പത്തനംതിട്ട: മെഴുവേലി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ 144 – ാം നന്പര് ബൂത്ത് പരിധിയില്‍ മരിച്ചു പോയയാളുടെ വോട്ട് മാറിചെയ്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ കുരുക്ക് മുറുകും. വാര്‍ഡ് മെംബറെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കുമെന്നും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് വാര്‍ഡ് മെംബര്‍ സി.എസ്. ശുഭാനന്ദനില്നിന്ന് ഇന്നലെ ഇലവുംതിട്ട എസ്എച്ച്ഒ വിശദമായി മൊഴിയെടുത്തു. മെംബറെ പ്രതിസ്ഥാനത്തുള്പ്പെടുത്താന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നിഗമനം. പരാതിക്കാരുടെ മൊഴി കൂടി ഇന്നു രേഖപ്പെടുത്തിയശേഷം ശുഭാനന്ദനെ ഒഴിവാക്കുന്നതു പരിഗണിക്കും. വ്യാജവോട്ട് രേഖപ്പെടുത്തിയ സംഭവത്തില്‍ വാര്‍ഡ് മെംബറെ പ്രതിയാക്കാനാകില്ലെന്ന നിയമോപദേശമാണ് പോലീസിനും ലഭിച്ചിട്ടുള്ളതെന്നു പറയുന്നു. തന്നെ പ്രതിയാക്കി കേസ് എടുത്ത നടപടിക്കെതിരേ വാര്‍ഡ് അംഗം ശുഭാനനന്ദന്‍ നിയമ നടപടികള്‍ ആരംഭിച്ചിരുന്നു. പരാതിക്കാര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയ്ക്ക് മെംബറെ പഴിചാരാനും ഗൂഢാലോചനക്കുറ്റം ചുമത്താനുമുള്ള നീക്കം ദുരുദ്ദേശപരമെന്ന ആരോപണം ഉയര്‍ന്നിരുന്നു.…
Read MoreCategory: Kottayam
കളിമണ്ണിനും അസംസ്കൃത വസ്തുക്കൾക്കും വിലവർധിച്ചു; കളിമണ്ണിൽ ജീവിതം മെനയാൻ ഇവർക്കാവുമോ ഇനിയും…?
വൈക്കം: മണ്‍പാത്ര നിർമാണ വ്യവസായം പ്രതിസന്ധിയിലായതിനെത്തുടർന്ന് മൺപാത്ര നിർമാണത്തിലേർപ്പെട്ട കുടുംബങ്ങളുടെ ജീവിതം വഴിമുട്ടുന്നു.കോവിഡില്‍ തകര്‍ന്നടിഞ്ഞതാണ് മണ്‍പാത്ര വ്യവസായം. മൺപാത്രം മെനയാനുള്ള കളിമണ്ണിനും പാത്രത്തിന് ഉറപ്പു ലഭിക്കാൻ കളിമണ്ണിൽ കലർത്തുന്ന പൊടിച്ചരലിനും വില വർധിച്ചതോടെ പല കുടുംബങ്ങളും കളിമൺ പാത്രനിർമാണം നിർത്തി. ആരോഗ്യ സംരക്ഷണത്തിന്മൺപാത്രങ്ങൾ ആരോഗ്യ സംരക്ഷണത്തിന് ഏറെ അഭികാമ്യമാണെങ്കിലും അസംസ്കൃത വസ്തുക്കളുടെ വില അധികരിച്ചതോടെ മൺപാത്രങ്ങൾക്ക് വില കൂട്ടാൻ മൺപാത്ര നിർമാതാക്കളും നിർബന്ധിതരായി. വൈക്കത്ത് വൈക്കപ്രയാറിലെ 35 കുടുംബങ്ങള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നുണ്ട്. മൺകുടം, മൺകൂജ, കറിച്ചട്ടി, ചെടിച്ചട്ടി തുടങ്ങിയവയ്ക്ക് ആവശ്യക്കാർ കുറഞ്ഞു. പാണ്ടിച്ചട്ടികളുടെ വരവും ഈ പരമ്പരാഗത മേഖലയ്ക്ക് തിരിച്ചടിയായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളു ചെത്തുന്ന തൊഴിലാളികൾ കള്ളുമാട്ടം വാങ്ങിയിരുന്നത് വൈക്കപ്രയാറിലും സമീപ സ്ഥലങ്ങളിലുമുള്ള മൺപാത്രനിർമാണ തൊഴിലാളികളിൽ നിന്നായിരുന്നു. കള്ളു ചെത്തു വ്യാപകമായി നടക്കുന്ന പാലക്കാട്ടും മറ്റും മറ്റു സ്ഥലങ്ങളിൽനിന്നും കള്ളുമാട്ടങ്ങളെത്തിയതോടെ വർഷങ്ങളായി ഈ…
Read Moreഎരുമേലി സർക്കാർ ആശുപത്രിയിൽ ഞായറാഴ്ച ചികിത്സയില്ല; ഉച്ചയ്ക്ക് മുമ്പേ ഗേറ്റ് പൂട്ടി സ്ഥലംവിട്ട് ഡോക്ടർമാരും ജീവനക്കാരും
എരുമേലി: രോഗങ്ങളും അപകടങ്ങളിലെ പരിക്കുകളുമായും എരുമേലി സർക്കാർ ആശുപത്രിയിൽ ഞായറാഴ്ച ചെന്നാൽ ചികിത്സയില്ല. പ്രതിദിനം ആയിരത്തോളം പേർ ചികിത്സ തേടി എത്തുന്ന ഈ ആശുപത്രിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് മുമ്പേ ഗേറ്റ് പൂട്ടി ഡോക്ടർമാരും ജീവനക്കാരും സ്ഥലംവിടും. പത്തനംതിട്ട ജില്ലയിലെ അറയാഞ്ഞിലിമണ്ണ് ഭാഗത്തു നിന്നുള്ളവരും എരുമേലി പഞ്ചായത്തിലെ നൂറുകണക്കിന് ആളുകളുമാണ് ചികിത്സ തേടി ഇവിടെ എത്തുന്നത്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുവിതരണ ദിവസങ്ങളാണെന്ന് പറഞ്ഞ് ഈ ദിവസങ്ങളിൽ മറ്റു ചികിത്സയ്ക്കായി എത്തുന്നവർക്ക് ചികിത്സ വൈകിപ്പിക്കുന്നുവെന്നും പരാതികളുണ്ട്. കെട്ടിടങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും കുറവായിരുന്ന ഈ ആശുപത്രിയുടെ തുടക്ക കാലത്ത് ഇവിടെ പ്രസവ ചികിത്സവരെയുണ്ടായിരുന്നു. മേഖലയിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടാകുമ്പോൾ പോസ്റ്റ്മോർട്ടം നടപടികളും ഇവിടെയാണ് അക്കാലത്ത് നടത്തിയിരുന്നത്. ആശുപത്രി വികസനത്തിനായി പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങൾ നിർമിച്ചതോടെ പ്രസവ ചികിത്സ ഉൾപ്പടെയുള്ള ചികിത്സകൾ നിലച്ചു.…
Read Moreതെരഞ്ഞെടുപ്പ് ആവേശം കഴിഞ്ഞു; ആവേശത്തിലെ രംഗണ്ണനെ കാണാനെത്തി ചാണ്ടി ഉമ്മനും ടീമും
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണാവാശേവും വോട്ടെടുപ്പും കഴിഞ്ഞ് ആവേശം സിനിമ കാണനെത്തി ചാണ്ടി ഉമ്മൻ എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും. ഇന്നലെ പാലായിലെ പുത്തേട്ട് തിയറ്ററിലെത്തിയാണു തെരഞ്ഞെടുപ്പിന്റെ മുൻനിരയിൽ പ്രവർത്തിച്ച സഹപ്രവർത്തകർക്കൊപ്പം ഫഹദ് ഫാസിലിന്റെ സിനിമയായ ആവേശം കാണാൻ എത്തിയത്. ഒരു മാസം നീണ്ടുനിന്ന പ്രചാരണത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ ഫ്രാൻസിസ് ജോർജിനു പുതുപ്പള്ളി മണ്ഡലത്തിൽ ഇളക്കി മറിച്ച പ്രചാരണമാണു ചാണ്ടി ഉമ്മനും കോൺഗ്രസ് പ്രവർത്തകരും നടത്തിയത്. തിയറ്ററുകളെ ഇളക്കി മറിച്ച സിനിമയാണ് ആവേശം. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം ഫഹദ് ഫാസിലും അൻവർ റഷീദുമാണ് നിർമിച്ചിരിക്കുന്നത്.
Read Moreവോട്ട് ചെയ്യാൻ ബംഗളൂരിവിൽ നിന്നെത്തിയ നഴ്സിംഗ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബംഗളൂരുവില്‍നിന്നെത്തിയ നഴ്സിംഗ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു, ഒരാള്‍ മരിച്ചു. ഒപ്പം യാത്രചെയ്ത സുഹൃത്തിനെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളൂപ്പറമ്പ് പാലത്തിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ നട്ടാശേരി മാവേലിപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന തൃപ്പാക്കല്‍ ടി.എസ്. അക്ഷയ്കുമാറാ (22) ണു മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാറമ്പുഴ റോസ് ചന്ദ്രന്റെ മകന് റോസ് മോഹന്‍ (21) മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണ്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. ബംഗളൂരുവില്‍ നഴ്സിംഗ് വിദ്യാര്‍ഥികളായ ഇരുവരും മണര്‍കാട്ടേക്ക് പോകുകയായിരുന്നു.തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നാട്ടിലെത്തിയതായിരുന്നു ഇരുവരും. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. തൃപ്പാക്കല്‍ സുഷീര്കുമാറിന്റെയും (കോട്ടയം ദേശാഭിമാനി മുന്‍ ജീവനക്കാരന്) ജയശ്രീയുടെയും മകനാണ് മരിച്ച അക്ഷയ്കുമാര്‍. സഹോദരന്: ടി.എസ്.…
Read Moreപോളയില്‍ കുടുങ്ങി പോളിംഗ്; ബോട്ടില്ലാത്തവര് വോട്ട് ചെയ്തില്ല
കോട്ടയം: പോളയില്‍ കുടുങ്ങി പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ വോട്ടര്‍മാര്‍. ബോട്ട് നീങ്ങില്ല, വള്ളം തുഴയാനുമാകില്ല എന്ന വിധം പോളം തിങ്ങിയതിനാൽ തിരുവാര്‍പ്പ്, അയ്മനം, കുമരകം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ നിരവധി വോട്ടര്‍മാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാനായില്ല. ചിലരൊക്കെ കിലോമീറ്ററുകള്‍ ചുറ്റിയാണ് വോട്ട് ചെയ്യാനെത്തിയത്. തണ്ണീര്‍മുക്കം ബണ്ട് തുറന്നിട്ടും പോളക്കെട്ട് വഴിമുടക്കുന്നതാണ് തീരദേശക്കാരുടെ ജീവിതം വഴിമുട്ടിക്കുന്നത്. മീനച്ചിലാറിന്റെ കൈവഴികളും ഇടത്തോടുകളുമെല്ലാം പൂര്‍ണമായി പോളയില്‍ പൊതിഞ്ഞിരിക്കുന്നു. ജലഗതാഗത വകുപ്പിന്റെ കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസ് പോളകാരണം നിര്‍ത്തിവച്ചതും വോട്ടിംഗിന് തിരിച്ചടിയായി. ചെറുബോട്ടുകളൊന്നും സര്‍വീസ് നടത്തുന്നില്ല. ചെറിയ എഞ്ചിന് ഘടിപ്പിച്ച വള്ളങ്ങള്‍ മീറ്ററുകള്‍ സഞ്ചരിക്കുമ്പോഴേക്കും യന്ത്രത്തില്‍ പോള കുടുങ്ങി യാത്ര മുടങ്ങും. പോള നീക്കം ചെയ്ത് യാത്ര തുടരാന്‍ ഏറെ സമയം വേണ്ടി വരും. കനത്ത ചൂടില്‍ വള്ളത്തില്‍ ഇരുന്ന് ക്ഷീണിതരായാണ് പലരും ബൂത്തുകളിലെത്തിയത്. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ജലഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന വോട്ടര്‍മാര്‍ പലരും വോട്ടവകാശം വിനിയോഗിച്ചില്ല.…
Read Moreഒരുമിച്ചിരുന്നു മദ്യപിച്ചശേഷം സുഹൃത്തിന്റെ മാല കവർന്നു; യുവാവ് അറസ്റ്റിൽ
ഈരാറ്റുപേട്ട: ഒരുമിച്ചിരുന്നു മദ്യപിച്ചശേഷം സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഈരാറ്റുപേട്ട മുരിക്കോലിൽ കുന്നുംപുറത്ത് വീട്ടിൽ കുഞ്ഞി മനാഫ് എന്ന് വിളിക്കുന്ന കെ.എ. മനാഫി (35) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കഴിഞ്ഞദിവസം തിടനാട് സ്വദേശിയായ യുവാവിനൊപ്പം അമ്പാറ ഭാഗത്തിരുന്നു മദ്യപിക്കുകയും തുടർന്ന് കഴുത്തിൽ കിടന്നിരുന്ന മാലയുമായി കടന്നുകളയുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്ഐ ജിബിൻ തോമസ്, അലക്സ്, സിപിഒമാരായ ശരത് കൃഷ്ണദേവ്, ജിനു ജി. നാഥ്, രാഹുൽ, രാജേഷ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. ഈരാറ്റുപേട്ട സ്റ്റേഷനിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് മനാഫ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ പോളിംഗ് ശതമാനത്തില്‍ ഇടിവ്
കോട്ടയം: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ പോളിംഗ് ശതമാനത്തിലുണ്ടായ വന്‍ ഇടിവ് മൂന്നു മുന്നണികളിലും ആശങ്കയും പ്രതീക്ഷയും ഉളവാക്കുന്നു. 75.41 ശതമാനത്തില്‍നിന്നു പത്തു ശതമാനത്തോളമാണ് ഇന്നലെയുണ്ടായ ഇടിവ്. 2019ല്‍ 12 ലക്ഷമായിരുന്നു വോട്ടുകള്‍ ഇപ്പോള്‍ 12.54 ലക്ഷമായി കോട്ടയം ലോക്സഭാസീറ്റില് വര്‍ധിച്ചിട്ടുണ്ട്. പ്രാഥമിക കണക്കുകള്‍ പ്രകാരം ഇത്തവണ നാലു ലക്ഷത്തോളം പേര് സമ്മതിദാനം വിനിയോഗിച്ചില്ലെന്നതാണ് വസ്തുത. 2019ല്‍ രണ്ടര ലക്ഷം പേരാണു വോട്ടുചെയ്യാതിരുന്നത്. കോട്ടയം ലോക്സഭാ മണ്ഡലപരിധിയിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും പോളിംഗ് നിരക്കില്‍ ശരാശരി 10 ശതമാനമാണു കുറവുണ്ടായത്. 10,728 പേരാണു വീട്ടില്‍ വോട്ടുചെയ്തത്. പോളിംഗ് ഡ്യൂട്ടിക്കാരുടെ പോസ്റ്റല്‍ വോട്ടുകൂടി നോക്കിയാലും ജനങ്ങളുടെ വോട്ടുവികാരം മാറിയിരിക്കുന്നു. കനത്ത ചൂടിനെ മാത്രം പഴിപറഞ്ഞിട്ടു കാര്യമില്ല. വോട്ടര്‍മാരില്‍ പ്രവാസികളുടെ ഓരോ വര്‍ഷവും എണ്ണം കൂടിവരികയാണ്. ചെറുപ്പക്കാരുടെ വിദേശകുടിയേറ്റം കോട്ടയത്ത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചുവെന്ന് തീര്‍ച്ച. പോളിംഗ് ശതമാനം കൂടിയാല്‍ യുഡിഎഫിനു…
Read Moreവോട്ട് ചെയ്യൂ, സൗജന്യനിരക്കിൽ ഹൗസ് ബോട്ട് യാത്ര ആസ്വദിക്കൂ…
കോട്ടയം: ലോകസഭ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നവർക്കു സബ്സിഡി നിരക്കിൽ കുമരകത്ത് ഹൗസ് ബോട്ട് യാത്ര ചെയ്യാൻ അവസരം. പാലാ സെന്റ് തോമസ് കോളജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷനാണു ബോട്ട് യാത്ര ഒരുക്കുന്നത്. ജില്ലായിൽ വോട്ട് ചെയ്തവർക്കു കുമരകത്ത് മൂന്നു മണിക്കൂർ യാത്ര ചെയ്യാം. 300 രൂപയാണ് ഫീസ്. യാത്രയിൽ ലഘുഭക്ഷണവും ഉണ്ടായിരിക്കും. വോട്ട് രേഖപ്പെടുത്തിയവർ ആധാർ കാർഡിന്റെ കോപ്പിയോടൊപ്പം പാർലമെന്റ് മണ്ഡലം, നിയോജക മണ്ഡലം, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി, വാർഡ്, ബൂത്ത്, ക്രമനന്പർ, വോട്ടു ചെയ്ത സമയം എന്നീ വിവരങ്ങളും ഫോൺനമ്പറും രേഖപ്പെടുത്തി പോസ്റ്റൽ അയച്ചു രജിസ്റ്റർ ചെയ്യണം. അവസാന തീയതി മേയ് 10. വിലാസം : ജയിംസ് പാമ്പയ്ക്കൽ, ജനറൽ സെക്രട്ടറി, സെന്റ് തോമസ് കോളജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ, അന്തീനാട് പി.ഒ, പാലാ. വിവരങ്ങൾക്ക്- 7907718634.
Read Moreതെരഞ്ഞെടുപ്പ് ചൂടിൽ കോട്ടയം; പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ടു മുതല്‍ നിയമസഭാ മണ്ഡലങ്ങളിലെ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. പാലാ- സെന്റ് വിന്‍സെന്റ് പബ്ലിക് സ്കൂള്‍, കടുത്തുരുത്തി- കുറവിലങ്ങാട് ദേവമാതാ കോളജ്, വൈക്കം- എസ്എംഎസ്എന്‍ എച്ച്എസ്എസ്, ഏറ്റുമാനൂര്‍- സെന്റ് അലോഷ്യസ് എച്ച്എസ്എസ് അതിരമ്പുഴ, കോട്ടയം- എംഡി സെമിനാരി എച്ച്എസ്എസ്, പുതുപ്പള്ളി- ബേക്കര്‍ മെമോറിയല്‍ ഗേള്‍സ് എച്ച്എസ്എസ് കോട്ടയം, ചങ്ങനാശേരി (മാവേലിക്കര മണ്ഡലം) എസ്ബിഎച്ച്എസ്എസ് ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി (പത്തനംതിട്ട മണ്ഡലം) സെന്റ് ഡൊമനിക്സ് എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ (പത്തനംതിട്ട മണ്ഡലം) സെന്റ് ഡൊമനിക്സ് കോളജ് കാഞ്ഞിരപ്പള്ളി. എന്നിവിടങ്ങളാണ് വിതരണ കേന്ദ്രങ്ങള്‍. പുലര്‍ച്ചെ തന്നെ ഇവിടെ ഉന്നത ഉദ്യോഗസ്ഥരെത്തി. രാവിലെ 11ന് പോളിംഗ് ബൂത്തിലേക്കുള്ള വാഹനങ്ങള്‍ ഉദ്യോഗസ്ഥരുമായി പുറപ്പെട്ടു. ബൂത്തുകളിലെത്തിയ ഉദ്യോഗസ്ഥര്‍ ബൂത്ത് ഒരുക്കുന്ന തിരിക്കലാണ്. 1,198 വോട്ടിംഗ് വിവി പാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുള്ളത്. 1,468 ബാലറ്റ് യൂണിറ്റുകളും…
Read More