തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ കൊണ്ടുവന്ന ബിൽ രാഷ്ട്രീയമായും സാങ്കേതികമായും ശരിയാണെന്ന് മന്ത്രി എ.കെ. ബാലൻ. ഇക്കാര്യത്തിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഓർഡിനൻസ് ഒപ്പുവയ്ക്കുന്നതിൽ ഗവർണർ തടസം പറഞ്ഞിരുന്നില്ല. നിയമപ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് ഓർഡിനൻസ് കൊണ്ടുവന്നത്. ഓർഡിനൻസ് ഗവർണർ അംഗീകരിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു.
Read MoreCategory: Kollam
ജനങ്ങളെ അടിച്ചൊതുക്കി അവരുടെ ഭൂമി പിടിച്ചെടുക്കാമെന്നുള്ള മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് വേങ്ങരയിൽ കണ്ടതെന്ന് രമേശ് ചെന്നിത്തല
പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചൊതുക്കി അവരുടെ ഭൂമി പിടിച്ചെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതിയാണ് വേങ്ങരയിലെ എആർ നഗറിലും സംഘർഷത്തിനു കാരണമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുമായി ചർച്ച നടത്തിയാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടത്. ദേശീയപാത സർവേ നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നും പ്രശ്നപരിഹാരത്തിന് സര്‍വകക്ഷിയോഗം വിളിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Read Moreമതസൗഹാർദം അട്ടിമറിച്ച് കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണം: മന്ത്രി
കുണ്ടറ: മതസൗഹാർദം അട്ടിമറിച്ച് കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇളന്പള്ളൂർ മുസ്ലിം ജമാ അത്ത് നിർമിച്ച മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മതസൗഹാർദ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജമാഅത്ത് പ്രസിഡന്റ് നൗഷാദ് എം. വിളപ്പുറം അധ്യക്ഷത വഹിച്ചു. മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവും സമൂഹത്തിന് മാതൃകയാകണമെന്നും മന്ത്രി പറഞ്ഞു. എൻ. കെ. പ്രേമചന്ദ്രൻ എംപി ആമുഖപ്രഭാഷണം നടത്തി. ഡോ. അലക്സാണ്ടർ ജേക്കബ് മതസൗഹാർദ സന്ദേശം നൽകി. സ്വാമി ഭൂവനാത്മാനന്ദ സരസ്വതി , ഫാ. സോളു കോശി രാജു, വി.പി. ഷുഹൈബ് മൗലവി, എ. അഹമ്മദ് കബീർ ചിറയിൽ, എ.കെ. അനീഷ്ഖാൻ ചരുവിള തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreസ്കൂൾ ജീവനക്കാരിയുടെ മരണം; ആക്ഷൻ കൗൺസിൽ രൂപീകരിച്ചു; തനുജയുടെ മരണം രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം
പത്തനാപുരം: പത്തനാപുരം പാടത്ത് സ്കൂൾ ജീവനക്കാരി തനൂജയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ തനൂജയെന്ന പേരിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചു. പാടം ജംഗ്ഷനിൽ ഇന്നലെ നൂറു കണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രദേശ വാസികൾ പ്രതിഷേധ യോഗവും പ്രകടനവും സംഘടിപ്പിച്ചു. കഴിഞ്ഞ മാസം 28 നാണ് കഴുത്തിൽ ഇലക്ട്രിക് വയർ കുരുങ്ങി പാലക്കുന്നിൽ ഉഴത്തിൽ വീട്ടിൽ ദിലീപ് കുമാറിന്റെ ഭാര്യ തനൂജയെ (42 ) വീടിനുള്ളിൽ മരിച്ച നിലയിൽ കാണുന്നത്. തനൂജയുടെ മക്കളാണ് മരിച്ച നിലയിൽ ആദ്യം കണ്ടത്. മൃതദേഹം കാണുന്നതിന് പത്തു മിനിറ്റ് മുന്‍പാണ് ദിലീപ് ജോലിക്കായി പോയത്. കഴുത്തിൽ വയർ കുരുങ്ങിയിരുന്നെങ്കിലും ആത്മഹത്യ ചെയ്തതായുള്ള അടയാളങ്ങൾ കണ്ടെത്തിയിരുന്നില്ല. തൂങ്ങി മരിച്ചതായി ആദ്യം പ്രചരണം ഉണ്ടായെങ്കിലും പിന്നീട് ഇലക്ട്രിക് ഷോക്കേറ്റ് എന്നായി. എന്നാൽ തനൂജ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഇല്ലെന്ന്…
Read Moreവർക്കലയിലെ ദിവ്യ ദാനം; ദിവ്യ എസ്. അയ്യരെ സബ് കളക്ടര്‍ സ്ഥാനത്തുനിന്നും നീക്കി; സബ് കളക്ടറായി ഇംപ ശേഖറെ നിയമിച്ചു
തിരുവനന്തപുരം: വർക്കലയിൽ സർക്കാർ ഭൂമി സ്വകാര്യവ്യക്തിക്കു കൈമാറാൻ ഉത്തരവു നൽകിയ സംഭവവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ്. അയ്യരെ സ്ഥലംമാറ്റി. തദ്ദേശ വകുപ്പു ഡെപ്യൂട്ടി സെക്രട്ടറിയായാണു മാറ്റിയത്.തിരുവനന്തപുരം സബ് കളക്ടറായി ഇംപ ശേഖറെ നിയമിച്ചു. നിലവിൽ ഫോർട്ട് കൊച്ചി സബ്കളക്ടറാണ്. വർക്കല അയിരൂരിലെ ഭൂമി കൈമാറ്റം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ചു വരികയാണ്. വർക്കല അയിരൂർ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവിൽ വർക്കല പാരിപ്പള്ളി സംസ്ഥാനപാതയോരത്തെ 27 സെന്റ് റോഡ് പുറമ്പോക്ക് സ്വകാര്യ വ്യക്തി അനധികൃതമായി കൈവശംവച്ചിരിക്കുന്നതായി കണ്ടെത്തി വർക്കല തഹസിൽദാർ കഴിഞ്ഞ ജൂലൈ 19ന് ഏറ്റെടുത്തിരുന്നു. ഇവിടെ അയിരൂർ പോലീസ് സ്റ്റേഷനു കെട്ടിടം നിർമിക്കണമെന്ന തീരുമാനത്തിൽ സ്ഥലം ഒഴിച്ചിടുകയും ചെയ്തു. ഭൂമി കൈവശം വച്ചിരുന്ന വ്യക്തി റവന്യു വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ ഉചിതമായ തീരുമാനമെടുക്കാൻ സബ് കളക്ടറോട്…
Read Moreടൂറിസം പദ്ധതികളുമായി സർക്കാർ; മാലിന്യം നിറഞ്ഞ വട്ടക്കായൽ വൃത്തിയാക്കി കായൽ സംരക്ഷണ സേന
ചവറ: മാലിന്യം നിറഞ്ഞ് കിടന്ന കായൽ വൃത്തിയാക്കി കായൽ സംരക്ഷണ സേന. പന്മന പോരൂക്കര വട്ടക്കായലിലെ മാലിന്യങ്ങളാണ് വാർഡംഗം കറുകത്തല ഇസ്മയിൽ, സന്തോഷ് തുപ്പാശേരി, താജ് പോരൂക്കര എന്നിവരുടെ നേതൃത്വത്തിൽ ഒരു പ്രദേശത്തെ ജനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയത്. കായൽ സംരക്ഷണത്തിന്റെ ആദ്യ ഘട്ടമായി സ്ത്രീകൾ ഉൾപ്പെടെ നാൽപതോളം പേരടങ്ങുന്ന സംഘമാണ് നാലര മണിക്കൂർ കൊണ്ട് കായലിൽ അടിഞ്ഞ് കിടന്ന കുപ്പികളും മറ്റ് മാലിന്യങ്ങളും എടുത്ത് മാറ്റിയത്. പ്രകൃതി സൗന്ദര്യത്തിന്റെ മനോഹരകാഴ്ചകളാണ് ഇവിടെ നിന്നാൽ കാണാൻ കഴിയുന്നത്. സർക്കാരിന്റെ ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട വാട്ടക്കായലിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ വിനോദ കേന്ദ്രമാക്കാനുളള ശ്രമത്തിലാണ് ഒരു പ്രദേശം. ഇതിന്റെ പ്രാരംഭ ഘട്ട നടപടകൾ പൂർത്തിയായി വരികയാണ്. ഇതുമായി ബന്ധപ്പെട്ടാണ് ഇവിടുത്തെ ജനങ്ങൾ ഒന്നിച്ച് കായൽ വൃത്തിയാക്കാൻ ഇറങ്ങിത്തിരിച്ചത്. ഇതിന്റെ രണ്ടാം ഘട്ടം കുറേക്കൂടി വിപുലപ്പെടുത്തി എൻ.വിജയൻപിളള എംഎൽഎയുടെ നേതൃത്വത്തിൽ…
Read Moreദേശീപാത വികസനം: കൊട്ടിയം പട്ടണവും നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും ഇല്ലാതാകുന്ന നടപടി ഉപേക്ഷിക്കണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ
ചാത്തന്നൂർ: ദേശീയപാത 45 മീറ്ററിൽ വികസിപ്പിച്ചാൽ കൊട്ടിയംപട്ടണം പൂർണമായും ഇല്ലാതാകുമെന്ന് കൊട്ടിയം വ്യാപാരഭവനിൽ ചേർന്ന കൊട്ടിയം മർച്ചന്റ്സ് അസോസിയേഷൻ യോഗം വിലയിരുത്തി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരിക്കുന്ന വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്നതു പ്രകാരം കൊട്ടിയത്ത് അഞ്ഞുറോളം വ്യാപാരസ്ഥാപനങ്ങൾ പൂർണമായും ഇരുനൂറോളം വ്യാപാര സ്ഥാപനങ്ങൾ ഭാഗികമായും പൊളിച്ചുനീക്കുന്ന അവസ്ഥയുണ്ടാകും. നുറുകണക്കിന് വ്യാപാരികളുടെ ജീവിതം വഴിമുട്ടും. വ്യാപാര മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരകണക്കിന് തൊഴിലാളികൾക്കും ചുമട്ടുതൊഴിലാളികൾക്കും , ഓട്ടോ, ടാക്സി തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. മൂന്നു നി യോജകമണ്ഡലങ്ങളും അത്ര തന്നെ പഞ്ചായത്തുകളും അതിർത്തി പങ്കിടുന്ന കൊട്ടിയത്തെ കൊല്ലത്തിന്റെ ഉപഗ്രഹ നഗരമെന്നാണ് അറിയപ്പെടുന്നത്.നിലവിൽ നാലുവരിപ്പാതയാണ് കൊട്ടിയത്തുള്ളത്. ഒരു ടൗൺ പൂർണമായും ഇല്ലാതെയാകുന്ന സാഹചര്യത്തിൽ ജന പ്രതിനിധികളും രാഷ്ടീയ നേതാക്കളും പ്രശ്നത്തിൽ അടിയന്തിരമായി ഇടപെട്ട് 45 മീറ്റർ എന്നത് 30.5 മീറ്ററായി ചുരുക്കി റോഡ് വികസിപ്പിച്ച് കൊട്ടിയം ടൗൺ നിലനിർത്തുന്ന സാഹചര്യം…
Read Moreപുനലൂർ എക്സ്പ്രസ് സ്പെഷൽ ട്രയിനിൽ പ്രേമചന്ദ്രൻ എംപിയുടെ ഫ്ലക്സ്; എംപിയ്ക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ പരാതി
പുനലൂർ: ഇന്ത്യൻ റെയിൽവേയെ സ്വകാര്യ സ്വത്തു പോലെ ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് എൻ കെ പ്രേമചന്ദ്രൻ എം പി യ്ക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പരാതി നൽകി. സതേൺ റെയിൽവേ ചീഫ് അഡ്മിനിസ്ടേറ്റീവ് ഓഫീസർ, മധുര ഡിആർ എം, ആർ പി എഫ്, റെയിൽവേ പോലീസ് എന്നിവർക്കാണ് ഡിവൈഎഫ്ഐ പുനലൂർ ബ്ലോക്ക് കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി എസ് എൻ രാജേഷ് രേഖാമൂലം പരാതി നൽകിയത്. 31ന് താംബരത്ത് നിന്ന് കൊല്ലത്തേക്ക് ചെങ്കോട്ട പുനലൂർ പാതയിലൂടെ സർവീസ് നടത്തിയ എക്സ്പ്രസ് സ്പെഷൽ ട്രയിനിലാണ് എം പി എൻ കെ പ്രേമചന്ദ്രനും കൂട്ടരും റയിൽവേ എഞ്ചിനിൽ എംപ്ല മുൾപ്പടെ മറയും വിധം വലിയ ഫ്ലക് സിൽ സ്വന്തം ചിത്രം പ്രദർശിപ്പിച്ചും കമ്പാർട്ടുമെൻറുകളിലെല്ലാം ചിത്രമുള്ളപോസ്റ്ററുകൾ പതിച്ചും കൊടികൾ കെട്ടിയും സ്വകാര്യ സ്വത്തു പോലെ ദുർവിനിയോഗം ചെയ്തുവെന്നാണ് പരാതി
Read Moreദേശീയ റാങ്കിംഗിൽ അമൃത സർവകലാശാല എട്ടാമത്; എല്ലാവർക്കും നന്ദിയറിയിച്ച് അമൃതവിശ്വവിദ്യാപീഠം വൈസ് ചാൻസിലർ ഡോ. വെങ്കിട്ട രംഗൻ
അമൃതപുരി: ദേശീയ സർവകലാശാല റാങ്കിംഗിൽ അമൃത വിശ്വവിദ്യാപീഠത്തിന് എട്ടാം സ്ഥാനം ലഭിച്ചു. ദേശീയ തലത്തിലുള്ള മികച്ച സർവകലാശാലകളെ തെരഞ്ഞെടുക്കാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക് ലിസ്റ്റിലാണ് അമൃത വിശ്വവിദ്യാപീഠത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാലകളിൽ ആദ്യ പത്ത് സ്ഥാനങ്ങൾക്കുള്ളിൽ എത്താൻ സാധിച്ചത്. ദേശീയ തലത്തിലുള്ള മികച്ച സർക്കാർ സർവകലാശാലകളോടൊപ്പം ആദ്യ പത്തിൽ ഇടം നേടാനായ ഏക സ്വകാര്യ സർവകലാശാലയാണ് അമൃത വിശ്വവിദ്യാപീഠം. മികച്ച അധ്യയനരീതികൾ, റിസർച്ച് സൗകര്യങ്ങൾ, ബിരുദം ലഭിച്ചവ ടെ എണ്ണം, മികച്ച പഠന സൗകര്യങ്ങൾ തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അമൃത വിശ്വവിദ്യാപീഠം ഈ നേട്ടത്തിന് അർഹത നേടിയത്. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ ആണ് ഈ വർഷത്തെ രാജ്യത്തെ മികച്ച സർവകലാശാലകളുടെ ലിസ്റ്റ് പ്രഖ്യാപിച്ചത്.അംഗീകാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഇന്ത്യാ ഗവണ്മെന്റിനും വിദ്യാർഥികൾക്കും അധ്യാപകർക്കും…
Read Moreപനയ്ക്ക് ഉണ്ടാകുന്ന അസുഖങ്ങളും സാമ്പത്തിക നഷ്ടവും ; കിഴക്കന്‍ മേഖലയില്‍ കര്‍ഷകര്‍ എണ്ണപ്പന കൃഷി കൈയൊഴിയുന്നു
പത്തനാപുരം : കിഴക്കന്‍ മേഖലയില്‍ കര്‍ഷകര്‍ എണ്ണപ്പന കൃഷി കൈയൊഴിയുന്നു. സാമ്പത്തിക നഷ്ടവും പനയ്ക്ക് ഉണ്ടാകുന്ന അസുഖങ്ങളും കാരണം കര്‍ഷകര്‍ എണ്ണപ്പന കൃഷിയെ ഒഴിവാക്കുകയാണ്.ജില്ലയുടെ മലയോരമേഖലയിലാണ് എണ്ണപ്പന കൃഷി വ്യാപകമായി ഉണ്ടായിരുന്നത്. പത്തനാപുരം, പുനലൂര്‍, അഞ്ചല്‍, കുളത്തുപ്പൂഴ എന്നിവിടങ്ങളിലാണ് എണ്ണപ്പനകള്‍ കൂടുതലും കൃഷി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരമ്പരാഗത കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവിനെ തുടര്‍ന്നാണ് കര്‍ഷകര്‍ എണ്ണപ്പനകൃഷിയിലേക്ക് വഴിമാറിയത്. കേന്ദ്ര സര്‍ക്കാറിന്റെ എണ്ണപ്പന കൃഷി വികസന പദ്ധതിയുടെ സംസ്ഥാനത്തെ നോഡല്‍ ഏജന്‍സിയായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡാണ് എണ്ണപ്പന കൃഷിക്ക് സംസ്ഥാനത്ത് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നത്. ഓയില്‍ പാമിന്റെ എസ്റ്റേറ്റ് ഉള്‍പ്പെടെ മേഖലയില്‍ 100 ഹെക്ടറിന് മുകളിലാണ് കൃഷി ചെയ്തിരുന്നത്. കുറഞ്ഞത് അഞ്ച് മണിക്കൂര്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ചെരിവുള്ള പ്രദേശങ്ങളാണ് കൃഷിക്ക് അനുയോജ്യം. രണ്ട് മുതല്‍ നാലുമാസം വരെ കടുത്ത വേനലിനെ പ്രതിരോധിക്കാനും എണ്ണപ്പനയ്ക്ക് കഴിയും.…
Read More