കോട്ടയം: പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ വനിതാ പോലീസുകാരി അഡീഷണൽ എസ്ഐയെ മർദിച്ച സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മൊബൈൽ ഫോണിൽ അശ്ലീലസന്ദേശം അയച്ചതിനെ ചൊല്ലിയാണു വനിത പോലീസുകാരി അഡീഷണൽ എസ്ഐയെ മർദിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു കൈയാങ്കളി. ഏതാനും ദിവസങ്ങളായി സ്റ്റേഷനിൽ ഇതുസംബന്ധിച്ചുള്ള ചർച്ച സജീവമാണ്. കുറച്ചു ദിവസങ്ങൾക്കു മുന്‍പായിരുന്നു തർക്കങ്ങളുടെ തുടക്കം. വനിത പോലീസുകാരിയുടെ വാട്ട്സ്ആപ്പിലേക്ക് അഡീഷണൽ എസ്ഐ അശ്ലീല സന്ദേശം അയയ്ക്കുകയായിരുന്നു. ഇതേത്തുടർന്നു സ്റ്റേഷനിൽ എത്തിയ വനിത പോലീസുകാരി അഡീഷണൽ എസ്ഐയുമായി തർക്കമുണ്ടാകുകയും സഹപ്രവർത്തകർ ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിക്കുകയും ചെയ്തതാണ്. ഞായാറഴ്ച ഇതേചൊല്ലി വീണ്ടും തർക്കമുണ്ടാകുകയും വനിത പോലീസുകാരി അഡീഷണൽ എസ്ഐയെ മർദിക്കുകയുമായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ജില്ലാ പോലീസ് ചീഫ് ഡി. ശില്പ അന്വേഷണത്തിന് ഉത്തരവിട്ടു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ട് ജില്ലാ പോലീസ്…
Read MoreCategory: Kottayam
വെള്ളിക്കടകളുടെ പൂട്ടു പൊളിക്കുന്നത് തങ്കച്ചന് ഒരു ത്രില്ലാ..! ചങ്ങനാശേരിയിൽനിന്ന് മോഷ്ടിച്ച രണ്ടുകിലോ വെള്ളി ആഭരണങ്ങൾ കണ്ടെടുത്തത് കണ്ണൂരിൽനിന്ന്
ചങ്ങനാശേരി: ചങ്ങനാശേരിയിൽ നിന്നും മോഷണംപോയ വെള്ളി ആഭരണങ്ങൾ കണ്ണൂരിലുള്ള വെള്ളിക്കടയിൽ നിന്നും കണ്ടെടുത്തു. രണ്ടുകിലോ വെള്ളി ആഭരണങ്ങളാണ് ചങ്ങനാശേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. മാർക്കറ്റ് റോഡിലുള്ള ആലുക്കൽ, ഐശ്വര്യ ജൂവലറികളിൽ നിന്നും രണ്ടുലക്ഷത്തോളം രൂപയുടെ വെള്ളി ആഭരണങ്ങളാണ് കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനു മോഷണം പോയത്. മോഷണ കേസിൽ റിമാൻഡിലായ കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് തെക്കേമുറിയിൽ തങ്കച്ചൻ(54), ഇയാൾ സ്വർണം കൈമാറിയ കണ്ണൂർ സ്വദേശി സുരേഷ്(42)എന്നിവരെ കസ്റ്റഡിയിൽ വാങ്ങി കണ്ണൂരിൽ എത്തിച്ചാണ് മോഷണമുതൽ പോലീസ് കണ്ടെടുത്തത്. തിരികെ എത്തിച്ച പ്രതികളെ വീണ്ടും ജയിലിലേക്കു മാറ്റി. വെള്ളിക്കടകളുടെ പൂട്ടു പൊളിക്കുന്നത് പ്രതി തങ്കച്ചന് ത്രില്ലാണെന്നാണ് പോലീസ് പറയുന്നത്. കണ്ണൂരിൽ നിന്നും ട്രെയിൻ മാർഗമോ ബസിലോ കോട്ടയത്തോ ചങ്ങനാശേരിയിലോ ഇറങ്ങുന്ന തങ്കച്ചൻ മോഷ്ടിക്കാൻ പറ്റുന്ന വ്യാപാര സ്ഥാപനങ്ങൾ പകൽ കണ്ടുവയ്ക്കും. രാത്രി ഒന്നിനും പുലർച്ചെ മൂന്നിനും ഇടയിൽ മോഷ്ടിച്ച് ട്രെയിനിലോ കെഎസ്ആർടിസി…
Read Moreകെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത് വയോധികന്! രൂക്ഷമായ പ്രതികരണവുമായി പെണ്‍കുട്ടി; ഒടുവില്‍…
കോട്ടയം: കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരിയായ പെണ്‍കുട്ടിയെ ശല്യം ചെയ്ത വയോധികനെതിരേ രൂക്ഷമായ പ്രതികരണവുമായി പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ പ്രതികരണത്തിനൊപ്പം ചേർന്ന യാത്രക്കാരും, കെഎസ്ആർടിസി ജീവനക്കാരും ചേർന്ന് ബസ് പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തി ശല്യക്കാരനെ പോലീസിനു കൈമാറി. മദ്യലഹരിയിലായിരുന്ന വയോധികനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു. ഇന്നു രാവിലെ പത്തിനു ചിങ്ങവനത്തു വച്ചായിരുന്നു സംഭവം. അടൂരിൽ നിന്നും കോട്ടയത്തിനു വരികയായിരുന്നു കെഎസ്ആർടിസി ബസിനുള്ളിലുണ്ടായിരുന്ന വയോധികൻ യാത്രക്കാരിയായ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു. തുടർന്ന്, പെണ്‍കുട്ടി പ്രതികരിച്ചു. ഇതോടെ ഇയാൾ പെണ്‍കുട്ടിക്കെതിരേ തിരിഞ്ഞു. തുടർന്നാണ്, യാത്രക്കാരും ബസ് ജീവനക്കാരും ശല്യക്കാരനെതിരെ പ്രതികരിച്ചത്.
Read Moreശരീരവും മനസും ഒന്നു തണുപ്പിക്കാം… തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും തണ്ണീർ മത്തനുകൾ എത്തിത്തുടങ്ങി
കോട്ടയം: വേനൽ ചൂടിൽ വെന്തുരുകുന്നതിനിടയിൽ ശരീരവും മനസും ഒന്നു തണുപ്പിക്കാൻ തണ്ണീർമത്തനുകൾ എത്തി. ജലാംശം കൂടുതലുള്ള പഴം എന്ന നിലയിലാണ് തണ്ണീർമത്തന്‍ പ്രിയമേറിയിരിക്കുന്നത്. ഓറഞ്ച് ഉൾപ്പെടെയുള്ള പഴങ്ങളുടെ സീസണ് അവസാനിക്കാറായതും തണ്ണീർമത്തനുകൾക്ക് ഡിമാൻഡ് ഏറി. തമിഴ്നാട്ടിൽനിന്നുമാണു വ്യാപകമായി തണ്ണീർമത്തൻ എത്തിയിരിക്കുന്നത്. നാംധാരി എന്ന പേരിലുള്ള വലിപ്പം കൂടിയ, ഇളം പച്ച നിറത്തിലുള്ള തണ്ണീർമത്തനുകൾക്കാണ് ആവശ്യക്കാരേറെ. ഇവ പോഷകത്തിലും മധുരത്തിലും മെച്ചമാണെന്നും കച്ചവടക്കാർ അവകാശപ്പെടുന്നു. 30 രൂപയാണ് കിലോയ്ക്ക് ഇതിന്റെ വില. കർണാടകയിൽനിന്നുമുളള കിരണ്‍ തണ്ണിമത്തനും എത്തിയിട്ടുണ്ട്. വലിപ്പം കുറഞ്ഞ തണ്ണിമത്തനുകളാണു കിരണ്‍. ഇതിനു 40 രൂപയാണ് വില. മഞ്ഞനിറത്തിലുള്ള തണ്ണിമത്തനുമുണ്ട്. വേനൽ ചൂടിൽനിന്നും രക്ഷ നേടാൻ തണ്ണിമത്തൻ ആളുകൾ കൂടുതലായി വാങ്ങുന്നതോടെ വ്യാപാരികളുടെ ഉള്ളവും കുളിരണിഞ്ഞിരിക്കുകയാണ്.
Read Moreപ്രതിക്ക് ഖജനാപ്പാറയിൽ രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു! പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു വന്ന മധ്യപ്രദേശ് സ്വദേശിയെ പിടികൂടി
നെടുങ്കണ്ടം: ഛത്തീസ്ഗഡിൽനിന്നും പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്ന മധ്യപ്രദേശ് സ്വദേശിയായ യുവാവ് പിടിയിൽ. മധ്യപ്രദേശിലെ ഡിപ്ഡോരി ജില്ലക്കാരനായ ഹനുമന്ത് ലാൽ പരസ്തെ(25)യെയാണ് ഛത്തീസ്ഗഡിൽ നിന്നും എത്തിയ പൊലീസ് നെടുങ്കണ്ടം പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. 2019 ലാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്നത്. തുടർന്ന് ഇരുവരും ജില്ലയിലെ വിവിധ ഏലത്തോട്ടങ്ങളിൽ ജോലിചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഛത്തീസ്ഗഡിലെ കുക്ദൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ജില്ലയിൽ ഉള്ളതായി വിവരം ലഭിച്ചു. തുടർന്ന് നെടുങ്കണ്ടം പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിക്ക് ഖജനാപ്പാറയിൽ രണ്ട് സുഹൃത്തുക്കൾ ഉണ്ടെന്ന് കണ്ടെത്തി. ഇവർ മുഖാന്തരമാണ് കവുന്തി ഇല്ലിപ്പാലത്തുനിന്നും പ്രതിയെ പിടികൂടിയത്. കുക്ദൂർ പൊലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിൾ വിമല ദുർവേ, ഹെഡ് കോണ്‍സ്റ്റബിൾ ബി.ഡി ടംഠണ്, കോണ്‍സ്റ്റബിൾ മനീഷ് ജാരിയ, ദ്വിഭാഷി മനോജ് രാജൻ എന്നിവരും നെടുങ്കണ്ടം എസ്.ഐ…
Read Moreജനം ഭയന്ന നിമിഷങ്ങൾ! കോട്ടയത്തെ മുൾമുനയിൽ നിർത്തി ഭീകരസംഘം; പോലീസെത്തി കീഴ്പ്പെടുത്തി; ഒടുവിൽ പോലീസ് സത്യം വെളിപ്പെടുത്തി
കോട്ടയം: ഠേ… ഠേ… വെടിയൊച്ച കേട്ട് കോട്ടയം നടുങ്ങി. ആയുധധാരികളായ ഭീകരസംഘം തിരുനക്കര മൈതാനത്തുനിന്നും ആകാശത്തേക്ക് വെടിയുതിർത്ത് ഭീഷണി മുഴക്കിയതോടെ ഭയചകിതരായി നഗരത്തിലെത്തിയവരും വ്യാപാരികളും. ആളുകൾ നാലുപാടും ഓടിയൊളിക്കാൻ ശ്രമിച്ചു. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. ജനങ്ങൾ വിവരമറിയിച്ചതിനു തൊട്ടുപിന്നാലെ ചീറിപ്പാഞ്ഞ് പോലീസ് വാഹനമെത്തി. പോലീസ് സംഘം സർവവിധ സന്നാഹങ്ങളോടെ തീവ്രവാദി സംഘത്തെ പിടിക്കാൻ രംഗത്തിറങ്ങി. നിമിഷ നേരംകൊണ്ട് ഗതാഗതക്കുരുക്കേറി. ആയുധധാരികളെ പോലീസ് സംഘം അപ്പോഴേക്കും വളഞ്ഞു. സംഘട്ടനത്തിനൊടുവിൽ രണ്ടു പേരെ കീഴ്പ്പെടുത്തി. സംഘത്തിലൊരുവൻ സംഭവ സ്ഥലത്തുനിന്നും വാഹനവുമായി രക്ഷപ്പെട്ടതോടെ ജനങ്ങൾക്കു പരിഭ്രാന്തി ഏറി. ബോംബ് സ്കാഡ് സ്ന്നിഫർ ഡോഗുമായി മൈതാന പരിസരത്ത് പരിശോധന നടത്തി. ഒടുവിൽ പോലീസ് വെളിപ്പെടുത്തി, ഇതു മോക്ക് ഡ്രില്ലായിരുന്നു… ചിലർ അരിശപ്പെട്ടും മറ്റു ചിലർ മൂക്കത്ത് വിരൽ വച്ചും ചിലർ പരിഹാസ വാക്കുകൾ ചൊരിഞ്ഞു പിരിഞ്ഞു. ജനം ഭയന്ന നിമിഷങ്ങൾ ജില്ലാ…
Read Moreതോട്ടം മേഖലയെ വിടാതെ പുലി; തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ പുലി കടിച്ചു കൊലപ്പെടുത്തി; പകുതി ഭാഗം തിന്ന നിലയിൽ
മുണ്ടക്കയം ഈസ്റ്റ്: തോട്ടം മേഖലയെ വിടാതെ പുലി ശല്യം. പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ഇഡികെ വലിയപാടം ജോമോന്റ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ ഇന്നലെ രാത്രി പുലി കടിച്ചു കൊലപ്പെടുത്തി. പശുവിന്റെ ശരീരത്തിന്റെ പകുതി ഭാഗം തിന്ന നിലയാണ്. കഴിഞ്ഞ ദിവസങ്ങളിൽ എസ്റ്റേറ്റിലെ ചെന്നപ്പാറ, കുപ്പക്കയം തുടങ്ങിയ മേഖലയിൽ പുലിയ പ്രദേശവാസികൾ കണ്ടിരുന്നു. ഇവിടെ പട്ടിയെ കടിച്ച് കൊന്ന നിലയിൽ കണ്ടെത്തിരുന്നു. തുടർന്ന് വനം വകുപ്പ് കാമറകൾ സ്ഥാപിക്കുകയും ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽ പാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് പുലിയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. മുന്‍പ് പുലിയെ കണ്ട സ്ഥലങ്ങളുടെ അടുത്ത പ്രദേശമാണ് ഇഡികെ. അക്കാരണത്താൽ പശുവിനെ കൊന്നത് പുലിയാണെന്നാണ് നാട്ടുകാരും ഉറപ്പിച്ച് പറയുന്നു. പുലിയുടെ സാന്നിധ്യമുണ്ടായി എന്നുപറയുന്ന പ്രദേശങ്ങൾ എല്ലാംതന്നെ ജനവാസ മേഖലയാണ്. പശുവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ട പ്രദേശങ്ങളിൽ…
Read Moreഅമിതവേഗവും അശ്രദ്ധയും, റോഡപകടങ്ങൾ വർധിക്കുന്നു; അപകടങ്ങളിൽ ഏറെയും ന്യൂജെൻ ബൈക്കുൾ; കർശന പരിശോധനയുമായി അധികൃതർ
കോട്ടയം: റോഡിൽ അപകടങ്ങൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ പോലീസും മോട്ടോർ വാഹനവകുപ്പും കർശന പരിശോധനകൾ ശക്തമാക്കി. അപകടത്തിൽപ്പെടുന്നതു കുടൂതലും ഇരുചക്ര വാഹനങ്ങളാണ്. കോവിഡ് കാലത്തിനുശേഷം അടുത്ത നാളിൽ അപകടത്തിൽപ്പെടുന്ന ഇരുചക്ര വാഹനങ്ങളുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. നിരവധി അപകടങ്ങളാണ് ജില്ലയിലെ വിവിധ റോഡുകളിൽ ദിവസവും നടക്കുന്നത്. അപകടങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണവും കുറവല്ല. കോവിഡ് കാലത്തിനുശേഷം പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുകയും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ എണ്ണം കുത്തനെ വർധിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ റോഡിലുണ്ടാകുന്ന അപകടങ്ങളും വർധിച്ചു. ഈ സാഹചര്യങ്ങൾ മുൻ നിർത്തിയാണു കൂടുതൽ പരിശോധനകൾ നടത്താൻ പോലീസും മോട്ടോർ വാഹന വകുപ്പും ശക്തമായ പരിശോധനകൾ നടത്തുന്നത്. ഇതിനു പുറമേ അപകടങ്ങളിൽപ്പെടുന്ന ന്യുജനറേഷൻ ബൈക്കുകളുടെ എണ്ണവും കുത്തനെ വർധിച്ചിട്ടുണ്ട്. അമിതവേഗവും അശ്രദ്ധയുമാണ് ന്യുജനറേഷൻ ബൈക്കുകൾ അപകടത്തിൽപ്പെടുന്നതിന്റെ പ്രധാന കാരണമെന്ന് പോലീസും മോട്ടോർ വാഹനവകുപ്പ് അധികൃതരും പറയുന്നു. ശക്തമായ ഇരുചക്ര…
Read Moreവിലക്കയറ്റം ലോട്ടറി മാഫിയകളെ സഹായിക്കാൻ; ഉദ്യോഗസ്ഥന്മാരുടെ പിടിവാശിക്ക് മുമ്പിൽ സർക്കാർ മുട്ടു മടക്കിയെന്ന് ഐഎൻടിയുസി
കോട്ടയം: സംസ്ഥാന ലോട്ടറിയുടെ വില വർധിപ്പിക്കാനുള്ള സർക്കാർ നീക്കം ഈ മേഖലയെ പ്രതിസന്ധിയിലാക്കും. സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐഎൻടിയുസി) സർക്കാരിനോട് ആവശ്യപ്പെട്ടു. 40 രൂപ വിലയുള്ള ടിക്കറ്റിന് 50 രൂപയായി വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ മേഖലയിലുള്ള എല്ലാ ട്രേഡ് യൂണിയനുകളും വിലവർധനവിനെതിരേ നിലപാട് എടുത്തിട്ടും വില വർധിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം ലോട്ടറി മാഫിയകളെ സഹായിക്കുന്നതിന് മാത്രമേ ഉപകരിക്കൂ എന്ന് സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു. എഴുത്ത് ലോട്ടറി, സെറ്റ് ലോട്ടറി മാഫിയകൾ കേരളത്തിൽ കൊള്ളലാഭം നടത്തുന്നത് അവസാനിപ്പിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. അവർക്ക് കൂടുതൽ കൊള്ളലാഭം ഉണ്ടാക്കാനാണ് സർക്കാർ വില വർധിപ്പിക്കുന്നത്. 40 രൂപ വിലയുള്ള ടിക്കറ്റ് വിൽപ്പനക്കാരുടെ കൈയ്യിലും ഏജന്റുമാരുടെ കൈയ്യിലും മിച്ചം വരുന്പോൾ നഷ്ടം അനുഭവിക്കുന്ന ഈ മേഖലയിലുള്ളവരെ ആത്മഹത്യയുടെ വക്കിലെത്തിക്കുക…
Read Moreഇരുപത്തിയേഴ് വയസിനുള്ളിൽ ലക്ഷാധിപതി; പണം സമ്പാദിച്ചത് ജോലി നൽകാമെന്ന വാഗ്ദാനം നൽകി; അജിൻ ചെറിയപുള്ളിയല്ല…
കോട്ടയം: കോട്ടയത്ത് വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ പിടിയിലായ ആൾ സന്പാദിച്ചത് ലക്ഷക്കണക്കിനു രൂപ. തിരുവല്ല നിരണം കിഴക്കേ തേവർകുഴി അജിൻ ജോർജി (27)നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. അജിൻ തട്ടിപ്പ് നടത്തിയിരുന്നതു പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു. യുവതികൾ ഉൾപ്പെടെയുള്ളവരിൽ നിന്നും 40,000രൂപ മുതലാണ് തട്ടിയെടുത്തത്. വിദേശത്ത് സ്വന്തമായി തുടങ്ങുന്ന സ്ഥാപനത്തിലാണ്് ഇയാൾ ജോലി വാഗ്ദാനം ചെയ്തിരുന്നത്. 40ൽപ്പരം യുവതികൾ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവരോട് ജോലി വാഗ്ദാനം ചെയ്യും. പുതിയതായി തുടങ്ങുന്ന സ്ഥാപനത്തിൽ ജോലി നല്‍കുന്നതിനായി വീസയുടെ ചെലവിലേക്ക് 40,000 രൂപ മതിയെന്ന് പറഞ്ഞു വിശ്വസിപ്പിക്കും. തുടർന്നു പണം വാങ്ങും. പീന്നിട് പല ആവശ്യങ്ങൾ പറഞ്ഞ് അഞ്ചു ലക്ഷത്തോളം രൂപയുമാണ് തട്ടിയെടുത്തിരുന്നത്. പണം വാങ്ങുന്നത് നേരിട്ടെത്തിപണം നല്കിയ പലരോടും കോവിഡ് കാലമായതിനാലാണ് സ്ഥാപനം…
Read More