കോട്ടയം: ഹെല്‍മറ്റ് ധരിച്ച് ബിവറേജില്‍ മോഷണം നടത്തിയ ബ്രാണ്ടി കള്ളന് കുടുങ്ങി. ബിവറേജസ് ജീവനക്കാരുടെ ശ്രദ്ധയിലും ജാഗ്രതയിലുമാണ് ഞാലിയാകുഴി സ്വദേശിയായ ബ്രാണ്ടി കള്ളന് കുടുങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം മണിപ്പുഴയിലെ ബിവറേജസ് കോര്‍പറേഷന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 1420 രൂപ വിലയുള്ള ലാഫ്രാന്‍സിന്റെ ഫുള്‍ കുപ്പി മോഷണം പോയത്. മുമ്പും സമാന രീതിയില്‍ മദ്യം മോഷണം പോയിട്ടുണ്ടെങ്കിലും പല സ്ഥലത്തു നിന്നും പല രീതിയില്‍ മോഷണം നടന്നതിനാൽ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഞായറാഴ്ച ഒരേ റാക്കില്‍ അടുത്തടുത്തായി ലാഫ്രാന്‍സിന്റെ രണ്ട് മദ്യക്കുപ്പികളാണ് വച്ചിരുന്നത്. അതുകൊണ്ടുതന്നെ സിസി ടിവി കാമറാ ദൃശ്യങ്ങളില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് ഈ മദ്യക്കുപ്പികള്‍ മോഷ്ടിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. സംഭവത്തെത്തുടർന്ന് രണ്ടു ദിവസമായി ബിവറേജ് ജീവനക്കാര്‍ ഇവിടെ എത്തുന്ന ഓരോരുത്തരെയും സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി 7.30ന് ഹെല്‍മറ്റ് ധരിച്ച് സമാന രീതിയില്‍ ഒരാള്‍…
Read MoreCategory: Kottayam
വിദ്യാര്‍ഥികള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ കണ്സഷന് നല്‍കണം; മോട്ടോര്‍ വാഹനവകുപ്പ്
ചങ്ങനാശേരി: വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ കണ്സഷൻ നല്‍കണമെന്ന് മോട്ടോര്‍വാഹനവകുപ്പ്. കണ്സഷന് നല്‍കിയില്ലെങ്കില്‍ ബസ് ജീവനക്കാര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിലും പോലീസിലും വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാം. അവധി ദിവസങ്ങളിലെ ക്ലാസുകള്‍ക്ക് സ്ഥാപന മേധാവിയുടെയോ ക്ലാസ് ടീച്ചറുടെയോ അനുമതിക്കത്തുണ്ടെങ്കില് വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ കണ്സഷന് യാത്ര അനുവദിക്കണമെന്ന് കഴിഞ്ഞദിവസം കോട്ടയം ജില്ലാകളക്ടര്‍ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. ബസില്‍ രാത്രി ഏഴിന് മുന്‍പ് യാത്ര ആരംഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരേണ്ട സ്ഥലംവരെ യാത്ര അനുവദിക്കണം. കണ്സഷന് സമയം നീട്ടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളില്‍നിന്ന് അമിത ചാര്‍ജ് നിര്‍ബന്ധിച്ചു വാങ്ങരുതെന്നും അപമര്യാദയായി പെരുമാറരുതെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് ആര്‍ടി ഓഫീസില്‍നിന്ന് അഞ്ചുരൂപ കൊടുത്ത് കാര്‍ഡ് വാങ്ങാം. കണ്സഷന് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ വിദ്യാര്‍ഥി സഞ്ചരിക്കുന്ന റൂട്ട്…
Read Moreആദ്യം വ്യാജസന്ദേശം വരും, പിന്നാലെ വീഡിയോ കോളും; തട്ടിപ്പിനിരയായി ഉന്നതരും
പത്തനംതിട്ട: സൈബര്‍ ലോകത്തെ നവീന തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത് ഉന്നതസ്ഥാനങ്ങളില്‍ ജോലിയെടുക്കുന്നവരെ. ഡോക്ടര്‍മാര്‍, കോളജ് അധ്യാപകര്‍, അഭിഭാഷകര്‍ തുടങ്ങിയവരെ സമീപകാലത്തു തട്ടിപ്പുസംഘം കുരുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്തു. നിയമപാലകനായ പോലീസ് ഓഫീസറുടെ പ്രൊഫൈല്‍ ചിത്രത്തോടുകൂടിയ ഫോണ്‍ നമ്പരില്‍ വിളിച്ച്, യൂണിഫോമില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് കുറ്റവാളികള്‍ ആളുകളെ ബന്ധപ്പെട്ടു നടത്തുന്ന തട്ടിപ്പുകളാണ് സൈബര്‍ ലോകത്ത് ഏറ്റവും പുതിയത്. പന്തളം, ആറന്മുള സ്റ്റേഷനുകളിലായി സമീപകാലത്തു നടന്നത് ഇത്തരത്തിലെ രണ്ട് തട്ടിപ്പുകളാണ്. ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ഏതെങ്കിലും തരത്തില്‍ സംഘടിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ഇവരേ നേരിട്ടു വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വിശ്വസിപ്പിക്കാൻ ബന്ധപ്പെടുന്ന ആളുകളെ വിശ്വസിപ്പിക്കുന്നതിനായി സിബിഐ, എന്‍സിബി, സംസ്ഥാന പോലീസ് തുടങ്ങിയവയില്‍ നിന്നുള്ള യഥാര്‍ഥ ഓഫീസര്‍മാരുടെ പേരുകളായിരിക്കും അവര്‍ ഉപയോഗിക്കുക. തങ്ങളുടെ പേരിലുള്ള പാഴ്സലില്‍ മയക്കുമരുന്നുകള്‍, സ്വര്‍ണം, ഡോളര്‍ എന്നിവയില്‍ ഏതെങ്കിലും കണ്ടെത്തിയെന്നോ, ഇരകള്‍ ഇന്റർനെറ്റില്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ചുവെന്നോ, അല്ലെങ്കില്‍ ഗുരുതരമായ…
Read Moreവാടക വീടെടുത്ത് മയക്കുമരുന്ന് കച്ചവടം; യുവാക്കൾ എക്സൈസ് പിടിയിൽ
അടിമാലി: വാടകവീടെടുത്ത് മയക്കുമരുന്നുകച്ചവടം നടത്തിയ അഞ്ച് യുവാക്കൾ അറസ്റ്റിൽ. നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ കെ.രാജേന്ദ്രനും പാർട്ടിയും ചേർന്ന് രാജകുമാരി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 10 ഗ്രാമിൽ അധികം മെത്താംഫിറ്റാമിനും 17.3 ഗ്രാം ഹാശിഷ് ഓയിലുമായി 5 യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇവർക്ക് വീട് വാടകയ്ക്കെടുത്ത് മയക്കുമരുന്ന് എത്തിച്ചു കൊടുത്ത കൂട്ടുപ്രതിയായ രാജകുമാരി കളച്ചിറ സ്വദേശി അനന്തു പി.ആർ എന്നയാൾക്കുള്ള തെരച്ചിൽ ശക്തമാക്കി.കൊച്ചി സ്വദേശികളായ പുതിയനികത്തിൽ വീട്ടിൽ അജിത്ത് ബാബു(25), കൈതവളപ്പിൽ ജോൺസൻ മകൻ ജോമോൻ കെ ജെ (24), തിട്ടേത്തറ വീട്ടിൽ ഷാജി മകൻ ആശിഷ് റ്റി എസ്സ് (22) , കാരോത്ത് വീട്ടിൽ പ്രദീപ് മകൻ അഖിൽ പ്രദീപ് (26), കല്ലുമഠത്തിൽ വീട്ടിൽ ആന്റണി രാജു മകൻ ആശിഷ് കെ എ (27)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനന്തു എത്തിച്ചു കൊടുക്കുന്ന മയക്കുമരുന്ന്…
Read Moreമൂന്നുവയസുകാരിയുടെ അന്നനാളത്തിൽ കുടുങ്ങിയ നാണയം പുറത്തെടുത്തു; കുട്ടി സുഖമായിരിക്കുന്നെന്ന് ഡോക്ടർമാർ
തൊടുപുഴ: മൂന്നു വയസുകാരിയുടെ അന്നനാളത്തിൽ കുടുങ്ങിയ നാണയം സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മൂവാറ്റുപുഴ സ്വദേശിനിയായ മൂന്നുവയസുകാരിയെ വയറുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്നു നടത്തിയ വിശദ പരിശോധനയിലാണ് രണ്ടര സെന്റിമീറ്റർ വലിപ്പമുള്ള നാണയം അന്നനാളത്തിൽ കുടുങ്ങിയതായി കണ്ടെത്തിയത്. എൻഡോസ്കോപ്പിയിലൂടെ അന്നനാളത്തിൽ കുടുങ്ങിയ ഒരു രൂപ നാണയം പുറത്തെടുത്തു. ഗാസ്ട്രോ എന്ററോളജി വിഭാഗത്തിലെ ഡോ. ബോണി ജോർജ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ആനന്ദ് മാത്യു മാമ്മൻ, എൻഡസ്കോപ്പി ടെക്നീഷൻ ഡി. ബൈജു, അനസ്തേഷ്യ ടെക്നീഷൻ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് അന്നനാളത്തിൽനിന്നു നാണയം പുറത്തെടുത്തത്. കുട്ടി സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreപടയപ്പ വീണ്ടും ജനവാസ മേഖലയില്‍; കൃഷികൾ വ്യാപകമായി നശിപ്പിച്ചു; ആനയെതുരത്താൻ ആർആർടിസംഘം
ഇടുക്കി: കാട്ടുകൊമ്പന് പടയപ്പ വീണ്ടും ജനവാസ മേഖലയില്‍. മൂന്നാര്‍ ചെണ്ടുവരൈ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്ക്കടുത്താണ് കാട്ടാന ഇറങ്ങിയത്. ഇവിടെ കൃഷി ചെയ്തിരുന്ന വാഴകളും മറ്റ് കൃഷികളും ആന വ്യാപകമായി നശിപ്പിച്ചു. ഏതാനും ദിവസങ്ങളായി ചെണ്ടുവരൈ മേഖലയില്‍ പടയപ്പയുടെ സാന്നിധ്യമുണ്ട്. വിവരമറിഞ്ഞ് ആനയെ കാട്ടിലേയ്ക്കു തുരത്താന്‍ ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തലയാര്‍, വാഗുവാര, മറയൂര്‍ എന്നിവടങ്ങളില്‍ ചുറ്റിത്തിരിഞ്ഞ പടയപ്പ വീണ്ടും എത്തിയതോടെ മൂന്നാറിലെ എസ്റ്റേറ്റുകളില്‍ ജനവാസ മേഖലകളില്‍ താമസിക്കുന്ന തൊഴിലാളികള്‍ ജാഗ്രതയോടെയാണ് യാത്ര.
Read Moreനെഹ്റു ട്രോഫിയില്‍ മുത്തമിടാന്‍ തയാറെടുത്ത് ചങ്ങനാശേരി ബോട്ട് ക്ലബ്; കൈക്കരുത്ത് തെളിയിക്കാന്‍ വലിയ ദിവാന്‍ജി ഇറങ്ങും
ചങ്ങനാശേരി: ജലമാമാങ്കമായ നെഹ്റു ട്രോഫിയില്‍ മുത്തമിടാനൊരുങ്ങി അഞ്ചുവിളക്കിന്റെ നാട്. ഓഗസ്റ്റ് പത്തിനു പുന്നമടക്കായലിന്റെ ഓളപ്പരപ്പില്‍ അരങ്ങേറുന്ന 70-ാമത് നെഹ്റുട്രോഫിയില്‍ മാറ്റുരയ്ക്കാനാണ് ചങ്ങനാശേരി ബോട്ട് ക്ലബിന്റെ (സിബിസി) പേരില്‍ തകൃതിയായ ഒരുക്കങ്ങള്‍ ആരംഭിച്ചത്. ആയാപറമ്പ് എന്‍എസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള വലിയ ദിവാന്‍ജി എന്ന പ്രസിദ്ധമായ ചുണ്ടന്വള്ളത്തിലാണ് സിബിസി ജലമാമാങ്കത്തില്‍ കൈക്കരുത്ത് തെളിയിക്കുന്നത്. സിബിസി ഭാരവാഹികള്‍ എന്‍എസ്എസ് കരയോഗവുമായി എഗ്രിമെന്റില്‍ ഒപ്പുവച്ചു. ചങ്ങനാശേരി റേഡിയോ മീഡിയാ വില്ലേജാണ് മുഖ്യസംഘാടകര്‍. ഇക്കഴിഞ്ഞ ചമ്പക്കുളം മൂലം വള്ളംകളിയില്‍ ആലപ്പുഴ വില്ലേജ് ക്ലബ് തുഴഞ്ഞ വലിയദിവാന്‍ജി ട്രോഫി സ്വന്തമാക്കിയിരുന്നു. 101 തുഴച്ചില്‍ക്കാരെയും അഞ്ച് പങ്കായക്കാരെയും പത്ത് നിലക്കാരെയും ചുണ്ടന്‍വള്ളത്തില്‍ അണിനിരത്തും. ഇവര്‍ കിടങ്ങറ പള്ളി ഓഡിറ്റോറിയത്തില്‍ പത്തുദിവസം ക്യാമ്പ് ചെയ്ത് പുളിങ്കുന്ന് ആറ്റിൽ പരിശീലനം നടത്തും. ജോബ് മൈക്കിള്‍ എംഎല്‍എ രക്ഷാധികാരിയും മുന്‍ പോലീസ് എഐജി ജേക്കബ് ജോബ് (പ്രസിഡന്റ്), വിനു ജോബ് (സെക്രട്ടറി),…
Read Moreഅടൂർ നഗരസഭയിൽ ‘മരിച്ചവര്‍’ ക്ഷേമപെന്ഷന് കൈപ്പറ്റിയ സംഭവം; സെക്രട്ടറിക്കു നോട്ടീസ്
അടൂര്‍: മരണമടഞ്ഞ 32 പേര്‍ക്ക് ക്ഷേമപെന്ഷന് വിതരണം ചെയ്ത സംഭവത്തില്‍ അടൂര്‍ നഗരസഭ സെക്രട്ടറിക്കു നോട്ടീസ്. മരിച്ച 32 ഗുണഭോക്താക്കളുടെ പേര് പെന്ഷന് രജിസ്റ്ററില്‍ നിന്നു നീക്കിയിട്ടില്ലെന്നും ഇതില്‍ നഗരസഭയ്ക്കു വീഴ്ച സംഭവിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. ഇതിലൂടെ സര്‍ക്കാരിനു 4.18 ലക്ഷം രൂപ നഗരസഭ മുഖേന നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വാഭാവികമായി മരണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നഗരസഭയുടെ പട്ടികയില്‍ നിന്നു പേരു മാറ്റപ്പെടേണ്ടതാണ്. എന്നാല്‍ നഗരസഭ പരിധിയില്‍ മരണമടഞ്ഞ പലരും ക്ഷേമ പെന്ഷന് പട്ടികയില്‍ തുടരുകയായിരുന്നു. ഇത്തരം അക്കൗണ്ടുകള്‍ യഥാസമയം കണ്ടെത്തി നീക്കുന്നതില്‍ ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നഷ്ടമുണ്ടായ തുക സെക്രട്ടറിയില്‍ നിന്ന് ഈടാക്കണമെന്നാണ് സര്‍ക്കാര്‍ ചട്ടം. വിശദീകരണം ആരാഞ്ഞ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മരണവിവരം അനന്തരവകാശികള്‍ യഥാസമയം നഗരസഭയെ അറിയിക്കാതെ വരുന്നതിനാലാണ് പെന്ഷന് തുക മരിച്ചവരുടെ അക്കൗണ്ടിലേക്കു പോകുന്നതെന്നാണ് നഗരസഭയുടെ…
Read Moreതിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പിടിപ്പുകേടുമൂലം നാണക്കേടായി നില്ക്കുന്ന ഉരുക്ക് റൗണ്ടുകള്‍; ആകാശപാതയില്‍ കോണ്‍ഗ്രസും സിപിഎമ്മും നേര്‍ക്കുനേര്‍
കോട്ടയം: ആകാശപാതയില്‍ കോണ്‍ഗ്രസും സിപിഎമ്മും നേര്‍ക്കുനേര്‍ പോര്‍മുഖം തുറന്നു. ആകാശപാതയുടെ നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ശീമാട്ടി റൗണ്ടാനയ്ക്കുസമീപം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് ചെയര്മാന് പി. ജെ. ജോസഫ് എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ് എംപി, എംഎല്‍എമാരായ മാണി സി. കാപ്പന്, മോന്‍സ് ജോസഫ് എന്നിവര്‍ ഉപവാസ സമരത്തെ അഭിസംബോധ ചെയ്തു പ്രസംഗിച്ചു. വൈകുന്നേരം ആറിനു നടക്കുന്ന സമാപന സമ്മേളത്തില്‍ ആന്റോ ആന്റണി എംപി, ചാണ്ടി ഉമ്മന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. ഉപവാസ സമരത്തിനിടിയില്‍ തന്നെ സുരക്ഷാ ഭീഷണിയുയര്‍ത്തി നില്ക്കുന്ന ആകാശപ്പാതയുടെ അസ്ഥികൂടത്തിലേക്ക് സിപിഎം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ച് നടത്തും.…
Read Moreആകാശപാത എന്നുമുണരുമിടമായോ; ആകാശപാതയ്ക്ക് ചുവട്ടില്‍ പടവലത്തൈ നട്ട് യൂത്ത് ഫ്രണ്ട് -എം പ്രതിഷേധം
കോട്ടയം: വിവാദ ആകാശപാതയ്ക്ക് ചുവട്ടില്‍ പടവലത്തെ നട്ട് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇരുമ്പ് പടവലപ്പന്തല്‍ പോലെയാണ് നഗര ഹൃദയത്തില്‍ ഈ നിര്‍മിതി ഇപ്പോള്‍ നിലകൊള്ളുന്നതെന്ന് ആക്ഷേപിച്ചാണ് പടവലത്തെ നട്ടത്. നിയമപരമായും സാങ്കേതികമായും ഒരു കാരണവശാലും പണിപൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത കോട്ടയം പട്ടണത്തിലെ ആകാശപാത അപകടപാതയായി മാറിയിരിക്കുന്ന പശ്ചാത്തലത്തില്‍ അത് എത്രയും വേഗം പൊളിച്ചു നീക്കണമെന്ന് കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ചാക്കോയുടെ നേതൃത്വത്തില്‍ സാജന് തൊടുക, മാലേത്ത് പ്രതാപചന്ദ്രന്, ബിറ്റു വൃന്ദാവന്‍, റോണി വലിയപറമ്പില്‍, ചാര്‍ളി ഐസക്, സുനില്‍ പയ്യപ്പള്ളി, മിഥിലാജ് മുഹമ്മദ്, റെനീഷ് കാരിമറ്റം, ജോ ജോസേഫ്, പിക്കു ഫിലിപ്പ് മാത്യു, രൂപേഷ് എബ്രഹാം, ജീന്‍സ് കുര്യന്, ബിബിന്‍ വെട്ടിയാനി, തോമസ്കുട്ടി വരിക്കയില്‍, ഷാനോ വൈക്കം, ലിജുമോന്‍ ജോസഫ്,…
Read More