മ​ര​ണ​വെ​ള്ളം കു​തി​ച്ചെ​ത്തും മു​മ്പ് മു​ഴ​ങ്ങി​യ ബെ​ൽ: പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​ന്ന​റി​യി​പ്പി​ൽ ര​ക്ഷ​പ്പെ​ട്ട​ത് 1,643 കു​ട്ടി​ക​ൾ; ഞാ​ൻ മ​റ്റെ​ന്ത് ചെ​യ്യ​ണ​മാ​യി​രു​ന്നു എ​ന്ന് പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വാ​ക്കു​ക​ൾ

പ​തി​വു​പോ​ലെ അ​ന്നും സ്കൂ​ൾ ബെ​ല്ല​ടി​ച്ചു.​എ​ന്നാ​ല​ത് ക്ലാ​സി​ൽ ക​യ​റാ​ൻ കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള വാ​ണിം​ഗ് ബെ​ല്ല് ആ​യി​രു​ന്നി​ല്ല. പ​ക​രം ‘ഓ​ടി​ക്കോ​ളൂ’ എ​ന്ന മു​ന്ന​റി​യി​പ്പാ​യി​രു​ന്നു അ​ത്. നേ​പ്പാ​ളി​ലെ നു​വാ​ക്കോ​ട്ട് ജി​ല്ല​യി​ലെ ത്രി​ഭു​വ​ൻ ത്രി​ശൂ​ലി സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ന​ട​ന്ന​ത് ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ട​മാ​യി​രു​ന്നു.

അ​തി​ശ​ക്ത​മാ​യ മി​ന്ന​ൽ​പ്ര​ള​യം താ​ഴ്വ​ര​യി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ​തോ​ടെ സ്കൂ​ളി​ലു​ണ്ടാ​യി​രു​ന്ന 1,643 കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​ർ സു​ര​ക്ഷി​ത​മാ​യ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

വെ​ള്ളം കു​തി​ച്ചെ​ത്തി​യ​പ്പോ​ഴേ​ക്കും മൂ​ന്ന് നി​ല​ക​ളു​ള്ള സ്കൂ​ൾ കെ​ട്ടി​ടം മു​ഴു​വ​ൻ ത​ക​ർ​ന്നു വീ​ണു. സ്കൂ​ളി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നും പ്രി​ൻ​സി​പ്പ​ലു​മാ​യ രാ​ജേ​ന്ദ്ര ദ​വാ​ഡി എ​ന്ന 47 കാ​ര​ന്‍റെ സ​മ​യോ​ജി​ത​മാ​യ ഇ​ട​പെ​ട​ലി​ലാ​ണ് കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​നാ​യ​ത്.

ന​ദി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 60 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​യി​രു​ന്നു സ്കൂ​ൾ കെ​ട്ടി​ടം. ഗ്രാ​മ​ത്തെ കി​ഴ​ക്ക​ൻ ക​ര​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന സ്റ്റീ​ൽ പാ​ല​ത്തി​നൊ​പ്പ​മാ​യി​രു​ന്നു സ്കൂ​ളി​ന്‍റെ ഉ​യ​രം. അ​തി​നാ​ൽ തു​ട​ക്ക​ത്തി​ൽ സ്കൂ​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്നാ​ണ് ദ​വാ​ഡി ക​രു​തി​യ​ത്. എ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ മാ​റി​യ​ത് പെ​ട്ടെ​ന്നാ​യി​രു​ന്നു.

ഒ​രു ര​ക്ഷി​താ​വ് സ്കൂ​ളി​ലെ​ത്തി വെ​ള്ളം അ​തി​വേ​ഗം ഉ​യ​രു​ക​യാ​ണെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ​മ​യം ക​ള​യാ​തെ ദ​വാ​ഡി സ്കൂ​ൾ ബെ​ൽ മു​ഴ​ക്കി. ക്ലാ​സ് മു​റി​ക​ളി​ലു​ള്ള കു​ട്ടി​ക​ളെ ഉ​ട​ൻ ഒ​ഴി​പ്പി​ക്കാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​രെ​യും ബ​ന്ധ​പ്പെ​ട്ടു. ബ​സു​ക​ൾ തി​രി​കെ കൊ​ണ്ടു​വ​രാ​നും ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​ടു​വി​ൽ കു​ട്ടി​ക​ൾ ഒ​രു ബോ​ധി​വൃ​ക്ഷ​ത്തി​ന് താ​ഴെ അ​ഭ​യം തേ​ടി. അ​തി​നു​പി​ന്നാ​ലെ പ്ര​ള​യ​ജ​ലം കു​തി​ച്ചെ​ത്തി. വെ​ള്ള​ത്തി​ന്‍റെ ശ​ക്തി​യി​ൽ കെ​ട്ടി​ട​ങ്ങ​ളും പാ​ല​ങ്ങ​ളും വ​ലി​യ തോ​തി​ൽ പാ​റ​ക​ളും ചെ​ളി​യും അ​വ​ശി​ഷ്ട​ങ്ങ​ളും ഒ​ലി​ച്ചു​പോ​യി. സ്കൂ​ൾ കെ​ട്ടി​ട​വും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. എ​ന്നാ​ൽ അ​തി​നു​മു​മ്പ് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം 1,643 കു​ട്ടി​ക​ളു​ടെ​യും ജീ​വ​ൻ ര​ക്ഷി​ച്ചു.

ര​ണ്ട് സ്കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് പ​ക്ഷേ ര​ക്ഷ​പ്പെ​ടാ​നാ​യി​ല്ല. സാ​മൂ​ഹി​ക ച​രി​ത്ര അ​ധ്യാ​പ​ക​നാ​യ 32കാ​ര​ൻ സ​ന്തോ​സ് പ​രി​യാ​ർ ന​ദി​ക്ക​ര​യി​ലെ വാ​ട​ക​മു​റി​യി​ലേ​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കാ​നാ​യി മ​ട​ങ്ങി​യ​പ്പോ​ഴാ​ണ് പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട​ത്. സ്കൂ​ളി​ന്‍റെ വാ​തി​ലു​ക​ൾ അ​ട​യ്ക്കാ​ൻ തി​രി​കെ​യെ​ത്തി​യ ജീ​വ​ന​ക്കാ​ര​ൻ സു​ൽ​ത്താ​ൻ ലാ​മ​യും മ​രി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ളെ​ല്ലാ​വ​രും ദ​വാ​ഡി​യെ ‘ഹീ​റോ’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​പ്പോ​ൾ, ‘ഞാ​ൻ മ​റ്റെ​ന്താ​ണ് ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്’ എ​ന്ന് ചെ​ളി​യി​ൽ മു​ങ്ങി​യ സ്കൂ​ളി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

Related posts

Leave a Comment