കോട്ടയം: കോവിഡിൽ ജയിൽ മോചിതരായവർ ജില്ലയിൽ അക്രമങ്ങൾ അഴിച്ചുവിടുന്നത് പോലീസിന് തലവേദനയാകുന്നു. വിചാരണ തടവുകാരും ശിക്ഷാ തടവുകാരും ഉൾപ്പെടെ നൂറിലേറെ പേർ ജില്ലയിൽ പുറത്തിറങ്ങിയതതോടെ ക്വട്ടേഷൻ സംഘങ്ങൾ സജീവമായി. ഒന്നിടവിട്ട ദിവസങ്ങളിൽ അതാത് പോലീസ് സ്റ്റേഷനുകളിലെത്തി പരോളുകാർ ഒപ്പുവയ്ക്കണമെന്ന നിബന്ധന കോവിഡ് ഭീതിയിൽ പാലിക്കാൻ പോലീസിനും സാധിക്കുന്നില്ല. സ്റ്റേഷനുകളിൽ ഒപ്പുവയ്ക്കാൻ എത്താത്തവർ എവിടെയെന്ന് അന്വേഷിക്കുന്നതിലും പോലീസിന് പരിമിതിയുണ്ട്. മോചിതരായ പ്രതികൾ ഏറെയും സ്വന്തം വീടുകളിൽ കഴിയാതെ മറ്റിടങ്ങളിൽ കറങ്ങുന്നു. പലരും ഫോണ്‍ സ്വന്തമായി ഉപയോഗിക്കുന്നില്ല. നാട്ടിലെത്തിയാൽ മറ്റാരും ജോലി കൊടുക്കുകയോ സൗഹൃദം കാണിക്കുകയോ ചെയ്യാത്തതിനാൽ ചിലർ മറ്റിടങ്ങളിൽ സംഘടിച്ചു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ അടുപ്പക്കാരായവർ പരോളിൽ ഒരുമിച്ച് താമസിച്ച് മോഷണവും ഗുണ്ടായിസവുമായി കഴിയുന്നു. നാട്ടിൽ തൊഴിൽ ലഭിക്കാത്തതിനാൽ മോഷണവും ഗുണ്ടായിസവുമാണ് ഇത്തരത്തിൽപ്പെട്ട ഏറെപ്പേരുടെയും തൊഴിൽ. ഏറെപ്പേരും കഞ്ചാവ് കടത്തിലും വിൽപ്പനയിലുമാണ് സജീവമായിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ ജയിലുകളിൽ…
Read MoreCategory: Kottayam
ആ സ്വർണമാല എവിടെ വിറ്റു ? കാരി സതീശിനൊപ്പം മൂന്നുപേർകൂടി; അക്രമത്തിന് ഒപ്പമുണ്ടായിരുന്നവരുടെ ഒളിത്താവളമന്വേഷിച്ച് പോലീസ്
ചങ്ങനാശേരി: വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കഴുത്തിൽ വടിവാൾവച്ച് സ്വർണമാല പിടിച്ചുപറിച്ച കേസിൽ അറസ്റ്റിലായ പോൾവധക്കേസിലെ രണ്ടാംപ്രതി നാലുകോടി സ്വദേശി കാരി സതീശ്(37) റിമാൻഡിൽ. അക്രമം നടത്തിയപ്പോൾ സതീശിന്റെ ഒപ്പമുണ്ടായിരുന്ന സുജിത്, ശ്യാം, ജാക്സണ് എന്നിവർക്കെതിരേ തൃക്കൊടിത്താനം പോലീസ് അന്വേഷണം ഉൗർജിതമാക്കി. നാലുകോടി വേഷ്ണാൽ ഭാഗത്ത് ആനിക്കുടി ജോയിച്ചന്റെ വീട്ടിൽ അതിക്രമിച്ചുകയറി മകൻ പീറ്ററിന്റെ കഴുത്തിൽ വടിവാൾ വച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാണ് സംഘം മാല പിടിച്ചുപറിച്ചത്. തൃക്കൊടിത്താനം എസ് എച്ച്ഒ ഇ. അജീബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കേസന്വേഷണം നടത്തുന്നത്. നിരവധിക്കേസുകളിലെ പ്രതിയായ സതീശ് പരോളിൽ ഇറങ്ങി വീടുകൾ കേന്ദ്രീകരിച്ച് അതിക്രമം നടത്തി വരുന്നതിനിടയിലാണു പിടിയിലായത്. നാലുകോടി വേഷ്ണാൽ ഭാഗത്തുള്ള സനീഷ് എന്ന ആളുടെ പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റിലായത്. പിന്നീടുള്ള അന്വേഷണത്തിലാണ് ആനിക്കുടി ജോയിച്ചന്റെ വീട്ടിലെ മോഷണം വെളിച്ചത്തായത്. ജോയിച്ചന്റെ മകൻ പീറ്ററിന്റെ മാല…
Read Moreബൈക്ക് അപകടത്തില്‍പ്പെട്ട് ഓടയിൽ വീണ് മണിക്കൂറുകളോളം കിടന്ന് യുവാവ് മരിച്ചു; വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം…
എരുമേലി: അപകടത്തിൽ ഓടയിൽ വീണ് മണിക്കൂറുകളോളം കിടന്ന യുവാവ് മരിച്ചു. കുറുവാമൂഴി വിഴുക്കിത്തോട് മുതുകാട്ടുവയലില്‍ മനോജ് (39) ആണ് മരിച്ചത്. രാത്രി ബൈക്കിൽ വരുന്നതിനിടെ അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ഓടയിലേക്ക് തെറിച്ചുവീണു കിടന്ന മനോജിനെ പിറ്റേന്ന് പുലർച്ചെ ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ഇന്നലെ പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രിയിൽ സുഹൃത്തിനെ പുലിക്കുന്നിൽ വിട്ട ശേഷം എരുമേലി – മുണ്ടക്കയം ദേശീയ പാതയിലൂടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മനോജ് അപകടത്തിൽപ്പെട്ടതെന്ന് കരുതുന്നു. മഞ്ഞളരുവി ഭാഗത്ത് റോഡിന്റെ വശത്ത് ഓടയിൽ വീണുകിടന്ന നിലയിലായിരുന്നു മനോജും ബൈക്കും. രക്തം വാർന്ന് വീണുകിടന്ന മനോജിന്റെ ഹെൽമറ്റും തകർന്നിരുന്നു. രാത്രിയിൽ ഏറെ സമയം കഴിഞ്ഞിട്ടും എത്താത്തതിനെത്തുടർന്നു പുലർച്ചെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദേശീയപാതയുടെ പുനർനിർമാണം ദിവസങ്ങളായി നടക്കുന്നതിനാലും പാതയിലെ ചരള ഭാഗം കോവിഡ് കണ്ടെയ്ൻമെന്റ് സോൺ…
Read Moreസഞ്ചാരികളുടെ മനംകവർന്നു മലരിക്കലിൽ വീണ്ടും ആമ്പൽക്കാഴ്ചകൾ! ആമ്പല്‍പ്പാടം നേരിൽ കാണാൻ വരേണ്ട… എല്ലാം ഇനി വിരൽത്തുമ്പൽ
കോട്ടയം: സഞ്ചാരികളുടെ മനംകവർന്നു മലരിക്കലിൽ വീണ്ടും ആന്പൽക്കാഴ്ചകൾ സജീവമായെങ്കിലും നേരിട്ടു കാണാനെത്താൻ ഇത്തവണ പറ്റില്ല. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾക്ക് ആന്പൽപ്പാടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. പോലീസിന്റെ പട്രോളിംഗുമുണ്ട്. തിരുവാർപ്പ് പഞ്ചായത്തിലെ വേന്പനാട്ടുകായലിനോടു ചേർന്നു കിടക്കുന്ന 600 ഏക്കർ വരുന്ന തിരുവായ്ക്കരി ജെ ബ്ലോക്ക് ഒന്‍പതിനായിരം പാടശേഖരത്താണു കണ്ണെത്താ ദുരത്തോളം ആന്പലുകൾ പൂത്തിരിക്കുന്നത്. മുൻവർഷങ്ങളിൽ ആളുകൾ കൂട്ടത്തോടെ ഒഴുകിയെത്തിയിരുന്നെങ്കിൽ ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഇ-ഫെസ്റ്റായി ആന്പൽ ഫെസ്റ്റ് നടത്താനാണ് സംഘാടകരുടെ തീരുമാനം. ഇ-ഫെസ്റ്റിന്റെ പ്രഖ്യാപനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടുത്തദിവസം നടത്തും. വെർച്വൽ രീതിയിൽ നടത്തുന്നതിന്റെ ഭാഗമായി ഇന്നലെ ആന്പൽപാടത്ത് ഷൂട്ട് നടന്നു. ഷൂട്ട് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനിൽ അപ് ലോഡ് ചെയ്യും. ഓരോ ദിവസത്തെയും ഷൂട്ട് ലൈവായി ഓണ്‍ലൈനിൽ നൽകും. ലോകമെന്പാടുമുള്ള ആളുകൾക്ക് മലരിക്കലിൽ എത്തി ആന്പൽഫെസ്റ്റ്…
Read Moreകുമരകത്തു നടക്കുന്നത് ഇത്തിരി കട്ടിയാ..! ഇനി വല്ല ചാത്തനേറുമാണോ ?
കുമരകം: കുമരത്തെ കല്ലേറ് നിഗൂഡമായി തുടരുന്നു. കല്ലേറു നടത്തുന്നവരെ നാട്ടുകാർക്കും പോലീസിനും ഇതുവരെ പിടികൂടാനായിട്ടില്ല. ഒന്നിന് ഉച്ചയോടെയാണു ചിറയിൽ ഉദയകുമാറിന്റെ പാചകപ്പുരയുടെ മുകളിൽ മുക്കാൽ ഇഞ്ച് വലിപ്പം ഉള്ള കരിങ്കൽ പതിച്ചത്. തുടർന്ന് നാലുപങ്കിൽ ദീപുവിന്റെ മുറ്റത്ത് മെറ്റലുകളും ചെങ്കല്ലിന്റെ കഷണങ്ങളും വന്നു വീണു. ദീപുവിന്റെ കുടുംബാംഗങ്ങൾ മുറിയിലുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റില്ല. കൂട്ടുമ്മേൽ റെജിയുടെ വീടിന്റെ മുകളിൽ കല്ല് വന്നു വീണു മേൽക്കൂരയുടെ ഷീറ്റ് പൊട്ടി മുറിക്കുള്ളിൽ വീണു. വട്ടപ്പറന്പിൽ ഷിജു, രവീന്ദ്രൻ നാലുപങ്ക് എന്നിവരുടെ വീടുകൾക്കു മുകളിലും അന്നേ ദിവസം തന്നെ കല്ല് വീണ് ആസ്ബറ്റോസ് ഷീറ്റുകൾ പൊട്ടി. വൈകുന്നേരം അഞ്ചുവരെ അയൽപക്കത്തുള്ള അഞ്ചു വിടുകളിലേക്കും കല്ലു വീണ് കേടുപാടുകൾ സംഭവിച്ചു. പിറ്റേ ദിവസം പല തവണ വട്ടപ്പറന്പിൽ ഷിജുവിന്റ വീട്ടിലേക്കു കല്ലും മെറ്റലും പതിച്ച് ഷീറ്റുകൾ പൊട്ടി. കല്ലേറ് ആരംഭിച്ചതു മുതൽ നാട്ടുകാർ ഒത്തുകൂടി…
Read Moreവെറുതേ പേടിച്ചത് മിച്ചം, കോട്ടയം മാർക്കറ്റിൽ കോവിഡ് വ്യാപനം ഇല്ല…
കോട്ടയം: രണ്ടാഴ്ചയായി നിലനിന്ന ആശങ്കയ്ക്കു വിരാമമിട്ടു കോട്ടയം മാർക്കറ്റിൽ കോവിഡ് രോഗ വ്യാപനമില്ലെന്ന് ആരോഗ്യവിഭാഗം. കഴിഞ്ഞ മൂന്നു ദിവസമായി മാർക്കറ്റിലെ വ്യാപാരികളെയും അനുബന്ധതൊഴിലാളികളെയും പരിശോധിച്ചപ്പോഴാണു കോവിഡ് വ്യാപനമില്ലെന്നു വ്യക്തമായത്. രോഗ വ്യാപനമില്ലെന്നു വ്യക്തമായതോടെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കച്ചവടം സജീവമാക്കാനാണു വ്യാപാരികളുടെ തീരുമാനം. ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ കോട്ടയം മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ മാർക്കറ്റിൽ വ്യാപാര സ്ഥാപന ഉടമകൾ, ജീവനക്കാർ, കയറ്റിറക്ക് തൊഴിലാളികൾ എന്നിവരിലായി 852 പേരുടെ കോവിഡ് പരിശോധയാണു പൂർത്തിയാക്കിയത്. മുൻകരുതലോടെ മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടു പോകുമെന്ന് അസോസിയേഷൻ അറിയിച്ചു.
Read Moreഇല്ലിക്കൽ നിവാസികൾ ഞെട്ടലിൽ, ഏതു നിമിഷവും അതു സംഭവിക്കാം…
കോട്ടയം: ഇല്ലിക്കൽ പ്രദേശവാസികൾക്ക് വീണ്ടും ആശങ്കയുടെ ദിനങ്ങൾ. കഴിഞ്ഞ ഏപ്രിലിൽ ഇല്ലിക്കൽ – തിരുവാർപ്പ് റോഡിന്റെ ഒരു ഭാഗവും സംരക്ഷണഭിത്തിയും മീനച്ചിലാറ്റിലേക്കു പതിച്ചതിനു പിന്നാലെ നവീകരിച്ച റോഡിലാണ് ഇപ്പോൾ വിള്ളൽ കണ്ടിരിക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം മുടങ്ങുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. ചേരിക്കൽ ഭാഗത്തെ രണ്ടു വീടുകൾക്കും നാലു വ്യാപാര സ്ഥാപനങ്ങൾക്കും വിള്ളലുണ്ടായിട്ടുണ്ട്. റോഡിൽ വീണ്ടും വിള്ളൽ രൂപപ്പെട്ടതോടെ നാട്ടുകാരും വ്യാപാരികളും ആശങ്കയിലാണ്. കഴിഞ്ഞ ഏപ്രിലിൽ റോഡും സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് മീനച്ചിലാറ്റിൽ പതിച്ചതിനെ തുടർന്ന് ഗതാഗതം മുടങ്ങിയിരുന്നു. അന്നും റോഡിൽ വിള്ളൽ കാണപ്പെടുകയും തുടർന്നു റോഡിന്റെ ഒരു ഭാഗം ആറ്റിലേക്ക് പതിക്കുകയും ചെയ്തിരുന്നു. ഈ ഭാഗത്തിന്റെ തുടർച്ചയായി 40 മീറ്ററോളം ദൂരത്താണ് പുതിയതായി വിള്ളൽ കണ്ടത്. റോഡിന്റെ ടാർ ചെയ്ത ഭാഗത്താണു വിള്ളൽ. കഴിഞ്ഞ വെള്ളപ്പൊക്കത്തിനുശേഷമാണു വിള്ളൽ കൂടിയത്. രണ്ടു വീടുകളുള്ളതിൽ ഒരു വീടിന്റെ പുറകുവശം ആറ്റിലേക്ക് ഇടിഞ്ഞു…
Read Moreയുഡിഎഫിന് പുതിയ തലവേദന; സ്ഥാനാർഥി ജോസഫ് വിഭാഗത്തിൽ നിന്ന്; കുട്ടനാട് വിട്ടുകൊടുക്കില്ലെന്ന് പി.ജെ. ജോസഫ്
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം വീണ്ടും യുഡിഎഫില്‍ തലവേദനയാകുന്നു. കുട്ടനാട്, ചവറ നിയമസഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചതോടെയാണ് പുതിയ തര്‍ക്കം. കേരള കോണ്‍ഗ്രസ് സീറ്റായ കുട്ടനാട്ടില്‍ മത്സരിക്കുമെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കി. കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ഥി മത്സരിക്കുമെന്നും ഇത് സംബന്ധിച്ച് യുഡിഎഫില്‍ ധാരണയായതാണെന്നും ജോസഫ് പറഞ്ഞു. പാര്‍ട്ടി ചെയര്മാന് എന്ന നിലയില്‍ ജോസ് സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണ്. ജോസ് കെ. മാണിക്ക് രണ്ടിലെ ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിധിക്കെതിരെ അപ്പീല്‍ നല്‍കും. വിപ്പ് ലംഘന പരാതിയില്‍ നിയമസഭാ സ്പീക്കര്‍ക്ക് മാത്രമേ നിയമാനുസൃതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നും പി.ജെ. ജോസഫ് കൂട്ടിച്ചേര്‍ത്തു.
Read Moreപെൺകുട്ടിക്ക് വാട്സ്ആപ് മെസേജ്; പിന്നാലെ അടിപിടിയും ഹർത്താലും; മുക്കൂട്ടുതറയിൽ നടന്ന രസകരമായ സംഭവം ഇങ്ങനെ…
മുക്കൂട്ടുതറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വാട്സ്ആപ്പ് മെസേജ് അയച്ചയാളെ കടയിൽനിന്നു വിളിച്ചിറക്കി താക്കീത് ചെയ്തത് അടിപിടിയിൽ കലാശിച്ചു. പിറ്റേന്ന് പ്രശ്നം സിപിഎം നേതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കിയെങ്കിലും അടിപിടിയിൽ മർദനമേറ്റെന്നുകാട്ടി പോലീസിൽ പരാതിയെത്തി. പിന്നാലെ പ്രദേശത്തു മിന്നൽ ഹർത്താലും. മുട്ടപ്പള്ളി 40 ഏക്കറിലാണ് സംഭവം. പ്രദേശത്തെ ഒരു കടയിലെ യുവാവാണ് വാട്സ്ആപ്പ് സന്ദേശം അയച്ചത്. പെൺകുട്ടിയുടെ ബന്ധു സുഹൃത്തുക്കളുമായെത്തി യുവാവിനെ കടയിൽ നിന്നിറക്കി മർദിച്ചെന്നാണ് പരാതി. പിടിച്ചു മാറ്റാൻ ശ്രമിച്ച നാട്ടുകാരിൽ രണ്ടുപേരും മർദനമേറ്റേന്ന് കാട്ടി പോലീസിൽ പരാതി നൽകി. പരാതികളിൽ നാല് പേർക്കെതിരേ കേസെടുത്തെന്ന് എരുമേലി പോലീസ് പറഞ്ഞു. കടയിൽ ആക്രമണം ഉണ്ടായതിൽ പ്രതിഷേധിച്ച് ഒരു സംഘം ആളുകൾ ഹർത്താൽ ആഹ്വാനം ചെയ്യുകയായിരുന്നു. ഉച്ച മുതൽ വൈകുന്നേരം വരെയായിരുന്നു ഹർത്താൽ.
Read Moreപേരിനെച്ചൊല്ലി പോരുമുറുകി; കേരള കോണ്‍ഗ്രസ് -എം പേര് ഉപയോഗിച്ച ജോസഫിനെതിരെ പരാതി നൽകി ജോസ് കെ മാണി വിഭാഗം
കോട്ടയം: കേരള കോണ്‍ഗ്രസ് -എം പേര് ഉപയോഗിച്ച ജോസഫ് വിഭാഗം നേതാക്കൾക്കെതിരെ പരാതിയുമായി ജോസ് കെ. മാണി വിഭാഗം രംഗത്തെത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് കേരള കോണ്‍ഗ്രസ് -എം എന്ന പേരും രണ്ടില ചിഹ്നം ഉപയോഗിക്കുവാനുള്ള അവകാശം തങ്ങൾക്കാണെന്നു കാണിച്ചാണ് ജോസ് വിഭാഗം പരാതി നൽകിയത്. ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടന്പിലിനെതിരേ കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. സണ്ണി തെക്കേടം തനിക്ക് എതിരെ നൽകിയതു വ്യാജ പരാതിയാണെന്നു കേരള കോണ്‍ഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടന്പിൽ പറഞ്ഞു. സണ്ണിയെ വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നും സജി പ്രതികരിച്ചു. ഇന്നലെ ഇടുക്കി ചെറുതോണിയിൽ ഭൂപ്രശ്നങ്ങളുന്നയിച്ച് പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ ധർണയുടെ ബാനറിൽ കേരള കോണ്‍ഗ്രസ് -എം…
Read More