കൊല്ലം: പച്ച മരുന്ന് ശേഖരിക്കുന്നതിനിടെ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ വീണ കൊട്ടാരക്കരയിലെ ലോട്ടറി വില്പനക്കാരിക്ക് 13 മണിക്കൂറുകൾക്ക് ശേഷം അദ്ഭുതകരമായ രക്ഷപ്പെടൽ. പൊട്ടക്കിണറ്റിൽ വീണ് മണിക്കൂറോളം മരണത്തെ മുഖാമുഖം കണ്ട 54 കാരി യമുനക്കിത് അക്ഷരാർഥത്തിൽ രണ്ടാം ജന്മം തന്നെയാണ്. കൊട്ടാരക്കര റെയിൽവേസ്റ്റേഷന് സമീപമുള്ള ശിവവിലാസത്തിൽ യമുന 12നു രാവിലെ പതിനൊന്നു മണിയോടെയാണ് പൊട്ടകിണറ്റിൽ വീഴുന്നത്. അവർ കിണറ്റിൽ വീണ് കിടക്കുന്ന കാര്യം ആരും അറിഞ്ഞില്ല. കനത്ത മഴയ്ക്കിടെ പൊലീസും അഗ്നിശമനസേനയും നാട്ടുകാരും സംയുകതമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ അവരെ കിണറ്റിൽ നിന്ന് ജീവനോടെ രക്ഷപ്പെടുത്താനാവുന്നത്. പച്ചമരുന്ന് ശേഖരിക്കാനായാണ് ഉഗ്രൻകുന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് യമുന സ്കൂട്ടറിൽ പോകുന്നത്. സ്കൂട്ടർ വഴിയരികിൽ നിർത്തി ഹെൽമെറ്റ് മാറ്റാതെ തന്നെ അവർ നെയ് വള്ളിയില എന്ന പച്ചമരുന്ന് ശേഖരിക്കുകയായിരുന്നു. മടങ്ങുമ്പോഴാണ് അബദ്ധത്തിൽ കാൽ വഴുതി കാൽവഴുതി കിണറ്റിൽ വീഴുന്നത്.…
Read MoreCategory: Kollam
കൊട്ടാരക്കരയിൽ വയോധികയ്ക്ക് ക്രൂര മർദനം; എഴുപത്തിയെട്ടുകാരിയെ മർദിച്ചത് എഴുപതുകാരൻ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
കൊട്ടാരക്കര: കൊട്ടാരക്കര ഗാന്ധിമുക്കിൽ റിട്ട അധ്യാപികക്കു നേരെ വീടുകയറി ക്രൂര മർദനം. കൊട്ടാരക്കര ഗാന്ധിമുക്ക് മൈത്രി നഗറിൽ കൃഷ്ണനിവാസിൽ സരസമ്മ (78)യെയാണ് അയൽവാസി വീട്ടിൽ കയറി മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ഗാന്ധി മുക്ക് മൈത്രി നഗറിൽ പൗവത്ത് പുത്തൻ വീട്ടിൽ ശശിധരൻ (70) നെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. തിങ്കൾ വൈകിട്ട് നാലിനായിരുന്നു സംഭവം. വാക്കു തർക്കം രൂക്ഷമായതിനെ തുടർന്ന് അയൽവാസിയായ ശശിധരൻ എഴുപത്തിയെട്ടുകാരിയായ സരസമ്മയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി. വായോധികയെ വീട്ടിൽ നിന്നു വലിച്ചിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു. വീട്ടിലേക്കു കടന്ന് വന്ന ശശിധരനെ സരസമ്മ വടി കൊണ്ട് അടിക്കുന്നതും അതിനു ശേഷം സരസമ്മയെ തിരിച്ചു മർദിക്കുകയും കഴുത്തിൽ കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്തു നിർത്തി മർദിക്കുന്നതും പടവുകളിൽ കൂടി കാലിൽ പിടിച്ചു വലിച്ചിഴച്ചു കൊണ്ട് പോകുന്നതും സിസി ടി വി വഴി പുറത്ത് വന്നിട്ടുണ്ട്.…
Read Moreഷാർജയിലെ അതുല്യയുടെ ദുരൂഹ മരണം: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന്
ചവറ: ഷാർജയിൽ ദുരസാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച അതുല്യയുടെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ച് ഇയാളെ നാട്ടിലെത്തിക്കാൻ പോലീസ് ശ്രമിച്ചു വരികയാണ്. ജൂലൈ 19 നാണ് കൊല്ലം തേവലക്കര കോയിവിള സൗത്ത് സ്വദേശി അതുല്യയെ ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് സതീഷിനെതിരെ കേസെടുത്തത് അന്വേഷണം ആരംഭിച്ചത്. വിശദമായ റീ പോസ്റ്റ്മോർട്ടം ലഭിക്കേണ്ടതുണ്ട്. ഷാർജയിലെ ഫോറൻസിക് റിപ്പോർട്ടിൽ അതുല്യയുടെ മരണത്തിൽ അസ്വഭാവികത ഇല്ല എന്നായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നതോടെ നിലവിലുള്ള എ എസ് പി അന്വേഷിച്ച കേസ് ഫയൽ കൈമാറും. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള കാര്യമായതുകൊണ്ട് ലോക്കൽ പോലീസിന്റെ അന്വേഷണത്തിന് ചില…
Read Moreമനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു; എച്ച്ഐവി ബാധിതരായ അമ്മയ്ക്കും മകനും നടവഴി ലഭ്യമാണെന്നു ജില്ലാ കളക്ടര്‍
കൊല്ലം : എച്ച്ഐവി. ബാധിതരായ അമ്മയ്ക്കും മകനും സഞ്ചരിക്കാന്‍ നടവഴി ലഭ്യമെന്നു കൊല്ലം ജില്ലാ കളക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.തന്റെ വീട്ടില്‍നിന്നു മെയിന്‍ റോഡിലേക്കുള്ള വഴി അയല്‍വാസി കൈയേറി ഇരുമ്പ് നെറ്റ് കെട്ടി തടസപ്പെടുത്തിയെന്നാരോപിച്ചു കൊട്ടാരക്കര നെടുവത്തുര്‍ സ്വദേശിനി സമര്‍പ്പിച്ച പരാതിയില്‍ നടപടിയെടുക്കാന്‍ കമ്മീഷന് അംഗം വി. ഗീത ജില്ലാ കളക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പെട്ടെന്ന് അസ്വസ്ഥതയുണ്ടാവുന്ന തങ്ങള്‍ക്ക് ആശുപത്രിയില്‍ പോകാന്‍ വഴി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം. കുടുംബ ഓഹരിയായി ലഭിച്ച സ്ഥലത്താണ് എതിര്‍കക്ഷി ഗേറ്റ് സ്ഥാപിച്ചതെന്നും അവര്‍ ഒരു മീറ്റര്‍ വഴി പരാതിക്കാരിക്കു വിട്ടുനല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വഴി സംബന്ധിച്ച് കൊട്ടാരക്കര മുന്‍സിഫ് കോടതിയില്‍ കേസ് നിലവിലുണ്ടെന്നും കളക്ടര്‍ അറിയിച്ചു. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കമ്മീഷന് പരാതി തീര്‍പ്പാക്കി.
Read Moreസ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങൾ വര്‍ധിക്കുന്നു; ഇരകള്‍ ഒറ്റപ്പെടുന്നു
കൊല്ലം: സംസ്ഥാനത്ത് പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വര്‍ധിക്കുന്നതായി കണക്കുകള്‍. സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്നില്ലെങ്കിലും മാനസികമായി തകര്‍ക്കുന്നനിലയില്‍ നഗ്നതാ പ്രദര്‍ശനം ഉള്‍പ്പെടെയുള്ള ക്രൈമുകള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. പൊതു ഇടങ്ങളിലെ നഗ്നതാ പ്രദര്‍ശനവുമായ ബന്ധപ്പെട്ട കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതു കോഴിക്കോട് ജില്ലയിലാണ്. 193 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എറണാകുളം (157), തിരുവനന്തപുരം (123), കാസര്‍കോട് (98), കൊല്ലം (76), മലപ്പുറം (74), പാലക്കാട് (67), ആലപ്പുഴ (66), കോട്ടയം (54) എന്നിവയാണ് തൊട്ടുപിന്നിലെ ജില്ലകള്‍. പത്തനംതിട്ട (43), കണ്ണൂര്‍ (35), ഇടുക്കി (33), വയനാട് (29), തൃശൂര്‍ (24) എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. തൃശൂരില്‍ ബസില്‍ യുവതിക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവവും കൊല്ലത്ത് കൊട്ടിയത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കു നേരേ നടന്ന നഗ്നതാ പ്രദര്‍ശനവുമൊക്കെ ഉദാഹരണങ്ങള്‍മാത്രമാണ്. കെഎസ്ആര്‍ടിസി ബസില്‍ ഉള്‍പ്പെടെ പൊതു…
Read Moreഅക്ഷന്ത്യവമായ തെറ്റ്; വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സിപിഎമ്മിന്റെ മുഖം രക്ഷിച്ച് ഓവര്‍സിയർക്ക് സസ്പെന്ഷൻ
കൊല്ലം . തേവലക്കര സ്കൂളിലെ വിദ്യാർഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സി പി എമ്മിന്റെ മുഖം രക്ഷിക്കാൻ ഓവര്‍സിയറെ കെഎസ്ഇബി സസ്പെന്‍ഡ് ചെയ്തു.സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിയന്ത്രണത്തിലായിരുന്ന സ്കൂൾ ഭരണത്തിൽ ഗുരുതര വീഴ്ച ഉണ്ടായെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ നടപടി. വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ടു വീഴ്ച വരുത്തിയ തേവലക്കര സെക്ഷന്‍ ഓവര്‍സിയര്‍ എസ്. ബിജുവിനെയാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ രക്ഷക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കൊല്ലം ഇലക്ട്രിക്കൽ സര്‍ക്കിള്‍ ചീഫ് എൻജിനിയറുടെ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നു സസ്പെന്ഷന് ഉത്തരവില്‍ കെഎസ്ഇബി വ്യക്തമാക്കുന്നുണ്ട്. ബിജുവിന്റെ ഭാഗത്ത് അക്ഷന്ത്യവമായ തെറ്റ് സംഭവിച്ചുവെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. തേവലക്കര സ്കൂളില്‍ പട്രോളിംഗ് നടത്തിയിട്ടും ശരിയായ വിവരം ധരിപ്പിക്കുന്നതില്‍ ബിജു പരാജയപ്പെട്ടതായും പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി എസ്. ബിജുവിനെതിരേ അച്ചടക്കനടപടി സ്വീകരിക്കാനും കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷന് എക്സിക്യൂട്ടീവ്…
Read Moreകൊല്ലത്ത് യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു; കൊല നടത്തിയത് ഭാര്യ ജോലിക്കുനിന്ന വീടിന്റെ മതിൽ ചാടിയെത്തി
കൊല്ലം: ജോലിക്കു നിന്ന വീട്ടിന്റെ മതില് ചാടിയെത്തി യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു.കാസര്‍കോട് ബന്തടുക്ക സ്വദേശിനി രേവതിയാണ് (36) മരിച്ചത്. അഞ്ചാലുംമൂട് താന്നിക്ക മുക്ക് റേഷൻ കടയ്ക്കു സമീപത്തുള്ള ഷാനവാസ് മൻസിലിൽ ഇന്നലെ രാത്രി 10.30നാണ് കൊലപാതകം. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് കല്ലുവാതുക്കല്‍ ജിഷാഭവനില് ജിനുവിനെ ശൂരനാട്ടു നിന്ന് അഞ്ചാലുംമൂട് പോലീസ് പിടികൂടി. രേവതിയും ജിനുവും നാളുകളായി പിണങ്ങി കഴിയുകയാരുന്നു. ഷാനവാസ് മൻസിലിലുള്ള വയോധികനെ പരിചരിക്കാനാണ് രേവതി ഈ വീട്ടിൽ ജോലിക്കു നിന്നിരുന്നത്. വ്യാഴാഴ്ച രാത്രി പത്തരയോടെ മതില് ചാടിയെത്തിയ ജിനു, രേവതിയുമായി വാക്കേറ്റമുണ്ടാവുകയും പിന്നാലെ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ രേവതി മുറ്റത്ത് തന്നെ കുഴഞ്ഞുവീണു. നിലവിളികേട്ട് ഓടിക്കൂടിയവർ രേവതിയെ ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.തുടർന്ന് ജിനുവിനെ പൊലീസ് രണ്ടു മണിക്കൂറിനു ശേഷം ശൂരനാട് നിന്ന് പിടികൂടി. ഭരണിക്കാവിലെ സ്ഥാപനത്തില്‍ ജീവനക്കാരനായ…
Read More24 കോച്ചുകളുള്ള വന്ദേ സ്ലീപ്പർ ട്രെയിൻ പുറത്തിറക്കാൻ റെയിൽവേ; വേരിയന്റിന്റെ രൂപകൽപ്പന അന്തിമ ഘട്ടത്തിൽ
കൊല്ലം: അടുത്ത വർഷം അവസാനത്തോടെ 24 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാൻ റെയിൽവേ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഇതിന്റെ നിർമാണം.24 കോച്ച് വേരിയന്റിന്റെ രൂപകൽപ്പന അന്തിമ ഘട്ടത്തിലാണ്. മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുന്ന ഈ വേരിയന്റ് ദീർഘദൂര റൂട്ടുകളിൽ പകൽ സർവീസായി വിന്യസിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. 2026 അവസാനത്തോടെ ആദ്യത്തെ 24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കും. ഇത്തരത്തിലുള്ള 50 ട്രെയിനുകൾ നിർമിക്കാനാണ് റെയിൽ മന്ത്രാലയം ഐസിഎഫിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്.ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് ഇന്ത്യ നിർമിക്കുന്ന 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ നിന്ന് അൽപ്പം വ്യത്യസ്ഥമായിരിക്കും പുതിയ ട്രെയിനുകൾ. നിലവിലുള്ള വന്ദേ ഭാരത് ചെയർ കാറിലും 16 കോച്ചുകളുള്ള സ്ലീപ്പറുകളിലും ഓരോ കോച്ചിലും രണ്ട് ടോയ്ലറ്റുകൾ വീതമാണുള്ളത്. എന്നാൽ പുതിയ 24 കോച്ചുള്ള…
Read Moreതപാൽ വകുപ്പിന്റെ കാര്യക്ഷമതയും ഉപഭോക്തൃ സേവനവും മെച്ചപ്പെടണം; സെപ്തംബർ ഒന്നുമുതൽ രജിസ്റ്റേർഡ് തപാൽ ഇല്ല
കൊല്ലം: പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്് രജിസ്റ്റേർഡ് തപാൽ സേവനം നിർത്തലാക്കുന്നു. രാജ്യത്താകമാനം സെപ്തംബർ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇനി പോസ്റ്റ് ഓഫീസുകളിൽ സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമേ ഉണ്ടാകുകയുള്ളൂ. തപാൽ വകുപ്പിന്റെ കാര്യക്ഷമതയും ഉപഭോക്തൃ സേവനവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. എല്ലാ ഓഫീസുകളും പുതിയ സംവിധാനത്തിലേക്ക് മാറാനുള്ള തയാറെടുപ്പുകൾ പോസ്റ്റ് ഓഫീസുകൾക്ക് നൽകി കഴിഞ്ഞു. കത്തുകൾ അയയ്ക്കുമ്പോൾ സെപ്തംബർ ഒന്നുമുതൽ രജിസ്റ്റേർഡ് തപാൽ എന്നതിന് പകരം സ്പീഡ് പോസ്റ്റ് എന്ന് രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു.
Read Moreരാജ്യത്ത് അവകാശപ്പെടാത്ത നിക്ഷേപത്തുക 67,000 കോടി; മുന്നിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കൊല്ലം: രാജ്യത്ത് അവകാശപ്പെടാത്ത ബാങ്ക് നിക്ഷേപങ്ങൾ സർക്കാർ ഫണ്ടിലേക്ക് മാറ്റിയത് 67,000 കോടി രൂപ. ഇതു സംബന്ധിച്ച് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പുറത്തിറക്കിയ ഏറ്റവും പുതിയ പട്ടികയിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയാണ് മുന്നിൽ.2025 ജൂൺ 30 വരെ ഇന്ത്യൻ ബാങ്കുകൾ 67,000 കോടിയിലധികം രൂപയുടെ അവകാശപ്പെടാത്ത നിക്ഷേപങ്ങൾ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനസ് (ഡിഇഎ) ഫണ്ടിലേക്ക് മാറ്റി. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ മാത്രം ഇത്തരത്തിലുള്ള നിക്ഷേപം 58, 330.26 കോടി രൂപയാണ്. മുന്നിൽ നിൽക്കുന്ന സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ 19,329. 92 കോടിയുടെ നിക്ഷേപമുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് -6,910.67 കോടി, കാനറ ബാങ്ക് 6,278 .14 കോടി എന്നിവയാണ് തൊട്ടു പിന്നിലുള്ളത്. സ്വകാര്യ മേഖലയിലെ ബാങ്കുകളും അവകാശികളില്ലാത്ത നിക്ഷേപത്തുകകൾ സർക്കാർ ഫണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. 8,673.22 കോടി…
Read More