ചാത്തന്നൂർ: കെഎസ്ആർടിസി ഡിപ്പോകളിൽ ഉച്ചഭാഷിണി അനൗൺസ്മെന്റിന് വേണ്ടിയുള്ള ലൗഡ്സ്പീക്കർ സിസ്റ്റത്തിനും എല്‍ഇഡി ടിവിക്കും കോര്‍പ റേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. 14നകം അംഗീകൃത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ടെൻഡറിൽ പങ്കെടുക്കാം. കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിയുടെ പുതിയ ബസുകളെത്തുന്നതോടൊപ്പം കെഎസ്ആർടിസി ബസ് സ്റ്റേഷുകളും നവീകരിക്കുകയാണ്. കെഎസ്ആർടിസി യുടെ ദീർഘ ദൂര സർവീസുകളും വരുമാനമുള്ള സർവീസുകളുമായ 34 റൂട്ടുകൾ കെ സ്വിഫ്റ്റിന് കൈമാറിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഡിപ്പോകളും മറ്റ് സൗകര്യങ്ങളുമാണ് കെ സ്വിഫ്റ്റും ഉപയോഗിക്കുന്നത്. കെ സ്വിഫ്റ്റിന് കൂടുതൽ ബസുകൾ തൊട്ടടുത്ത ആഴ്ചകളിൽതന്നെയെത്തും. അതോടെ കെഎസ്ആർടിസിയുടെ കൂടുതൽ റൂട്ടുകളും കെ സ്വിഫ്റ്റിന് കൈമാറും. ഇതോടനുബന്ധിച്ച്ഡിപ്പോകള്ക്കെല്ലാം ഏകീകൃത നിറം നല്‍കാനും പദ്ധതിയുണ്ട്. ഇതിനോടൊപ്പമാണ് ലൗഡ് സ്പീക്കറും എല്‍ഇഡി ടിവിയും സ്ഥാപിക്കുന്നത്. കോര്‍പറേഷനെ സംബന്ധിച്ച വിവരങ്ങളോടൊപ്പം സ്വകാര്യ പരസ്യങ്ങളും ഇത് വഴി നല്‍കും. 14നാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ്ച് വര്‍ഷത്തേക്കാണ് കരാർ.…
Read MoreCategory: Kollam
കെഎസ്ആർടിസിയുടെ 34 അഭിമാന സർവീസുകൾ കെ സ്വിഫ്റ്റിന്; കുറ്റപ്പെടുത്തലുമായി ജീവനക്കാർ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെഎസ്ആർടിസി യുടെ 34 അഭിമാന സർവീസുകൾ ഇനി കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി ഓപ്പറേറ്റ് ചെയ്യും. തിരുവനന്തപുരം, നെയ്യാറ്റിൻകര, പാറശ്ശാല ഡിപ്പോകളിൽ നിന്നുള്ള ദീർഘദൂര സൂപ്പർ ഫാസ്റ്റ് സർവീസുകളാണ് നാളെ മുതൽ കെ സ്വിഫ്റ്റിനായി സർവീസ് നടത്തുന്നത്. ഇതിൽ മിക്ക സർവീസുകളും മുക്കാൽ ലക്ഷമോ അതിലധികമോ വരുമാനം നേടുന്ന സർവീസുകളായിരുന്നു.തിരുവനന്തപുരം, നെയ്യാറ്റിൻകര, പാറശാല എന്നീ കേരളത്തിലെ തെക്കേ അറ്റത്തുള്ള ഈ ഡിപ്പോകളിൽ നിന്നും തൃശൂർ, പാലക്കാട്, വഴിക്കടവ്, കുമളി, നെടുങ്കണ്ടം, മാട്ടുപ്പെട്ടി, കട്ടപ്പന, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കാണ് ഈ സർവീസുകൾ. വൻ വരുമാനം കെഎസ്ആർടിസിയ്ക്ക് നേടി കൊടുത്തു കൊണ്ടിരുന്ന സർവീസുകൾ നഷ്ടപ്പെടുന്നതോടെ വരുമാനം കുത്തനെ ഇടിയും. ഇപ്പോൾ തന്നെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെഎസ്ആർടിസിയ്ക്ക് കൂടുതൽ വരുമാന നഷ്ടം വരുത്തുന്ന നടപടിയാണ് ഇതെന്ന് ജീവനക്കാർ കുറ്റപ്പെടുത്തുന്നു. കെഎസ്ആർടിസിയെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നതിന് പകരം…
Read Moreസ്ത്രീത്വത്തെ അപമാനിച്ച കേസിലെ പ്രതി പോലീസിനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപ്പെട്ടു; മണിക്കൂറുകൾക്കുള്ളിൽ ഗോപുവിനെ പൊക്കി പോലീസ്
കൊല്ലം :പോലീസിനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പോലീസ് പുലർച്ചയോടെ പൊക്കി. കരിക്കോട് പൗർണമി നഗർ തട്ടാൻതറ വീട്ടിൽ ഗോപുആണ് പിടിയിലായത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഇയാൾ പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപെട്ടത്. ഗോപു ഉൾപ്പടെ മൂന്നുപേരെ സ്ത്രീത്വത്തെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് കിളികൊല്ലൂർ പോലീസ് കേസെടുത്തിരുന്നു. ഒന്നാംപ്രതികേസിൽ ജാമ്യമെടുത്തിരുന്നു. എന്നാൽ ഗോപു ജാമ്യമെടുക്കാത്തതിനാൽ ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. പോലീസ് ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്ത് വിലങ്ങുവച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായി വാഹനം കാത്തുനിൽക്കുന്നതിനിടയിൽ പോലീസുകാരെ തളളി മാറ്റിയശേഷം വിലങ്ങുമായി രക്ഷപെടുകയായിരുന്നു. പുലർച്ചയോടെ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണനല്ലൂരിൽവച്ചാണ് ഗോപുവിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽനിന്ന് ഓടിപോയതിനും പോലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും രണ്ട് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് കിളികൊല്ലൂർ സിഐ പറഞ്ഞു.
Read Moreകെഎസ്ആർടിസിയുടെ 1275 ബസുകളുടെ ഫിറ്റ്നസ് കാലാവധി രണ്ടു മാസത്തേക്ക് നീട്ടി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയുടെ 1275 ബസുകളുടെ ഫിറ്റ്നസ് കാലാവധി രണ്ടു മാസത്തേക്ക് നീട്ടി കൊടുത്തുകൊണ്ട് ഗതാഗത വകുപ്പ് ഉത്തരവിറക്കി. മാർച്ച്, ഏപ്രിൽ , നവംബർ, ഡിസംബർ മാസങ്ങളിൽ ഫിറ്റ്നസ്കാലാവധി അവസാനിക്കുന്ന ബസുകളുടെ കാലാവധിയാണ് നീട്ടിക്കൊടുത്തിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിലും ബസുകളിൽ വെഹിക്കിൾ ലോക്കേഷൻ ട്രാക്കിംഗ് ഡിവൈസ് ഘടിപ്പിക്കുന്നതിനുള്ള കാലതാമസവും പരിഗണിച്ചാണ് ഫിറ്റ്നസ് പരിശോധന രണ്ട് മാസത്തേയ്ക്ക് കൂടി നീട്ടിയത്. ശബരിമല മണ്ഡല ഉത്സവവുമായി ബന്ധപ്പെട്ട് പരമാവധി ബസുകൾ ആവശ്യമുള്ളതിനാലും കെഎസ്ആർടിസിയുടെ മാനവശേഷി വർഷം മുഴുവൻ ഒരു പോലെ ഉപയോഗപ്പെടുത്തുന്ന വിധത്തിൽ ക്രമീകരിക്കുന്നതിനുമാണ് കാലാവധി നീട്ടി നല്‍കിയത്. കെഎസ്ആർടിസിയുടെ 5422 ബസുകളിൽ 3052എണ്ണത്തിന്റെ കാലാവധിയാണ് മാർച്ച് ,ഏപ്രിൽ , നവംബർ, ഡിസംബർ മാസങ്ങളിൽ തീരുന്നത്. ഇതിൽ 1275 ബസുകളുടെ ഫിറ്റ്നസ്കാ ലാവധിയാണ് രണ്ട് മാസത്തേക്ക് ഗതാഗത വകുപ്പ് നീട്ടി കൊടുത്തിട്ടുള്ളത്. കെഎസ്ആർടിസി 15 വർഷം കാലാവധി കഴിഞ്ഞ1635 ബസുകൾ കണ്ടം…
Read Moreബോംബ് ഭീഷണി: പാരിപ്പള്ളി പോലീസിനെ വട്ടംചുറ്റിച്ച മദ്യപനെ രാത്രിയിൽ തന്നെ പൊക്കി; കെട്ട് വിടുന്നതും കാത്ത് പോലീസ്
കൊല്ലം : അടുത്തിടെയായി ബോംബ് ഭീഷണിക്ക് കൊല്ലം ജില്ലയിൽ ഒരു ക്ഷാമവുമില്ല. ഇന്നലെ രാത്രിമുഴുവൻ പാരിപ്പള്ളി പോലീസിനെ മുൾമുനയിൽ നിർത്തിയ ബോംബ് ഭീഷണിക്ക് അറുതിയുണ്ടായത് സന്ദേശം നൽകിയയാളെ പോലീസ് വീട്ടിൽ പോയി പൊക്കിയതോടെയാണ്. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ബോംബ് വച്ചിട്ടുള്ളതായി ഫോണിൽനിന്ന് ഒരാൾ വിളിച്ചുപറഞ്ഞത്. പോലീസ് ഈ സന്ദേശം ജില്ലാപോലീസ് അധികൃതർ ഉൾപ്പടെയുള്ളവർക്ക് കൈമാറി. സ്പെഷൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഡോഗ്സ്്ക്വാഡ്, ബോംബ് സ്ക്വാഡ് ഉൾപ്പടെയുള്ളവരെ ത്തി പോലീസ് സ്റ്റേഷനാകെ അറിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് പോലീസിന് സന്ദേശം നൽകിയ ഫോണിന്റെ ഉടമയെ സൈബർ സെല്ലിന്റെ സഹായത്തോടെ രാത്രിയിൽതന്നെ കണ്ടെത്തി. ഇയാളുടെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോൾ അനന്തരവന്റെ കൈയിലാണ് ഫോണെന്ന് പറഞ്ഞു. വേളമാനൂർ സ്വദേശിയായ അനന്തരവന്റെ വീട്ടിലെത്തി പോലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തെങ്കിലും മദ്യലഹരിലായിരുന്ന ഇയാൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. ഇയാളെ…
Read Moreവേണമെങ്കില്‍ വാങ്ങിപോ..! മദ്യം വാങ്ങാന്‍ എത്തുന്നവരോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നതായി പരാതി
അഞ്ചല്‍ : ആലഞ്ചേരി സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലയില്‍ മദ്യം വാങ്ങാന്‍ എത്തുന്നവരോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നതായി പരാതി. ജീവനക്കാരനെതിരെ പോലീസിനും ബിവറേജസ് എംഡി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഏരൂര്‍ സ്വദേശി ലിന് സുരേഷ് എന്നയാള്‍. മദ്യം വാങ്ങാന്‍ എത്തിയ ലിന് സുരേഷ് ഏതൊക്കെ മദ്യം ഉണ്ടെന്നും വിലയെ കുറിച്ചും ചോദിച്ചപ്പോള്‍ ഏതെങ്കിലും സാധനം വേണമെങ്കില്‍ വാങ്ങിപോകാന്‍ ജീവനക്കാര്‍ പറയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത തന്നെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് അസഭ്യം പറയുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ലിന് സുരേഷ് നല്കിയ പരാതിയില്‍ പറയുന്നു. ഇതിന് മുമ്പും സമാനമായ നിരവധി പരാതികള്‍ ഈ മദ്യ വില്പന ശാലയിലെ ജീവനകര്‍ക്ക് എതിരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പരാതിയുമായി ഒരാള്‍ എത്തുന്നത് ഇതാദ്യമാണ്. അളവില്‍ അധികം മദ്യം വില്‍ക്കുന്നു എന്നതടക്കം നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇപ്പോള്‍ പുതിയ പരാതി. എന്നാല്‍…
Read Moreഇനി മേലില്‍ ഇവിടെ വരരുത്! മന്തുരോഗിയായ വയോധികൻ പകല്‍വീട്ടില്‍ എത്തുന്നത് സിപിഎം നേതാവ് വിലക്കി; അധികൃതര്‍ക്ക് മുന്നില്‍ പരാതിയുമായി 68 കാരന്
അഞ്ചല്‍: മന്ത് രോഗം പിടിപ്പെട്ട വയോധികന് പകല്‍ വീട്ടില്‍ വരുന്നതിനെ സിപിഎം നേതാവ് വിലക്കിയതായി പരാതി. ഏരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമിതി അംഗവും സിപിഎം ആയിരനെല്ലൂര്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയുമായ ബിജുവിനെതിരെയാണ് ഗുരുതരമായ ആരോപണവുമായി വിളക്കുപാറ മുഴതാങ്ങ് വയലിൽ പുത്തൻവീട്ടില്‍ യൂനുസ്കുഞ്ഞ് (68) എന്നയാള്‍ രംഗത്തെത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി മന്ത് രോഗ ബാധിതനാണ് യൂനുസ് കുഞ്ഞ്. മുഖത്തും കൈകാലുകളിലുമടക്കം രോഗത്തിന്റെ ഭാഗമായുള്ള കുമിളകള്‍ കാണാം. സഹോദരനൊപ്പം മുഴതാങ്ങില് താമസിച്ചുവരുന്നു. അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍. അടുത്തിടെ വിളക്കുപാറയില്‍ ഏരൂര്‍ ഗ്രാമപഞ്ചായത്ത് ആരംഭിച്ച രണ്ടാമത്തെ പകല്‍വീട്ടില്‍ എത്താന്‍ അര്‍ഹത ഉള്ളതും രജിസ്റ്ററില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളതുമായ യൂനുസ് കുഞ്ഞ് ഉദ്ഘാടനം കഴിഞ്ഞ ആദ്യ തിങ്കളാഴ്ച പകല്‍ വീട്ടില്‍ എത്തി. അന്ന് തന്നെ ഇവിടെ ഉള്ള മറ്റൊരു സിപിഎം പ്രവര്‍ത്തകനായ വയോധികന് യൂനുസ് കുഞ്ഞ് എത്തിയതിനെ ചോദ്യം ചെയ്തു. എന്തായാലും വന്നതല്ലേ ഭക്ഷണം കഴിച്ചു മടങ്ങണം…
Read Moreലക്ഷങ്ങളുടെ കടബാധ്യത; കൊല്ലത്ത് ട്രാവൽസ് ഉടമ പെട്രോൾ ഒഴിച്ചു തീകൊളുത്തി മരിച്ചു
കൊല്ലം: കടബാധ്യതയെതുടർന്ന് ട്രാവൽസ് ഉടമ പൊതുനിരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിമരിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് സമീപം ട്രാവൽസ് സ്ഥാപനം നടത്തിവന്നിരുന്ന പള്ളിത്തോട്ടം സ്വദേശി വിനോദ് വിൻസന്റ് (54) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.45നാണ് സംഭവം. തീകൊളുത്തുന്നത് കണ്ട് കെഎസ്ആർടിസി ഡിപ്പോയിലെ ഒരു ജീവനക്കാരൻ ഓടിയെത്തിയെങ്കിലും തീയുമായി വിനോദ് കുറെ ദൂരം നടന്ന് വീഴുകയായിരുന്നു . ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വസ്തു പണയപ്പെടുത്തി ബാങ്കിൽനിന്ന് മൂന്നുലക്ഷം രൂപ ലോൺ എടുത്തിരുന്നു. അടവിന് മുടക്കം വന്നതിനെത്തു ടർന്നു കഴിഞ്ഞദിവസം ബാങ്ക് അധികൃതർ വീട്ടിലെത്തി വീട് ജപ്തി ചെയ്യുമെന്നും വാടക വീട് നോക്കണമെന്നും പറഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു. അടുത്തിടെ കുറെ രൂപ അടച്ചെങ്കിലും അത് ബാങ്ക് പലിശയിനത്തിൽ തട്ടിക്കിഴിച്ചതായും ബന്ധുക്കൾ പറഞ്ഞു. കടബാധ്യതയെതുടർന്ന് വിനോദ് വിൻസന്റ് കുറെനാളായി വീട്ടിൽനിന്ന് അകന്നുനിൽക്കുകയാണ്. നേരത്തെ ട്രാവൽസ് സ്ഥാപനം നടത്തിയിരുന്നതായും പിന്നീട് അതിന്റെ പ്രവർത്തനം…
Read Moreജയിലില്‍നിന്നു പുറത്തിറങ്ങി വീണ്ടും മോഷണം; കുപ്രസിദ്ധ മോഷ്ട്ടാവ് തുളസീധരന്‍ അറസ്റ്റില്‍
അഞ്ചല്‍:മോഷണക്കേസില്‍ പിടിയിലായി ജയിലില്‍ നിന്നും പുറത്തിറങ്ങി വീണ്ടും വന്‍ കവര്‍ച്ച നടത്തിയ പ്രതി അറസ്റ്റില്‍. അടൂർ പറക്കോട് സ്വദേശി തുളസീധരനാണ് കടയ്ക്കല്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒമ്പതിന് പുലര്‍ച്ചെ കടയ്ക്കല്‍ പന്തളംമുക്കിലുള്ള അനുഷ ഭവനില്‍ സോമരാജന്റെ വീട്ടില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടാണ് തുളസിധരന് പിടിയിലായത്. വീടിന്റെ വാതില്‍ കുത്തിപോളിച്ചു അകത്തുകടന്ന പ്രതി ടിവി അടക്കമുള്ള സാധനങ്ങള്‍ മോഷ്ടിച്ചു. പിന്നീട് വീടിനുള്ളില്‍നിന്നു സ്കൂട്ടിയുടെ താക്കോല്‍ എടുക്കുകയും മോഷ്ടിച്ച സാധനങ്ങള്‍ ഇതില്‍ കടത്തുകയുമാണ് ചെയ്തത്. അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ശൂരനാട് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഈ സമയം മോഷ്ടിച്ച സ്കൂട്ടി പ്രതിയുടെ പക്കലുണ്ടായിരുന്നു. പുനലൂരിലെ ഒരു വീട്ടില്‍ വില്‍പ്പന നടത്തിയ ടിവിയും ആക്രിക്കടയില്‍ വില്‍പ്പന നടത്തിയ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും ഉള്‍പ്പടെ വീട്ടു സാധനങ്ങള്‍ പോലീസ് തെളിവെടുപ്പിനിടെ കണ്ടെത്തി. പിന്നീട് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു വൈദ്യ പരിശോധന…
Read Moreപ്ലസ് ടു വിദ്യാർഥിനിയുടെ മരണത്തിന് കാരണം മായാ കണ്ണൻ! യുവാവ് ചതിച്ചത് നിരവധി പെൺകുട്ടികളെ; പോലീസ് പറയുന്നത്…
ചാത്തന്നൂർ : പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്ത യുവാവ് നിരവധി പെൺകുട്ടികളെ ചതിച്ചതായി തെളിവുണ്ടെന്ന് പോലീസ്. പരവൂർ കോടതിയിൽ ഹാജരാക്കിയ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. പാരിപ്പള്ളി പാമ്പുറം സന്ധ്യാ നിവാസിൽ കണ്ണൻ എസ് മോഹനാ (മായാ കണ്ണൻ – 21 ) ണ് ജയിലിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിലാണ് അറസ്റ്റ് . ജയിലിലായ യുവാവിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. പ്ലസ് ടു വിദ്യാർഥിനിയായ ചാത്തന്നൂർ സ്വദേശിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കണ്ണൻ എസ് മോഹൻ പിടിയിലായത്. പോലീസ് പറയുന്നത് : പാരിപ്പള്ളിയിലെ ഒരു സിനിമാ തീയറ്ററിലെ ജീവനക്കാരനാണ് കണ്ണൻ. പ്രണയം നടിച്ച് പെൺകുട്ടികളെ വർക്കലയിലെ റിസോർട്ടുകളിലെത്തിച്ച് പീഡനത്തിനിരയാക്കി. തുടർന്നുണ്ടായ മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. സിനിമാ തീയേറ്ററിലെത്തുന്നതും സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെടുന്നതുമായ പെൺകുട്ടികളുമായി പ്രതി സൗഹൃദം സ്ഥാപിക്കും.…
Read More