കോട്ടയം: വൃദ്ധമാതാവിനെ മകൻ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. പേരൂർ മന്നാമലയിൽ വാടകയ്ക്കു താമസിക്കുന്ന മാളികപ്പുരയ്ക്കൽ ഷിബു(51)വാണ് മാതാവ് സുനന്ദയെ ചുറ്റികകൊണ്ട് തലയ്ക്കു അടിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തൃശൂർ സ്വദേശികളായ ഇവർ ജോലിയുടെ ഭാഗമായിട്ടാണ് ഇവിടെ വാടകയ്ക്കു താമസിക്കുന്നത്. കുടുംബ വഴക്കിനെത്തുടർന്നു ഷിബു ചുറ്റിക ഉപയോഗിച്ചു സുനന്ദയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടർന്ന് ഇയാൾതന്നെ ഏറ്റുമാനൂർ പോലീസിൽ സ്റ്റേഷനിൽ എത്തി വിവരമറിയിക്കുകയായിരുന്നു. തുടർന്നു പോലീസ് എത്തിയാണ് സുനന്ദയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയോട്ടിക് പൊട്ടലും തലയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവുമുള്ളതായി പോലീസ് പറഞ്ഞു.
Read MoreCategory: Kottayam
ബാങ്ക് വായ്പയെടുത്ത് കൊച്ചുവീട് നിർമിക്കുന്നതിനിടെ ഗോപിയെ ഭാഗ്യം കടാക്ഷിച്ചു! വിൻവിൻ ഭാഗ്യക്കുറിയുടെ 75ലക്ഷം കൂലിപ്പണിക്കാരന്
ചങ്ങനാശേരി: വിൻവിൻ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 75 ലക്ഷം രൂപ തൃക്കൊടിത്താനം മേച്ചേരിത്തറ ഗോപി(മധു)ക്ക് ലഭിച്ചു. 28ന് നറുക്കെടുത്ത ലോട്ടറിക്കാണ് ഗോപിക്ക് ഒന്നാംസമ്മാനം ലഭിച്ചത്. ചങ്ങനാശേരി ബിസ്മി ലോട്ടറി ഏജൻസിയുടെ സബ് ഏജൻസിയായ തൃക്കൊടിത്താനം കോട്ടമുറി മാജിക്ക് ലക്കി സെന്ററിൽനിന്നും എടുത്തു വില്പന നടത്തിയ ഡബ്ല്യുഎക്സ് 358520 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം നറുക്കുവീണത്. കൂലിപ്പണി ചെയ്താണ് ഗോപി കുടുംബം പുലർത്തുന്നത്. ബാങ്ക് വായ്പയെടുത്ത് കൊച്ചുവീട് നിർമിക്കുന്നതിനിടെയാണ് ഗോപിയെ ഭാഗ്യം കടാക്ഷിച്ചത്. നറുക്കുവീണ ടിക്കറ്റ് ഗോപി തൃക്കൊടിത്താനം സഹകരണബാങ്കിൽ ഏൽപ്പിച്ചു.
Read Moreഅപകടത്തിന്റെ വക്കിൽനിന്ന് ഒരു പോറൽ പോലുമില്ലാതെ ജീവിതത്തിലേക്ക് തിരികെയെത്തി! രക്ഷകരായി നാടും ഫയർഫോഴ്സും; നന്ദിയോടെ സജി
എരുമേലി: അപകടത്തിന്റെ വക്കിൽനിന്ന് ഒരു പോറൽ പോലുമില്ലാതെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച അഗ്നിശമന സേനയോടും നാട്ടുകാരോടും അകമഴിഞ്ഞ നന്ദി പറയുകയാണ് മണങ്ങല്ലൂർ പന്നഗത്തിങ്കൽ സജി (47). ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. വീട്ടുമുറ്റത്തെ റംബുട്ടാൻ മരത്തിന്റെ ചില്ലകൾ വെട്ടിനീക്കാൻ കയറിയതായിരുന്നു സജി. മരക്കൊമ്പുകൾ വെട്ടുന്നതിനിടെ കണ്ണുകളിൽ ഇരുട്ടുകയറുന്നതുപോലെ തോന്നി. അതോടെ ബോധക്ഷയത്തിലേക്കെത്തി. ബോധരഹിതനായി മയങ്ങുമ്പോഴും സജി മരത്തിൽ നിന്നു പിടിവിട്ടിരുന്നില്ല. താഴെ നിന്നവർ അലമുറയിട്ടതോടെ അയൽവാസികളും നാട്ടുകാരും ഓടിക്കൂടി. രണ്ടുപേർ മരത്തിൽ കയറി ഒരു മുണ്ട് ഉപയോഗിച്ച് സജിയെ താഴെ വീഴാതിരിക്കാൻ മരത്തിൽ ചുറ്റിക്കെട്ടി. ഇതിനിടെ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് അംഗങ്ങൾ വലയിൽ സജിയെ ഇരുത്തി താഴെയിറക്കി. ഇതിനിടെ ഇടയ്ക്ക് സജിയുടെ ബോധം തെളിഞ്ഞെങ്കിലും വീണ്ടും ബോധരഹിതനായി. ഇതുമൂലം ഏറെ ശ്രമകരമായാണ് സജിയെ താഴെ എത്തിക്കാനായത്. അവശ നിലയിലായിരുന്ന സജിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക…
Read Moreബൈക്കിലെത്തി വഴിചോദിച്ചാൽ..! അടൂരിൽ കാൽ നടയാത്രക്കാരായ സ്ത്രീകളെ ആക്രമിച്ച് മാല പറിക്കുന്ന സംഘം വ്യാപകം; ഇന്നലെ കൊണ്ടുപോയത് 4 പവന്റെ മാല
അടൂർ: കാൽനടയാത്രക്കാരായ സ്ത്രീകളെ ആക്രമിച്ച് കഴുത്തിൽ കിടന്ന സ്വർണമാല അപഹരിക്കുന്ന ബൈക്ക് സംഘങ്ങൾ വ്യാപകം. കഴിഞ്ഞദിവസം അടൂർ, പന്തളം, കോന്നി എന്നിവിടങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടു. ഒറ്റയ്ക്കും രണ്ടുപേരും ചേർന്നാണ് ബൈക്കിലെത്തുന്നത്. ഒറ്റപ്പെട്ട വഴികളിലൂടെ നടക്കുന്നവരെയാണ് ഏറെയും ഇവർ ലക്ഷ്യംവയ്്ക്കുന്നതെങ്കിലും പ്രധാന നിരത്തുകളിലും മാല അപഹരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ അടൂർ വെള്ളക്കുളങ്ങര കനാൻ നഗറിൽ ജോജി ആൽഫ്രഡിന്റെ കഴുത്തിൽ കിടന്ന നാലര പവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്. രാവിലെ 10.45നായിരുന്നു സംഭവം. പള്ളിയിൽ പോയി മടങ്ങവെ മണക്കാലായ്ക്കുള്ള വഴി ചോദിക്കാനെന്ന വ്യാജേന എത്തി മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. അടൂർ പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ നിരവധി മോഷണക്കേസുകളിലെ പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം വിവരമറിഞ്ഞപ്പോൾ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നേരത്തെ മാല പൊട്ടിച്ച് കടന്ന കേസിൽ പെട്ടിരുന്നവരെ സംബന്ധിച്ചും പരിശോധന നടത്തുന്നുണ്ട്. ഇൻസ്പെക്ടർ…
Read Moreആകാശപാത പൊളിച്ചു മാറ്റും? കോട്ടയത്തെ ആകാശപാതയുടെ നിർമാണം അന്വേഷിക്കാൻ വിജിലൻസ്
കോട്ടയം: മനോഹരമായിരുന്ന ശീമാട്ടി റൗണ്ടാന പൊളിച്ചു നീക്കി കെട്ടിപ്പൊക്കിയ ആകാശപാതയുടെ നിർമാണം അന്വേഷിക്കാൻ ഒടുവിൽ വിജിലൻസും എത്തി. ആകാശപാതയുമായി ബന്ധപ്പെട്ട് 2020ലുണ്ടായ പരാതിയിലാണ് അന്വേഷണവും പരിശോധനയും. പരാതിയുടെ അടിസ്ഥാനത്തിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥരും വിജിലൻസിന്റെ നിർദേശാനുസരണമെത്തിയ പൊതുമരാമത്ത് വകുപ്പ് സംഘവുമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. സംഘം പാതയുടെ അളവെടുത്തു. ഇതിനിടിയൽ ആകാശപാത പൊളിച്ചു മാറ്റുന്ന കാര്യം ആലോചനയിലാണ് റോഡ് സുരക്ഷ അതോറിട്ടി. ആകാശപാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ നിർമാണം ആരംഭിച്ചെന്നാണ് പരാതി. പാതയുടെ രൂപരേഖ പ്രകാരം നഗരസഭ ഓഫീസിനു മുന്പിലും ബേക്കർ ജംഗ്ഷനിലേക്കുള്ള റോഡിലും ടെബിൾ റോഡിലും ശാസ്ത്രി റോഡിലുമാണ് ലിഫ്റ്റ് വിഭാവനം ചെയ്തിട്ടുള്ളത്. നഗരസഭയുടെ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ സ്ഥലം കിട്ടിയിട്ടില്ല. ഇക്കാര്യത്തിൽ അവ്യക്തത തുടരുകായണ്. 2016ലാണ് ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. കിറ്റ്കോയ്ക്കായിരുന്നു നിർമാണ ചുമതല. ഭരണം മാറിയതോടെ നിർമാണവും നിലച്ചു. 2019ൽ ഗാന്ധിസ്മൃതി…
Read Moreലോകത്ത് എവിടെയൊക്കെ പ്രാവുകളുണ്ടോ അവയുടെ അടുക്കലേക്ക് മനസുകൊണ്ട് പറന്നെത്തും! പ്രാവുകളുടെ തോഴനായി ഷൈജു
രാജകുമാരി: ലോകത്ത് എവിടെയൊക്കെ പ്രാവുകളുണ്ടോ അവയുടെ അടുക്കലേക്ക് മനസുകൊണ്ട് പറന്നെത്തുകയാണ് രാജകുമാരി സ്വദേശി ഷൈജു പീറ്റർ. പ്രാവുകളോട് വിദ്യാർത്ഥിയായിരിക്കെ തോന്നിയ ഇഷ്ടമാണ് ഇപ്പോൾ മുപ്പതിൽപരം വ്യത്യസ്തയിനം പ്രാവുകളുടെ പരിപാലകനായി ഷൈജുവിനെ മാറ്റിയത്. നാടൻ ഇനങ്ങൾ ഉൾപ്പെടെ വിദേശ ഇനം പ്രാവുകളും ഷൈജുവിന്റെ കൂട്ടിലുണ്ട്. ജോഡിക്ക് 7000 രൂപാ വരെ വിലയുള്ള ബ്യൂട്ടി ഹോമർ, ഓസ്ട്രേലിയൻ, സിറാസ് , മൂവായിരം രൂപാ വരെ വിലയുള്ള മുഖി-രാജസ്ഥാൻ , ലാഹോറി, ബർപ്പൻ, ഫാന്റേൽ – അമേരിക്ക തുടങ്ങിയ ഇനങ്ങളാണ് ഇപ്പോഴുള്ളത്. പ്രാവുകൾക്ക് മുട്ടയിടുന്നതിനും അവ വിരിയിച്ചെടുക്കുന്നതിനും ഷൈജുവിന്റെ കൂട്ടിൽ പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചിട്ടയായ രീതിയിൽ ഭക്ഷണവും പ്രതിരോധ മരുന്നുകളും നൽകി വളരെ ശ്രദ്ധയോടെയാണ് ഇവയെ വളർത്തുന്നത്. തിന, ചോളം , നെൽ കതിർ ,അരി എന്നിവ പൊടിയാക്കിയാണ് ഇവക്ക് നൽകുന്നത്. വൈകുന്നേരം പ്രാവുകളെ പുറത്തിറക്കി അൽപ്പനേരം ഉല്ലസിക്കാൻ വിടും.…
Read Moreഇടുക്കിയില് ഇടുക്കിയില് ജന്മദിന ആഘോഷത്തിനെത്തിയത് ഒന്പത് പേര്! ഇടുക്കി ജലാശയത്തിൽ വീണ് പ്ലസ്ടു വിദ്യാർഥിനി മരിച്ചു; ആറു പെണ്കുട്ടികളെ രക്ഷിച്ചു
കട്ടപ്പന: പ്ലസ്ടു വിദ്യാർഥിനി ഇടുക്കി ജലാശയത്തിൽ കാൽവഴുതിവീണു മരിച്ചു. ജന്മദിന ആഘോഷത്തിനെത്തിയ ഒൻപതംഗ സംഘത്തിലെ കാക്കനാട് പനച്ചിക്കൽ ഷാജഹാന്റെ മകൾ പ്ലസ്ടു വിദ്യാർഥിനി ഇഷാ ഫാത്തിമ (17) യാണ് മരിച്ചത്. ഇഷയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജലാശയത്തിൽ വീണുപോയ ആറുപേരെ രക്ഷപ്പെടുത്തി. എറണാകുളം സ്വദേശിയായ സനലിന്റെ മകളുടെ ജന്മദിനാഘോഷത്തിന് ഒപ്പം പഠിക്കുന്ന അഞ്ച് കുട്ടികളും രണ്ടു കുട്ടികളുടെ സഹോദരിമാരും ഒരു കുട്ടിയുടെ സഹോദരനും ഉൾപ്പെടെ ഒൻപത് പേരാണ് എത്തിയത്. എല്ലാവരും വെള്ളത്തിലിറങ്ങി നിൽക്കുന്നതിനിടെ ഒരു പെണ്കുട്ടി കാൽവഴുതി ജലാശത്തിലേക്ക് വീണു. ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും ജലാശയത്തിൽ വീഴുകയായിരുന്നു. കരച്ചിലും ബഹളവും കേട്ട് ഓടി എത്തിയ അഭിലാഷ് വെള്ളത്തിലേക്കു ചാടി ആറു പെണ്കുട്ടികളെ രക്ഷിച്ചു. എല്ലാവരെയും രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു ആളുടെ എണ്ണമെടുത്തപ്പോഴാണ് ഇഷാ ഫാത്തിമയെ കാണ്മാനില്ലെന്ന് അറിയുന്നത്. തുടർന്ന് അഭിലാഷ് ജലാശയത്തിൽ മുങ്ങിത്തപ്പിയെങ്കിലും കിട്ടിയില്ല. കൂട്ടകരച്ചിൽ…
Read Moreകഞ്ചാവു ലഹരിയിൽ യുവാവും വീട്ടമ്മയും ഹോം സ്റ്റേയിൽ; ഇവരിൽ നിന്ന് കഞ്ചാവോ മറ്റു ലഹരി വസ്തുക്കളോ കണ്ടെത്താനായില്ലെന്ന് പോലീസ്
കുമരകം: കവണാറ്റിൻ കരയ്ക്കു സമീപമുള്ള ഹോം സ്റ്റേയിലെ മുറിയിൽ കഞ്ചാവ് ഉപയോഗിക്കുന്നതായി കണ്ടെത്തിയ യുവാവിനും വീട്ടമ്മയ്ക്കും എതിരെ കുമരകം പോലീസ് കേസെടുത്തു. മണ്ണഞ്ചേരി നവാബ് മൻസിൽ നവാബ്, കോട്ടയം സ്വദേശിനിയും ഒരു കുട്ടിയുടെ മാതാവുമായ വീട്ടമ്മയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയെങ്കിലും ഇവരിൽ നിന്ന് കഞ്ചാവോ മറ്റു ലഹരി വസ്തുക്കളോ കണ്ടെത്താനായിട്ടില്ലെന്ന് കുമരകം എസ്എച്ച്ഒ ബിൻസ് ജോസഫ് പറഞ്ഞു. ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു കഞ്ചാവ് ലഹരിയിലായിരുന്ന ഇരുവരേയും ഹോം സ്റ്റേയിൽനിന്നും പോലീസ് പിടികൂടിയത്
Read Moreസഹപാഠികൾ ആശങ്കയുടെ മുൾമുനയിൽ; നാട്ടിലെത്തിയെങ്കിലും ഐറിന്റെ ആശങ്ക ഒഴിയുന്നില്ല
രാജു കുടിലിൽ ഏറ്റുമാനൂർ: യുക്രെയ്നിൽ തന്റെ സഹപാഠികൾ ആശങ്കയുടെ മുൾമുനയിലാണ്. അവരിൽ പലരും ബങ്കറിൽ അഭയം തേടിയിരിക്കുന്നു. ഏത് നിമിഷവും യുദ്ധത്തിന്റെ കെടുതികൾ നേരിടേണ്ടി വന്നേക്കാമെന്ന ഭീതിയിൽ തന്റെ സഹപാഠികൾ കഴിയുന്നതിന്റെ ആശങ്കയിലാണ് ഐറിൻ. യുദ്ധത്തിനു മുന്പേ നാട്ടിലെത്തിയെങ്കിലും ആ മനസിലെ കനലടങ്ങുന്നില്ല. അതിരന്പുഴ ശ്രീകണ്ഠമംഗലം മൂലേക്കരിയിൽ ജോയിസ് ആൻഡ്രൂസിന്റെയും മായയുടെയും മകൾ ഐറിൻ ജോയിസ് യുക്രെയ്നിൽ പൊൾട്ടാവ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ്. യുദ്ധമുണ്ടായേക്കാമെന്ന സൂചന കണ്ടുതുടങ്ങിയപ്പോൾ തന്നെ പിതാവ് ജോയിസ് മകളെ നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഐറിൻ നാട്ടിലെത്തി. ഐറിന്റെ ബാച്ചിൽ തന്നെ ഇരുപതോളം മലയാളികളുണ്ട്. ബാച്ചിൽ ബഹുഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഐറിൻ അല്ലാതെ മറ്റാരും നാട്ടിലേക്ക് പോന്നിട്ടില്ല. ഐറിൻ പോരുന്പോൾ യുദ്ധത്തിന്റെ യാതൊരു സൂചനകളും പൊൾട്ടാവയിൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ സ്ഥിതി മാറി. റഷ്യൻ സേന വളഞ്ഞിരിക്കുന്ന കീവിൽ…
Read Moreമണിപ്പുഴയിൽ പിടിച്ചെടുത്ത മീനുകൾക്ക് മാസങ്ങളുടെ പഴക്കം; ഇവിടുന്ന് വാങ്ങിയ മീൻ പാകം ചെയ്യുമ്പോൾ മാംസത്തിന് കറുത്ത നിറവും പതയും വരുന്നതായി നാട്ടുകാർ
കോട്ടയം: ജില്ലയിൽ മീൻ പരിശോധന കർശമാക്കുന്നു. ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ കലർത്തിയ മത്സ്യം വലിയ തോതിൽ വിപണിയിലെത്തുന്നതോടെ പരിശോധന വീണ്ടും കർശനമാക്കിയിരിക്കുകയാണ് അധികൃതർ. ഇന്നലെ നടത്തിയ പരിശോധനയിൽ മണിപ്പുഴയിൽ റോഡരികിലെ രണ്ടു മീൻകടകളിൽനിന്നു പുഴകിയ നൂറു കിലോയിലധികം വരുന്ന മീൻ പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും കോട്ടയം നഗരസഭയും ചേർന്നു നടത്തിയ സംയുക്ത പരിശോധയിലാണു പഴകിയ മീൻ പിടിച്ചെടുത്തത്. പുലർച്ചെ അഞ്ചോടെ നടത്തിയ പരിശോധനയിലാണു കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പഴകിയമീൻ പിടികൂടിയത്. മുന്പ് ഓപ്പറേഷൻ സാഗർ റാണി എന്ന പേരിൽ പരിശോധന നടത്തി പഴകിയ മത്സ്യം കണ്ടെത്തി നശിപ്പിക്കുകയും ശക്തമായ ശിക്ഷാ നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. മണിപ്പുഴയിൽ പിടിച്ചെടുത്ത മീനിനു മാസങ്ങൾ പഴക്കമുണ്ടെന്നാണു പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്നു കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതല വഹിക്കുന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ അലക്സ് കെ. ഐസക്ക് പറഞ്ഞു. മണിപ്പുഴയിലെ…
Read More