വണ്ടിപ്പെരിയാർ: രാത്രിയിൽ കരടിയുടെ മുന്നിൽപ്പെട്ട കർഷകൻ അദ്ഭുകരമായി രക്ഷപ്പെട്ടു. വള്ളക്കടവ് കുന്നത്തുപതിയിൽ വീട്ടിൽ സിബിയാണ് കരടിയുടെ മുന്നിൽനിന്ന് രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാതി 9.30ഓടെ വണ്ടിപ്പെരിയാർ-വള്ളക്കടവ് റോഡിൽ അമ്പലപ്പടിക്ക് സമീപമായിരുന്നു സംഭവം. രാത്രി വളർത്തുനായ്ക്കൾ കുരയ്ക്കുന്നതുകേട്ട് ടോർച്ചുമായി മെയിൻ റോഡിലേക്ക് ഇറങ്ങിയ പ്പോൾ റോഡരികിൽ നിന്നിരുന്ന കരടി സിബി യുടെ നേരേ പാഞ്ഞടുക്കുകയായിരുന്നു. സിബിയുടെ കൈയിലുണ്ടായിരുന്ന ടോർച്ച് കരടിയുടെ മുഖത്തേക്ക് തെളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ കരടി റോഡിൽനിന്നു പെരിയാർ നദിയുടെ ഭാഗത്തേക്ക് ഓടിമറയുകയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ഈ പ്രദേശത്ത് രാത്രികാലങ്ങളിൽ കരടിയുടെ ഒച്ച കേൾക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സമീപ പ്രദേശങ്ങളിലെ പറമ്പിലെ മരത്തിന്റെ ചുവട്ടിൽ കരടി മാന്തി തേൻ ഭക്ഷിച്ചിരുന്നതായും സിബി പറയുന്നു.
Read MoreCategory: Kottayam
വാകത്താനത്ത് സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
വാകത്താനം: സഹപ്രവര്‍ത്തകനായ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ പാണ്ടി ദുരൈ (29)യാണു വാകത്താനം പോലീസിന്റെ പിടിയിലായത്.വാകത്താനത്ത് ഇരുവരും ജോലി ചെയ്തിരുന്ന കോണ്‍ക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തിരുന്ന ലേമാന് കിസ്ക് (19) എന്നയാളെ കമ്പനിയിലെ വേസ്റ്റ് കുഴിക്കുള്ളില്‍ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. 28നു വാകത്താനം ഭാഗത്തുള്ള പ്രീഫാബ് കോണ്‍ക്രീറ്റ് കമ്പനിയിലെ വേസ്റ്റ് കുഴിയില്‍ യുവാവിനെ മരിച്ച നിലയില്‍ കാണപ്പെട്ടതിനെത്തുടര്‍ന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ ഇതു കൊലപാതകമാണെന്നു കണ്ടെത്തുകയായിരുന്നു. 26നു ജോലിക്ക് എത്തിയ യുവാവ് മിക്സര്‍ മെഷീനുള്ളില്‍ ക്ലീന്‍ ചെയ്യാന്‍ ഇറങ്ങിയ സമയം പാണ്ടി ദുരൈ മെഷീന്റെ സ്വിച്ച് ഓണ്‍ ചെയ്യുകയും തുടര്‍ന്ന് മെഷീനുള്ളില്നിന്നു താഴെ വീണ യുവാവിനെ ജെസിബി ഉപയോഗിച്ച്…
Read Moreതലയ്ക്ക് മുകളിൽ സൂര്യൻ കത്തിജ്വലിക്കുന്നു; കോട്ടയത്ത് ജോലിക്കിടെ രണ്ടു പേർക്ക് പൊള്ളലേറ്റു
കൊല്ലപ്പള്ളി: ജില്ലയിൽ താപനില വർധിക്കുന്നു. രണ്ട് പേർക്ക് സൂര്യാതപമേറ്റു. കടനാട് കല്ലറയ്ക്കല്‍ ബാബു(52)വിനാണ് കാര്‍പ്പന്റര്‍ ജോലിക്കിടെ പൊള്ളലേറ്റത്. ബാബു ആശുപത്രിയില്‍ ചികിത്സ തേടി. തൊഴില്‍ദിനത്തില്‍ ജോലിക്കിടയായിരുന്നു സംഭവം. വെള്ളപ്പുരയില്‍ പണിസ്ഥലത്ത് പടുതയ്ക്കടിയിലിരുന്നു ജോലി ചെയ്യുകയായിരുന്നു ബാബു. ശരീരത്തിന്റെ മുന്‍ഭാഗത്ത് കഴുത്തിനു താഴെ പൊള്ളലേറ്റ ബാബു ഇന്നലെ കടനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ചികിത്സ തേടിയത്. ഉച്ചയോടെ പൊള്ളലേറ്റ ബാബു വൈകുന്നേരത്തോടെയാണ് ചികിത്സ തേടിയത്. ശരീരം കുമളിച്ച് പൊട്ടിയൊഴുകുന്ന നിലയിലായിരുന്നു.കൂരോപ്പട: പെയിന്റിംഗ് തൊഴിലാളിക്ക് സൂര്യാതപമേറ്റു. കള്ളിയാട്ടുകുന്നേൽ അനിക്കാണ് കഴിഞ്ഞ ദിവസം പെയിന്റിംഗിനിടയിൽ സൂര്യാതപമേറ്റത്. വയറിന്റെ ഭാഗത്ത് പൊള്ളലേറ്റ അനി ഉടനെ കൂരോപ്പടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.
Read Moreഷെയറും ഇട്ടില്ല കൂടെയിരുന്ന് മദ്യപിച്ചുമില്ല; കോട്ടയം കാരാപ്പുഴയിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമം
കോട്ടയം: മദ്യപിക്കാൻ കൂടെ വരാത്തതിന്റെ പേരിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കോട്ടയത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാരാപ്പുഴ സ്വദേശി സജിയാണ് അറസ്റ്റിലായത്. സുഹൃത്തായ മധ്യവയസ്കനോട് ഇയാൾ മദ്യം വാങ്ങാൻ ഷെയർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഒപ്പമിരുന്ന് മദ്യപിക്കാനും ആവശ്യപ്പെട്ടു. എന്നാൽ ഇത് നിരസിച്ചതിന്റെ പേരിലാണ് ഇയാൾ സുഹൃത്തിനെ മദ്യക്കുപ്പി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
Read Moreക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; ഉയർന്ന അന്തരീക്ഷ താപനിലയോ മരണകാരണം
കോട്ടയം: ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വൈക്കം തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ ( 35 )ആണു മരിച്ചത്. വൈക്കം ബീച്ചിലെ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ഷമീർ കുഴഞ്ഞുവീണത്. വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ മുതല്‍ വൈക്കം ബീച്ചില്‍ ക്രിക്കറ്റ് ടൂർണമെന്റ് നടന്നിരുന്നു. ഉച്ചയ്ക്കു ശേഷമാണ് ഷമീർ കളിക്കാൻ എത്തിയത്. ഉയർന്ന അന്തരീക്ഷ താപനിലയാണോ മരണകാരണമെന്നു വ്യക്തമല്ല. കബറടക്കം നടന്നു.
Read Moreടാപ്പിംഗ് പുനരാരംഭിച്ചു; റബര്‍കത്തി കൈയിലെടുത്തപ്പോഴേ വില താഴോട്ട്; കർഷകർക്ക് ചിലത് പറയാനുണ്ട്
കോട്ടയം: ടാപ്പിംഗ് പുനരാരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും റബര്‍ വില ഇടിഞ്ഞുതുടങ്ങി. ആര്‍എസ്എസ് നാല് ഗ്രേഡ് 180.50, ഗ്രേഡ് അഞ്ച് 177.50 നിരക്കിലേക്കാണ് വില താഴ്ന്നത്. ഒറ്റപ്പെട്ട വേനല്‍മഴ ലഭിച്ചെങ്കിലും കനത്ത ചൂടില്‍ ഉത്പാദനം നാമമാത്രമാണ്. ലാറ്റക്സ് തോത് കുറവായതിനാല്‍ ഷീറ്റ് ഉത്പാദനം തുടങ്ങിയിട്ടുമില്ല. ഏറെ കര്‍ഷകരും ചണ്ടിപ്പാല് വില്‍ക്കുകയാണ്. വിദേശരാജ്യങ്ങളിലും കാര്യമായി ഉത്പാദനമില്ല. മുന്‍ മാസങ്ങളില്‍ ക്രംബ് വില താഴ്ന്ന വേളയില്‍ ടയര്‍ വ്യവസായികള്‍ വലിയ തോതില്‍ ക്രംബ് റബര്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. അതിനാല്‍ മുന്‍നിര ടയര്‍ കമ്പനികള്‍ നാമമാത്രമായി മാത്രമേ ഷീറ്റ് വാങ്ങാന്‍ താത്പര്യപ്പെടുന്നുള്ളൂ. ആസാം, മിസോറാം, മേഘാലയ സംസ്ഥാനങ്ങളില്‍നിന്ന് നിലവാരം കുറഞ്ഞ ഷീറ്റ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഏതാനും കമ്പനികളും വ്യവസായികളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മേന്മ കുറഞ്ഞ ചരക്ക് മാത്രമേ വാങ്ങുന്നുള്ളൂ.സ്കൂള്‍, കോളജ് തുറക്കല്‍ മാസം സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി ടാപ്പിംഗ് പുനരാരംഭിച്ച കര്‍ഷകര്‍…
Read Moreഇനിയുമേറെ കാത്തിരിക്കണം… ശബരി എയര്‍പോര്‍ട്ട് നിര്‍മാണ സ്റ്റേ: സര്‍ക്കാരിനു മൗനം
കോട്ടയം: എരുമേലിയില്‍ നിര്‍ദിഷ്ട ശബരി എയര്‍പോര്‍ട്ട് നിര്‍മാണം അനിശ്ചിതത്വത്തില്‍. സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തതിനുശേഷം തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കം നടത്തുന്നില്ല. അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയശേഷം വേണം സ്റ്റേ അഴിക്കാനുള്ള നടപടിയിലേക്ക് കടക്കാന്‍. 441 കൈവശക്കാരുടെ 1000.28 ഹെക്ടര്‍ ഏറ്റെടുക്കാനാണ് മാര്‍ച്ചില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഉടമകള്‍ക്ക് നോട്ടീസ് നല്കി സ്ഥലം അളന്ന് നഷ്ടപരിഹാരം നല്കി ഏറ്റെടുക്കാനുള്ള നടപടികള്‍ക്കിടയിലാണ് സ്റ്റേ വന്നത്. ചെറുവള്ളി എസ്റ്റേറ്റിന്റെ കൈവശക്കാരായ ബിലീവേഴ്സ് ചര്‍ച്ചിന് കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്കിയ ഹര്‍ജിയിലാണ് സ്റ്റേ. സാമൂഹികാഘാത പഠനം നടത്തിയതിലും ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിച്ചതും ചട്ടവിരുദ്ധമായാണെന്ന വാദം പരിഗണിച്ചാണ് അപ്രതീക്ഷിത നടപടിയുണ്ടായത്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ചര്‍ച്ചിനോ സര്‍ക്കാരിനോ എന്നതില്‍ പാലാ കോടതിയില്‍ കേസ് നിലവിലുണ്ട്. സര്‍ക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണ് വിജ്ഞാപനമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. സാമൂഹിക ആഘാത…
Read Moreവീണ്ടും കാമറക്കണ്ണില്‍ പുലി; തൊടുപുഴയിലും മുട്ടത്തും ഭീതി;ആദ്യം കണ്ടത് കരിങ്കുന്നത്ത്
തൊടുപുഴ: കരിങ്കുന്നം ഇല്ലിചാരിയില്‍ ഭീതി വിതച്ച പുലിയുടെ സാന്നിധ്യം കൂടുതല്‍ പ്രദേശങ്ങളില്‍ സ്ഥിരീകരിച്ചു. കരിങ്കുന്നത്തിനു പുറമെ തൊടുപുഴ നഗരസഭയിലും മുട്ടം പഞ്ചായത്തിലുമാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതിനിടെ വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്ന കാമറയില്‍ പുലിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചു. ഇതോടെ പ്രദേശവാസികള്‍ അതീവ ഭീതിയിലായി. ഇല്ലിചാരിയില്‍ പുലിയെ കുടുക്കാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. കൂട് സ്ഥാപിച്ച് പത്തു ദിവസത്തോളമായിട്ടും പുലി കെണിയില്‍ കുടുങ്ങാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയ തൊടുപുഴ നഗരസഭയിലെ പാറക്കടവ് പൊട്ടന്‍പ്ലാവ് ഭാഗത്തേക്കു കൂട് മാറ്റി സ്ഥാപിക്കും. കരിങ്കുന്നം പഞ്ചായത്തിന്റെയും തൊടുപുഴ നഗരസഭയുടെയും അതിര്‍ത്തിയാണ് ഇവിടം. ഇല്ലിചാരിക്കു പുറമെ തൊടുപുഴ നഗരസഭയുടെ 30-ാം വാര്‍ഡിലുള്‍പ്പെടുന്ന പാറക്കടവ് മഞ്ഞുമാവ് പ്രദേശത്തും മുട്ടം മലങ്കര എസ്റ്റേറ്റിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മഞ്ഞുമാവ് ഭാഗത്ത് പുലിയെ കണ്ടതായി വിവരം ലഭിച്ചത്. പിന്നീട് മേഖലയില്‍ പരിശോധന…
Read Moreഗവിയിലേക്ക് കെഎസ്ആര്‍ടിസി ഉല്ലാസയാത്രകള്‍ നാളെ മുതല്‍
പത്തനംതിട്ട: ഗവി വിനോദ സഞ്ചാര മേഖലയിലേക്ക് വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങിയതോടെ കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജ് നാളെ പുനരാരംഭിക്കും. 31 വരെയുള്ള ഉല്ലാസപാക്കേജുകള് കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചു. നാളെ കൊട്ടാരക്കര, കോട്ടയം, താമരശേരി യൂണിറ്റുകള്‍ ഗവി ട്രിപ്പുകള്‍ നടത്തും. പത്തനംതിട്ട, തൊടുപുഴ യൂണിറ്റുകളില്‍ നിന്ന് വ്യാഴാഴ്ച സര്‍വീസുണ്ടാകും. പത്തനംതിട്ടയില്‍ നിന്നുള്ള പതിവ് ട്രിപ്പുകള്‍ക്ക് പുറമേയാണിത്. ഫോണ്‍: 974434803
Read Moreകോഴഞ്ചേരി പഴയ തെരുവിൽ സിഗ്നൽ ലൈറ്റ് കണ്ണടച്ചു; അപകടങ്ങൾ തുടർക്കഥ
കോഴഞ്ചേരി: തിരുവല്ല-കുമ്പഴ സംസ്ഥാനപാതയിലെ കോഴഞ്ചേരി പഴയതെരുവിലെ സിഗ്നല്‍ ലൈറ്റ് കണ്ണടച്ചിട്ട് ഇരുപത് ദിവസത്തിലേറെയായി. സിഗ്നല്‍ തെളിയാത്തതിനാല്‍ അപകടങ്ങൾ പെരുകുന്നു. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയും ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായി. വാഹനങ്ങള്‍ അപകടത്തിൽപെടുന്നത് സ്ഥിരം സംഭവമായിട്ടുണ്ട്. മുത്തൂറ്റ് ആശുപത്രി പടി വഴിയുള്ള വൺവേ റോഡിലൂടെ ടികെ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളാണ് പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത്. റോഡ് മുറിച്ചു കടന്ന് പഴയതെരുവിലൂടെ ജില്ലാ വ്യവസായ ഓഫീസിനു മുന്നിലൂടെയുള്ള ഇടവഴിയിലൂടെ പോകുന്ന വാഹനങ്ങളും അപകടത്തിൽപെടാറുണ്ട്. കോഴഞ്ചേരി പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കല്‍ 2017 ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴുവരെ ജംഗ്ഷനില്‍ നടത്തിയ നിരാഹാര സമരത്തെത്തുടര്‍ന്നാണ് എംപിയായിരുന്ന ആന്റോ ആന്റണി തന്റെ ആസ്തിവികസനഫണ്ടിലെ തുക ഉപയോഗിച്ച് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാമെന്നു പ്രഖ്യാപിക്കുകയും 2018-ല്‍ സിഗ്നല്‍ സ്ഥാപിക്കുകയും ചെയ്തത്. എന്നാല്‍, കഴിഞ്ഞ ദിവസമായി സിഗ്നല്‍ കണ്ണടച്ചിട്ടും അതു പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍…
Read More