കറുകച്ചാൽ: കോഴിയെ പിടിക്കാനെത്തിയ കുറുക്കൻ വീട്ടുടമ സ്ഥാപിച്ച കെണിയിൽപ്പെട്ടു. മൈലാടി തത്തക്കാട്ട് പുളിക്കൽ റെസൽ പി. ജോണിന്റെ വീട്ടിലെ കോഴിക്കൂടിനോടു ചേർന്നുള്ള കെണിയിലാണ് കുറുക്കൻ അകപ്പെട്ടത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കുറുക്കനും തെരുവുനായകളും റെസലിന്റെ അന്‍പതിൽപ്പരം കോഴികളെയാണു കടിച്ചുകൊന്നത്. ഇതോടെ കോഴിക്കുഞ്ഞുങ്ങളെ ഇടാനായി ഇരുന്പുവല കൊണ്ട് നിർമിച്ച കൂട് കെണിയാക്കി സ്ഥാപിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 7.30നു കോഴിക്കൂടിനു സമീപമെത്തിയ കുറുക്കൻ കെണിയിൽ അകപ്പെട്ടു. തുടർന്ന വിവരം പ്ലാച്ചേരി വനംവകുപ്പ് അധികൃതരെ അറിയിച്ചു. ഇന്നലെ അധികൃതരെത്തി കെണിയിൽ കുടുങ്ങിയ കുറുക്കനെ കൊണ്ടുപോയി.
Read MoreCategory: Kottayam
പ്രണയ ദിനത്തിൽ ഭർത്താവിന് കരൾ പകുത്ത് നൽകിയ പ്രവിജ ആശുപത്രിവിട്ടു; സുബീഷിന്റ ആരോഗ്യ നില സാധാരണ നിലയിലേക്ക്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ആദ്യ കരൾ മാറ്റ ശസ്ത്രക്രിയക്ക് കരൾ ദാനം ചെയ്ത തൃശൂർ വേലൂർ വട്ടേക്കാട്ടിൽ പ്രവിജ (34) ആശുപത്രി വിട്ടു. ഇന്നലെ വൈകുന്നേരമാണ് ആശുപത്രിയിൽ വിടുതൽ ലഭിച്ചത്. ഇവരുടെ ഭർത്താവ് സുബീഷ് (40) നാണ് പ്രവിജയുടെ കരൾ തുന്നിച്ചേർത്തത്. കഴിഞ്ഞ 14 ന് രാവിലെ ആറിന് ആരംഭിച്ച ശസ്ത്രക്രീയ രാത്രി 12 മണിയോടെയാണ് പൂർത്തീകരിച്ചത്. സുബീഷിന്റ ആരോഗ്യ നില വളരെവേഗം സാധാരണ നിലയിലേക്കു മടങ്ങിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച രാത്രി 11.30 ന് രണ്ടുപേരേയും അത്യാഹിത വിഭാഗത്തിലെ ഗ്യാസ്ട്രോ എൻട്രോളജി തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. ഇന്നലെ ആശുപത്രി വിട്ട പ്രവിജ ചികിത്സയുടെ ഭാഗമായി മെഡിക്കൽ കോളജിന് സമീപത്തെ വാടക വീട്ടിലേയ്ക്കാണ് പോയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ അറിയിച്ചു. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ.ആർ.എസ്. സിന്ധുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രീയ നടത്തിയത്.
Read Moreആശങ്കയിൽ രക്ഷിതാക്കൾ; യുക്രെയ്നിൽ കുടുങ്ങിയവരിൽ നിരവധി കടുത്തുരുത്തിക്കാരും
കടുത്തുരുത്തി: കടുത്തുരുത്തി മേഖലയിലെ നിരവധി കുട്ടികളാണ് യുക്രയ്നിൽ കുടുങ്ങിയിരിക്കുന്നത്. അവിടെ സുരക്ഷിതരാണെന്ന് കുട്ടികൾ പറയുന്നുണ്ടെങ്കിലും നാട്ടിലുള്ള രക്ഷിതാക്കൾ ആശങ്കയിലാണ്. മാഞ്ഞൂർ, കടുത്തുരുത്തി, വൈക്കം തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർഥികളാണ് യുക്രയ്നിൽ കുടുങ്ങിയിരിക്കുന്നത്.മലയാളികൾ കൂടുതലുള്ളത് കർഗീവ്, കിവ് തുടങ്ങിയ പ്രദേശങ്ങളിലാണ്. കുടുങ്ങിയവരിൽ മൂന്ന് മാസം മുൻപ് എംബിബിഎസ് പഠനത്തിനായി പോയവർ മുതൽ വർഷങ്ങൾക്കുമുന്‍പ് അവിടെ എത്തിയവർ വരെയുണ്ട്. കോതനല്ലൂർ നിരവത്ത് ആർഷ മോഹൻദാസ്, കാപ്പുന്തല സ്വദേശി പ്രതിഭ രാജൻ തുടങ്ങിയവർ അവിടെ കുടുങ്ങിയവരിൽപ്പെടും. കാപ്പുന്തല സ്വദേശിനി താമസിക്കുന്ന സ്ഥലത്ത് നിന്നാൽ ബോംബുകൾ പൊട്ടുന്ന ശബ്ദം കേൾക്കാമെന്ന് പ്രതിഭ വീട്ടുകാരോട് പറഞ്ഞതായി അച്ഛൻ രാജൻ പറഞ്ഞു. സർട്ടിഫിക്കറ്റും വസ്ത്രങ്ങളും എടുത്തുവെക്കാൻ യുക്രയ്നിലെ അധികൃതർ ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും കരുതിവെക്കാനും പറഞ്ഞെങ്കിലും ഇവർ സാധനം വാങ്ങാൻ എത്തിയപ്പോഴേക്കും കട കാലിയായിരുന്നു. കോതനല്ലൂർ സ്വദേശി ആർഷ താമസിക്കുന്ന സൗത്ത് ഈസ്റ്റ് യുക്രയ്നിൽ…
Read Moreപ്രായം എൺപത് കഴിഞ്ഞു; താളംതെറ്റിയ മനസുകളെ നെഞ്ചോടുചേർത്തു യാതൊരു പരിഭവവുമില്ലാതെ ചെല്ലമ്മ
കടുത്തുരുത്തി: മാനസിക അസ്വസ്ഥതയുള്ള അഞ്ചു മക്കളിൽ മൂന്നുപേർ മരണത്തിനു കീഴടങ്ങി. ശേഷിക്കുന്ന രണ്ടു മക്കളേയും നെഞ്ചോട് ചേർത്ത് പെറ്റമ്മ. മാഞ്ഞൂർ നടുപ്പറന്പിൽ പരേതനായ പുരുഷന്റെ ഭാര്യ ചെല്ലമ്മ (80) ആണ് താളം തെറ്റിയ മനസുമായി കഴിയുന്ന മക്കളുടെ പരിചരണത്തിനായി സ്വജീവിതം ഉഴിഞ്ഞുവച്ചത്. വാർധക്യത്തിൽ തണലാകേണ്ട മക്കളെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലും ചെല്ലമ്മ യാതൊരു പരിഭവവുമില്ലാതെ കാത്തു സംരക്ഷിക്കുന്ന കാഴ്ച ആരുടെയും കരളലിയിക്കുന്നതാണ്. ചെറുപ്പത്തിൽ മാനസിക ബുദ്ധിമുട്ടുകൾ ഒന്നുംതന്നെ കാണിക്കാതിരുന്ന മക്കൾ ക്രമേണ മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങുകയായിരുന്നു. സർക്കാരിൽനിന്നുള്ള ആനുകൂല്യങ്ങളും പരിസരവാസികൾ നൽകുന്ന സഹായത്താലുമാണ് ഇവരുടെ കുടുംബം കഴിഞ്ഞുപോരുന്നത്. ചെല്ലമ്മയുടെ ഭർത്താവ് പുരുഷൻ വർഷങ്ങൾക്കുമുന്‍പ് മരിച്ചു. മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന മക്കളായ ദാസും ബിജുവും വർഷങ്ങളുടെ വ്യത്യാസത്തിൽ പിന്നീട് മരിച്ചു. കഴിഞ്ഞദിവസം ചെല്ലമ്മയുടെ മൂന്നാമത്തെ മകനായ അജി (50) യും മരണത്തിനു കീഴടങ്ങി. മകൻ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം അമ്മയും…
Read Moreപോലീസിന്റെ ഡാറ്റാ ചോർത്തൽ; പോലീസുകാരൻ അനസിനെ പിരിച്ചുവിട്ടത് ഏറെനാളത്തെ നിരീക്ഷണത്തിനൊടുവിൽ
തൊടുപുഴ: കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽനിന്നും പിരിച്ചുവിട്ട സിവിൽ പോലീസ് ഓഫീസറിനെതിരെ നടപടിയുണ്ടായത് ഏറെനാളത്തെ നിരീക്ഷണത്തിനുശേഷം. മുന്‍പും പോലീസിന്റെ രഹസ്യവിവരങ്ങൾ ഇയാൾ ചോർത്തിയെന്ന സംശയത്തെത്തുടർന്ന് ഏറെനാളായി സ്പെഷൽ ബ്രാഞ്ചും ഇയാളെ നിരീക്ഷണത്തിലാക്കിയിരുന്നു. കരുതലെന്ന നിലയിൽ പോലീസ് ശേഖരിച്ച രാഷ്ട്രീയ നേതാക്കളുടെ വ്യക്തിവിവരങ്ങൾ എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തിനൽകിയ സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന പി.കെ. അനസിനെയാണ് ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസാമി ജോലിയിൽനിന്ന് പുറത്താക്കിയത്. ഡിസംബർ മൂന്നിന് വർഗീയത വളർത്തുന്ന രീതിയിൽ പ്രവാചകവിരുദ്ധ പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തൊടുപുഴയിൽ കെ എസ്ആർടിസി ഡ്രൈവറെ എസ്ഡിപിഐ പ്രവർത്തകർ അക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. മകൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വണ്ണപ്പുറം സ്വദേശിയുടെ മൊബൈലിലെ വാട്ട്സ്ആപ്പിലേക്ക് പോലീസിന്റെ ഒൗദ്യോഗിക ഡേറ്റാ ബേസിൽനിന്നുള്ള വ്യക്തിവിവരങ്ങൾ അനസ് അയച്ചതായി തൊടുപുഴ ഡിവൈഎസ്പി കെ. സദനാണ്…
Read Moreഈ നാട്ടില്‍ എങ്ങനെ ജീവിക്കും..? ലോറിയിൽനിന്ന് തുടർച്ചയായി മോഷണം; പരാതി നൽകി മടുത്ത് കുടുംബം; മോഷണംപോയത് മൂന്നര ലക്ഷം രൂപയുടെ ഉപകരണങ്ങൾ
തൊടുപുഴ: റോഡരികിൽ നിർത്തിയിട്ട നാഷണൽ പെർമിറ്റ് ലോറിയുടെ ചക്രങ്ങൾ ഉൾപ്പെടെ മോഷണം പോകുന്നതായി പരാതി. വെങ്ങല്ലൂർ – മങ്ങാട്ടുകവല നാലുവരി പാതയിൽ പാർക്കു ചെയ്തിരിക്കുന്ന ശ്രീപാർവതിയെന്ന ലോറിയിലാണ് തുടർച്ചയായി മോഷണങ്ങൾ നടന്നത്. ആദ്യം നടന്ന മോഷണത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വീണ്ടും രണ്ടുതവണകൂടി മോഷ്ടാക്കളെത്തി സ്റ്റിയറിംഗ് ഉൾപ്പെടെയുള്ളവ കടത്തിയത്. തൊടുപുഴ വെങ്ങല്ലൂർ ചേറാടിയിൽ പരേതനായ ഡി. സുരേഷിന്റെ വാഹനമാണ് ഇരുളിന്റെ മറവിൽ മോഷ്ടാക്കൾ പൊളിച്ചുകൊണ്ടു പോകുന്നത്. വാഹനത്തിൽനിന്നും മൂന്നര ലക്ഷം രൂപയുടെ ഉപകരണങ്ങൾ ഇതിനോടകം മോഷണം പോയെന്നാണ് കണക്ക്. വാഹന ഉടമയുടെ മരണത്തിനുശേഷം കടക്കെണിയിലായ കുടുംബം സംഭവത്തിൽ മൂന്നാംതവണയും പോലീസിൽ പരാതി നൽകി. ലോറി സർവീസ് നടത്തിയിരുന്ന സുരേഷിന് വർഷങ്ങൾക്കുമുന്‍പ് 12 ഓളം ലോറികളുണ്ടായിരുന്നു. എന്നാൽ സാന്പത്തികമായി തകർന്നതോടെ 2014ൽ വാങ്ങിയ ഒരു ലോറി മാത്രമാണുണ്ടായിരുന്നത്. ഇത് ഡ്രൈവർമാരെ വച്ചാണ് ഓടിച്ചിരുന്നത്. ഇതിനിടെ സുരേഷിന് കിഡ്നി സംബന്ധമായ…
Read Moreകൈക്കൂലി വാങ്ങുന്നവര്‍ കണ്ടുപഠിക്കണം..! സാധാരണക്കാര്‍ക്കു പരമാവധി സേവനങ്ങളെത്തിക്കുന്ന ഈ സര്‍ക്കാരുദ്യോഗസ്ഥനെ…. മനോജ് സാര്‍ സൂപ്പറാാാ…
മങ്കൊമ്പ്: മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ബി. മനോജ്കുമാറിനെ കാവാലത്തിന്റെ സ്വന്തം വില്ലേജ് ഓഫീസറെന്നാണ് നാട്ടുകാര്‍ വിശേഷിപ്പിക്കുന്നത്. സാധാരണക്കാര്‍ക്കു പരമാവധി സേവനങ്ങളെത്തിക്കുന്ന നല്ലൊരു സര്ക്കാരുദ്യോഗസ്ഥനെന്നതിനുപരി നാടിന്റെ വികസനവിഷയങ്ങളില്‍ കാട്ടുന്ന താത്പര്യമാണ് മനോജിനെ നാട്ടുകാര്‍ക്കു പ്രിയങ്കരനാക്കുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപനങ്ങളിലൊതുങ്ങാതെ കുട്ടനാട്ടിലെ സാധാരണക്കാരുടെ അതിജീവനത്തിനുതകുംവിധം യാഥാര്‍ഥ്യമാകണമെന്ന ആഗ്രഹത്തോടെയാണദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നാണ് സഹപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നത്. നിയന്ത്രിതപമ്പിംഗുപോലുള്ള പദ്ധതികള്ക്കനുകൂലമായി വില്ലേജ് ഓഫീസറെന്ന നിലയില്‍ നല്കിയ റിപ്പോര്‍ട്ടുകളും മറ്റും ഉദാഹരണമായവര്‍ എടുത്തുകാട്ടുന്നു. ഇക്കഴിഞ്ഞ നവംബറില്‍ എസി റോഡുള്‍പ്പെടെ കുട്ടനാട്ടിലെ മിക്കവാറും എല്ലാ റോഡുകളും വെള്ളത്തിലായപ്പോഴും കാവാലം പ്രദേശത്തെ പാടശേഖരങ്ങളില്‍ പമ്പിംഗ് നടത്തി റോഡുഗതാഗതം മുടങ്ങാതെ സംരക്ഷിച്ചതും മറ്റും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പാടശേഖരബണ്ടുകള് ബലപ്പെടുത്തി ആര്ബ്ലോക്ക്മോഡല് നിയന്ത്രിതപമ്പിംഗിലൂടെ വെള്ളക്കെട്ടുദുരിതങ്ങള് പരിഹരിക്കണമെന്നും പുരയിടങ്ങളിലൂടെ മാത്രം റോഡുനിര്മിക്കുന്നതു പ്രായോഗികമല്ലാത്തതിനാല്‍ തണ്ണീര്‍ത്തടനിയമത്തിന്റെ പേരില്‍ മുടങ്ങിക്കിടക്കുന്ന ട്രാക്ടര്റോഡുകളുടെ കാര്യം പുനഃപരിശോധിക്കണമെന്നുമൊക്കെ ശിപാര്‍ശചെയ്തുകൊണ്ട് ഇദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും ശ്രദ്ധനേടിയിരുന്നു. കാവാലം…
Read Moreഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർമാർക്കു നേരേ കുരുമുളക് സ്പ്രേ അടിച്ചവർ ചില്ലറക്കാരല്ല; ഒന്നാം പ്രതി ബാദുഷയെ കുടുക്കി പോലീസ്
കോട്ടയം: അർധരാത്രിയിൽ നഗരത്തിലെ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർമാർക്കു നേരെ കുരുമുളക് സ്പ്രേ അടിച്ച കേസിൽ രണ്ടാമത്തെ പ്രതിയക്കു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി. സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ കാരാപ്പുഴ കരയിൽ പതിനറിൽചിറ കൊച്ചുപറന്പിൽ ബാദുഷ (24)യെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾക്കൊപ്പം ആക്രമണത്തിൽ പങ്കാളിയായ സുഹൃത്ത് തിരുവാതുക്കൽ സ്വദേശി ശ്രീക്കുട്ടനെ യാണ് പിടികൂടാനുള്ളത്. ഇയാൾ ഒളിവിലാണ്. ഞായാറാഴ്ച രാത്രിയിലാണ് ഗുണ്ടാ സംഘം ഓട്ടോ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയത്. പരിക്കേറ്റ ഓട്ടോഡ്രൈവർമാരായ ബിൻഷാദ്, രാജു എന്നിവർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിലൂടെ ബൈക്കിൽ പോയ രണ്ടംഗ സംഘം അസഭ്യം വിളിച്ചശേഷം കടന്നു പോകുകയായിരുന്നു. ആരാടാ അസഭ്യം വിളിച്ചതെന്ന് ഓട്ടോ ഡ്രൈവർമാർ വിളിച്ചുചോദിച്ചതോടെ അക്രമി സംഘം ബൈക്ക് തിരിച്ച് ഓട്ടോ സ്റ്റാൻഡിൽ എത്തി.…
Read Moreവിദ്യാർഥികളെ ബസിൽ കയറ്റാത്ത ബസ് ഡ്രൈവറെ കൈയേറ്റം ചെയ്ത് എസ്എഫ്ഐ വിദ്യാർഥികൾ;ഇരുകൂട്ടർക്കെതിരേയും കേസെടുത്ത് പോലീസ്
തലയോലപ്പറന്പ്: വിദ്യാർഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ തലയോലപ്പറന്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് ഇന്നു കോട്ടയം- എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കിയിരിക്കുന്നത്. ബസ് ജീവനക്കാരെ മർദിച്ച വിദ്യാർഥികൾക്കെതിരേയും വിദ്യാർഥികളെ മർദിച്ച ബസ് ജീവനക്കാർക്കെതിരേയുമായി രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരം അഞ്ചിനു തലയോലപ്പറന്പ് നീർപ്പാറയിലാണ് സംഭവം. തലയോലപ്പറന്പ് ഡിബി കോളജിൽനിന്ന് ക്ലാസ് കഴിഞ്ഞ് ആവേ മരിയ ബസിൽ കയറിയ വിദ്യാർഥികൾക്ക് എസ്ടി നൽകാൻ വിസമ്മതിച്ച് ബസ് ജീവനക്കാർ വടകരയിൽ ഇറക്കിവിട്ടെന്ന് പറഞ്ഞാണ് സംഘർഷമുണ്ടായത്. അടിപിടിക്കിടയിൽ പരിക്കേറ്റ എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗം കിരണ്‍, യൂണിറ്റ് പ്രസിഡന്റ് ഷിഹാബ്, എംജി യുണിവേഴ്സിറ്റി മുൻ ചെയർമാനും ചെന്പ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അമൽ എന്നിവരെ വൈക്കം താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് ജീവനക്കാരായ മൂന്നുപേർ തലയോലപ്പറന്പ് ഗവണ്മെന്റ്…
Read Moreപെട്രോൾ പമ്പുകളിലും തട്ടുകടകളിലും കള്ളനോട്ടുകൾ കറങ്ങുന്നു; ഇത്തരം സ്ഥലങ്ങളിൽ നോട്ട് മാറുന്നതിന്റെ കാരണം ഇതാണ്…
കോട്ടയം: ജില്ലയിലെ വിവിധയിടങ്ങളിൽ കള്ളനോട്ടുകൾ വ്യാപകമാകുന്നു. പെട്രോൾ പന്പുകളിലും തട്ടുകടകളിലുമാണ് പലപ്പോഴും കള്ളനോട്ടുകൾ ലഭിക്കുന്നത്. ഒന്നും രണ്ടും കള്ളനോട്ടുകൾ മാത്രം ലഭിക്കുന്നതിനാൽ പലരും പരാതിപ്പെടുന്നില്ല. നോട്ടുകൾ വ്യാജമാണെന്ന് തിരിച്ചറിയുന്ന നിമിഷം തന്നെ അവ നശിപ്പിച്ചു കളയുകയാണ് ചെയ്യുന്നത്. ഇന്നലെ രാത്രിയിൽ തെള്ളകത്തുള്ള തട്ടുകടയിൽ 200 രൂപയുടെ കള്ളനോട്ടുകൾ ലഭിച്ചതാണ് ഒടുവിലത്തെ സംഭവം. തട്ടുകടയിൽ ഭക്ഷണം കഴിച്ചശേഷം ആരോ നല്‍കിയതാണ് 200 ന്റെ വ്യാജ നോട്ട്. ആരാണ് നല്‍കിയതെന്ന് കാര്യം കടക്കാർക്കും വ്യക്തമല്ല. ഒറിജിനൽ നോട്ട് പോലെ ദൃഢതയില്ലാത്ത ചെറിയ കളർ വ്യത്യാസം മാത്രമുള്ള നോട്ടാണ് കടയിൽ ലഭിച്ചത്. ഒറിജിനൽ നോട്ടിന്റെ രണ്ടു വശവും കളർ പ്രിന്റ് എടുത്ത് ചേർത്ത് ഒട്ടിച്ച നിലയിലയുള്ളതാണ് നോട്ട്. ഏതാനും ദിവസങ്ങൾക്കു മുന്‍പ് ജില്ലയിലെ ഒരു പെട്രോൾ പന്പിലും രാത്രിയിൽ 500 രൂപയുടെ കള്ളനോട്ടുകൾ ലഭിച്ചിരുന്നു. ഈ രണ്ടു നോട്ടുകളും സമാനമായ രീതിയിലാണ്…
Read More