കോ​വി​ഡ് രോ​ഗി​ക​ൾക്ക് ഭക്ഷണം എത്തിച്ചിരുന്ന ആൾക്ക് കോവിഡ്; മെഡിക്കൽ കോളജിൽ ബഹളം; ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് രോ​ഗി​ക​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വാ​ർ​ഡി​ൽ ഭ​ക്ഷ​ണ​മെ​ത്താ​ത്ത​തി​നെ​തു​ട​ർ​ന്ന്, രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ബ​ഹ​ള​മു​ണ്ടാ​ക്കി. ഇ​ന്ന​ലെ രാ​ത്രി​യി​ലും ഇ​ന്നു രാ​വി​ലെ​യും രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​യി​ല്ല. കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന പു​രു​ഷന്മാ​രെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​തു ഒ​ന്പ​താം വാ​ർ​ഡി​ലാ​ണ്. ഇ​വി​ടെ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്കും ഇ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​ത് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലാ​ണ്. രാ​ത്രി ഭ​ക്ഷ​ണം ക​ഞ്ഞി​യാ​ണ്. അ​ത് ഇ​ന്ന​ലെ രാ​ത്രി​യി​ൽ ല​ഭി​ച്ചി​ല്ല. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു വ​രെ പ്ര​ഭാ​ത ഭ​ക്ഷ​ണ​വും എ​ത്തി​യി​ല്ല. ഇ​തി​നി​ട​യി​ൽ ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​നെ​ത്തി ഭ​ക്ഷ​ണം കൊ​ണ്ടു​വ​ന്ന് ന​ൽ​കി​യി​രു​ന്ന​വ​രി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ലാ​ണ് ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​തി​രു​ന്ന​തെ​ന്ന് പ​റ​ഞ്ഞു. ഇ​ത് കേ​ട്ട​യു​ട​ൻ രോ​ഗി​ക​ളും കൂ​ടെ​യു​ള്ള​വ​രും ബ​ഹ​ളം വ​യ്ക്കു​ക​യും, ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. രോ​ഗി​ക​ൾ​ക്ക് ന​ൽ​കി വ​രു​ന്ന ഭ​ക്ഷ​ണം വ​ള​രെ മോ​ശ​മാ​ണെ​ന്നും പ​ല​രും ക​ള​യു​ക​യാ​ണെന്നും പ​റ​യു​ന്നു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ന് നി​ൽ​ക്കു​ന്ന​തി​നാ​ൽ രോ​ഗി​ക​ളോ​ടൊ​പ്പ​മു​ള്ള ബ​ന്ധു​ക്ക​ൾ​ക്ക് ഭ​ക്ഷ​ണം വാ​ങ്ങാ​ൻ ആ​ശു​പ​ത്രി​ക്ക് പു​റ​ത്ത്…

Read More

ചേട്ടാ, കൈയിലുള്ള നോട്ടൊന്ന് നോക്കിക്കേ..! കോ​ട്ട​യ​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ള്ള​നോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യി സൂ​ച​ന​

കോ​ട്ട​യം: തി​രു​വ​ല്ല​യി​ലെ ക​ള്ള​നോ​ട്ട് സം​ഘം കോ​ട്ട​യ​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ള്ള​നോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യി സൂ​ച​ന​യെ​തു​ട​ർ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ട്ടി​മ​റ്റം ത​ട്ടാ​പ്പ​റ​ന്പി​ൽ എം. ​സ​ജി​യെ(38)​യാ​ണ് ഇ​ന്ന​ലെ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഹോം ​സ്റ്റേ​ക​ളി​ൽ താ​മ​സി​ച്ചു ക​ള്ള​നോ​ട്ടു​ക​ൾ അ​ച്ച​ടി​ച്ചു വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ് സ​ജി. ഇ​യാ​ളെ ഇ​ന്ന​ലെ കോ​ട്ട​യം ന​ഗ​ര​ത്തി​ലു​ള്ള വാ​ഹ​ന സ​ർ​വീ​സ് കേ​ന്ദ്ര​ത്തി​ൽ നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ​ജി താ​മ​സി​ച്ചി​രു​ന്ന കോ​ട്ട​യം ന​ഗ​ര​ത്തി​ലു​ള്ള ആ​ഢം​ബ​ര ഫ്ളാ​റ്റി​ൽ നി​ന്നും ക​ള്ള​നോ​ട്ടു​ക​ൾ അ​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ്രി​ന്‍റ​ർ, പെ​ൻ​ഡ്രൈ​വ്, നോ​ട്ട് അ​ച്ച​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പേ​പ്പ​റി​ന്‍റെ മു​റി​ച്ച ക​ഷ്ണ​ങ്ങ​ൾ എ​ന്നി​വ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 2000, 500, 200 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളാ​ണ് സം​ഘം അ​ച്ച​ടി​ച്ചി​രു​ന്ന​ത്. സ്ഥിരം സ്ഥലമില്ല കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ സ​ജി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മാ​റി താ​മ​സി​ക്കു​ക പ​തി​വാ​ണ്. ക​ള്ള​നോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മാ​റി​മാ​റി താ​മ​സി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.…

Read More

മോഷണം പട്ടാപ്പകൽ, മോഷണ വസ്തു വിൽക്കാൻ ഇടനിലക്കാർ! കോട്ടയത്ത് പിടിയിലായത് ‘ലോക്കൽ’ കള്ളൻമാരല്ല, മാഫിയസംഘത്തിലെ അംഗങ്ങൾ

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും പാ​ർ​ക്ക് ചെ​യ്യു​ന്ന ലോ​റി​ക​ളി​ൽ നി​ന്നും മോ​ഷ​ണം ന​ട​ത്തു​ന്ന മാ​ഫി​യ സം​ഘ​ത്തി​നു വേ​ണ്ടി കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കോ​ടി​മ​ത ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യി​ൽ നി​ന്നും 50,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ മോ​ഷ്്ടി​ച്ച ര​ണ്ടു പേ​രെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി എം.​ആ​ർ. വി​നു(39), തൃ​ശൂ​ർ സ്വ​ദേ​ശി കെ.​പി. പ്രി​ൻ​സ്(38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 22നു ​രാ​ത്രി​യി​ൽ വെ​ള്ളാ​റ ക​ണ്‍​സ്ട്ര​ക്ഷ​ൻ​സി​ന്‍റെ ര​ണ്ട് ലോ​റി​ക​ളി​ൽ നി​ന്നാ​യി സ്പീ​ഡോ മീ​റ്റ​ർ, ഡ്രൈ​വ​റു​ടെ സീ​റ്റ്, പ​ടു​ത എ​ന്നി​വ​യാ​ണ് ഇ​രു​വ​രും ചേ​ർ​ന്നു മോ​ഷ്ടി​ച്ച​ത്. മോ​ഷ​ണം ന​ട​ന്ന​താ​യി മ​ന​സി​ലാ​ക്കി​യ ഡ്രൈ​വ​ർ ഉ​ട​ൻ ത​ന്നെ വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പേ​ര​ട​ങ്ങു​ന്ന മോ​ഷ​ണ…

Read More

പോലീസ് പിടിച്ചെടുത്ത ബൈക്ക് തിരികെ ലഭിക്കാത്തതിലുള്ള കലിപ്പ്! ‘വിരോധം’ എറിഞ്ഞ് തീര്‍ത്തു; യുവാക്കളെ കറുകച്ചാല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും

കോ​ട്ട​യം: അ​ർ​ധ​രാ​ത്രി​യി​ൽ ബൈ​ക്കി​ലെ​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കു നേ​രെ ക​ല്ലെ​റി​ഞ്ഞ കേ​സി​ൽ പി​ടി​യി​ലാ​യ ര​ണ്ടു യു​വാ​ക്ക​ളെ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യും. നീ​ലം​പേ​രൂ​ർ വാ​ല​ടി സ്വ​ദേ​ശി​ക​ളാ​യ സൂ​ര​ജി(20), ശ്യാം(21)​എ​ന്നി​വ​രെ​യാ​ണ് കൈ​ന​ടി പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 11-ന് ​രാ​ത്രി 11നാ​ണ് സം​ഘം ബൈ​ക്കി​ലെ​ത്തി ആ​ദ്യം ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു നേ​രെ ക​ല്ലെ​റി​ഞ്ഞ​ത്. തു​ട​ർ​ന്നു 11.30നു ​ച​ങ്ങ​നാ​ശേ​രി, 12ന് ​കൈ​ന​ടി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. 2019 ഒ​ക്‌ടോ​ബ​റി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തി​നു കൈ​ന​ടി പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ബൈ​ക്ക് തി​രി​കെ ല​ഭി​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധം തീ​ർ​ക്കു​ന്ന​തി​നാ​ണ് സം​ഘം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സ്റ്റേഷനിലേക്ക് “കല്ലുമഴ’ ബൈ​ക്കി​ലെ​ത്തി​യ ഇ​വ​ർ സ്റ്റേ​ഷ​നു​ക​ൾ​ക്കു മു​ന്പി​ൽ ബൈ​ക്ക് നി​ർ​ത്തി​യ​ശേ​ഷം കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ല്ലു​ക​ൾ സ്റ്റേ​ഷ​നു​ക​ൾ​ക്കു നേ​രേ എ​റി​യു​ക​യാ​യി​രു​ന്നു. ക​ല്ലേ​റി​ൽ ക​റു​ക​ച്ചാ​ൽ സ്റ്റേ​ഷ​ന്‍റെ ജ​നാ​ല…

Read More

ന​ടു​വേ​ദ​ന! ചി​കി​ത്സ​യ്ക്കെ​ത്തി​യ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് കോ​വി​ഡ്; ഗ​ർ​ഭ​സ്ഥ​ശി​ശു മ​രി​ച്ച​താ​യി ഡോ​ക്ട​ർ

അ​ടി​മാ​ലി: അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ ഗ​ർ​ഭി​ണി​ക്ക് കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രു​ടെ എ​ട്ടു​മാ​സം പ്രാ​യ​മാ​യ ഗ​ർ​ഭ​സ്ഥ​ശി​ശു മ​രി​ച്ച​താ​യി അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഡോ. ​സ​ത്യ ബാ​ബു അ​റി​യി​ച്ചു. യു​വ​തി​യെ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ലേ​ബ​ർ റൂം ​അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ന​ടു​വു വേ​ദ​ന​യെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ മു​തു​വാ​ൻ​കു​ടി സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കാ​ണ് പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് യു​വ​തി​യെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യ​ലേ​ക്കു മാ​റ്റി. പ​രി​ശോ​ധ​ന​യി​ൽ ഗ​ർ​ഭ​സ്ഥ​ശി​ശു മ​രി​ച്ച​താ​യി ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കു​വാ​നു​ള്ള ചി​കി​ത്സ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ഇ​വ​രെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യ​ലേ​ക്കു മാ​റ്റി​യ​ത്. യു​വ​തി​യെ പ​രി​ശോ​ധി​ച്ച അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ നി​രീ​ക്ഷ​ണ​ത്തി​ൽ​പോ​യി.

Read More

മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച ജ​ന​പ്ര​തി​നി​ധിക്കു കോ​വി​ഡ് ; മ​ന്ത്രി​യും എം​എ​ൽ​എ​യും ഉ​ൾ​പ്പെ​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ

ചെ​റു​തോ​ണി: ഭ​ർ​ത്താ​വ് വീ​ട്ടി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ജ​ന​പ്ര​തി​നി​ധി​യാ​യ ഭാ​ര്യ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​തു​ട​ർ​ന്ന് യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത മ​ന്ത്രി​യും എം​എ​ൽ​എ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. ചെ​റു​തോ​ണി​യി​ലെ ജ​ന​പ്ര​തി​നി​ധി​യാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളെ​യും പൊ​തു​ജ​ന​ത്തെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മ​ണി​യാ​റ​ൻ​കു​ടി​യി​ൽ പ​ക​ൽ​വീ​ട് ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ മ​ന്ത്രി​യും എം​എ​ൽ​എ​യും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും രാ​ഷ്‌ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളും വ​യോ​ധി​ക​രു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി നാ​ട്ടു​കാ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്ക​യാ​ണ്. നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന ചി​ല​ർ​ക്ക് പ​നി, ജ​ല​ദോ​ഷം തു​ട​ങ്ങി​യ അ​സ്വ​സ്ഥ​ത​ക​ൾ ഉ​ള്ള​താ​യി പ​റ​യു​ന്നു. നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന​വ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തും. ഇ​തി​നു​ശേ​ഷം മാ​ത്ര​മേ ജ​ന​പ്ര​തി​നി​ധി​യി​ൽ​നി​ന്നും ആ​ർ​ക്കെ​ല്ലാം രോ​ഗം പ​ക​ർ​ന്നു​വെ​ന്ന് വ്യ​ക്ത​മാ​കു​ക​യു​ള്ളൂ. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​ഞ്ചു മെ​ന്പ​ർ​മാ​ർ എ​ന്നി​വ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​ട്ടു​ണ്ട്. മ​ന്ത്രി ഗ​സ്റ്റ് ഹൗ​സി​ലും എം​എ​ൽ​എ ക്വാ​ർ​ട്ടേ​ഴ്സി​ലും പ്ര​മു​ഖ​രാ​യ ചി​ല നേ​താ​ക്ക​ൾ മ​റ്റു​ചി​ല സെ​ന്‍റ​റു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ചെ​റു​തോ​ണി​യി​ലും മ​ണി​യാ​റ​ൻ​കു​ടി​യി​ലും പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ​പേ​രും…

Read More

ഒരേ രാത്രിയിൽ മൂന്നു പോലീസ് സ്റ്റേഷനുകൾക്കു നേരേ കല്ലേറ്; ഒരാൾ അറസ്റ്റിൽ, മ​റ്റൊ​രാ​ളെ തെ​ര​യു​ന്നു

  ച​ങ്ങ​നാ​ശേ​രി: ഒ​റ്റ രാ​ത്രി​യി​ൽ മൂ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കു​നേ​രേ ബൈ​ക്കി​ലെ​ത്തി ക​ല്ലെ​റി​ഞ്ഞ ര​ണ്ടം​ഗ​സം​ഘ​ത്തി​ലെ ഒ​രാ​ൾ അ​റ​സ്റ്റി​ൽ; മ​റ്റൊ​രാ​ളെ പോ​ലീ​സ് തെ​ര​യു​ന്നു. വാ​ല​ടി സ്വ​ദേ​ശി​യാ​യ സൂ​ര​ജി(20)​നെ​യാ​ണ് കൈ​ന​ടി പോ​ലീ​സ് ഇ​ന്ന​ലെ രാ​ത്രി അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ട്ടു​പ്ര​തി​യാ​യ ശ്യാം ​എ​ന്ന​യാ​ളെ പോ​ലീ​സ് തെ​ര​യു​ന്നു. ക​ഴി​ഞ്ഞ 11-ന് ​രാ​ത്രി 11-ന് ​ക​റു​ക​ച്ചാ​ൽ, 11.30-ന് ​ച​ങ്ങ​നാ​ശേ​രി, 12-ന് ​കൈ​ന​ടി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കു​നേ​രെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ ഇ​വ​ർ സ്റ്റേ​ഷ​നു​ക​ൾ​ക്കു​മു​ന്പി​ൽ ബൈ​ക്ക് നി​ർ​ത്തി​യ​ശേ​ഷം കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ല്ലു​ക​ൾ സ്റ്റേ​ഷ​നു​ക​ൾ​ക്കു നേ​രേ എ​റി​യു​ക​യാ​യി​രു​ന്നു. ക​ല്ലേ​റി​ൽ ക​റു​ക​ച്ചാ​ൽ സ്റ്റേ​ഷ​ന്‍റെ ജ​ന​ൽ​ചി​ല്ലു ത​ക​ർ​ന്നി​രു​ന്നു. ച​ങ്ങ​നാ​ശേ​രി​യി​ലെ​ത്തി​യ സം​ഘം സ്റ്റേ​ഷ​നു​മു​ന്പി​ൽ ഇ​റ​ങ്ങി​നി​ന്ന് ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. പാ​റാ​വു​ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​യാ​ൾ ഇ​റ​ങ്ങി​വ​ന്ന​പ്പോ​ഴേ​ക്കും സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. ച​ങ്ങ​നാ​ശേ​രി സ്റ്റേ​ഷ​നി​ലെ പാ​റാ​വു​കാ​ര​ൻ ക​ണ്ട​തു​പ്ര​കാ​രം പ്ര​തി​ക​ളു​ടെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി ഇ​ത​ര​പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ന​ൽ​കു​ക​യും മൊ​ബൈ​ൽ ട​വ​ർ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും​ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. കൈ​ന​ടി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ…

Read More

പോലീസെ, കാണുന്നില്ലേ… അറിയുന്നില്ലേ…കോട്ടയത്ത് ഗുണ്ടാ അക്രമണം തുടർക്കഥയാവുന്നു

കോ​ട്ട​യം: ഗു​ണ്ടാ സം​ഘ​ങ്ങ​ൾ വീ​ടു​ക​യ​റി​യു​ള്ള അ​ക്ര​മ​ണ​ങ്ങ​ൾ ജി​ല്ല​യി​ൽ തു​ട​ർ സം​ഭ​വ​ങ്ങ​ളാ​കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ക്കാ​ല​ത്തി​നി​ട​യി​ൽ ജി​ല്ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​ണ് വീ​ടു​ക​യ​റി​യു​ള്ള അ​ക്ര​മ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക -ല​ഹ​രി ഇ​ട​പാ​ടു​ക​ളും ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​ടെ കു​ടി​പ്പ​ക​യു​മാ​ണ് പ​ല അ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും കാ​ര​ണ​മാ​യി മാ​റു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഗാ​ന്ധി​ന​ഗ​റി​ലു​ണ്ടാ​യ സം​ഭ​വ​മാ​ണ് ഇ​തി​ൽ അ​വ​സാ​ന​ത്തേ​ത്ത്. പാ​ന്പാ​ടി​യി​യി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യും കു​മ​ര​ക​ത്തും അ​തി​ര​ന്പു​ഴ ഇ​രി​പ്പേ​ൽ ചി​റ​യി​ലും പു​ന്ന​ത്ത​റ​യി​ലും മാ​സ​ങ്ങ​ൾ​ക്കു മു​ന്പും ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വം ന​ട​ന്നി​രു​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ് ഇ​വി​ടെ അ​ക്ര​മ​ണ​ത്തി​ന് ഇ​ര​ക​ളാ​യി തീ​രു​ന്ന​ത്. വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ന്ന സം​ഘ​ങ്ങ​ൾ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ജ​നാ​ല​ക​ളും വാ​തി​ലു​ക​ളും ത​ക​ർ​ക്കു​ക​യും വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. തിങ്കൾ- ഗാന്ധിനഗർഗാ​ന്ധി​ന​ഗ​ർ ചെ​മ്മ​നം​പ​ടി​യ്ക്കു സ​മീ​പം തേ​ക്കി​ൻ​പ​റ​ന്പി​ൽ ഷൈ​ൻ ഷാ​ജി​യു​ടെ വീ​ടാ​ണ് തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ൽ അ​ഞ്ചം​ഗ സം​ഘം അ​ടി​ച്ചു ത​ക​ർ​ത്ത​ത്. ന​ഗ​ര​ത്തി​ലെ കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ കു​രു​മു​ള​കു സ്പ്രേ ​പ്ര​യോ​ഗി​ച്ചു പ​ണം ക​വ​ർ​ന്ന കേ​സി​ൽ ഷൈ​ൻ…

Read More

ഡോക്ടർക്ക് തെറ്റി, ജീവനക്കാരന്‍റെ സംശയം ശരിയായി; കോട്ടയം മെഡിക്കൽ കോളജിൽ ആശുപത്രി ജീവനക്കാരന് കോവിഡ്

ഗാ​ന്ധി​ന​ഗ​ർ: രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​യ ആ​ൾ​ക്ക് വൈ​റ​ൽ പനിയാ​ണെ​ന്നു ഡോ​ക്ട​ർ. സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​പ്പോ​ൾ കോ​വി​ഡ് പോ​സി​റ്റീ​വ്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് സം​ഭ​വം. തൊ​ണ്ട​വേ​ദ​ന​യും ജ​ല​ദോ​ഷ​വു​മാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​യ വൈ​ക്കം സ്വ​ദേ​ശി​യാ​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഡ്യൂ​ട്ടി ചെ​യ്യു​ന്പോ​ൾ അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ ഇ​യാ​ൾ തു​ട​ർ​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ യെ​ല്ലോ സോ​ണി​ലെ​ത്തി ഡോ​ക്ട​റെ ക​ണ്ടു. വൈ​റ​ൽ പനിയാ​ണെ​ന്ന് പ​റ​ഞ്ഞ് ഡോ​ക്ട​ർ മ​രു​ന്നു ന​ൽ​കി പ​റ​ഞ്ഞു വി​ടു​ക​യും ഇ​യാ​ൾ ഡ്യൂ​ട്ടി​യി​ൽ തു​ട​രു​ക​യും ചെ​യ്തു. സംശയം സത്യമായിവീ​ണ്ടും അ​സ്വ​സ്ത​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ര​ൻ കൊ​റോ​ണ വി​ഭാ​ഗ​ത്തി​ലെ​ത്തി വി​വ​രം പ​റ​യു​ക​യും സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്ന​ലെ ല​ഭി​ച്ച​പ്പോ​ൾ പോ​സ​റ്റീ​വാ​യി. തു​ട​ർ​ന്ന് കോ​വി​ഡ് നോ​ഡ​ൽ ആ​ഫീ​സ​ർ ഡോ. ​സ​ജി​ത് കു​മാ​റി​നെ വി​വ​രം അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ഹോം ​ക്വാ​റ​ന്‍റൈനു സൗ​ക​ര്യ​മു​ള്ള​തി​നാ​ൽ…

Read More

മാലത്തെ കേന്ദ്രം പൂട്ടിയപ്പോൾ മാഞ്ഞൂരിലേക്ക്; മാഞ്ഞൂരിലെ ചീട്ടുകളി നിയന്ത്രിച്ചത് ഏറ്റുമാനൂരിലെ ഗുണ്ടാ സംഘം

ക​ടു​ത്തു​രു​ത്തി: മ​ണ​ർ​കാ​ട്ട് കോ​ടി​ക​ൾ മ​റി​ഞ്ഞി​രു​ന്ന മാ​ലം സു​രേ​ഷി​ന്‍റെ ചീ​ട്ടു​ക​ളി കേ​ന്ദ്ര​ത്തി​നു പോ​ലീ​സ് പൂ​ട്ടി​ട്ട​തോ​ടെ ചീ​ട്ടു​ക​ളി കേ​ന്ദ്ര​ങ്ങ​ൾ മാ​റ്റി സം​ഘം. കു​റു​പ്പ​ന്ത​റ മാ​ഞ്ഞൂ​രി​ൽ ഫി​ഷ് ഫാം ​കേ​ന്ദ്രീ​ക​രി​ച്ച് ചീ​ട്ടു​ക​ളി ന​ട​ത്തി​യ 20 അം​ഗ സം​ഘ​ത്തെ ക​ടു​ത്തു​രു​ത്തി പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ചീ​ട്ടു​ക​ളി കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ച കാ​ര്യം പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ച​ങ്ങ​നാ​ശേ​രി മാ​ർ​ക്ക​റ്റ്, കു​റു​ന്പ​നാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ചീ​ട്ടു​ക​ളി സം​ഘ​ത്തെ പി​ടി​കൂ​ടി​യ​തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ചീ​ട്ടു​ക​ളി മാ​ഫി​യ വീ​ണ്ടും സ​ജീ​വ​മാ​യ​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സി​നു ക​ർ​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ല്കു​ക​യും ചെ​യ്തി​രു​ന്നു. മാ​ഞ്ഞൂ​രി​ലേ​തു​പോ​ലെ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ചീ​ട്ടു​ക​ളി കേ​ന്ദ്ര​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്നാ​ണ് പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്്. മാ​ഞ്ഞൂ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​മാ​യാ​ണ് സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഏ​റ്റു​മാ​നൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഗു​ണ്ടാ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​ഞ്ഞൂ​രി​ലെ…

Read More