പ്രണയ ദിനത്തിൽ ഭർത്താവിന് കരൾ പകുത്ത് നൽകിയ പ്രവിജ ആശുപത്രിവിട്ടു; സു​ബീ​ഷി​ന്‍റ ആ​രോ​ഗ്യ നി​ല സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ദ്യ ക​ര​ൾ മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് ക​ര​ൾ ദാ​നം ചെ​യ്ത തൃ​ശൂ​ർ വേ​ലൂ​ർ വ​ട്ടേ​ക്കാ​ട്ടി​ൽ പ്ര​വി​ജ (34) ആ​ശു​പ​ത്രി വി​ട്ടു.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ആ​ശു​പ​ത്രി​യി​ൽ വി​ടു​ത​ൽ ല​ഭി​ച്ച​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് സു​ബീ​ഷ് (40) നാ​ണ് പ്ര​വി​ജ​യു​ടെ ക​ര​ൾ തു​ന്നി​ച്ചേ​ർ​ത്ത​ത്.

ക​ഴി​ഞ്ഞ 14 ന് ​രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ച്ച ശ​സ്ത്ര​ക്രീ​യ രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. സു​ബീ​ഷി​ന്‍റ ആ​രോ​ഗ്യ നി​ല വ​ള​രെ​വേ​ഗം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കു മ​ട​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ബു​ധ​നാ​ഴ്ച രാ​ത്രി 11.30 ന് ​ര​ണ്ടു​പേ​രേ​യും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് മാ​റ്റി​യി​രു​ന്നു.

ഇ​ന്ന​ലെ ആ​ശു​പ​ത്രി വി​ട്ട പ്ര​വി​ജ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ലേ​യ്ക്കാ​ണ് പോ​യ​ത്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ഡോ​ക്ട​ർ അ​റി​യി​ച്ചു.

ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​ആ​ർ.​എ​സ്. സി​ന്ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് ശ​സ്ത്ര​ക്രീ​യ ന​ട​ത്തി​യ​ത്.

Related posts

Leave a Comment