കെ​എ​സ്ആ​ർ​ടി​സി ഗാ​രേ​ജ് ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ ഏ​റ്റു​മു​ട്ട​ൽ; ഡ്രൈ​വ​ർ​ക്കു വെ​ട്ടേ​റ്റു

കോ​ട്ട​യം: കോ​ട്ട​യം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു മു​ന്നി​ലെ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ന്‍​ഡി​ല്‍ സം​ഘ​ര്‍​ഷ​ത്തി​നി​ടെ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്കു വെ​ട്ടേ​റ്റു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ രാ​ജു (ക​രാ​ട്ടെ രാ​ജു) വി​നാ​ണു വെ​ട്ടേ​റ്റ​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഷം​നാ​സി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഷം​നാ​ദാ​ണ് രാ​ജു​വി​നെ വെ​ട്ടി​യ​തെ​ന്നാ​ണു സൂ​ച​ന. ത​ല​യ്ക്കു വെ​ട്ടേ​റ്റ രാ​ജു​വി​നെ ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ടു വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ നേ​ര​ത്തെ ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ല്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​യി​രു​ന്നു. രാ​ജു അ​ട​ക്ക​മു​ള്ള ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​മെ​ന്ന് ഷം​നാ​ദും സ​ഹോ​ദ​ര​നു​മ​ട​ക്ക​മു​ള്ള​വ​ര്‍ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് രാ​ജു​വി​നെ ആ​ക്ര​മി​ച്ച​ത്. കെ​എ​സ്ആ​ര്‍​ടി​സി ഓ​ട്ടോ സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് ക്രി​മി​ന​ൽ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​താ​യും അ​മി​ത കൂ​ലി ഈ​ടാ​ക്കു​ന്ന​താ​യും ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ലും മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Read More

പാ​ർ​ട്ടി​യെ ചാ​രി​നി​ന്നു സ​ഹ​താ​പ ത​രം​ഗം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു; രാ​ജേ​ന്ദ്ര​നൊ​പ്പ​മ​ല്ല പാ​ർ​ട്ടി​ക്കൊ​പ്പ​മാ​ണ് പ്ര​വ​ർ​ത്ത​ക​രെ​ന്ന് സി​പി​എം

മൂ​ന്നാ​ർ: നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന മു​ൻ എംഎ​ൽഎ ​എ​സ്. രാ​ജേ​ന്ദ്ര​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മൂ​ന്നാ​റി​ലെ സിപിഎം ​പ്രാ​ദേ​ശി​ക നേ​തൃ​ത്വം. എ​സ്. രാ​ജേ​ന്ദ്ര​ൻ പാ​ർ​ട്ടി​യെ ചാ​രിനി​ന്നു സ​ഹ​താ​പ ത​രം​ഗം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം മൂ​ന്നാ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി കെ.കെ. വി​ജ​യ​ൻ ആ​രോ​പി​ച്ചു. രാ​ജേ​ന്ദ്ര​ൻ ക​ള്ളപ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്. പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ രാ​ജേ​ന്ദ്ര​ന് അ​വ​സ​രം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴും പാ​ർ​ട്ടി​യി​ലെ​ത്തി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. രാ​ജേ​ന്ദ്ര​ന്‍റ കൂ​ടെ നി​ൽ​ക്കു​ന്ന​വ​രെ പാ​ർ​ട്ടി ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​നര​ഹി​ത​മാ​ണ്. രാ​ജേ​ന്ദ്ര​നൊ​പ്പം ആ​ളു​ക​ൾ ഇ​ല്ലെ​ന്നും സി​പി​എമ്മിൽ ​ഉ​ള്ള​വ​ർ ഇ​പ്പോ​ഴും പാ​ർ​ട്ടി​യി​ൽത​ന്നെ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

സ്കൂ​ളി​ലേ​ക്കുപേ​യ പെ​ൺ​കു​ട്ടി ബ​ലം​പ്ര​യോ​ഗി​ച്ച് കീ​ഴ്‌​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച കേ​സ്; വി​വാ​ഹി​ത​നാ​യ പ്ര​തി​ക്ക് 22 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

തൊ​ടു​പു​ഴ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​ക്ക് 22 വ​ർ​ഷം ക​ഠി​ന ത​ട​വും 70,000 രൂ​പ പി​ഴ​യും ശി​ക്ഷ. തൊ​ടു​പു​ഴ മ​ണ​ക്കാ​ട് പു​തു​പ്പ​രി​യാ​രം കാ​ണി​യാം​കു​ടി​യി​ൽ സാ​ബു (43)​ വി​നെ​യാ​ണ് തൊ​ടു​പു​ഴ പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി നി​ക്സ​ണ്‍ എം.​ ജോ​സ​ഫ് ശി​ക്ഷി​ച്ച​ത്. ബ​ലാ​ത്സം​ഗ​ത്തി​ന് 15 വ​ർ​ഷം, ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് നാ​ലു വ​ർ​ഷം, ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് മൂ​ന്നു വ​ർ​ഷ​വും വീ​ത​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2015 ന​വം​ബ​റി​ൽ ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്കൂ​ളി​ൽ പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ വ​ഴി​മ​ധ്യേ ബ​ലം പ്ര​യോ​ഗി​ച്ച് സ​മീ​പ​ത്തെ വാ​ഴ​ത്തോ​ട്ട​ത്തി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​യ പ്ര​തി​ക്കു പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി അ​ഞ്ചു ല​ക്ഷം രൂ​പ ല​ഭ്യ​മാ​ക്കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ…

Read More

വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; പ്ര​തി പി​ടി​യി​ൽ

ക​റു​ക​ച്ചാ​ല്‍: വീ​ട്ടി​ല്‍ ക​യ​റി യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. വെ​ള്ളാ​വൂ​ര്‍ പു​ത്തൂ​ര്‍​ക​ട​വ് കൊ​ച്ചു​പ​ടി​യ​റ കെ.​എ​സ്. അ​രു​ണ്‍​കു​മാ​റി​നെ​യാ (31)ണു ​ക​റു​ക​ച്ചാ​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴി​നു ക​ങ്ങ​ഴ മു​ണ്ട​ത്താ​നം തു​മ്പോ​ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ ക​യ​റി മു​ഖ​ത്തു മു​ള​കു​പൊ​ടി എ​റി​ഞ്ഞ ശേ​ഷം കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം.

Read More

എ​ന്നാ ചൂ​ടാ​ന്നേ, മ​ഴ​യൊ​ട്ടു പെ​യ്യു​ന്നു​മി​ല്ല; ചൂടിൽ വലഞ്ഞ് അക്ഷരനഗരി

കോ​ട്ട​യം: ക​ന​ത്ത ചൂ​ടി​ല്‍ കോ​ട്ട​യം ഉ​രു​കു​ക​യാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്യു​ന്നു​ണ്ടെ​ങ്കി​ല്‍ മ​ണ്ണും മ​ന​വും ത​ണു​ക്കാ​നു​ള്ള മ​ഴ ഇ​തു​വ​രെ പെ​യ്തി​ല്ല. കാ​ര്‍​മേ​ഘം ഉ​രു​ണ്ടു കൂ​ടു​ന്ന​തോ​ടെ ഉ​ഷ്ണ​ത്തി​ന്‍റെ തോ​ത് ഉ​യ​രും. ചെ​റി​യ ചാ​റ്റ​ല്‍ മ​ഴ പെ​യ്താ​ല്‍ പി​ന്നെ ആ​വി​യി​ല്‍ പു​ഴു​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്. രാ​ത്രി​യി​ലാ​ക​ട്ടെ കി​ട​ന്നു​റ​ങ്ങാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ. ചൂ​ടി​ല്‍ ജീ​വി​തം ദു​സ​ഹാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വ​രു​ന്നൂ ശ​ക്ത​മാ​യ വേ​ന​ല്‍​മ​ഴ എ​ന്നൊ​ക്കെ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം ആ​ശ്വാ​സം പ​റ​യു​ന്ന​ത​ല്ലാ​തെ മ​ഴ പെ​യ്യു​ന്നി​ല്ല, ചൂ​ടി​ന് ശ​മ​ന​വു​മി​ല്ല. മൂ​ന്നു ദി​വ​സ​മാ​യി രാ​വി​ലെ മു​ത​ല്‍ മ​ഴ​ക്കാ​റു​ണ്ടെ​ങ്കി​ലും പെ​യ്ത്തു​ണ്ടാ​യി​ല്ല. വ​റ​ച​ട്ടി​യി​ല്‍ എ​രി​യു​ന്ന അ​തി​ശ​ക്ത​മാ​യ ചൂ​ടാ​ണ് ജി​ല്ല​യി​ലെ ഏ​റെ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​ത്. നാ​ലാ​ള്‍ കൂ​ടു​ന്നി​ട​ത്തെ​ല്ലാം ചൂ​ടി​നെ​ക്കു​റി​ച്ചു മാ​ത്ര​മാ​ണു ച​ര്‍​ച്ച. ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ല്‍ എ​ല്ലാ​വ​രും വീ​ടു​ക​ളി​ല്‍ ക​ഴി​യു​ക​യാ​ണ്. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ ന​ഗ​ര​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും ആ​ളു​ക​ള്‍ തീ​രെ​യി​ല്ല. അ​ത്യാ​വ​ശ്യ​ക്കാ​ര്‍ മാ​ത്ര​മാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളും കു​റ​വാ​ണ്. ടൂ​വീ​ല​ര്‍ യാ​ത്ര പ​ല​രും ഉ​പേ​ക്ഷി​ച്ചു. ബ​സു​ക​ളി​ലും ആ​ളു​ക​ള്‍…

Read More

വേ​ന​ൽ മ​ഴ​യി​ൽ പെ​രു​കി കൊ​തു​കു​ക​ൾ; പ​നി​ക​ൾ​പ​ല​ത​രം; കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണം പ്ര​ധാ​നം

കോ​​ട്ട​​യം: ഇ​​ട​​വി​​ട്ടു​​ള്ള വേ​​ന​​ല്‍​മ​​ഴ​​യ്‌​​ക്കൊ​​പ്പം മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ല്‍ കൊ​​തു​​കു​​ശ​​ല്യം രൂ​​ക്ഷം. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, മു​​ണ്ട​​ക്ക​​യം പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ഡെ​​ങ്കി​​പ്പ​​നി ര​​ണ്ടാ​​ഴ്ച​​യാ​​യി റി​​പ്പോ​​ര്‍​ട്ട് ചെ​​യ്യു​​ന്നു​​ണ്ട്. ചി​​ര​​ട്ട​​ക​​ള്‍, ഉ​​പ​​യോ​​ഗി​​ക്കാ​​ത്ത പാ​​ത്ര​​ങ്ങ​​ള്‍, കൊ​​ക്കോ​​ത്തോ​​ട്, വാ​​ട്ട​​ര്‍ ടാ​​ങ്ക് എ​​ന്നി​​വ​​യി​​ല്‍ കൊ​​തു​​കു പെ​​രു​​കാ​​ന്‍ അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്നാ​​ണ് ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ്. ടാ​​പ്പിം​​ഗ് മു​​ട​​ങ്ങി​​യ തോ​​ട്ട​​ങ്ങ​​ളി​​ല്‍ ചി​​ര​​ട്ട ക​​മി​​ഴ്ത്തി വ​​യ്ക്ക​​ണം. വ​​ട​​ക്ക​​ന്‍ ജി​​ല്ല​​ക​​ളി​​ല്‍ വെ​​സ്റ്റ് നൈ​​ല്‍ പ​​നി റി​​പ്പോ​​ര്‍​ട്ട് ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കൊ​​തു​​കു ന​​ശീ​​ക​​ര​​ണം പ്ര​​ധാ​​ന​​മാ​​ണ്.വെ​​സ്റ്റ് നൈ​​ല്‍ പ​​നി ജ​​പ്പാ​​ന്‍ ജ്വ​​ര​​വും ഡെ​​ങ്കി​​യും പോ​​ലെ ഗു​​രു​​ത​​ര​​മാ​​കാ​​റി​​ല്ലെ​​ങ്കി​​ലും ക​​രു​​ത​​ല്‍ വേ​​ണം. വൈ​​സ്റ്റ് നൈ​​ല്‍ പ​​നി മു​​തി​​ര്‍​ന്ന​​വ​​രെ​​യാ​​ണ് കൂ​​ടു​​ത​​ലാ​​യി ബാ​​ധി​​ക്കു​​ന്ന​​ത്. ഇ​​തി​​ന് വാ​​ക്‌​​സി​​ന്‍ ല​​ഭ്യ​​മ​​ല്ല. ത​​ല​​വേ​​ദ​​ന, പ​​നി, പേ​​ശീ​​വേ​​ദ​​ന, ത​​ല​​ചു​​റ്റ​​ല്‍, ഓ​​ര്‍​മ ന​​ഷ്ട​​പ്പെ​​ട​​ല്‍ എ​​ന്നി​​വ​​യാ​​ണ് ല​​ക്ഷ​​ണ​​ങ്ങ​​ള്‍. കൊ​​തു​​കു​​ക​​ടി ഏ​​ല്‍​ക്കാ​​തി​​രി​​ക്കു​​ക​​യാ​​ണ് പ്ര​​തി​​രോ​​ധ മാ​​ര്‍​ഗം. ശ​​രീ​​രം മൂ​​ടു​​ന്ന വ​​സ്ത്രം ധ​​രി​​ക്കു​​ക, കൊ​​തു​​കു​​വ​​ല ഉ​​പ​​യോ​​ഗി​​ക്കു​​ക, ലേ​​പ​​ന​​ങ്ങ​​ള്‍ പു​​ര​​ട്ടു​​ക, കൊ​​തു​​ക് ന​​ശീ​​ക​​ര​​ണ സാ​​മ​​ഗ്രി​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ക്കു​​ക തു​​ട​​ങ്ങി​​യ​​വ ഫ​​ല​​പ്ര​​ദ​​മാ​​ണ്. കൊ​​തു​​കി​​ന്‍റെ ഉ​​റ​​വി​​ട ന​​ശീ​​ക​​ര​​ണ​​മാ​​ണ്…

Read More

ഹോ​ട്ട​ല്‍ ഉ​ട​മ​യാ​യ യു​വ​തി​ക്കു​നേ​രേ ആ​ക്ര​മ​ണം; യു​വാ​വ് അ​റ​സ്റ്റി​ൽ

ക​റു​ക​ച്ചാ​ല്‍: ഹോ​ട്ട​ല്‍ ഉ​ട​മ​യാ​യ യു​വ​തി​യെ ആ​ക്ര​മി​ക്കു​ക​യും ഹോ​ട്ട​ല്‍ അ​ടി​ച്ചു​ത​ക​ര്‍​ത്ത് നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​റു​ക​ച്ചാ​ല്‍ ബം​ഗ്ലാം​കു​ന്നി​ല്‍ അ​രു​ണ്‍ ഷാ​ജി​യെ (29)യാ​ണു ക​റു​ക​ച്ചാ​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 9.30നു ​ക​റു​ക​ച്ചാ​ല്‍ ജം​ഗ്ഷ​നു​സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ലെ​ത്തി പാ​ഴ്സ​ല്‍ വാ​ങ്ങി​യ​തി​നു​ശേ​ഷം ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ ചീ​ത്ത വി​ളി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ട​യാ​ന്‍ ശ്ര​മി​ച്ച യു​വ​തി​യെ കൈ​യേ​റ്റം ചെ​യ്യു​ക​യും സ​മീ​പ​മി​രു​ന്ന ക​മ്പി​ക്ക​ഷ​ണം ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ക്കു​ക​യും ചെ​യ്തു. ബി​ല്ലിം​ഗ് മെ​ഷീ​ന്‍, പ​ര​സ്യ ബോ​ര്‍​ഡ്, മേ​ശ, ക​സേ​ര എ​ന്നി​വ അ​ടി​ച്ചു​ത​ക​ര്‍​ക്കു​ക​യും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ നി​ല​ത്തെ​റി​യു​ക​യും ചെ​യ്തു. പ്ര​തി​ക്ക് ഹോ​ട്ട​ല്‍ ന​ട​ത്തി​പ്പു​കാ​രാ​യ യു​വ​തി​യോ​ടും ഭ​ര്‍​ത്താ​വി​നോ​ടും മു​ന്‍​വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​യാ​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

49 പ്ര​മാ​ണ​ങ്ങ​ളും 31 സാ​ക്ഷി​ക​ളും ഏ​ഴ് തൊ​ണ്ടി​മു​ത​ലും; ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 82 വ​ര്‍​ഷം ക​ഠി​ന​ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ​യും

ച​ങ്ങ​നാ​ശേ​രി: ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച പ്ര​തി എ​രു​മേ​ലി സ്വ​ദേ​ശി റി​ജോ രാ​ജു (27) വി​ന് 82 വ​ര്‍​ഷം ക​ഠി​ന​ത​ട​വും മൂ​ന്ന് ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. എ​രു​മേ​ലി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ച​ങ്ങ​നാ​ശേ​രി സ്‌​പെ​ഷ​ല്‍ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജ് പി.​എ​സ്. സൈ​മ വി​ധി പ്ര​സ്താ​വി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 82 വ​ര്‍​ഷം ക​ഠി​ന ത​ട​വും മൂ​ന്നു​ല​ക്ഷം രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണ​മെ​ന്ന് കോ​ട​തി വി​ധി​ച്ചു. പി​ഴ​ത്തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ നാ​ലു​വ​ര്‍​ഷ​വും ഏ​ഴു​മാ​സ​വും അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക ഈ ​കേ​സി​ലെ അ​തി​ജീ​വി​ത​യ്ക്ക് ന​ല്‍​ക​ണ​മെ​ന്ന് വി​ധി​യി​ല്‍ പ്ര​ത്യേ​കം പ്ര​സ്താ​വി​ച്ചു. 49 പ്ര​മാ​ണ​ങ്ങ​ളും 31 സാ​ക്ഷി​ക​ളെ​യും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ഏ​ഴ് തൊ​ണ്ടി​മു​ത​ലു​ക​ള്‍ വി​ചാ​ര​ണ വേ​ള​യി​ല്‍ കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി.​എ​സ്. മ​നോ​ജ് ഹാ​ജ​രാ​യി. ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല നി​ര്‍​വ​ഹി​ച്ച​ത് എ​രു​മേ​ലി സി​ഐ അ​നി​ല്‍​കു​മാ​ര്‍ ആ​യി​രു​ന്നു.…

Read More

ഇ​ഴ​പി​രി​ഞ്ഞു ക​യ​ര്‍​മേ​ഖ​ല; ശ​മ്പ​ള​ക്കു​റ​വും കു​ടി​ശി​ക​യും മൂ​ലം പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ​മേ​ഖ​ല​യെ കൈ​വി​ട്ട് വ​നി​ത​ക​ൾ

കോ​​​ട്ട​​​യം: ദി​​​വ​​​സം നൂ​​​റോ നൂ​​​റ്റി​​​യ​​​ന്‍​പ​​​തോ രൂ​​​പ​​​മാ​​​ത്രം കൂ​​​ലി. അ​​​താ​​​വ​​​ട്ടെ ആ​​​റു മാ​​​സ​​​മാ​​​യി കു​​​ടി​​​ശി​​​ക​​​യും. വൈ​​​ക്കം തീ​​​ര​​​മേ​​​ഖ​​​ല​​​യി​​​ല്‍ ഇ​​​തോ​​​ടെ ക​​​യ​​​ര്‍ നി​​​ര്‍​മാ​​​ണം നി​​​ശ്ച​​​ല​​​മാ​​​വു​​​ക​​​യാ​​​ണ്. ഇ​​​ഴ​​​യു​​​ന്ന ക​​​യ​​​ര്‍​വ്യ​​​വ​​​സാ​​​യ​​​ത്തെ​​​യും വ​​​ഴി​​​മു​​​ട്ടി​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും കൈ​​​പി​​​ടി​​​ച്ചു​​​യ​​​ര്‍​ത്താ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​നും യൂ​​​ണി​​​യ​​​നു​​​ക​​​ള്‍​ക്കും സാ​​​ധി​​​ക്കു​​​ന്നി​​​ല്ല. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത​ രീ​​​തി​​​യി​​​ല്‍ തൊ​​​ണ്ട് ചീ​​​യി​​​ച്ച് ത​​​ല്ലി ച​​​കി​​​രി​​​യെ​​​ടു​​​ക്കേ​​​ണ്ട​​​തി​​​ല്ല. ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍നി​​​ന്നു​​​ള്‍​പ്പ​​​ടെ എ​​​ത്തി​​​ക്കു​​​ന്ന ച​​​കി​​​രി ക​​​യ​​​ര്‍ സം​​​ഘ​​​ങ്ങ​​​ള്‍ വീ​​​ടു​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ച്ചു​​​കൊ​​​ടു​​​ക്കും. റാ​​​ട്ട് തി​​​രി​​​ച്ച് കൈ​​​യി​​​ല്‍ ക​​​യ​​​ര്‍ പി​​​രി​​​ച്ചു​​​ണ്ടാ​​​ക്കു​​​ന്ന രീ​​​തി​​​യും അ​​​സ്ത​​​മി​​​ച്ചു. ഇ​​​ക്കാ​​​ല​​​ത്ത് വീ​​​ടു​​​ക​​​ളോ​​​ടു ചേ​​​ര്‍​ന്ന് സ്ത്രീ ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ യ​​​ന്ത്ര​​​സ​​​ഹാ​​​യ​​​ത്താ​​​ല്‍ ക​​​യ​​​റു​​​ണ്ടാ​​​ക്കു​​​ക​​​യാ​​​ണ്. പ​​​ല ത​​​ര​​​ത്തി​​​ലും ക​​​ന​​​ത്തി​​​ലും നീ​​​ള​​​ത്തി​​​ലു​​​മു​​​ള്ള ക​​​യ​​​ര്‍ പി​​​രി​​​ച്ച് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ തി​​​രി​​​കെ സം​​​ഘ​​​ത്തി​​​ലെ​​​ത്തി​​​ല്‍ കൊ​​​ടു​​​ക്കും. ച​​​കി​​​രി ന​​​ല്‍​കി​​​യ​​​തി​​ന്‍റെ വി​​​ല കു​​​റ​​​ച്ചാ​​​ണ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് കൂ​​​ലി ല​​​ഭി​​​ക്കു​​​ക. വി​​​ദേ​​​ശ​​​ത്തും വ​​​ട​​​ക്കേ ഇ​​​ന്ത്യ​​​യി​​​ലും ക​​​യ​​​റി​​​ന് പ്രി​​​യം കൂ​​​ടു​​​മ്പോ​​​ഴും കേ​​​ര​​​ള​​​ത്തി​​​ല്‍ ക​​​യ​​​റി​​​ന് വി​​​പ​​​ണി ഇ​​​ടി​​​യു​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ ഒ​​ക്‌​​ടോ​​​ബ​​​റി​​​ല്‍ ക​​​യ​​​ര്‍ സൊ​​​സൈ​​​റ്റി​​​യി​​​ല്‍ കൊ​​​ടു​​​ത്ത ക​​​യ​​​റി​​​ന് ഇ​​​പ്പോ​​​ഴും പ​​​ണം ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​രാ​​​ണ് ടി​​​വി പു​​​രം, ത​​​ല​​​യാ​​​ഴം,…

Read More

അ​ടി​മാ​ലി​ക്കു സ​മീ​പം മി​നിബ​സ് മ​റി​ഞ്ഞ് 17 പേ​ര്‍​ക്കു പ​രി​ക്ക്; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ

ഇ​ടു​ക്കി: അ​ടി​മാ​ലി​ക്കു സ​മീ​പം തോ​ക്കു​പാ​റ​യി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് 17 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ത​മി​ഴ്‌​നാ​ട് സേ​ലം സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച മി​നി ബ​സാ​ണ് ഇ​ന്നു രാ​വി​ലെ തോ​ക്കു​പാ​റ വ​ള​വി​ൽ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. മൂ​ന്നാ​ർ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷം തൃ​ശൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു വാ​ഹ​നം.ബ​സ് മ​ര​ത്തി​ല്‍ ത​ട്ടി​നി​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. മൂ​ന്നാ​റി​ക്കു പോ​കു​ക​യാ​യി​രു​ന്ന ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഷീ​ബാ ജോ​ര്‍​ജ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി. പ​രി​ക്കേ​റ്റ​വ​രെ ആം​ബു​ല​ന്‍​സു​ക​ളി​ലും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ചു. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഏ​താ​നും ദി​വ​സം മു​മ്പ് തേ​നി സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം മാ​ങ്കു​ള​ത്തി​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു നാ​ലു​പേ​ര്‍ മ​രി​ച്ചി​രു​ന്നു.

Read More