കറുകച്ചാൽ: റോഡരികിൽ നട്ടുപിടിപ്പിച്ചിരുന്ന ചെടികൾ കൂട്ടത്തോടെ മോഷണം പോയ സംഭവത്തിൽ കറുകച്ചാൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഉണർവ് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചങ്ങനാശേരി-വാഴൂർ റോഡിൽ എൻഎസ്എസ് ജംഗ്്ഷനു സമീപം റോഡരികിൽ നട്ടുപരിപാലിച്ചിരുന്ന സ്നേക് പ്ലാന്റ് ഇനത്തിൽപ്പെട്ട ഇരുന്നൂറോളം ചെടികളാണ് വെള്ളിയാഴ്ച രാത്രിയിൽ മോഷണം പോയത്. അസോസിയേഷൻ അംഗമായ ശങ്കരമംഗലം സാജുമോനാണ് ഒന്പതു വർഷത്തോളമായി ചെടികൾ പരിപാലിച്ചിരുന്നത്. 150 രൂപയോളം വിലവരുന്ന ചെടികൾ മൂടോടെ പിഴുതാണ് കൊണ്ടുപോയത്. ഇത് മറ്റാർക്കെങ്കിലും വിൽക്കാനായി കൊണ്ടുപോയതാകാമെന്നാണ് കരുതുന്നതായി അസോസിയേഷൻ പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു. പ്രദേശത്തെ സിസിടവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.
Read MoreCategory: Kottayam
പ്രായം ഇരുപത്തിയഞ്ചിൽ താഴെ; കഞ്ചാവിന് കാവൽ റോഡ് വീലർ ഇനത്തിൽപ്പെട്ട നായ്ക്കൽ; കാഞ്ഞിരപ്പള്ളിയിലെ പിള്ളേരുടെ കഞ്ചാവ് കച്ചവടം ഇങ്ങനെ…
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിന്നും പിടികൂടിയ നാലംഗ സംഘം കോഴി ഫാമും ഓട്ടോറിക്ഷയും മറയാക്കിയാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. കാഞ്ഞിരപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമായി കഞ്ചാവ് വിൽപ്പന നടത്തിയ കാഞ്ഞിരപ്പള്ളി പാറക്കടവിൽ കണ്ടത്തിൽ അഫ്സൽ (25), പാറക്കടവ് ആനിക്കപ്പറന്പിൽ ബാസിത് (19), കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ അശ്വതി ഭവനിൽ അനന്തു (20), പാറക്കടവ് ആനിക്കപ്പറന്പിൽ സാബിത് (20) എന്നിവരെയാണ് നാലു കിലോഗ്രാം കഞ്ചാവുമായി ജില്ലാ പോലീസ് ചീഫ് ജി.ജയദേവിന്റെ ലഹരി വിരുദ്ധ സ്ക്വാഡും കാഞ്ഞിരപ്പള്ളി പോലീസും ചേർന്നു പിടികൂടിയത്. സംഘത്തിൽപ്പെട്ട നാലുപേർക്കും വ്യത്യസ്തമായ ജോലികളാണ് നല്കിയിരുന്നത്. തമിഴ്നാട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്കു കഞ്ചാവ് എത്തിച്ചിരുന്നത് സാബിതായിരുന്നു. കഞ്ചാവ് സൂക്ഷിക്കുന്നതിന്റെ ചുമതല അഫ്സലിനായിരുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലും പരിസര പ്രദേശങ്ങളിലുമായിരുന്നു കഞ്ചാവ് സുരക്ഷിതമായി സൂക്ഷിച്ചിരുന്നത്. കഞ്ചാവ് ആവശ്യക്കാർക്ക് വിൽപ്പന നടത്തുന്നതിന്റെ ചുമതലയായിരുന്നു ബാസിതിനും അനന്തുവിനുമുണ്ടായിരുന്നത്. സംഘത്തിൽപ്പെട്ടവർ കഞ്ചാവ് വാങ്ങുന്നതും വിൽക്കുന്നതുമായി ബന്ധപ്പെട്ട…
Read Moreനൂറിലേറെ കാട്ടുപന്നികൾ ‘നാട്ടുപന്നി’കളായി! ബെന്നിക്കുണ്ടായ നഷ്ടം ചില്ലറയല്ല; ആക്രമണം ഭയന്ന് പുറത്തിറങ്ങാൻ ആളുകൾ മടി
മുക്കൂട്ടുതറ: തലയണത്തടം പള്ളിപ്പടിക്കടുത്ത് കടയിലെ സിസി ടിവി കാമറകളിൽ രാത്രിയിൽ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് അമ്പതോളം കാട്ടുപന്നികൾ റോഡിലൂടെ കൂട്ടമായി സഞ്ചരിക്കുന്നത്. വനത്തിൽ നിന്നെത്തി മാസങ്ങളായി തിരികെ മടങ്ങാതെ നാട്ടിലെ റബർത്തോട്ടം താവളമാക്കിയ പന്നിക്കൂട്ടങ്ങളാണ് രാത്രിയിലും പുലർച്ചെയുമായി വിഹരിച്ചുകൊണ്ടിരിക്കുന്നത്. മുക്കൂട്ടുതറ – ഇടകടത്തി റോഡിൽ അർധരാത്രി മുതൽ പന്നികൾ ഇറങ്ങിത്തുടങ്ങും. മേഖലയിലെ നിരവധിപ്പേരുടെ കൃഷികൾ ഇതിനോടകം ഇവ നശിപ്പിച്ചു. രാത്രിയിൽ പന്നികളെ കണ്ട് വീടുകളിലെ വളർത്തുനായകൾ നിർത്താതെ കുരയ്ക്കുന്നത് പതിവായിരിക്കുകയാണ്. പന്നികളുടെ മൂർച്ചയേറിയ തേറ്റ കൊണ്ടുള്ള ആക്രമണം ഭയന്ന് പുറത്തിറങ്ങാൻ ആളുകൾ മടിക്കുകയാണ്. മുക്കൂട്ടുതറ കെഒടി റോഡിൽ ജലവിതരണ പദ്ധതിയുടെ വാട്ടർ ടാങ്കിന് സമീപത്തുള്ള രണ്ട് റബർത്തോട്ടങ്ങളാണ് പന്നികൾ താവളമാക്കിയിരിക്കുന്നത്. ടാപ്പിംഗ് നിലച്ച തോട്ടങ്ങളാണ് രണ്ടും. കാടുകൾ വളർന്ന ഈ തോട്ടങ്ങളിൽ കുറഞ്ഞത് 200 ഓളം പന്നികളുണ്ടെന്ന് നാട്ടുകാർ സംശയിക്കുന്നു. വനത്തിൽ നിന്നെത്തി ഇവിടെ താവളമാക്കി പെറ്റുപെരുകിയതാണ് എണ്ണം…
Read Moreകെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ക്രിമിനൽ കേസ് പ്രതി; പോലീസും ഫയർഫോഴ്സും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കി
സംക്രാന്തി: കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ക്രിമിനൽ കേസ് പ്രതിയെ പോലീസും ഫയർഫോഴ്സും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കി. തുടർന്ന് ഇയാളെ ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർപ്പുക്കര ഉന്പക്കാട്ട് ജീമോൻ (25) ആണ് പോലീസ് പിടികൂടാനെത്തിയപ്പോൾ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ ഉച്ചകഴിഞ്ഞു 1.30നു സംക്രന്തി ഗ്രാമീണ് ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കഴിഞ്ഞ ആഴ്ച കക്കൂസ് മാലിന്യം നിറച്ച ലോറി കുട്ടികളുടെ ആശുപത്രിക്ക് സമീപം തടഞ്ഞു നിർത്തി പതിനായം രൂപ ജീമോൻ ആവശ്യപ്പെട്ടു. പണം നൽകാതിരുന്നതിനെ തുടർന്ന് ലോറിയുടെ ചില്ല് അടിച്ചു തകർത്തു. തുടർന്ന് ലോറി ഡ്രൈവർ ജീമോനെതിരെ ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. ഇതോടെ ഇയാൾ ഒളിവിലായിരുന്നു. ഇതിനിടയിൽ മകനെ കാണാനില്ലെന്ന് കാണിച്ച് ജീമോന്റെ പിതാവ്…
Read Moreകനത്ത മഴ! തൊടുപുഴയാറിന്റെ ഇരു കരകളും വെള്ളപ്പൊക്ക ഭീഷണിയിൽ; മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള് 10 സെന്റീമീറ്റര് വീതം തുറന്നു
തൊടുപുഴ: തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ജില്ലയിൽ ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത് തൊടുപുഴ താലൂക്കിലാണ്. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 44 സെന്റീമീറ്റർ മഴയാണ് തൊടുപുഴ താലൂക്കിൽ പെയ്തത്. ശക്തമായ മഴയെ തുടർന്ന് തൊടുപുഴയാറിൽ ജലനിരപ്പ് ഉയർന്നു. മലങ്കര അണക്കെട്ടിൽ നിന്ന് ഇന്നലെ വൈകുന്നേരത്തോടെ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കിയതോടെ പുഴയുടെ ഇരുകരകളിലും വെള്ളം കയറി. നദീ തീരങ്ങളിലെ റോഡുകളിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. നഗരത്തിൽ പല ഭാഗത്തും വെള്ളക്കെട്ടും രൂപപ്പെട്ടു. തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷനിൽ നിന്നും വാട്ടർ അഥോറിറ്റി ഭാഗത്തേക്കുള്ള റോഡിന്റെ ഇടതുഭാഗത്തെ കടകളിലേയ്ക്ക് വെള്ളം കയറുന്നതായി പരാതി ഉയർന്നു. കഴിഞ്ഞ ദിവസം പെയ്ത…
Read Moreആ ട്രാൻസ്ഫോർമാർ ഓൺ ചെയ്തത് എന്തിന്? തിരുവഞ്ചൂരിൽ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ച സംഭവത്തിനു ത്തരവാദി വൈദ്യുതി വകുപ്പ് ?
കോട്ടയം: തിരുവഞ്ചൂരിൽ വൈദ്യുതി ലൈനിൽ ഇന്റർ ലിങ്കിംഗ് പണി നടത്തുന്നതിനിടെ കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചതു വൈദ്യുതി വകുപ്പിന്റെ വീഴ്ചയെന്നു ആരോപണം. ഇന്നലെ ഉച്ച കഴിഞ്ഞു മൂന്നിനു തിരുവഞ്ചൂർ കവലയിലാണ് ദാരുണ സംഭവം നടന്നത്. ഇന്റർ ലിങ്കിംഗ് അറ്റകുറ്റപ്പണി പുരോഗമിക്കുന്നതിനിടയിൽ ഈരാറ്റുപേട്ട ചെമ്മലമറ്റം സ്വദേശി വാഴയിൽ ജോജോ ജോയി (ജിജി, 37)ആണു മരിച്ചത്. ത്രീ ഫേസ് ലൈൻ വലിക്കുന്നതിനായി പോസ്റ്റിൽ കയറിയ ജോജോയ്ക്കു വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്ന ലൈനിൽ കൂടി വൈദ്യുതി പ്രവാഹം ഉണ്ടായി ഷോക്കേറ്റ് പോസ്റ്റിൽ കുടുങ്ങുകയായിരുന്നു. ബോധം നഷ്ടപ്പെട്ടു ലൈനിൽ കുടുങ്ങി കിടന്ന ജോജോയെ കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് ലൈനിൽ നിന്നെടുത്തത്. രണ്ടു ട്രാൻസ്ഫോമറുകളിൽ നിന്നും വൈദ്യുതി എത്തിക്കുന്ന ഇന്റർലിങ്ക് പോസ്റ്റിലായിരുന്നു പണി പുരോഗമിച്ചിരുന്നത്. ഇതിന്റെ ഭാഗമായി രണ്ടു ട്രാൻസ്ഫോമറുകളും ഓഫ് ചെയ്തു പോസ്റ്റിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിനിടിയൽ ഒരു ട്രാൻസ്ഫോമർ…
Read Moreആദ്യം സെക്യൂരിറ്റിയായി, പിന്നെ പാസ്റ്ററായി; ചങ്ങനാശേരിക്കാരൻ ജയകുമാർ നായരുടെ തട്ടിപ്പിന്റെ തുടക്കം വിവാഹത്തിലൂടെ; പിന്നീട് ജോലി വാഗ്ദനം നൽകി തട്ടിയത് ലക്ഷങ്ങൾ; പാസ്റ്ററുടെ പുറത്തുവരുന്നകഥകൾ അമ്പരപ്പിക്കുന്നത്
ചിങ്ങവനം: കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നായി ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങി നടന്ന ജയകുമാർ നായരെ (53) ചിങ്ങവനം പോലീസ് കെണിയിലാക്കിയത് തന്ത്രപരമായി. പള്ളത്ത് താമസിക്കുന്നതിനിടയിൽ കെഎസ്ആർടിസി ഡ്രൈവർ ജിമോന്റെ ഭാര്യയിൽ നിന്നും മൂന്നര ലക്ഷവും സമീപവാസികളായ ശ്യാം, പ്രദീപ് എന്നിവരിൽ നിന്നു മൂന്നു ലക്ഷം രൂപ വീതവും ജോലി വാഗ്ദാനം ചെയ്ത് വാങ്ങിയിരുന്നു. ഇവർ കഴിഞ്ഞ ഫെബ്രുവരിയിൽ കൊടുത്ത പരാതിയിലാണ് മാസങ്ങൾക്ക് ശേഷം ജയകുമാർ കുടുങ്ങിയത്.പാസ്റ്ററായ തനിക്ക് വിദേശത്തുള്ള ബന്ധം വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പണം വാങ്ങിയശേഷം സംശയം ഇല്ലാതാക്കാൻ എറണാകുളത്ത് കൊണ്ടു പോയി മെഡിക്കൽ ടെസ്റ്റും നടത്തിയിരുന്നു. പിന്നീട് പണം നൽകിയവർക്ക് ജോലി തരപ്പെടാതായപ്പോൾ ഇയാൾ മുങ്ങുകയായിരുന്നു. പോലീസ് അന്വഷണത്തിനിടെ അഞ്ചിലധികം സിമ്മുകൾ മാറി മാറി ഉപയോഗിച്ചുകൊണ്ട് താമസ സ്ഥലവും മാറ്റിയിരുന്നു. ഒടുവിൽ വീട്ടു വേലക്കാരിയുടെ ഫോണിൽ…
Read Moreകാറും ലോറിയും കൂട്ടിയിടിച്ചു, പൂവരണിയിൽ രണ്ടുപേർ മരിച്ചു; സാരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ
പാലാ: പാലാ- പൊൻകുന്നം റൂട്ടിൽ പൂവരണിയിലുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. ഉപ്പുതറ കൊച്ചുചെരുവിൽ സന്ദീപ് (31), നരിയംപാറ ഉറുന്പിയിൽ വിഷ്ണു വിജയൻ (26) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 8.30ന് യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരു ന്ന ലിജു(29) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇൻഡസ് മോട്ടോഴ്സിലെ ജീവനക്കാരാണ് മൂവരും. തലയോലപ്പറന്പിലേക്കു പോകുന്പോഴാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന്് ഇവരെ കാറിൽ നിന്നും പുറത്തെടുത്ത് ആദ്യം പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ സന്ദീപും മെഡിക്കൽ കോളജിലെത്തിയതിനു ശേഷം വിഷ്ണുവും മരിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.
Read Moreവിരസത മാറ്റാൻ തുടങ്ങി, കളി കാര്യമായി; വിശ്വനാഥൻപിള്ളയ്ക്ക് മാസവരുമാനം 30,000 രൂപ
കടുത്തുരുത്തി: ലോക്ഡൗണിലെ വിരസത മാറ്റാൻ തുടങ്ങിയ കരകൗശല നിർമാണം വിശ്വനാഥൻപിള്ളയ്ക്ക് സമ്മാനിച്ചത് മികച്ച വരുമാന മാർഗം. മുൻ പട്ടാളക്കാരനായ ആപ്പാഞ്ചിറ മാന്നാർ വാര്യത്ത് വീട്ടിൽ വിശ്വനാഥൻപിള്ളയാണ് സ്വകാര്യ സ്ഥാപനത്തിലെ ജോലി രാജി വച്ചു കരകൗശല നിർമാണ രംഗത്തേക്ക് ഇറങ്ങിയത്. തെങ്ങിൻതടി, കൈ കൊണ്ട് ചെത്തി മിനുക്കി നേരം പോക്കിനായാണ് കരകൗശല പണികൾ ചെയ്തു തുടങ്ങിയത്. തെങ്ങിൻ തടി ചെത്തി മിനുക്കി ഒരു പറ രൂപപെടുത്തിയത് കണ്ടവരെല്ലാം ഇദേഹത്തെ പ്രോത്സാഹിപ്പിച്ചു. ഇതേതുടർന്ന് പറ, ഇടങ്ങഴി, നാഴി, വിവിധ തരത്തിലുള്ള ഫ്ളവർ ബൈസ്, വാക്കിംഗ് സ്റ്റിക്ക്, ഉരൽ, ഉലക്ക തുടങ്ങിയ വീട്ടുപകരണങ്ങൾ ഉൾപെടെ തെങ്ങിൻ തടിയിൽ നിർമിച്ചു. യന്ത്രങ്ങളുടെ സഹായമില്ലാതെ പരന്പരാഗത ഉപകരണങ്ങളുടെ സഹായത്താലാണ് വസ്തുക്കൾ നിർമിക്കുന്നത്. ഇദേഹം നിർമിച്ച വിവിധ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ വർദ്ധിച്ചതോടെ നല്ല വിലയും ലഭിച്ചു തുടങ്ങി. ഒരു പറയും നാഴി, ഇടങ്ങഴി എന്നിവ ഒരു…
Read Moreരാത്രി മതിൽ ചാടിക്കടന്ന് അവരെത്തി, രാവിലെ നോക്കിയപ്പോൾ വീട്ടുകാർ ഞെട്ടി; പിന്നെ ഞെട്ടിക്കുന്ന ആ സത്യം അവർ തിരിച്ചറിഞ്ഞു
ഗാന്ധിനഗർ: വീട്ടുമുറ്റത്തു സൂക്ഷിച്ചിരുന്ന ബുള്ളറ്റ് മോഷണം പോയ സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി. കുടമാളൂർ വാസുദേവപുരം ക്ഷേത്രത്തിനു സമീപം കുമ്മണ്ണൂർ നന്ദകുമാറിന്റെ ബുള്ളറ്റാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം പോയത്. രാത്രി 12 വരെ വീട്ടിൽ ആളുകൾ ഉറങ്ങിയിരുന്നില്ല. ഇതിനുശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. വീടിന്റെ മതിൽ ചാടിക്കടന്ന മോഷ്ടാക്കൾ വീട്ടുമുറ്റത്തു സൂക്ഷിച്ചിരിക്കുകയായിരുന്ന ബുള്ളറ്റാണ് മോഷ്ടിച്ചത്. താക്കോലും ഹെൽമറ്റും ബുള്ളറ്റിൽ തന്നെ ഉണ്ടായിരുന്നു. ഉടമ ഇത് എടുത്തു വയ്ക്കാൻ മറന്നിരുന്നു. അതോടൊപ്പം മറ്റൊരു ബൈക്ക് മോഷ്ടാക്കൾ മതിലിനു വെളിയിൽ കൊണ്ടുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതും മോഷ്ടിച്ചു കൊണ്ടുവന്നതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വാസുദേവപുരം ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിൽ പൊതുവെ ജനസഞ്ചാരം കുറവാണ്. അതുകൊണ്ടു തന്നെ പ്രദേശത്ത് കഞ്ചാവ് മാഫിയകളും മോഷ്ടാക്കളും വിലസുകയാണ്. പ്രദേശവാസികളല്ലാത്ത നിരവധി യുവാക്കളാണ് പകൽ സമയത്തു പോലും ഇവിടെ കറങ്ങി…
Read More