മൊ​ബൈ​ൽ​ഫോ​ണി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; നീ​ണ്ട​ക​ര​യി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി കോട്ടയംകാരൻ

ച​വ​റ :നീ​ണ്ട​ക​ര​യി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി.​മ​ധു​ര ഇ​ല്യാ​സ് ന​ഗ​ർ സ്വ​ദേ​ശി മ​ഹാ​ലിം​ഗം (54) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി​ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം കറുകച്ചാൽ സ്വ​ദേ​ശി ബി​ജു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ വി​ശ​ദ​മാ​യി​ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. മൊ​ബൈ​ൽ​ഫോ​ണി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് ച​വ​റ പോ​ലീ​സ് പ​റ​ഞ്ഞു. ബി​ജു ക​ന്പി​പ്പാ​ര കൊ​ണ്ട് മ​ഹാ​ലിം​ഗ​ത്തെ അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പു​ത്ത​ൻ​തു​റ​യി​ലു​ള്ള ഒ​രു ക്ഷേ​ത്ര​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന ജോ​ലി​ക്കെ​ത്തി​യ​താ​യി​രു​ന്നു മ​ഹാ​ലിം​ഗം. നാ​ലു​തൊ​ഴി​ലാ​ളി​ക​ളി​ൽ മൂ​ന്നു​വ​രും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ്. ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ടാ​ർ​പ്പ കെ​ട്ടി​യാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. മൃ​ത​ദേ​ഹം ച​വ​റ പോ​ലീ​സ് ജി​ല്ലാ​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

കെഎസ്ആർടിസിലെ പ​ണി മു​ട​ക്ക് സ​ർ​വീ​സി​നെ ബാ​ധി​ച്ചില്ല; 94.5 ശ​ത​മാ​നം സ​ർ​വീ​സ് ന​ട​ത്തിയെന്ന് മാനേജ്മെന്‍റ്

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ:​ കെ​എ​സ്ആ​ർ​ടി​സി​യി​ലെ കെ​എ​സ്ടി എം​പ്ലോ​യീ​സ് സം​ഘ് എ​ന്ന​സം​ഘ​ട​ന ന​ട​ത്തി​യ 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക് സ​ർ​വീ​സി​നെ ബാ​ധി​ച്ചി​ല്ല. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 94.5 ശ​ത​മാ​നം സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നാ​യെ​ന്ന് മാ​നേ​ജ്മെ​ന്‍റ്. ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സി​യെ ആ​ശ്ര​യി​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച പ​ര​മാ​വ​ധി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ കെ​എ​സ്ആ​ർ​ടി​സി​ക്ക് ക​ഴി​ഞ്ഞു.  ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ർ​വി​സ് ന​ട​ത്തി​യ മേ​യ് ര​ണ്ടി​നാ​ണ്. ദ​ക്ഷ​ണ മേ​ഖ​ല​യി​ൽ 1819 സ​ർ​വ്വീ​സു​ക​ൾ ന​ട​ത്തി​യി​രു​ന്നു. പ​ണി​മു​ട​ക്ക് ദി​വ​സം സൗ​ത്ത് സോ​ണി​ൽ 1732 സ​ർ​വ്വീ​സു​ക​ളും (95%) ന​ട​ത്തി. സെ​ൻ​ട്ര​ൽ സോ​ണി​ൽ 1438 ൽ 1270 ​ഉം (88%), നോ​ർ​ത്ത് സോ​ണി​ൽ 1071 ൽ 1090 ​ഉം (102 %) സ​ർ​വീ​സു​ക​ൾ ന​ട​ത്തി. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് 4328 സ​ർ​വ്വീ​സു​ക​ൾ ന​ട​ത്തി​യ​പ്പോ​ൾ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്ക് ന​ട​ത്തി​യ ദി​വ​സം 4092 സ​ർ​വ്വീ​സു​ക​ളും (94.5% ) ന​ട​ത്താ​നാ​യെ​ന്നും മാ​നേ​ജ്‌​മെ​ന്‍റ് അ​വ​കാ​ശ​പ്പെ​ട്ടു.…

Read More

ഓ​ടാ​തെ ​കി​ട​ക്കു​ന്ന 1300 ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കും ; സിം​ഗി​ൾ ഡ്യൂ​ട്ടി എ​ല്ലാ ഡി​പ്പോ​ക​ളി​ലേ​ക്കും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഓ​ടാ​തെ കി​ട​ക്കു​ന്ന 1300 ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ തീ​രു​മാ​നം. ഇ​തി​ന് വേ​ണ്ടി എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും അ​ധി​ക സ​മ​യ സിം​ഗി​ൾ ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കും. കോ​വി​ഡ് കാ​ല​ത്തി​ന് ശേ​ഷം 3400 ബ​സു​ക​ൾ​വ​രെ മാ​ത്ര​മേ പ്ര​തി​ദി​ന സ​ർ​വീ​സി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നു​ള്ളൂ. 6300 ഓ​ളം ബ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ 1000ൽ ​അ​ധി​കം പൊ​ളി​ച്ചു വി​ല്ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ വി​വി​ധ ജി​ല്ലാ വ​ർ​ക്ക് ഷോ​പ്പു​ക​ളി​ലു​ള്ള 1300 ബ​സു​ക​ൾ കൂ​ടി നി​ര​ത്തി​ലി​റ​ക്കാ​നാ​ണ് നീ​ക്കം. നി​ല​വി​ലു​ള്ള സ​ർ​വീ​സു​ക​ൾ അ​തേ പോ​ലെ നി​ല​നി​ർ​ത്തി കൊ​ണ്ട് ഓ​ടാ​തെ കി​ട​ക്കു​ന്ന ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​നാ​ണ് തീ​രു​മാ​നം.​ പ​ര​മാ​വ​ധി കൂ​ടു​ത​ൽ ബ​സു​ക​ൾ ഓ​ടി​ക്കും. പ്ര​തി​ദി​നം 30 ശ​ത​മാ​നം കി​ലോ​മീ​റ്റ​റു​ക​ൾ അ​ധി​ക​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ക​യും പ്ര​തി​ദി​ന​വ​രു​മാ​നം നി​ല​വി​ലു​ള്ള​തി​ന്‍റെ 35 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. രാ​വി​ലെ 7 മു​ത​ൽ 11 വ​രെ​യും ഉ​ച്ച ക​ഴി​ഞ്ഞ് 3 മു​ത​ൽ 7 വ​രെ​യു​മു​ള്ള പീ​ക്ക്സ​മ​യ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി…

Read More

ടി​ക്ക​റ്റ് മെ​ഷീ​ൻ പൊ​ട്ടി​ത്തെ​റി​ച്ച് ക​ണ്ട​ക്ട​ർ​ക്ക് പൊ​ള്ള​ലേ​റ്റു ; ബ​സ് നി​റ​യെ പു​ക പ​ട​ർ​ന്നു; കൊല്ലത്തെ സംഭവം ഞെട്ടിക്കുന്നത്

ചാ​ത്ത​ന്നൂ​ർ: കെഎസ്ആർടിസി ലോ ​ഫ്ലോ​ർ എ​സി ബ​സി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ല​ക്ട്രോ​ണി​ക് ടി​ക്ക​റ്റ് മെ​ഷീ​ൻ (ഇടി​എം) പൊ​ട്ടി​ത്തെ​റി​ച്ചു. കൊ​ല്ലം ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ അ​രു​ൺ ജ്യോ​തി​ക്ക് പൊ​ള്ള​ലേ​റ്റു. ബ​സ് നി​റ​യെ പു​ക പ​ട​ർ​ന്നെ​ങ്കി​ലും യാ​ത്ര​ക്കാ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. കൊ​ല്ലം ഡി​പ്പോ​യി​ൽ നി​ന്നും രാ​വി​ലെ ആ​റി​ന് എ​റ​ണാ​കു​ള​ത്തേ​യ്ക്ക് സ​ർ​വീ​സ് പോ​യ കെഎസ്ആർടിസി ലോ ​ഫ്ലോ​ർ എ​സി ബ​സ് രാ​മ​ൻ കു​ള​ങ്ങ​ര എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഇ​ടി​എം പൊ​ട്ടി​തെ​റി​ച്ച​ത്. അ​തോ​ടെ ബ​സ് നി​റ​യെ പു​ക പ​ട​ർ​ന്നു. പെ​ട്ടെ​ന്ന് ത​ന്നെ ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ പ​രി​ക്കു​ക​ൾ കൂ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു സൂ​പ്പ​ർ ഫാ​സ്റ്റി​ൽ ക​യ​റ്റി വി​ട്ടു. കൈ​യ്ക്ക് പൊ​ള്ള​ലേ​റ്റ അ​രു​ൺ ജ്യോ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ല്കി.

Read More

ഓടിക്കിട്ടുന്ന പണം ഒന്നിനും തികയുന്നില്ല, കൊ​റി​യ​ർ  ആ​ന്‍റ് ലോ​ജി​സ്റ്റി​ക് സ​ർ​വീ​സ്  തു​ട​ങ്ങാ​നുള്ള ന​ട​പ​ടി​ക​ളാ​യി കെ​എ​സ്ആ​ർ​ടി​സി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി കൊ​റി​യ​ർ ആ​ന്‍റ് ലോ​ജി​സ്റ്റി​ക് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ യൂ​ണി​റ്റ് ത​ല​ത്തി​ൽ ഒ​രു​ക്കു​വാ​ൻ ക​മേ​ഴ്സ്യ​ൽ വി​ഭാ​ഗം ജ​ന​റ​ൽ മാ​നേ​ജ​ർ യൂ​ണി​റ്റ് മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ല്കി. ടി​ക്ക​റ്റി​ത​ര വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൊ​റി​യ​ർ ആ​ന്‍റ് ലോ​ജി​സ്റ്റി​ക് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കെ​എ​സ്ആ​ർ​ടി​സി കൊ​റി​യ​ർ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. അ​ധി​ക​വ​രു​മാ​നം നേ​ടു​ന്ന​തി​ന് പ​ക​രം അ​ത് ന​ഷ്ട​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും സ്വാ​ഭാ​വി​ക അ​ന്ത്യം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.കൊ​റി​യ​ർ ആൻഡ് ലോ​ജി​സ്റ്റി​ക് സ​ർ​വീ​സി​നാ​യി എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സ് ഫ്ര​ണ്ട് ഓ​ഫീ​സാ​യി സ​ജ്ജീ​ക​രി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം. കൊ​റി​യ​റു​ക​ളും പാ​ഴ്സ​ലു​ക​ളും സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്ക​ണം. കൊ​റി​യ​ർ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി ചെ​യ്യാ​നാ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ക​മ്പ്യൂ​ട്ട​റു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ത്രാ​സ് എ​ന്നി​വ​പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ വൈ​ദ്യു​തി ക്ര​മീ​ക​ര​ണ​ങ്ങ​ളും ചെ​യ്തു കൊ​ടു​ക്കേ​ണ്ട​ത് യൂ​ണി​റ്റ് മേ​ധാ​വി​യു​ടെ ചു​മ​ത​ല​യാ​ണ്.​ കൊ​റി​യ​റും പാ​ഴ്സ​ലു​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ വി​ഭാ​ഗം…

Read More

പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​ത്തി​ക്ക​ണ​മെ​ന്ന് ഫേസ്ബുക്ക് പോ​സ്റ്റ്; ര​ണ്ടു പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു; ഒടുവിൽ…

ചാ​ത്ത​ന്നൂ​ർ: കൊ​ട്ടി​യ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​നി അ​വി​ടെ വേ​ണ്ടെ​ന്നും ചെ​റു​പ്പ​ക്കാ​രെ സം​ഘ​ടി​പ്പി​ച്ച് നാ​ല് വ​ശ​വും വ​ള​ഞ്ഞ് പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്ക​ണ​മെ​ന്നും ഫേ​സ്ബു​ക്കി​ലൂ​ടെ ആ​ഹ്വാ​നം. അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് ര​ണ്ടു പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ഗ​ൾ​ഫി​ലാ​യി​രു​ന്ന പു​തു​ച്ചി​റ സ്വ​ദേ​ശി അ​ലി​യാ​രു​കു​ഞ്ഞ്, സ​ന​ൽ പു​തു​ച്ചി​റ എ​ന്നി​വ​ർ​ക്കെ​തി​രേയാ​ണ് കേ​സ്. കേ​ര​ളാ പോ​ലീ​സി​ലെ കൊ​ടും ക്രി​മി​ന​ലു​ക​ളാ​ന്ന് കൊ​ട്ടി​യ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​ള്ള​തെ​ന്നാ​ണ് ഫേ​സ് ബു​ക്ക് പോ​സ്റ്റി​ലെ ആ​രോ​പ​ണം. ഷി​ഹാ​ബ് അ​ലി​യാ​രു കു​ഞ്ഞി​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ക​ലാ​പ​മു​ണ്ടാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശത്തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​ത്തി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. സ​ന​ൽ പു​തു​ച്ചി​റ​യാ​ണ് ക​ലാ​പ ആഹ്വാ​ന​ത്തി​ന് പോ​സ്റ്റി​ടാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ചെ​ന്താ​പ്പൂ​ർ സ്വ​ദേ​ശി​യാ​യ ഒ​രു ജ​വാ​നെ അ​ടു​ത്ത കാ​ല​ത്ത് കൊ​ട്ടി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലെ പ്ര​തി​ഷേ​ധ​മാ​ണ് ഇ​ത്ത​ര​മൊ​രു പോ​സ്റ്റി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ത് പ്ര​ച​രി​പ്പി​ച്ച​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​താ​യി പോ​ലീ​സ്…

Read More

പോലീസെന്നാൽ കടയ്ക്കൽ പോലീസടാ..! ക​ഞ്ചാ​വ് വി​ല്‍​പന​യ്ക്കെ​ത്തി​യ യു​വാ​വി​നെ ആം​ബു​ല​ന്‍​സി​ല്‍ എ​ത്തി പി​ടി​കൂ​ടി പോ​ലീ​സ്

അ​ഞ്ച​ല്‍ : ക​ട​യ്ക്ക​ലി​ല്‍ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. കി​ളി​മാ​നൂ​ര്‍ ചി​റ്റി​ല​ഴ​കം വി.​വി ഭ​വ​നി​ല്‍ വി​വേ​ക് എ​ന്ന യു​വാ​വാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍ നി​ന്നും വി​ല്‍​പന​യ്ക്കാ​യി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​പ​തു​ ക​വ​റോ​ളം ക​ഞ്ചാ​വ് പോ​ലീ​സ് ക​ണ്ടെ​ത്തി. കാ​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വേ​ഷം മാ​റി ആം​ബു​ല​ന്‍​സി​ല്‍ എ​ത്തി​യാ​ണ് ക​ട​യ്ക്ക​ല്‍ എ​സ്ഐ ജോ​തി​ഷ് ചി​റ​വൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഇ​തി​നി​ടെ പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ കു​രു​മു​ള​ക് സ്പ്രേ ​ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് പോ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്. കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗ​ത്തി​ല്‍ ക​ണ്ണി​നു പ​രി​ക്കേ​റ്റ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ര​ഞ്ജി​ത്തി​നെ ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ട​യ്ക്ക​ല്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഇ​ട​പാ​ടു​കാ​ര്‍​ക്ക് വി​ല്‍​പന​ക്കാ​യി എ​ത്തി​ച്ച ക​ഞ്ചാ​വാ​ണ് പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. കാ​റു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ കൂ​ട്ടു​പ്ര​തി​ക​ള്‍​ക്കെ​തി​രെ​യും ഇ​വ​രു​ടെ ഇ​ട​പാ​ടു​കാ​ര്‍​ക്കെ​തി​രെ​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

‘പോയത് പ്രധാനപ്പെട്ട നേതാവൊന്നുമല്ല’; ജോണി നെല്ലൂരിനെ പരിഹസിച്ച് സതീശൻ

ചവറ: ജോണി നെല്ലൂർ രാജിവച്ചത് യുഡിഎഫിനെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അദ്ദേഹം പ്രധാനപ്പെട്ട നേതാവാണെന്ന് കരുതുന്നില്ലെന്നും സതീശൻ പരിഹസിച്ചു. കേരള കോൺഗ്രസിന്‍റെ പ്രതിനിധിയായാണ് യുഡിഎഫ് യോഗങ്ങളിൽ ജോണി നെല്ലൂർ പങ്കെടുത്തിരുന്നത്. അദ്ദേഹം കേരള കോൺഗ്രസ് വിട്ടതോടെ അവർ മറ്റൊരാളെ പ്രതിനിധിയായി അയയ്ക്കുമെന്നും സതീശൻ പറഞ്ഞു. ബാബു ജോർജ് കോൺഗ്രസ് വിട്ടതിൽ പാർട്ടിക്ക് ഒന്ന് സംഭവിക്കില്ലെന്നും സതീശൻ പ്രതികരിച്ചു. ബാബു നിലവിൽ സസ്പെൻഷനിൽ ആയിരുന്നു. പോകുന്നവർ പോട്ടെ എന്നും സതീശൻ പറഞ്ഞു.

Read More

കൊ​ല്ലം ബൈ​പാ​സി​ൽ വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ രണ്ടു മരണം; കാറും ലോറിയും കൂട്ടിയിടിച്ച് പോലീസുകാരനും ആം​ബു​ല​ൻ​സ് സ്കൂ​ട്ട​റി​ൽ ഇടിച്ച് സ്ത്രീയും മരിച്ചു

കൊ​ല്ലം: ബൈ​പാ​സ് റോ​ഡി​ൽ വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പോ​ലീ​സു​കാ​ര​നും സ്ത്രീ​യും മ​രി​ച്ചു. ഒ​രാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. അ​ടൂ​ർ കെ​ഐ​പി 3 ബ​റ്റാ​ലി​യ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ച​ന്ദ​ന​ത്തോ​പ്പ് സ്വ​ദേ​ശി അ​ന​സ് (30) ആ​ണ് മേ​വ​റ​ത്ത് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. പോ​ലീ​സു​കാ​ര​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ക​ണ്ടെ​യ്ന​ർ ലോ​റി​യും രാ​വി​ലെ 6.15ഓ​ടെ മേ​വ​റ​ത്ത് കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.ക​ണ്ടെ​യ്ന​ർ ലോ​റി കാ​റി​ലി​ടി​ച്ചു​ക​യ​റി​യ​നി​ല​യി​ലാ​ണ്. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സു​മെ​ത്തി വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് അ​ന​സി​നെ പു​റ​ത്തെ​ടു​ത്തത്. സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മേ​വ​റു​ത്തു​നി​ന്നും അ​യ​ത്തി​ൽ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ. തി​രു​വ​ന​ന്ത​പു​രം റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലെ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ഉദ്യോഗസ്ഥനായിരുന്നു അ​ന​സ്. ഇ​ന്ന​ലെ രാ​ത്രി 9.40ന് ​ന​ട​ന്ന അ​പ​ക​ട​ത്തി​ലാ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക ര​ണ്ടാം​കു​റ്റി സ്വ​ദേ​ശി​നി ഷാ​ഹി​ദ (45) മ​രി​ച്ച​ത്. ഭ​ർ​ത്താ​വി​നോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്നു ഷാ​ഹി​ദ. പാ​ല​ത്ത​റ​ക്ക് സ​മീ​പം അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ആം​ബു​ല​ൻ​സ് സ്കൂ​ട്ട​റി​ന് പി​റ​കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ മു​ന്നേ​പോ​യ ഒ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ…

Read More

140 കോ​ടി രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു; പെ​ൻ​ഷ​ൻ കെ​എ​സ്ആ​ർ​ടി​സി നേ​രി​ട്ട് വി​ത​ര​ണം ചെ​യ്യും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : കെ​എ​സ്ആ​ർ​ടി​സി​യി​ൽനി​ന്നു വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ നേ​രി​ട്ട് വി​ത​ര​ണം ചെ​യ്യും. പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ത്തി കൊ​ണ്ടി​രു​ന്ന​ത് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ ക​ൺ​സോ​ർ​ഷ്യം മു​ഖേ​ന​യാ​യി​രു​ന്നു. ക​ൺ​സോ​ർ​ഷ്യ​ത്തെ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി.​മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലെ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി 140 കോ​ടി രൂ​പ സ​ർ​ക്കാ​ർ ഇ​ന്ന​ലെ അ​നു​വ​ദി​ച്ചു. പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ ആ​ഹാ​ര​ത്തി​നും മ​രു​ന്നി​നും പ​ണ​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ്. ഡി​പ്പോ​ക​ൾ​ക്ക് മു​ന്നി​ൽ ധ​ർ​ണ സ​മ​ര​വും ന​ട​ത്തി​വ​രി​ക​യാ​ണ്. പെ​ൻ​ഷ​ൻ കാ​ർ കോ​ട​തി​യേ​യും സ​മീ​പി​ച്ചി​രു​ന്നു. കേ​സ് 22-ലേ​യ്ക്ക് മാ​റ്റി വ​ച്ചി​രി​ക്ക​യാ​ണ് കോ​ട​തി. സ​ർ​ക്കാ​ർ 140 കോ​ടി അ​നു​വ​ദി​ച്ച​തോ​ടെ ഇ​ന്നു മു​ത​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​ന്ന സ്ഥി​തി​യാ​യി. 2018 ഫെ​ബ്രു​വ​രി മു​ത​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ ക​ൺ​സോ​ർ​ഷ്യ​മാ​ണ് കെ ​എ​സ് ആ​ർ ടി ​സി യു​ടെ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്തു കൊ​ണ്ടി​രു​ന്ന​ത്. എ​ട്ട് ശ​ത​മാ​നം പ​ലി​ശ​യോ​ടെ​യാ​ണ് ക​ൺ​സോ​ർ​ഷ്യ​ത്തി​ന് പ​ണം തി​രി​ച്ചു…

Read More