് നിന്നത്. വർഷങ്ങളായി അദ്ദേഹം യുഡിഎഫ് മുന്നണിക്കൊപ്പമാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പിലും മാണിയുടെ പിന്തുണ യുഡിഎഫ് സ്ഥാനാർഥിക്കായിരുന്നു. അതിനാൽ പുതിയ തീരുമാനത്തിൽ പുതുമയൊന്നുമില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.
Read Moreഭിക്ഷയ്ക്കെത്തിയ യാചകൻ കുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; മാതാവിന്റെ പരാതിയിൽ പ്രതിയെ അറസ്റ്റു ചെയ്തു
ചവറ : പോക്സോ പ്രകാരം വ്യദ്ധനായ യാചകൻ അറസ്റ്റിൽ.കരുനാഗപ്പള്ളി താമരക്കുളം പിന്നകുട്ടി കോളനിയിൽ അബ്ദുൾ റഹ്മാൻ കുഞ്ഞി ( 67 ) നെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത് . പന്മനയിലെ ഒരു വീട്ടിൽ കഴിഞ്ഞ ദിവസം ഉച്ചയോടെ ഭിക്ഷ യാചിച്ച് ചെന്ന ഇയാൾ മുറ്റത്ത് രണ്ട് കുട്ടികൾക്കൊപ്പം കളിച്ചുക്കൊണ്ടിരുന്ന മൂന്നര വയസുകാരിയോട് ഇയാളുടെ സ്വകാര്യ ഭാഗം കാണിച്ച് ലൈംഗികാതിക്രമം കാട്ടാൻ ശ്രമിച്ചു. സംഭവം കുട്ടിയുടെ മാതാവിന്റെ ശ്രദ്ധയിൽപ്പെട്ടു. വിവരം അറിഞ്ഞതിനെ തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read Moreപുസ്തക വായനയിലൂടെ ഇല്ലാതാകുന്നത് മനസിലെ മാലിന്യം: മുല്ലക്കര രത്നാകരൻ
ചവറ: പുസ്തകം വായിക്കുന്നതിലൂടെ മനസിലെ മാലിന്യമാണ് ഇല്ലാതാകുന്നതെന്ന് മുല്ലക്കര രത്നാകരൻ എംഎൽഎ പറഞ്ഞു. പൊന്മന പ്രോഗ്രസീവ് ഗ്രന്ഥശാലയുടെ 59ാമത് വാർഷികം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അകലുന്ന മനസുകളെ അടുപ്പിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളാണ് ഗ്രന്ഥശാലകൾ. കൂട്ടുകുടുംബം അണുകുടുംബത്തിലേക്ക് മാറിയതോടെ ജീവിത മൂല്യങ്ങൾ ഇല്ലാതായി കൊണ്ട ിരിക്കുകയാണ്. ചാനലുകളിലെ സീരിലയുകൾ തെറ്റായ സന്ദേശമാണ് നൽകുന്നത്. പണത്തിന്റെ അകലമല്ല മനസിന്റെ അകലമാണ് കുറക്കേണ്ടത്. മഹാത്മാഗാന്ധിയെ തിരച്ചറിയാനുളള ശ്രമം ഉണ്ടാകണം. യൗവനം നാടിന്റെ കരുത്താകണം. തിരിച്ചറിവില്ലായ്മയാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പോരായ്മ. ഒരു ഗ്രന്ഥശാല നാട്ടിലെ സർവകലാശാല തന്നെയാണന്നും മുല്ലക്കര അഭിപ്രായപ്പെട്ടു. ഗ്രന്ഥശാല പ്രസിഡന്റ് പൊന്മന നിശാന്ത് അധ്യക്ഷത വഹിച്ചു. നാടക നടനും സംവിധായകുമായ ഇ.എ രാജേന്ദ്രൻ, ചലച്ചിത്ര താരം കുളപ്പുളളി ലീല, സെക്രട്ടറി കെ.ഹൃദയകുമാർ, സുരേഷ്, ദയാനന്ദൻ, ആർ.സുബാഷ് ചന്ദ്രൻ, ആർ.മുരളി, പുഷ്, രാജി, ടി.ബിജു എന്നിവർ പ്രസംഗിച്ചു.…
Read Moreവള്ളിക്കാവിൽ നിലം നികത്തൽ വ്യാപകം; കണ്ണടച്ച് രാഷ്ട്രീയ – യുവജന പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും
കരുനാഗപ്പള്ളി : കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ വള്ളിക്കാവ് ജംഗ്ഷന് പടിഞ്ഞാറ്, ദിവസങ്ങളായി വൻതോതിൽ തണ്ണീർത്തടം നികത്തൽ നടക്കുന്നുവെന്ന് ആരോപണം. ഇതിനെതിരെ ഇതുവരെ രാഷ്ട്രീയ – യുവജന പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനയും രംഗത്തെത്തിയില്ല. ഇതിനു പിന്നിൽ നിഗൂഡത ഉണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. പലയിടങ്ങളിലും നിലം നികത്തിയെന്നാരോപിച്ച് കൊടി കുത്തുന്നവർ ഇവിടെ പ്രതിഷേധത്തിനായി എത്താത്തതിനു പിന്നിൽ പ്രത്യേക അജണ്ട ഉണ്ടെന്ന ആരോപണവും ഉണ്ട്. 24 ഏക്കർ വയലിലാണ് ഇപ്പോൾ വൻതോതിൽ മണ്ണു നിറച്ചുകൊണ്ടിരിക്കുന്നത്. ക്ലാപ്പന പഞ്ചായത്തിലും കുലശേഖരപുരം പഞ്ചായത്തിലും വ്യാപകമായ രീതിയിൽ നികത്തൽ നടക്കുന്നുണ്ട്. തണ്ണീർത്തടം നികത്തുന്നതിനെതിരേ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമോ നൽകിയിരുന്നു. അതൊന്നും വകവെയ്ക്കാതെ നിലം നികത്തൽ തുടരുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. വള്ളിക്കാവിൽ ഏക്കറുകണക്കിനു വയലുകൾ നികത്തിയാണ് ഇതിന് മുമ്പും നിരവധി കെട്ടിടങ്ങൾ നിർമിച്ചത്. വ്യാപകമായ രീതിയിൽ വള്ളിക്കാവിൽ ചിലർകായലോരം കൈയേറിയെന്നും ആരോപണം ഉണ്ട് . തണ്ണീർതട…
Read Moreസർക്കാരിന്റെ വാർഷികം കശുവണ്ടിതൊഴിലാളികളുടെ വാഗ്ദാനലംഘനത്തിന്റേതുകൂടി: എ.എ അസീസ്
കൊല്ലം: കശുവണ്ടി ഫാക്ടറികൾ അടച്ചുപൂട്ടിയിട്ടു രണ്ടുവർഷം കഴിയുന്നുവെന്നും ഇത് സർക്കാരിന്റെ വാഗ്ദാനലംഘനത്തിന്റെ വാർഷികമാണെന്നും ആർഎസ് പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ആരോപിച്ചു. കശുവണ്ടിതൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിന് മുന്പിൽ നടത്തിയ പട്ടിണി സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂന്നു ലക്ഷം തൊഴിലാളികൾ പണിയെടുക്കുന്ന 750 പരം സ്വകാര്യഫാക്ടറികളിൽ 50 നുതാഴെ ഫാക്ടറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. സർക്കാർ ഉടമയിലുള്ള 40 ഫാക്ടറികളിലായി 18,000 തൊഴിലാളികൾ മാത്രമാണ്. അവിടെയും തുടർച്ചയായി ജോലിയില്ല. വ്യവസായത്തിലെ ഈ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണുമെന്ന വാഗ്ദാനമായിരുന്നു സംസ്ഥാന സർക്കാർ തൊഴിലാളികൾക്ക് നൽകിയിരുന്നത്. രണ്ടാം വാർഷികം ആചരിക്കുന്പോഴും കശുവണ്ടി തൊഴിലാളികൾക്ക് നല്കിയ വാഗ്ദാനം നടപ്പിലായില്ല. വകുപ്പുമന്ത്രി ഇതിനകം ധാരാളം പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. കശുവണ്ട ി ബോർഡ് രൂപീകരിക്കുമെന്നും വിദേശത്തുനിന്നും തോട്ടണ്ട ി സർക്കാർ നേരിട്ടു ഇറക്കുമതി ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. കോടികൾ ചെലവിട്ടു വിദേശയാത്രയും സെമിനാറുകളും…
Read More