സർക്കാർ തെറ്റ് തിരുത്തണം..! അർഹരായവരെ ബിപിഎൽ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയ നടപടി മാറ്റണം; തെറ്റായ നടപടി ഒഴിവാക്കി അർഹരായവരെ കണ്ടെത്തി സർക്കാർ തിരുത്താൻ തയ്യാറാകണം

ചാത്തന്നൂർ: റേഷൻ കാർഡിലെ ബിപിഎൽ ലിസ്റ്റിൽ നിന്നും ഒരോ പഞ്ചായത്തിലെയും അർഹരായ കുടുംബങ്ങളെ ഒഴുവാക്കിയ തെറ്റ് സർക്കാർ തിരുത്തണം കെപിസിസി ജനറൽ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരൻ. കോൺഗ്രസ് കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ റേഷൻകടയ്ക്ക് മുന്നിൽ നടന്ന ഉപരോധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതിയതായി അപേക്ഷ സ്വീകരിച്ച് രാഷ്ര്‌ടീയ വൈരാഗ്യം ഒഴുവാക്കി അർഹരായ എല്ലാവരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി ബിപിഎൽ ലിസ്റ്റിലെ അപാകത ഒഴിവാക്കണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.ജി.തോമസ് അധ്യക്ഷത വഹിച്ചു. പരവൂർസജീബ്, അഭിലാഷ്നടയ്ക്കൽ, മൈലക്കാട്സുനിൽ, വി.കെസുനിൽകുമാർ, പ്രതീഷ്കുമാർ,വിഷ്ണു, മനോഹരകുറുപ്പ്, സാമുവൽ, കൃഷ്ണകുമാർ, ലാൽ എന്നിവർ പ്രസംഗിച്ചു.

Read More

വിദ്യാഭ്യാസം സിംപിളും പവർഫുള്ളുമാണ്..! വിഷയത്തിന്‍റെ ആഴത്തിലേക്കുള്ള മനസിന്‍റെ നീക്കമാണ് ഉന്നത വിദ്യാഭ്യാസം; ഉന്നതപഠനം ഒരു കലയുമാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ്

കുണ്ടറ: വിഷയ പഠനത്തിന്‍റെ ആഴത്തിൽ നിന്നും ആഴത്തിലേക്കുള്ള മനസിന്‍റെ നീക്കമാണ് ഉന്നത വിദ്യാഭ്യാസമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. കുണ്ടറ ജോസ്കുട്ടി ഫൗണ്ടേഷനും കുണ്ടറ വേണൂസ് കോളജും ചേർന്നൊരുക്കിയ ജാലകം പദ്ധതിയുടെ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. അറിവിന്‍റെ കരകാണാകടലിൻ അടിത്തട്ടിലെത്തി ആരും കാണാത്ത മുത്തുമായി പൊങ്ങി ഒരാൾ കരയ്ക്കെത്തുമ്പോഴാണ് ഉന്നത വിദ്യ ലഭ്യമാക്കുന്നത്. ഉന്നതപഠനം ഒരു കലയാണ്. പാഠക്കുറിപ്പുകൾ മനപ്പാഠമാക്കുന്നതല്ല ഉന്നത പഠനത്തിന്‍റെ സ്വഭാവം. വിജ്‌ഞാനമേഖലയിലെ വിലപ്പെട്ട ഗ്രന്ഥങ്ങളിലൂടുള്ള അന്വേഷണമാണ് ഉന്നതപഠന ത്തിനാധാരം. നല്ല മനുഷ്യനെ സൃഷ്ടിക്കലാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. മരക്കട്ടയിൽ നിന്നും ആനയ്ക്കില്ലാത്ത ഭാവങ്ങളെ വെട്ടി മാറ്റിയാൽ ഒരുവൻ ഉത്തമ മനുഷ്യനാകുമെന്നും മന്ത്രി പറഞ്ഞു. യുജിസി ഫെലോഷിപ്പ് ജേതാവ് സി. ശരണ്യയെ മന്ത്രി മൊമന്റോ നൽകി അനുമോദിച്ചു. ഉപരിപഠനത്തിനും തൊഴിൽ സാധ്യതയ്ക്കും ഉതകുന്ന…

Read More

വ്യാജ ബ്രിട്ടീഷ് പൗണ്ട് പിടികൂടിയ കേസ്: വിദേശിയെ റിമാൻഡ് ചെയ്തു; പ്രതി ഓണ്‍ലൈൻ ലോട്ടറി തട്ടിപ്പുകളുടെ കണ്ണിയെന്ന് സൂചന

അമരവിള:വ്യാജ ബ്രിട്ടീഷ് പൗണ്ട് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഘാന പൗരനെ കോടതി റിമാൻഡ് ചെയ്തു . ഞായറാഴ്ച രാവിലെ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ആഢംബര ബസിലാണ് വിദേശിയായ ഹ്വാബി റോബ് എഡിസണ്‍ 14 ലക്ഷം രൂപയുടെ വ്യാജ ബ്രിട്ടീഷ് പൗണ്ട് കടത്താൻ ശ്രമിച്ചത് . മൊബൈലിലും ഇ മെയിലുകളിലും അമേരിക്കൻ ലോട്ടറി വിജയിച്ചതായി അറിയിച്ച് പണം തട്ടുന്ന രാജ്യാന്തര തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് റോബ് എഡിസനെന്നാണ് പോലിസിന്‍റെ ചൊദ്യം ചെയ്യലിൽ കിട്ടുന്ന സുചന . എന്നാൽ പ്രതി ചോദ്യം ചെയ്യലിൽ നിസഹകരണം തുടരുന്നതിനാൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയാലെ തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങൾ ലഭിക്കു എന്നാണ് പോലീസ് പറയുന്നത് . കേരളത്തിൽ കൊല്ലവും കൊച്ചിയുമാണ് തട്ടിപ്പ് കേന്ദ്രങ്ങളെന്ന് സൂചനയുണ്ട് .കൂടാതെ ഇന്ത്യയിൽ ചെന്നൈ , ബംഗളൂരു, ജയ്പൂർ , വിജയവാഡ തുടങ്ങിയ ഇടങ്ങളും ഇത്തരം തട്ടിപ്പ്…

Read More

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് കൈ​വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ട ക​ഞ്ചാ​വ് കേസ് പ്ര​തി പിടിയിൽ; രക്ഷപെടാൻ സഹായിച്ച സംഘത്തിലെ ഒരു സ്ത്രീയടക്കം മൂന്ന് പേരും പിടിയിൽ

ക​ഴ​ക്കൂ​ട്ടം: പോ​ലീ​സി​നെ ആ​ക്ര​മി​ച്ച്  പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം കൈ​വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ട  ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യെയും സഹായികളായ മൂ​ന്നു​പേ​രെ​യും ക​ഠി​നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പെ​രു​മാ​തു​റ ഒ​റ്റ​പ്പ​ന തെ​രു​വി​ൽ തൈ​വി​ളാ​കം വീ​ട്ടി​ൽ  ക​ഞ്ചാ​വ് നി​സാ​ർ എ​ന്നു​വി​ളി​ക്കു​ന്ന നി​സാ​ർ (40), അ​ഴൂ​ർ മു​ട്ട​പ്പ​ലം ക​യ​ർ​ഫാ​ക്ട​റി​ക് സ​മീ​പം പു​ത്ത​ൻ ച​രു​വി​ള​വീ​ട്ടി​ൽ ന​ബീ​ൽ(23), മാ​ട​ൻ​വി​ള എ​സ്ഐ യു​പി​എ​സി​ന് സ​മീ​പം പാ​ട്ടു​വി​ളാ​കം വീ​ട്ടി​ൽ ജ​ഹാ​സ്(21), പു​തു​ക്കു​റു​ച്ചി  തെ​രു​വി​ൽ തൈ​വി​ളാ​കം വീ​ട്ടി​ൽ ബ​ഷീ​റാ(58) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​മാ​സം ഒ​റ്റ​പ്പ​ന ക​ട​ൽ​തീ​ര​ത്ത്  മാ​ര​കാ​യു​ധ​മാ​യി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് നാ​ട്ടു​കാ​രെ ആ​ക്ര​മി​ക്കാ​ൻ ഒരാൾ ശ്ര​മി​ക്കു​ന്നു​വെ​ന്ന വിവരം അ​​റി​ഞ്ഞ് എ​ത്തി​യ പോ​ലീ​സു​കാ​രെ നി​സാ​ർ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​യാ​ളെ മ​ൽ​പ്പി​ടു​ത്തോ​ടെ കീ​ഴ്പ്പെ​ടു​ത്തി വി​ല​ങ്ങി​ട്ട് ജീ​പ്പി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് നി​സാ​റി​ന്‍റെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ പ്ര​തി​ക​ൾ ചേ​ർ​ന്ന് മൂ​ന്ന് പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​തി​നി​ട​യി​ൽ വി​ല​ങ്ങു​മാ​യി നി​സാ​ർ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ന്ന് രാ​ത്രി ത​ന്നെ…

Read More

രാ​ജ്യാ​ന്ത​ര കു​റ്റ​വാ​ളി​യെ കണ്ട് അന്തം വിട്ട് പോ​ലീ​സ്..! ബ്രി​ട്ടീ​ഷ് പൗ​ണ്ടി​ന്‍റെ വ്യാ​ജ നോ​ട്ടു​ക​ളു​മാ​യി ഘാ​ന പൗ​ര​ൻ പി​ടി​യി​ൽ ; പി​ടി​കൂ​ടി​യ​ത് 14 ല​ക്ഷം രൂ​പ​യു​ടെ ക​ള​ള​നോ​ട്ടു​ക​ൾ

അ​മ​ര​വി​ള; രാ​ജ്യാ​ന്ത​ര കു​റ്റ​വാ​ളി​യാ​യ ഘാ​ന പൗ​ര​ൻ അ​മ​ര​വി​യി​ൽ ബ്രി​ട്ടീ​ഷ് പൗ​ണ്ടി​ന്‍റെ വ്യാ​ജ നോ​ട്ടു​ക​ളു​മാ​യി  പി​ടി​യി​ലാ​യി. എ​ക്സൈ​സ് വാ​ണി​ജ്യ നി​കു​തി വി​ഭാ​ഗം ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത് ഘാ​ന​യി​ൽ ഹു​മാ​സി സ്വ​ദേ​ശി​യാ​യ ഹ്വാ​ബി റോ​ബ് എ​ഡി​സ​ണ്‍(42)  എ​ന്ന​റി​യ​പ്പെ​ടു​ന്ന റോ​ബി​നാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം ഇ​ന്ത്യ​യി​ലെ​ത്തി​യ റോ​ബി​ൻ കേ​ര​ള​ത്തി​ൽ സു​ഹൃ​ത്താ​യ വി​ല്ല്യ​മി​ന് പ​ണം കൈ​മാ​റാ​നാ​ണ് എ​ത്തി​യ​തെ​ന്നാ​ണ് എ​ക്സൈ​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി.  ഇ​ന്ന​ലെ രാ​വി​ലെ 8.30 ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന എ​സ് ആ​ർ എം ​ട്രാ​വ​ൽ​സി​ന്‍റെ ആ​ഡം​ബ​ര ബ​സി​ൽ നി​ന്നാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​ത്യേ​ക സു​ര​ക്ഷി​ത​ത്വ​മു​ള​ള പെ​ട്ടി​യി​ൽ 10 കെ​ട്ടു​ക​ളാ​യാ​ണ് ക​ള​ള​നോ​ട്ട് സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഒ​രു കെ​ട്ടി​ൽ മാ​ത്ര​മാ​ണ് പൂ​ർ​ണ്ണ​മാ​യും നോ​ട്ടു​ക​ൾ ഉണ്ടാ​യി​രു​ന്ന​ത് മ​റ്റ് 9 കെ​ട്ടു​ക​ളി​ലും കു​റ​ച്ച് നോ​ട്ടു​ക​ളും നോ​ട്ട് പ്രി​ന്‍റ് ചെ​യ്യാ​നാ​യി പാ​ക​പ്പെ​ടു​ത്തി​യ ക​ട​ലാ​സു​ക​ളു​മാ​യി​രു​ന്നു. ബോ​ക്സി​ൽ നി​ന്ന് ല​ഭി​ച്ച കു​റി​പ്പി​ൽ നി​ന്ന് കെ​മി​ക്ക​ൽ ഉ​പ​യോ​ഗി​ച്ച്…

Read More

ഇവൻ സമ്പന്നന്‍..! അന്തിയുറങ്ങുന്ന വീടിന്‍റെ മേൽക്കൂര ടാർപ്പാളിൻ; സ്വന്തമായി നടക്കാൻ പോലുമാവില്ല; പക്ഷേ സർക്കാരിന് ജോൺ സമ്പന്നന്‍ തന്നെ

പത്തനാപുരം: അധികൃതരുടെ അശ്രദ്ധയിൽ നിരാശ്രയനായ വൃദ്ധന്‍റെ ജീവിതം കൂടുതൽ ദുരിതത്തിലായി. പുതിയ റേഷൻ കാർഡ് ലഭിച്ചതോടെയാണ് ജോണിന്‍റെ ജീവിതംകൂടുതൽഇരുളിലേക്കാണ്ടത്. നിർധനനായ വിളക്കുടി ഗ്രാമ പഞ്ചായത്തിലെ കുളപ്പുറം വാർഡിലെ കണൂർവീട്ടിൽ ജോണിന് ലഭിച്ചത് എപിഎൽ കാർഡാണ്. തനിച്ച് താമസിക്കുന്ന ജോണിന് തൊഴിൽ ചെയ്ത് ജീവിക്കാനുള്ളആരോഗ്യസ്‌ഥിതിവരെ നഷ്‌ടപ്പെട്ടു.വർഷങ്ങൾക്ക് മുൻപ് മാതാപിതാക്കൾ മരിച്ചതിനെ തുടർന്നാണ് ജോൺ ഒറ്റയ്ക്കായത്.ഇതിനിടയിൽ വിവാഹവും വേണ്ടെന്നുവച്ചു. പീന്നിട് വളരെക്കാലം കൂലിവേല ചെയ്ത് കഴിഞ്ഞു.പ്രായമായി ശരീരം ക്ഷീണിച്ചതോടെ ജോലിയ്ക്ക് പോകാൻ കഴിയാതെയായി.സമീപവാസികളാണ് ആഹാരം വരെ കൊടുക്കുന്നത്.ചോർന്നൊലിച്ച് തകർന്നുവീഴാറായവീടിനുളളിൽ കഴിയുന്ന ജോണിന് ഇത്തവണ ലഭിച്ചത് എപിഎൽ വിഭാഗത്തിനുള്ള നീലകാർഡ്. താമസിക്കുന്ന വീടിന്‍റെ മേൽക്കൂര ടാർപ്പാളിൻ കൊണ്ട് മൂടിയിരിക്കുകയാണ്.രണ്ട് മുറികൾ ഉണ്ടെങ്കിലും അടച്ചുറപ്പില്ല. സ്വന്തമായി നടക്കാൻ വരെ ബുദ്ധിമുട്ടുന്ന ജോൺ പലപ്പോഴും സുമനസുകളുടെ സഹായം കൊണ്ടാണ് ജീവിക്കുന്നത്. കഴിഞ്ഞ ദിവസം വിളക്കുടി റേഷൻകട വഴി കാർഡ് കിട്ടിയപ്പോഴാണ് സംഭവം അറിയുന്നത്.കഴിഞ്ഞ വർഷം…

Read More

അ​ച്ഛ​നു പി​ന്നാ​ലെ മ​ക​ളും യാത്രയായി..! പ​ര​വൂ​രി​ലെ കൂ​ട്ട ആ​ത്മ​ഹ​ത്യാ​ശ്ര​മത്തിൽ മകൾ അഞ്ജുവും മിരിച്ചു; മാതാവിന്‍റെ നില ഗുരുര മായി തുടരുന്നു; സംഭവത്തിൽ എട്ടുപേരെ അറസ്റ്റു ചെയ്തു

ചാ​ത്ത​ന്നൂ​ർ:​പ​ര​വൂ​ർ നെ​ടു​ങ്ങോ​ല​ത്ത് മ​ക​ളു​മൊ​ത്ത് വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ​ക്ക് ശ്ര​മി​ച്ച ദ​ന്പ​തി​ക​ളി​ൽ ഗൃ​ഹ​നാ​ഥ​നു പി​ന്നാ​ലെ മ​ക​ൾ അ​ഞ്ജുച​ന്ദ്ര​നും(18) മ​രി​ച്ചു.    അഞ്ജുവിന്‍റെ മാതാവ്  സു​നി​ത(45) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ന്നു. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.  ഇ​ന്ന് രാ​വി​ലെ 11ന് ​അഞ്ജുവിന്‍റെ പിതാവ് ബാ​ല​ച​ന്ദ്ര​ന്‍റെ സം​സ്കാ​രം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മ​ക​ളും മ​രി​ച്ച​ത്. ഇ​രു​വ​രു​ടെ​യും സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഒ​രു​മി​ച്ചു​ന​ട​ത്തും. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ല​ച​ന്ദ്ര​ൻ തൊ​ഴി​ലെ​ടു​ത്തി​രു​ന്ന പ​ര​വൂ​രി​ലെ ഒ​രു മൊ​ത്ത വ്യാ​പാ​ര ക​ട​യി​ൽ നി​ന്നും എ​ട്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു.   തിങ്കളാഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. രാ​വി​ലെ നേ​രം ഏ​റെ​യാ​യി​ട്ടും  ബാ​ല​ച​ന്ദ്ര​നെ​യോ മ​റ്റു​ള​ള​വ​രെ​യോ വീ​ടി​ന് പു​റ​ത്ത് കാ​ണാ​ഞ്ഞ് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ടി​നു​ള​ളി​ൽ വി​ഷം ഉ​ള​ളി​ൽ​ചെ​ന്ന് അ​വ​ശ​രാ​യ നി​ല​യി​ൽ കി​ട​ക്ക​മു​റി​യി​ൽ മൂ​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്. ​ഇ​വ​ർ​ക്ക് അ​രു​കി​ലാ​യി എ​ലി വി​ഷ​വും പു​ഡി​ൻ കേ​ക്കും ഒ​ഴി​ഞ്ഞ ഐ​സ്ക്രീം പാ​ത്ര​വും…

Read More

സ്ത്രീധനത്തിന്‍റെ പേരിൽ ആസിഡ് ആക്ര മണം; പണവും സൗന്ദര്യം പോരെന്നു പറഞ്ഞ് അമ്മായിയമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നു; സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പ​ത്ത​നാ​പു​രം: സ്ത്രീ ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭ​ർ​ത്താ​വ് ബി​നു​കു​മാ​റി (43) ൽ ​നി​ന്നും മു​ൻ​പും  ക്രൂ​ര മ​ർ​ദ്ദ​ന​മേ​ൽ​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ടെന്ന് ആസിഡ് ആക്രമണത്തിന് വിധേയയായ യുവതി.  പത്തനാപുരം പിറവന്തൂർ സ്വദേശിനി ധന്യ കൃഷ്ണനാണ് ആസിഡ് വീണു പൊള്ളലേറ്റതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്നത്. സംഭവത്തെ തുടർന്ന് ഭർത്താവ് കാരയ്ക്കാട് മനുമംഗലത്ത് വീട്ടിൽ ബിനുകുമാർ, മാതാവ് സരസ്വതി എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ വെ​ൽ​ഡ​റാ​യ ബി​നു​കു​മാ​ർ വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ടാം​വ​ർ​ഷം ധ​ന്യ ഗ​ർ​ഭി​ണി​യാ​യി​രി​ക്കു​ന്പോ​ൾ വി​ദേ​ശ​ത്ത് ജോ​ലി​യ്ക്കാ​യി പോ​യി. ഗ​ൾ​ഫി​ൽ നി​ന്നും മ​ട​ങ്ങി എ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ നി​ര​ന്ത​രം മ​ർ​ദ്ദ​നം തു​ട​ങ്ങി​യ​തെന്ന് ധന്യ പറയുന്നു.  ഭ​ർ​തൃ മാ​താ​വ് സ​ര​സ്വ​തി (75) യാ​ണ് മ​ർ​ദ്ദ​ന​ത്തി​ന് കൂ​ട്ടു നി​ൽ​ക്കു​ന്ന​ത്. ത​ന്‍റെ മ​ക​ന് സ്ത്രീ​ധ​നം  കു​റ​ഞ്ഞു പോ​യ​താ​യും ഇ​തി​ലും കൂ​ടു​ത​ൽ പ​ണ​വും സു​ന്ദ​രി​യാ​യ മ​രു​മ​ക​ളേ​യും ല​ഭി​ച്ചേ​നെ​യെ​ന്നും ഭ​ർ​തൃ മാ​താ​വ് നി​ര​ന്ത​രം…

Read More

കൊ​ല്ല​ത്ത് ബ്ലീ​ച്ചിം​ഗ് പൗ​ഡ​റു​മാ​യി​വ​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി ക​ത്തി ; തീ​കെ​ടു​ത്താ​നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രെ ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

കൊ​ല്ലം: വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് ബ്ലീ​ച്ചിം​ഗ് പൗ​ഡ​റു​മാ​യി രാ​ജ​സ്ഥാ​നി​ൽ​നി​ന്നെ​ത്തി​യ ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് തീ​പി​ടി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. തീ​കെ​ടു​ത്താ​നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രി​ൽ ഒ​ന്പ​തു​പേ​ർ​ക്ക് ശ്വാ​സം മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് കൊ​ല്ലം ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്തി​ര ചി​കി​ത്സ​ന​ൽ​കി. ഇ​ന്ന് രാ​വി​ലെ കൊ​ല്ലം ബി​ഷ​പ്പ് ജെ​റോം ന​ഗ​റി​ന് സ​മീ​പ​മു​ള്ള വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് കോ​ന്പൗ​ണ്ടി​ലാ​ണ് ലോ​റി​ക്ക് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ബ്ലീ​ച്ചിം​ഗ് പൗ​ഡ​റി​ൽ വെ​ള്ളം വീ​ണ​തി​നെ​ തു​ട​ർ​ന്ന് പു​ക​ഞ്ഞു​ക​ത്തു​ക​യാ​യി​രു​ന്നു. ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രാ​യ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഹ​രി​കു​മാ​ർ, ശി​വ​ശ​ങ്ക​ര​ൻ, ബി​നു, ഷി​ബു, അ​നി​ൽ​കു​മാ​ർ, ദീ​പ​ക്, ഷ​ഹാ​ദ്, ശ്രീ​ജി​ത്ത്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്തി​ര ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ച​ത്. ലോ​റി​യി​ൽ ഡ്രൈ​വ​റുംക്ലീ​ന​റും മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഡ്രൈ​വ​ർ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി മു​ത്തു​ഭാ​യി​ക്ക് പൊ​ള്ള​ലേ​റ്റു. ഇ​യാ​ളും ചി​കി​ത്സ​യി​ലാ​ണ്. ലോ​റി​പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​നി​ല​യി​ലാ​ണ്. ചാ​മ​ക്ക​ട, കു​ണ്ട​റ, ക​ട​പ്പാ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ശ്ര​മം ന​ട​ത്തി​യാ​ണ് തീ​കെ​ടു​ത്തി​യ​ത്. യാ​തൊ​രു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ്…

Read More

ഒന്നാണ് നമ്മൾ…! നോമ്പ് കഞ്ഞി കൊട്ടാര ക്കരയുടെ മതസൗഹാർദത്തിന്‍റെ പ്രതീക മാകുന്നു; ഏകദേശം 800 പേർ ദിനംപ്രതി നോമ്പ് കഞ്ഞിയുടെ രുചിയറിയാനെത്തുന്നു

കൊട്ടാരക്കര: ജുമാ മസ്ജിദിലെ നോമ്പ് കഞ്ഞി മത സൗഹാർദത്തിന്‍റെ പ്രതീകം കൂടിയാവുകയാണ്. മതമൈത്രി നിഴലിക്കുന്ന ഇടം. പരിശുദ്ധ റംസാൻ മാസത്തിൽ കൊട്ടാരക്കര ജുമാ സ്ജിദിലുണ്ടാക്കുന്ന നോമ്പ് കഞ്ഞിയുടെ രുചി നുകരുവാനായി നാനാ ജാതി മതസ്‌ഥരിൽ പെട്ടവരാണ് പള്ളിയിലേക്ക് ഒഴുകിയെത്തുന്നത്. വൈകുന്നേരം നാലു മുതൽ കഞ്ഞി വാങ്ങാൻ സമീപദേശങ്ങളിൽ നിന്നും ആബാലവൃദ്ധം ജനങ്ങളും പള്ളിയിലെത്തും. ഇ വിടെ എത്താൻ കഴിയാത്തവർക്ക് മുസ്ലിം സഹോദരങ്ങൾ തന്നെ നോമ്പ് കഞ്ഞി അവരുടെ വീട്ടിലെത്തിച്ചു കൊടുക്കുന്നു. റംസാൻ ആരംഭിച്ച അന്നു മുതൽ നോമ്പ് കഞ്ഞി ഇവിടെ വിതരണം ചെയ്യുന്നുണ്ട്. ഏകദേശം 800 പേർ ദിനംപ്രതി കൊട്ടാരക്കര ജുമാമസ്ജിദിലെ നോമ്പ് കഞ്ഞിയുടെ രുചിയറിയാനെത്തുന്നു. ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ഏലക്കാ, ഗ്രാമ്പു, കറുക പെട്ട, നെയ്യ്, ജീരകം തുടങ്ങി ഒട്ടനവധി ഔഷധ ഗുണങ്ങൾ നിറഞ്ഞ ചേരുവകകൾ ചേർന്ന കഞ്ഞി കുടിക്കുമ്പോൾ തന്നെ ശരീരത്തിനും മനസിനും ഉണ്ടാകുന്ന…

Read More