പത്തനാപുരം: കേരള കോൺഗ്രസ് ബിയുടെ തലവൂർ നടുത്തേരിയിൽ പ്രവര്ത്തിക്കുന്ന ഓഫീസാണ് രാത്രിയിൽ അടിച്ച് തകർത്തത്. ഓഫിസിന്റെ ബോർഡുകളും പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയുടെയും ഗണേഷ് കുമാറിന്റെയും ഫോട്ടോ പതിച്ച ഫ്ലക്സ് ബോർഡുകളും സമീപത്തായി സ്ഥാപിച്ചിരുന്ന ചെടിച്ചട്ടികളും ആസ്ബറ്റോസ് ഷീറ്റുകളും അക്രമികൾ അടിച്ചു തകർത്തു. രാത്രി 11 വരെ പ്രവര്ത്തകർ ഓഫീസിലുണ്ടായിരുന്നു. അതിന് ശേഷമാണ് ആക്രമണം നടന്നിരിക്കുന്നത്. പാർട്ടി ഭാരവാഹിയായ കിഴക്കേഭാഗം വാർഡ് മെമ്പറുടെ വാർഡിലെ വികസന പ്രവര്ത്തനങ്ങൾ കാട്ടി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചിരുന്നു.പാർട്ടി ഓഫീസ് നശിപ്പിച്ചതിനെതിരെ കുന്നിക്കോട് പോലീസിൽ പരാതി നല്കി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read MoreCategory: Kollam
മുഹമ്മദ് ഷാഫി വധം ; സിപിഎം നേതാവ് ലാലു അറസ്റ്റിൽ; മദ്യപാനത്തിനിടയിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ്
കുണ്ടറ: വിദേശത്തുനിന്ന് നാലുദിവസം മുന്പ് നാട്ടിലെത്തിയ മൊതീൻമുക്ക് കുളത്തുംകര തെങ്ങുപണയിൽ വീട്ടിൽ ഷഹാലുദീന്റെ മകൻ മുഹമ്മദ് ഷാഫിയെ (28) കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. അടൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറും സിപിഎം നേതാവുമായ ആലുംമൂട് അണ്ണാച്ചിമുക്ക് കല്ലുവിളവീട്ടിൽ ലാലുവാണ് അറസ്റ്റിലായത്. ചീട്ടുകളിക്കും മദ്യപാനത്തിനുമിടയിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. മരിച്ച മുഹമ്മദ് ഷാഫിക്കൊപ്പമുണ്ടായിരുന്ന മുസുമ്മുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ആലുംമൂട് ജംഗ്ഷനിലായിരുന്നു സംഭവം. കസ്റ്റഡിയിലായ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ആദ്യം കൊട്ടിയം പോലീസ് കേസെടുത്തെങ്കിലും കുണ്ടറ പോലീസിന്റെ പരിധിയിലായതിനാൽ കേസന്വേഷണം കുണ്ടറ പോലീസ് ഏറ്റെടുക്കുകയായിരുന്നു. മൃതദേഹം തിരുവന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വൻജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെ നിരവധി നേതാക്കൾ മുഹമ്മദ് റാഫിയുടെ വീട്ടിലെത്തി അനുശോചിച്ചു.
Read Moreസംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളിൽ 459 പോക്സോ കേസുകൾ; ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതു തിരുവനന്തപുരത്ത്
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് ഈ വർഷം രണ്ടുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകൾ 459 എണ്ണം. ജനുവരിയിൽ 238 കേസുകളും ഫെബ്രുവരിയിൽ 221 കേസുകളുമാണ് കേരളത്തിൽ ഈ വർഷം രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം ആദ്യത്തെ രണ്ടു മാസത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 301 ആയിരുന്നു. 2017 ജനുവരിയിൽ 144 ഉം ഫെബ്രുവരിയിൽ 157 ഉം. ഈ വർഷം പോക്സോ കേസുകളുടെ എണ്ണത്തിൽ തുടക്കത്തിൽതന്നെ വർധനവാണ് കാണിക്കുന്നത്. ഈ വർഷം ആദ്യത്തെ രണ്ടുമാസത്തെ കണക്കെടുക്കുന്പോൾ ഏറ്റവുമധികം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതു തിരുവനന്തപുരം റൂറൽ പരിധിയിലാണ്. അന്പതു കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 46 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സിറ്റി – 23, കൊല്ലം സിറ്റി – 16, കൊല്ലം റൂറൽ – 21, പത്തനംതിട്ട –…
Read Moreഅവസാനശ്വാസം വരെ സഹജീവികൾക്കു വേണ്ടി വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങളുടെ ഛായാചിത്രം സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയത്തിൽ സ്ഥാപിക്കും
കൊല്ലം: അവസാനശ്വാസം വരെ സഹജീവികൾക്ക് സുരക്ഷയും സംരക്ഷണവും നൽകി കൊല്ലത്തിന്റെ മണ്ണിൽ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങളുടെ ഛായാ ചിത്രം സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയത്തിൽ ഇന്ന് സ്ഥാപിക്കും. കൃത്യനിർവഹണത്തിനിടെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പോലീസ് സേനാംഗങ്ങളായ എം ചന്ദ്രൻ (കൊല്ലം സായുധസേനാ ക്യാന്പ്), ബി.എസ് പ്രദീപ് (കെഐപി മൂന്നാം ദളം), എസ്. സുനിൽ (ചവറ പിഎസ്), ജി. പ്രദീപ് കുമാർ (ചവറ പിഎസ്), മണിയൻപിള്ള (പാരിപ്പള്ളി പിഎസ്), സജി സെബാസ്റ്റ്യൻ (കൊല്ലം സായുധസേനാ ക്യാന്പ്), എം എസ് വിപിൻകുമാർ (കൊല്ലം സായുധസേനാ ക്യാന്പ്) എന്നിവരുടെ ഛായാചിത്രങ്ങൾ ആണ് സ്ഥാപിക്കുന്നത്. ജനപ്രതിനിധികളുടേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടേയും സഹപ്രവർത്തകരുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിൽ വൈകുന്നേരം നാലിന് പോലീസ് മ്യൂസിയത്തിൽ ചേരുന്ന ചടങ്ങിൽ എം നൗഷാദ് എംഎൽഎ അനാച്ഛാദനം ചെയ്യും.
Read Moreമയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ; അന്യസംസ്ഥാനത്തുനിന്നും മെഡിക്കൽ റെപ്രസന്റേറ്റീവുകളുടെ കൈയിൽ നിന്നുമാണ് മയക്കുമരുന്ന് ഗുളിക വാങ്ങുന്നതെന്ന് പ്രതികൾ
കൊല്ലം: എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ നൈട്രോസെപാം ഇനത്തിൽപ്പെട്ട 43 മയക്കുമരുന്ന് ഗുളികകളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ചേർത്തല എരമല്ലൂർ തേന്പറത്ത് വീട്ടിൽ അനിൽ സെബാസ്റ്റ്യൻ (19), നെടുമങ്ങാട് കന്യാർപ്പാറ നിരപ്പിൽ വീട്ടിൽ ഷിനോജ്കുമാർ (25) എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും മയക്കുമരുന്ന് കൈമാറുന്നതിനിടെ പിടിയിലായത്. കഞ്ചാവ് റെയ്ഡുകൾ ശക്തമായതിനെ തുടർന്ന് യുവാക്കൾ മറ്റു രീതിയിലുള്ള ലഹരിവഴികൾ ഉപയോഗപ്പെടുത്തുകയായിരുന്നു. ഉപയോഗിച്ചാൽ മറ്റുള്ളവർക്ക് കണ്ടുപിടിക്കാനാകാത്തതും ഒളിപ്പിക്കാനും മറ്റും എളുപ്പമായതിനാലുമാണ് ഇവർ മയക്കുമരുന്ന് ഗുളികകൾ തിരഞ്ഞെടുത്തത്. അന്യസംസ്ഥാനത്തുള്ള ചില മെഡിക്കൽ റെപ്രസന്റേറ്റീവുമാരും മെഡിക്കൽ ഷോപ്പുകളുമാണ് ഇവർക്ക് ഇത് നൽകുന്നതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി. കെ. സനുവിന്റെ നിർദേശാനുസരണം സിഐ വിനോദ്കുമാർ എസ്.കെ, ഇൻസ്പെക്ടർ ജി.വിനോജ്, പ്രിവന്റീവ് ഓഫീസർ നിർമലൻ തന്പി,…
Read Moreഒമ്പത് മക്കളെ പ്രസവിച്ച സുമതിയമ്മയ്ക്ക് ഒടുക്കം ആരും തുണയില്ല; മാതാവിനെ സംരക്ഷിക്കാത്ത മക്കൾക്കെതിരേ നടപടി ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകർ
കൊല്ലം: ഒമ്പത് മക്കളെ പ്രസവിച്ച സുമതിയമ്മ ഇന്ന് ആരോരുമില്ലാതെ തകർന്ന് വീഴാറായ വീട്ടിൽ തനിച്ച് ദുരിതദിനങ്ങൾ തള്ളിനീക്കുന്നു. ആദിച്ചനല്ലൂർ പ്ലാക്കാട് ആനന്ദവിലാസത്തിൽ സുമതിയമ്മ(85)ആണ് ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ ജീവിതം തള്ളിനീക്കുന്നത്. അയൽക്കാർ നൽകുന്ന ഭക്ഷണമാണ് സുമതിയമ്മയുടെ ജീവൻ നിലനിർത്തുന്നത്. ഒന്പത് മക്കളുണ്ടായിരുന്ന ഇവരുടെ രണ്ടു മക്കൾ മരണപ്പെട്ടിരുന്നു. ബാക്കിയുള്ള ഏഴ് മക്കളും പല സ്ഥലങ്ങളിൽ കുടുംബജീവിതം നയിച്ചുവരുന്നവരാണ്. നാല് ആൺമക്കളും മൂന്ന് പെൺമക്കളുമാണ് ഇപ്പോൾ ഇവർക്കുള്ളത്. ഭർത്താവ് നേരത്തെ മരിച്ചുപോയി. മക്കൾക്കെല്ലാ ഓഹരി നേരത്തെ കൊടുത്തിരുന്നു. സുമതിയമ്മയുടെ പേരിലുള്ള ഏഴ് സെന്റ് സ്ഥലത്തെ ഇടിഞ്ഞു വീഴാറായ ചെറിയ വീട്ടിലാണ് ഇപ്പോൾ താമസം. പ്രായാധിക്യത്താൽ ഇപ്പോൾ ഓർമക്കുറവും ഉണ്ട്. മാതാവിനെ സംരക്ഷിക്കാത്ത മക്കൾക്കെതിരേ നടപടി ആവശ്യപ്പെട്ടും ഇവരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും സാമൂഹ്യപ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്.
Read Moreവേദനയുടെ കനലടങ്ങാതെ ; പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിന് ഇന്ന് രണ്ടുവർഷം
എസ്.ആർ.സുധീർകുമാർ കൊല്ലം: പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ കന്പപ്പുരയ്ക്ക് തീപിടിച്ച് 110 പേർ മരിച്ച ദുരന്തം നടന്നിട്ട് ഇന്ന് രണ്ടുവർഷം പൂർത്തിയാകുന്നു.ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന് മുൻവശം ഇന്ന് വൈകുന്നേരം ദീപം തെളിക്കും. ദുരന്തവാർഷികാചരണവുമായി ബന്ധപ്പെട്ട് മറ്റ് പരിപാടികളൊന്നും ഇല്ല.വെടിക്കെട്ട് ദുരന്തം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് വർഷം രണ്ടായിട്ടും ഇതുവരെയും കുറ്റപത്രം സമർപ്പിക്കാനായിട്ടില്ല. അന്വേഷണം പൂർത്തിയായെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും കുറ്റപത്രം സമർപ്പിക്കുന്ന കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരിൽ ഇപ്പോഴും ആശയക്കുഴപ്പം ഉണ്ടെന്നാണ് സൂചന. ദുരന്തം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് പി.എസ്.ഗോപിനാഥനെ കമ്മീഷനായി നിയമിച്ചിരുന്നു. പിന്നീട് ടേംസ് ഒഫ് റഫറൻസും നൽകി. കമ്മീഷന്റെ ആസ്ഥാനം എറണാകുളത്താണ്.കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലും പരവൂർ മുനിസിപ്പൽ ഓഫീസിലും കമ്മീഷൻ വിശദമമായ സിറ്റിംഗ് രണ്ടുതവണ നടത്തുകയുണ്ടായി. പിന്നീട് കമ്മീഷന്റെ കാലാവധിയും സർക്കാർ…
Read Moreഹർത്താൽ അനുകൂലികൾ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എംപി സുരേഷ് ഗോപിയെ വഴിയിൽ തടഞ്ഞു
തിരുവല്ല: ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ നടനും എംപിയുമായ സുരേഷ് ഗോപിയുടെ വാഹനവും തടഞ്ഞു. തിരുവല്ലായിൽവച്ചായിരുന്നു സംഭവം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവെയാണ് സുരേഷ് ഗോപിയെ തടഞ്ഞത്.
Read Moreപ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കാമുകൻ അറസ്റ്റിൽ; വിദ്യാർഥിനി സ്കൂളിൽ പോകാതായത് ചോദ്യം ചെയ്തപ്പോളാണ് സംഭവം പുറത്താകുന്നത്
ചാത്തന്നൂർ: പ്ലസ് ടു വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പാരിപ്പള്ളി പോലീസ് പിടികൂടി. വെൽഡിംഗ് തൊഴിലാളിയായ ഇടവ വെൺകുളം കാട്ടുംപുറത്ത് വീട്ടിൽ വിശാഖ്(22) ആണ് പിടിയിലായത്. ചിറക്കര സ്വദേശിയായ പെൺകുട്ടിയെയാണ് യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചതായി പറയുന്നത്. തുടർന്ന് വിദ്യാർഥിനി സ്കൂളിൽ പോകാതായത് വീട്ടുകാർ ചോദ്യം ചെയ്തു. വീട്ടുകാർ ശകാരിച്ചതിനെ പറ്റി പരാതി പറയാൻ പെൺകുട്ടി പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തായത്. തുടർന്ന് ഒളിവിൽ പോയ കാമുകനെ എസ്ഐ രാജേഷ്, എസ്ഐ ഗിരീശൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കൊല്ലം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read Moreവീട്ടിൽ അതിക്രമിച്ചു കയറി പതിനാറുകാരിയെ കൊലപ്പെടുത്താൻ ശ്രമം; പിടിവലയിൽ ഇരുവർക്കും പരിക്ക്; യുവാവ് ആക്രമിച്ചതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ്
ഇരവിപുരം: വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് പതിനാറുകാരിയുടെ കഴുത്തിൽ മുറിവേൽപിച്ചു.സംഭവത്തിൽ പട്ടത്താനം സ്വദേശി കൃഷ്ണലാൽ (24) പിടിയിലായി. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. പെൺകുട്ടി അടുക്കളയിൽ ബന്ധുവായ അഞ്ചു വയസുകാരിയുമായി നിൽക്കുകയായിരുന്നു. ഈ സമയം പിൻവാതിൽ വഴി വന്ന അക്രമി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തിൽ മുറിവേൽപിച്ചതായി പോലീസ് പറഞ്ഞു. പിടിവലിക്കിടെ അക്രമിക്കും പരുക്കേറ്റു. ബഹളം കേട്ട് വീടിന്റെ മുൻഭാഗത്തെ മുറിയിലുണ്ടായിരുന്ന അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും കൂട്ടനിലവിളി കേട്ടു നാട്ടുകാർ ഓടിക്കൂടി അക്രമിയെ പിടികൂടി. ആക്രമണത്തിൽ പരുക്കേറ്റ പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരവിപുരം പോലീസ് കേസെടുത്തു. കാരണം വ്യക്തമായിട്ടില്ല.
Read More